💞ചൂടൻ വിത്ത്‌ കാന്താരി 💞 : ഭാഗം 12

Choodan with kanthari

രചന: ഷഹല ഷാലു

[ഇഷ ] ഇത് ഇനി ഇങ്ങനെപോയാൽ ശെരിയാവൂല....മിച്ചുക്കാനോട് ഞാൻ എന്റെ ഇഷ്ടം പറഞ്ഞിരിക്കും. എന്നൊക്കെ കണ്ണാടിയുടെ മുന്നിൽ നിന്ന് കൊണ്ട് പറഞ്ഞു.... എന്റെ സ്ഥിരം പരിപാടിയാണ് ഇത് കണ്ണാടിയുടെ മുന്നിൽ നിന്ന്കൊണ്ട് ഓരോ കോപ്രായം കാട്ടുന്നത്..... അങ്ങനെ കോളേജിലേക്ക് പോവാൻ വേണ്ടി അണിഞ്ഞോരുങ്ങി. ഒരു പിംഗ് കളർ ടോപ്പും അതിലേക്ക് നേവീ ബ്ലൂ ജീൻസും ഇട്ട് ഷാൾ ചുറ്റികുത്തി മ്മളെ ചാലുമ്മാന്റെടുത്ത്ക്ക് വിട്ടു....

ഉമ്മാനെറ്റുള്ള അടിപിടി കഴിഞ്ഞ് ചായകുടിച് വേം കോളേജിലേക്ക് വിട്ടു..... പോകുന്ന വഴി ഒരു ഷോപ്പിൽ കയറി മ്മളെ ചൂടന് ഒരു സിൽവർ റിങ് വാങ്ങി... അവിടുന്ന് നേരെ കോളേജിലേക്ക് വിട്ടു... ജാസിയും ആദിയും അവിടെ നില്കുന്നത് കണ്ടു പക്ഷെ മ്മളെ കൊരങ്ങനെ മാത്രം അവിടെ കാണാൻ ഇല്ല..... ഞാൻ മ്മളെ ബ്രോസിന്റെഅടുത്ത്ക്ക് വെച്ച് പിടിച്ചു..... അയ്യോ..... ആരിത്.... ഞങ്ങടെ ഞങ്ങടെ ചൂടന്റെ കാന്താരിഇശുട്ടിയൊ.......

മൊഞ്ചത്തി ആയിക്ക്ണല്ലോ....(ജാസി ) അള്ളോഹ് പൊന്ന് ജാസിക്കാ ഇങ്ങനെ പൊക്കല്ലേ... ഞാൻ എവിടെയൊക്കെ എത്തി.... (ഇശു ) ന്റെ പൊന്ന് ഇശു... നീ എന്നേലും അവനോട് ഇഷ്ട്ടാന്ന് പറയോ.. (ജാസി ) ജാസിക്കോയ്..... ഇന്ന് ഇങ്ങള് കണ്ടോ.... ഇന്ന് മുതൽ മിച്ചുക്കാ ഈ ഇശുന്റെ ആണ്... ന്റെ മാത്രം..... (ഇശു ) അയ്യോ..... അപ്പൊ ഇനി ഞാൻ മാത്രം സിംഗിള്..... (ആദി ) എങ്ങനെ..... ഒന്നൂടെ പറഞ്ഞെ.... സിംഗിൾആത്രേ.... ലിസ്റ്റ് എടുക്ക്മാനെ.....

ഇൻസ്റ്റയിൽ എത്രെണ്ണം, ടിക് ടോക്, ഷെയർചാറ്റ്, ഹെലോ, അങ്ങെനെ എത്രണ്ണം ഉണ്ട്.... (ജാസി ) ന്റെ പൊന്നോ... ഇതൊക്കെ എങ്ങനെ സാതിക്കുന്ന്..... അപ്പൊ ആൾ ഒരു കാട്ടുകോഴിയാണല്ലേ..... (ഇശു ) ടി അങ്ങനെ ഒന്നുമില്ലടി ഞാൻ നല്ലകുട്ടിയല്ലേ.... അന്റെ അറിവിൽ ആരേലും ഉണ്ടേൽ ഒന്ന് സെറ്റ് ആകി തായോട്ടാ...... (ആദി ) അങ്ങനെ ഇവരോട് സംസാരിച്ചുനിന്നപ്പോഴാണ് എന്റെ ഫോണിലേക്ക് ഒരു മെസ്സേജ് വന്നത്.... നോക്കിയപ്പോ ഐഷു ആണ് അവർ മൂന്ന് പേരും ഇന്ന് വരുന്നില്ലാന്ന്....

