ചെമ്പകം പൂത്തപ്പോൾ....💖: ഭാഗം 24

Chembakam Poothappol Novel

എഴുത്തുകാരി: ആൻവി

"പക്ഷേ ആരെ കല്യാണം കഴിക്കണം എന്ന് ഞാൻ തീരുമാനിക്കും......." ഓം അവരോടായി പറഞ്ഞു.... ഹരനും അല്ലുവും അവന്റെ ഡയലോഗ് കണ്ണ് തള്ളി കൊണ്ട് പരസ്പരം നോക്കി... മഹിയുടെയും രോഹിണിയുടെയും അവസ്ഥ മറിച്ചായിരുന്നില്ല... "നീ എന്താ ഓം പറഞ്ഞു വരുന്നത്...." മഹി സംശയത്തോടെ അവനെ നോക്കി... ഓം ഒന്ന് ചിരിച്ചു .. "അച്ഛാ ഞാൻ കല്യാണം കഴിക്കാൻ പോകുന്ന ആളെ ഞാൻ തന്നെ കണ്ട് പിടിച്ചിട്ടുണ്ട്....and..നിങ്ങൾ അത് നടത്തി തരണം.... " അച്ഛനെയും അമ്മയെയും മാറി മാറി നോക്കി അവൻ പറഞ്ഞു... "അ...അല്ല മോനെ....നിനക്ക് ഞാനൊരു പെൺകുട്ടിയെ കണ്ട് വെച്ചിട്ടുണ്ട്...നല്ല കുട്ടിയാടാ.. " രോഹിണി അവന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു കൊണ്ട് അവന്റെ നെറുകയിൽ തലോടി... "ഞാൻ സ്നേഹിക്കുന്ന പെൺകുട്ടിയും നല്ല കുട്ടിയാ അമ്മേ.... " അവൻ പറയുന്നത് കേട്ട് രോഹിണി ദയനീയമായി മഹിയെ നോക്കി... "ഓം...തമാശ കളിക്കാനുള്ള ടൈം അല്ല ഇത്...സീരിയസ് ആയിട്ടാണ് ഞങ്ങൾ പറഞ്ഞത്... " ഗൗരവത്തോടെ മഹി അവനോടായി പറഞ്ഞു.. "തമാശക്ക് ഞാൻ ഒന്നും പറയാറില്ല...ഞാനും സീരിയസ് ആയി തന്നെ പറഞ്ഞതാ... എനിക്കൊരു കുട്ടിയെ ഇഷ്ടമാണ്..." ചുണ്ടിൽ ഒരു ചെറു ചിരി വരുത്തി കൊണ്ട് അവൻ എല്ലാവരോടുമായ് പറഞ്ഞു... "എന്താ എല്ലാവരും ഇങ്ങനെ നോക്കുന്നത്...." ഓം മുഖം ചുളിച്ചു കൊണ്ട് ചോദിച്ചു.... "നേ...നേരാണോ മോനെ.... " രോഹിണി വിശ്വസിക്കാൻ കഴിയാതെ ചോദിച്ചു.. ഓം ഒന്ന് കണ്ണുകൾ ഇറുക്കി അടച്ചു.... എല്ലാവരെയും നോക്കി കണ്ണുരുട്ടി കൊണ്ട് അവൻ സ്റ്റയർ ഓടി കയറി... "എനിക്ക് ഇത് ഒട്ടും വിശ്വസിക്കാൻ കഴിയുന്നില്ല...അവന് ഒരു പെൺകുട്ടിയെ ഇഷ്ടമാണെന്ന്...

