ചെമ്പകം പൂത്തപ്പോൾ....💖: ഭാഗം 26

Chembakam Poothappol Novel

എഴുത്തുകാരി: ആൻവി

"ആരാ...?? " അവന്റെ തോളിൽ നിന്ന് എഴുനേറ്റു കൊണ്ട് സിദ്ധു ചോദിച്ചു... ഓം ഫോൺ എടുത്തു നോക്കി.... "ഏട്ടനാണ്..." ഒരു നെടുവീർപ്പോടെ അവൻ കാൾ അറ്റൻഡ് ചെയ്തു... "ഹലോ...." "ഓം...നീ ഇപ്പോ എവിടെയാ..." "ഞാനിപ്പോ ബീച്ചിൽ...എന്തെ... " "നിന്നോട് അച്ഛൻ വീട്ടിലേക്ക് വരാൻ പറഞ്ഞു...എന്തോ അത്യാവശ്യം ഉണ്ടെന്ന്.." ഹരൻ പറഞ്ഞത് ഓം സിദ്ധുനെ നോക്കി ഒന്ന് ചിരിച്ചു... "ഹര...എന്താണ് അത്യാവശ്യം എന്ന് എനിക്കറിയാം....ഇപ്പോ ഞാൻ ബിസിയാ..." അതും പറഞ്ഞവൻ ഫോൺ കട്ടാക്കി... "എന്തിനാ ഏട്ടൻ വിളിച്ചേ...? " കടൽ ക്കരയിലെ ഇളം ചൂടുള്ള കാറ്റിൽ പാറി പറക്കുന്ന മുടിയിഴകളെ മാടി ഒതുക്കി കൊണ്ട് അവൾ ചോദിച്ചു... "എന്തിനാവും....നിനക്ക് ഊഹിക്കാവുന്നവതല്ലേ ഒള്ളൂ.... " അവൻ ചിരിച്ചു കൊണ്ട് അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു.... "ഓഹ് അപ്പൊ നിന്റെ പെണ്ണ് ചോദിക്കാൻ വരവ് വീട്ടിൽ അറിഞ്ഞുലേ.... " കളിയാലേ അവൾ അവനോട് ചോദിച്ചു.. "ഞാൻ ആരോടും നിന്റെ വീട്ടിലേക്ക് വരുന്നതിനെ കുറിച്ച് സൂചിപ്പിച്ചിരുന്നില്ല..." "എന്റെ അച്ഛൻ ഇത് സമ്മതിക്കില്ല എന്ന് നിനക്ക് അറിയുന്നതല്ലേ ഓം...പിന്നെ എന്തിനാ നീ അങ്ങോട്ട് വന്നത്... എന്റെ അച്ഛൻ നിന്നെ ഇൻസൾട്ട് ചെയ്തില്ലേ.... " സങ്കടത്തോടെ അവൾ പറഞ്ഞു നിർത്തി.... ഓം അവളുടെ തോളിലൂടെ കയ്യിട്ട് അവനോട് ചേർത്ത് നിർത്തി... "ഇതൊക്കെ പ്രതീക്ഷിച്ചു തന്നെയാ ഞാൻ വന്നത്.... അല്ല നീ എന്തിനാ നിന്റെ അച്ഛനെ തള്ളിമാറ്റിയെ.... മ്മ്...." ചുവന്നു തുടുത്ത അവളുടെ കവിളിലൂടെ വിരലോടിച്ചു കൊണ്ട് അവൻ കുസൃതിയോടെ ചോദിച്ചു.... അവളുടെ ചുണ്ടുകളിൽ മനോഹരമായ പുഞ്ചിരിയുണ്ടായിരുന്നു കണ്ണുകളിൽ അവനോടുള്ള പ്രണയവും..

