🌸ചെമ്പരത്തി🌸: ഭാഗം 92

Chembarathi

രചന: SHOBIKA

(കണ്ണേട്ടൻ) ആ ലൊക്കേഷനിലേക്ക് മറ്റവനെ അനേഷിച്ചു പോവുമ്പോഴാണ് ഒരു കാൾ വന്നേ.നോക്കിയപലോ കിച്ചുവാണ്. "ഹലോ എന്താ കിച്ചുട്ടാ"കണ്ണൻ "ആദി ഞാൻ പറയണത് ശ്രെദ്ധിച്ചു കേൾക്കണം.എന്നിട്ട് പറയ് എന്താ വേണ്ടേ എന്ന്.."കിച്ചു ഇവനിപ്പോ ഇതെന്താ ഇങ്ങനെ പറയണെ. "ആ നീ പറ"കണ്ണൻ "അതുപിന്നെ ആദിനേം ചാരുനേം ആരോ കിഡ്നാപ് ചെയ്തു."കിച്ചു "What!!! നീയെന്താ ഈ പറയുന്നേ"കണ്ണൻ പരിഭ്രമത്തോടെ ചോദിച്ചു. "Daa ഞാൻ പറഞ്ഞത് സത്യമാണ്.അനു വിളിച്ച് പറഞ്ഞിട്ട് ഞങ്ങളിപ്പോ അവരുടെ കൂടെയുണ്ട്.സഞ്ജുവോക്കെ ടെന്ഷന് ആയിരിക്കാ.പിന്നെ ആ ആശയാണ് ഇതിനു പിന്നിൽ എന്നാണ് ഇവരൊക്കെ പറയണേ.അന്ന് അക്‌സിഡന്റ ഉണ്ടായില്ലെ, അന്ന് നിനക്ക് വന്നപോലെ ഒരു കാൾ ആദിടെ ഫോണിൽക്കും വന്നിട്ടുണ്ടായിരുന്നു.പക്ഷെ അത് ആശയായിരുന്നു അവളെ വിളിച്ചിട്ടുണ്ടായിരുന്നു.നമ്മളെ ടെന്ഷന് ആക്കണ്ട പറഞ്ഞ് പറയതിരുന്നതത്രെ.

നീയിപ്പോ എവിടെയാണ്."കിച്ചു "Daa സഞ്ജുന്റൽ ടെന്ഷന് ആവണ്ടാ പറയ്.ഞാനിവിടെ ഉള്ളപ്പോൾ എന്റെ പെണ്ണിനും പെങ്ങൾക്കും ഒന്നും സംഭവിക്കില്ല.പിന്നെ ഞാൻ കുറച്ചു കഴിഞ്ഞ് ഒരു ലൊക്കേഷൻ അയക്കാം നിങ്ങൾ അങ്ങോട്ട് വാട്ടോ.പിന്നെ ഞാനിപ്പോ മറ്റവന്റെ അന്ന് ഫോണിൽ വിളിച്ചില്ലേ അവനും ഇവിടെ മുംബൈയിലെത്തിയിട്ടുണ്ട് .അവനെ പിടിക്കാൻ പോവായിരുന്നു.അപ്പൊ എന്തായാലും നമ്മുക്ക് ഉറപ്പിക്കാം അവൻ അല്ലെങ്കിൽ ആശ.ഇതിൽ ആരോ ഒരാൾ ആണ് അവരെ കിഡ്നാപ്പ് ചെയ്തതിരിക്കുന്നെ.ആരായാലും ഞാൻ അവരെ വെറുതെ വിടാൻ പോണില്ലാ."കണ്ണൻ പല്ലു കടിച്ചോണ്ട് പറഞ്ഞു. "സാഗർ ഈ നമ്പറിന്റെ ലൊക്കേഷൻ വേഗം അയച്ചു തരാൻ പറയ്."കണ്ണൻ ഞാൻ ആ ആശയുടെ നമ്പറും ട്രാക്ക് ചെയ്യാൻ കൊടുത്തിട്ടുണ്ട്.എന്റെ പെണ്ണിനെ കൊണ്ടുപോയവർ ആരായാലും വെറുതെ വിടാൻ പോണില്ലാ.

