💞ചൂടൻ വിത്ത്‌ കാന്താരി 💞 : ഭാഗം 10

രചന: ഷഹല ഷാലു

[ഇഷ ] രാവിലെ കണ്ണ് തുറന്നപ്പോൾ ഭയങ്കര ക്ഷീണം.. എഴുനെല്കാൻ പോലും വയ്യ കൈക്കും ശരീരം മൊത്തം വേദന..... എന്റെ അടുത്തന്നെ ഉമ്മ എന്റെ കൈയ്യും പിടിച്ച് ഇരിക്കുന്നുണ്ട്..... ഉമ്മാന്റെ കണ്ണ് ഒക്കെ നിറഞ്ഞു ഒഴുകാ........ ഞാൻ കിടക്കുന്നിടത്ത് നിന്ന് എഴുന്നേൽകാൻ നോക്കിയപ്പോൾ കഴിയുന്നില്ല...... ഉമ്മാ എന്നോട് വേണ്ടന് പറഞ്ഞു...... മോളെ ഇശു.... എന്ത് പറ്റിയതാ നിനക്ക് കൈയ്യിൽ എങ്ങനെ മുറിവ് വന്നേ...... ഉപ്പ ഇന്നലെ വന്നു നോക്കിയപ്പോ നീ എന്തൊക്കെ പിച്ചുംപെയെം പറയായിരുന്നു.... തൊട്ട് നോക്കിയപ്പോ നല്ല പണിയുണ്ടായിരുന്നു.... ഉപ്പ ഡോക്ടറെ വിളിച്ചു.. പേടി പനിയാണെന്നാ പറഞ്ഞത്... ഞങ്ങൾ ഇന്നലെ ഉറങ്ങിയിട്ടില്ല.... (ഉമ്മ)

അത് ഉമ്മാ... ഇന്നലെ ബെഞ്ചിലേ ആണി തട്ടി മുറിഞ്ഞതാ..... പിന്നെ ഐഷുന് വിളിച്ചു ഞാൻ ഇന്ന് ഇല്ലന്ന് പറഞ്ഞേക്ക്..... (ഇശു ) ക്ഷീണം കൊണ്ട് ഞാൻ പിന്നെയും കിടന്നു..... --------------------------------- [മിഷാൽ ] ഇന്നലെ അവൾ ഇൻസ്റ്റ ഓപ്പൺ ചെയ്‌തതെ ഇല്ലല്ലോ.... എന്ത് പറ്റിയതാണാവോ.....എന്തോ മനസ്സിന് വല്ലാത്ത ഒരു പേടി.... ആ ജിതിൻ ഇനി എന്തെകിലും ചെയ്യുമോ.... അവൻമാരോട് ഇന്ന് കോളജിൽ പോവാൻ പറഞ്ഞു.... ഇശുന്റെ മുഖത്തു ഒരു കണ്ണ് ഉണ്ടാവണം എന്ന് പറഞ്ഞു ബോദിപ്പിച്ചു.....

മരുന്നിന്റെ എഫക്ട് കൊണ്ട തോന്നുന്നു വല്ലാത്ത ക്ഷീണം.... വൈകുന്നേരം കോളേജ് കഴിഞ്ഞ് അവന്മാർ വന്നു..... ടാ നിങ്ങൾ ഇശുനെ കണ്ടോ.... അവളെ കൈക്ക് എങ്ങനെണ്ട്.. (മിച്ചു ) അവൾ ഇന്ന് വന്നിട്ടില്ലടാ... പനിയാണെന്ന് ഐഷു പറഞ്ഞു... നാളെ വരുമായിരിക്കും..... (ജാസി) നാളെ ചെന്നിട്ട് വേണം ആ ....... ജിതിനെ ഒന്ന് കാണാൻ.... (മിച്ചു) നീ കുറച്ച് ദിവസം റസ്റ്റ്‌ എടുക്ക് (ആദി ) അത് എന്തിനാടാ എനിക്ക് ഇപ്പൊ കുഴപ്പം ഒന്നുമില്ലല്ലോ.... (മിച്ചു)

