ചെമ്പകം പൂത്തപ്പോൾ....💖: ഭാഗം 25

Chembakam Poothappol Novel

എഴുത്തുകാരി: ആൻവി

"ഇനി നിനക്ക് ചേരുന്ന ഒരുത്തൻ എന്നാണാവോ വരിക..." യമുന പറഞ്ഞു തീരും മുന്നേ അവരുടെ വീട്ട് മുറ്റത്ത്‌ ഒരു കാർ വന്ന് നിന്നു.... "ആരാണാവോ..?? " സ്വയം പിറു പിറുത്തു കൊണ്ട് യമുന എഴുന്നേറ്റു ഡോറിനടുത്തേക്ക് നടന്നു.... സിദ്ധുവിന്റെ മനസ് വല്ലാതെ തുടിക്കുന്നുണ്ടായിരുന്നു.... അവളും അമ്മയുടെ പിറകെ ചെന്നു.... "ഈശ്വര....എന്താ പറ്റ്യേ മോനെ....? " വാതിൽ തുറന്ന യമുന തലയിൽ കെട്ടും കയ്യിൽ പ്ലാസ്റ്ററും ഒക്കെ ഇട്ട് നിൽക്കുന്ന ജഗനെ കണ്ട് നെഞ്ചിൽ കൈ വെച്ചു.... ആവലാതിയോടെ അവന്റെ അടുത്തേക്ക് ഓടി.... "എന്താ മോനെ പറ്റ്യേ.... " അവന്റെ തലയിൽ തലോടി കൊണ്ട് യമുന ചോദിച്ചു... "ഒന്നൂല്യ അമ്മേ...ചെറിയ ഒരു ആക്‌സിഡന്റ്...? " ജഗൻ കാറിൽ പതിയെ ചാരി നിന്ന് കൊണ്ട് പറഞ്ഞു... "നോക്കണ്ടേ ഏട്ടാ... " സിദ്ധു അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു... "ഒന്നൂല്ല്യാടി...കാര്യായിട്ട് ഒന്നും പറ്റിയില്ല..." ജഗൻ ചെറു ചിരിയോടെ പറഞ്ഞു... അപ്പോഴാണ് ഡ്രൈവിംഗ് സീറ്റിൽ നിന്ന് ആരോ ഇറങ്ങി വന്നത്... ജഗനോട് സംസാരിക്കുന്നതിനിടയിൽ സിദ്ധുന്റെ കണ്ണുകൾ അങ്ങോട്ടേക്ക് ചാലിച്ചു.... വിശ്വാസം വരാതെ അവളുടെ മിഴികൾ വിടർന്നു.... "ഓം വന്നത് കൊണ്ട് ഹോസ്പിറ്റലിൽ കൊണ്ട് പോകാനും ഇവിടെ വരെ കൊണ്ട് ആക്കി തരാനും ആളുണ്ടായി...." കാറിന്റെ ഡോർ അടച്ച് അവർക്കടുത്തേക്ക് നടന്നു വന്ന ഓമിനെ നോക്കി ജഗൻ പറഞ്ഞു... ഓം ഒരു പുഞ്ചിരിയോടെ സിദ്ധുനെ ഒന്ന് നോക്കി... "മോൻ എവിടെത്തെയാ ഒന്നൊന്നും എനിക്കറിയില്ല....ഒരുപാട് നന്ദി...." ഓമിന്റെ ഇരു കൈകളിലും മുറുകെ പിടിച്ചു കൊണ്ട് യമുന പറഞ്ഞു.. "It's ok ആന്റി...ഞാൻ ഓംകാര...എന്നെ അറിയില്ലേലും എന്റെ അച്ഛനെ ആന്റി അറിയും... " ഓം പറയുന്നത് കേട്ട് യമുന മുഖം ചുളിച്ചു... ജഗൻ ചിരിയോടെ അവനെ നോക്കി നിൽക്കുകയായിരുന്നു... "വർമ്മ ഇൻഡസ്ട്രിസ് എംഡി മഹേശ്വർ വർമ്മയുടെ മകനാണ് ഞാൻ....

