ചെമ്പകം പൂത്തപ്പോൾ....💖: ഭാഗം 29

Chembakam Poothappol Novel

എഴുത്തുകാരി: ആൻവി

കയ്യിൽ ഇരുന്ന പേപ്പർ ടേബിളിൽ ഇരുന്ന ബുക്കിനടിയിലേക്ക് വെച്ച് കൊണ്ട് അവൾ പോയി ഡോർ തുറന്നു.... "Good morning...... " ഇടത് കയ്യിൽ ചായ കപ്പും പിടിച്ച് നിൽക്കുന്ന ജഗൻ അവളോടായി പറഞ്ഞു... "Morning വല്യേട്ടാ... " ചിരിച്ചു കൊണ്ട് അവൾ അവന്റെ കയ്യിൽ നിന്നും കോഫീ കപ്പ് വാങ്ങി.... ജഗൻ അകത്തേക്ക് കയറി ബെഡിൽ ഇരുന്നു... "ഏട്ടൻ എന്തിനാ ഇങ്ങോട്ട് വന്നേ...ചായ കുടിക്കാൻ ഞാൻ അങ്ങോട്ട് വരവുമായിരുന്നല്ലോ..." അവന്റെ അടുത്ത് വന്നിരുന്നു കൊണ്ട് അവൾ ചോദിച്ചു... "നേരം ഇത്രയായിട്ടും നിന്നെ താഴേക്ക് കണ്ടില്ല...അത് കൊണ്ട് ഇങ്ങോട്ട് വന്നു... " ജഗൻ അവളെ നോക്കി ചോദിച്ചു.... "മ്മ്..." ഒന്ന് മൂളി കൊണ്ട് അവൾ ചായ ഊതി കുടിക്കാൻ തുടങ്ങി... "പിന്നെ....എന്താ നിന്റെ തീരുമാനം... " അവൾക്ക് നേരെ തിരിഞ്ഞിരുന്നു കൊണ്ട് ജഗൻ ചോദിച്ചു... "എന്ത് തീരുമാനം...?? " അവൾ മുഖം ചുളിച്ചു... "ഓംകാര....?? " ജഗൻ പുരികം ഉയർത്തി കൊണ്ട് അവളോടായി പറഞ്ഞു... അവളൊന്നും പറയാതെ തല താഴ്ത്തി ഇരുന്നു... അപ്പോഴേക്കും ജീവനും അവർക്കരികിലേക്ക് വന്നു...ജീവൻ അവളെ തന്നെ നോക്കി അടുത്തുള്ള ടേബിളിൽ ചാരി നിന്നു... "ചോദിച്ചത് കേട്ടില്ലേ സിദ്ധു... ഓമിന്റെ കാര്യത്തിൽ എന്താ നിന്റെ തീരുമാനം..?? " ജഗൻ ശബ്ദം ഉയർന്നു.. "ഏട്ടാ അത്...എനിക്ക് ഓമിനെ മറക്കാനോ പിരിയാനോ കഴിയില്ല ഏട്ടാ..അവനുമപ്പുറം ഒരു പ്രണയമോ ജീവിതമോ എനിക്കില്ല.. " അവൾ ഉറച്ച ശബ്ദത്തോടെ രണ്ടുപേരോടുമായി പറഞ്ഞു... കുറച്ചു നേരം നിശബ്ദത തളം കെട്ടി നിന്നു... ജഗനും ജീവനും പരസ്പരം മുഖത്തോട് മുഖം നോക്കി നിന്നു... ജീവൻ അവളുടെ അടുത്ത് ചെന്നിരുന്നു.... "സിദ്ധു..... " ജീവൻ അവളുടെ മുടിയിഴകളിൽ തലോടി കൊണ്ട് വിളിച്ചു.... "മ്മ്മ്...."താഴേക്ക് നോക്കി ഇരുന്നവൾ മൂളി... "നീ എന്ത് കൊണ്ടാ ഇത് നേരത്തെ പറയാതെ ഇരുന്നത്...