അവന്റെ മുഖം കയ്യിൽ എടുത്ത് ആ നെറ്റിയിൽ ഒന്ന് അമർത്തി മുത്തി.... "ആരും നിന്നെ ഒന്നും പറയുന്നതും എനിക്കിഷ്ടമല്ല...നീ എന്തായാലും അച്ഛനെ പിടിച്ചു മാറ്റില്ല....അപ്പൊ ഞാൻ ചെയ്തു...". അതും പറഞ്ഞവൾ അവന്റെ ഷർട്ടിന്റെ കോളർ ശെരിയാക്കി കൊടുത്തു... അവൻ ചിരിച്ചു കൊണ്ട് അവളെ ചേർത്ത് പിടിച്ചു.. "എന്തായാലും എനിക്കിഷ്ടായി....പുഞ്ചിരിയോടെ ഉള്ള നിന്റെ സ്വീറ്റ് ഭീഷണി....." അവന്റെ നീളൻ തലമുടികളെ താലോലിച്ചു അവൾ പറഞ്ഞു... "എങ്ങനെയ ഓം ഇത്ര കൂൾ ആയിട്ട് നിനക്ക് സംസാരിക്കാൻ കഴിയുന്നത്...എന്റെ അച്ഛൻ നിന്നോട് മര്യാദയിൽ സംസാരിച്ചത് പോലുമില്ലല്ലോ.... " എന്തോ ആലോചിച്ച ശേഷം അവൾ ചോദിച്ചു മറുപടിയായ് അവൻ ചിരിച്ചു... "എനിക്ക് പേടിയാണ് ശ്രീ.. ദേഷ്യ പെടാൻ എനിക്ക് പേടിയാണ്....." അവളെ തന്നിലേക്ക് ചേർത്തി നിർത്തി കൊണ്ട് അവൻ പറഞ്ഞു... സിദ്ധു മുഖം ഉയർത്തി അവനെ ഒന്ന് നോക്കി... "ഞാൻ എപ്പോഴും ദേഷ്യപെടാതെ ഇരിക്കാനാണ് ശ്രമിക്കുക...കോപം എന്നെ കീഴ്പ്പെടുത്തിയാൽ എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ കഴിയാത്ത ഒരു അവസ്ഥയാണ്.....അല്ലു പറയുന്നയത് പോലെ ഓംകാര തൃക്കണ്ണ് തുറന്നാൽ... " അത്രയും പറഞ്ഞു നിർത്തി കൊണ്ട് അവൻ അവളുടെ കവിളിൽ തട്ടി.... "പിന്നെ....എനിക്കായ് ദേഷ്യപെടാൻ എനിക്ക് നീയുണ്ടല്ലോ... " കുസൃതിയോടെ ആ കവിളിൽ ഒന്ന് ചുംബിച്ചു അവൻ..... "അയ്യടാ..... " മറുപടിയായി അവന്റെ കവിളിൽ അവൾ പല്ലുകൾ ആഴ്ത്തി... അവൻ ചിരിച്ചു....സിദ്ധു അവനിൽ നിന്ന് വിട്ടു മാറി അവന്റെ കവിളിൽ ഉഴിഞ്ഞു കൊടുത്തു.... "നമുക്ക് കുറച്ചു നടന്നാലോ ഓം..... "

"മ്മ്..." അവൻ എണീറ്റ് നടന്നു...പിന്നാലെ അവളും... "എന്നും എന്തിനാ ഈ ബീച്ചിൽ വരുന്നത്.....?? " സംശയത്തോടെ അവൾ ചോദിച്ചു... നടക്കുന്നതിനിടയിൽ ഓം അവളുടെ കയ്യിൽ കോർത്തു പിടിച്ചു.. "പ്ലസ് ടു മുതൽ ഉള്ള ശീലമാണ്....പണ്ടേ അധികം കൂട്ട് കേട്ടൊന്നുമില്ല....ഇവിടെ വന്നിരുന്നായിരുന്നു എന്റെ drawing പരീക്ഷണങ്ങൾ ഒക്കെ....പിന്നെ അതൊരു ശീലമായി...മൈൻഡ് ഡിസ്റ്റർബ്ഡ് ആവുമ്പോൾ ഒറ്റക്ക് ഇരിക്കണം....