" മുഖത്തേ ചിരി മായ്ക്കാതെ ഓം പറഞ്ഞു.. സിദ്ധു യമുനയുടെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുകയായിരുന്നു... "ദൈവമേ..മഹിയേട്ടന്റെ മോനാണോ....?? എനിക്ക് ആളെ മനസിലായില്ല...." യമുന സ്നേഹത്തോടെ അവന്റെ നെറുകയിൽ തലോടി.... "വന്നകാലിൽ അവനെ നിർത്താതെ അകത്തേക്ക് വിളിക്കമ്മേ....." ഒരു കൈ കൊണ്ട് സിദ്ധുനെ ചേർത്ത് പിടിച്ച് ജഗൻ പറഞ്ഞു... "അല്ല മോനെ...അച്ഛൻ ഇപ്പോ വരും.... " യമുന ദയനീയമായി പറഞ്ഞു... സിദ്ധുവും ജഗനും മുഖത്തോട് മുഖം നോക്കി... "അതിനെന്താ അമ്മേ... " ജഗൻ ചോദിച്ചു... "അദ്ദേഹം മോനോട്‌ വല്ലതും ഒക്കെ പറഞ്ഞാൽ...നിന്റെ അച്ഛന്റെ സ്വഭാവ നിനക്കറിയുന്നതല്ലേ.... " സങ്കടത്തോടെ യമുന പറയുന്നത് കേട്ടതും സിദ്ധുന് ദേഷ്യമാണ് വന്നത്... "അച്ഛൻ എന്ത് പറയാനാ....ഏട്ടനെ സഹായിച്ചതെല്ലേ ഓം....അച്ഛന് പിന്നെ പണ്ടേ നന്ദിയും കടപ്പാടും ഒന്നുമില്ലല്ലോ...." ജഗൻ കൈ തട്ടി മാറ്റി സിദ്ധു ദേഷ്യത്തോടെ പറഞ്ഞു..... "സിദ്ധു...... " ശാസനയോ ജഗൻ വിളിച്ചതും അവളുടെ കണ്ണുകൾ ആദ്യം പോയതാ അവളെ തന്നെ നോക്കി നിൽക്കുന്ന ഓമിലേക്ക് ആണ്.... ഓം പുഞ്ചിരിയോടെ വേണ്ടെന്ന് തലയാട്ടിയതും...ദേഷ്യം കൺട്രോൾ ചെയ്തവൾ കണ്ണുകൾ ഇറുക്കി അടച്ചു...പിന്നെ അമ്മയെ ഒന്ന് തുറിച്ചു നോക്കി അകത്തേക്ക് പോയി... "എന്റെ അനിയത്തിയ..സൃഷ്ടി...ഒരനിയൻ കൂടെ ഉണ്ട് ജീവാനന്ദ്..." ജഗൻ ഓമിന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു.. "എനിക്കറിയാം... " അവൻ ചിരിച്ചു... "അമ്മ പറഞ്ഞത് നീ കാര്യമാക്കണ്ട...." "ഞാൻ അത് കാര്യമാക്കിയിട്ടില്ല....എനിക്ക് തന്റെ അച്ഛനെ കാണേണ്ട അവശ്യമുണ്ട്..ഞാൻ ഇങ്ങോട്ട് തന്നെ ഇറങ്ങിയതാണ്.."