ഞങ്ങൾ എതിർക്കും എന്ന് കരുതിയാണോ... " ജീവൻ വാത്സല്യത്തോടെ ചോദിച്ചു.. "അല്ല...ഏട്ടാ... എനിക്ക്... എനിക്ക് തോന്നി അതിനുള്ള ടൈം ആയിട്ടില്ല എന്ന്...പിന്നെ പറയാനുള്ള ഒരു അവസരം കിട്ടിയില്ല... " ദയനീയ മായി അവൾ പറഞ്ഞു നിർത്തി... കണ്ണ് നിറച്ചു കൊണ്ട് അവൾ തലതാഴ്ത്തി... "അച്ഛൻ സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ...?? " ജഗൻ ചോദിച്ചു.. "ഇല്ല്യ... " അവന്റെ മുഖത്തു നോക്കാതെ അവൾ പറഞ്ഞു... "പിന്നെ എന്താ നിങ്ങളുടെ പ്ലാൻ ഒളിച്ചോടി പോവാനോ... മ്മ്.. " കളിയാലേ ജീവൻ ചോദിച്ചു... കണ്ണ് കൂർപ്പിച്ചു കൊണ്ട് അവനെ നോക്കി.. "അങ്ങനെ ഒരു ആഗ്രഹം ആദ്യം തൊട്ടേ എന്റെ മനസ്സിൽ ഉണ്ട്...പക്ഷേ ഓം അങ്ങനെ ഒന്നും ചെയ്യില്ല..." ഇളിച്ചു കൊണ്ട് അവൾ പറഞ്ഞപ്പോൾ ജഗൻ അവളുടെ തലക്ക് ഒരു കൊട്ട് കൊടുത്തു... "നീ അങ്ങനെ എന്തേലും ചെയ്‌താൽ നിന്റെ മുട്ട് കാൽ ഞങ്ങൾ തല്ലി ഓടിക്കും... " കള്ള ദേഷ്യത്തോടെ ജഗൻ പറഞ്ഞു.. ഒപ്പം അവളെ അണച്ചു പിടിച്ചു... "അച്ഛനോട് ഞങ്ങൾ സംസാരിക്കാം...ഒരുപാട് നാളൊന്നും അച്ഛന് എതിർത്തു നിൽക്കാൻ പറ്റില്ല...നീ എങ്ങനും അവന്റെ കൂടെ ഇറങ്ങി പോയാൽ നാണക്കേട് അച്ഛനും കൂടെ ആണേ ... " ചിരിച്ചു കൊണ്ട് ജീവൻ പറഞ്ഞു.... സിദ്ധു അവനെ നോക്കി അറിയാതെ ചിരിച്ചു പോയി... "ഓം നല്ലവനാ ഏട്ടാ....cute and calm character...എന്നെ ഒരുപാട് ഇഷ്ടാ....നിങ്ങളെ പോലെയാ ഞാൻ എന്ത് ആഗ്രഹിച്ചാലും എന്റെ കണ്മുന്നിൽ എത്തിക്കും...അവന്റെ പ്രണയം...it's like a magic....അവന്റെ ഓരോ വാക്കിലും ഞാൻ അങ്ങ് melt ആയി പോവുകയാ..." ഏട്ടന്മാരുടെ രണ്ട് പേരുടെയും കഴുത്തിലൂടെ കയ്യിട്ട് അവളിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് അവൾ പറഞ്ഞു.... "അവനിപ്പോ ഞാനില്ലാതെ പറ്റില്ല....എനിക്കും അങ്ങനെ തന്നെയാ....ഇപ്പോ നമ്മുടെ അച്ഛൻ മാത്രമ ഇതിനൊക്കെ എതിര് നിൽക്കുന്നത്.... " അവസാനം അവളുടെ വാക്കുകളിൽ സങ്കടം നിഴലിച്ചു...

"സാരമില്ല.... അച്ഛനെ നമുക്ക് പറഞ്ഞു സമ്മതിപ്പിക്കാം ...ഓം മഹി അങ്കിളിന്റെ മകൻ ആയത് കൊണ്ടാ അച്ഛന് കൂടുതൽ ദേഷ്യം ..നമുക്ക് ശെരിയാക്കാ പെണ്ണേ..." ജീവൻ അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു കൊണ്ട് പറഞ്ഞു.... അവളുടെ മുഖം വിടർന്നു.... "നീ സെലക്ട്‌ ഓം ആയത് കൊണ്ട് ആണ് എനിക്ക് നിങ്ങളെ ഒരുമിപ്പിക്കണം എന്ന ആഗ്രഹം കൂടിയത്....