" മഹി ചിരിച്ചു കൊണ്ട് പറഞ്ഞു..... "അച്ഛാ...അവൻ പറഞ്ഞത് തള്ളി കളയണ്ട..ഞങ്ങളോടും ഇക്കാര്യം അവൻ പറഞ്ഞിട്ടുണ്ട്.... " ഹരൻ ഗൗരവത്തോടെ പറഞ്ഞു.... "ശെരിയാ അവൻ അങ്ങനെ തമാശക്ക് പറയും എന്ന് എനിക്കും തോന്നുന്നില്ല..." രോഹിണിയും ഹരൻ പറഞ്ഞത് ഏറ്റു പിടിച്ചു... "മ്മ്....അവന് അങ്ങനെ ഒരു ഇഷ്ടമുണ്ടേൽ നമുക്ക് അതങ്ങ് നടത്തി കൊടുക്കാം...എന്താ... " മഹി കുറച്ചു നേരത്തെ ആലോചനക്ക് ശേഷം പറഞ്ഞു.. "എന്നാ അങ്ങ് വേഗം നടത്തി കൊട് എന്നിട്ട് വേണം മനുഷ്യന് ഒന്ന് സമാധാനം ആയി കല്യാണം കഴിക്കാൻ... " ഇടക്കുള്ള അല്ലുവിന്റെ സംസാരം കേട്ടതും മഹി അവനെ ഒന്ന് തുറിച്ചു നോക്കി... "ഹ... ഹലോ.... " ആ നോട്ടം കണ്ടതായി ഭവിക്കാതെ അല്ലു ഫോണും ചെവിയിൽ വെച്ചു റൂമിലേക്ക് പോയി.. ___________ ക്യാൻവാസിൽ പുതിയ ചിത്രത്തിന് രൂപം നൽകുകയായിരുന്നു ഓം... അത്രയും ശ്രദ്ധയോടെ വരയുമ്പോഴും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരിയുണ്ടായിരുന്നു.... "ഓം..... " വാതിൽക്കൽ നിന്ന് മഹി വിളിച്ചു... വരക്കുന്നതിനിടയിൽ അവൻ തിരിഞ്ഞു നോക്കി ..അയാളെ നോക്കി ചിരിച്ച ശേഷം വീണ്ടും വര തുടങ്ങി... മഹി റൂമിലേക്ക് കയറി...ഓം ഒന്നും മിണ്ടാതെ വരക്കുന്നതിൽ ശ്രദ്ധ കൊടുത്തിരിക്കുകയാണ്... "അച്ഛനെന്തേലും പറയാനുണ്ടോ...?? " കാൻവാസിൽ നിന്ന് നോട്ടം മാറ്റാതെ അവൻ ചോദിച്ചു..... "ഉണ്ട്..... " "എന്നാ ചോദിച്ചോ... " ചിരിച്ചു കൊണ്ട് അവൻ പറഞ്ഞു.. "ഏതാ കുട്ടി...?? " അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി അയാൾ ചോദിച്ചു.. ഓം ഒന്ന് ചിരിച്ചു.. "അച്ഛന് അറിയാവുന്ന കുട്ടിയാ...നമ്മുടെ ഫാമിലി ഒക്കെ ആണ്... " വര നിർത്തി അവൻ അച്ഛനെ നോക്കി... മഹി മുഖം ചുളിച്ചു...

"നമ്മുടെ ഫാമിലിയോ....ആരാ..?? " "അച്ഛന്റെ മെയിൻ എനിമി അനന്തൻ വർമയുടെ മകൾ സൃഷ്ടി സിദ്ധ.... " യാതൊരു ഭാവവത്യാസവുമില്ലാതെ ഇരു കയ്യും മാറിൽ പിണച്ചു കെട്ടി നിന്നുകൊണ്ട് അവൻ പറഞ്ഞു... മഹി ഒന്ന് ഞെട്ടി.. "വാട്ട്‌...!!!!" അയാളുടെ ശബ്ദം ഉയർന്നു.. "അതെ...അയാളുടെ മകൾ തന്നെ... " അവൻ പുഞ്ചിരിച്ചു... മഹിയുടെ മുഖം വരിഞ്ഞു മുറുകി.. "ഇത് നടക്കില്ല ഓം....അവന്റെ മകളെ എനിക്കൊരിക്കലും അംഗീകരിക്കാൻ കഴിയില്ല.... " "വേണ്ട..ബട്ട്‌..ഞാൻ അംഗീകരിച്ചു...." "ഓം ഞാൻ തമാശ പറയുന്നതായി നിനക്ക് തോന്നുണ്ടോ...?? ഞാനിതിന് സമ്മതിക്കില്ല.... " ഓമിനെ തുറിച്ചു നോക്കി കൊണ്ട് അയാൾ ദേഷ്യം കൊണ്ട് വിറച്ചു... അവൻ ചിരിച്ചതെ ഒള്ളൂ... "നടക്കാൻ ഉള്ളത് തന്നെ നടക്കും അച്ഛാ....സൃഷ്ടി ഓംകാരക്കുള്ളതാണേൽ തടയാൻ ആർക്കും കഴിയില്ല.... " ചെറു ചിരിയുള്ള ഓമിന്റെ മുഖം കണ്ടപ്പോൾ മഹി സ്വയം നിയന്ത്രിച്ചു.... അവന്റെ തോളിൽ കൈ വെച്ചു..... "നോക്ക് മോനെ..