ചെമ്പകം പൂത്തപ്പോൾ....💖: ഭാഗം 30

Chembakam Poothappol Novel

എഴുത്തുകാരി: ആൻവി

"ഈ ജന്മവും മതിയാവില്ലെനിക്ക് ഓം നിന്റെ ഒപ്പം...... " അവന്റെ കണ്ണുകളിൽ നോക്കി അവൾ പറഞ്ഞു... "Me too....." അവളുടെ മുഖത്തേക്ക് പാറി വീണ മുടിയിഴകളെ ചെവിക്ക് പുറകിലേക്ക് ഒതുക്കി വെച്ചു കൊണ്ട് അവൻ ചെറുചിരിയോടെ പറഞ്ഞു... ചിരിച്ചു കൊണ്ട് അവൾ അവന്റെ നെഞ്ചിലേക്ക് ചാരി ഇരുന്നു... തൃസന്ധ്യ നേരം....തണുത്ത ഇളം കാറ്റ് വീശുന്നുണ്ട്.....സൂര്യന്റെ ചുവപ്പ് രാശി പടർന്ന മാനത്തൂടെ പക്ഷികൾ കൂടു തേടി പറക്കുന്നുണ്ട്.... തിരമാല ആഞ്ഞു വീശുന്ന കടലിലേക്ക് നോക്കി അവർ ഇരുന്നു..... ഓമിന്റെ കൈകൾ അവളെ അപ്പോഴും പൊതിഞ്ഞു പിടിച്ചിരുന്നു..... """ഒരു പൂവിൻ‌റെ പേരിൽ നീ ഇഴനെയ്ത രാഗം.. ജീവൻ‌റെ ശലഭങ്ങൾ കാതോർത്തിരുന്നു... ഇനിയീ നിമിഷം വാചാലം... എന്നും നിന്നെ പൂജിക്കാം..പൊന്നും പൂവും ചൂടിക്കാം.. വെണ്ണിലാവിൻ വാസന്ത ലതികേ..."""""" ആഞ്ഞു വീശുന്ന കാറ്റിന്റെ താളത്തിൽ...ഒഴുകി വന്ന സുന്ദരഗാനം അവരുടെ കാതുകളെ വന്ന് പൊതിഞ്ഞു..... സിദ്ധു മുഖം ഉയർത്തി തിരിഞ്ഞു നോക്കി...കുറച്ചകലെ ഒരു ചെറുപ്പക്കാരൻ ഗിറ്റാർ വായിച്ചു കൊണ്ട് പാടുന്നുണ്ട്... അവന് ചുറ്റും പാട്ട് കേൾക്കാൻ ആളുകൾ കൂടിയിട്ടുണ്ട്... സിദ്ധു ഓമിനെ നോക്കി ഒന്ന് ചിരിച്ചു.... "മ്മ്... " അവളുടെ നോട്ടം കണ്ട് ഓം പുരികമുയർത്തി ചോദ്യഭാവത്തിൽ നോക്കി.. "മ്മ്ഹ്ഹ്... " നിഷേധത്തിൽ തലയാട്ടി കൊണ്ട് വീണ്ടും അവനെ പറ്റിച്ചേർന്ന് ഇരുന്നു..... കാറ്റിൽ പാറി പറക്കുന്ന അവന്റെ മുടിയിഴകൾ അവളുടെ നെറ്റിതടത്തിൽ ചുംബിച്ചു കൊണ്ടിരുന്നു.... "ഇനിയിപ്പോ കുറച്ചു കഴിഞ്ഞാൽ വീട്ടിൽ പോണോലോന്ന് ഓർത്ത് ഒരു സങ്കടം....നിന്റെ കൂടെ അങ്ങ് ഇരിക്കാൻ തോന്നുന്നു.... " ഒരു നെടുവീർപ്പോടെ അവന്റെ മാറിലേക്ക് മുഖം ചേർത്ത് വെച്ചവൾ പറഞ്ഞു.... "പിന്നെ പോകാതെ ഇവിടെ ഇരിക്കാനാണോ പ്ലാൻ.... " ചിരിച്ചു കൊണ്ട് അവൻ ചോദിച്ചു...