ഓം really a nice guy... " ജഗൻ ചിരിയോടെ പറഞ്ഞു... "And cool tooo... " അവളും അതും പറഞ്ഞു ചിരിച്ചു..."Good morning.... " പതിവ് പോലെ ചായകപ്പും എടുത്തു സോഫയിൽ വന്നിരുന്നു കൊണ്ട് ഓം എല്ലാവരോടുമായി പറഞ്ഞു.... അവർ തിരിച്ചും അവനെ വിഷ് ചെയ്തു.... ഓം ചിരിച്ചു ടീ പോയിൽ ഇരുന്ന പത്രം എടുത്തു നിവർത്തി... "ഓം രാത്രി നീ എവിടെങ്കിലും പോയിരുന്നോ.....?? " മഹിയുടെ ചോദ്യം കേട്ട് അവൾ പത്രം താഴെ അയാളെ ഒന്ന് നോക്കി.... അല്ലുവും ഹരനും ആണേൽ അവൻ എന്ത് മറുപടി പറയും എന്ന് കേൾക്കാൻ ആകാംഷയോടെ ഇരിക്കുകയാണ്... "Yeah....ഞാൻ പുറത്ത് പോയിരുന്നു...9.35 ന് ഞാൻ ഇവിടുന്ന് പോയി...ആൻഡ് 12.20 am ന് തിരികെ വന്നു... " ഭാവ വ്യത്യാസങ്ങളൊന്നും ഇല്ലാതെ തന്നെ അവൻ പറഞ്ഞു....എല്ലാവരെയും ഒന്ന് മുഖം ചുളിച്ചു നോക്കിയതിന് ശേഷം ചായ കുടിക്കാൻ തുടങ്ങി.... അല്ലുവും ഹരനും കാറ്റ് ഊരി വിട്ട ബലൂൺ പോലെ ആയി.... പരസ്പരം ഒന്ന് നോക്കി.. "രാത്രി കാമുകിയുടെ വീട്ടിൽ പോയ ടൈമും തിരിച്ചു വന്ന ടൈമും അച്ഛനോട് പറയുന്ന ആദ്യത്തെ കാമുകൻ ..ദേ ഇവനാണ്...ഓംകാര മഹേശ്വർ....നിന്റെ അനിയൻ എന്റെ ചേട്ടൻ..... " ഹരന്റെ കാതിലായി അവൻ സ്വകര്യമായി പറഞ്ഞു.... "അതിന് അവൻ കാമുകിയുടെ വീട്ടിലാണ് പോയതെന്ന് പറഞ്ഞില്ലല്ലോ...? " ഹരൻ ചോദിച്ചു... "എന്റെ ഏട്ടാ...ഇതിലിപ്പോ എന്താ പറയാനുള്ളത്...അവൻ രാത്രി പുറത്തൊന്നും പോകാറുള്ള ടൈപ്പ് അല്ലെന്ന് നമുക്ക് അറിഞ്ഞൂടെ..ആ ഇവൻ ഇന്നലെ പുറത്ത് പോയിട്ടുണ്ടേൽ അത് അവളുടെ അടുത്തേക്ക് തന്നെ ആയിരിക്കും....sure..." കണ്ണിറുക്കി കൊണ്ട് അല്ലു പറഞ്ഞു...

"ഹ്മ്മ്....ഞാൻ അത് ആലോചിച്ചില്ല..." ഹരൻ ഓമിനെ ഒന്ന് അർഥം വെച്ചു നോക്കി പറഞ്ഞു പറഞ്ഞു... ഹരന്റെ നോട്ടം ഓം ശ്രദ്ധിച്ചിരുന്നു... "മ്മ്...." ഹരന്റെ നോട്ടം കണ്ട് അവൻ ചോദിച്ചു... "അ...അത് പിന്നെ ഓം.. പുതിയ പ്രൊജക്റ്റിന് വേണ്ടി ഗവണ്മെന്റിൽ നിന്ന് അനുമതി കിട്ടി..സൊ നീ പ്ലാനും മറ്റു കാര്യങ്ങൾ ഒക്കെ റെഡി ആക്കണം... " വായിൽ തോന്നിയത് ഹരൻ തട്ടി വിട്ടു... "ഓഹ്..ഓക്കേ..." ഓം ഗൗരവത്തോടെ തലയാട്ടി... പെട്ടെന്ന് ആണ് അവന്റെ ഫോൺ റിങ് ചെയ്തത്....സിദ്ധുന്റെ ഫേസ് സ്‌ക്രീനിൽ തെളിഞ്ഞു.. ഒരു പുഞ്ചിരിയോടെ അവൻ എല്ലാവരെയും ഒന്ന് നോക്കി... "Excuse me... " അതും പറഞ്ഞവൻ റൂമിലേക്ക് പോയി.... "ഹേയ്....morning... angry young women... " റൂമിലെ ബൽക്കാണിയിലേക്ക് കടന്നു കൊണ്ട് അവൻ പറഞ്ഞു .. "മോർണിംഗ് mr cool...." കുസൃതിയോടെ അവൾ മറുപടി കൊടുത്തു... "എന്തെ രാവിലെ പതിവില്ലാത്ത ഒരു വിളി....