ജഗനെയും യമുനയേയും മാറി മാറി നോക്കി കൊണ്ട് ഓം പറഞ്ഞു.. "എന്ത് കാര്യം...?? " ജഗൻ ചോദ്യഭാവത്തിൽ അവനെ നോക്കി... "പറയാം..." "എന്നാ അകത്തേക്ക് വാ...അമ്മ ചായ എടുക്ക്.... " ഓമിനെ അകത്തേക്ക് ക്ഷണിച്ചു കൊണ്ട് ജഗൻ യമുനയോടായ് പറഞ്ഞു.... "അച്ഛൻ ഇപ്പൊ എത്തും...." സോഫയിൽ ചെന്നിരിക്കവേ ജഗൻ പറഞ്ഞു.. "ഓക്കേ...എന്നാ താൻ റസ്റ്റ്‌ എടുത്തോ....?? " ഓം ചിരിച്ചു കൊണ്ട് അവന്റെ തോളിൽ തട്ടി.. അപ്പോഴേക്കും യമുന കുടിക്കാനുള്ളതുമായ് എത്തി.... ഓം ചായ എടുത്തു കയ്യിൽ പിടിച്ചു..... ഓർക്കും തോറും സിദ്ധുവിന് ദേഷ്യം കൂടുകയായിരുന്നു..... ആദ്യമായി ഓം വീട്ടിൽ വന്നിട്ട് അമ്മ അവനോട് പറഞ്ഞത് അവൾക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല.... ദേഷ്യത്തിൽ തലയിണ എടുത്തു വലിച്ചെറിഞ്ഞു...ടേബിളിൽ ഇരുന്ന ഫ്ലവർ വൈസ് എടുത്തു എടുത്തെറിയാൻ കയ്യിൽ എടുക്കവേ വിരലിലേ മോതിരത്തിൽ അവളുടെ കണ്ണുകൾ ഉടക്കി.... "ഓം...... " പുഞ്ചിരിയോടെ ചുണ്ടുകൾ മന്ത്രിച്ചു... പിന്നെ എന്തോ ഓർത്ത പോലെ അവൾ റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങി...സ്റ്റയർ ഇറങ്ങുമ്പോൾ കണ്ണുകൾ ഹാളിൽ ചായ കപ്പിന്റെ ഭംഗിയും നോക്കി ഇരിക്കുന്ന ഓമിനെ കണ്ടു... സിദ്ധുവിനെ കണ്ടതും അവന്റെ കണ്ണുകൾ വിടർന്നു...അവനെ നോക്കി കണ്ണിറുക്കി കൊണ്ട് സിദ്ധു ഓപ്പോസിറ്റ് ഉള്ള സോഫയിൽ ചെന്നിരുന്നു.... അവൾ കൈ കൊണ്ട് ചായ കുടിക്കാത്തതെന്തേ എന്ന് ചോദിച്ചു... ഓം ചിരിച്ചു... "ആക്ച്വലി കോഫീ ഞാൻ കുടിക്കാറില്ല...ടീ ആണ് പതിവ് അതും രണ്ട് നേരം..ഈ ടൈമിൽ ശീലം ഇല്ല...സൊ.... " അവൻ അതും പറഞ്ഞു ചിരിയോടെ ഗ്ലാസ്‌ അവൾക്ക് നേരെ നീട്ടി.... "എന്നാ ഞാൻ ജൂസ് എടുക്കട്ടെ ഓം... " അവൾ ചോദിച്ചു... "ഒന്നും വേണ്ടാ.... " അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു... "ഏട്ടനെ എങ്ങനെ കണ്ടു ...?? " അവൾ സംശയത്തോടെ ചോദിച്ചു.. "ഞാൻ ഇങ്ങോട്ട് വരുന്ന വഴിക്കാണ് ജഗന്റെ കാർ ആക്‌സിഡന്റിൽ പെട്ടത് കണ്ടത്...അങ്ങനെ കണ്ടു ഹോസ്പിറ്റലിൽ കൊണ്ട് പോയി...ഇവിടെ എത്തിച്ചു... " അവൻ പറഞ്ഞു നിർത്തി... അവൾ അവന്റെ അടുത്ത് ചെന്നിരുന്നു...

