💞ചൂടൻ വിത്ത്‌ കാന്താരി 💞 : ഭാഗം 11

Choodan with kanthari

രചന: ഷഹല ഷാലു

[മിഷാൽ ] രാത്രി ഉറങ്ങികിടക്കുമ്പോഴാ ഇശു നെറ്റിയിൽ കിസ്സ് ചെയ്യുന്നത് പോലെ തോന്നിയത്.കണ്ണ് തുറന്ന് നോക്കിയപ്പോൾ ആരും ഇല്ല സ്വപ്നം ആവുംഎന്ന് കരുതി വീണ്ടും കിടന്നു പെട്ടെന്നാണ് എന്തോ ഒരു സൗണ്ട് കേട്ടത് എണീറ്റ് നോക്കുമ്പോ തെ നില്കുന്നുഇശു. ഓൾ എന്താ ഈ നേരത്ത്... ഡോർ തുറക്കാൻ നോക്കാണ് ഓൾ. പടച്ചോനെ ഈ പെണ്ണിന് ഉറക്കം ഒന്നും ഇല്ലേ.... ഓൾ ഇപ്പൊ എന്തിനാ ഇങ്ങോട്ട് വന്നേ... ഇനിപ്പോ വല്ലതും മോഷ്ടിക്കാൻ ആവുമോ....

എന്തായാലും അകത്ത് കയറിയിട്ടില്ല... വരുന്ന വഴിയാണ് ഓൾക്ക് വേണ്ടത് കൊടുത്ത് ഇവിടുന്ന് ആട്ടി ഓടിച്ചു..... രാവിലെ എണീറ്റ് വേം കോളജിലേക്ക് ഉള്ള ഒരുക്കം തുടങ്ങി ഉമ്മ പോവണ്ടന്ന് കൊറേ പറഞ്ഞു വാശി പിടിച്ചുകൊണ്ട് കോളജിലേക്ക് പുറപ്പെട്ടു....രണ്ടാഴ്ച എങ്ങനെ അവളെ കാണാതെ നിന്ന്ന്ന് എനിക്ക് മാത്രേ അറിയൂ.... കോളജിൽ എത്തി ജാസിന്റെയും ആദിയുടെയും കൂടെ നില്കുമ്പോഴാണ് ഇശു ആ സഫ്നയോട് തല്ലുണ്ടാകുന്നത് കണ്ടത്....

എന്നിട്ട് അവൾ ക്ലാസിലേക്ക് പോയി..... ഞാൻ സഫ്നയെ വിളിച്ച് ചോദിച്ചു എന്തായിരുന്നു അവിടെന്ന്.... ആ കുട്ടിക്ക് എന്ത് അഹങ്കാരമാണ് സീനിയർസിനോട്‌ കുറച്ച് ബഹുമാനം ഒക്കെ കാണിചൂടെ.... (സഫ്ന ) നീ എന്താ അവളോട് പറഞ്ഞത്(മിച്ചു) പേരൊക്കെ ചോദിച്ചു അപ്പോഴേ അവൾക്ക് ഒരു ജാടയുണ്ടായിരുന്നു... പിന്നെ പാട്ട് പാടാൻ പറഞ്ഞപ്പോ അവൾക്ക് പറ്റില്ലന്ന്..... (സഫ്ന ) ഹം നീ പൊയ്ക്കോ (മിച്ചു ) മിച്ചു... നീ വാ നമുക്ക് അവളുടെ ക്ലാസ് വരെ പോയിട്ട് വരാം (ജാസി )

(ഞങ്ങൾ അവളുടെ ക്ലാസിലേക്ക് നടന്നു. ജനലിന്റെ അടുത്ത് എത്തിയപ്പോ ഇശുന്റെ സംസാരം കേട്ട്.... ) ആ പെണ്ണിന് ഞാൻ ഒരു പണി കൊടുത്തിരിക്കും അവൾക്ക് അറിയില്ല ഈ ഇഷയെ... (ഇശു ) ഡീ നീ ഒന്ന് അടങ്.... സീനിയർ ആണ് അവരോട് കളിക്കാൻ നിക്കണ്ട (ഐഷു ) പിന്നെ സീനിയർ ആണെന്ന് പറഞ്ഞ് തലയിൽ കേറി പൊറോട്ട അടിക്കാൻ വന്നാൽ ഈ ഇഷമെഹറി ആരാന്ന് അവൾ അറിയും.... (ഇശു ) -