മ്മ്..." ചിരിച്ചു കൊണ്ട് അവൻ ചോദിച്ചു.... "Nothing...എന്തോ നിന്റെ ശബ്ദം കേൾക്കണം എന്ന് തോന്നി...so...വിളിച്ചു... " "Ooh really...." "ആഹ്....tell me something... " ചിണുങ്ങി കൊണ്ട് അവൾ പറഞ്ഞു... "എന്ത്....? " ചിരി അടക്കി കൊണ്ട് അവൻ ചോദിച്ചു... "എന്തേലും.... " "te amo.... " കുസൃതിയോടെ അവൻ പറഞ്ഞു... "What...?? " "te amo....." ഒരിക്കൽ കൂടെ അവൻ പറഞ്ഞു... "അതിന്റെ അർഥം പറ ഓം...സ്പാനിഷ് ഒന്നും എനിക്കറിയില്ല.... " "That's mean...." കള്ള ചിരിയോടെ അവൻ പറഞ്ഞു നിർത്തി.... ബാൽക്കണിയിലെ കൈ വരിയിലേക്ക് ചാരി നിന്നു... "Means..."ആകാംഷയോടെ അവൾ അവനായി കാതോർത്തു.... "I luv you...... " അവന്റെ സ്വരം ആർദ്രമായിരുന്നു.....അത് കേട്ടപ്പോൾ ഒരു വേള അവൾ കണ്ണുകൾ അടച്ചു....കാതിൽ അവന്റെ ചുടു നിശ്വാസം തട്ടുന്നത് പോലെ.... "Luv you too..... " പുഞ്ചിരിയോടെ അവൾ പറഞ്ഞു .. അവൻ ചിരിച്ചു... "എപ്പോഴാ എണീറ്റെ.... " അവൾ ചോദിച്ചു... "Usual time...നീയോ..?? " "ലേറ്റ് ആയി...ഇപ്പോ ഒരു ബെഡ് ടീയും കുടിച്ചു നിൽക്കുന്നു....ഇന്ന് എപ്പോഴാ ഓം കാണുക...." "ശ്രീ.... ഞാൻ വിളിക്കാം..എനിക്കൊരു കറക്റ്റ് ടൈം പറയാൻ കഴിയില്ല.. "

"അപ്പൊ ഇന്ന് കാണാൻ പറ്റില്ലേ..?? " അവളുടെ ശബ്ദം സങ്കടവും ദേഷ്യവും ഉണ്ടായിരുന്നു... "നീ എന്തിനാ അതിന് ദേഷ്യപെടുന്നെ...കാണാൻ പറ്റില്ലെന്ന് ഞാൻ പറഞ്ഞോ... " ചിരിയോടെ അവളോട് ചോദിച്ചു. "ഇല്ല...ബട്ട്‌ നീ അങ്ങനെ പറയും എന്ന് എനിക്ക് തോന്നി... " പരിഭവത്തോടെ അവൾ പറഞ്ഞു... "ശ്രീ....ജസ്റ്റ്‌ relax and think...ഞാൻ എപ്പോഴെങ്കിലും നിന്നോട് കാണാൻ പറ്റില്ലെന്ന് പറഞ്ഞിട്ടുണ്ടോ...?? അത്രയും പറ്റാത്ത സമയങ്ങളിൽ മാത്രമാണ് നമ്മൾ കാണാതെ ഇരുന്നിട്ടുള്ളത് അതും വളരെ അപൂർവമായി...നീ എപ്പോ എന്നെ കാണണം എന്ന് പറഞ്ഞാലും ഞാൻ നിന്റെ മുന്നിൽ വന്ന് നിൽക്കാറുണ്ട്...ആൻഡ് നിന്നെ എപ്പോഴും comfort ആക്കി വെക്കാനും ഞാൻ ശ്രമിക്കാറുണ്ട്....പിന്നെ എന്ത് കൊണ്ടാണ് നീ അങ്ങനെ പറഞ്ഞത്..." ഒട്ടും ഗൗരവമില്ലാതെ സമാധാനത്തോടെയാണ് അവൻ അവളോട് പറഞ്ഞത്... സിദ്ധുന്റെ ഭാഗത്ത്‌ നിന്ന് ശബ്ദം ഒന്ന് കേട്ടില്ല... "ശ്രീ......" അവൻ വിളിച്ചു നോക്കി... "ഹലോ....