"ആഹ് ഇരുന്നാലും എനിക്ക് കുഴപ്പമൊന്നുമില്ല...നീ കൂടെ ഉണ്ടേൽ എത്ര നേരം വേണേലും ഞാൻ ഇരിക്കും... " അവന്റെ ഉള്ളം കയ്യിൽ സ്നേഹത്തോടെ ചുംബിച്ചു കൊണ്ട് അവൾ പറഞ്ഞു.. ഓം ചിരിച്ചു.... അവളെയും ചേർത്ത് പിടിച്ച് ആർത്തിരമ്പുന്ന കടലിലേക്ക് നോട്ടം പായിച്ചു.... "Do you want something to eat?...." ഏറെ നേരത്തെ നിശബ്ദതക്ക് ശേഷം അവൻ ചോദിച്ചു... "എങ്ങനെ മനസിലായി എനിക്ക് വിശക്കുന്നുണ്ടെന്ന്....? " കണ്ണുകൾ വിടർത്തി അവൾ ചോദിച്ചു... "എനിക്ക് അങ്ങനെ തോന്നി....കം... " അവളുടെ കവിളിൽ തട്ടി കൊണ്ട് അവൻ എഴുനേറ്റു..... അവൾക്ക് നേരെ കൈ നീട്ടി....ഒരു പുഞ്ചിരിയോടെ അവൾ ആ കയ്യിൽ പിടിച്ചു കൊണ്ട് എഴുനേറ്റു..... നീണ്ടു കിടന്ന മണൽ പരപ്പിലൂടെ അവന്റെ കയ്യും പിടിച്ചു കൊണ്ട് അവൾ നടന്നു.... കുറച്ചു മാറി ഉള്ള ഒരു തട്ടുകടയുടെ അടുത്തേക്ക് ചെന്നു... "ഓം എനിക്ക് ചായ മതി and this one... " അവന്റെ പിടിച്ചു കൊണ്ട് ആവേശത്തോടെ പൊരിച്ചെടുക്കുന്ന പരിപ്പുവടയിലേക്ക് ചൂണ്ടി.... "ഓക്കേ...." ചിരിച്ചു കൊണ്ട് ഓം അവൾക്ക് വേണ്ടത് വാങ്ങി കൊടുത്തു.... "നീ കഴിക്കുന്നില്ലേ...?? " ചുടു ചായ മുത്തി കുടിച്ചു കൊണ്ട് അവൾ ചോദിച്ചു... "നോ..." അവൾ ചിരിയോടെ നിഷേധിച്ചു.. "Why....? " "ഞാൻ വരുമ്പോൾ ചായ കുടിച്ചിട്ടാ വന്നേ...സൊ..." പുരികം ഉയർത്തി കൊണ്ട് അവൻ പറഞ്ഞു നിർത്തി... "മ്മ്മ്.... "ചിരിയോടെ അവളൊന്നു മൂളി... "നീ നിൽക്കണ്ട....sit here... " അവൻ അവളെ പിടിച്ചു അവിടെ ഉള്ള ബെഞ്ചിൽ ഇരുത്തി ഒപ്പം അവനും ഇരുന്നു.... "എന്തൊരു ടേസ്റ്റ് ഉള്ള ചായാ ആണ് എലക്കായ ഇട്ടതാണ്...ഒന്ന് കുടിച് നോക്ക് നോക്ക്.... " കുടിച്ചു കൊണ്ടിരുന്ന ചായ അവന് നേരെ നീട്ടി കൊണ്ട് അവൾ പറഞ്ഞു... "വേണ്ട ശ്രീ..." അവൻ സ്നേഹത്തോടെ നിഷേധിച്ചു..... "ഓഹ് എന്നാ വേണ്ട...." മുഖം വീർപ്പിച്ചു കൊണ്ട് മുഖം തിരിച്ചിരുന്നു....

അവളുടെ മുഖത്തു സങ്കടമോ പരിഭവമോ എന്ന് തിരിച്ചറിയാൻ കഴിയാത്ത ഒരു ഭാവമായിരുന്നു... ഓം ചുറ്റും ഒന്ന് നോക്കിയ ശേഷം അവളോട് ചേർന്നിരുന്നു... "ഹേയ് angry young women.... " അവളുടെ കാതിലായ് പതിഞ്ഞ സ്വരത്തിൽ അവൻ വിളിച്ചു.... അവൾ ഇക്കിളി കൊണ്ട് തലവെട്ടിച്ചു... പിന്നെ മുഖത്തു കുറച്ചു കലിപ്പ് ഫിറ്റ്‌ ചെയ്ത് മുഖം ചെരിച്ചവനെ നോക്കി... "മ്മ്മ്...." ഗൗരവത്തോടെ അവൾ ചോദിച്ചു.. അവളെ ഒന്ന് ഓം ഒന്ന് കണ്ണിറുക്കി...എന്നിട്ട് കയ്യിൽ ഉണ്ടായിരുന്ന പരിപ്പുവടയിൽ ഒന്ന് കടിച്ചെടുത്തു.... സിദ്ധു മുഖം ചുളിച്ച് അവനെ നോക്കി... "Actually ശ്രീ എനിക്ക് ഈ ടൈമിൽ ചായ ഒരു തവണയെ ശീലം ഒള്ളൂ...ചെറുപ്പമുതലേ അങ്ങനെ ആണ് ഇനിയും അങ്ങനെ ആയിരിക്കും...dont feel bad ok...." അവളുടെ മൂക്കുത്തിയിൽ പതിയെ തട്ടി കൊണ്ട് അവൻ പറഞ്ഞു... "മ്മ് ... " സിദ്ധു ചിരിയോടെ മൂളി...ഒപ്പം അവന്റെ കവിളിൽ ഒന്ന് മുത്താനും അവൾ മറന്നില്ല... "എന്നാ കഴിക്ക്....