ഈ ബന്ധം നമുക്ക് ഒരിക്കലും ചേരില്ല....ഞാൻ സമ്മതിച്ചാലും ആ..അനന്തൻ അവനും ഇതിന് സമ്മതിക്കില്ല...." അച്ഛൻ പറയുന്നത് കേട്ട് ഓം മഹിയെ ഒന്ന് നോക്കി... പിന്നെ തോളിൽ വെച്ച അച്ഛന്റെ കൈകളിൽ അവൻ കൈ ചേർത്ത് വെച്ചു...... "അനന്തനേ അല്ല ഞാൻ സ്നേഹിച്ചത് അയാളുടെ മകളെയാണ്... അവളുടെ സമ്മതം കാലങ്ങൾക്ക് മുന്നേ ഞാൻ വാങ്ങിച്ചതാണ്....." മഹി അവന്റെ തോളിൽ നിന്ന് കൈ എടുത്തു.... "നിന്നോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല... " അയാൾ മുഷ്ടി ചുരുട്ടി പിടിച്ചു കൊണ്ട് പറഞ്ഞു... "Exactly you are right..... " ചിരിയോടെ അതും പറഞ്ഞു കൊണ്ട് അവൻ ഡോറിന് നേരെ ചൂണ്ടി... മഹി റൂമിന് പുറത്ത് നടന്നതും വാതിൽക്കൽ കാത് കൂർപ്പിച്ചു നിൽക്കുന്ന അല്ലുനേ കണ്ടു... അച്ഛന്റെ നോട്ടം കണ്ടതും അവനൊരു വളിച്ച ചിരി പാസ്സാക്കി റൂമിലേക്ക് എസ്‌കേപ്പ് ആയി... 

"വ്യാസ്...ഓം.... " അവളുടെ ചുണ്ടുകൾ മന്ത്രിച്ചു.... ഒപ്പം ബാൽക്കണിയിലെ ചെയറിലേക്ക് ചാരി ഇരുന്ന് പേപ്പറിൽ കുത്തി കുറിച്ച്... അവളുടെ ചുണ്ടിൽ പുഞ്ചിരി തത്തി കളിച്ചു... അറിയില്ല ഇരുന്ന ഫോൺ കയ്യിൽ എടുത്തു... "വിളിച്ചാലോ...??... അല്ലേൽ വേണ്ട കുറച്ചു കഴിഞ്ഞു വിളിക്കാം...." സ്വയം പറഞ്ഞു കൊണ്ട് അവൾ ചിരിച്ചു... ഫോണും നെഞ്ചോട് ചേർത്ത് പിടിച്ച് നിലാവിൽ മുങ്ങിയ ആകാശത്തേക്ക് നോക്കി.... ചന്ദ്രൻ പാതിയും മാഞ്ഞു പോയിരുന്നു....നിലാവുള്ളതിനാൽ നക്ഷത്രങ്ങൾ കുറവായിരുന്നു.... പാതി മറഞ്ഞു നിന്ന ചന്ദ്രനരുകിൽ ഒളിഞ്ഞു നിന്ന രണ്ട് നക്ഷത്രങ്ങൾ കുഞ്ഞുങ്ങൾ അവളെ നോക്കി കണ്ണ് ചിമ്മുന്നുണ്ടായിരുന്നു... സിദ്ധു അവരെ കണ്ണെടുക്കാതെ നോക്കി... എന്തൊക്കെയോ ഓർമ്മകൾ നോവ് സമ്മാനിച്ചപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു... ഒരുനിമിഷം ഓമിന്റെയും അവളുടെയും പ്രതിബിംമ്പം മേലാകാശത്ത് തെളിഞ്ഞു നിന്നു....അത്ഭുതം കൊണ്ട് അവളുടെ കണ്ണുകൾ വിടർന്നു.... ചെമ്പകമരത്തിന്റെ ച്ചുവട്ടിൽ പരസ്പരം ചേർന്ന് നിൽക്കവേ അവളുടെ നെറുകയിൽ പ്രണയത്തിന്റെ കുങ്കുമവർണ്ണം ചാലിക്കുന്ന ഓം... മാനത്ത് ആ രംഗം യാഥാർഥ്യം എന്ന പോൽ അവൾ കണ്ടു.... വിറക്കുന്ന കൈകളാൽ അവൾ അവളുടെ നെറുകയിൽ ഒന്ന് തൊട്ട് നോക്കി.... പിന്നെ വീണ്ടും ആകാശത്തേക്ക് നോട്ടം മാറ്റിയപ്പോൾ അവിടം ശൂന്യമായിരുന്നു.... അവളുടെ ഹൃദയമിടിപ്പ് ഏറി...ഹൃദയത്തിന്റെ താളം അവിടം ആകെ പ്രതിധ്വാനിക്കുന്നത് പോലെ അവൾക്ക് തോന്നി.... റൂമിൽ നിന്നും ചെമ്പകപൂവിന്റെ ഗന്ധം അവളെ വന്നു പൊതിഞ്ഞു....അവൾ കണ്ണുകൾ ഇറുക്കി അടച്ചു... ജാലകം തള്ളി തുറന്നു വന്ന കാറ്റിന്റെ കുസൃതിയിൽ റൂമിലെ ടേബിളിൽ ഇരുന്ന വാടിയ ചെമ്പക പൂ അടുത്ത് ഇരുന്ന വ്യാസിന്റെ പ്രണയം എഴുതി വെച്ച ആ കടലാസ് കഷ്ണത്തിനടുത്തേക്ക് പാറി വീണു....

