ചെമ്പകം പൂത്തപ്പോൾ....💖: ഭാഗം 28

Chembakam Poothappol Novel

എഴുത്തുകാരി: ആൻവി

"നീ എന്നെ കാണാൻ വരാറില്ലേ....സൊ ഇന്ന് എനിക്ക് നിന്നെ കാണാൻ തോന്നി...and I have brought you something... " അതും പറഞ്ഞ് അവനൊരു ചിരിയോടെ പുറകിലേക്ക് ചേർത്ത് വെച്ച അവന്റെ കൈകൾ അവൾക്ക് നേരെ നീട്ടി....എന്താണെന്നുള്ള ആകാംഷയോടെ അവൾ അവന്റെ കയ്യിലേക്ക് നോക്കി.... "New phone........!!!!!" അവന്റെ കയ്യിലുള്ള ബോക്സ്‌ കയ്യിലെടുത്തു കൊണ്ട് അവൾ ചോദിച്ചു... ഓം ഒന്ന് തലയാട്ടി കൊണ്ട് നിലത്ത് പൊട്ടി കിടക്കുന്ന അവളുടെ ഫോണിലേക്ക് ഒന്ന് നോക്കി.... "എനിക്കറിയാമായിരുന്നു ഇതിന്റെ അവസ്ഥ ഇതായിരുക്കും എന്ന്.... " പുതിയ ഫോൺ ആകാംഷയോടെ തുറന്നു നോക്കുന്ന സിദ്ധുവിന്റെ കവിളിൽ പതിയെ തട്ടി കൊണ്ട് അവൻ നിലത്ത് നിന്ന് പൊട്ടിയ ഫോണിന്റെ പാർട്ട്‌സ് എടുത്തു... അവ വീണ്ടും കൂട്ടി ചേർത്ത് വെക്കുമ്പോഴാണ്...സിദ്ധു പുറകിലൂടെ വന്ന് അവനെ കെട്ടിപിടിച്ചത്.... "Luv you..... " അവന്റെ പുറത്ത് തല വെച്ച് നിന്ന് കൊണ്ട് അവൾ പറഞ്ഞു... ഒരു ചിരിയോടെ അവൻ അവളെ മുന്നിലേക്ക് വലിച്ചിട്ടു....ആ മുഖം കയ്യിലെടുത്ത് നെറുകയിൽ ചുംബിച്ചു... ആ ചുംബനം പുഞ്ചിരിയോടെ സ്വീകരിച്ചു കൊണ്ട് അവൾ അവന്റെ നെഞ്ചിൽ മുഖം അമർത്തി.... "എങ്ങനെ മനസിലായി എന്റെ ഫോൺ...?? " ബാക്കി പറയാതെ അവൾ അവനെ സംശയത്തോടെ നോക്കി... "എനിക്കറിയാം...." അവൻ അവളുടെ കവിളിൽ പതിയെ തലോടി.... "എന്നിട്ട് എന്തെ ഞാൻ നേരത്തെ വിളിച്ചപ്പോൾ ബിസി ആണെന്ന് പറഞ്ഞത്...." പരിഭവത്തോടെ മിഴികൾ ഉയർത്തി അവൾ ചോദിച്ചു.... ഓം ചിരിച്ചു... "ബിസി ആയത് കൊണ്ട്...." അവന്റെ മറുപടി കേട്ടതും അവൾ ചുണ്ട് കൂർപ്പിച്ചു.... "എന്നിട്ട് ഇപ്പോ എന്തിനാ വന്നേ...? " അവളുടെ സ്വരം കടുത്തു....മറുപടിയായി പുഞ്ചിരിയോടെ അവളുടെ ചുവന്ന കവിളിൽ ചുംബിച്ചു... " നിന്നെ കാണണം എന്ന് തോന്നി...വന്നു..."