ടൈം ഒരുപാട് ആയി.. " അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു കൊണ്ട് അവൻ പറഞ്ഞു....... സിദ്ധു തലയാട്ടി കൊണ്ട് കഴിക്കാൻ തുടങ്ങി...  """""ഞാനിപ്പോ തുരുമ്പെടുത്തിരിക്കുന്ന കൂട്ടിലിട്ട തത്ത....."""" സോഫയിൽ കിടന്നു ഫോണിൽ തോണ്ടുന്നതിനിടക്ക് അല്ലു പാടി... "ആരും കൂട്ടിലിട്ടതല്ലല്ലോ..കേറിയിരിക്കുന്നതല്ലേ നീ... " അവന്റെ പാട്ട് കേട്ട് രോഹിണി പറഞ്ഞു... "ഞാൻ എന്തേലും ചോദിച്ചാ...വെറുതെ കയറി ഡയലോഗ് അടിക്കല്ലേ അമ്മേ... ഹാ..." ഫോണിൽ നിന്ന് നോട്ടം മാറ്റി അമ്മയെ നോക്കി അവൻ കലിപ്പിട്ടു... "അല്ലേലും ഞാൻ നിന്നെ പോലെ വേണ്ടാത്തിടത്തു കേറി ഡയലോഗ് അടിക്കാറില്ല....എന്നോട് തട്ടി കയറുന്ന നേരം ആ പിജി കംപ്ലീറ്റ് ചെയ്യാൻ നോക്ക്... നിന്റെ ചേട്ടന്മാരെ കണ്ടില്ലേ നീ...നീ മാത്രം ഇങ്ങനെ ഒരെണ്ണം.... " രോഹിണി അവന്റെ അടുത്ത് ചെന്നിരുന്ന് കൊണ്ട് പറഞ്ഞു... "വേറൊന്നും അമ്മക്ക് പറയാനില്ലേ... അല്ല എന്നെ കെട്ടിക്കാൻ ഒരു പ്ലാനും ഇല്ലേ.... " അമ്മയെ ഒന്ന് ഇരുത്തി കൊണ്ട് അല്ലു ചോദിച്ചു...രോഹിണിയും അവനെ അതെ നോട്ടം നോക്കി...

"എനിക്ക് വേറെ രണ്ട് മക്കൾ കൂടെ ഉണ്ട്...നിന്നെക്കാൾ മുതിർന്നവർ...അവരെക്കാൾ ദൃതി ആണല്ലോ നിനക്ക്.... " "എനിക്ക് ദൃതി ഒക്കെ ഉണ്ട്...ഏട്ടന് കെട്ടിയാൽ എന്ത് കെട്ടിയില്ലേൽ എന്ത്...ഓം പിന്നെ എത്ര കാലം വേണേലും ആ പെണ്ണിന് വേണ്ടി കാത്തിരിക്കും...പിന്നെ ഞാൻ...അമ്മ കാണിച്ചു തരുന്ന ഏതു സുന്ദരിയെ വേണമെങ്കിലും കെട്ടും...എനിക്ക് അങ്ങനെ ഡിമാൻഡ് ഒന്നുമില്ല അമ്മേ...." രോഹിണിയെ ചേർത്ത് പിടിച്ചു കൊണ്ട് അവൻ പറഞ്ഞു... "അയ്യടാ...അവന്റെ ഒരു പൂതി...ആദ്യം എന്റെ മൂത്തമക്കളുടെ കഴിയട്ടെ...അത് കഴിഞ്ഞ് ഒരു അഞ്ച് വർഷം കഴിഞ്ഞിട്ട് നിന്റെ..... " അത് കേട്ടതും അവൻ ചാടി എഴുനേറ്റു.. "വാട്ട്‌...അ... അഞ്ചോ...." വിശ്വാസം വരാതെ ഒരിക്കൽ കൂടെ അവൻ ചോദിച്ചു... "അതെ അഞ്ച്....ആദ്യം കുറച്ച് ബോധം വെക്കട്ടെ നിനക്ക്....ഓമിനെയോ ഹരനെയോ കണ്ട് പഠിക്ക്‌ നീയ്യ്....." രോഹിണി ചിരിച്ചു കൊണ്ട് കവിളിൽ കുത്തി... "ആാാാ....." വേദന കൊണ്ട് അലറി... "ഡാ ചെക്കാ പതിയെ...നിന്റെ അച്ഛൻ ഓഫിസ് റൂമിലുണ്ട്.... "രോഹിണി അവന്റെ വാ മൂടി കൊണ്ട് പറഞ്ഞു... അപ്പോഴാണ് വീട്ട് മുറ്റത്ത്‌ ഒരു കാർ വന്ന് നിന്നത്... "ഇതാരാപ്പാ...വിരുന്നുകാർ വല്ലതും ആണോ...?? " രോഹിണി എഴുനേറ്റു വാതിൽക്കലേക്ക് ചെന്ന് നോക്കി.... പിന്നാലെ അല്ലുവും പോയി... മുറ്റത്ത്‌ നിർത്തിയിട്ട കാറിൽ നിന്നിറങ്ങി വന്ന ജഗനെയും ജീവനെയും കണ്ടപ്പോൾ അല്ലുവും രോഹിണിയും പരസ്പരം നോക്കി... "അനന്തൻ അങ്കിളിന്റെ മക്കൾ ആണ്...." അല്ലു രോഹിണിയോട് പറഞ്ഞു.. "ആണോ...എന്നാ നീ പോയി അച്ഛനെ വിളിക്ക്... " രോഹിണി പറഞ്ഞതനുസരിച്ച് അല്ലു ഓഫിസ് റൂമിലേക്ക് പോയി... "എന്താ അവിടെ നിന്ന് കളഞ്ഞത്... വാ...." മുറ്റത്ത്‌ നിന്ന ജഗനെയും ജീവനെയും രോഹിണി സ്നേഹത്തോടെ വിളിച്ചു.... അവർ ഒന്ന് ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി...

