ചെമ്പകം പൂത്തപ്പോൾ....💖: ഭാഗം 31

Chembakam Poothappol Novel

എഴുത്തുകാരി: ആൻവി

"മ്മ്ഹ്ഹ്...you are lying..." ചിരിയോടെ ഓം പറഞ്ഞതും...സിദ്ധു അല്ലെന്ന് തലയാട്ടും മുന്നേ അവന്റെ ചുണ്ടുകൾ അവളുടെ കണ്ണുകൾക്ക് മേലെ അമർന്നു.. "But... Your eyes do not lie to me .... " പുഞ്ചിരിയോടെ അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി.... "ഓം...ഞാൻ.... " അവളെന്തോ പറയാൻ വന്നതും ഓമിന്റെ ചൂണ്ടു വിരൽ അവളുടെ ചുണ്ടിൽ അമർന്നു.... സിദ്ധു ചോദ്യഭാവത്തിൽ അവനെ നോക്കിയതും ഓം ചിരിയോടെ വേണ്ടെന്ന് തലയാട്ടി..... അവളുടെ കണ്ണുകൾ നിറഞ്ഞു....വിതുമ്പി കൊണ്ട് അവൾ അവനെ പൂണ്ടടക്കം വാരി പുണർന്നു.... ഓം അവളെ നെഞ്ചിനുള്ളിൽ പൊതിഞ്ഞു പിടിച്ചു.... "ശ്രീ........" അവളുടെ മുടിയിഴകളിൽ തലോടി കൊണ്ട് അവൻ വിളിച്ചു... "മ്മ്മ്....." ഒരു നേർത്ത മൂളലായിരുന്നു അവളുടെ മറുപടി.... അവൻ പുഞ്ചിരിയോടെ അവളെ അടർത്തി മാറ്റാൻ നോക്കിയപ്പോൾ അവൾ വീണ്ടും ചിണുങ്ങി കൊണ്ട് അവനോട് ചേർന്ന് നിന്നു.... "ശ്രീ.....നീ കേൾക്കുന്നുണ്ടോ..?? " "ഉണ്ട് ഓം..... " കണ്ണുകൾ അടച്ചവൾ പറഞ്ഞു... ഓം അവളെ അവനിൽ നിന്ന് അടർത്തി മാറ്റി.... മിഴികൾ താഴ്ത്തി നിന്ന അവളുടെ മുഖം വിരനിലാൽ പിടിച്ചുയർത്തി.... "പോകാം....മ്മ്... " അവളുടെ ഇരുകവിളുകളിലും കൈകൾ കൊണ്ട് അവൻ തലോടി.... "പോകാനോ....എങ്ങോട്ട്.... " അവൾ നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു... "വരുന്നോ....ഇല്ലയോ..." പുരികമുയർത്തി കൊണ്ട് അവൻ നോക്കി..... സിദ്ധു അവനെ ഒന്ന് ഉഴിഞ്ഞു നോക്കി... "Yes or no..." ഒരിക്കൽ കൂടെ അവൻ ചോദിച്ചു... "Yes..... " ചിരിച്ചു കൊണ്ട് അവൾ അവന്റെ കഴുത്തിലൂടെ ചുറ്റി പിടിച്ചു കൊണ്ട് പറഞ്ഞു.... "എന്നാ വാ.... " ഇരു കൈ കൊണ്ടും അവളെ എടുത്തു ഉയർത്തി കൊണ്ട് അവൻ ബൈക്കിനടുത്തേക്ക് നടന്നു...