അത് കണ്ടാലും പറയും നീ വരണ്ടാന്ന് പറഞ്ഞ വരണ്ട 😡(ജാസി) ഓഹ്.... വരുന്നില്ല സാറമ്മാരെ.... പിന്നെ നിങ്ങളെ ഒരു കണ്ണ് എപ്പോഴും ഇശുന്റെ മേൽ വേണം ആ ജിതിൻ അവളെ എന്തേലും ചെയ്യും...... (മിച്ചു ) അല്ലടാ മിച്ചു നിനക്ക് എന്താ അവളോട് ഇത്ര... ഇത്.... ന്താണ് മോനെ കൈവിട്ട് പോയാ... (ആദി ) എന്ത് ഇത്... ഒന്നും ഇല്ലടാ... അവൾ ഒരു പെണ്ണല്ലേ.... അവളുടെ പ്രായത്തിൽ എനിക്കുംഉണ്ട് ഒരു പെങ്ങൾ... അതിന്റെ ഒരു സംരക്ഷണം അല്ലാതെ ഒന്നുമില്ല😝(മിച്ചു )

മ്മ് മ്മ്മ്മ്...... അത് ഞങ്ങൾക്ക് മനസ്സിലാവുന്നുണ്ട്..... (ജാസി ) --------------------------------- [ഇഷ ] വൈകുന്നേരം എഴുനേറ്റ് ഒന്ന് ഫ്രഷ് ആയി വന്ന്.... ഫുടൊക്കെ ഉമ്മയാണ് വാരിതന്നത് ...... ഇപ്പൊ വല്ല്യ കുഴപ്പം ഒന്നുമില്ല..... നാളെയും കോളജിൽ പോണ്ട എന്ന് ഉമ്മ പറഞ്ഞു..... ഉമ്മാനെറ്റ് കിച്ചണിൽ ഇരിക്കുമ്പോഴാണ്.... ഉമ്മാന്റെ ഒരേ ഒരു ആങ്ങളആയ ഷഹൽ മാമ വരുന്നത് മാമിയും ഉണ്ട്ട്ടാ... ...... ഞാൻ മാമാന്ന് വിളിക്കുമ്പോ ന്റെ ഉമ്മി കൊയൽഎന്ന് വിളിക്കും.....

അവർക്ക് മൂന്ന് ആണ്മക്കൾ ആണ്... അതോണ്ട് തന്നെ ഇന്നേ വല്ല്യ കാര്യമാണ്..... അവർ വന്ന എനിക്ക് ഫോണും വേണ്ട ഒന്നും വേണ്ട ഫുൾ ടൈം അവരോട് കുറുമ്പ് കാണിച്ചുനടക്കും.....അവർ നിക്കാൻ വന്നതാണ് അതാണ് മ്മക്ക് പെരുത്ത് സന്തോഷം...... അവരെ മക്കൾസ്സ് ഒക്കെ പഠിക്കാൻ വേണ്ടി അങ്ങ് വിദേശത്താന്ണ്...... രണ്ടാൾ ട്വിൻസ് ആണ് അവർ എയർപോർട്ട് മാനേജ്മെന്റ് പഠിക്കുന്നു..... അഷ്‌കർ ഷാ, അജ്മൽ ഷാ.... മറ്റേയാൾ ഡിഗ്രി ഫൈനൽ... ആസിൽ ഷാ.....

മ്മളെ മാമന്റെ പ്ലാൻ മ്മളെ അജ്മൽ ഷാ യെക്കൊണ്ട് കല്ലിയാണം കഴിപ്പിക്കാൻ ആണ്.... മ്മക്ക് ആണേൽ ഓനെ കാണുന്നതേ കലിപ്പ്ആണ്..... ഓനും ഞാനും തമ്മിൽ കണ്ടാൽ അവടെ ബദറും ഉഹുദും ഒക്കെ നടക്കും സാക്ഷാൽ കീരിയും പാമ്പും..... അങ്ങനെ മൂന്ന് ദിവസം പോയത് അറിഞ്ഞില്ല..... ഇന്ന് തിങ്കളാഴ്ച മാമിയും മാമനും ഇന്ന്ഉച്ചക്ക് പോകും. അവരോട് ഒക്കെ പോവാന്ന് പറഞ്ഞു കോളജിലേക്ക് പോയി.... എന്തോ മനസ്സിൽ ഒരു പേടി പോലെ...... ക്ലാസ് ഫുൾ ശോകം ആയിരുന്നു അവൾമാർ ഓരോന്ന് പറഞ്ഞു ആകാൻ തുടങ്ങി.... അജിയും സിദ്ധുസാറും ഇപ്പൊ ഭയങ്കര ചാറ്റിംഗ് ആണ്. കോളജിൽ വന്ന അതിലും കമ്പനി.....