"അനന്ദേട്ടന്റെ മകൻ ആണല്ലേ..എനിക്ക് മനസിലായതേ ഇല്ല....മക്കൾ ഇരിക്ക്...ഞാൻ ചായ എടുക്കാം... " രോഹിണി അതും പറഞ്ഞു അടുക്കളയിലേക്ക് പോയി.... അവർ സോഫയിൽ ഇരുന്നു....അപ്പോഴേക്കും മഹിയും അല്ലുവും അങ്ങോട്ട് വന്നു.. അവർ രണ്ട് പേരും എഴുനേറ്റു നിന്നു.... "ആഹാ ഇതാരൊക്കെയ... ഇരിക്ക്.. എന്താ നിൽക്കുന്നത്... " അവർക്ക് നേരെയുള്ള സോഫയിൽ വന്നിരുന്നു കൊണ്ട് മഹി പറഞ്ഞു.... "എന്താ രണ്ടാളും കൂടെ ഇങ്ങോട്ട്...." മഹി കാര്യം അന്വേഷിച്ചു... "അങ്കിൾ ഞങ്ങൾ ഞങ്ങളുടെ അനിയത്തിയുടെയും ഓമിന്റെ കാര്യം പറയാൻ വന്നതാ..." ജഗൻ സംസാരത്തിന് തുടക്കം കുറിച്ചു.. മഹി എന്തെന്ന ഭാവത്തിൽ അവരെ നോക്കി .. "അച്ഛൻ ഇക്കാര്യത്തിൽ ഒരു തീരുമാനം എടുക്കില്ലെന്ന വാശിയിലാണ്...അച്ഛന്റെ സ്വഭാവം അങ്കിളിന് അറിയാലോ..അച്ഛന്റെ ഈ വാശിയിൽ ഇല്ലാതെ ആവുന്നത് ഞങ്ങളുടെ സിദ്ധുന്റെ ജീവിതം ആണ്....അവളുടെ ഏട്ടന്മാർ എന്ന നിലക്ക് ഞങ്ങൾക്ക് അത് കണ്ട് നിൽക്കാൻ ആവില്ലല്ലോ.... " ജഗൻ അത്രയും പറഞ്ഞു നിർത്തി അടുത്ത് ഇരിക്കുന്ന ജീവനെ നോക്കി.... "നിങ്ങൾ എന്താ പറഞ്ഞു വരുന്നത്..." മഹി മുഖം ചുളിച്ചു ചോദിച്ചു... "ഓമിന്റെയും സിദ്ധുന്റെയും വിവാഹത്തെ കുറിച്ച് ആണ് അങ്കിൾ ഞങ്ങൾ ഉദ്ദേശിച്ചത്....ഈ കാര്യത്തിൽ അച്ഛന് ഒന്നും പറയാൻ വരില്ല...സിദ്ധുന്റെ എല്ലാ ഉത്തരവാദിത്തവും അവളുടെ ഏട്ടന്മാരായ ഞങ്ങൾക്ക് ആണ്..അച്ഛനോട് ഞങ്ങൾ സംസാരിച്ചു...എതിർപ്പ് ഒന്നും ഇല്ല എന്നോടും ഏട്ടനോടും കൂടെ എല്ലാം തീരുമാനിച്ചോളാൻ പറഞ്ഞു.... " അത്രയും പറഞ്ഞത് ജീവനായിരുന്നു.. ജഗനും ജീവനും മഹിയുടെ മുഖത്തേക്ക് ഉറ്റു നോക്കി ..മഹി എന്തോ ആലോചിച്ച് ഇരിക്കുവായിരുന്നു.... ജഗന്റെയും ജീവന്റെയും ഹൃദയം വേഗത്തിൽ മിടിക്കുന്നുണ്ടായിരുന്നു ..രണ്ടുപേർക്കും നല്ല ടെൻഷനും ഉണ്ടായിരുന്നു....

