ചെമ്പകം പൂത്തപ്പോൾ....💖: ഭാഗം 36

Chembakam Poothappol Novel

എഴുത്തുകാരി: ആൻവി

ഭക്ഷണം വിളമ്പിന്നിടത് ആയിരുന്നു അല്ലു.... പായസത്തിന്റ പത്രവും പിടിച്ചു നടക്കുന്നതിന്റെ ഇടയിൽ ഭക്ഷണം കഴിക്കുന്ന അനുനെ കണ്ടപ്പോൾ അവന്റെ കണ്ണുകൾ തിളങ്ങി.. അവൻ വേഗം അങ്ങോട്ട് പോയി.... "പായസം....." ആസ്വദിച്ചു ഭക്ഷണം കഴിക്കുന്ന അനുന്റെ അടുത്ത് ചെന്ന് കൊണ്ട് അവൻ ചോദിച്ചു... "വേണ്ട...." അപ്പോഴും അവളുടെ കണ്ണുകൾ ഫുഡിൽ ആയിരുന്നു... "അതെന്താ വേണ്ടാത്തെ... കഴിക്കണം... കഴിച്ചേ പറ്റൂ....." ശബ്ദത്തിൽ ഗൗരവം വന്നപ്പോഴാണ് അനു മുഖം ഉയർത്തി നോക്കിയത്.... അപ്പോഴുണ്ട് ഗ്ലാസിൽ പായസം ഒഴിക്കുന്നു അല്ലു... "പായസം കുടിച്ചേക്കണം കേട്ടോ..." കണ്ണിറുക്കി കൊണ്ട് അവൻ പറഞ്ഞു ഒപ്പം ചുണ്ട് കൂർപ്പിcch കൊണ്ട് ഒരുമ്മയും .. അനു ഞെട്ടി കൊണ്ട് ചുറ്റും ഒന്ന് നോക്കി... "അതേയ് ഒരു കാര്യം..." അല്ലു അവൾക്ക് നേരെ കുനിഞ്ഞു.. "ഒന്ന് പോയെ അലോക്... ആളുകൾ ശ്രദ്ധിക്കും..." അനു ശബ്ദം താഴ്ത്തി പറഞ്ഞു....

"ഞാൻ പറഞ്ഞിട്ട് പൊക്കോളാം..." "എന്നാ വേഗം പറ..." "I love you...പിന്നെ പായസം മുഴുവനും കുടിക്കണം..എന്റെ വക സ്പെഷ്യൽ ആണ്..." കള്ള ചിരിയോടെ അതും പറഞ്ഞവൻ നടന്നു നീങ്ങി.... അനു പരിഭ്രമത്തോടെ ചുറ്റും നോക്കി... പിന്നെ പുഞ്ചിരിയോടെ ഭക്ഷണം കഴിക്കാൻ തുടങ്ങി....  യാത്ര പറച്ചിലിന്റെ നിമിഷം.... കരഞ്ഞു കലങ്ങിയ കണ്ണുകളോടെ സിദ്ധു ഏട്ടന്മാരെ വാരി പുണർന്നു...ജഗനും ഹരനും അവളെ ഒരുപോലെ ചേർത്ത് പിടിച്ചു.... രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞു... സിദ്ധു അവരുടെ കവിളിൽ ചുംബിച്ചു...ജഗനും ജീവനും നിറ കണ്ണുകളാൽ അവളുടെ കവിളിൽ വാത്സല്യത്താൽ ചുംബിച്ചു... "നീ ആഗ്രഹിച്ച ലൈഫ് ആണ്...നല്ല പോലെ കാത്ത് വെക്കണം...ദേഷ്യവും വാശിയും കുറക്കണം... മ്മ്..." നെറുകയിൽ തലോടി കൊണ്ട് ജഗൻ പറഞ്ഞു... അവൾ തലയാട്ടി കൊണ്ട് അവന്റെ നെഞ്ചിലേക്ക് ചാരി നിന്നു... ജീവൻ അവളുടെ പുറത്ത് തലോടി....