മിച്ചുക്കാ ഇല്ലാത്തോണ്ട് മ്മക്ക് ഭയങ്കര ബോറിങ് ആയിരുന്നു... ന്നാലും മൂപര് ഇന്നേ പറ്റിച്ചല്ലോ... മറിച് ജീവിച്ചുന്ന് പറയാം അങ്ങനെത്തേ അവസ്ഥയായിരുന്നു... ഇതിനൊക്കെ പലിശ സഹിതം തിരിച്ചുതന്നിരിക്കും ചൂടാ......... ഒരാഴ്ച കഴിഞ്ഞ് കിട്ടാൻ മനുഷ്യൻ ചക്രശ്വാസം വലിക്കുകയായിരുന്നു.... അതിന്റെഇടയിൽ എന്തൊക്കെണ്ടായി.... ആദിക്ക സെക്കന്റ്‌ ഇയറിൽ പഠിക്കുന്ന കുട്ടിയെ സെറ്റ് ആകാൻ നോക്കുന്നു... ഞാൻ മ്മളെ ഐഷുവിനെയും ജാസിക്കയെയും സെറ്റ് ആകി...

മ്മടെ നിച്ചു ന്റെ എൻഗേജ്മെന്റ് കഴിഞ്ഞു..... മ്മക്ക് ആണേൽ ഒന്നിനും ഒരു ഉഷാർ ഇല്ല ഫുൾ ശോകം.... 😞 --------------------------------- [മിഷാൽ ] ഇതിപ്പോ രണ്ട്ആഴ്ചയായി അവളെ ഒന്ന് കണ്ടിട്ട്. കഥകൾ എല്ലാം അവൾ പറഞ്ഞു അറിഞ്ഞുകാണുമല്ലോ.... കോളജിൽ നടക്കുന്നതെല്ലാം വള്ളി പുള്ളി തെറ്റാതെ അവന്മാർ പറഞ്ഞുതരും അതാണ് ഒരു ആശ്വാസം.... എന്നും അവളെ ഫോട്ടോനോക്കി കിടക്കാനെ മ്മക്ക് യോഗംഒള്ളു..... നാളെ കോളജിൽ പോണം ഇനി ഇങ്ങനെ കിടക്കാൻ പറ്റില്ല.... എന്നാലും അവൾക് ഒന്ന് ഇങ്ങോട്ട് മെസ്സേജ് അയച്ചൂടെ.... ഇപ്പോഴും എന്നോടുള്ള ദേഷ്യം മാറിയില്ലേ...... ഓരോന്നും ചിന്തിച്ചു മ്മള് അങ്ങനെ ഉറങ്ങിപോയ്‌ --------------------------------- [ഇഷ ]

എനിക്ക് ഇനി കാത്തുനില്കാൻ പറ്റില്ല എനിക്ക് ഇപ്പൊ മിച്ചുക്കാനെ കാണണം.... ജാസിക്കാക്ക് വിളിച്ച് കാര്യം പറഞ്ഞു.. ഇക്കാ ലൊക്കേഷൻ സെൻറ് ചെയ്ത്തന്ന്..... ചാലുമ്മയും പായിപ്പയും ഉറങ്ങിഎന്ന് ഉറപ്പ് വരുത്തി മെല്ലെ ഡോർ തുറന്ന് ടെറസ്സ് വഴി കോണിയിൽ കൂടെ പുറത്തേക്ക് ഇറങ്ങി. മ്മള് സ്കൂട്ടി എടുത്ത് നേരെ വിട്ടു മിച്ചുക്കന്റെ വീട്ടിൽക്ക് മ്മളെ ഗൂഗിൾ ചേച്ചിപറയുന്നതനുസരിച്ച്... അവസാനം ഒരു വലിയവീടിന്റെ മുന്നിൽ എത്തിയപ്പോൾ ഉണ്ട് മ്മളെ ഗൂഗിൾ സെച്ചി പറഞ്ഞത് you are at the location ഗേറ്റ് ലോക്ക് ആണ്.....