-------------------------------- [ഇഷ ] ഇന്ന് കോളേജിൽ എത്തി ക്ലാസിൽ പോവുമ്പോഴാണ് ഒരു സീനിയർ പെണ്ണ് ഞങ്ങളെ റാഗ് ചെയ്യാൻ വന്നത് .... അവൾ ചോദിക്കുന്നത് കേട്ടാൽ മുഖമടക്കി ഒന്ന് കൊടുക്കാൻ തോന്നും..... ഡീ നിന്റെ പേര് എന്താടി... (സഫ്ന ) ഇശാ മെഹറിൻ....... (ഇശു ) നീ ആൾ പൊളിയാലോ..... അവൻമാർ പറഞ്ഞപ്പോ ഇത്രയും പ്രതീക്ഷിച്ചില്ല.... എന്നോട് ഒരുത്തൻ ചോദിക്കാൻ പറഞ്ഞതാ നിനക്ക് ഒരു ദിവസത്തിന് എത്രയാ റേറ്റ് എന്ന്... എത്ര വേണേലും പറഞ്ഞോടി അവൻ തരും..... (സഫ്ന )

(അങ്ങനെ ഓരോന്ന് പറഞ്ഞ് അവിടെ തല്ലായി...... ) ഫ്രണ്ട്‌സ് എന്നെ പിടിച്ച് വലിച്ചു ക്ലാസിലേക്ക് കൊണ്ട് വന്നു.... എന്നിട്ടും അവളോടുള്ള കലി മാറുന്നില്ല....... --------------------------------- [സഫ്ന ] അങ്ങനെ എന്റെ ഫസ്റ്റ് പ്ലാൻ സക്സസ്സ് ആയി.... കുറച്ച് ദിവസമായി അവനെയും അവളെയും ഒപ്പം കിട്ടാൻ വേണ്ടി കാത്തുനില്ക്കുന്നെ.... ഇനി രണ്ടാമത്തേ പ്ലാൻ, അതും കൂടി കഴിഞ്ഞാൽ നീ പൂർണമായും തകരും ഇഷാ...... പിന്നെ മിഷാൽ എന്റെ മാത്രമായിരിക്കും ഈ സഫുന്റെ സ്വന്തം മിച്ചു.......

മോളെ ഇഷാ.... നിനക്കുള്ള പണി നാളെതന്നെ തന്നിരിക്കും.... നീ കാത്തിരുന്നോ.... മിച്ചു നിന്നെ പൂർണമായും വെറുക്കും തള്ളി പറയും....🔥 IAM WAITING FOR THAT MOMENT🔥 --------------------------------- [ഇഷ ] സാർ ക്ലാസിൽ വന്ന് ക്ലാസ് തുടങ്ങി... എന്നിട്ടും രാവിലെ നടന്നത് ഒന്നും മറക്കാൻ പറ്റുന്നില്ല.... ഡീ എനിക്ക് ദേഷ്യം വരുന്നുണ്ട്.... അവളെ എന്റെ കയ്യിൽ കിട്ടിയാൽ മുഖമടിച്ച് പൊട്ടിക്കും..... (ഇശു ) ഒന്ന് മിണ്ടാതെ ഇരിക്ക് ഇഷൂ...... സാർ പിടിച്ച് പുറത്തിടും എന്നേകൂടി ഇനി പറയിപ്പിക്കല്ലെടി..... (ഐഷു )

എന്നാലും ഐഷു അവൾ പറഞ്ഞത് ഒര്കുമ്പോ പെരുവിരൽ മുതൽ തരിച്ച് വരാണ്..... (ഇശു ) ടി ഇശു അവൾ സീനിയർ ആണ് പണി കിട്ടുമോ...... (നിച്ചു ) ഒന്ന് പോടീ... ഞാൻ അവൾകിട്ട് ഒരു പണി കൊടുക്കും... (ഇശു ) ഇഷാ തനിക്ക് എന്താ അവിടെ പണി... ഫുൾ ടൈം സംസാരം ആണല്ലോ... ഇപ്പൊ കൂടെ ഇരിക്കുന്നവളേ കൂടി വെടക്ക് ആകി..... (സിദ്ധു സാർ ) (എന്താ തന്റെ പേര് സിദ്ധുസാർ ഐഷുനോടായി ചോദിച്ചു ) ആയിഷ..... (ഐഷു ) ആയിഷ, ഇഷ ഗെറ്റ് ഔട്ട്‌ ഓഫ് മൈ ക്ലാസ്..... (സിദ്ധുസാർ )