"പോയിട്ട് വാ....." അവർ പറഞ്ഞു... ജീവൻ അവളുടെ കണ്ണ് തുടച്ചു.... "ഇനിയും കരയാതടി...മേക്കപ്പ് പോകും..." ചിരിച്ചു കൊണ്ട് ജീവൻ പറഞ്ഞു... കരച്ചിലിനിടയിലും അവൾ ചിരിച്ചു.... ശ്രീ യമുനയുടെ അടുത്ത് ചെന്ന് അവരെ കെട്ടിപിടിച്ചു... തോളിൽ മുഖം അമർത്തി നിന്നു.... യമുന അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു.... ഓം അവളുടെ അടുത്തേക്ക് ചെന്ന് കൈ പിടിച്ചു.... അവനെ കണ്ണ് തുടച്ചു കൊണ്ട് അവൾ ഒന്ന് ചിരിച്ചു... "പോവാം...." മൃദുവായ് അവളുടെ കവിളിൽ തലോടി കൊണ്ട് അവൻ ചോദിച്ചു... "മ്മ്...." മറുപടി ഒരു നേർത്ത മൂലളിൽ ഒതുക്കി.... കാറിനടുത്തേക്ക് നടക്കാൻ ഒരുങ്ങിയ സിദ്ധുവിന്റെ കയ്യിൽ അവൻ പിടിച്ചു... സിദ്ധു മുഖം ഉയർത്തി അവളെ നോക്കി.. "നിന്റെ അച്ഛനോട് യാത്ര പറഞ്ഞിട്ട് വാ ശ്രീ...." പുഞ്ചിരിയോടെ ഓം അത് പറഞ്ഞതും സിദ്ധുവിന്റെ മുഖം ഇരുണ്ടു.... അവൾ മുഖം താഴ്ത്തി നിന്നു.... "ചെല്ല് ശ്രീ... പോയി പറഞ്ഞിട്ട് വാ... " അവൻ അവൾക്ക് ഒരു സൈഡിൽ മാറി നിന്ന അനന്തനെ കാണിച്ചു കൊടുത്തു സിദ്ധു ഒന്ന് കണ്ണുകൾ ഇറുക്കി അടച്ച് തുറന്നു കൊണ്ട് ഓമിനെ നോക്കി... അവൻ കണ്ണ് കൊണ്ട് പോയിട്ട് വരാൻ പറഞ്ഞു...

സിദ്ധു ഒന്ന് തലയാട്ടി കൊണ്ട് അനന്തന്റെ അടുത്തേക്ക് ചെന്നു.... മുഖം താഴ്ത്തിയാണ് സിദ്യ അനന്ദന്റെ മുന്നിൽ നിന്നത്... അവളെടുത്തു വന്നപ്പോൾ നെഞ്ചിൽ അതുവരെ ഉണ്ടായ ഭാരം ഒഴിഞ്ഞു പോയത് പോലെ അനന്തന് തോന്നി.... അനന്തൻ വിറക്കുന്ന കൈകൾ ഉയർത്തി അവളുടെ കവിളിൽ അന്നാദ്യമായി വാത്സല്യത്തോടെ തലോടി.... എന്നും ശാസനയോടെ തന്നിലേക്ക് ഉയർന്ന കൈകൾ ഇന്ന് വാത്സല്യത്തോടെ തലോടിയപ്പോൾ സിദ്ധു ഒന്ന് മുഖം ഉയർത്തി... ആ കണ്ണുകൾ നിറഞ്ഞിരുന്നു... ആദ്യാമായാണ് അച്ഛനിൽ തന്നോടുള്ള വാത്സല്യത്തിന്റെ ഭാവം കാണുന്നത് എന്ന് അവൾ ഓർത്തു... ആദ്യമായാണ് അച്ഛനെ ഇത്രയും അടുത്ത് കാണുന്നത്... "സമയം ആയി ഇറങ്ങാൻ നോക്ക്...." ആരോ വിളിച്ചു പറഞ്ഞത് കേട്ടാണ് സിദ്ധു പിന്തിരിഞ്ഞത്.... ഓമിന്റെ കൂടെ കാറിലേക്ക് കേറും നേരം അവളുടെ കുടുംബത്തെ ഒരിക്കൽ കൂടെ അവൾ തിരിഞ്ഞു നോക്കി.... "ഇതാണ് ഓമിന്റെ റൂം..മോള് ഡ്രസ്സ്‌ മാറിക്കോ..ഇവിടെ ഇനി ആരും വരാൻ പോണില്ല മഹിയേട്ടന്റെ വീട്ടുകാർ പോകാൻ നിൽക്കുവാ..ഓമിന്റെ വാശി കാരണം റിസപ്ഷൻ ഇല്ല അത് കൊണ്ട് റസ്റ്റ്‌ എടുത്തോ.... " സിദ്ധുവിനെ റൂമിലേക്ക് ആക്കി കൊടുത്തു കൊണ്ട് രോഹിണി പറഞ്ഞു.... സിദ്ധു ചിരിച്ചു കൊണ്ട് തലയാട്ടി....