ന്റെ ആമിക്കെന്തെലും പറ്റിയാൽ ആരായാലും കൊന്നു തള്ളും ഞാനവരേ. "Sir ലൊക്കേഷൻ കിട്ടിയിട്ടുണ്ട്."സാഗർ. "എവിടെയാണ്."കണ്ണൻ "സർ മറ്റവന്റെ ലൊക്കേഷന് അടുത്തു തന്നെയാണ് ഇതും.അവന്റെ ലൊക്കേഷൻ കിട്ടിയേ ഗോഡൗണിന് കുറച്ചപ്പുറത്തായി ഒരു ബിൽഡിങ് പണി നടക്കുന്നുണ്ട് അവിടെയാണ് കാണിക്കുന്നെ"സാഗർ. "ഓ shit. സാഗർ വേഗം വണ്ടി ആ ലൊക്കേഷനിലേക്ക് വിട്"കണ്ണൻ കിച്ചുനവർക്ക് ലൊക്കേഷൻ സെന്റ് ചെയ്തുകൊടുത് ഞങ്ങൾ നേരെ അങ്ങോട്ട് വിട്ടു. ~~~~~~~~~ (ആദി) തലയൊക്കെ വല്ലാത്ത തരിപ്പ്.പിന്നെ കണ്ണു തുറന്നപ്പോ കാണുന്നത് എന്നെയെവിടെയോ കെട്ടിയിട്ടിരിക്കുകയാണ്.അപ്പോഴാണ് നേരത്തെ ഉണ്ടായത് ഓർമ വന്നേ.ഞാൻ ചാരുനെ നോക്കിയപ്പോ അവള് ന്റെ അപ്പുറത്ത് ഇരിക്കുന്നുണ്ട്.അവിടെയൊന്നും ആരെനയും കാണുന്നില്ല.അപ്പൊ ഞാനവളെ വിളിച്ചു. "ചാരു...ചാരു.."ആദി ചാരു കേൾക്കാൻ വിധം അവളെ വിളിച്ചു.

"ഹ് ഹാ" "ചാരു"ആദി "ആദി"കണ്ണു വലിച്ചുതുറന്നുകൊണ്ട് ആദി ചോദിച്ചു. "നമ്മേളവിടെ ആദി"ചാരു "ശു മിണ്ടല്ലേ .നമ്മളെയാരോ തട്ടി കൊണ്ടുവന്നിരിക്കാണ്."ആദി "ആര്"ചാരു "അതേനികറിയോ"ആദി "ആം" "നമ്മളെങ്ങാനാ രക്ഷപ്പെടുക"ചാരു "നമുക്ക് നോക്കാം.ആദ്യം ആരാ നമ്മളെ ഇവിടെ കൊണ്ടുവന്ന് എന്ന് കണ്ടുപിടിക്കണം"ആദി അതുപറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് ആരോ വാതിൽ തുറന്നത്. വാതിൽ തുറന്നു വരുന്ന ആളെ ഞാൻ ഒട്ടും പ്രേതിക്ഷിച്ചില്ല.ജിതിനും ശരണുമായിരുന്നു.അപ്പൊ തന്നെ ഊഹിക്കാലോ ആരാ കൊണ്ടുവന്നത് എന്ന്. യാ അതു തന്നെ ആശ. "ഇത്രപെട്ടന്ന് ബോധം വന്നു.നല്ല ഹൈ ഡോസ് ആണല്ലോ കൊടുത്തെ.എന്നിട്ടും ഇത്ര പെട്ടെന്ന് ഉണരണമെങ്കിൽ തൊലിക്കട്ടി അഭാരം തന്നെ"ജിതിൻ. കെമികലുകളുടെ ഇടയിൽ ജോലിചെയ്യുന്ന ഞങ്ങൾക്ക് ഈ choloroforminte effect ഒക്കെ കുറവായിരിക്കും.പക്ഷെ ഇവന്മാര് ഹൈ ഡോസ് ആണ് മണപ്പിച്ചേ.