പുറത്ത് സെക്യൂരറ്റി ഒക്കെ ഉണ്ട് മൂപര് നല്ല ഉറക്കിൽ ആണ്... മ്മള് സൗണ്ടണ്ടാകാതെ മതിൽ ചാടി... മിച്ചുക്കന്റെ റൂമിലേകുള്ള വഴി ജാസിക്ക മെസ്സേജ് അയച്ച് തന്ന്.. ന്റെ ജാസിക്കാ... ഇങ്ങള് മുത്താണ് മുത്ത്.... പുറത്ത് ഇരിക്കുന്ന കോണി എടുത്ത് മുകളിലെ സിറ്റ് ഔട്ടിലേക്ക് ചാരിവെച്ചു സിറ്റ് ഔട്ടിൽ കടന്ന് അവിടുന്ന് മിച്ചുക്കന്റെ റൂം തുറക്കാൻ നോക്കിയപ്പോൾ ലോക്ക് ആണ്. തെണ്ടി എന്തിനാ ലോക്ക് ആകി കിടക്കുന്നെ.... ഇനി എന്ത് ചെയ്യും.......

അപ്പോഴാണ് ജനൽ തുറന്നിട്ടത് കണ്ടത് അതിലൂടെ നോക്കിയപ്പോൾ ലോക്ക് തുറക്കാൻ സിമ്പിൾ ആണ്.... പക്ഷെ മ്മളെ കൈ എത്തുന്നില്ല..... മ്മള് ആ കോണിവഴി പുറത്തേക്ക് തന്നെ ഇറങ്ങി ഒരു കൊള്ളിഎടുത്ത് വീണ്ടും കയറി... അങ്ങനെ ആ കൊള്ളിയേറ്റ് മ്മള് എങ്ങനെയൊക്കെയൊ ലോക്ക് തുറന്നു....... അകത്തേക്ക് കയറി... തെ കിടക്ക്ന്ന് മ്മടെ മുത്ത്മണി മൈ മൊഞ്ചൻ.... എന്നാ മൊഞ്ച ഇങ്ങനെ കിടക്കുന്നത് കാണാൻ... ചേ ഈ ചെക്കൻക്ക് ഒരു ഷർട്ട്‌ഒക്കെ ഇട്ട് കിടന്നൂടെ.....

. മ്മള് ഓന്റെ അടുത്ത് പോയി നെറ്റിയിൽ കിടന്ന മുടി നീക്കി ഓന്റെ നെറ്റിയിൽ ഒരു മുത്തം കൊടുത്തു... പെട്ടെന്ന് ചെക്കൻ ഒന്ന് ഞെരങ്ങി.... വേഗം കർട്ടനിന്റെ സൈഡിൽ ഒളിച്ചു... പിന്നേ ഓന്റെ അനക്കം ഒന്നും ഇല്ല... നോക്കിയപ്പോ ഓൻ ഇപ്പോഴും നല്ല ഉറക്കമാണ്..... കുറച്ച്നേരം കൂടി ഓനെ നോക്കിനിന്ന് റൂമിൽ ഉള്ള ഫോട്ടോസ് ഒക്കെ നോക്കി. ന്നിട്ട് ഓന്റെ അടുത്തേക്ക് പോയി ഓന്റെ മുടിയൊക്കെ ഒന്ന് ശെരിയാക്കി മീശപിരിച്ച് താടിയൊക്കെ നല്ലപോലെയാകി കൈ കൊണ്ട് ഒരു മുത്തം കൂടികൊടുത്തു.....

