🌸ചെമ്പരത്തി🌸: ഭാഗം 93 || അവസാനിച്ചു

Chembarathi

രചന: SHOBIKA

 (ആദി) കണ്ണേട്ടൻ അവിടെ ചൂണ്ടി അങ്ങോട്ട് പോയി നിക്കാൻ പറഞ്ഞപ്പ്പോഴാണ് നമ്മടെ ടീമിസിനെ കണ്ടേ അപ്പൊ അവിടേക്ക് പോയി നിന്നു. "ഡി നിങ്ങൾക്ക് കുഴപ്പൊന്നുല്ലലോ"അനു "ഇല്ലെടി"ചാരുവാണ്. ഞങ്ങളെ ഇബ്‌കോട്ട മാറ്റി നിർത്തി കണ്ണേട്ടൻ സഞ്ചുവേട്ടനുമൊക്കെ നന്നായി കൊടുക്കുന്നുണ്ട്.ഇടക്ക് വെച്ച് കിച്ചുവേട്ടനും അച്ചയാനും വന്ന് ഞങ്ങളെ വന്ന നോക്കിട്ട് അവർക്ക് കൊടുക്കാനുള്ളത് കൊടുക്കാൻ പോയി.ആ ആശക്കിട്ടൊക്കെ പൊട്ടിക്കുന്നുണ്ട്.ആ fight scene ഒക്കെ കാണാൻ എന്താ രസം.ഇങ്ങനെ ഒരു അടി ആദ്യയിട്ടാണ് നീതിൽ കാണുന്നെ. എന്തായാലും ന്റെ ചെക്കനും ബ്രോസും പൊളിച്ചെടുക്കുന്നുണ്ട്. "എടി എനിക്കെ ആ ആശക്കിട്ട് ഒരു പണി കൊടുക്കണം.എന്താ വഴി"ആദി

"ഒരു വഴിയുണ്ട്"അനു "ടൻ ടണെ"അതും പറഞ്ഞു കുഞ്ചു ഒരു ചെറിയ കുപ്പിയെടുത്തു. "ഇതിലെന്താടി"ലെച്ചു "ഇന്ന് നമ്മൾ ടെസ്റ്റ് ചെയ്തിട്ട് പാളിപോയില്ലേ. എന്നിട്ട് കല്യാൺ വെച്ചാ കെമിക്കൽ.അതാണ് ഇത്.ഇതു നമ്മുക്കെ അവളിൽ പരീക്ഷിച്ചാലോ"അനു "ഗുഡ് ഐഡിയ."ചാരു. "നിന്റടുത്തു syringe ഉണ്ടോ കുത്തിവെക്കാൻ."ആദി "അതിനു വഴിയുണ്ട്.ഇതാ സിറിഞ്ജ് ഇനി അത് കിട്ടിലാ വേണ്ടാ"ഐഷു "ഇതെവിടുന്നാ."അന്നമ്മ "അത് അന്ന് അച്ചുന്റെ കൂടെ പോയപ്പോ അവൾ എന്തോ ആവശ്യത്തിന് വാങ്ങിതാ.ബാലൻസ് വന്ന ഒന്ന് എന്റേത് തന്നായിരുന്നു"ഐഷു "അഹ്" "എന്ന ഞാൻ പോയി കുത്തിട്ട് വരാം.അനുഗ്രഹിച്ചാലും"ആദി "പോയി നല്ലത് പോലെ കുത്തിട്ട് വയോ"