ഹരനും അഞ്ജലിയും തിരിച് അഞ്ജലിയുടെ വീട്ടിലേക്ക് പോയി... അവളുടെ വീട്ടുകാർ ഇന്നത്തെ ദിവസം അവരെ രണ്ട് പേരെയും അവിടെ നിർത്തണമെന്ന് പറഞ്ഞിരുന്നു... രോഹിണി വാതിൽ ചാരി പുറത്തേക്ക് പോയി.... സിദ്ധു ആ വലിയാ റൂം ആകെ ഒന്ന് ഓടിച്ചു... വൈറ്റ് പെയിന്റ് അടിച്ച ചുവരുകളും വലിയ ജാലകങ്ങൾ മറയായ് കിടന്ന തൂവെള്ള കർട്ടനുകൾ...റൂം വൃത്തിയായ് സൂക്ഷിച്ചിരിക്കുന്നു.... ചുമരിൽ ഓമിന്റെ കലാവിരുത് എല്ലാം പകർത്തി വെച്ചിട്ടുണ്ട്.. ചുമരിനോട് ചേർത്ത് വെച്ചിരുന്ന കാൻവാസിൽ ചെമ്പകമരം വരച്ചു തീർത്തത് കണ്ടപ്പോൾ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.... ചിത്രങ്ങളിൽ ഒന്ന് ഒരു ശീല കൊണ്ട് മറച്ചിരുന്നത് കണ്ടപ്പോൾ അവളുടെ മുഖം ചുളിഞ്ഞു... എന്താണെന്ന് അറിയാനുള്ള ആകാംഷയോടെ അതിനടുത്തേക്ക് ചെന്നു... കൈ ഉയർത്തി മറച്ച ശീല മാറ്റാനായി ഒരുങ്ങവേ അണിവയറിൽ പതിഞ്ഞ കയ്യുടെ ചൂടും ഒപ്പം പിൻകഴുത്തിൽ പതിഞ്ഞു കിടന്ന താലി മാലായിൽ അമർന്ന ചുണ്ടുകളും അവളിൽ ഒരു പിടച്ചിൽ ഉണ്ടാക്കി.... ഉയർന്ന ഹൃദയമിടിപ്പോടെ അവൾ നിന്നു... "ഒ.... ഓം....." വിറയലോടെ അവൾ വിളിച്ചു.... "അത് മാറ്റരുത് ശ്രീ....." ആർദ്രമായ അവന്റെ സ്വരം അവളുടെ വലം കാതിനെ കുളിരണിയിപ്പിച്ചു... മുഖം ചെരിച്ചവൾ അവനെ നോക്കി.... "അതെന്താ...??"

അവൾ ചോദിച്ചു.. അവൻ ചിരിച്ചു കൊണ്ട് അവളുടെ തോളിൽ താടി വെച്ചു നിന്നു.... "എന്റെ അനുവാദം വേണം..." "എന്നാ അനുവാദം താ.. എനിക്ക് അത് കാണണം...." മറുപടിയായ് ഓം അവളുടെ കവിളിൽ ചുംബിച്ചു... "മ്മ്ഹ്ഹ്... ഞാൻ കാണിച്ചു തരുന്ന അന്ന് നീ കണ്ടാൽ മതി..." അതും പറഞ്ഞവൻ അവളിൽ നിന്ന് വേർപെട്ടു.. അവൾ ചുണ്ട് കൂർപ്പിച്ചു കൊണ്ട് അവനെ നോക്കി... ഓം ചിരിച്ചു കൊണ്ട് അവളുടെ കവിളിൽ തലോടി.... "ഫ്രഷ് ആയിട്ട് വാ.." അതും പറഞ്ഞവൻ ബാൽക്കണിയിലേക്ക് പോയി... സിദ്ധു നെടുവീർപ്പോടെ ബെഡിൽ ഇരുന്നു... പതിയെ ആഭരണങ്ങൾ അഴിച്ചു മാറ്റാൻ തുടങ്ങി.... "ശ്രീ....."ഓമിന്റെ വിളി കേട്ട് അവൾ ബാൽക്കണിയുടെ ഭാഗത്തേക്ക്‌ നോക്കി.. അവൻ അവളുടെ അടുത്തേക്ക് നടന്നു വരുന്നുണ്ടായിരുന്നു... "എന്റെ ഹെല്പ് വല്ലതും വേണോ..?? " "മ്മ്...." അവളൊന്നു തലയാട്ടി.. ഓം അവളുടെ അടുത്ത് ചെന്നിരുന്നു... സിദ്ധുവിന് അതുവരെ ഇല്ലാത്ത വെപ്രാളം തോന്നി,... അവളെ ഓമിനെ ഒന്ന് നോക്കി..., അവൻ ആ നേരം അവളുടെ കഴുത്തിൽ നിന്ന് മാല ഊരി എടുക്കാനുള്ള ശ്രമത്തിലായിരുന്നു.... ഇടക്ക് അവളുടെ നോട്ടം കണ്ട് അവൻ മുഖം ചുളിച്ചു.... "Any problem...??" അവൻ ചോദിച്ചു... "No....." ശ്വാസം അടക്കി പിടിച്ചു കൊണ്ട് പറഞ്ഞു.... അവൻ തലയാട്ടി ചിരിച്ചു...