അതാണ് ബോധം പോയേ. "ആണെന്ന് കൂട്ടിക്കോടാ"ആദി കലിപ്പിൽ. "നിന്നെയൊക്കെ ഇങ്ങനെ കിട്ടാൻ വേണ്ടി കൊറെയായി കൊതിക്കുന്നു"ആദിയെ ഒന്നുഴിഞ്ഞു നോക്കിക്കൊണ്ട് ജിതിൻ പറഞ്ഞു. "Daa"ചാരു "ഒന്നു മിണ്ടാതിരിടി.ഒച്ചവെച്ചിട്ടൊന്നും നോ കാര്യം.ഇവിടുന്ന് സൗണ്ട് പുറത്തേക്ക് പോവില്ല."ശരൻ "ഇവിടെ മിണ്ടാതിരുന്നോണം"അതും പറഞ്ഞ് വാതിൽ ലോക്ക് ചെയ്ത് അവർ പോയി. "ഇനിയിപ്പോ എന്തു ചെയ്യും"ചാരു "കണ്ണേട്ടനും സഞ്ചുവേട്ടനും കിച്ചുവെട്ടനൊക്കെ നമ്മളെ രക്ഷിക്കാൻവരും. അതുവരേക്കും നമ്മൾ പിടിച്ചു നിന്നെ പറ്റു"ആദി "ഡാ നമ്മുക്കെ ഈ കെട്ടഴിച്ച പറ്റോ നോക്കാം"ചാരു. "നീ ഇങ്ങോട്ട് വരാൻ പറ്റോ നോക്ക്"ആദി ചാരുന്റെ കാലിൽ കയറൊന്നും കെട്ടിട്ടില്ല അതാ അങ്ങനെ പറഞ്ഞേ.പിന്നെ അവള് എന്റടുത്തേക്ക് വന്നു.ഞാൻ അവളുടെ കയ്യിൽ കെട്ട് എന്റെ കയ്യ് വെച്ച് അഴിക്കാൻ പറ്റോ കൊറേ നോക്കി.എന്റെ കെട്ടിയിരിക്കണല്ലോ.

നിതാന്ത പരിശ്രമത്തിനൊടുവിൽ അവൾടെ കയ്യിലെ കേട്ടഴിഞ്ഞു. "ചാരുവേ, ഇനി എന്റെ അഴിക്ക്."ആദി അങ്ങനെ എന്റെ കാലിലെ കെട്ടഴിച്ചുവിട്ടു. പിന്നെ കയ്യിലെ കെട്ടഴിക്കാൻ നിൽക്കുമ്പോഴാണ് വാതിൽ തുറന്നേ.ഇത്തവണ കൂട്ടത്തിൽ ആശ കൂടെയുണ്ട്. പിന്നെ രണ്ടുമൂന്നു ഗുണ്ടാസും. " ആഹാ നിങ്ങള് കൊള്ളാല്ലോ.ഞങ്ങടെ പണി എളുപ്പാക്കിതാണോ"ശരൻ "എന്തായാലും അവര് അഴിച്ചു ഇത്രയും ആക്കില്ലേ.ബാക്കി നിങ്ങൾ ഒന്നഴിച്ചു കൊടുക്ക്.എന്തായാലും ഇവർക്ക് ഇവിടുന്ന് രക്ഷപെടാൻ ഒന്നും പോണില്ലാ"ആശ ആ ഗുണ്ടസ് വന്ന കെട്ടഴിത്തവിട്ടു. "എന്താടാ ഇവളുടെ മുഖത്തു ഇപ്പോഴും നല്ല ധൈര്യമാണല്ലോ."ആശ "അത് അവൾടെ ചെക്കൻ വരുമെന്നുള്ള ധൈര്യമാണ്.പാവം അവൾക്കറിയില്ലല്ലോ അവളെ രക്ഷിക്കാൻ ആരും വരത്തില്ലാ എന്ന്. നീ ആ ആദവിനെയിം പ്രതിക്ഷിച്ചിരിക്കാണെങ്കിൽ വേണ്ടട്ടോ.അവൻ ജീവനോടെ ഉണ്ടെങ്കിലല്ലേ.അവൻ ഇപ്പൊ ചത്തു മെപ്പോട്ട് കെട്ടിയെടുത്തിണ്ടാവും"