എല്ലാം കൂടെ പറഞ്ഞു. അങ്ങനെ ഞാൻ പോവുകയാണ് മക്കൾസ് പോവുകയാണ്. ആശ അവിടെ നിക്കുന്നത് കണ്ടപ്പോ ഞാൻ അവിടേക്ക് പോയി. ഞാൻ എന്നോട് ചെയ്തതും അച്ചുനോട് ചെയ്തതും പിന്നെ ന്റെ ചാരുന്റെ കഴുത്തിൽ കത്തി വെച്ചതും ഒക്കെ ആലോചിച്ചു. പിന്നെ ഒരു നിമിഷം എല്ലാരേയും മനസിൽ ദ്യാനിച് വായനക്കാരെ നിങ്ങളെ ഒക്കെ ദ്യാനിച്ചിട്ടുണ്ട്ട്ടോ.അങ്ങനെ എല്ലാരേയും മനസ്സിലോർത്തു ഞാൻ ആ syringe അങ്ങോട്ട് കുത്തി . "ആ" സിറിഞ്ജ് കുത്തിയാൽ ഉണ്ടാവുന്ന നിലവിളി മാത്രേ ഉണ്ടായുള്ളു. നോ reaction. ഞാൻ അവളെ തള്ളിയിട്ടു. എന്നിട്ട് ഒരു ചവിട്ടങ്ങോട്ട് കൊടുത്തു. "എടി ഞാൻ കുത്തി.പക്ഷെ reaction ഒന്നും കാണാൻ ഇല്ലല്ലോ"ആദി "അതിൽ ഫുൾ ഓഫ് വിഷം അല്ലെ

.അപ്പൊ ചിലപ്പോ ഇതൊക്കെ അതിന് എൽകില്ലായിരിക്കും"അനു "അതും ശെരിയാണ്"അന്നമ്മ അങ്ങനെ അടിപിടിക്കൊടുവിൽ പോലീസ് എത്തി.എല്ലാത്തിനെയും പിടിച്ചു. അങ്ങനെ നിക്കുമ്പോഴാണ് ആ ആശ തള്ള ന്റെ തലയിൽ തോക്ക് വെച്ചേ. "ഇവളുടെ ജീവൻ വേണേൽ എല്ലാരും തോക്ക് താഴെയിട്ടോ"ആശ ~~~~~~~~~ (കണ്ണേട്ടൻ) നന്നായി തന്നെ അവന്മാർക്കൊക്കെ കൊടുത്തു.എന്റെ പെണ്ണിനെ തല്ലിയാ ആ ജീവനെ ഒക്കെ നല്ലത് കൊടുത്തു.ആ ശരത്തിനേം എല്ലാതിനേം നമ്മടെ പിള്ളേർ നന്നായി തന്നെ കൊടുത്തിട്ടുണ്ട്.പിന്നെ സാഗർ എന്റെ ടീമിനെ കൊണ്ട് വന്ന് എല്ലാതിനേം പിടിച്ചു. അപ്പോഴാണ് ആ ആശ എൻറെ പെണ്ണിന്റെ നേരെ തോക്ക് പിടിച്ചോണ്ട് പറയുന്ന കേട്ടെ.കുപ്പോ തന്നെ എല്ലാരോടും തോക്ക് താഴെയിടാൻ പറഞ്ഞത്.അപ്പൊത്തേക്കും ശരത് ഞങ്ങടെ കയ്യിൽ നിന്ന് പുച്ഛിച്ചോണ്ട് ആശയുടെ അടുത്തേക്ക് പോയേ.