അവൾക്ക് എന്തിന്നില്ലാത്ത സന്തോഷമായിരുന്നു.... അവളെ ബൈക്കിനടുത്തു കൊണ്ട് വന്നവൻ താഴെ നിർത്തി..... "ഓം...നീ തന്നെയാണോ ഇത്... രാത്രി കാണാൻ വന്നാൽ പോലും വേഗം പോകുന്ന നീ....രാത്രി റൈഡിന് കൊണ്ട് പോകുന്നോ... i cant believe it.... " അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് ആവേശത്തോടെ പറഞ്ഞു... ഓം ചിരിച്ചു കൊണ്ട് അവന്റെ നെറുകയിൽ ചുംബിച്ചു... "വാ..... കേറ്...." ബൈക്കിൽ കേറിയിരുന്നു കൊണ്ട് അവൻ പറഞ്ഞു... "മ്മ്..... " സന്തോഷത്തോടെ തലകുലുക്കി കൊണ്ട് അവൾ അവന് പുറകിൽ കയറി അവനെ ചുറ്റി പിടിച്ചിരുന്നു.... ഓം തല ചെരിച്ച് അവളുടെ തലയിൽ തലമുട്ടിച്ചു കൊണ്ട് ബൈക്ക് മുന്നോട്ട് എടുത്തു... നിയോൺ നിറമുള്ള റോഡിലൂടെ അവരെയും വഹിച്ചു കൊണ്ട് അവന്റെ ബൈക്ക് മുന്നോട്ട് കുതിച്ചു...... വേഗത്തിൽ വീശിയടിക്കുന്ന കാറ്റിൽ അവന്റെ മുഴുയിഴകൾ അവളുടെ മുഖത്ത് തലോടുന്നുണ്ടായിരുന്നു... അവൾ ചിരിച്ചു കൊണ്ട് അവന്റെ പുറത്ത് തലവെച്ച് കിടന്നു.... "എങ്ങോട്ടാ ഓം പോകുന്നത്..." അവനെ ചുറ്റി പിടിച്ചു കൊണ്ട് അവൾ ചോദിച്ചു.... അവൻ ഒന്നും പറഞ്ഞില്ല...നെഞ്ചിൽ അമർന്ന അവളുട കയ്യ് എടുത്തു ചുണ്ടോട് ചേർത്തു... നേരം അങ്ങനെ കടന്നു പോയി...ഇരുട്ടിന്റെ കാഠിന്യവും കൂടി...സിദ്ധു പുറം കാഴ്ചകളിൽ മയങ്ങി ഇരുന്നു....ഇടക്ക് എപ്പോഴോ ഉറക്കം അവളുടെ കണ്ണുകളെ കീഴടക്കി... അവളുറങ്ങിയത് ഓം അറിഞ്ഞിരുന്നു....ചിരിച്ചു കൊണ്ട് അവൻ തന്നെ ചുറ്റി പിടിച്ചിരുന്നു അവളുടെ കൈകളിൽ പിടി മുറുക്കി മറ്റേ കൊണ്ട് ബൈക്ക് ബാലൻസ് ചെയ്ത് പതിയെ ഓടിച്ചു..... നേരത്തിനൊപ്പം ദൂരം ഒരുപാട് സഞ്ചരിച്ചു....

ഇടുങ്ങിയ നാട്ടുവഴികൾ താണ്ടി ബൈക്ക് എത്തി നിന്നത് ഒരു കായൽ തീരത്ത് ആണ്..... ഓം ബൈക്ക് നിർത്തി....സിദ്ധുവിനെ വിളിച്ചു... "എത്തിയോ ഓം......" ഉറക്കചുവയോടെ അവന്റെ പുറത്ത് അമർന്നു കിടന്നു കൊണ്ട് അവൾ ചോദിച്ചു... "ഹ്മ്മ്... എത്തി...ഇറങ്ങ്..." അവൻ പറഞ്ഞതും തലയാട്ടി കൊണ്ട് ഇറങ്ങി.... കൈകൾ ഉയർത്തി ഒന്ന് നിവർന്നു കൊണ്ട് അവൾ ഓമിനെ നോക്കി... അവൻ കണ്ണിറുക്കി ചിരിച്ചു...ഇരുട്ടിന്റെ നിഗൂഢതയിലും അവന്റെ മുഖം പ്രകാശിക്കുന്നതായി അവൾക്ക് തോന്നി... ആകെ മുഴുവൻ ഇരുട്ട് ആണ്..നേരിയ നിലാവിന്റെ വെളിച്ചം മാത്രം...നിശബ്ദത...