ഇപ്പൊ അതൊരു ശീലമായി ഡെയിലി ഇവിടെ കുറച്ചു നേരം സ്പെൻഡ്‌ ചെയ്തില്ലേൽ മനസിന്‌ വല്ലാത്തൊരു അസ്വസ്ഥതയാണ്...and you know one thing..." നടത്തം നിർത്തി അവൻ അവൾക്ക് നേരെ തിരിഞ്ഞു.... "What...?? " അവളുടെ മുഖം ചുളിഞ്ഞു.... "Ocean bring joy to our soul...." "ഓഹോ.... " ചിരിച്ചു കൊണ്ട് അവൾ അവന്റെ കയ്യിൽ ചുറ്റി പിടിച്ചു... "എന്തെ നിനക്ക് തോന്നിയിട്ടില്ലേ...കടൽ എത്ര ആർത്തിരമ്പുന്നുണ്ടേലും ചുമ്മാ ഒന്ന് നോക്കി നിന്നാൽ മതി...കുറച്ചു നേരത്തേക്ക് എങ്കിലും നമ്മുടെ സ്‌ട്രെസ്സും ടെൻഷനും എല്ലാം മാറും.... " അവളുടെ മുടിയിഴകളിലൂടെ തലോടി... രണ്ട് പേരും വീണ്ടും നടത്തം തുടർന്നു...മണൽ പരപ്പിൽ വളർന്നു നിന്ന കറ്റാടി മരങ്ങൾക്കിടയിലൂടെ കൈകൾ കോർത്തു പിടിച്ചവൾ നടന്നു.... രണ്ട് പേരും മൗനമായിരുന്നു.... "നിന്റെ വീട്ടിൽ എങ്ങാനും അന്വേഷിക്കുന്നുണ്ടാവുമോ..?? " നടത്തം നിർത്തി കറ്റാടി മരത്തിനോട്‌ ചേർന്ന് ചാരി നിന്നു കൊണ്ട് അവൻ ചോദിച്ചു.... "ഏയ്‌...." അലസമായി മറുപടി കൊടുത്തു കൊണ്ട് അവൾ അവന്റെ നെഞ്ചിൽ ചാരി നിന്നു... അവന്റെ കൈകൾ അവളുടെ മുടിയിഴകളെ തലോടി കൊണ്ടിരുന്നു. "സമയം ഒരുപാടായില്ലേ....പോകണ്ടേ... മ്മ്.. "

നെഞ്ചിൽ മുഖം അമർത്തി നിന്ന അവളുടെ താടി തുമ്പിൽ പിടിച്ചുയർത്തി കൊണ്ട് അവൻ ചോദിച്ചു... "ശോ... എന്നെ പറഞ്ഞു വിടാൻ നിനക്ക് എന്താ ഇത്ര തിടുക്കം ഓം....ഞാനിപ്പോ പോകുന്നില്ല....എനിക്കിനിയും ഒരുപാട് സമയം ഇങ്ങനെ നിൽക്കണം.... " അതും പറഞ്ഞവൾ വാശിയോടെ അവന്റെ നെഞ്ചിലേക്ക് ചാരി.... അവൻ ചിരിച്ചു....തലോടാൻ ഉയർത്താത്ത അവന്റെ കൈകളെ അവൾ പിടിച്ചുയർത്തി അവന്റെ തലക്ക് പിന്നിൽ വെച്ചു.... അത് കണ്ടപ്പോൾ ഓമിന് ചിരിയാണ് വന്നത്....അവന്റെ കൈകളെ അവളെ വരിഞ്ഞു മുറുക്കി.... അവന്റെ ഹൃദയതാളം കേട്ട് അതിൽ മുഴുകി അവൾ അങ്ങനെ നിന്നു.... "എത്ര അറിഞ്ഞാലും മതിവരാത്ത നിന്റെ പ്രണയവും...എത്ര കേട്ടാലും കൊതി തീരാത്ത പ്രണയകാവ്യവും...." അവൾ അവന്റെ നെഞ്ചിൽ അധരം ചേർത്ത് ചുംബിച്ചു.... "എന്നാ ഓം ഈ നെഞ്ചിൽ തലചായ്ച്ചു കിടന്നുറങ്ങാൻ എനിക്ക് കഴിയുക..." അവളുടെ വാക്കുകൾ കേൾക്കെ അവന്റെ പിടുത്തം മുറുകി... "അതിന് അധികം ദൂരമില്ല ശ്രീ....വ്യാസിന്റെ വൈശാലി നിന്ന് സൃഷ്ടിയിലേക്കും...