കുസൃതിയോടെ അതും പറഞ്ഞവൻ അവളുടെ മുടിയിഴകളിലൂടെ തലോടി... "അപ്പൊ ഈ ഫോൺ...?? " കണ്ണു കുറുകി കൊണ്ട് ചോദിച്ചു... "നീ നല്ല ദേഷ്യത്തിൽ ഫോൺ വലിച്ചെറിഞ്ഞത് ഞാൻ എന്റെ ഫോണിലൂടെ കേട്ടു....സൊ വരുമ്പോൾ ഒരു ഫോൺ വാങ്ങി..." രണ്ട് പുരികവുമുയർത്തി കൊണ്ട് പറഞ്ഞു നിർത്തി...ഗൗരവം നിറഞ്ഞ അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു ... "എന്തിനായിരുന്നു ആ പാവം ഫോണിനെ എടുത്ത് എറിഞ്ഞത്...മ്മ്..കാര്യം എന്താ.... " അവളുടെ മുഖം കയ്യിൽ കോരി എടുത്തു കൊണ്ട് മൃദുവായ് അവൻ ചോദിച്ചു .. അവൾ മിഴികൾ നിലത്തേക്ക് പായിച്ചു കൊണ്ട് നിന്നു... "ശ്രീ......." കാതിൽ അധരം അമർത്തി അവൻ വിളിച്ചു.... "മ്മ്..... " അവൾ ഒന്ന് മൂളി... "പറ....എന്താ കാര്യം....മ്മ്.. " "നിന്നെ മറക്കാൻ പറഞ്ഞു...എന്റെ അച്ഛൻ എന്ന് പറയുന്ന ആൾ.... " ദേഷ്യം കൊണ്ട് അവളുടെ മുഖം ചുവന്നു മൂക്കിൻ വിറച്ചു.... ഓം ഒരു പുഞ്ചിരിയോടെ അവളെ നോക്കി നിന്നു....പിന്നെ ആ വൈരക്കൽ മൂക്കുത്തിയിൽ ചുണ്ട് ഉരസി.... "എനിക്ക് ശെരിക്കും ദേഷ്യം വന്നു...നാളുകൾക്ക് ശേഷം എന്നോട് സംസാരിച്ചത് ഇക്കാര്യം പറയാനാ...എന്തൊക്കെയോ പറഞ്ഞു...നിന്നെ കുറിച്ച് ആരും ഒന്നും പറയുന്നത് എനിക്കിഷ്ടമല്ല ഓം..." മുഷ്ടി ചുരുട്ടി പിടിച്ചു അവൾ അവനോട് പറഞ്ഞു....ദേഷ്യത്താൽ കണ്ണുകളിൽ ചുവപ്പ് പടർന്നു... ഓം അവളെ കൗതുകത്തോടെ നോക്കി...ചുവന്നു കലങ്ങിയ കണ്ണുകളിൽ വാത്സല്യത്തോടെ ചുംബിച്ചു... അവൾ കണ്ണുകൾ ഇറുക്കി അടച്ചു.. "കൂൾ ശ്രീ....കൂൾ...." അവളുടെ ചെവിക്ക് താഴെ അരുമയായി ചുംബിച്ചു കൊണ്ട് അവൻ പറഞ്ഞു.... ഒന്ന് ശ്വാസം എടുത്തു കൊണ്ട് സിദ്ധു കണ്ണ് തുറന്നു..... ഓം ചിരിച്ചു കൊണ്ട് അവളുടെ പിൻകഴുത്തിൽ പിടിച്ച് ആ മുഖം തന്റെ തോളിൽ അമർത്തി വെച്ചു....പതിയെ അവളുടെ മുടിയിഴകളിൽ തലോടി കൊണ്ടിരുന്നു...