ചീവീടുകളുടെയും മൂങ്ങകളുടെയും ശബ്ദം കേൾക്കാം.... സിദ്ധു ഓമിന്റെ കൈകളിൽ കോർത്തു പിടിച്ചു.... "ഇതെവിടാ ഓം നമ്മൾ...? " അവൾ ചോദിച്ചു.. "Just look at there....." അവൻ മുന്നോട്ട് ചൂണ്ടി.. സിദ്ധു അവൻ ചൂണ്ടിയ ഭാവത്തേക്ക് നോക്കി.....അവളുടെ കണ്ണുകൾ വിടർന്നു... കുറച്ചു ദൂരെ ഭൂമിയോട് ചേർന്ന് നിൽക്കുന്ന പോലെ പൂർണചന്ദ്രൻ... കായലിൽ വീണു കിടക്കുന്നത് പോലെ അവൾക്ക് തോന്നി... സിദ്ധു അങ്ങോട്ട് തന്നെ നോക്കി നിന്നു.. "കം.... " ഓം സിദ്ധുവിന്റെ കയ്യും പിടിച്ചു മുന്നോട്ട് നടന്നു..... നിറയെ പാറക്കെട്ടുകൾ തീരത്തായ് കിടപ്പുണ്ട്....ഓം സിദ്ധുവിനെ ശ്രദ്ധയോടെ ചേർത്ത് പിടിച്ച് അങ്ങോട്ട് കൊണ്ട് പോയി.... ഒരു പരന്ന പറയുടെ മേൽ അവർ രണ്ട് പേരും ഇരുന്നു.... സിദ്ധു ചിരിയോടെ ഓമിനെ നോക്കി ഇരുന്നു.... "മ്മ്...എന്തെ... " അവളുടെ നോട്ടം കണ്ട് അവൻ ചോദിച്ചു... "മ്മ്ഹ്ഹ്.... "

അവൾ ഒരു ചിരിയോടെ ഒന്നുമില്ലെന്ന് തലയാട്ടി.... ഓം ചിരിയോടെ മടക്കി വെച്ചിരുന്ന അവളുടെ കാൽ വെള്ളത്തിലേക്ക് വേച്ചു.... കാലിലേക്ക് തണുപ്പ് കയറിയപ്പോൾ സിദ്ധു ഞെട്ടി കൊണ്ട് ഓമിന്റെ കയ്യിൽ മുറുകെ പിടിച്ചു... "എന്തൊരു തണുപ്പാ...." അവള് പറഞ്ഞു തീർന്നതും ഓം ചിരിയോടെ അവളെ പൊതിഞ്ഞു പിടിച്ചു.... സിദ്ധു ചിരിയോടെ അവന്റെ മാറിൽ മുഖം അമർത്തി കിടന്നു.... തണുത്ത കാറ്റ് വീശി അവരെ കടന്നു പോയി... "ഇനി പറ....എന്താ പ്രോബ്ലം...മ്മ്... " ഏറെ നേരത്തെ നിശബ്ദതക്ക് ശേഷം അവളെ തലോടി കൊണ്ട് അവൻ ചോദിച്ചു... കുറച്ചു നേരം അവളൊന്നും മിണ്ടയില്ല...അവനോട് ചേർന്ന് പൂർണചന്ദ്രനേയും നോക്കി അങ്ങനെ ഇരുന്നു.. "ശ്രീ....." അവൻ ആർദ്രമായി വിളിച്ചു.... "ഓം...... " "മ്മ്....പറ... " അവളെ അവൻ ചേർത്ത് പിടിച്ചു.... "I need a deep kiss...." മുഖം ഉയർത്തി അവന്റെ കണ്ണുകളിലേക്ക് നോക്കി അവൾ പറഞ്ഞു.... അവൻ മുഖം ചുളിച്ചു കൊണ്ട് അവളെ നോക്കി.... അവൾ വേണം എന്നാ മട്ടിൽ തലയനക്കി... അവനോട് ചേർന്ന് ഇരുന്നു...ഓം ഒരു ചിരിയോടെ അവളുടെ മുഖം കയ്യിലെടുത്തു..... അവന്റെ ചുംബനത്തിനായ് സിദ്ധു കണ്ണുകൾ പതിയെ അടച്ചു.....ഓം കുറച്ചു നേരം അവളെ തന്നെ നോക്കി ഇരുന്നു...ശേഷം നക്ഷത്രം പോൽ തിളങ്ങുന്ന അവളുടെ വൈരക്കൽ മൂക്കുത്തിയിൽ അമർത്തി ചുംബിച്ചു... ശേഷം അവ അവളുടെ അധരങ്ങളിൽ അമർന്നു.... ഒരു ദീർഘ ചുംബനം..അവന്റെ അവളുടെ തലക്ക് പിന്നിലൂടെ ഇടതൂർന്ന മുടിയിഴകളിൽ അമർന്നു.....അവളുടെ കൈകൾ അവന്റെ കവിളിനെ തഴുകി കൊണ്ടിരുന്നു...... എത്ര നേരമെന്ന് അറിയില്ല....