"ഇനി പോയി ഫ്രഷ് ആയിക്കോ... ഞാൻ താഴെ ഉണ്ട്..പിന്നെ നിന്റെ ഡ്രസ്സ്‌ എല്ലാം കപോർഡിൽ ഉണ്ട്.." ആഭരണങ്ങൾ അഴിച്ച് മാറ്റിയാ ശേഷം അവൻ പറഞ്ഞു... "മ്മ് ഓക്കേ..." ചിരിച്ചു കൊണ്ട് എഴുനേറ്റ് കപോർഡിനടുത്തേക്ക് നടന്നു....  "നീ ഇങ്ങനെ കിടക്കാതെ ഒന്ന് പോയി ഒന്ന് കുളിക്കട.... ആകെ വിയർത്തല്ലോ..." സോഫയിൽ കണ്ണടച്ചു കിടക്കുന്ന അല്ലുനെ കണ്ട് രോഹിണി ചോദിച്ചു... "ഒന്ന് മിണ്ടാതെ ഇരിക്കമ്മേ.. മനുഷ്യൻ അധ്വാനിച്ച് വന്നു കിടക്കുവാ.... അപ്പോഴാ ഒരു കുളി...." "അയ്യോ ഇതിന് മാത്രം നീ എന്താണാവോ ചെയ്തേ ആ പായസപത്രവും പിടിച്ചു രണ്ട് റൗണ്ട് നടന്നതോ..." രോഹിണി ചോദിച്ചതും അവൻ മുഖം തിരിച്ചു കിടന്നു.. പിന്നെ എന്തോ ഓർത്തപോലെ അവൻ എഴുനേറ്റ് ഇരുന്നു... "ഇനി എന്നെ ഇങ്ങനെ താഴ്ത്തി കെട്ടരുത് അമ്മേ...രണ്ട് പെണ്ണുങ്ങൾ കയറി വന്നതാ..പറഞ്ഞില്ലന്ന് വേണ്ട..." അവൻ പറയുന്നത് കേട്ട് രോഹിണിക്ക് ചിരി വന്നു.... അപ്പോഴാണ് സിദ്ധു സ്റ്റയർ ഇറങ്ങി വന്നത് അവന്റെ ശ്രദ്ധയിൽ പെട്ടത്... അവളെ കണ്ടതും അല്ലു സോഫയിലേക്ക് ചാരി ഇരുന്ന് ഫോണിൽ തോണ്ടാൻ തുടങ്ങി....

"ആഹാ മോള് വന്നോ....ഇവിടെ വാ.." രോഹിണി അവളെ അടുത്തേക്ക് വിളിച്ചു.. സിദ്ധു അല്ലു ഇരിക്കുന്ന സെറ്റിയുടെ ഒരറ്റ് ഇരുന്നു.... അല്ലു ഇടം കണ്ണിട്ട് അവളെ ഒന്ന് നോക്കി... "നിങ്ങൾ സംസാരിച്ചിരിക്ക് ഞാനിപ്പോ വരാം..,.." അവളുടെ കവിളിൽ തലോടിയിട്ട് കിച്ചണിലേക്ക് പോയി... സിദ്ധു അല്ലുനെ ഒന്ന് നോക്കി...അവൻ അവളെ മൈൻഡ് ചെയ്യാതെ ഫോണിലേക്ക് നോക്കി ഇരിക്കുകയായിരുന്നു... "ഹ്മ്മ്ഹ.,." സിദ്ധു തൊണ്ട അനക്കി അവന്റെ ശ്രദ്ധ പിടിച്ചു പറ്റാൻ നോക്കി ... അല്ലുവുമായുള്ള പ്രശ്നം പറഞ്ഞു തീർക്കാൻ ഓം പറഞ്ഞതാണ്.... അല്ലു മുഖം ചെരിച്ചവളേ ഒന്ന് നോക്കി... സിദ്ധു ഒന്ന് ചിരിച്ചു... അവനും പല്ല് കാട്ടി ഒന്ന് ചിരിച്ചു കൊടുത്തു... "ഹായ്...." അവൾ അല്പം മടിയോടെ പറഞ്ഞു... "ഹലോ..." അവനും പറഞ്ഞു... ഇനിയെന്താപ്പോ പറയാ...? സിദ്ധു മനസ്സിൽ ഓർത്തു... "ഓം എവിടെ പോയി...." അവൾ ചോദിച്ചു.. "അച്ഛന്റെ കൂടെ പോയിരിക്കാ പറഞ്ഞില്ലേ..." "ഇല്ല... അതാ ചോദിച്ചേ..." "ആഹ് അവൻ ഞങ്ങളോട് പറഞ്ഞു... പുറത്ത് പോകുമ്പോൾ എന്തായാലും അവൻ വീട്ടിൽ പറഞ്ഞിട്ടേ പോകൂ അതുകൊണ്ട് ടെൻഷൻ വേണ്ട...."