"ആട കിരൺ...നമുക്ക് നാളെ കാണാം...ഹേയ് അങ്ങനെ അല്ലെടാ..നമുക്ക് നേരിട്ട് കണ്ട് തീരുമാനിക്കാം....ശെരിടാ.... " ഭക്ഷണം വായിലേക്ക് എടുത്തു വെക്കാതെ പ്ലേറ്റിൽ ചിത്രം വരച്ചു കൊണ്ട് അല്ലു ഫോണിൽ സംസാരിക്കുകയായിരുന്നു.... ഓം ഇടക്ക് അവനെ ഒന്ന് നോക്കി... "ഭക്ഷണം കഴിക്കുമ്പോഴെങ്കിലും നിനക്ക് നിന്റെ ഫോൺ ഒന്ന് എടുത്തു വെച്ചൂടെ അല്ലു... " ഗൗരവത്തോടെ അവൻ അല്ലുവിനോട് ചോദിച്ചു... "ഇതൊരു ഇമ്പോര്ടന്റ്റ്‌ കാര്യമാ ഓം..." "എന്നാ ഒന്ന് പതുക്കെ സംസാരിക്ക്....അല്ലേൽ സംസാരിച്ചു കഴിഞ്ഞ് കഴിക്ക്..." വെള്ളം കുടിക്കുന്നതിനിടയിൽ ഓം പറഞ്ഞു..... അല്ലു മുഖം വീർപ്പിച്ച് കൊണ്ട് അവനെ നോക്കി ... "ഇതെന്ത എനിക്ക് സംസാരിക്കാനും പാടില്ലേ... " അവന്റെ ശബ്ദം ഉയർന്നു... ഓം അവനെ തുറിച്ചു നോക്കി...അല്ലു പിന്നെ ഒന്നും മിണ്ടിയില്ല...പിറു പിറുത്തു കൊണ്ട് ഭക്ഷണം കഴിക്കാൻ തുടങ്ങി... മഹിയുടെ മുഖത്തൊരു തെളിച്ചമില്ലായിരുന്നു...അയാളുടെ മനസ്സിൽ ഓം പറഞ്ഞ കാര്യങ്ങളായിരുന്നു... രോഹിണിയുടെ അവസ്ഥയും മറിച്ചല്ലായിരുന്നു.... "എന്താ നിങ്ങടെ പ്രശ്നം.... " അച്ഛനെയും അമ്മയെയും നോക്കി ഓം ഗൗരവത്തോടെ ചോദിച്ചു... രണ്ട് പേരും ഒന്നും മിണ്ടിയില്ല.... "എന്നോട് എന്തേലും പറയാനോ ചോദിക്കാനോ ഉണ്ടെങ്കിൽ ചോദിക്ക്....ഈ മനസ്സിൽ ഓരോന്ന് വെച്ച് ഒന്നും മിണ്ടാതെ നടക്കുന്നത് എനിക്ക് ഒട്ടും ഇഷ്ടപ്പെടുന്നില്ല...." വാക്കുകളിൽ പ്രകടമായിരുന്നു അവന്റെ ദേഷ്യം..., "എനിക്ക് ഒന്നേ പറയാനൊള്ളൂ...ഇതിന്റെ പേരിൽ അനന്തന്റെ കാലു പിടിക്കാനൊന്നും ഞാൻ പോകില്ല...." മഹി തീർത്തു പറഞ്ഞു... ഓം ചിരിച്ചു... "അതിന് ഞാൻ അങ്ങനെ ചെയ്യാൻ പറഞ്ഞില്ലല്ലോ അച്ഛാ...എന്റെ സ്വാർത്ഥതക്ക് വേണ്ടി എന്റെ അച്ഛന്റെ അഭിമാനത്തെ ആരുടേയും കാൽചുവട്ടിൽ വെക്കാൻ ഞാനൊരിക്കലും ആഗ്രഹിക്കുന്നില്ല....അവളെ സ്നേഹിച്ചത് ഞാനാണ്...സ്വന്തമാക്കാനും എനിക്കറിയാം അച്ഛാ....