ആ ആശ ട്രിഗറിൽ വിരൽ വെച്ചു. ~~~~~~~~~ (ആദി) ആ ആശ പന്നി വെടി വെക്കോ.കോപ്പ് . പെട്ടന്നാണ് ആ ആശ ട്രിഗറിൽ വിരൽ വെച്ചേത്.അതുകണ്ടതുഞാൻ നിലവിളിച്ചു.പക്ഷെ എനിക്ക് ഒന്നും പറ്റിയില്ല.എന്താ ഇപ്പൊ ഉണ്ടായേ.ഫ്രണ്ടിലോട്ട് ആശയെ നോക്കിയതും കണ്ടത് നുരയും പതയും ഒക്കെ വന്ന് ബാക്കിലോട്ട് വീഴുന്ന ആശയെയാണ്.പിന്നെ ഞാൻ തിരിഞ്ഞു നോക്കിതും കണ്ടത്.ചത്തു മലർനടിച്ചു കിടക്കുന്ന ശരത്തിനെയും. എന്താ ഉണ്ടായേ ഒരുപിടിത്തവും കിട്ടുന്നില്ല.പോലീസ്കാര് ബാക്കിയുള്ളവന്മാരെ കൊണ്ടോയി. കണ്ണേട്ടൻ എന്റടുത്തേക്ക് വന്നിട്ട് കോഴപ്പൊന്നുല്ലല്ലൊന്ന് ഓക്കേ ചോദിക്കുന്നുണ്ട്. "അല്ലാ എന്താ ഉണ്ടായേ.ഞാൻ നേരെ കണ്ടില്ല"ആദി. "എടി ആ ആശ വിരൽ ട്രിഗറിൽ വെച്ചതും അവൾടെ വായിൽ നിന്ന് നുരയും പതയും വരാൻ തുടങ്ങി.കണ്ണൊക്കെ മെപ്പോട്ടായി .അപ്പൊ ഉന്നം തെറ്റി അത് ആ ശരത്തിന്റെ നെഞ്ചതോട്ട് പോയി."ചാരു.

"അവൾക്ക് അപ്പൊ അങ്ങനെ സംഭവിച്ചത് നന്നായി ഇല്ലെങ്കിലോ.ഓർക്കാൻ കൂടി വയ്യാ"കിച്ചു "അതുണ്ടല്ലോ അവൾക്ക് ആ ആശക്ക് ഇങ്ങനെ വരാനും കാരണം ഇവൾ തന്നെയാണ്"ലെച്ചു "ഞാനോ"ആദി "Ya mwole നീ തന്നെ"ഐഷു "ഞാനെന്ത് ചെയ്തു"നിഷ്‌ക്കു ആയി ചോദിച്ചു. "നേരത്തെ നീയൊരു ഇഞ്ചക്ഷൻ അവൾക്ക് കൊടുത്തില്ലേ.എന്നിട്ട് reaction ഒന്നും വന്നില്ല പറഞ്ഞില്ലേ.അതിന്റെ reaction ആണ് ആശക്ക് നുരയും പതയുമൊക്കെ വരാൻ കാരണം"ലെച്ചു അതിന് ഞാൻ ഒരു വളിച്ച ചിരി ചിരിച്ചു "എന്താ കുത്തി വെച്ചേ"സഞ്ജു പിന്നെ അവരോട് കാര്യങ്ങളൊക്കെ പറഞ്ഞ് ഞങ്ങള് തിരിച്ചു ഫ്ലാറ്റിലേക്ക് തന്നെ പോയി.കണ്ണേട്ടൻ കേസൊക്കെ തീർക്കാൻ അതിന്റെ പുറകെയും.എന്തായാലും ആ അധ്യായം തീർന്നു. ~~~~~~~~~ (After 1 month) അപ്പൊ മക്കൾസ് ഇനിയുള്ള കാര്യങ്ങൾ ഞാൻ നിങ്ങൾക്ക് പറഞ്ഞു തരാം.ദതായത് ഈ സ്റ്റോറീടെ writer ✍🎶പൂമ്പാറ്റ🎶