(ഞങ്ങൾ വേം പുറത്തേക്ക് പോയി .. ഐഷു കലിപ്പിൽ ആണ് ഞാൻ കാരണമാണ് ഓൾ പുറത്തായത്ന്നാ പറയുന്നേ ) ഞങ്ങൾ രണ്ടും അങ്ങനെ ക്യാന്റീനിൽ പോയി... അപ്പൊ അവിടെണ്ട് രണ്ടെണ്ണം സംസാരിച്ച് നിൽക്കുന്ന്..... ഒന്ന് മ്മളെ ജാസി ബ്രോയും ഒന്ന് മ്മളെ സ്വന്തം മിച്ചുക്കയും, ഞങ്ങൾ അവരെ അടുത്തേക്ക് പോയി.... ഇന്ന് മിച്ചുക്ക വരുമെന്ന് അറിഞ്ഞില്ല... മ്മളെ മൂഡ് ഒക്കെ ഓൺ ആയി 😍😍

രാത്രി മിച്ചുക്കാന്റെ റൂമിൽ പോയതും കിസ്സ് ചെയ്തതും മനസ്സിലേക്ക് വന്ന് ..... ഇനിപ്പോ ചെങ്ങായി ഇന്നോട് ചൂടാവോ.. മൂപ്പരെ ഫേസ് ചെയ്യാൻ ഒരു മടി.... --------------------------------- [ജാസി ] (ആദിക്ക് എന്തോ പണിയുണ്ട് എന്ന് പറഞ്ഞ് അവൻ പോയിരുന്നു ക്ലാസിൽ കയറാൻ മൂടില്ലാ..... ഞാനും മിച്ചുവും കൂടെ ക്യാന്റീനിൽലേക്ക് പോയി.... അപ്പോഴാണ് അവിടേക്ക് ഇശുവും ഐഷുവും വന്നത്. അപ്പൊ തന്നെ മിച്ചുന് ഒരു കാൾ വന്നു. അവൻ ഇപ്പൊ വരാന്ന് പറഞ്ഞു പോയി......

അപ്പൊ ഇശുവും ഐഷുവും എന്റെ അടുത്തേക്ക് വന്ന്.... ) ടി ഇശു നിനക്ക് പ്രാന്ത് ആണോ ഇങ്ങനെ ഓന്റെ പിന്നാലെ നടക്കാൻ... ഒന്നുല്ലേലും നീ എന്റെ പെങ്ങൾ അല്ലെ... പോയി ഇഷ്ട്ടാന്ന് പറയടി.... (ജാസി ) അനക്ക് അത് പറയാം. മിച്ചുക്കാന്റെ കണ്ണിൽനോക്കിയാൽ തന്നെ ഞാൻ ലോകം മറക്കാൻതുടങ്ങും...... (ഇശു ) ഇവൾക്ക് മിച്ചുക്കാന്ന് പറഞ്ഞാൽ പ്രാന്ത് ആണ്.... എന്നിട്ട ഇവൾ ഇഷ്ട്ടം പറയാതെ നടക്കുന്നെ.... പൊട്ടത്തി തന്നെയാ..... (ഐഷു ) ടി പെണ്ണെ നിനക്ക് പറ്റില്ലെങ്കിൽ ഞാൻ പറയാടി.... (ജാസി ) ഒന്ന് പോയിക്ക ജാസിക്കാ...🙈ജാസിക്കാടെ വായിൽന്ന് മിച്ചുക്കാ അത് അറിയണ്ട......

. ഞാൻ തന്നെ ന്റെ മിച്ചുക്കാനോട്‌ പറഞ്ഞോണ്ട്.. (ഇശു) എന്തോ ആരെടെ മിച്ചുക്കാന്ന് 😂.... (ജാസി ) ന്റെ മിച്ചുക്കാന്ന്...... എന്തെ എന്റെ അല്ലെ..... 😝(ഇശു ) അയ്യോ.... നീ തന്നെ എടുത്തോ ആ ചൂടനെ....(ജാസി ) (എന്ന് പറഞ്ഞു അവർ രണ്ടും എന്നെ കളിയാക്കാൻ തുടങ്ങി..... ) ഷൂ....... മിണ്ടാതെ ഇരി.... മിച്ചുക്കാ വരുന്ന്...... (ഇശു ) --------------------------------- [മിഷാൽ ] ഞാനും ജാസിയും ക്യാന്റീനിൽ നില്കുമ്പോഴാണ് ന്റെ ഇശുവും ഓളെ ഫ്രണ്ട് ഐഷുവും വരുന്നത്....