സൃഷ്ടിയിൽ നിന്നും എന്റെ മാത്രം ശ്രീയിൽ നീ എത്തി നിൽക്കും.." "കാത്തിരിക്കുന്നു...." പുഞ്ചിരിയാലെ അവൾ പറഞ്ഞു... പ്രണയത്താൽ നെറുകയിൽ അവനൊരു ചുംബനം നൽകി....മൂക്കിൻ തുമ്പിലെ മൂക്കുത്തി പരിഭവം പറയുന്നത് പോലെ തോന്നി...കള്ള ചിരിയാലെ അവൻ ആ മൂക്കുത്തിയിൽ അമർത്തി ചുംബിച്ചു... പതിയെ ആ കള്ള നോട്ടം പുഞ്ചിരി നിറഞ്ഞു നിന്ന ചുണ്ടുകളിൽ എത്തി നിന്നു... അവൻ തന്നെ ഉറ്റു നോക്കുന്ന ആ കണ്ണുകൾ പതിയെ തഴുകി അടച്ചു....അവളുടെ ഉള്ളിലൂടെ ഒരു തരിപ്പ് കടന്നു പോയി.... അവളുടെ പരിഭ്രമവും വിറയലും കണ്ടപ്പോൾ അവന് ചിരിയാണ് വന്നത്..... അവൻ അവന്റെ ചൂണ്ടു വിരലിൽ അമർത്തി മുത്തി ആ വിരൽ അവളുടെ ചുണ്ടിൽ അമർത്തി വെച്ചു.... ഒരു പിടച്ചിലോടെ അവൾ കണ്ണുകൾ തുറന്നു..... ആദ്യം കണ്ടത് നിഷ്കളങ്കമായ് ചിരിക്കുന്ന അവനന്റെ കണ്ണുകളാണ്.... "പോകാം....."

അവളുടെ കാതിൽ ചുണ്ടു അമർത്തി പതിഞ്ഞ സ്വരത്തിൽ അവൻ ചോദിച്ചു... "മ്മ്......" ഒരു നേർത്ത മൂളലായിരുന്നു അവളിൽ നിന്ന് ഉയർന്നത്.... ചിരിച്ചു കൊണ്ട് അവളുടെ കയ്യും കോർത്തു പിടിച്ചവൻ പാർക്കിങ്ങിലേക്ക് നടന്നു.... "സൂക്ഷിച്ചു പോകണം....എത്തിയാൽ മെസ്സേജ് ചെയ്യണം..കേട്ടോ...young angry women... " കാറിൽ കേറും മുന്നേ അവളുടെ പിൻകഴുത്തിൽ കൈ ചേർത്ത് വെച്ചു നെറുകയിൽ അവൻ ചുംബിച്ചു... "ഓക്കേ man of cool...." ചിരിച്ചു കൊണ്ട് അവൾ കാറിൽ കയറി....  "നിനക്ക് അവളെ തടയാമായിരുന്നില്ലേ ജഗാ...എന്തിനാ അവളെ പുറത്തേക്ക് വിട്ടത്..... " ജഗന് നേരെ കത്തുന്ന നോട്ടം എറിഞ്ഞു കൊണ്ട് അനന്തൻ പറഞ്ഞു... "ഞാൻ എന്തിനാ അച്ഛാ അവളെ പിടിച്ചു വെക്കുന്നത്...ഞാൻ അവളോട് പറയുന്നതിനേക്കാൾ എത്രയോ നല്ലതാണ് അച്ഛൻ പറയുന്നത്..... " അവന്റെ മറുപടിയിൽ അയാൾ മൗനമായിരുന്നു.... "ഓഹ് ഇപ്പോ നീയും അവളുടെ ഭാഗത്ത്‌ ആണോ....?? ആ ചെക്കൻ ഇവിടെ വന്ന് വിളിച്ചു കൂവിയത് നീയും കേട്ടതല്ലേ...?? " "എനിക്കതിൽ തെറ്റൊന്നും തോന്നിയില്ല അച്ഛാ....അവന് സിദ്ധുനെ ഇഷ്ടമാണെന്ന് പറഞ്ഞു...സിദ്ധു അത് സമ്മതിക്കകയും ചെയ്തു...ഒളിഞ്ഞും പാത്തും അല്ലല്ലോ വന്നത് അവൻ നേരിട്ട് വന്ന് പറഞ്ഞതല്ലേ...അവനെ പോലൊരു പയ്യന് നമ്മുടെ മോളേ കൊടുത്താൽ അവളെ അവന്റെ പൊന്ന് പോലെ നോക്കിക്കോളും...." "എന്താ നീ പറഞ്ഞത്....