. പിന്നേ അധിക നേരം അവിടെ നിന്നില്ല..... ഡോർ അടച്ചു പുറത്ത് ഇറങ്ങി റൂം ലോക്ക് ആകാൻ വേണ്ടി ജനലിലൂടെ ആ കൊള്ളി ഇട്ടതും തെ കിടക്കുന്നു കൊള്ളി അകത്തു... അത് വീണ സൗണ്ട് കേട്ട് ഓൻ ഞെട്ടി എണീറ്റു നോക്കിയപ്പോ മ്മളെ ആണ് കാണുന്നത്.... മ്മൾ കൈ ജനലിലൂടെ എടുക്കാൻ നോക്കിയതും ഓൻ കൈ പിടിച്ചുവെച്ചു...... ന്നിട്ട് ഡോർ തുറന്ന് എന്നെയും വലിച്ച് വീണ്ടും ഉള്ളിലേക്ക് തന്നെ കയറി ഡോർ ലോക്ക് ആകി.... പടച്ചോനെ കാത്തോളണേ....

ഓന്റെ മോന്ത കണ്ട് എന്നെഇപ്പൊ പരലോകത്തേക്ക് അയക്കും എന്നാ തോന്നുന്നേ....... ഓൻ എന്റെ നേരെ കൈ ഉയർത്തിയതും.... മ്മള് കണ്ണും അടച്ച്... അള്ളോഹ് മിച്ചുക്കാ.... തല്ലല്ലേ.... സത്യായിട്ടും മ്മള് ഇപ്പൊ വരുന്നേ ഒള്ളു.... ഇന്നേ ഒന്നും കാട്ടല്ലെ....... ഓന്റെ പ്രതികരണം ഒന്നും കാണാതായപ്പോൾ മ്മള് കണ്ണ് തുറന്നപ്പോ ചെക്കൻഉണ്ട് കൈയ്യും കെട്ടി മ്മളെ നോക്കിഇളിക്കുന്ന്... ഞാനും ഒന്ന് ഇളിച്ചുകൊടുത്തപ്പോ ഓന്റെ ആ ഇളിച്ച മോന്ത പെട്ടെന്ന് കലിപ്പായി....... ഓൻ ന്റെ അടുത്തേക്ക് നടന്ന് വരാൻ തുടങ്ങി... ഓൻ മുന്നോട്ട് വരുംതോറും മ്മള് പിറകോട്ടും.. അവസാനം ചുമരിൽ തട്ടി നിന്നു..... രണ്ട് സൈഡിൽആയി കൈ വെച്ചു....

ഓൻ മുഖം എന്റെ മുഖത്തേക്ക് കൊണ്ട് വന്നതും.. ..... മിച്ചുക്കാ.... ഇങ്ങള് ഇത് എന്താ കാട്ടുന്നെ.... എന്നെ വിട് എനിക്ക് പോണം....... ഹേയ് പോവല്ലെടി... ഞാൻ നിന്നെ പീഡിപ്പിക്കാൻ പോവാന്ന് പറഞ്ഞ് മുഖം എന്നിലേക്ക് ഒന്നൂടെ ചേർത്തതും..... മിച്ചുക്കാ...... ഇങ്ങള് എന്താ ഇങ്ങനെ.... എന്നെ വിട് എനിക്ക് പോണം എന്ന് പറഞ്ഞതും അവൻ ഡോർ തുറന്ന് എന്നെ പുറത്തേക്ക് ഒറ്റ തള്ള്...... ഒന്ന് പോയെടി.... പീഡിപ്പിക്കാൻ പറ്റിയ മുതലും....ഒറ്റവീക് വെച്ച് തന്നാൽഉണ്ടല്ലോ... രാത്രിസമയം കറങ്ങിനടക്കാണോ പണി... എന്റെ കയ്യിൽന്ന് കിട്ടണ്ടേൽ വീട്ടിൽ പോവാൻ നോക്കടി........ പിന്നെ അവടെ നിന്നില്ല മ്മള് വേം സ്ഥലം കാലിയാകി..............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story