മനസ്സിൽ അവരെ ഒരുപാട് തെറിവിളിച്ചു..... അപ്പോഴാണ് എന്റെ ക്ലാസിലെ ഒരു കുട്ടിയെകണ്ടത് അവളെ കൂടെ ഞാൻ ക്ലാസിലേക്ക് പോയി...... --------------------------------- [മിഷാൽ ] രാവിലെ എന്നീറ്റ് നേരെ ഉമ്മിടെ അടുത്തേക്ക് പോയി .. മ്മളെ ബാക്കി രണ്ടെണ്ണം നേരത്തെതന്നെ ഹാജർ ആയിട്ടുണ്ട്.... മ്മളെ പുന്നാര അനിയനും അനിയത്തിയും..... അവരോട് സംസാരിച്ച് ചായയും കുടിച് റൂമിലേക്ക് പോയി.... ഡ്രസ്സ്‌ മാറി കോളേജിലേക്ക് പോയി... അവിടെഎത്തിയപ്പോൾ അവന്മാർ മുന്നിൽ തന്നെ നിൽക്കുന്ന്.... അവന്മാരോട് സംസാരിച്ചുനില്കുമ്പോഴാണ് ഒരു പയ്യൻ വന്ന് എന്നെ അവന്മാരുടെ അടുത്ത്നിന്ന് മാറ്റിനിർത്തികൊണ്ട് പറഞ്ഞു....

"കോളേജിന്റെ ബാക്കിലേക്ക് വരാൻ ഇശു പറഞ്ഞുന്ന് പറഞ്ഞ് അവൻ പോയി..... ഞാൻ അവന്മാരോട് ക്ലാസിലേക്ക് പോവാൻ പറഞ്ഞു..... എന്നിട്ട് അവൻ പറഞ്ഞ സ്ഥലം ലക്ഷ്യം വെച്ച് നടന്നു.... ഇശു എന്തിനാപ്പോ അങ്ങോട്ട് വരാൻ പറഞ്ഞെ.... അവിടെ ആരും ഉണ്ടാവില്ല..... ആ ജിതിനും ടീമും എല്ലാം സ്ഥിരം വെള്ളമടിക്കുന്ന സ്ഥലമാണ്...അവൾക്ക് ന്താപ്പോ അവിടെ പണി.... അവൾ ഒറ്റക്ക് ആണേൽ ഇന്ന് എന്തായാലും പ്രൊപോസ്സ് ചെയ്യണം അതാവുമ്പോ അവൾ അക്‌സെപ്റ് ചെയ്തില്ലേലും ആരും അറിയില്ലല്ലോ..... എന്നൊക്കെ മനസ്സിൽവിചാരിച്ചു ഞാൻ അവിടേക്ക് നടന്നു.... എന്നിട്ട് തുറന്നിട്ട ആ ക്ലാസിലേക്ക് കയറി.....

ഇശു മാത്രം ഒള്ളു.... സമാധാനായി ഓൾ തിരിഞ്ഞ് നിൽകുകയാണ്.... ഒരു പിംഗ് കളർ ടോപ്..... ഞാൻ അവളെ വിളിച്ചു....... ) ഇഷാ........ (മിച്ചു ) (വിളി കേട്ട് അവൾ തിരിഞ്ഞു ) നീയോ..... നീയെന്താ സഫ്ന ഇവടെ... (മിച്ചു ) എന്നോട് ഒരു പെണ്ണ് വന്ന് ഇവിടേക്ക് വരാൻ പറഞ്ഞു.... (സഫ്ന ) ആര്?? ഏത് പെണ്ണ് (മിച്ചു ) ആരാണെന്നൊന്നും എനിക്ക് അറിയില്ല..... ഞാൻ ഇത് വരെ ഇവിടെഎങും കണ്ടിട്ടില്ല..... ഏതോ ഇഷമെഹറിൻ എന്നോട് ഇങ്ങോട്ട് വരാൻ പറഞ്ഞുന്ന് പറഞ്ഞ് കൊണ്ട് ആ പെണ്ണ് പോയി....