അപ്പോഴേക്കും എനിക്ക് ഒരു കാൾ വന്ന്.... ഓഫീസിൽ നിന്ന് ആയിരുന്നു അവർ അവിടെ എന്തൊക്കെ സംസാരിക്കുന്നുണ്ട്.... ഇടക്ക് ഇടക്ക് എന്നെ നോക്കുന്നുംണ്ട്...... ഫോൺ പോക്കറ്റിൽ വെച്ച് അവരെ അടുത്തേക്ക് നടന്നു...... ഇവൾ ദിവസം കൂടും തോറും മൊഞ്ചത്തി ആയിവരാണല്ലോ.... പടച്ചോനെ ന്റെ പെണ്ണിന്റെ മേൽ ന്റെ തന്നെ കണ്ണ് വീഴാലോ... ന്നാലും ഇവൾ എന്തിനാവും ഇന്നലെ വീട്ടിലേക്ക് വന്നത് എന്നെ കാണാൻ ആവുമോ.... ഏയ് അതിന് വഴിയില്ല കാരണം ഓളെ മോന്ത കണ്ടാൽ അറിയാം അവൾക്ക് എന്നോട് ഇപ്പോഴും കലിപ്പ് ആണെന്ന്........ ഹ ആരൊക്കെയാ ഇത്.... കൊറേ ആയല്ലോ കണ്ടിട്ട് മ്മള് കുറച്ച് ദിവസം ലീവിൽ ആയിരുന്നു... (മിച്ചു )

ഹാ അറിഞ്ഞു.... ഇപ്പൊ ഓക്കേ ആയീലെ..... (ഐഷു ) ഹാ കുഴപ്പല്ലാ....... എല്ലാം ക്ലിയർ ആയി..... (മിച്ചു ) (ഇശു അപ്പോഴും മ്മളെ മൈൻഡ് ആകാതെ ഫോണിൽ തോണ്ടി നിൽക്കാ.... അത് കാണുമ്പോ അടിമുടി തരിച്ച് വരാണ് ) ഐഷു വാ നമുക്ക് പോകാം... (ഇശു ) അതെന്താ ഇഷ മെഹറിൻ.... ഞാൻ വന്നപ്പോ പോവുന്നെ.... എന്നോടുള്ള ദേഷ്യം ഇപ്പോഴും മാറിയില്ലേ... (മിച്ചു ) (ഓൾ എന്റെ വാക്കിനെ ഒന്ന് പുച്ചിച്ചു തള്ളി ഐഷുനേം വിളിച്ച് അവിടെ നിന്നും പോയി.... )

ടാ ജാസി..... ഇവൾക്ക് എന്താടാ എന്നോട് ഇത്രയും ദേഷ്യം.ഞാൻ സോറി പറഞ്ഞതല്ലേ.... .. (മിച്ചു ) അയ്യോ പൊന്ന്മോനെ അതൊന്നും ഓർമിപ്പിക്കല്ലെ... മോന്ക്ക് ഒന്നും അറിയില്ലേ.....ആദ്യം അവളെ വീട്ടുകാരെ പറഞ്ഞു... അതിന് സോറി പറയാൻ പോയ നീ വീണ്ടുംഓളോട് ബൈക്ക് കേടാക്കിന്ന് പറഞ്ഞ്കലിപ്പായി..... പിന്നെ ആക്‌സിഡന്റ് ആയപ്പോൾ ഓർമ്മയില്ലാത്ത പോലെ അഭിനയിച്ചു...... ഇപ്പൊ തെളിഞ്ഞ മോന്ക്.... (ജാസി ) (ഇങ്ങനെ പോയാൽ ഞാൻ ഇഷ്ടാന്ന് പറഞ്ഞാൽ പോലും ഓൾ അക്‌സെപ്റ് ചെയ്യില്ലല്ലോ..... എന്റെ ഒരു വിധി...... ) ..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story