"താങ്ക്യൂ ഓം....എന്റെ ഏട്ടനെ..." പറഞ്ഞു മുഴുവിപ്പിക്കും മുന്നേ അവളുടെ കണ്ണുകൾ ഈറനാണിഞ്ഞു... "കരയരുത്...പ്ലീസ്..." അവളുടെ കവിളിൽ തട്ടി കൊണ്ട് അവൻ ദയനീയ മായി പറഞ്ഞു... അറിയാതെ അവൾ ചിരിച്ചു പോയി... "അല്ല...എന്തിനാ ഇങ്ങോട്ട് വന്നത്...?? " കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് അവൾ ചോദിച്ചു... "നിന്നെ ചോദിക്കാൻ..... " ഭാവവ്യസ്ത്യാസമില്ലാതെ അവൻ പറയുന്നത് കേട്ട് സിദ്ധുവിന്റെ കണ്ണുകൾ മിഴിഞ്ഞു.... "What... !!!!" ഇരുന്നിടത്ത് നിന്നവൾ ചാടി എണീറ്റു.... "Yaa....". "ഒ...ഓം നീ...നീ തമാശ പറയുവാണോ...?? " "ഞാനെന്തിനാ ശ്രീ തമാശ പറയുന്നത്...എനിക്കതിന്റെ ആവശ്യം എന്താണ് ... i am serious..". അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് അവൻ പറഞ്ഞു.... സിദ്ധുവിന്റെ മനസ്സ് അസ്വസ്ഥമാകാൻ തുടങ്ങിയിരുന്നു... "ഓം..... " ദയനീയമായി അവൾ വിളിച്ചു.... അവൻ എണീറ്റ് നിന്ന് അവളുടെ കവിളിൽ കൈ ചേർത്ത് വെച്ചു.... "Don't worry....i am always be with you... " "അല്ല ഓം...ഏട്ടന്മാരും അച്ഛനും...?? " "അതിനെന്താ ഞാൻ നിന്നെ കട്ടോണ്ട് പോകാൻ വന്നതൊന്നുമല്ല...മാന്യമായി പെണ്ണ് ചോദിക്കാൻ വന്നതാണ്...പിന്നെ എന്തിനാ ടെൻഷൻ...,?? Be cool sree... " ചുറ്റും ഒന്ന് കണ്ണോടിച്ച ശേഷം അവളുടെ നെറുകയിൽ ചുംബിച്ചു..... സിദ്ധു ഒന്ന് ശ്വാസം എടുത്ത ശേഷം അവനെ നോക്കി ചിരിച്ചു.... "That's good..." അവളുടെ കവിളിൽ ഒന്ന് തട്ടി കൊണ്ട് അവൻ സോഫയിൽ ഇരുന്നു . മുറ്റത്ത്‌ അനന്തന്റെ കാർ വന്നു നിന്നു...അതറിഞ്ഞത് കൊണ്ട് ആവണം അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു... സിദ്ധു ഇനി എന്തൊക്കെ ഉണ്ടാകും എന്ന ടെൻഷനിൽ ആയിരുന്നു... "ഇവൻ എന്താ ഇവിടെ......"

വാതിൽ തുറന്ന് അകത്ത് കയറിയ അനന്തൻ സോഫയിൽ ഇരിക്കുന്ന ഓമിനെ കണ്ട് ഗൗരവത്തോടെ ചോദിച്ചു..... അയാളെ കണ്ടതും ഓം എണീറ്റ് നിന്നു... അനന്തന്റെ ശബ്ദം കേട്ടതും വിറച്ചു വിറച്ചു കൊണ്ട് ആണ് യമുന അടുക്കളയിൽ നിന്നും വന്നത്... "ചോദിച്ചത് കേട്ടില്ലേ..." അയാളുടെ ശബ്ദം ഉയർന്നു.. "ഏട്ടാ...ജഗന് ഒരു ചെറിയ ആക്‌സിഡന്റ്..