" ഓം അതും പറഞ്ഞു പ്ലേറ്റുമെടുത്ത് കിച്ചണിലേക്ക് പോയി.... അവൻ പോയതും എല്ലാവരും മുഖത്തോട് മുഖം നോക്കി ഇരുന്നു.... വരച്ചു പൂർത്തിയാക്കിയ പുതിയ ചിത്രത്തെ നെഞ്ചോട് ചേർത്ത് കിടക്കുകയായിരുന്നു ഓം.... മനസ്സിൽ സിദ്ധു മാത്രമായിരുന്നു....അവൻ അറിയുകയായിരുന്നു അവന്റെ ലോകം അവളിലേക്ക് എത്രമാത്രം ഒതുങ്ങി പോയെന്ന്... കണ്ണടച്ചാൽ കാണുന്ന സ്വപ്‌നങ്ങൾക്ക് നിറമേകി ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോഴാണ് അവന്റെ ഫോൺ റിങ് ചെയ്തത്..... ബെഡിൽ തപ്പി ഫോൺ കയ്യിൽ എടുത്തു അറ്റൻഡ് ചെയ്തു ചെവിയോട് ചേർത്ത് വെച്ചു... "ഹലോ ശ്രീ...... " "ഓം...വീടിന് പുറത്തേക്ക് വാ...ഞാൻ നിന്റെ വീടിന്റെ ഗേറ്റിന് മുന്നിൽ ഉണ്ട്... " അവൾ പറയുന്നത് കേട്ടതും അവൻ ഫോൺ കട്ടാക്കി... റൂമിൽ നിന്ന ഇറങ്ങവേ ബെഡിൽ കിടക്കുന്ന ചിത്രം കണ്ടതും ചിരിച്ചു കൊണ്ട് അവൻ അതും കയ്യിൽ എടുത്ത് പുറത്തേക്ക് ഇറങ്ങി... ഗേറ്റിന് പുറത്ത് കാറിൽ ചാരി നിൽക്കുകയായിരുന്നു സിദ്ധു.... "ശ്രീ...നീ...എന്തിനാ ഇപ്പോ.. " ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് അവളെ കണ്ടതിൽ ഉള്ള ഞെട്ടലിൽ അവന്റെ വാക്കുകൾ മുറിഞ്ഞു പോയി.... സിദ്ധു അവൻ പറഞ്ഞത് ഒന്നും കെട്ടിരുന്നില്ല....അടുത്തേക്ക് വന്ന അവന്റെ നെഞ്ചിൽ മുഖം അമർത്തി കെട്ടിപിടിച്ചു... ഓം ഒരുനിമിഷം തറഞ്ഞു നിന്നു...പിന്നെ സ്വബോധത്തിലേക്ക് തിരിച്ചു വന്ന് അവളെ വരിഞ്ഞു മുറുക്കി.. "നിന്നോട് ഞാൻ പറഞ്ഞതല്ലേ ശ്രീ...മ്മ്... " പതിയെ അവളുടെ നെറുകയിൽ തലോടി അവൻ ചോദിച്ചു..... "ഞാനിന്നൊരു സ്വപ്നം കണ്ടു ഓം...." പുഞ്ചിരിയോടെ അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി കൊണ്ട് സിദ്ധു പറഞ്ഞു... "സ്വപ്നമോ....?? "

അവൻ മുഖം ചുളിച്ചു...സിദ്ധു ഒന്ന് കൂടെ അവനെ മുറുകെ ചുറ്റി പിടിച്ചു.. "അതെ...സ്വപ്നം...അങ്ങ് മേലാകാശത്ത്...ഞാനും നീയും ആ ചെമ്പകമരവും....ഞാനെന്റെ കണ്മുന്നിൽ കണ്ടു...." അവന്റെ കണ്ണുകളിൽ നോക്കി അവൻ പറഞ്ഞു... അപ്പോഴാണ് അവന്റെ കയ്യിൽ ഉള്ള പേപ്പർ അവൾ കണ്ടത്...... "ഇതെന്താ ഓം... " അവന്റെ കയ്യിലേക്ക് ചൂണ്ടി അവൾ ചോദിച്ചു . ഓം ചിരിച്ചു .. "ഇതോ...ഇത് ഞാൻ കണ്ട സ്വപ്നം....ഇന്ന് ഇരുന്ന് വരച്ചതാ...