അതും പറഞ്ഞു കൊണ്ട് ഒരാൾ വന്നു. ആ വന്നയാളെ എവിടെയോ കണ്ടിട്ടുണ്ട്.പക്ഷെ മനസിലാവുന്നില്ല.ഞാൻ സംശയത്തോടെ നോക്കുന്നത് കൊണ്ടാവാം അവൻ തന്നെ പറഞ്ഞു തുടങ്ങി. "ഏട്ടനെ അവൾക്ക് മനസിലായികാണില്ല"ശരൻ "അതിന് ഈ ശരത്തിനെ അവൾക്ക് നല്ലപോലെ അറിയാലോ.അല്ലെ ആത്മിക."ശരത് Omg!ഇവനോ.മറ്റേ ആശന്റെ കെട്ടിയോൻ.കണ്ണേട്ടന്റെന്ന് കൊറേ കിട്ടിയിട്ടുണ്ട് അവനെ.ഇവനെ ഞാൻ പ്രതീക്ഷിച്ചില്ല. "Daa നിങ്ങളൊക്കെ കൂടെ എന്റെ കണ്ണേട്ടനേ എമ്ത ചെയ്തേ"ആദി "ഞങ്ങളൊന്നും ചെയ്തില്ല.ചെറിയൊരു ബോംബ് വണ്ടിയിൽ വെച്ചായിരുന്നു. ഇപ്പൊ അതു പൊട്ടിക്കാണും"ശരത് "No...."ആദി "ഇല്ല ന്റെ കണ്ണേട്ടന് ഒന്നും സംഭവിക്കില്ല.അങ്ങനെയെന്തെലും ഉണ്ടായാൽ നിന്നെയൊന്നും ഞ്ഞം വെച്ചേക്കത്തില്ല."ആദി ദേഷ്യത്തിൽ പറഞ്ഞു. "പിന്നെ ഞങ്ങൾ എന്തു ചെയ്യണമായിരുന്നു.നിങ്ങളോടൊക്കെ ഒരുപാട് തവണ വിളിച്ചു പറഞ്ഞു

ആ കേസിന് പുറകെ പോവേണ്ട എന്ന്."ശരത് "അപ്പൊ എന്നെയോക്ക് വിളിച്ചത്"ആദി "അതേ ഞാൻ തന്നെ.നിന്നെ ആക്‌സിഡന്റ ആക്കാൻ പ്ലാനിട്ടതും ഞാൻ തന്നെ.പക്ഷെ just മിസ്സായി പോയി."ശരത് അപ്പൊ ഈ തെണ്ടിയാണോ എന്നെ കൊല്ലാൻ നോക്കിയെ. ഇനി ഇവൻ പറഞ്ഞപോലെ കണ്ണേട്ടനേ എന്തേലും ചെയ്തിണ്ടാവോ. ഏയ് അങ്ങനെയൊന്നും ഉണ്ടാവില്ല. "നിന്നെയൊക്കെ എന്താ ചെയ്യണ്ടേ എന്ന് നന്നായിട്ടറിയാ.ഇപ്പൊ നീ ഇവിടെ ഇരിക്ക്.നിന്റെ ഫ്രണ്ട്സ് ഇല്ല ബാക്കി കുറച്ചെണ്ണം.അവറ്റകളെനേം ഇങ്ങോട്ട് കൊണ്ടുവന്നോളം.എന്നിട്ട് നിങ്ങളെയൊക്കെ കേറ്റി അയ്യച്ചോളാം. നല്ല ക്യാഷ് ആണ് നിങ്ങൾക്ക് വേണ്ടി എണ്ണി വാങ്ങിയിരിക്കുന്നത്"ആശ "ചെ നീയൊക്കെ ഒരു പെണ്ണാണോ.ഒരു അനിയത്തിയായി നീ കാണുന്നില്ല.എങ്കിൽ ഒരു പെണ്ണായി പോലും കാണാത്ത നീയൊക്കെ ഒരു പെണ്ണാണോ"ആദി അറപ്പോടെ പറഞ്ഞു. "അതിന് അവൾ പെണ്ണല്ലല്ലോ ആണല്ലേ"ചാരു