ഈ കുട്ടിയ അവനെ ഇവിടെ എത്തിച്ചത്... " യമുന പറഞ്ഞു തീരും മുന്നേ ജഗനും അങ്ങോട്ട് വന്നിരുന്നു... "കാര്യം ചെയ്തു കഴിഞ്ഞേൽ പൊക്കൂടെ...." അനിഷ്ടത്തോടെ അയാൾ പറഞ്ഞത് ഓമിനോട് ആയിരുന്നു എങ്കിലും ദേഷ്യം വന്നത് സിദ്ധുവിനായിരുന്നു... അവൾ എന്തൊ പറയാനായി മുന്നോട്ട് വന്നതും...ഓം അവളെ ശാസനയോടെ പിടിച്ചു വെച്ചു.....ആരും അത് ശ്രദ്ധിച്ചിരുന്നില്ല... "ഞാൻ വന്ന കാര്യം കഴിഞ്ഞില്ല...ഒരു കാര്യം കൂടെ പറയാനുണ്ട്...അത് പറഞ്ഞിട്ട് ഞാൻ പൊക്കോളാം.... " എല്ലവരോടുമായി ഓം പറഞ്ഞു.... അനന്തൻ അവനെ ചോദ്യഭാവത്തിൽ നോക്കി.... "എനിക്ക് നിങ്ങളുടെ മകളെ ഇഷ്ടമാണ്....!!!!" സിദ്ധുവിനെ നോക്കി അവൻ അത് പറഞ്ഞതും ഒരു നിമിഷം അവിടം നിശബ്ദമായി.... "എന്താ...എന്താ നീ പറഞ്ഞത്... " ഒരു നിമിഷത്തെ മൗനത്തിന് ശേഷം അവനടുത്തേക്ക് ദേഷ്യത്തോടെ നടന്നടുത്തു കൊണ്ട് അയാൾ ചോദിച്ചു... "സൃഷ്ടിയെ എനിക്കിഷ്ടമാണ്...." "ഓം..... !!" വിശ്വാസം വരാതെ ജഗൻ അവനെ വിളിച്ചു.... "ജഗൻ ഞാനിത് പറയാൻ വേണ്ടിയാണ് ഇങ്ങോട്ട് വന്നത്...അതൊരു തെറ്റായി എനിക്ക് തോന്നിയില്ല...ഞാൻ എന്തായാലും ഇവളെ വിവാഹം കഴിക്കും..അത് നിങ്ങളോട് പറയേണ്ടത് എന്റെ കടമയല്ലേ...." ഓം പറഞ്ഞു തീരും മുന്നേ അനന്തനവന്റെ അടുത്തേക്ക് പാഞ്ഞു വന്ന് ഷർട്ടിൽ കുത്തി പിടിച്ചു....

ഓം ഒന്ന് ചിരിച്ചു... "ഞാനിവിടെ വഴക്കിന് വേണ്ടി വന്നതല്ല..." "പിന്നെ... ഓഹ് കല്ല്യാണാലോചനയുമായി വന്നതാണല്ലേ...എന്റെ മോളേ തരണമെങ്കിൽ നീ മാത്രം വന്നാൽ പോരാ... നിന്റെ അച്ഛനോട് വന്ന് ചോദിക്കാൻ പറ..." അവനെ പിടിച്ചു പുറകിലേക്ക് ഉന്തി കൊണ്ട് അയാൾ പറഞ്ഞു.. "അവളെ കെട്ടുന്നത് ഞാനല്ലേ ...? വന്ന് ചോദിക്കേണ്ടതും ഞാനല്ലേ.... " "ഓം .. നീ ഇപ്പോ പോ.... " കൂടുതൽ പറയാനനുവദിക്കാതെ ജഗൻ അവന് നേരെ തിരിഞ്ഞു... "നിന്നോട് പറഞ്ഞാൽ മനസിലാകില്ലേ...ഇറങ്ങി പോകാൻ... " അനന്തൻ ഓമിന്റെ കോളറിൽ പിടിച്ചു വലിച്ചതും.... ആരോ അയാളെ പുറകിലേക്ക് തള്ളി മാറ്റിയിരുന്നു.... "സിദ്ധു......." ഓമിന് മുന്നിൽ വന്ന് നിന്ന സിദ്ധുവിനെ നോക്കി അയാൾ പല്ല് ഞെരിച്ചു.... "സിദ്ധു....നീ എന്തിനാ അച്ഛനെ.... " ജഗൻ അവളെ തനിക്ക് നേരെ പിടിച്ചു നിർത്തി കൊണ്ട് ദേഷ്യത്തിൽ നോക്കി..സിദ്ധു ദേഷ്യത്തിൽ അവന്റെ കൈകളെ തട്ടി മാറ്റി... "ഇവനെ ആരും ഇങ്ങനെ പറയുന്നത് എനിക്ക് കണ്ട് നിൽക്കാൻ കഴിയില്ല..