ശ്വാസം വിലങ്ങിയപ്പോൾ ഇരുവരും കിതപ്പോടെ അടർന്നു മാറി... സിദ്ധു ചിരിച്ചു കൊണ്ട് അവന്റെ നെഞ്ചിലേക്ക് ചേർന്ന് കിടന്നു....വേഗതയേറിയ അവന്റെ ഹൃദയതാളം കേട്ടു കൊണ്ട് അവൾ കണ്ണുകൾ ഇറുക്കി അടച്ചു.... "എന്റെ അച്ഛൻ നമ്മുടെ കല്യാണത്തിന് സമ്മതിച്ചു...... " നിശബ്ദതയെ കുറിച്ച് അവന്റെ മുഖം ചേർത്തവൾ പറഞ്ഞു.... "മ്മ്....... " അവനൊന്നു മൂളി...ഇന്ന് വീട്ടിൽ ചെന്നപ്പോൾ ഉണ്ടായ കാര്യവും അവൾ പറഞ്ഞു....അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു..... ഓം അവളുടെ മുഖം കയ്യിൽ എടുത്തു... "എന്തിനാ കരയുന്നെ....മ്മ്...." നിറഞ്ഞു വന്ന അവളുടെ കണ്ണുകൾ തുടച്ചു കൊണ്ട് അവൻ ചോദിച്ചു... ആ ചോദ്യം എന്ത്‌ കൊണ്ടോ അവളുടെ സങ്കടത്തെ ഇരട്ടിപ്പിച്ചു.... "ശ്രീ....കരയല്ലേ പ്ലീസ്...തകർന്ന് പോകുന്നത് ഞാനാണ്.... " അവളുടെ മുഖം നെഞ്ചോട് അമർത്തി വെച്ച് കൊണ്ട് അവൻ പറഞ്ഞു... അവൾ അവനെ ചുറ്റി പിടിച്ചു.... "It's... ok ശ്രീ...നിന്നെ എന്റെ കൈ പിടിച്ചു തരുന്ന നിമിഷം മുതൽ നിനക്ക് ഒരിക്കലും സങ്കടപെടേണ്ടി വരില്ല....ഞാൻ അതിന് ഒരിക്കലും അനുവദിക്കില്ല....എന്റെ ഉള്ളിലെ പ്രണയവും വാത്സല്യവും എല്ലാം.. എല്ലാം നിനക്ക് അല്ലേ...." അവൻ പറയുന്നത് കേട്ട് അവൾ മുഖം ഉയർത്തി.... "നീ കരയുമ്പോൾ എന്തോ ഞാനും അറിയാതെ കരയുന്നു....പക്ഷേ നീ ദേഷ്യപെടുമ്പോൾ എനിക്ക് നിന്നെ നോക്കി പുഞ്ചിരിക്കാനാണ് ഇഷ്ടം.... " അവളുടെ നെറുകയിൽ മുത്തി കൊണ്ട് അവൻ പറഞ്ഞു.... അവൾ അറിയാതെ ചിരിച്ചു പോയി...