"അത് ഞാൻ മറന്നു പോയോ ചാരുസേ."ആദി "ഡി"എന്നുവിളിച്ചുകൊണ്ട് ആശ ആദിടെ ചെവികല്ലിലേക്ക് ഒന്നു കൊടുത്തു. "നിന്നെയൊന്നും ഞാൻ വെറുതെ വിടത്തില്ലടി.നല്ലത് തന്നിട്ട് തന്നെയാ നിന്നെ അവർക്ക് ഇട്ടുകൊടുക്കത്തുള്ളു.പിന്നെ ദേ ഇവനുണ്ടല്ലോ ജിതിൻ.അവനൊരു ആഗ്രഹം നിന്നെ ഒന്ന് സ്നേഹിക്കണം എന്ന്. അപ്പൊ അവന്റെ ആഗ്രഹം നടത്തി കൊടുത്തേക്കാം എന്ന്. നീ പേടിക്കണ്ട ചാരുത ദേ ശരൻ വേണേൽ നിന്നെ സ്നേഹിച്ചോളും"ആശ അവൾ പറയുന്നത് കേട്ട് കൊല്ലാനുള്ള കലിയുണ്ട് എനിക്ക്.കണ്ണേട്ടൻ പെട്ടെന്നൊന്നു വന്നായിരുന്നേൽ.ചാരു പേടിച്ച് എന്റെ കയ്യ് മുറുക്കുന്നുണ്ട്.എനിക്കും ചെറിയ പേടിയൊക്കെ വരാൻ തുടങ്ങിയിട്ടുണ്ട്.അങ്ങനെ ഉള്ളവന്മാരാണ്. എന്താ ചെയ്യുക എന്നറിയാൻ പാടില്ല.ഇപ്പൊ ഇവിടെ ഞാൻ തളർന്നാൽ ചാരുവും തളരും.കണ്ണേട്ടനൊക്കെ വരുന്നതുവരെ പിടിച്ചു നിന്നെ പട്ടു.ഞാൻ ചാരുന്റെ കയ്യിൽ പിടിച്ചു കണ്ണടച്ചു കാണിച്ചു.

ആ ജിതിൻ എന്റെ നേരെ വരാൻ തുടങ്ങി.ഞാൻ അവിടുന്ന് ഒരടി അനങ്ങിയില്ല. "നിന്റെ ധൈര്യം കൊള്ളാം മോളെ സമ്മതിച്ചിരിക്കുന്നു.എന്നാൽ അതേൻറെയടുത് നടക്കില്ല"ജിതിൻ. അവൻ എന്റെ കയ്യിൽ പിടിക്കാൻ വന്നതും കൊടുത്തു ഞാൻ അവന്റെ ഗോൾ പോസ്റ്റിലോട്ട് തന്നെ.എന്നോടാണോ അവന്റെ കളി. "ടി നിന്നെ ഞാൻ "എന്നും പറഞ്ഞ് വന്ന ആ ജിതിൻ എന്റെ മുടിയിൽ പിടിച്ചു വലിച്ചു ചെവിട് നോക്കി ഒന്ന് തന്നു. യാ ഹുദാ.അടിപൊളിയായിട്ടുണ്ട്.ചുണ്ട് ഒക്കെ പൊട്ടി.ചോര വരാൻ തുടങ്ങി.അതൂടെ അയ്യത്തും ഞാൻ സഹിക്കാൻ വയ്യാതെ ഒന്നൂടെ അവന് കൊടുക്കാൻ പോയതും ഞാൻ ആ കാഴ്ച കണ്ടേ. എന്താന്നല്ലേ. ആ പട്ടി തെണ്ടി ചെറ്റ ആശയില്ലേ ചാരുന്റെ കഴുത്തിൽ കത്തിവെച്ചു നിൽക്കാ.