അല്ലു അവൾക്ക് നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു... "ആഹ്..." സിദ്ധു ഒന്ന് ചിരിച്ചു.. പിന്നെ രണ്ട് പേരും ഒന്നും മിണ്ടിയില്ല.... അവർ പരസ്പരം മുഖം തിരിച്ചിരുന്നു... എന്തോ ഓർത്തപോലെ സിദ്ധു അവന് നേരെ തിരിഞ്ഞു...അല്ലുവും ഒരേ സമയം തിരിഞ്ഞു... "ഫ്രണ്ട്സ്...." രണ്ട് പേരും ഒരേ പോലെ കൈ നീട്ടി കൊണ്ട് ചോദിച്ചു... സിദ്ധു അല്ലുനേയും അവന്റെ കയ്യിനെയും മാറി മാറി നോക്കി... പിന്നെ തലയാട്ടി കൊണ്ട് അവന്റെ കയ്യിലേക്ക് കൈ ചേർത്ത് വെച്ചു... "ഫ്രണ്ട്സ്...." അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു... "ആക്ച്വലി അന്ന് ഞാൻ....."സിദ്ധു എന്തോ പറയാൻ വന്നതും അല്ലു അവളെ തടഞ്ഞു... "കഴിഞ്ഞ കാര്യങ്ങൾ പോസ്റ്റ്മോർട്ടം ചെയ്തിട്ട് ഇപ്പോ കാര്യമില്ല.. So leave it..എന്നാ ഓം പറഞ്ഞു തന്നിട്ടുണ്ട്..." അല്ലു കണ്ണിറുക്കി കൊണ്ട് പറഞ്ഞതും സിദ്ധുവും അവനോടൊപ്പം ചിരിച്ചു പോയി... രണ്ട് പേരും സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഓം കയറി വന്നത്.... "ശ്രീ നമുക്ക് ഒരിടം വരെ പോകണം പോയി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്." ഓം അത്രയും പറഞ്ഞു കൊണ്ട് റൂമിലേക്ക് കയറി പോയി... "മ്മ്... വേഗം ചെന്നോ...ടൈമിന്റെ കാര്യത്തിൽ അവൻ strict ആണ്...

ചിലപ്പോൾ തന്നെ കൂട്ടാതെ പോവും.... അനുഭവം കൊണ്ട് പറഞ്ഞതാ...പൊക്കോ പൊക്കോ...." അല്ലു അവളോട് പറഞ്ഞു... സിദ്ധുവിന് അവന്റെ പറച്ചിൽ കേട്ട് ചിരിയാണ് വന്നത്.... "എന്നാ ശെരി..." സിദ്ധു ചിരിച്ചു കൊണ്ട് റൂമിലേക്ക് പോയി.... റൂമിൽ ചെന്നപ്പോൾ ഓം ബാൽക്കണിയിൽ നിക്കുകയായിരുന്നു... ബെഡിൽ ഒരു റെഡ് കളർ സാരി ഇരിപ്പുണ്ടായിരുന്നു... അവൾ അതൊന്നു നോക്കിയ ശേഷം ഓമിന്റെ അടുത്തേക്ക് ചെന്നു.... "ഓം....." അവനെ പുറകിലൂടെ ചെന്ന് ചുറ്റി പിടിച്ചു കൊണ്ട് അവൾ വിളിച്ചു.... "മ്മ്മ്....." അവനൊന്നു മൂളി.... "നേരം ഇരുട്ടി തുടങ്ങിയല്ലോ എങ്ങോട്ടാ നമ്മൾ...അമ്മ വിടുമോ..?." അവളുടെ ചോദ്യത്തിന് മറുപടി പറഞ്ഞു ഓം ചിരിയോടെ അവളെ മുന്നിലേക്ക് നിർത്തി.... മുഖത്തേക്ക് വീണ അവളുടെ മുടിഴകളെ ചെവിക്ക് പുറകിലേക്ക് അവൻ ഒതുക്കി വെച്ചു കൊടുത്തു.... "കാത്തു നിൽപ്പുണ്ട് നമുക്കായ് വസന്തം കാത്തു വെച്ച് കൊണ്ട് ആ ചെമ്പകമരം....