രോഹിണി ചായ കൊടുന്ന് അവർക്ക് കൊടുത്തു... "അ... അങ്കിൾ ഒന്നും പറഞ്ഞില്ല..." ജഗൻ പ്രതീക്ഷയോടെ ചോദിച്ചു... മഹി മുഖം ഉയർത്തി അവരെ രണ്ട് പേരെയും നോക്കി....പിന്നെ ഒന്ന് പുഞ്ചിരിച്ചു... "ഇക്കാര്യം നിങ്ങളുടെ അച്ഛൻ നേരിട്ട് അല്ലേലും വിളിച്ചെങ്കിലും പറയേണ്ട കാര്യമാണ്..എനിക്കറിയാം അനന്തന്റെ സ്വഭാവം...അനന്ദന്റെ ഭാഗത്ത്‌ നിന്നൊരു പ്രോബ്ലം ഉണ്ടാകുമോ....?? " "ഇല്ല അങ്കിൾ അച്ഛൻ എതിർക്കില്ല..." ജീവൻ പറഞ്ഞു.. "എന്നാ പിന്നെ എനിക്കും കുഴപ്പമില്ല....സന്തോഷമേ ഒള്ളൂ..." മഹി പറഞ്ഞത് കേട്ടപ്പോൾ ജഗന്റെയും ജീവന്റെയും മുഖം വിടർന്നു.... "ഞങ്ങൾ എല്ലാവരും കൂടെ വീട്ടിലേക്ക് വരാം ..ബാക്കി അവിടെന്ന് തീരുമാനിക്കാം..." മഹി പറഞ്ഞു... "ഓക്കേ അങ്കിൾ...ഞങ്ങൾ അച്ഛനോട് പറയാം.... " ജഗൻ അതും പറഞ്ഞു എഴുനേറ്റു ഒപ്പം ജീവനും.. "എന്നാ ഞങ്ങൾ ഇറങ്ങട്ടെ... " "ശെരി മക്കളേ....മോന്റെ കൈക്ക് എന്ത് പറ്റി... " രോഹിണി ജഗനോട് ചോദിച്ചു.. "ചെറിയ ആക്‌സിഡന്റ്..." ജഗ ചിരിയോടെ പറഞ്ഞു.... അവർ രണ്ട് പേരും യാത്ര പറഞ്ഞ് ഇറങ്ങി.... "എന്താ ഏട്ടാ നിങ്ങടെ തീരുമാനം....? " ജഗനും ജീവനും പോയതിന് ശേഷം രോഹിണി മഹിയോട് ചോദിച്ചു.. "മ്മ്...ഇനി അങ്ങോട്ട് പോകാം...കാര്യങ്ങൾ ഒരുമിച്ച് തീരുമാനിക്കാം...ഓം എന്തായാലും ആ കുട്ടിയെ മതിയെന്നല്ലേ പറയുന്നത്..അവന്റെ ഇഷ്ട്ടം അതാണെങ്കിൽ പിന്നെ അത് നടക്കട്ടെ..ഹരന്റെയും ഓമിന്റെയും കല്യാണം ഒരുമിച്ച് നടത്താലോ..... "മഹി കുറേ നിമിഷത്തെ ആലോചനക്ക് ശേഷം പറഞ്ഞു... "അച്ഛാ ..ഒരു വെടിക്ക് രണ്ട് പക്ഷി എന്നപോലെ ഏട്ടന്മാരുടെ കല്യാണം ഒക്കെ ശെരിയായി... ഇനിയെങ്കിലും എന്റെ കാര്യം....." അല്ലു നഖം കടിച്ചു കൊണ്ട് ചോദിച്ചു..... "ഒരു നല്ല കാര്യം പറയുന്നതിന്റെ ഇടക്കാ അവന്റെ ഒരു......കേറി പോടാ അകത്ത്...."മഹി ശബ്ദം ഉയർത്തിയതും അവൻ നിന്നിടം ശൂന്യമായിരുന്നു....  "പോട്ടേ..... " കാറിന്റെ ഡോർ തുറക്കാൻ നേരം അവനോട് അവൾ ഒരിക്കൽ കൂടെ ചോദിച്ചു.... "മ്മ്...." ഓം ചിരിച്ചു കൊണ്ട് തലയാട്ടി... "ശോ......പോകാൻ തോന്നുന്നില്ല...."

തുറന്ന ഡോർ അടച്ചു കൊണ്ട് അവൾ അവന്റെ അടുക്കലേക്ക് ചെന്നു.... ഒരു കയ്യകലത്തിൽ നിന്ന അവളുടെ കവിളിൽ അവൻ ചിരിയോടെ തലോടി.... "നേരം ഒരുപാട് ആയി...നീ ഇപ്പോ ചെല്ല്...നാളെ കാണാം.... " അവൻ സ്നേഹത്തോടെ പറഞ്ഞു . "മ്മ്മ്ഹ്..." ചിണുങ്ങി കൊണ്ട് സിദ്ധു അവനെ കെട്ടിപിടിച്ചു... "ഹേയ്....." പെട്ടെന്ന് ആയത് കൊണ്ട് അവൻ പുറകിലേക്ക് വേച്ചു പോയി... പിന്നെ ചിരിച്ചു കൊണ്ട് അവനും ചേർത്ത് പിടിച്ചു... "ശ്രീ..... " "മ്മ്.... " "Time... 6.45 pm...കുറച്ചു കൂടെ കഴിഞ്ഞാൽ റോഡിൽ നല്ല ബ്ലോക്ക്‌ ഉണ്ടാകും...നീ ചെല്ല്..." അവളെ അടർത്തി മാറ്റി കൊണ്ട് അവൻ പറഞ്ഞു... നെറ്റിക്ക് സൈഡിൽ ഒരു ചുംബനം നൽകി കൊണ്ട് അവൻ അവളെ കാറിനടുത്തേക്ക് കൊണ്ട് പോയി.. പിന്നെയും ചിണുങ്ങി നിന്ന അവളെ അവൻ കാറിനുള്ളിലേക്ക് ഇരുത്തി... "എന്നാ പൊക്കോ...