ശ്രീ... are you there...." ഒരിക്കൽ കൂടെ അവൻ ചോദിച്ചു.... അവളുടെ ഭാഗത്ത്‌ നിന്ന് അനക്കം ഒന്നുമില്ല... "ശ്രീ..... " പുഞ്ചിരിയോടെ അവൻ വിളിച്ചു.... ആ വിളി കേൾക്കാതെ ഇരിക്കാൻ അവൾക്ക് ആയില്ല.. "മ്മ്......" അവളുടെ സ്വരം ഇടറിയിരുന്നു... "എന്ത് പറ്റി...എന്താ പെട്ടെന്ന് സൈലന്റ് ആയത്..മ്മ്.... " "ഒന്നൂല ഓം...." "അങ്ങനെ അല്ലല്ലോ.... " അവന്റെ ചിരിയോടെ ചോദിച്ചു... "അതെ...." "അല്ല ശ്രീ അങ്ങനെ അല്ല....ഞാൻ അങ്ങനെ ഒക്കെ പറഞ്ഞത് നിന്നെ ഹേർട്ട് ചെയ്യാൻ വേണ്ടി അല്ല....നിനക്ക് എപ്പോ കാണണം എന്ന് തോന്നുന്നോ അപ്പൊ ഞാൻ നിന്റെ മുന്നിൽ ഉണ്ടാവും..." അവളുടെ മനസ്സ് വായിച്ചത് പോലെ അവൻ പറഞ്ഞു.. "നിനക്ക് ഞാൻ അങ്ങനെ പറഞ്ഞത് ഫീൽ ആയെങ്കിൽ സോറി...." "സോറി ഒന്നും വേണ്ട...എനിക്ക് കണ്ടാൽ മതി .... " ഏറെ നേരത്തെ നിശബ്ദതക്ക് ശേഷം കുറുമ്പോടെ അവൾ പറഞ്ഞു... "ഓക്കേ.... "

പുഞ്ചിരിയോടെ അവൻ മറുപടി കൊടുത്തു...... "മ്മ്...ബൈ...ടൈം വിളിച്ചു പറയണം... " "മ്മ്... " അവനൊന്നു മൂളി... ഫോൺ കട്ടാക്കി റൂമിലേക്ക് കയറി...  "ജഗാ...എന്ന് മുതലാ നീ ഓഫിസിൽ വരുന്നത്... " ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കുന്നതിനിടയിൽ അനന്തൻ ചോദിച്ചു.. "അവന് തീരെ വയ്യാ...ബോഡി പൈൻ ഉണ്ടെന്ന് പറയുന്നുണ്ട്...പിന്നെ ഡോക്ടർ ഒരാഴ്ച്ച റസ്റ്റ്‌ പറഞ്ഞിരിക്കുവാ.... " മറുപടി കൊടുത്തത് യമുനയായിരുന്നു.... "മ്മ്....ജീവാ നീ ഇന്ന് വരുന്നില്ലേ..." ജീവന് നേരെ നോക്കി അയാൾ ചോദിച്ചു... "മ്മ്...." ജീവൻ താല്പര്യമില്ലാതെ ഒന്ന് മൂളി... അത് അനന്തൻ ശ്രദ്ധിച്ചിരുന്നു.... "അച്ഛാ സിദ്ധുന്റെ കാര്യത്തിൽ എന്താ തീരുമാനം.... " ജഗൻ ചോദിച്ചു... അയാൾ ഒന്നും മിണ്ടിയില്ല....ഭക്ഷണം കഴിക്കുന്നതിൽ ശ്രദ്ധ കൊടുത്തു... "എന്തായാലും ഓം ഇവിടെ വന്ന് പറഞ്ഞതല്ലേ...മാത്രമല്ല മോൾക്കും അവനെ ഇഷ്ടാണെന്ന് പറഞ്ഞല്ലോ...ഇനി അച്ഛന്റെ തീരുമാനം പറ.... " ജഗൻ അയാളെ നോക്കി കൊണ്ട് പറഞ്ഞു.... "അതിന് എന്റെ തീരുമാനം നിന്റെ അനിയത്തിക്ക് അറിയണ്ടല്ലോ....ഞാൻ അവളുടെ ആരും അല്ലെന്നല്ലേ അവൾ പറഞ്ഞത്..... " അയാൾ ദേഷ്യത്തോടെ ചോദിച്ചു... "അങ്ങനെ അവൾ പറഞ്ഞിട്ടുണ്ടെൽ അതിന് കാരണവും അച്ഛൻ തന്നെയാ...." ജീവൻ ഇടയിൽ കയറി പറഞ്ഞു.... "എന്താന്ന് വെച്ചാൽ നിങ്ങൾ തീരുമാനിച്ചോ...എന്നോടൊന്നും ചോദിക്കണ്ട....ഞാൻ ഒന്നും അറിയാനും വരുന്നില്ല... " ഇരുന്നിരുന്ന കസേര പുറകിലേക്ക് നീക്കി കൊണ്ട് അയാൾ എണീറ്റ് പോയി... "അച്ഛൻ എന്താ അമ്മേ ഇങ്ങനെ...ഞാൻ ഇങ്ങനെ ഒന്നും അല്ല അച്ഛനെ കുറിച്ച് വിചാരിച്ചത് ... " അനന്തൻ പോകുന്നത് നോക്കി കൊണ്ട് ജീവൻ യമുനയോട് പറഞ്ഞു... "ഞാൻ എന്ത് പറയാനാ മക്കളേ.. നിന്റെ അച്ചൻന്റെ വീട്ടുകാർ എല്ലാം ഇതുപോലെ തന്നെയാ.. മരിച്ചു പോയതാണ് എന്നാലും പറയുവാ നിങ്ങളുടെ അച്ചാച്ചന്റെ അതെ സ്വഭാവാ നിങ്ങടെ അച്ഛന്..... "