ഇന്നത്തെ ദിവസം നമ്മൾ വേണ്ടത് അവിടെ ആണെന്ന് തോന്നി... നമ്മുടെ പ്രണയത്തിന്റെ പുതിയ ഘട്ടം തുടങ്ങുന്നത് അവിടെന്ന് ആവട്ടെ...." ഓം അവളുടെ നെറുകയിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു... ___________ നേരം ഇരുട്ടി തുടങ്ങിയിരുന്നു.... ഓമിന്റെ കാർ തറവാടിന് മുന്നിൽ വന്നു നിന്നു.... ചുറ്റും ഇരുട്ടായിരുന്നു …. സിദ്ധു ഓമിന്റെ കയ്യിൽ മുറുകെ പിടിച്ചു.... "എന്തെ.." അവൻ ചോദിച്ചു... "മ്മ്ഹ്ഹ്...." അവൾ ചുമൽ അനക്കി കണ്ണ് ചിമ്മി.. ഓം ചിരിച്ചു കൊണ്ട് ഗേറ്റ് തള്ളി തുറന്നു.... മുഖത്തേക്ക് ശക്തിയായി അടിച്ചപ്പോൾ സിദ്ധു മുഖം ഓമിന്റ് നെഞ്ചിൽ അമർത്തി.. "ശ്രീ.... " അവൻ അവളെ തട്ടി വിളിച്ചു... സിദ്ധു മുഖം ഉയർത്തി അവനെ നോക്കി... "എന്നെ അല്ല അങ്ങോട്ട്..." അവൻ മുന്നിലേക്ക് ചൂണ്ടി.. മുന്നിൽ കണ്ടത് വിശ്വസിക്കാനാകാതെ അവളുടെ കണ്ണുകൾ വിടർന്നു.... "Wow....!!!" അവളുടെ ചുണ്ടുകൾ മന്ത്രിച്ചു.... നീലഭസ്മം ചാർത്തിയ ആകാശത്തിനു കീഴിൽ ദീപങ്ങളാൽ തിളങ്ങി നിൽക്കുന്ന ആ വലിയ വീട്.... പഴയ പ്രൗടി എടുത്തു കാണിക്കും പോലെ വശ്യമായ ദീപങ്ങളാൽ കത്തി ജ്വലിക്കുന്ന ആ തറവാട് അവൾ അത്ഭുതത്തോടെ നോക്കി കണ്ടു....

ഒരിളം കാറ്റ് അവരെ തഴുകി തലോടി പോയി.... വൃത്തിയാക്കിയാ മുറ്റത്തൂടെ ഓമിന്റെ കയ്യും പിടിച്ചവൾ ചെമ്പകമരത്തിനടുത്തേക്ക് ചെന്നു.... രാത്രിയിൽ വിരിഞ്ഞു തുടങ്ങിയ ചെമ്പകപൂക്കളുടെ ഗന്ധം അവരുടെ നാസികതുമ്പിനെ മതിപ്പിച്ചു.... ചെമ്പകചുവട്ടിൽ സജ്ജമാക്കിയാ മുളകൊണ്ടുള്ള ഇരിപ്പിടം കണ്ടപ്പോൾ അവൾ ഓമിനെ ഒന്നു നോക്കി... അവൻ ഇരു കയ്യും മാറിൽ പിണച്ചു കെട്ടി അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു.... "ഓം.... ഇതൊക്കെ.." അവളുടെ വാക്കുകൾ മുറിഞ്ഞു... അവൻ ഒന്നു ചിരിച്ചതെ ഒള്ളൂ... കാത്തിരിപ്പിന് വിരാമം ഇട്ടു കൊണ്ട് അവൻ അവളുടെ കയ്യും പിടിച്ചു മരച്ചുവട്ടിലേക്ക് ചെന്നു..... ആ പ്രണയ പുഷ്പങ്ങൾ പൊഴിഞ്ഞു തുടങ്ങി....അവയുടെ വശ്യമായ ഗന്ധം അവരെ പൊതിഞ്ഞു തുടങ്ങി...... അവളുടെ ഇടം തോളിലേക്ക് വീണ ചെമ്പകപൂവിനെ ഓം കയ്യിലെടുത്തു.... അവളുടെ മുടിയിൽ ആ പൂവ് അവന്റെ കൈകളാൽ സ്ഥാനം പിടിച്ചു... നിലാവിന്റെ നിറവിൽ സുഗന്ധം പരത്തുന്ന ചെമ്പകമരത്തിന്റെ കീഴിൽ അവർ ഇരുന്നു.... ഓം അവളുടെ മടിയിലേക്ക് തലവെച്ചു കിടന്നു....