"How do you feel...." അവൻ പതിയെ ചോദിച്ചു.... "മ്മ്മ്...." മറുപടി പറയാതെ കുറുകി കൊണ്ട് അവൾ അവനെ വലിഞ്ഞു മുറുക്കി... കുറച്ചു കഴിഞ്ഞതും അവൻ അവളെ അടർത്തി മാറ്റി... "ഹാപ്പി..... " സിദ്ധുന്റെ കവിളിൽ പതിയെ തട്ടി കൊണ്ട് അവൻ ചോദിച്ചു... അവൾ ചിരിച്ചു കൊണ്ട് തലയാട്ടി.... "എന്നാ ഞാൻ പോട്ടേ...." "ഇപ്പോ തന്നെയോ..?? കുറച്ചൂടെ കഴിഞ്ഞിട്ട് പോകാം..... " അവന്റെ കഴുത്തിലൂടെ കയ്യിട്ട് പിടിച്ചു അവൾ കൊഞ്ചി... "എങ്ങെനെയ ഓം ഈ ടൈമിൽ വന്നത്...ഇനി എല്ലാവരും ഉറങ്ങിയിട്ട് പോയാൽ മതി...." അവനെ പിടിച്ചു ബെഡിൽ ഇരുത്തി കൊണ്ട് അവൾ പറഞ്ഞു... പിന്നെ അവനെ നോക്കി ചിരിച്ചു കൊണ്ട് അവന്റെ മടിയിൽ കിടന്നു... "നിനക്കറിയോ ഓം നിന്റെ കൂടെ ഞാൻ എത്ര ഹാപ്പി ആണെന്നോ...അത് പറഞ്ഞറിയിക്കാൻ പറ്റില്ല....എന്റെ ലോകം തന്നെ നീയാണ്..." അവന്റെ ഉള്ളം കയ്യിൽ മുഖം അമർത്തി... ഓം ചിരിച്ചു കൊണ്ട് അവളുടെ മുഖത്തു തഴുകി .. എന്റെ ലോകം തന്നെ മാറിയത് നീ വന്നതിൽ പിന്നെയാണ് ശ്രീ.... അവളെ നോക്കിയിരിക്കെ അവന്റെ ഉള്ളം മന്ത്രിച്ചു കൊണ്ടിരുന്നു.... "ഓം....ഞാനൊരു കാര്യം ചോദിക്കട്ടെ...? " അവന്റെ കണ്ണിലേക്കു ഉറ്റു നോക്കി കൊണ്ട് അവൾ ചോദിച്ചു... "മ്മ്...ചോദിക്ക്...? " "ഞാൻ നിനക്ക് ആരാ...?? " അവളുടെ ചോദ്യം കേട്ട് അവൻ മുഖം ചുളിച്ചു... "ശ്രീ...ജസ്റ്റ്‌ ഷട്ട് അപ്പ്‌... " "പറ ഓം...ചുമ്മാ നിന്റെ ആൻസർ പറ..." ചിണുങ്ങി... "I have no words...." അവൻ അവളുടെ മൂക്കിൻ തുമ്പിൽ പതിയെ തട്ടി കൊണ്ട് പറഞ്ഞു ..  *"തന്റെ പാതിയെ എന്നെങ്കിലും നഷ്ടപ്പെടാൽ ആ നഷ്ടത്തിൽ പ്രളയം സൃഷ്ടിക്കുന്ന പരമശിവനെ പോലെയാണ് അവൻ...."* *"അവന്റെ പ്രണയവും പ്രപഞ്ചവും അവളിലാണ്..."* *"അവളുടെ കോപത്തെ ഇടനെഞ്ചിൽ ഏറ്റു വാങ്ങി തന്റെ പ്രണയത്താൽ ശാന്തമാക്കുന്നവൻ..."* *ഒരു ജന്മത്തിനിപ്പുറം അവനായ് ജനിച്ചവളാണ്‌ അവൾ...

.* ദത്തൻ തിരുമേനി പറഞ്ഞ വാക്കുകൾ എല്ലാം അനന്ദന്റെ കാതിൽ വീണ്ടും വീണ്ടും മുഴങ്ങി കേട്ടു.... "നിങ്ങള് കഴിക്കുന്നില്ലേ..?? " റൂമിന്റെ വാതിൽക്കൽ വന്ന് യമുന വിളിച്ചപ്പോൾ അയാൾ ഞെട്ടി.... "കഴിക്കാൻ എടുത്തു വെച്ചിട്ടുണ്ട്....നേരം ഒരുപാട് ആയി..." അയാളുടെ നോട്ടം കണ്ട് യമുന ഒരിക്കൽ കൂടെ പറഞ്ഞു ... "മ്മ്...." ഒന്ന് മൂളി കൊണ്ട് അയാൾ എണീറ്റു... യമുന പെട്ടെന്ന് തന്നെ മുറി വിട്ട് ഇറങ്ങി... ഡെയിനിങ് ഹാളിൽ ചെന്നപ്പോൾ യമുന ജഗന് വാരി കൊടുക്കുന്നുണ്ട്... ജീവൻ ഒന്ന് മുഖം പോലും ഉയർത്താതെ ഭക്ഷണം കഴിക്കുന്നുമുണ്ട്... അയാൾ അവരെ മൂന്നാളെയും ഒരുപോലെ നോക്കി... "സിദ്ധു കഴിച്ചോ അമ്മേ....? " ഇടക്ക് ജീവൻ ചോദിച്ചു... "ഇല്ല....ഞാൻ വിളിച്ചില്ല...ഇപ്പോ വിളിക്കാൻ ചെന്നാൽ എന്നെ കടിച്ചു കീറും..." ജഗന് ഭക്ഷണം വാരി കൊടുക്കുന്നതിനിടയിൽ യമുന പറഞ്ഞു.. "മ്മ്...അവള് ഒറ്റക് ഇരുന്നോട്ടെ...." ജഗൻ ഗൗരവത്തോടെ പറഞ്ഞു... കഴിച്ച് കഴിഞ്ഞ് അവർ എണീറ്റ് പോയി...യമുന അനന്ദന്റെ അടുത്ത് നിന്നു... ജീവനും ജഗനും തന്നോട് മിണ്ടാത്തതിൽ അയാൾക്ക് അത്ഭുതം തോന്നി...  "ശ്രീ......ശ്രീ.....ഹേയ്....ശ്രീ...." തന്റെ വയറിൽ മുഖം അമർത്തി കിടക്കുന്ന സിദ്ധുവിന്റെ കവിളിൽ തട്ടി അവൻ പതിയെ വിളിച്ചു...... "മ്മ്...." ഒന്ന് കുറുകി കൊണ്ട് അവൾ അവന്റെ വയറിലൂടെ ചുറ്റി പിടിച്ചു.. "ശ്രീ....." ഒരിക്കൽ കൂടെ അവൻ വിളിച്ചു... അവൾ എണീക്കുന്നില്ല എന്ന് കണ്ടതും അവൻ പതിയെ അവളെ അടർത്തി മാറ്റി ബെഡിലേക്ക് കിടത്തി...