നിന്നെ കാണിക്കണം എന്ന് വിചാരിച്ചതായിരുന്നു... ". അവൻ ആ പേപ്പർ അവൾക്ക് നേരെ നീട്ടി... സിദ്ധു ആവേശത്തോടെ അത് വാങ്ങി തുറന്നു നോക്കി.... ഒരു നിമിഷം അത്ഭുതം കൊണ്ട് അവളുടെ കണ്ണ് മിഴിഞ്ഞു.. താൻ കണ്ടത് അതുപോലെ അവൻ വരച്ചു വെച്ചത് കണ്ട് എന്താ പറയേണ്ടത് എന്ന് അവൾക്ക് അറിയില്ലായിരുന്നു... "ഓം...ഇത്... ഞാൻ.... " ഇടർച്ചയോടെ അവൾ പറഞ്ഞവസാനിപ്പിക്കും മുന്നേ ഓം അവളുടെ അരയിലൂടെ കയ്യിട്ട് അവളെ അവനിലേക്ക് അടുപ്പിച്ചു.... "നമ്മളൊന്നല്ലേ..അത് കൊണ്ടല്ലേ നമ്മൾ ഒരുപോലെ ചിന്തിച്ചത്....എനിക്കതിൽ അത്ഭുതമൊന്നുമില്ല.... " അവൻ അരുമയായ് അവളുടെ നെറുകയിൽ ചുംബിച്ചു.... മിഴികൾ ഉയർത്തി അവൾ അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു... "മ്മ്...എന്തെ നോക്കുന്നത്...?? " ചിരിയോടെ അവൻ ചോദിച്ചു... "ചുമ്മാ...നിന്നെ കാണാൻ അല്ലേ ഞാൻ വന്നത്...അപ്പൊ കൺകുളിർക്കേ കാണണ്ടേ... " ചിരിച്ചു കൊണ്ട് അവൾ അവന്റെ കവിളിൽ തലോടി.. "വാ...." അവളുടെ കൈ പിടിച്ചവൻ റോഡിനരികിലൂടെ നടന്നു... "ഓം..... " നടക്കുന്നതിനിടയിൽ അവൾ വിളിച്ചു... അവൻ ഒന്നും മിണ്ടാതെ നടന്നു.. "ഓം.... " അവന്റെ കയ്യിൽ പിടിച്ചു കുലുക്കി കൊണ്ട് അവൾ ഒരിക്കൽ കൂടെ വിളിച്ചു .. അവൻ അവളെ ശ്രദ്ധിച്ചത് പോലുമില്ല.. "ഓം....എനിക്ക് ദേഷ്യം വരുന്നുണ്ട്...." അവളുടെ ശബ്ദം ഉയർന്നു...

ചിരിച്ചു കൊണ്ട് ഓം മുഖം ചെരിച്ചവളേ നോക്കി.. അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു...അവനെ പിടിച്ചു പുറകിലേക്ക് തള്ളി....പെട്ടെന്ന് ആയത് കൊണ്ട് ഓം പുറകിലെ മതിലിൽ ഇടിച്ചു നിന്നു... "എന്നെ ദേഷ്യം പിടിപ്പിക്കാനാണോ നീ മിണ്ടാതെ നടക്കുന്നത്...." അവനോട് ചേർന്ന് നിന്ന് കൊണ്ട് അവൾ ചോദിച്ചു.. അവൻ ചിരിച്ചു കൊണ്ട് അവളുടെ ഇടുപ്പിലൂടെ കൈ ചുറ്റി അവനോട് അടുപ്പിച്ചു.... "എന്നോട് മിണ്ടാതെ നടക്കുമ്പോൾ എനിക്ക് ശെരിക്കും ദേഷ്യം വരും ഓം... പിന്നെ ഞാൻ എന്തൊക്കെയാ പറയാന്ന് എനിക്ക് തന്നെ അറിയില്ല...ഈ പാതിരാത്രി നിന്നെ കാണാൻ വന്നത് എന്തേലും സംസാരിക്കാനാ..." അവന്റെ നെഞ്ചിൽ ഇടിച്ചു കൊണ്ട് പറഞ്ഞു... ചുണ്ടിലേ പുഞ്ചിരി മായ്ക്കാതെ അവൻ നിലാവിൽ തിളങ്ങി നിന്ന അവളുടെ വൈരക്കൽ മൂക്കുത്തിയിൽ അമർത്തി ചുംബിച്ചു...അവൾ അറിയാതെ കണ്ണുകളടച്ചു പോയി... ദേഷ്യം നിറഞ്ഞ മുഖം നാണത്താൽ ചുവന്നു... കണ്ണടച്ചു നിന്ന അവളെ അവൻ കണ്ണെടുക്കാതെ നോക്കി.... അവൻ അവളുടെ കണ്ണുകളിൽ മാറി മാറി ചുംബിച്ചു....