വാടിയ അവന്റെ മുഖത്തു സിദ്ധു തലോടി ആ കവിളിൽ അമർത്തി ചുംബിച്ചു... ഓം അവളുടെ മുഖം കയ്യിലെടുത്തു നെറ്റിയിൽ നെറ്റി മുട്ടിച്ചു.... "ഇപ്പോ നീ ഓക്കേ ആണോ ശ്രീ.... മ്മ്... " "നീ എന്നെ ചേർത്ത് പിടിച്ചപ്പോഴെ ഞാൻ ഓക്കേ ആണ് ഓം..... " അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു... "എന്നാ പോയാലോ... " "മ്മ്... " അവൾ ചിരിയോടെ തലയാട്ടി... അവിടെ നിന്നും എഴുനേറ്റു ബൈക്കിനടുത്തേക്ക് നടന്നു.... നേരം രണ്ട് മണി കഴിഞ്ഞിരുന്നു അവർ സിദ്ധുവിന്റെ വീടിന് മുന്നിൽ എത്തുമ്പോൾ....അവൾ ആണേൽ നല്ല ഉറക്കവും..... "ഹേയ്....ശ്രീ... " അവൻ തലചെരിച്ചവളേ വിളിച്ചു... "മ്മ്...." അവളൊന്നു മൂളി കൊണ്ട് അവനെ ചുറ്റി പിടിച്ചു... ഒരുപാട് തവണ വിളിച്ചെങ്കിലും അവൾ കണ്ണ് തുറന്നില്ല...ഓം സഹികെട്ട് അവളെ പിടിച്ചു ബാലൻസ് ചെയ്ത് ബൈക്കിൽ നിന്നിറങ്ങി....സിദ്ധു അവന്റെ നെഞ്ചിലേക് ചാരി... ഓമിന്റെ ഫോൺ റിങ് ചെയ്തു...അവൻ ഒരു കയ് കൊണ്ട് സിദ്ധുനെ ചേർത്ത് പിടിച് കാൾ അറ്റൻഡ് ചെയ്തു... "എത്തിയോ ഓം...നീ പറഞ്ഞ ടൈം ആയി...അതാ വിളിച്ചേ..." മറുവശത്തു നിന്ന് ജഗന്റെ ചോദ്യം കേട്ട് ഓം ചിരിച്ചു... "എത്തി....പുറത്തുണ്ട്... " "ഞാൻ ദാ വരുന്നു..." ജഗൻ അതും പറഞ്ഞു കാൾ കട്ടാക്കി.... ഓം സിദ്ധുവിന്റെ മുടിയിഴകളെ തലോടി കൊണ്ട് അങ്ങനെ നിന്നു... ജഗൻ വന്നു ഗേറ്റ് തുറന്നു.... "ആഹാ ഇവളുറങ്ങിയോ..." ജഗൻ ചിരിയോടെ അവരുടെ അടുത്തേക്ക് ചെന്നു... "ആഹ്... " ഓം അവനെ നോക്കി ചിരിച്ചു... സിദ്ധു ഓമിനെ ചുറ്റി പിടിച്ചിട്ടുണ്ടായിരുന്നു... "താങ്ക്സ് ജഗൻ....ഞാൻ പറഞ്ഞപ്പോൾ എന്റെ കൂടെ ഇവളെ വിട്ടില്ലേ..."

"താങ്ക്സ് ഒന്നും വേണ്ട..ഇവള് പറഞ്ഞു കാണും അല്ലേ ഇന്ന് ഇവിടെ ഉണ്ടായത്.പാവം സങ്കടമായികാണും...നിന്റെ കൂടെ ആണേൽ ഇവള് ഹാപ്പി ആകും എന്ന് അറിയാവുന്നത് കൊണ്ടാ ഞാൻ എതിര് പറയാഞ്ഞത്...and രണ്ട് പേരെയും എനിക്ക് വിശ്വാസമാണ്... " ജഗൻ ചിരിച്ചു കൊണ്ട് സിദ്ധുവിന്റെ നെറുകയിൽ തലോടി... ജഗൻ സിദ്ധുവിനെ തട്ടി വിളിക്കാൻ ഒരുങ്ങവേ...ഓം അവനെ തടഞ്ഞു... "വിളിക്കണ്ട ഉറങ്ങിക്കോട്ടേ....തനിക്ക് വിരോധം ഇല്ലേൽ ഞാൻ ഇവളെ റൂമിൽ കൊണ്ട് ആക്കാം..... " ഓം ചോദിച്ചു... "ഓക്കേ.... " ജഗൻ ചിരിയോടെ സമ്മതം കൊടുത്തു... ഓം സിദ്ധുനെ കൈകളിൽ കോരി എടുത്തു അകത്തേക്ക് നടന്നു... ജഗൻ അവളുടെ റൂം കാണിച്ചു കൊടുത്തു.... റൂമിൽ എത്തി ഓം അവളെ ബെഡിലേക്ക് കിടത്തി തിരിഞ്ഞു നടക്കവേ അവന്റെ കയ്യിൽ അവളുടെ കൈ മുറുകി... പുള്ളിക്കാരി ഉറക്കത്തിലാണ്....