ചുണ്ടിന്റെ കോണിൽ ഒരു പുഞ്ചിരിയൊളിപ്പിച്ച് കിടന്നുറങ്ങുന്ന സിദ്ധുവിനെ അവൻ കുറച്ചു നേരം നോക്കിയിരുന്നു... പതിയെ നെറുകയിൽ തലോടി....നെറ്റിയിൽ പ്രണയവും വാത്സല്യവും ചാലിച്ചൊരു ചുംബനം...മൂക്കിൻ തുമ്പിലെ നക്ഷത്രതിളക്കത്തിൽ ചുണ്ട് അമർത്തുമ്പോൾ ഉറങ്ങി കിടന്ന അവളുടെ ചുണ്ടിലേ പുഞ്ചിരി തെളിഞ്ഞു വരുന്നുണ്ടായിരുന്നു... "Good night angry young women...." കവിളിൽ പതിയെ തട്ടി കൊണ്ട് ചിരിയോടെ ഓം പറഞ്ഞു..... ബ്ലാങ്കറ്റ് എടുത്ത് അവളെ പുതച്ചു കൊടുത്തു..... ഒരിക്കൽ കൂടെ അവളെ നോക്കിയശേഷം തിരിഞ്ഞു നടക്കവേ ഡ്രസിങ് ടേബിളിൽ ഇരിക്കുന്ന ഒരു വൈറ്റ് പേപ്പർ കണ്ടു.... അവൻ അതിനടുത്തേക്ക് ചെന്നു...ഉറങ്ങി കിടന്ന സിദ്ധുനെ നോക്കി ചിരിച്ചു കൊണ്ട് അവൻ ടേബിളിൽ ഇരുന്ന കളർ പെൻ എടുത്ത് ആ പേപ്പറിൽ ഉറങ്ങി കിടക്കുന്ന സിദ്ധുന്റെ പിക് വരച്ചു.... **നീ ആരെണെന്ന് ചോദിച്ചാൽ.... ഞാൻ പോലുമാറിയാതെ എന്റെ ഹൃദയത്തെ കീഴ്പ്പെടുത്തിയ ഭ്രാന്താണ് നീ.... ഒരിക്കലും എന്നിൽ നിന്ന് മാറാത്ത മുഴുഭ്രാന്ത്‌.....** ചിത്രത്തിനടിയിൽ അത്രയും കുറിച്ച് കൊണ്ട് അവൻ ആ പേപ്പർ മിററിന് മേൽ ഒട്ടിച്ചു വെച്ച് റൂമിൽ നിന്നിറങ്ങി.... പിറ്റേന്ന് അലാറം അടിക്കുന്ന സൗണ്ട് കേട്ടാണ് സിദ്ധു കണ്ണ് തുറന്നത്....കണ്ണുകൾ തിരുമ്മി കൊണ്ടിരിക്കെ എന്തോ ഓർത്തപോലെ അവൾ ഞെട്ടി ഉണർന്നു...ചുറ്റും കണ്ണോടിച്ചു... "ഓം..." ചുണ്ടുകൾ മന്ത്രിച്ചു...ബെഡിൽ കിടക്കുന്ന പുതിയ ഫോൺ കണ്ടപ്പോൾ അറിയാതെ ഒരു പുഞ്ചിരി ചുണ്ടിൽ സ്ഥാനം പിടിച്ചു... എഴുനേറ്റു ബാത്റൂമിലേക്ക് പോകവേ മിററിലേ ചിത്രത്തിൽ കണ്ണുടക്കി.... അവൾ ആവേശത്തോടെ അതിനടുത്തേക്ക് ചെന്നു.. അതിലെ വരികൾ വായിച്ചപ്പോൾ ചുണ്ടിലെ പുഞ്ചിരിക്ക് തിളക്കം കൂടി.... ആ പേപ്പർ എടുത്തു വീണ്ടും വായിക്കവേ...ആരോ ഡോറിൽ മുട്ടി.................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story