ആ മഹേശ്വറിന്റെ വീട്ടിലേക്ക് ഞാൻ അവളെ പറഞ്ഞയക്കണം എന്നോ....?? ഞാൻ ജീവിച്ചിരിപ്പുണ്ടേൽ അത് നടക്കില്ല... " ടേബിളിൽ ആഞ്ഞടിച്ചു കൊണ്ട് അയാൾ പറഞ്ഞു... "എന്തിനാ അച്ഛാ ഈ വാശി....ഇതുവരെ സിദ്ധുനെ കല്ല്യാണം കഴിപ്പിക്കാൻ അച്ഛന് വല്ല്യേ ഉത്സാഹം ആയിരുന്നല്ലോ..." ജഗൻ പറഞ്ഞു നിർത്തി... "അതിന് നിന്റെ പെങ്ങൾക്ക് വന്നവരെ ആരെയും പിടിക്കണ്ടേ....." "ഇപ്പൊ അവൾക്ക് ഒരാളെ ഇഷ്ടമാണെന്ന് അവൾ പറഞ്ഞില്ലേ അച്ഛാ...അവളുടെ ഇഷ്ടമല്ലേ നമുക്ക് വലുത്...അവളുടെ സെലെക്ഷൻ ഒരിക്കലും തെറ്റില്ലാന്ന് എനിക്കുറപ്പുണ്ട്....ഓംകാര നല്ല പയ്യനാണ്..."

"നീ എന്തൊക്കെ പറഞ്ഞാലും ഇത് നടക്കില്ല ജഗാ...നിന്റെ പെങ്ങളോട് അത് പറഞ്ഞു മനസിലാക്കി കൊടുത്തേക്ക്.... " "എന്റെ പെങ്ങൾ മാത്രമാണോ അച്ഛാ അവൾ....?? അപ്പൊ അച്ഛന്റെ ആരാ....??" ദേഷ്യത്തോടെ വാതിൽക്കലേക്ക് നടന്ന അനന്തൻ അവന്റെ ചോദ്യം കേട്ട് ഒരുനിമിഷം തറഞ്ഞു നിന്നു...പിന്നെ ഒന്നും മിണ്ടാതെ പുറത്തേക്ക് ഇറങ്ങി പോയി.... "അച്ഛനെന്താ അമ്മേ ഇങ്ങനെ....?? ഞങ്ങൾ മക്കളുടെ ഇഷ്ടത്തിന് ഒരു വിലയും ഇല്ലേ...??" അനന്തൻ പോയപ്പോൾ റൂമിലേക്ക് കയറി വന്ന യമുനയെ നോക്കി ജഗൻ ചോദിച്ചു... യമുന ഒന്നും മിണ്ടിയില്ല... "ഇപ്പോ തന്നെ കണ്ടില്ലേ....ഓം ഇവിടെ വന്ന് പറഞ്ഞതിനെ കുറിച്ച് അച്ഛൻ ദേഷ്യത്തോടെ എന്തൊക്കെയോ പറഞ്ഞു....പക്ഷേ എനിക്ക് എന്ത് പറ്റി...? എങ്ങനെ ആക്‌സിഡന്റ് ആയി...?.ഡോക്ടർ എന്ത് പറഞ്ഞു...?? എന്നൊന്നും അച്ഛൻ ചോദിച്ചതെ ഇല്ല..... സിദ്ധുനെ ഒരിക്കലും കുറ്റം പറയാൻ പറ്റില്ല...." അത്രയും പറഞ്ഞു കൊണ്ട് ജഗൻ പതിയെ ബെഡിലേക്ക് ഇരുന്നു... "നീ കുറച്ചു നേരം കിടക്ക്...നേരത്തെ നടുവേദന ഉണ്ടെന്ന് പറഞ്ഞതല്ലേ അമ്മ പോയി ചൂട് പിടിക്കാൻ വെള്ളം എടുത്തു കൊണ്ട് വരാം...". അവന്റെ നെറുകയിൽ തലോടി യമുന റൂമിന് പുറത്തേക്ക് ഇറങ്ങി...  "ദേ വരുന്നു അമ്മേ...അമ്മേടെ പുന്നാര മോൻ..... " ഹാളിലേക്ക് കയറി വന്ന ഓമിനെ കണ്ട് ടീവി കണ്ട് കൊണ്ടിരുന്ന അല്ലു അടുക്കളയിലേക്ക് നോക്കി വിളിച്ചു പറഞ്ഞു... ഓം അവനെ ഒന്ന് തുറിച്ചു നോക്കി....അവൻ അപ്പൊ തന്നെ മുഖം താഴ്ത്തി ഇരുന്നു... "ഓം...... " സ്റ്റയർ കയറും നേരം പുറകിൽ നിന്ന് മഹിയുടെ വിളി.. അവൻ തിരിഞ്ഞു നോക്കി.... "നീ എന്തിനാ അനന്തന്റെ വീട്ടിലേക്ക് പോയത്....?? " ഗൗരവത്തോടെ ഉള്ള ആ ചോദ്യത്തിന് മറുപടിയായി അവൻ ഒന്ന് ചിരിച്ചു കൊടുത്തു...