ഏതാ ഈ ഇഷമെഹറിൻ.... (സഫ്ന ) ഹ ഇശുനെ നിനക്ക് അറിയില്ലേ....നീ ഇന്നലെ സംസാരിച്ച് അവളോട് തല്ലുണ്ടാകിയിരുന്നല്ലോ....(മിച്ചു ) ഓഹ്..... അവളാണോ.... അവൾ എന്തിനാ എന്നോട്ഇങ്ങോട്ട് വരാൻ പറഞ്ഞെ..... അല്ല മിച്ചു നീ എന്താ ഇവടെ..... (സഫ്ന ) എന്നോട് ഒരു പയ്യൻ വന്ന് പറഞ്ഞു ഇശു ഇങ്ങോട്ട് വരാൻ പറഞ്ഞുന്ന്... (മിച്ചു ) അല്ല മിച്ചു... ഞമ്മൾ രണ്ട്പേരേം വിളിച്ചുവരുത്തി അവൾ എവിടെ..... (സഫ്ന ) ("ഹഹഹ.... ആരൊക്കെയാ ഇത്....

എന്താമക്കളെ ഇവിടെ പരിപാടി... കാമുകി കാമുകൻമാർ ആണോ? നീ കൊള്ളാലോടി മോളെ..... എന്നിട്ട് എവിടെവരേയായി കാര്യങ്ങൾ..." എന്ന് ഏതോ ഒരുത്തൻ ഞങ്ങൾ നിൽക്കുന്ന ക്ലാസിലേക്ക് വന്നിട്ട് പറഞ്ഞു.... അവന്റെ കൂടെ കുറച്ച് പിള്ളേരും ഉണ്ടായിരുന്നു.... ) നീ ആരാടാ...... 😡😡(മിച്ചു ) അയ്യോ എന്നെ അറിയില്ലേ..... ഞാനാണ് 'ഫായിസ് "മ്മള് ക്ലാസിൽ ഒന്നും അങ്ങനെ കയറാർ ഇല്ല... അത് കൊണ്ടാവും അറിയാതെ പോയത്...... (ഫായിസ് ) മിച്ചു ഞാൻ പോവാ.... (സഫ്ന )

അങ്ങനെ അങ്ങ് പോയാലോ മോളെ.... സ്നേഹിക്കുന്നവന് സ്നേഹം കൊടുക്കാൻ വന്നതാണോ.... അവൻ മാത്രം അല്ലടി... എനിക്കും കുറച്ച് സ്നേഹം താടോ..... (ഫായിസ് ) (അവൻ അവളുടെ കയ്യിൽ കയറിപിടിച്ചു ) ടാ.... തെണ്ടി..... വിടാടാ അവളെ.. (മിച്ചു ) (അപ്പോഴേക്കും അവന്റെ കൂടെയുള്ളവർ എന്നേ പിടിച്ചുവെച്ചു..... എന്നിട്ട് എന്നെ ക്ലാസിന് പുറത്തേക്ക് കൊണ്ട്പോയി എനിക്ക്ആണേൽ അവരിൽനിന്ന് രക്ഷപെടാനും കഴിയുന്നില്ല..... എങ്ങനെയൊക്കെയൊ അവരെ തല്ലി ചതച്ചു ക്ലാസിലേക്ക് കയറിയപ്പോൾ കണ്ടത് അവൻ അവളെ ബലം പ്രയോഗിച്ച് അവളെ ഷാൾ വലിചൂരിയിട്ടുണ്ട്..... ഡ്രെസ്സിന്റെ കൈഒക്കെ കീറിയിട്ടുണ്ട്.....