ജഗന് ഭക്ഷണം വാരി കൊടുക്കവേ യമുന പറഞ്ഞു.... ഭക്ഷണം കഴിച്ച് റൂമിലേക്ക് ചെന്നപ്പോൾ അനന്തൻ ഓഫിസിൽ പോകാൻ റെഡി ആവുകയായിരുന്നു.... "മ്മ്...എന്താ....? " പുറകിൽ തന്നെ നോക്കി നിൽക്കുന്ന യമുനയെ നോക്കി കൊണ്ട് അയാൾ ചോദിച്ചു... "നിങ്ങൾ അങ്ങനെ ഒരിക്കലും പറയാൻ പാടില്ലായിരുന്നു...സിദ്ധു നിങ്ങളുടെ മകൾ അല്ലേ...എനിക്ക് നല്ല വിഷമമുണ്ട്... " യമുന പറയുന്നത് കേട്ടിട്ടും അയാൾ ഒന്നും മിണ്ടിയില്ല... "നിങ്ങടെ വീട്ടുകാരുടെ മൊത്തം കുഴപ്പമാ ഇത്....സ്ത്രീകൾക്ക് ഒരു വിലയും നൽകാത്ത സ്വഭാവം...ആ ഇഷ്ട്ടക്കേട് തന്നെ ആണല്ലോ സ്വന്തം മകളോടും കാണിക്കുന്നത്...ഞാനും അത് അനുഭവിക്കുന്നതാണല്ലോ... " സങ്കടവും ദേഷ്യവും ഉണ്ടായിരുന്നു അവരുടെ വാക്കുകളിൽ.... "ജഗനേയും ജീവനെയും പോലെ അവളുടെ നിങ്ങടെ മകൾ തന്നെയാ....ഒരു വ്യത്യാസം മാത്രം...സിദ്ധുനെ നിങ്ങൾ വേണ്ടെന്ന് വെക്കാൻ പറഞ്ഞിട്ടും അത് കേൾക്കാതെ ഞാൻ പ്രസവിച്ചതാ....ഇതൊക്കെ അറിയാവുന്നത് കൊണ്ടാ അവൾക്ക് നിങ്ങളോട് ദേഷ്യം.." അയാളെ തുറിച്ചു നോക്കി കൊണ്ട് യമുന പറഞ്ഞു... അനന്തൻ ദേഷ്യത്തിൽ കൈ ചുരുട്ടി പിടിച്ചു... "നീ ഒന്ന് പോവുന്നുണ്ടോ എന്റെ മുന്നിൽ നിന്ന്....നിങ്ങൾ അമ്മേം മക്കളും എന്താന്ന് വെച്ചാൽ ചെയ്തോ....ഞാൻ ഒന്നിലും ഇടപെടാൻ വരുന്നില്ല..... " അത്രയും പറഞ്ഞു കൊണ്ട് അയാൾ റൂമിന് പുറത്തേക്ക് ഇറങ്ങി....  "എന്താണ് ചെമ്പകമരത്തെ നോക്കി നിന്നത് മതിയായില്ലേ നിനക്ക്.....?? " പുറകിൽ നിന്ന് മുത്തശ്ശിയുടെ സംസാരം കേട്ടപ്പോഴാണ് അവൾ തിരിഞ്ഞു നോക്കിയത്..... ജനൽ കമ്പിയിൽ പിടി മുറുക്കി ആ ചെമ്പകമരത്തെ ഒരിക്കൽ കൂടെ നോക്കിയ ശേഷം അവൻ മുത്തശ്ശിയെ കെട്ടിപിടിച്ചു... "മ്മ്... മതി മതി നിന്റെ കെട്ടിപ്പിടുത്തം....എത്ര ദിവസായി ഇങ്ങോട്ട് വന്നിട്ട്... ഇപ്പോ മുത്തശ്ശിയെ വേണം നിനക്ക് അല്ലേ... "