ഏട്ടാ...." കിതാപ്പോടെ അവൾ പറഞ്ഞു നിർത്തിയതും ജഗൻ അവളെ ഉറ്റു നോക്കി... "Because i luv him....." പറയുമ്പോൾ അവളുടെ കണ്ണുകൾ ഓമിലായിരുന്നു... അവൻ ഇരു കയ്യും മാറിൽ കെട്ടി നിന്ന് അവളെ നോക്കി പുഞ്ചിരിക്കുകയായിരുന്നു... ഓം അവളെ ഒരിക്കൽ കൂടെ നോക്കിയ ശേഷം ജഗനടുത്തേക്ക് നടന്നു....അവനന്റെ കൈകളിൽ മുറുകെ പിടിച്ചു... "ഞാൻ വേറൊരു ഉദ്ദേശവും മനസ്സിൽ വെച്ചല്ല ഇവളെ ഇഷ്ടപെട്ടത്...ശെരിക്കും ഇഷ്ടാ...and നിനക്ക് മനസിലാകും എന്ന് കരുതുന്നു....ശത്രുതയും അസൂയയും കൊണ്ട് കണ്ണ് മൂടിയ കെട്ടിയ നിന്റെ അച്ഛനോട് സമയം കിട്ടുമ്പോൾ പറഞ്ഞു മനസിലാക്കണം...

പിന്നെ എല്ലാവരും എതിർത്തെന്ന് വെച്ച് എനിക്കിവളെ വേണ്ടെന്ന് വെക്കാൻ കഴിയില്ല...അത് കൊണ്ടാ ഡയറക്റ്റ് ആയിട്ട് വന്ന് പറഞ്ഞത്....ഇവിടെ ഇങ്ങനെ ഒക്കെ ഉണ്ടായതിൽ i am extremely soryy..... " ചെറു ചിരി മുഖത്തു വരുത്തി അത്രയും പറഞ്ഞു കൊണ്ട് അവൻ വാതിലിനടുത്തേക്ക് നടന്നു... ഒരിക്കൽ കൂടെ അവൻ തിരിഞ്ഞു നോക്കി... ദേഷ്യം കടിച്ചമർത്തി നിൽക്കുന്ന അനന്ദനേയും ഒരു തരം തരിപ്പോടെ തറഞ്ഞു നിൽക്കുന്ന ജഗനേയും യമുനയേയും എല്ലാം ഒന്ന് കണ്ണോടിച്ച് അവസാനം എത്തി നിന്നത് സങ്കടം നിഴലിക്കുന്ന മുഖവുമായി അവനെ നോക്കി നിൽക്കുന്ന സിദ്ധുവിലായിരുന്നു.... തന്നോടുള്ള അടങ്ങാത്ത പ്രണയം മാത്രാമായിരുന്നു... തലച്ചോറ് കൽപ്പിക്കും മുന്നേ യാന്ദ്രികമായ് അവന്റെ കാലുകൾ അവൾക്കാരുകിലേക്ക് ചെന്നു.... "ശ്രീ...... " ആർദ്രമായ് വിളിച്ചു കൊണ്ട് അവൻ അവളെ ഇറുക്കി കെട്ടിപിടിച്ചു... പിന്നെ അകന്നു നിന്ന് അവളെ നോക്കി പുഞ്ചിരിച്ചു.... അവളും അറിയാതെ ചിരിച്ചു പോയി.... ഓം കയ്യിൽ കരുതിയ ചെമ്പകപ്പൂക്കൾ അവളുടെ കയ്യിൽ വെച്ചു കൊടുത്തു.... "പോട്ടേ.... " "മ്മ്.... " ചിരിയോടെ അവൾ തലയാട്ടി... അപ്പോഴും കൈകൾ ഭദ്രമായി പിടിച്ചിരുന്നു ആ ചെമ്പകപൂക്കളെ... അവൻ തിരിഞ്ഞു നടന്നു....  "നീ എങ്ങോട്ടാ സിദ്ധു...... " ഓം പോയി കുറച്ചു കഴിഞ്ഞപ്പോൾ പുറത്തേക്ക് പോകാനിറങ്ങിയ സിദ്ധുവിനോട് ജഗൻ ചോദിച്ചു.... "എനിക്ക് ഒരാളെ കാണാൻ ഉണ്ട്..." അവന്റെ മുഖത്തേക്ക് നോക്കാതെ അതും പറഞ്ഞവൾ പുറത്തേക്ക് ഇറങ്ങി... "സിദ്ധു...ഡീ... " കാർ സ്റ്റാർട്ട്‌ ആക്കുന്നതിനിടയിൽ ഉമ്മറത്തേക്ക് ഓടി വന്ന യമുന വിളിച്ചു.. ആ വിളി കെട്ടില്ലെന്ന് ഭാവി അവൾ കാർ മുന്നോട്ട് എടുത്തു....