ഓം ചിരിച്ചു കൊണ്ട് അവളുടെ കൈ വിടുവിച്ചു കൊണ്ട് ആ നെറ്റിയിൽ ഒന്ന് ചുംബിച്ചു... "ഓം..... " വീടിന് പുറത്തേക്ക് ഇറങ്ങി ബൈക്കിനടുത്തേക്ക് നടന്ന ഓമിനെ ജഗൻ വിളിച്ചു... ഓം തിരിഞ്ഞു നോക്കി... ജഗൻ ചിരിച്ചു കൊണ്ട് അവന്റെ തോളിൽ തട്ടി... "അവളെ എപ്പോഴും ഹാപ്പി ആക്കി വെക്കുന്നതിന് താങ്ക്സ്.... " അത് കേട്ട് ഓം ചിരിച്ചു... മറുപടി പറയാതെ ബൈക്കിൽ കയറി.... ജഗൻ ഒരു പുഞ്ചിരിയോടെ അവൻ പോകുന്നത് നോക്കി നിന്നു...  രാവിലെ ഓഫീസിലേക്കുള്ള ഒരുക്കത്തിലായിരുന്നു അനന്തൻ.... "ഏട്ടാ ബ്രേക്ക്‌ ഫാസ്റ്റ് എടുത്തു വെച്ചിട്ടുണ്ട്...

." യമുന റൂമിലേക്ക് വന്നു കൊണ്ട് പറഞ്ഞു.... "മ്മ്...ദാ വരണൂ.... " അയാൾ ടൈ കെട്ടിക്കൊണ്ട് യമുനയെ നോക്കി... യമുന ശെരിയെന്ന ഭാവത്തിൽ പുറത്തേക്ക് ഇറങ്ങി പോയി.... അനന്തൻ കഴിക്കാൻ ഇരുന്നു...ജഗനും ജീവനും ഭക്ഷണം കഴിച്ചു കൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു.... യമുന ജഗന് വാരി കൊടുക്കുന്നുണ്ട്.... "സിദ്ധു എണീറ്റില്ലേ അമ്മേ....? " ജീവൻ ചോദിച്ചു... "ഇല്ല ഇന്നലെ വന്നപ്പോ റൂമിൽ കയറി വാതിലടച്ചതാ...അവളുടെ സ്വഭാവം നന്നായി അറിയാവുന്നത് കൊണ്ട് ഞാൻ വിളിക്കാൻ പോയില്ല... " "ഇന്നലയെ ഒന്നും കഴിച്ചില്ല....അവൾക്ക് വിശക്കുന്നുണ്ടാവില്ലേ...." ജഗൻ ആണ്... "കഴിച്ച് കഴിഞ്ഞിട്ട് നീ തന്നെ ചെന്ന് വിളിക്ക്... " യമുന പറഞ്ഞു... "നിങ്ങൾ ഏട്ടന്മാർ ചെന്നാൽ പെങ്ങള് പൂച്ചക്കുട്ടി ആണല്ലോ.... "യമുന രണ്ട് പേരെയും നോക്കി പറഞ്ഞു ജീവൻ കഴിക്കുന്നതിനിടയിലും ചിരിച്ചു ജഗനും.... അനന്തൻ അവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.... അവർ ആണേൽ അയാളെ മൈൻഡ് ചെയ്യുന്നേ ഇല്ല.. "ജീവ ഇന്ന് നീ ഓഫീസിൽ വരുന്നില്ലേ.... " അനന്തൻ ചോദിച്ചു... "ഇല്ല ഞാനിന്ന് ലീവാ....." കഴിക്കുന്നതിനിടയിൽ ജീവൻ മറുപടി കൊടുത്തു.... "കാരണം എന്താ....?? " ഗൗരവത്തോടെ അയാൾ ചോദിച്ചു... "ഇന്ന് എന്റെ പെങ്ങളുടെ കല്യാണകാര്യത്തെ കുറിച്ച് സംസാരിക്കാൻ അവളുടെ ചെക്കന്റെ വീട്ടിൽ നിന്ന ആളുകൾ വരുന്നുണ്ട്...അനിയത്തിയുടെ കാര്യം ബിസിനസിനേക്കാൾ ഇമ്പോര്ടന്റ്റ്‌ ആണ് എനിക്ക്...so ഞാൻ വരുന്നില്ല...." അനന്തനോട്‌ അത്രയും പറഞ്ഞു ജീവൻ എഴുനേറ്റു പോയി.... ജീവന് പിന്നാലെ ജഗനും കഴിപ്പ് മതിയാക്കി എണീറ്റ് പോയി....