പരിഭവത്തോടെ ഉള്ള ആ ചോദ്യം തീർന്നതും ചുളിഞ്ഞു തൂങ്ങിയ ആ കവിളിൽ അവൻ അമർത്തി ഉമ്മ വെച്ചു.... "ഹരനും അല്ലുവും ഇങ്ങോട്ട് അങ്ങനെ വരാറില്ല...പക്ഷെ നീ അങ്ങനെ അല്ലല്ലോ എപ്പോഴും വരാറുള്ളതല്ലേ... രണ്ടീസം ന്റെ കുട്ടിയെ കാണാതെ മുത്തശ്ശിക്ക് എന്തോ പോലെ ..." വാത്സല്യത്തോടെ അവന്റെ കവിളിൽ തലോടി കൊണ്ട് മുത്തശ്ശി പറഞ്ഞു... അവൻ ചിരിച്ചു... "വരാൻ സമയം ഇല്ലാത്തത് കൊണ്ടല്ലേ മുത്തശ്ശി..മ്മ്...മുത്തശ്ശിയെ അങ്ങനെ വേണ്ടാതവുമോ എനിക്ക്..." "എനിക്കറിയാടാ..ചെക്കാ...." മുത്തശ്ശി ചിരിച്ചു കൊണ്ട്... "ഞാനൊന്ന് പോയി കിടക്കട്ടെ...തീരെ വയ്യാ.... " "മ്മ്..." അവൻ തലയാട്ടി.. മുത്തശ്ശി പോയതും അവൻ ചിരിച്ചു കൊണ്ട് വീണ്ടും ജനാലയിലൂടെ ചെമ്പകമരത്തെ നോക്കി... എത്ര നോക്കിയിട്ടും മതി വരാത്തത് പോലെ അവന് തോന്നി.... അതിനടുത്തേക്ക് എത്താൻ അവന്റെ ഉള്ളം കൊതിച്ചു... റൂമിൽ നിന്ന് ഇറങ്ങി ചെമ്പകത്തിനടുത്തേക്ക് നടക്കുമ്പോൾ തന്നിലേക്ക് എത്തും മാധകഗന്ധം അവനിൽ സിദ്ധുവിന്റെ സാമിപ്യം ഉണർത്തി.... ആ ചെമ്പകപ്പൂക്കളുടെ വാസനയിൽ അവൻ സ്വയം മറന്നു....അവന്റെ കളുകളെ ചുംബിച്ചു വീഴുന്ന പൂക്കൾ അവനെ പൂർവ്വജന്മത്തിലെ പ്രണയത്തിന്റെ സ്മൃതികൾ ഉണർത്തി....  കടലിൽ നിന്ന് ആഞ്ഞു വീശുന്ന ചുടു കാറ്റിൽ പാറി പറക്കുന്ന സാരിയെ ഒതുക്കി നിർത്തി അവൾ ഓമിനെ കാത്തിരുന്നു... ഇടക്ക് വാച്ചിലേക്ക് നോക്കി....അവൻ പറഞ്ഞ ടൈം ആവുന്നതേ ഒള്ളൂ.... തൊടുവിരൽ കൊണ്ട് മണൽ പരപ്പിൽ ചുമ്മാ വരച്ചു കൊണ്ടിരുന്നു.... "ഹേയ്....." ഓമിന്റെ ശബ്ദം കേട്ടതും അവൾ മുഖം ഉയർത്തി നോക്കി... പിന്നെ വാച്ചിലെ നോക്കി.... "മ്മ്... sharp 4.00pm..... " അവനെ നോക്കി കൊണ്ട് അവൾ പറഞ്ഞു... ഓം ചിരിച്ചു കൊണ്ട് അവളുടെ അടുത്ത് ഇരുന്നു.. "നിന്റെ ഫോൺ എവിടെ...?? " അവൻ ചോദിച്ചു... "ഇതാ...." ഫോൺ അവളുടെ കയ്യിലേക്ക് വെച്ചു കൊണ്ട് അവൾ അവന്റെ തോളിലേക്ക് ചാരി ഇരുന്നു... "Smile please..... " സെൽഫി എടുക്കാനായി ഫോൺ ഉയർത്തി പിടിച്ചു കൊണ്ട് അവൻ പറഞ്ഞു...

അത് കേട്ടവൾ അവനോട് ചേർന്നിരുന്ന് ഫോണിലേക്ക് നോക്കി ചിരിച്ചു.... പിക് എടുത്തതും ഓം ആ പിക് അവളുടെ ഫോണിന്റെ വോൾപേപ്പർ ആക്കി സെറ്റ് ചെയ്തു...എന്നിട്ട് അവൾക്ക് കൊടുത്തു... സിദ്ധു മുഖം ചുളിച് അവനെ നോക്കി.. "ഇനി ഇത് എറിഞ്ഞു പൊട്ടിക്കാൻ തോന്നുമ്പോൾ ഇതൊന്നും നോക്കിയാൽ മതി...." ചിരിച്ചു കൊണ്ട് അവളുടെ കവിളിൽ തട്ടി കൊണ്ട് അവൻ പറഞ്ഞു.... സിദ്ധു ചിരിച്ചു കൊണ്ട് അവന്റെ നെഞ്ചിലേക്ക് ചാരി ഇരുന്നു.....അവനിൽ നിന്ന് ഉയർന്ന ചെമ്പകപൂവിന്റെ ഗന്ധം അവൾ ആവോളം ആസ്വദിച്ചു... "നല്ല ചെമ്പകപൂവിന്റെ മണം.... " പറഞ്ഞു തീർന്നതും ഓം കയ്യിലെ ചെമ്പകപൂക്കൾ അവൾക്ക് നേരെ നീട്ടി.... അവൾ അത് വാങ്ങി മുഖത്തോട് ചേർത്ത് വെച്ചു.... അവൻ അവളെ ചേർത്ത് പിടിച്ചു.... "ഈ പൂക്കൾ കാണുമ്പോൾ തന്നെ ഉള്ളിന്റെ ഉള്ളിൽ ഞാൻ അനുഭവിക്കുന്ന സന്തോഷം...