പറഞ്ഞു തരാം അപ്പൊ നമ്മൾ ഇന്ന് ഒരു സ്ഥലം വരെ പോവുവാണ്. എവിടേക്കാ എന്നല്ലേ അങ്ങു ഗുരുവായൂർ.അവിടെ എന്താ വെച്ചാൽ.കണ്ടറിഞ്ഞോ. ഗുരുവായൂർ അമ്പലനടയിൽ കൈ കൂപ്പി നിൽക്കുകയാണ് ആദി.ഒപ്പം കണ്ണനും ഉണ്ട്.തൊട്ട് അടുത്തായി തന്നെ കിച്ചുവും അനുവും ,ചാരുവും സഞ്ജുവും ഉണ്ട്. അവരുടെ ഫ്രണ്ട്സും വീട്ടുകാരുമെല്ലാം കൂടെ തന്നെയുണ്ട്. സെറ്റ് സാരിയൊക്കെ ഒക്കെ ഉടുത്ത് സർവാഭരണവിഭൂഷതയയാണ് ആദിടെയും അനുന്റെയും ചാരുവിന്റെയും നിൽപ്പ്.കണ്ണനും കിച്ചുവും സഞ്ജുവും മുണ്ടും ഒരു വേല ചെറിയ മുണ്ട് കഴുത്തിലൂടെയും ഇട്ടാണ് നിൽക്കുന്നെ.അപ്പൊ തന്നെ ഊഹിക്കാലോ എന്തായെന്ന്.അത് തന്നെ.അവരുടെ ആഗ്രഹ പ്രകാരം ഗുരുവായൂർ അമ്പലത്തിൽ വെച്ച് കണ്ണൻ അവന്റെ ആമിയെ സ്വന്തമാക്കാൻ പോവുകയാണ്.ഒപ്പം കിച്ചുവും സഞ്ജുവും അവരുടെ ഇണകളെയും.

അപ്പൊ നമ്മളോക്കെ ഇപ്പോ അവരുടെ കല്യാണം കൂടാൻ ആണ് വന്നിരിക്കുന്നെ. എല്ലാരുടെയും മുഖത്തു സന്തോഷം മാത്രം. ഗുരുവായൂർ അമ്പലനടയുടെ മുന്നിൽ സർവാഭരണഭൂഷിതയായി നിൽക്കുകയാണ് ആദി. മഞ്ഞച്ചരടിൽ കോർത്ത ആലിലത്താലി അവൻ അവളുടെ മാരൻ കണ്ണൻ അതാ അവന്റെ ആമിയുടെ കഴുത്തിലേക്കു ചാർത്തുന്നു. തെല്ലു നാണത്തോടെ ആദി തലയുയർത്തി നോക്കുന്നു. അവന്റെ കണ്ണുകളിൽ അവൾക്ക് കാണാൻ കഴിഞ്ഞത് പ്രണയം മാത്രമാണ്.വർഷങ്ങളുടെ സ്വപ്ന സാക്ഷാത്കരമാണ് ,കാത്തിരിപ്പാണ്, പ്രണയമാണ് അവിടെ പൂവണിഞ്ഞത്. തന്റെ ആമിയെ, പ്രണയത്തെ തന്റെ

🌺ചെമ്പരത്തി🌺യെ സ്വാന്തമാക്കിയാ തിളക്കമാണ് അവന്റെ കണ്ണുകളിലുള്ളത്. ആത്മാർഥമായും, ഭ്രാന്തമായും,പ്രണയിച്ചിട്ടും തന്റെ പ്രണയത്തെ നഷ്ടമായവളാണ് 🌺ചെമ്പരത്തി🌺.അവളുടെ പ്രണയത്തിൽ അസൂയാലുവായതായിരിക്കണം ദൈവം. അതുകൊണ്ടയിരിക്കണം അവളുടെ പ്രണയത്തെ അവൾക്ക് നൽക്കാതിരുന്നത് എന്തായാലും ആമിയെന്ന 🌺ചെമ്പരത്തി🌺യുടെ ആത്മാർത്ഥ പ്രണയത്തെ ദൈവം അവൾടെ കണ്ണേട്ടനേ അവൾക്ക് തന്നെ കൊടുത്തിട്ടുണ്ട്.അപ്പൊ അവര് ആമിയും കണ്ണനും ജീവിക്കട്ടെ അല്ലെ. നമ്മുക്ക് പോയേക്കാം. ൲൲൲൲൲൲൲൲൲൲൲൲൲ അപ്പൊ ചങ്ങായിമാരെ 🌺ചെമ്പരത്തി🌺 അവസാനിച്ചു.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story