കാതിൽ അധരം അമർത്തി പ്രണയത്തോടെ വിളിച്ചു.... "ശ്രീ........ " അവന്റെ ശബ്ദം അവളുടെ ഹൃദയത്തിലേക്ക് ഇറങ്ങി ആത്മാവിne തൊട്ടുണർത്തി.... അവളുടെ ഉള്ളം വിറച്ചു... പതിയെ കണ്ണ് തുറന്നപ്പോൾ മുന്നിൽ പുഞ്ചിരിയോടെ നിൽക്കുന്ന ഓമിനെ കണ്ടപ്പോൾ അവളുടെ ചുണ്ടിൽ നാണപൂക്കൾ വിരിഞ്ഞു.... പിന്നെ ആ നെഞ്ചിൽ മുഖം ഒളിപ്പിച്ചു നിന്നു... "എന്റെ ഉള്ളിലേ ക്രോധത്തെ മുഴുവൻ ശമിപ്പിക്കാൻ നിനക്കെ കഴിയൂ ഓം.... " പറഞ്ഞു തീരും മുന്നേ അവളുടെ അധരം അവന്റെ നെഞ്ചിൽ അമർന്നു ....

"അതെന്റെ പ്രണയത്തിന്റെ...അല്ല നമ്മുടെ പ്രണയത്തിന്റെ ശക്തി...." "പ്രണയം....?? " അവളുടെ ചുണ്ടുകൾ മൊഴിഞ്ഞു.. "എത്ര വാക്കുകൾ കടമെടുത്താലാണ് പ്രണയത്തെ കുറിച്ച് പറയാനാവുക... " അവളുടെ ചോദ്യം കേട്ട് ഓം ചിരിച്ചു. "പ്രണയത്തെ എങ്ങനായാണ് ശ്രീ എസ്‌പ്ലൈൻ ചെയ്യുക... പറഞ്ഞു തീരാത്ത വാക്കുകൾ എന്നോ....?? ചുംബിച്ചു തീരാത്ത ചുണ്ടുകൾ എന്നോ.... കണ്ണിൽ നിന്ന് കണ്ണിലേക്കു എത്തുന്ന നോട്ടമെന്നോ....ഹൃദയങ്ങളുടെ ഒത്തു ചേരൽ എന്നോ...?? " അവളുടെ മുടിയിഴകളിൽ തലോടി കൊണ്ട് അവൻ പറഞ്ഞു നിർത്തി... "മറുപടിയായി എന്റെ കയ്യിൽ വാക്കുകളില്ല ഓം....പകരം ഞാൻ ജീവിച്ചു കാണിച്ചു തരും....എന്താണ് എന്റെ പ്രണയം എന്ന്.... " "അതനുഭവിക്കാൻ ഞാനും അക്ഷമനായ് കാത്തിരിക്കുന്നുണ്ട് ശ്രീ..... " "ഇനി എത്ര നാൾ....?? " അവന്റെ കവിളിൽ തലോടി അവൾ ചോദിച്ചു... "കാത്തിരിപ്പിനൊരു അർത്ഥം സൃഷ്ടിക്കും വരെ...." അവന്റെ വാക്ക് കേട്ട് അവൾ ചിരിച്ചു അവനും... നേരം കടന്നു പോയി...മടുപ്പില്ലാതെ കൈ കോർത്തു പിടിച്ചു നടന്നു... "ഇനി തിരിച്ചു പോയാലോ....വയ്യാതെ ആയില്ലേ..നടന്നിട്ട്.... " നടത്തം നിർത്തി അവൻ ചോദിച്ചു.... അവൾ കണ്ണ് ചിമ്മി ചിരിച്ചു.. "നീ കൂടെ ഉണ്ടേൽ ഞാൻ 10000 മൈൽ ദൂരം നടക്കും....എനിക്ക് മടുപ്പ് തോന്നില്ല.... " "ആണോ..?? " "മ്മ്മ്... " മൂളി കൊണ്ട് അവൾ അവന്റെ കവിളിൽ ചുംബിച്ചു... തിരികെ നടക്കുമ്പോൾ രണ്ട് പേരുടെയും മനസ്സ് ഒരുപാട് നിറഞ്ഞിരുന്നു... "ഇതൊരു പതിവ് ആക്കണ്ട..." കാറിൽ കയറാൻ നിന്ന അവളോട് അവൻ പറഞ്ഞു.. അവൾ ചുണ്ട് കൂർപ്പിച്ചു...പിന്നെ പറഞ്ഞു.. "നിനക്ക് കാണണം എന്ന് തോന്നിയാൽ നീ വരില്ലേ അതുപോലെ എനിക്ക് കാണണം എന്ന് തോന്നിയാൽ ഞാനും വരും... " ഒരിക്കൽ കൂടെ അവനെ ഇറുക്കി പുണർന്നു കൊണ്ട് അവൾ കാറിൽ കയറി... 