അനന്തൻ യമുനയെ നോക്കിയപ്പോൾ യമുനയും അയാളെ മൈൻഡ് ചെയ്യാതെ പ്ലേറ്റ് എല്ലാം എടുത്തു കിച്ചണിലേക്ക് പോയി... അനന്തൻ ഓഫീസിലേക്ക് പോയി കഴിഞ്ഞ് കുറച്ചായതും മഹിയുടെ കാർ അവരുടെ വീട്ട് മുറ്റത്ത്‌ വന്നു നിന്നു... "അമ്മേ....ഏട്ടാ അവർ വന്നു.... "ഉമ്മറത്ത് നിന്നിരുന്ന ജീവൻ വിളിച്ചു പറഞ്ഞു... ജഗനും യമുനയും പുറത്തേക്ക് വന്നു... കാറിൽ നിന്ന് മഹിയും ഹാരനും രോഹിണിയും ഇറങ്ങി... യമുന അവരെ അകത്തേക്ക് ക്ഷണിച്ചു.... "നിങ്ങൾ ഇരിക്ക് ഞാൻ ചായ എടുക്കാം... " യമുന അടുക്കളയിലേക്ക് പോയി... ചായ കപ്പിലേക്ക് പകരുന്ന നേരത്താണ് ജീവൻ അങ്ങോട്ട് ചെന്നത്... "കഴിഞ്ഞില്ലേ അമ്മേ... " "കഴിഞ്ഞെടാ...." യമുന അവനോട് പറഞ്ഞു... ജീവൻ കഴിക്കാനുള്ളത് പ്ലേറ്റിലേക്ക് ആക്കി... "എന്താ അമ്മേ മുഖത്തൊരു വാട്ടം...? " ജീവൻ ചോദിച്ചു.. "എനിക്ക് എന്തോ... നിങ്ങടെ അച്ഛനില്ലാതെ.... " യമുന പറയൻ വന്നതും ജീവൻ കേൾക്കാൻ താല്പര്യമില്ലാത്ത പോലെ ട്രേ എടുത്തു കയ്യിൽ പിടിച്ചു... "അച്ഛനുള്ളതും ഇല്ലാത്തതും ഒക്കെ കണക്കാ...ഇന്ന് ഇവിടെ ഇല്ലാതെ ഇരിക്കുന്നതാ നല്ലത്..." ജീവൻ അതും പറഞ്ഞു ഹാളിലേക്ക് ചെന്നു.... "Mr cool....." "Yes... angry young women..." "അപ്പോ ഇന്ന് നമ്മുടെ കാര്യത്തിൽ ഒരു തീരുമാനമാവും അല്ലേ....താഴെ നിന്റെ ഫാമിലി ഒക്കെ വന്നിട്ടുണ്ട്.... " ഫോൺ ചെവിയോട് ചേർത്ത് പിടിച്ചു കൊണ്ട് അവൾ ബെഡിലേക്ക് മലർന്നു കിടന്നു.... "So...ഇനി വൈകാതെ സൃഷ്ടി ഓംകാരക്ക് സ്വന്തം അല്ലേ....മ്മ്..".....................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story