"അവളെ ഒന്നും ചെയ്യരുത്.അവളെ വിടാൻ. വിടനല്ലേ പറഞ്ഞേ"ആദി "അങ്ങെനെയിപ്പോ വിടുന്നില്ല"ആശ ഈ പന്നി എന്റടുത്തുന്ന് വാങ്ങിച്ചിട്ടെ പോവു.അതുറപ്പായി.ഞാൻ ചാരുനെ നോക്കി കണ്ണുചിമ്മി കാണിച്ചു. "അവളെ വിടാൻ"ആദി "അടങ്ങി നിക്കടി"അതും പറഞ്ഞ ആ ജിതിൻ എന്റടുത്തേക്ക് വന്നു. ആ പന്നി എന്റെ ഷാളിൽ പിടിച്ചതും, ദോണ്ടേ തെറിച്ചു പോണു.ഇവിടിപ്പോ എന്താ ഉണ്ടായേ.ചവിട്ടിയാ ആളെ നോക്കിയതും എന്റെ കണ്ണുവിടർന്നു . "കണ്ണേട്ടൻ" ~~~~~~~~~ (കണ്ണേട്ടൻ) കിച്ചുനേ ലൊക്കേഷൻ ഒക്കെ സെന്റ് ആക്കി അങ്ങോട്ട് പോവുമ്പോഴാണ് വണ്ടിയെ പെട്രോൾ തീർന്നെ. "എന്തുപറ്റിയെടോ"കണ്ണൻ "സർ പെട്രോൾ തീർന്നു"സാഗർ "ഇനിയിപ്പോ എന്തു ചെയ്യും."കണ്ണൻ ഒരു ഉൾപ്രദേശത്ത് എത്തിയപ്പോഴാണ് വണ്ടി നിന്നെ.ഫോണിലാണേൽ rangum ഇല്ല.range തപ്പി ഞാനും സാഗറം കുറച്ചപ്പുറത്തേക്ക് മാറി നിന്നു. "ഠപ്പേ" എന്താ സൗണ്ട് എന്നു നോക്കിതും കണ്ടത് ചിന്നി ചിതറുന്ന ഞങ്ങടെ വണ്ടിയെയാണ്. "സാർ...."സാഗർ "Omg!.വണ്ടിയിലേ പെട്രോൾ തീർന്നത് നന്നായി."കണ്ണൻ "ആരായിരിക്കും ഇതുചെയ്തേ"സാഗർ

"സംശയം എന്താ അവൻ തന്നെ."കണ്ണൻ അങ്ങനെ അവിടെ range നോക്കി നിൽക്കുമ്പോഴാണ് അതുവഴി സഞ്ജുവും അച്ചയാനും ഫയുവും കൂടി കാറിൽ വന്നേ.ഞാൻ അയ്യച്ചാ ലൊക്കേഷൻ അനുസരിച്ച് വന്നതാണ്.പുറകിൽ മറ്റൊരു കാറിൽ ബാക്കിയുള്ളോരും ഉണ്ട്. ഞങ്ങൾ ലൊക്കേഷൻ അനുസരിച്ച് അവിടെയെത്തി.ഒരു വലിയ ബിൽഡിങ്.ഞങ്ങൾ ആ ബില്ഡിങ്ങിന്റെ താഴെ എത്തി.താഴത്തെ flooril ആരും ഉണ്ടായില്ല.മേള 2nd flooril കേറി.അവിടെ കുറച്ച് ഗുണ്ടാസ് ഉണ്ടായിരുന്നു. അവരുടെ കാര്യം അവന്മാർ നോക്കിക്കോളാം പറഞ്ഞു.ഞാനും സഞ്ജുവും പിന്നെ പെണ്പടക്കൾ ഞങ്ങടെ കൂടെ വന്നു. "സൂക്ഷിച്ചു വേണം പോവാൻ കേട്ടാലോ.നിങ്ങൾ വാശി പിടിച്ചോണ്ടാണ് കൊണ്ടുവന്നേ"കണ്ണൻ "ഞങ്ങൾ സൂക്ഷിച്ചോളാം"അനു. 3rd flooril എത്തിയപ്പോഴാണ് എന്തൊക്കെയോ അവിടുന്ന് സൗണ്ട് കേട്ടെ.നോക്കിയപ്പോൾ കണ്ട കാഴ്ച കണ്ട് ഞാൻ ഞെട്ടി പോയി. ആശ ചാരുന്റെ കഴുത്തിൽ കത്തി വെച്ചു നിൽക്കുന്നു.തൊട്ടടുത്ത് ആ ശരത്തും ഉണ്ട്.ഇവൻ എവിടുന്ന് വന്നു.ഇവിടെയൊന്നും ഉണ്ടായില്ലല്ലോ.സീനിന്ന് മാറിപോയിലെ.