പിറ്റേന്ന്.... യമുന മടിയിൽ കിടന്ന് ടീവി കാണുകയായിരുന്നു സിദ്ധു..... "അമ്മേ..... " "എന്താടി... " അവളുടെ തലയിൽ തലോടി കൊണ്ട് ടീവിയിൽ മുഴുകിയിരുന്ന യമുന ചോദിച്ചു... "അമ്മക്ക് അറിയോ...വ്യാസിനെയും വൈശാലിയേയും...." അവളുടെ ചോദ്യം കേട്ട് യമുന മുഖം ചുളിച്ചു... "അതാരാ..എനിക്കെങ്ങും അറിയാൻ മേല... " "മ്മ്...വ്യാസും വൈശാലിയും കുറേ കാലം മുന്നേ ജീവിച്ചിരുന്നവരാ...പരസ്പരം പറയാതെ പ്രണയിച്ച് ആ പ്രണയം സാക്ഷാത്കരിക്കാൻ കഴിയാതെ ജീവൻ പൊലിഞ്ഞു പോയാ രണ്ട് പേര്...പരസ്പരം പ്രണയിക്കാനായ് മാത്രം വീണ്ടും പുനർജനിക്കും എന്ന് പ്രണയം കൊണ്ട് വാക്കു നൽകിയവർ...... " അത് പറയുമ്പോൾ വജാലയായിരുന്നു അവൾ ചുണ്ടിൽ ഒരു പുഞ്ചിരിമായാതെ ഉണ്ടായിരുന്നു.... യമുന അവൾ പറയുന്നത് ഒന്നും ശ്രദ്ധിച്ചിരുന്നില്ല.... സിദ്ധു ആണേൽ ഓമിനെയും വ്യാസിനെയും ഒരുപോലെ ഹൃദയത്തിലേക്ക് ആവാഹിച്ചു കൊണ്ടിരിക്കുകയായിരുന്നു... അപ്പോഴാണ് യമുനയുടെ ഫോൺ റിങ് ചെയ്‍തത്... "അനന്തേട്ടൻ ആണല്ലോ...?? " ഫോണിൽ നോക്കി യമുന പറഞ്ഞു... സിദ്ധുവിന്റെ മുഖത്തേ ചിരി മായ്ഞ്ഞു...ദേഷ്യത്തോടെ അമ്മയുടെ മടിയിൽ നിന്നെഴുനേറ്റു.. "ഹലോ ഏട്ടാ...ഹേ..അതെയോ...അതെന്താ ഇപ്പൊ അവർ അങ്ങനേ പറഞ്ഞത്...ഹ്മ്മ്...ശെരി.. ശെരി.... " ഫോണിൽ എന്തൊക്കെയോ സംസാരിച്ചു കൊണ്ട് യമുന ഫോൺ വെച്ചു.. "എന്താ...അമ്മേ... " യമുനയുടെ മുഖം കണ്ട് അവൾ ചോദിച്ചു.. "നിനക്ക് നിന്റെ അച്ഛൻ ഒരു ചെക്കനെ കണ്ട് വെച്ചിരുന്നു....നിന്നോട് പറയാതെ ഇന്ന് പെണ്ണ് കാണാൻ വരാൻ ഇരിക്കുവായിരുന്നു..പക്ഷേ അവർ വരുന്നില്ലെന്ന് പറഞ്ഞു... " അത് കേട്ടപ്പോൾ സിദ്ധുന്റെ മുഖം ചുവന്നു.... "ആ നാളുകൾ തമ്മിൽ ചേരില്ലത്രേ...അത് കൊണ്ട് അവർ വരുന്നില്ലെന്ന് പറഞ്ഞു... " സിദ്ധു ഒന്ന് ആശ്വസിച്ചു... "ഇനി നിനക്ക് ചേരുന്ന ഒരുത്തൻ എന്നാണാവോ വരിക..." യമുന പറഞ്ഞു തീരും മുന്നേ അവരുടെ വീട്ട് മുറ്റത്ത്‌ ഒരു കാർ വന്ന് നിന്നു....................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story