ആദ്യമായാണ് ഓം തന്റെ മടിയിൽ കിടക്കുന്നത് എന്ന് അവർ ഓർത്തു.... ഓം അവളെ ഒന്നു നോക്കി... അവളുടെ നെറുകയിലെ കുങ്കുമത്തിന് വല്ലാത്തൊരു തിളക്കമുണ്ടായിരുന്നു.... നിലാവ് പെയ്തിറങ്ങുന്ന നേരം അവന്റെ നോട്ടം അവളുടെ അന്തരാത്മാവിലേക്ക് ഇറങ്ങി ചെല്ലുന്ന പോലെ.... "ശ്രീ......." ഏറെ നേരത്തെ നിശബ്തക്ക് ശേഷം അവൻ വിളിച്ചു... "എന്താ ഓം..." "ഹാപ്പി ആണോ നീ....." എഴുനേറ്റ് ഇരുന്നു കൊണ്ട് ചോദിച്ചു. "മ്മ്.... ഒരുപാട് ഒരുപാട്...." അവൾ അവനോട് ചേർന്നിരുന്നു....അവൻ അവളെ ചേർത്ത് പിടിച്ചു.... സിദ്ധു അവന്റെ ഹൃദയമിടിപ്പ് കേട്ട് കണ്ണുകൾ ഇറുക്കി അടച്ചു.... ഓം ചെമ്പം മണക്കുന്ന അവളുടെ മുടിയിഴകളിൽ തഴുകി കൊണ്ടിരുന്നു...കുങ്കുമ ചുവപ്പ് പടർന്ന അവളുടെ സിന്ദൂരരേഖയിൽ അവന്റെ ചുണ്ടുകൾ അമർന്നു.... സിദ്ധു കണ്ണുകൾ തുറന്ന് അവനെ നോക്കി... ഇരു നയനങ്ങളും പ്രണയത്താൽ വാജലവരായി... അധരങ്ങൾ തമ്മിൽ അകലം കുറഞ്ഞു വന്നു.... നഷ്ടപ്പെട്ടത് തിരിച്ചു പിടിച്ച പ്രണയം അവരെ അവരുടെ ലോകത്തേക്ക് കൊണ്ട് പോയിരുന്നു.... അവന്റെ ചുണ്ടിൽ അവളുടെ അധരങ്ങളിൽ അമർന്നു....

സിദ്ധുവിന്റെ കൈകൾ അവന്റെ പിൻകഴുത്തിൽ പിടി മുറുക്കി.... ഒരിറ്റ് ചോര ചീന്താതെ ദീർഘമായാ ആഴമേറിയാ ചുംബനം.... അവരിൽ പൊഴിഞ്ഞു വീണ ചെമ്പകപൂക്കൾ ലജ്ജയോടെ മിഴികൾ താഴ്ത്തി.... അടർന്നു മാറുമ്പോൾ രണ്ട് പേരും കിതച്ചിരുന്നു .... സിദ്ധു നാണത്തോടെ അവന്റെ നെഞ്ചിൽ ഒളിച്ചു..... ഓം ചിരിയോടെ അവളുടെ മുഖം കയ്യിലെടുത്തു.... "ഏറ്റവും മനോഹരമായ പ്രണയം ഏതെന്ന് അറിയുമോ ശ്രീ...." നനുത്ത സ്വരത്തോടെ അവൻ ചോദിച്ചു ... അവൾ ഇല്ലെന്ന് തലയാട്ടി... ഓം അവളുടെ താലികയ്യിൽ എടുത്തു...അവളുട ഒപ്പം നെറുകയിൽ ചുംബിച്ചു... "ദേ ഇവരുടേതാ.... താലിയും സിന്ദൂരവും മനോഹരമായ ഒരു പ്രണയകാവ്യം...കഴുത്തിൽ താലിഇല്ലേൽ അർത്ഥപൂർണമാവില്ല നെറുകയിലെ സിന്ദൂരം.... അവർ പരസ്പരം ബന്ധപെട്ടവരാണ്..." അവന്റെ വാക്കുകൾ കേൾക്കെ ഉയർന്നു താഴുന്നുണ്ട് അവളുടെ ഹൃദയം.... കാത്തിപ്പിന് അർഥം സൃഷ്ടിച്ച അവരുടെ പ്രണയം ആസ്വദിക്കുകയായിരുന്നു ചെമ്പകമരം.... ആഗ്രഹിച്ച നിമിഷങ്ങൾ ആസ്വദിക്കുകയാണ്.... "