ഇനിയും നിന്നാൽ നീ പോവില്ല.... " അവളുടെ മൂക്കുത്തിയിൽ പതിയെ തട്ടി കൊണ്ട് അവൻ പറഞ്ഞു... "മ്മ്.... " ചിരിച്ചു കൊണ്ട് കാർ സ്റ്റാർട്ട്‌ ആക്കി... "ബൈ....mr cool... " കാർ മുന്നോട്ട് എടുത്തു കൊണ്ട് അവൾ പറഞ്ഞു.... ഓം ഒരു ചിരിയോടെ അവൾ പോകുന്നത് നോക്കി നിന്നു... __________ വീട്ടിൽ എത്തിയ സിദ്ധു കാറിന്റെ കീയും വിരലിൽ കറക്കി അകത്തേക്ക് കയറുമ്പോഴാണ് ഹാളിൽ നിന്ന് സംസാരം കേട്ടത്.... അവൾ ഹാളിലേക്ക് കയറാതെ അവർ പറയുന്നത് കേട്ട് നിന്നു... "നിങ്ങൾ അല്ലേ പോയി തീരുമാനിച്ചത്...ഇനി എന്നോട് എന്തിനാ ചോദിക്കുന്നെ..." അനന്തൻ മടിയിൽ ഇരിക്കുന്ന ലാപ്പിൽ നിന്ന് മുഖം എടുക്കാതെ പറഞ്ഞു.. "ഞങ്ങൾ അല്ലല്ലോ അച്ഛാ ഇനിയുള്ള കാര്യങ്ങളിൽ മുൻകൈ എടുക്കെടേണ്ടത് അച്ഛനല്ലേ....മഹി അങ്കിളിന്റെ വീട്ടിൽ പോയി ഞങ്ങൾ കാര്യം പറഞ്ഞു....അവർ ഇങ്ങോട്ട് വന്ന് അച്ഛനെ കണ്ട് സംസാരിക്കാം എന്നെ പറഞ്ഞിട്ടുണ്ട്.... " ജീവൻ അയാൾക്ക് നേരെയുള്ള സെറ്റിയിൽ ഇരുന്നു കൊണ്ട് പറഞ്ഞു... "എന്നോട് എന്തിനാ സംസാരിക്കുന്നത്....അനിയത്തിയുടെ കാര്യം നിങ്ങളൊക്കെ അല്ലേ തീരുമാനിക്കുന്നത്..ഇനി എന്നോട് പ്രത്യേകം സമ്മതം ഒന്നും ചോദിക്കണ്ട... " അനന്തന്റെ സംസാരം കേട്ടപ്പോൾ ജഗനും ജീവനും പരസ്പരം ഒന്ന് നോക്കി.... "അല്ല....അച്ഛനല്ലേ അവളെ കൈപിടിച്ച് കൊടുക്കേണ്ടത്...." ജഗൻ അയാളെ ഉറ്റു നോക്കി കൊണ്ട് ചോദിച്ചു... "ഓഹ്...അതിനായിരിക്കും അല്ലേ..

എന്നെ ക്ഷണിച്ചാൽ മതി ഞാൻ വന്ന് കൈ പിടിച്ചു കൊടുത്തോളാം പോരെ എന്റെ മക്കൾക്ക്...." അതും പറഞ്ഞു അനന്തൻ മുഖം ഉയർത്തിയപ്പോൾ കണ്ടത് അയാളുടെ മുന്നിൽ നിൽക്കുന്ന സിദ്ധുനെയാണ്....അവളുടെ മുഖത്തു സങ്കടമോ ദേഷ്യമോ അറിയില്ല...പറയാൻ കഴിയാത്ത ഒരു ഭവമായിരുന്നു.... അയാളെ ഒന്ന് തുറിച്ചു നോക്കി കൊണ്ട് അവൾ ജഗന് നേരെ തിരിഞ്ഞു... "ഏട്ടാ....എന്നെ ഓമിന് കൈ പിടിച്ചു കൊടുക്കാൻ എന്റെ ഏട്ടന്മാർ മതി....നിങ്ങൾ അത് ചെയ്യുന്നതാണ് എനിക്ക് സന്തോഷം...." അത്രയും പറഞ്ഞു കൊണ്ട് ആരെയും നോക്കാതെ റൂമിലേക്ക് ഓടി .... ഡോർ കൊട്ടിടയുന്ന ശബ്ദം കേട്ട് ജീവൻ അനന്തനെ തുറിച്ചു... "കണ്ടോ... അച്ഛൻ തന്നെയാ അവളെ അകറ്റുന്നത്....അവൾക്ക് നല്ല സങ്കടം ആയി കാണും....ഒരച്ഛനിൽ നിന്ന് ഒരു മകളും ഇങ്ങനെ ഒന്നും ആഗ്രഹിക്കില്ല...എന്തൊരു സ്വഭാവമാണ്....എവിടേം കാണില്ല ഇങ്ങനെ ഒരു അച്ഛനെ..... " വാക്കുകൾ കൊണ്ട് അവൻ ഉള്ളിൽ ഉള്ളത് പുറത്തെടുത്തു.... "നമ്മൾ ഒന്നും പറഞ്ഞിട്ട് കാര്യമില്ല ജീവാ...അച്ഛൻ മാറാനൊന്നും പോകുന്നില്ല.... അതെങ്ങനാ മക്കളേ സ്നേഹിക്കാൻ മക്കൾ തന്നെ അച്ചനോട് പറഞ്ഞു കൊടുക്കേണ്ട അവസ്തായാണ്...ആ മഹി അങ്കിളിനെ കണ്ട് പഠിക്കണം അച്ഛാ...." ജഗൻ മുന്നോട്ട് വന്ന് പറഞ്ഞു..... അനന്തൻ ദേഷ്യത്തോടെ ജഗനെ നോക്കി.... "ജഗാ ജീവാ... മതി നിർത്ത്....." യമുന ഇടയിൽ കയറി പറഞ്ഞു... "എന്ത് നിർത്തണം എന്നാ അമ്മ പറയുന്നത്... ആദ്യം നിർത്തേണ്ടത് അച്ഛന്റെ സ്വഭാവമാണ്.... ദേഷ്യവും ശത്രുതയും കൊണ്ട് സ്വന്തം മകളുടെ സന്തോഷം പോലും കണ്ടില്ലെന്ന് നടക്കുന്നു...