അവളുടെ മനസ്സ് അസ്വസ്ഥമായിരുന്നു....ഏട്ടന്മാർ ഓമിനെ അംഗീകരിക്കുമോ എന്നത് അവളുടെ ഉള്ളിൽ വലിയയൊരു ചോദ്യമായി തന്നെ അവശേഷിച്ചു... ഓമിനടുത്തെത്താൻ ഹൃദയം വല്ലാതെ തുടിക്കുന്നുണ്ടായിരുന്നു..... ഈ സമയം അവൻ ബീച്ചിൽ തന്നെ ഉണ്ടാകും എന്നവൾക്ക് ഉറപ്പുള്ളത് കൊണ്ട് അവൾ അങ്ങോട്ടേക്ക് കാർ തിരിച്ചു.... പാർക്കിങ് ഏരിയയിൽ കാർ നിർത്തി...നീണ്ടു നിൽക്കുന്ന മണൽ പാതയിലൂടെ മുന്നോട്ട് നടന്നു... അവിടെ കറ്റാടി മരങ്ങൾക്ക് കീഴിൽ മുള കൊണ്ട് ഉണ്ടാക്കിയ ഇരിപ്പിടത്തിൽ ഇരിക്കുന്ന ഓമിനെ കണ്ടപ്പോൾ അവളുടെ മനസൊന്നു തണുത്തു.... ഒരു നെടുവീർപ്പോടെ അവൾ അവനരികിലേക്ക് നടന്നു... ചെവിയിൽ ഇയർ സെറ്റും വെച്ച് പാട്ടിൽ മുഴുകിയിരിക്കുകയായിരുന്നു അവൻ.... കണ്ണടച്ച് സീറ്റിൽ ചാരി ഇരുന്നു പാട്ട് ആസ്വദിക്കുന്ന അവനെ അവൾ കണ്ണെടുക്കാതെ നോക്കി നിന്നു.. പിന്നെ ചിരിച്ചു കൊണ്ട് അവന്റെ നെറ്റിയിൽ ചുണ്ട് അമർത്തി... നെറ്റിയിൽ ഒരു തണുപ്പേറ്റപ്പോഴാണ് ഓം കണ്ണ് തുറന്നത്.... മുന്നിൽ നിൽക്കുന്ന സിദ്ധുനെ കണ്ടപ്പോൾ അവനൊന്നു ചിരിച്ചു.... "ഞാൻ പ്രതീക്ഷിച്ചു ഈ വരവ്.... " ചെവിയിൽ നിന്ന് ഇയർ സെറ്റ് ഊരി മാറ്റി.... സിദ്ധു അവനടുത്ത് ഇരുന്നു... "എന്റെ വീട്ടിൽ വന്ന് ഡയലോഗ് അടിച്ചിട്ട് ഇവിടെ വന്നിരിക്കുവാണോ... " അതും പറഞ്ഞു കൊണ്ട് അവൾ അവന്റെ തോളിൽ ചാരി ഇരുന്നു.. അവൻ വീണ്ടും ഇയർ ഫോൺ ചെവിയിൽ വെച്ചു....ഒന്ന് അവളുടെ ചെവിയിലും വെച്ച് കൊടുത്തു.... "മനസൊന്നു കൂൾ ആവാൻ ബെസ്റ്റ് മെഡിസിൻ മ്യൂസിക് ആണ്... " അവളുടെ നോട്ടം കണ്ട് അവൻ പറഞ്ഞു... അവൾ ചിരിച്ചു കൊണ്ട് വീണ്ടും അവനോട് ചാരി ഇരുന്നു.... "എന്തെ ഇത്ര പെട്ടെന്ന് വീട്ടിൽ വന്ന് സംസാരിക്കാൻ തോന്നിയത്...?? " ഏറെ നേരത്തിന് ശേഷം അവൾ ചോദിച്ചു... "നീയും ആഗ്രഹിച്ചില്ലേ...അത്..??