ഇന്നീ നിമിഷം കാലങ്ങൾക്ക് മുന്നേ നടന്നിരുന്നുവെങ്കിൽ ഇവിടെ ഓംകാരക്കും സൃഷ്ടിക്കും സ്ഥാനം ഉണ്ടാവുമായിരുന്നില്ല... പാതിവഴിയിൽ പൊഴിഞ്ഞു പോകാതെ നമ്മുടെ പ്രണയവും നിലക്കാത്ത വസന്തവുമായി ഈ ചെമ്പകമരവും എന്നും നിലനിൽക്കും...." പറയുന്നതിനൊപ്പം ഓം അവളെ കൈകകളിൽ കോരി എടുത്തു.... അവളുടെ കണ്ണുകളിലേക്ക് നോക്കി പുഞ്ചിരിച്ച് കൊണ്ട് അവൻ മുന്നോട്ട് നടന്നു... തറവാടിന്റെ പടികൾ കയറി ചാരിയിട്ട് വാതിൽ തുറന്നു.... കാറ്റിൽ ദീപങ്ങൾ അണഞ്ഞു തുടങ്ങിയിരുന്നു... സിദ്ധു അവന്റെ കണ്ണുകൾ നോക്കി കിടന്നു... പുതുക്കി ഗോവണിപടികൾ ഓരോന്നായി കയറി മുന്നിലെ റൂം കണ്ടപ്പോൾ രണ്ട് പേരുടെയും ഹൃദയതാളം ഏറി.... സിദ്ധു അവന്റെ ഷർട്ടിൽ തെരുത്തു പിടിച്ചു.... നേരിയ വെളിച്ചം മാത്രം തങ്ങി നിന്ന റൂം... സിദ്ധു ചുറ്റും ഒന്നു നോക്കി... ചെമ്പകഗന്ധം റൂമിൽ മുഴുവൻ പടർന്നു... ഓം അവളെ ബെഡിലേക്ക് കിടത്തി.... മുഖത്തേക്ക് അടിക്കുന്ന അവന്റെ ചുടു നിശ്വാസത്തിൽ അലിഞ്ഞില്ലാതെ ആവാൻ സിദ്ധു ഒരുവേള കൊതിച്ചു പോയി.... ഓം അവളെ നോക്കി ഒന്നു പുഞ്ചിരിച്ചു.... അവൻ ചാർത്തി കൊടുത്ത കുങ്കുമചുവപ്പിൽ പിറന്നു അവന്റെ ആദ്യചുംബനം.... സിദ്ധു കണ്ണുകൾ ഇറുക്കി അടച്ച് ആ ചുംബനത്തെ സ്വീകരിച്ചു....

നിലാവ് തെളിഞ്ഞ മാനത്തെ കാർമേഘം വന്നു മൂടി... ഒരു മിന്നൽ പ്രവാഹത്തിനൊപ്പം മഴ ഭൂമിയിലേക്ക് പതിച്ചു... വിരിഞ്ഞു വന്ന ചെമ്പകപൂക്കളെ നനച്ചു മഴ പെയ്തിറങ്ങിയപ്പോൾ... അവനിലെ മഴയായ് അവളും അവളിലെ മഴയായ് അവനും പരസ്പരം ആത്മാവിനെ നനയിച്ചു പെയ്തിറങ്ങി.... അവൻ ചാർത്തി കൊടുത്ത ചെമ്പകപൂ ചൂടി അവളും... ചെമ്പകത്തിന്റെ വമിക്കുന്ന അവളുടെ മാറിൽ മാറി ചുംബിച്ചിറങ്ങി അവനും....കാലങ്ങൾ കാത്തിരുന്ന് കൈ വന്ന പ്രണയത്തെ അതിന്റെ മനോഹാരിത നഷ്ടമാക്കാതെ സ്വന്തമാക്കി.....❤️ പ്രണയത്തിൽ തുടങ്ങി രണ്ട് പേരും അവരുടേത് മാത്രമായ ലോകം കൈപിടിയിൽ ഒതുക്കി... അവനിൽ അത്രമേൽ അലിഞ്ഞു ചേർന്നത് കൊണ്ടാവാം അവളിൽ നിന്നുയർന്ന ശ്വാസത്തിനു പോലും അവന്റെ ഗന്ധമാണെന്ന് ഓമിന് തോന്നി.... പാതി അടഞ്ഞു മിഴികളോടെ അവന്റെ മാറിൽ തലചായ്ച്ചവൾ കിടന്നു... വാക്കുകൾ കൊണ്ട് മൗനം പാലിച്ചപ്പോൾ അവരുടെ ഹൃദയങ്ങൾ തമ്മിൽ വാക്ക് വാദം നടത്തി കൊണ്ടിരിന്നു... അവളുടെ കൺകോണിൽ നിന്ന് ഒലിച്ചിറങ്ങിയ കണ്ണുനീർ അവന്റെ നെഞ്ചിൽ പതിച്ചു... "ഒരേ ചിതയിൽ ഒരുമിച്ചെറിയുന്ന കാലം വരെ നിന്റെ നെഞ്ചിൽ തലച്ചായ്ച്ചുറങ്ങണം എനിക്ക്......"" ..................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story