ഇപ്പൊ തന്നെ അച്ഛൻ പറഞ്ഞത് കേട്ടില്ലേ...ക്ഷണിച്ചാൽ മതി വന്ന് കൈപിടിച്ച് കൊടുക്കാം എന്ന്...ഒരച്ഛൻ ഇങ്ങനെ ആണോ പറയേണ്ടത്.... കുറേ നാളായി പറയണം എന്ന് കരുതിയിട്ട്..സിദ്ധുനെ ഒരിക്കലും കുറ്റം പറയൻ പറ്റില്ല അതുപോലെ ഉള്ള കാര്യങ്ങൾ ആണ് അച്ഛൻ പറയുന്നതും പ്രവർത്തിക്കുന്നതും...shame on you.." ജീവൻ അത്രയും പറഞ്ഞു അകത്തേക്ക് കയറി പോയി.... "ഇനിയിപ്പോ അച്ഛനോട് ഞാൻ കൂടുതലൊന്നും പറയുന്നില്ല...

.സിദ്ധുന്റെ കാര്യങ്ങൾ ഞാനും ജീവയും കൂടെ നോക്കിക്കോളാം...അച്ഛനോട് പറയാൻ വരുന്നില്ല.... " ജഗൻ അയാളെ തുറിച്ചു നോക്കി കൊണ്ട് അകത്തേക്ക് കയറി പോയി.....  തലയിണയിൽ മുഖം അമർത്തി കിടക്കുകയായിരുന്നു സിദ്ധു..... സങ്കടം ആണോ ദേഷ്യമാണോ ഉള്ളിൽ എന്ന് അവൾക്ക് പോലും നിവർചിക്കാൻ കഴിഞ്ഞില്ല.... അറിയാതെ കണ്ണുകൾ നിറഞ്ഞു....പിന്നെ വാശിയിൽ അവ തുടച്ചു നീക്കി എഴുനേറ്റു ഇരുന്നു ...പിന്നെ എന്തെനിന്നില്ലാതെ സങ്കടം വന്നു കൊണ്ടിരുന്നു....ടേബിളിൽ ഇരുന്നു സാധനങ്ങൾ എല്ലാം തട്ടി തെറുപ്പിച്ചു..... തുടച്ചു നീക്കുന്നതിനനുസരിച്ച് കണ്ണ് നീർ അണ്ണപൊട്ടിയൊഴുകി.... ഓമിനെ വിളിക്കാനായി ഫോൺ എടുത്തതും അവന്റെ കാൾ വന്നതും ഒരുമിച്ചായിരുന്നു .... ഫസ്റ്റ് റിങ്ങിൽ തന്നെ എടുത്തു.... "ഓം....." അവളുടെ സ്വരം ഇടറി.... "ശ്രീ......എന്ത് പറ്റി.... " വാക്കുകളിൽ ആവലാതിയായിരുന്നു... അവൾ നിശബ്ദയായിരുന്നു..... "ഹേയ്.... ശ്രീ.... എന്ത് പറ്റി...നിന്റെ ശബ്ദം എന്താ വല്ലാതെ..... " വീണ്ടും അവൻ ചോദിച്ചു... "Nothing....." "ഹോ ഞാൻ വിശ്വസിച്ചു...കാര്യം പറ ശ്രീ...എന്താ പറ്റിയത്...എന്റെ അടുത്ത് നിന്ന് പോകുമ്പോൾ പ്രശ്നം ഒന്നുമില്ലായിരുന്നല്ലോ... " "മ്മ്...miss you..... " "What...ശ്രീ കാര്യം പറ....എന്താ പ്രോബ്ലം ..നീ ഓക്കേ ആണോ...?? " "ഓക്കേ ആണ്....ബട്ട്‌ ഓക്കേ അല്ല... " അവൾ പറയുന്നത് കേട്ട് അവന് അറിയാതെ ചിരി വന്നു... "നീ ഓക്കേ അല്ലെന്ന് എനിക്കറിയാം.... " "പിന്നെ എന്തിനാ ചോദിക്കുന്നെ....വേറെ എന്തേലും ചോദിച്ചൂടെ....ഇനി ചോദിക്കാനില്ലേൽ വെച്ചിട്ട് പോ ..... " അതും പറഞ്ഞവൾ ഫോൺ കട്ടാക്കി..... മറുവശത്ത് ഫോൺ കട്ടായതും ഓം മുഖം ചുളിച്ചു കൊണ്ട് ഫോണിലേക്ക് നോക്കി... "ഇവൾക്ക് ഇത് എന്ത് പറ്റി....? " അതും ഓർത്തു കൊണ്ട് അവൻ ഫോൺ ബെഡിലേക്ക് ഇട്ടു.... ബെഡിലേക്ക് മലർന്ന് കിടന്നു കണ്ണുകൾ അടച്ചു....  ഓരോന്ന് ആലോചിച്ചു എപ്പോഴാണ് മയങ്ങി പോയതെന്ന് അറിയില്ല...ഫോൺ റിങ് ചെയുന്ന ശബ്ദം കേട്ടാണ് സിദ്ധു കണ്ണുകൾ തുറന്നത് ... കണ്ണ് തിരുമ്മി കൊണ്ട് ക്ലോക്കിലേക്ക് നോക്കി...സമയം രാത്രി 9.00മണി...അവൾ വേഗം ചാടി എണീറ്റു... പുറത്ത് പോയി വന്നപ്പോഴുള്ള ഡ്രസ്സ്‌ പോലും മാറിയിട്ടില്ല...