പിന്നെ സ്റ്റയർ ഇറങ്ങി അയാളുടെ അടുത്തേക്ക് ചെന്നു... "എന്തിനാ പോയത് എന്ന് അറിഞ്ഞില്ലേ...പിന്നെ എന്തിനാ ഇങ്ങനെ ഒരു ചോദ്യം....." "നീ അങ്ങോട്ട് പോകരുതായിരുന്നു...ഓം... "

"എനിക്ക് വേണ്ടപ്പെട്ടത് അവിടെ ഉണ്ടാകുമ്പോൾ ഞാൻ എങ്ങനെ പോകാതിരിക്കും അച്ഛാ....ഞാൻ ഒരു വഴക്കിന് പോയതല്ല....എന്റെ ഇഷ്ട്ടം ഞാൻ അവരോട് പറഞ്ഞു....that's all... എനിക്ക് അതൊരു വല്ല്യേ പ്രോബ്ലം ആയി തോന്നുന്നില്ല.. " ഇരു കയ്യും മാറിൽ പിണച്ചു കെട്ടി നിന്നു കൊണ്ട് അവൻ പറഞ്ഞു... "എടാ ആ അനന്തൻ ഇത് സമ്മതിച്ചു തരും എന്ന് നിനക്ക് തോന്നുന്നുണ്ടോ... " അയാൾ ദയനീയമായി അവന്റെ തോളിൽ കൈ വെച്ചു കൊണ്ട് പറഞ്ഞു... "ഞാൻ കാര്യം പറഞ്ഞെന്നെ ഒള്ളൂ..എനിക്ക് ആരുടെയും സമ്മതത്തിന്റെയും ആവശ്യം ഇല്ല... " അത്രയും പറഞ്ഞു കൊണ്ട് അവൻ റൂമിലേക്ക് കയറി.... റൂമിൽ എത്തിയതും ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തവൻ ബെഡിൽ കണ്ണടച്ചു കിടന്നു.... നെറ്റിയിൽ ആരോ തലോടുന്നത് പോലെ തോന്നിയാണ് അവൻ കണ്ണ് തുറന്നത്....നോക്കിയപ്പോൾ അച്ഛനായിരുന്നു... അവൻ ചിരിച്ചു കൊണ്ട് എഴുനേറ്റ് ഇരുന്നു.... "ശെരി....നിനക്ക് ആ കുട്ട്യേ അത്രക്ക് ഇഷ്ട്ടമാണേൽ നമുക്ക് രണ്ട് പേർക്കും കൂടെ അനന്ദന്റെ വീട് വരെ പോകാം...." മഹി പറയുന്നത് കേട്ട് വിശ്വാസം വരാതെ അവൻ മുഖം ഉയർത്തി... "നിനക്ക് വേണ്ടിയല്ലേ...ഞാൻ അനന്ദനോട്‌ സംസാരിക്കാം..... " സ്നേഹത്തോടെ അവന്റെ നെറുകയിൽ തലോടി... "എനിക്ക് വേണ്ടി അച്ഛൻ അയാളുടെ മുന്നിൽ താഴണ്ട...." "അങ്ങനെ ഒന്നുമല്ല...നീ പറഞ്ഞപോലെ നമ്മൾ കാര്യം പറയുന്നു..അത്രമാത്രം...എനിക്കെന്റെ മക്കളുടെ സന്തോഷമാണ് വലുത്.... " വാത്സല്യത്തോടെ പറഞ്ഞു കൊണ്ട് അവന്റെ നെറുകയിൽ അയാൾ ചുംബിച്ചു.... ഓം ചിരിച്ചു.... "നാളെ നമ്മുക്ക് പോയി സംസാരിക്കാം..." "മ്മ്...." അവനൊന്നു മൂളി...  "ഇന്നുച്ചയ്ക്ക് കഴിക്കാൻ വരുമോ...?? " ഓഫിസിലേക്ക് ഇറങ്ങാൻ ഒരുങ്ങി നിൽക്കുന്ന അനന്തനോട്‌ യമുന ചോദിച്ചു... "ഞാൻ വിളിക്കാം.... " ഗൗരവത്തോടെ അത്രമാത്രം അയാൾ പറഞ്ഞു....