ദേഷ്യം കണ്ട്രോൾ ചെയ്യാൻകഴിയാതെവന്നപ്പോൾ അവനെ തല്ലിചതച്ചു..... അയ്യോ ഇനി തല്ലല്ലേ..... ഇഷ പറഞ്ഞിട്ട ഞാൻ ഇത് ചെയ്തേ...... (ഫായിസ് ) (അവൻ പറയുന്നത് കേട്ട് എന്തോ എന്റെ കണ്ണിലൊക്കെ ഇരുട്ട് കയറുന്നപോലെ..... അവൻ പറഞ്ഞ വാക്ക് ഒരു പ്രതിദനി പോലെ കാതിൽ തുളച്ചു കയറി..... ഇ....ഇഷയോ....?? എന്തിനാ അവൾ ഇങ്ങനെ ചെയ്യാൻ പറഞ്ഞെ (മിച്ചു ) അറിയില്ല നിങ്ങളോട് എന്തോ പ്രതികാരം ഉണ്ട്ന്ന് പറഞ്ഞു..... നിങ്ങളെ ഇവിടെ എത്തിക്കാനും നിങ്ങളോട് ഇങ്ങനെ ചെയ്യാനുമൊക്കെ എനിക്ക് അവൾ കൊട്ടേഷൻ തന്നതാ.... (ഫായിസ് ) (ഇത് കേട്ടതും ഞാൻ അവനിൽ നിന്നുള്ള പിടിവിട്ടു..... അവൻ ഓടി പോയി....

ഇശു എന്തിന് ഇത് ചെയ്തു..... അപ്പോഴാണ് അവൾക്ക് എന്നോടുള്ള ദേഷ്യവും സഫ്നയോടുള്ള പ്രശനവും എല്ലാം എന്റെ മനസ്സിലേക്ക് വന്നത്..... അന്ന് കോളേജിൽ എല്ലാവരെയും മുന്നിൽ വെച്ച് അവളെ വീട്ടുകാരെ പറഞതിനാണോ അവൾ എനിക്ക് ഇങ്ങനെ ഒരു പണി തന്നത്....ഇങ്ങനെ ഒരുത്തിയെയാണല്ലോ ഞാൻ സ്നേഹിച്ചത് അവളോട് ദേഷ്യം അരിച്ചു കയറാൻ തുടങ്ങി...... ) മിച്ചു........... (സഫ്ന ) (അവൾ തലകറങ്ങി വീണു )

ഞാൻ അവളെ അവിടെ കിടത്തി റൂമിൽ ഒന്ന് കണ്ണോടിച്ചപ്പോൾ കുറെ കള്ള് കുപ്പികൾക്കിടയിൽ ഒരു വാട്ടർ ബോട്ടിൽ കണ്ടു. അതെടുത്തു അവളെ മുഖത്തെക്ക് വെള്ളം തെളിയിച്ചു...... അവളെ ഉണർത്താൻ നോക്കി...... ("നിനക്ക്ഒക്കെ എന്തും ആവാംല്ലേ.... ഞാൻ ഒരു പെണ്ണിനോട്‌ സംസാരിച്ചാൽ അത് കുഴപ്പം എന്താടാ മറ്റോളെ മടുത്തോ.... ഇതേതാ പുതിയത് എന്നാലും മിഷാൽ ഇത് കുറച്ച് കൂടിപോയല്ലോ.... ചേ...ചേ...ആ പാവം ആകെ തളർന്നുപോയല്ലോ...

"നിനകൊക്കേ ഇവിടെ ആരുമില്ലാത്ത സ്ഥലത്ത് വന്നു ഒരു പെണ്ണിനേം കൊണ്ട് സുഖിക്കല്ലേ..... ) സംസാരം കേട്ട ഭാഗത്തേക്ക് തിരിഞ്ഞ് നോക്കിയപ്പോൾ "ജിതിൻ " അവൻ മാത്രമല്ല കോളേജിലെ ഒട്ടുമിക്ക പേരും ഉണ്ട്.... എല്ലാവരും ഈ രംഗം ഫോണിൽ ഷൂട്ട്‌ ചെയ്യുന്നു.... അപ്പൊഴാണ് സഫ്ന എണീറ്റത്....... പിന്നെ അവർ ചോദിച്ചതിനെല്ലാം ഞാനും അവളും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു...... എന്നാലും ഇഷാ.... നീ...... അവളോടുള്ള ദേഷ്യം കൂടി കൂടി വന്ന്...... എന്നെയും അവളെയും 15ദിവസത്തിന് സസ്പെന്റെ ചെയ്തു........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story