വീണ്ടും ഫോൺ റിങ് ചെയ്തപ്പോൾ അവൾ എടുത്തു നോക്കി.... ഓം ആണ്...കാൾ അറ്റൻഡ് ചെയ്ത് ചെവിയോട് ചേർത്ത് വേച്ചു... "ഹേയ്....angry young women....ഉറക്കം കഴിഞ്ഞോ...?? " ചിരിയോടെ അവൻ പറയുന്നത് കേട്ട് അവൾക്ക് അതിശയം തോന്നി... "എങ്ങനെ അറിയാം ഞാൻ ഉറങ്ങി എന്ന്...?? " "എനിക്കറിയാം....അല്ലാതെ നീ എന്റെ കാൾ എടുക്കാതെ ഇരിക്കില്ലല്ലോ...ഇതും കൂടെ ചേർത്ത് ഇരുപത്തിയൊന്നു തവണ ഞാൻ നിന്നെ വിളിച്ചു.... " "What... 21...!!! സോറി...ഞാൻ കേട്ടില്ല... " "It's ok...ഒരു ഉറക്കം കഴിഞ്ഞല്ലോ അല്ലേ... " കളിയാലേ അവൻ ചോദിച്ചു.. "മ്മ്.... " അവളൊന്നു മൂളി.. "എന്നാ പുറത്തേക്ക് വാ.. i am waiting for u... " അത്രയും പറഞ്ഞു കൊണ്ട് അവൻ കാൾ കട്ടാക്കി... സിദ്ധു മറുത്തൊന്നും ചിന്ദിക്കാൻ നിൽക്കാതെ പുറത്തേക്ക് ഇറങ്ങി.. ഹാളിൽ ആരും ഉണ്ടായിരുന്നില്ല....അത് കൊണ്ട് തന്നെ അവൾ വേഗം മുറ്റത്തേക്ക് ഓടി... ഗേറ്റ് തുറന്നു പുറത്തേക്ക് ഇറങ്ങിയപ്പോൾ കണ്ടു ബൈക്കിൽ ചാരി നിൽക്കുന്ന ഓമിനെ.... ഒരു പുഞ്ചിരിയോടെ നിൽക്കുന്ന അവന്റെ മുഖം കണ്ടപ്പോൾ തന്റെ ഉള്ളിൽ തണുപ്പ് അനുഭവപെടുന്നത് അവൾ അറിഞ്ഞു.... ഓടിചെന്ന് അവന്റെ നെഞ്ചിലേക്ക് പറ്റി ചേർന്നു... "ഈ വരവ് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല..എന്തെ വന്നേ.... " അവനോട് ചേർന്ന് കൊണ്ട് അവൾ ചോദിച്ചു.... "എന്തോ വരാൻ തോന്നി...നിന്റെ കൂടെ വേണമെന്ന് ഉള്ളിൽ നിന്ന് ആരോ പറയുന്ന പോലെ....അപ്പൊ തന്നെ ഇങ്ങ് പോന്നു... " അവളുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് അവൻ പറഞ്ഞു... അവളൊന്നു ചിരിച്ചു... "Are you ok...?? " ഓം അവളുടെ കവിളിൽ തട്ടി കൊണ്ട് ചോദിച്ചു... "മ്മ്മ്...double ok...." അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു... "കള്ളം.... " അവൻ പുഞ്ചിരിയോടെ അവളെ നോക്കി.. "അല്ല... ഞാൻ ഓക്കേ ആണ്.. " "മ്മ്ഹ്ഹ്...you are lying..." ചിരിയോടെ ഓം പറഞ്ഞതും...സിദ്ധു അല്ലെന്ന് തലയാട്ടും മുന്നേ അവന്റെ ചുണ്ടുകൾ അവളുടെ കണ്ണുകൾക്ക് മേലെ അമർന്നു.. "But... Your eyes do not lie to me .... "...........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story