"ജഗനും ജീവനും എന്ത്യേ.... " "ജീവൻ ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കുന്നുണ്ട്...ജഗൻ റൂമിലുണ്ട്...പുറവും നടവും ഒക്കെ വേദന എടുക്കുന്നുണ്ട് എന്ന് പറഞ്ഞിരുന്നു...കിടക്കുവാ.... " "മ്മ്മ്... " മറുപടിയായി ഗൗരവത്തോടെ ഒരു മൂളൽ ആയിരുന്നു.. ബാഗും എടുത്തു അയാൾ ഉമ്മറത്തേക്ക് ഇറങ്ങിയപ്പോഴാണ്... മഹിയുടെ കാർ അയാളുടെ വീട്ടുമുറ്റത്ത് വന്നു നിന്നത്.... അനന്തൻ സംശയത്തോടെ നിന്നു... കാറിൽ നിന്നിറങ്ങിയ മഹിയെയും ഓമിനെയും കണ്ടപ്പോൾ അയാളുടെ ദേഷ്യം ദേഷ്യത്താൽ വരിഞ്ഞു മുറുകി.... "ആഹ്... ആരിത്...വരണം വരണം mr മഹേശ്വർ വർമ്മ....." ഒരു തരം പരിഹാസമായിരുന്നു വാക്കുകളിൽ.... "ഇന്നലെ മകൻ വന്ന് പ്രകടനം നടത്തിയതേ ഒള്ളൂ...ഇനി അച്ഛന്റെ വകയും ഉണ്ടോ..?? " "അനന്ത ഞാൻ ഇവിടെ ഒരു വാക്ക് തകർക്കത്തിന് വന്നതല്ല... " "പിന്നെ എന്തിനാവോ..?? ഓഹ് മനസിലായി മനസിലായി....പെണ്ണ് ചോദിക്കാൻ അല്ലേ.... " പുച്ഛം നിറഞ്ഞ വാക്കുകൾ കേട്ട് ഓം മഹിയുടെ കയ്യിൽ മുറുകെ പിടിച്ചു... "നിന്റെ വീട്ടിലേക്ക് അവളെ പറഞ്ഞയാക്കുന്നതിനെക്കാൾ നല്ലത് കുറച്ചു വിഷം വാങ്ങി അവൾക്ക് കൊടുക്കു......" അത്രയും പറഞ്ഞത് മാത്രമേ അയാൾക്ക് ഓർമയൊള്ളൂ.... അയാളുടെ അടുത്തേക്ക് പാഞ്ഞു വന്ന ഓം..ദേഷ്യത്തോടെ കഴുത്തിൽ കൈ അമർത്തി പിടിച്ച് അയാളെ പുറകിലേ ചുമരിലേക്ക് ചാർത്തി പിടിച്ചു...കഴുത്തിൽ അവന്റെ കൈകൾ മുറുകി.. "വിഷം വാങ്ങി സ്വയം അങ്ങ് കഴിച്ചാൽ മതി....എന്റെ ശ്രീക്ക് ഒരു പോറൽ എങ്കിലും വീണാൽ........ " പറയുന്നതിനൊപ്പം അവന്റെ കണ്ണുകൾ ചുവന്നു .........................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story