" "മ്മ്... ഒരുപാട്...." അവൾ അവളെ ചുറ്റി പിടിച്ചു... അവൻ ചിരിച്ചു... "എന്റെ അച്ഛൻ സമ്മതിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ...?? " അവന്റെ കവിളിൽ മൃതുവായ് തലോടി കൊണ്ട് അവൻ ചോദിച്ചു... "സമ്മതിച്ചില്ലേൽ നീ എന്നെ വേണ്ടെന്ന് വെക്കുമോ...?? " അവളെ തന്നെ നോക്കി കൊണ്ട് അവൻ ചോദിച്ചു... "ഇനിയൊരു ജന്മത്തേക്ക് മാറ്റിക്കാൻ എന്റെ പ്രണയം എന്നെ അനുവദിക്കുന്നില്ല ഓം....ഇനി എനിക്ക് നിന്നെ നഷ്ടപെടുത്താൻ ആകില്ല...അങ്ങനെ ഒന്നുണ്ടെങ്കിൽ അന്നെന്റെ മരണമാ..." പറഞ്ഞു തീരും മുന്നേ അവന്റെ വിരൽ അവളുടെ അധരങ്ങളെ ബന്ധിച്ചു... "നിന്റെ മരണമല്ല നമ്മുടെ മരണം,...നമ്മുടെ പ്രണയം ഇല്ലാതാകുന്ന അന്ന് എന്റെ ശ്വാസവും നിലക്കും...." അവൾ അവന്റെ നെഞ്ചിൽ മുഖം അമർത്തി.... "നിനക്കുമപ്പുറം എന്നിക്കൊരു പ്രണയവും ജീവിതവുമില്ല ഓം...മരണത്തിൽ ആയാലും ഒരുമിച്ച് വേണം..വേണ്ടേ??..." മുഖം ഉയർത്തി അവൾ ചോദിച്ചു "വേണം... " അവന്റെ അവളുടെ മുടിയിൽ ചുംബിച്ചു.. "നമ്മുടെ കാര്യത്തിൽ ഞാൻ സ്വാർത്ഥയാണ്....നമ്മുടെ ഒന്നിച്ചുള ജീവിതം മാത്രമാണ് ഞാനിപ്പോൾ സ്വപ്നം കാണുന്നത്.... " "ഞാനും... " അവൻ അവളെ മുറുകെ പിടിച്ചു... "എന്റെ അച്ഛൻ ഇതിന് സമ്മതിച്ചിരുന്നേൽ...എന്ത് ഹാപ്പി ആകുമായിരുന്നു.... " അവന്റെ നെഞ്ചിൽ നിന്ന് മുഖം ഉയർത്തി അവൾ ചോദിച്ചു... "ഞാനിപ്പോഴും ഹാപ്പി ആണ് ശ്രീ..." "കാരണം...." "നീ എന്റേത് മാത്രമാണെന്നുള്ള ഉറപ്പുള്ളത് കൊണ്ട്....കാലം എനിക്കായ് കരുതി വെച്ചതാണ് നിന്നെ...ശ്രീ... " പറഞ്ഞു തീരും മുന്നേ അവന്റെ ഫോൺ റിങ് ചെയ്തു.......................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story