ആ ജിതിൻ തെണ്ടി ന്റെ പെണിന്റെ ഷാൾ വലിക്കാൻ പോണു.അതുകണ്ടതും ഒരു ചവിട്ടങ്ങോട്ട് കൊടുത്തു. അപ്പോഴാണ് ആമി "കണ്ണേട്ടൻ"എന്നുപറഞ്ഞേ. എന്നെ കണ്ടതും പെണ്ണ് എന്റടുത്തോട്ട് ഓടിവന്നു. "കണ്ണേട്ടാ കുഴപ്പോന്നുല്ലല്ലോ"ആദി "ഇല്ല ആമി"കണ്ണൻ "കണ്ണേട്ടാ ചാരു"ചാരുനെ ചൂണ്ടി അങ്ങനെ പറഞ്ഞിട്ട് അവിടേക്ക് നോക്കിയതും കണ്ടത് അവിടെ അവളെന്നെ വലിച്ചു മാറ്റുന്ന സഞ്ചുവിനെയാണ് അതുകണ്ടതും എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. "കണ്ണേട്ടാ ദാ ആ ശരത്താണ് കണ്ണേട്ടൻ അന്നെഷിക്കുന്നയാൾ. എന്നെയും നിങ്ങളെയും ഒക്കെ വിളിച്ചു ഭീഷണി പെടുത്തിയത് അവനാണ്.പിന്നെ കണ്ണേട്ടന്റെ വണ്ടിയിൽ അവൻ ബോംബ് വെച്ചിട്ടുണ്ടയിരുന്നു."ആദി ആമി അങ്ങനെ പറഞ്ഞതും ഞാൻ ഊഹിച്ചത് ശെരിയായി വന്നിരിക്കുന്നു.

എനിക്ക് ശരത്തിനെ നേരത്തെ സംശയമുണ്ടായിരുന്നു.അന്ന് നാട്ടിൽ വെച്ച് ലോഡ് പിടിച്ചപ്പോൾ തൊട്ടാണ് അവനെ സംശയം ഉണ്ടായിരുന്നെ.ഇപ്പൊ അത് കറക്ടായി. എന്റെ പെണ്ണിന്റെ മുഖത്തോട്ട് നോക്കിയതും കണ്ടത് കവിളിൽ തള്ളിയ പാടും പിന്നെ ചുണ്ട് ചെറുതായി മുറിഞ്ഞിട്ടുണ്ട്. "ആരാ ആമി നിന്നെ തല്ലിയെ"കണ്ണൻ കട്ടകലിപ്പിൽ ചോദിച്ചു. "ആ ജിതിനും ആശയും"ആദി ആമി അവരെ ചൂണ്ടി പറഞ്ഞതും ഞാൻ കലിപ്പിൽ ഒന്ന് നോക്കി. "നീ അവരുടെ കൂടെ പോയി നിക്ക്"കണ്ണൻ ൲൲൲൲൲൲൲൲൲൲൲൲൲ അപ്പൊ മക്കൾസ് സർപ്രൈസ് മനസ്സിലായല്ലോ.അതുതന്നെ .... തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story