അത് വാക്കുകൾ കൊണ്ട് പറയാൻ എനിക്ക് ആവുന്നില്ല... ഓം... " അവൻ അവളെ കേട്ടിരുന്നതേ ഒള്ളൂ.... അവളുടെ മുടിക്കെട്ടുകളിലൂടെ വിരലോടിച്ചു കൊണ്ട് അവൻ ഇരുന്നു... "ഒരു കാര്യം അറിയോ...? ഏട്ടന്മാർ എനിക്ക് വേണ്ടി അച്ഛനോട് സംസാരിക്കാം എന്ന് പറഞ്ഞിട്ടുണ്ട്.... " സന്തോഷത്തോടെ അവൾ പറഞ്ഞു... "മ്മ്...." അവൻ ചിരിയോടെ മൂളി.. അവൾ കയ്യിലുള്ള പൂക്കളെ തലോടി കൊണ്ട് അവനോട് ചാരി ഇരുന്നു.... "ശെരിക്കും എന്തൊരു വിചിത്രമണല്ലേ ഓം..ആ തറവാടും ചെമ്പകമരവും നമ്മളും.... "

പൂക്കളെ നാസികയിലേക്ക് അടുപ്പിച്ചു കൊണ്ട് അവൾ പറഞ്ഞു.. "ആ ചെമ്പകമില്ലേ ശ്രീ...അത് നമ്മുടെ പൂർവ്വജന്മത്തിന്റെ സ്മൃതി മണ്ഡപമാണ്....നിനക്ക് തോന്നിയിട്ടില്ലേ അതിനടുത്തേക്ക് ചെല്ലുമ്പോൾ നമ്മളിൽ ഉണ്ടാകുന്ന മാറ്റത്തെ.... " അവളുടെ കവിളിൽ തലോടി കൊണ്ട് അവൻ ചോദിച്ചു... "മ്മ്....കഴിഞ്ഞജന്മത്തിന്റെ കുറേ ഏറെ ഓർമ്മകൾ ആ മരം നമ്മളെ ഓർമിപ്പിച്ചു കൊണ്ടിരിക്കുന്ന പോലെ... " മറുപടിയായ് അവൻ അവളുടെ നെറുകയിൽ ചുംബിച്ചു... "പൂർവജന്മത്തിലേ പ്രണയത്തിന്റെ ഓർമ്മകൾ കൂട്ടി വെച്ച് കാലം നമുക്കായ് കാത്തു വെച്ച പ്രണയസൗദം....അതല്ലേ ആ മരം. " അവളുടെ ചുറ്റി പിടിച്ചു അവൻ പറഞ്ഞു പറഞ്ഞു നിർത്തി... അനുസരണയോടെ അവൾ അവന്റെ കൈക്കുള്ളിൽ ഒതുങ്ങി ഇരുന്നു.. "എന്റെയും പുനർജ്ജന്മമാണല്ലേ... " "അതെ എനിക്ക് വേണ്ടി ജനിച്ചവൾ... " അവൻ അവളുടെ നെറുകയിൽ തലോടി... "നിനക്കായ് ഞാനും എനിക്കായ് നീയും പുനർജ്ജനിച്ചതാണ്....എന്റെ പ്രപഞ്ചമായ് നീയും നിന്റെ ശക്തിയായി ഞാനും പരസ്പരം അറിഞ്ഞു പ്രണയിക്കണം നമുക്ക്....നീയും ഞാനുമായല്ല നമ്മളായിട്ട് ജീവിക്കണം...." ആർദ്രമായ് അവൻ പറയുന്നത് അവൾ കേട്ടിരുന്നു....അവന്റെ വാക്കുകൾ അവളുടെ ഉള്ളിലെ പ്രണയത്തിന്റെ ആക്കം കൂട്ടി... "ഒരിക്കൽ നഷ്ടപെട്ടത് കൊണ്ടാകാം...ഇന്ന് നിന്റെ സാമിപ്യം എന്നെ വല്ലാതെ സന്തോഷിപ്പിക്കുന്നത്...എന്റെ പ്രണയത്തിന് തീവ്രതകൂടിയത്...നിന്നിൽ ഞാൻ തിരയുന്നത് എന്നെ തന്നെയാണ് ശ്രീ...." അവൻ പറയുന്നത് അവൾ പുഞ്ചിരി..കൈ ഉയർത്തി അവന്റെ കവിളിൽ പതിയെ തലോടി... "ഈ ജന്മവും മതിയാവില്ലെനിക്ക് ഓം നിന്റെ ഒപ്പം...... "................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story