💞ചൂടൻ വിത്ത്‌ കാന്താരി 💞 : ഭാഗം 13

രചന: ഷഹല ഷാലു

സംസാരം കേട്ട ഭാഗത്തേക്ക് തിരിഞ്ഞ് നോക്കിയപ്പോൾ "ജിതിൻ " അവൻ മാത്രമല്ല കോളേജിലെ ഒട്ടുമിക്ക പേരും ഉണ്ട്.... എല്ലാവരും ഈ രംഗം ഫോണിൽ ഷൂട്ട്‌ ചെയ്യുന്നു.... അപ്പൊഴാണ് സഫ്ന എണീറ്റത്....... പിന്നെ അവർ ചോദിച്ചതിനെല്ലാം ഞാനും അവളും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു...... എന്നാലും ഇഷാ.... നീ...... അവളോടുള്ള ദേഷ്യം കൂടി കൂടി വന്ന്...... എന്നെയും അവളെയും 15ദിവസത്തിന് സസ്പെന്റെ ചെയ്തു. ....... ഞാൻജാസിയുടെയുംആദിയുടെയും കൂടെഇരിക്കുമ്പോഴാണ് ജാസിക്കാ..... എന്താ... എന്താ ഉണ്ടായേ....... (ഇശു )

അറിയില്ല..... ഇവൻ ചോദിച്ചിട്ട് ഒന്നും പറയുന്നുമില്ല.....(ജാസി ) എല്ലാരും പറഞ്ഞ് നടക്കുന്നത് സത്യം അല്ലെന്ന് അറിയാം. മിച്ചുന് ഒരിക്കലും അങ്ങനെഒന്നും ചെയ്യാൻ കഴിയില്ല...... ഇത് ആരോ മനഃപൂർവം ചെയ്തതാ.... ചതിച്ചതാ.. ടാ മിച്ചു.... എന്താ ഉണ്ടായേ ഒന്ന് പറയടാ..... (ആദി ) മിച്ചുക്കാ..... ഒന്ന് പറ.... എന്താഉണ്ടായത്...... (ഇശു ) ഡീീ..... പന്ന ###പുന്നാര മോളെ.... നിനക്ക് അറിയില്ലല്ലേ.... എന്താഉണ്ടായത്ന്ന്..... (മിച്ചു )

മിച്ചുക്കാ... എന്തൊക്കെയ ഈ പറയുന്നേ.... എനിക്ക് എന്ത് അറിയാംന്നാ.... (ഇശു ) (കലിപ്പ് കയറി അവളെ മുഖമടക്കി ഒന്ന് പൊട്ടിച്ചു.. ) (അവളെ കണ്ണുകൾ നിറഞ്ഞ് ഒഴികാൻ തുടങ്ങി...... ) മിച്ചുക്കാ..... മുഖത്തുകൈവെച്ച് കൊണ്ട് പതിഞ്ഞ സ്വരത്തിൽ എന്നെ വിളിച്ചു..... ച്ചി മിച്ചുക്കയോ.... നിന്റെ ആ വൃത്തികെട്ട നാവ് കൊണ്ട് എന്റെ പേര് പോലും ഉച്ചരിക്കരുത്... അതിനുള്ള എന്ത് യോഗ്യതയാടി നിനക്ക്ഉള്ളത്......

നിന്റെ അഭിനയം ഒക്കെ നിർത്തടി ചൂലേ.. .... നിന്റെ കണ്ണീർ കണ്ട് അലിഞ്ഞുപോകുന്ന മനസ്സല്ലടി ഈ മിച്ചുന്റെ..... എന്തൊക്ക ആയാലും അവളും ഒരു പെണ്ണല്ലേടി..... അവളെ ഭാവി ഇനി എന്താവും എല്ലാം നീ കാരണമാണ്. നീ ഒറ്റ ഒരുത്തി.... ഇനി മേലാൽ എന്റെ കണ്ണിന്റെ ഏഴ് അയലത്ത് കണ്ട്പോകരുത്... പൊക്കോ... പോടീഎന്നും പറഞ്ഞ് അവളെ എന്റെ മുന്നിൽനിന്നും തള്ളി മാറ്റികൊണ്ട് ഞാൻ അവിടെനിന്നും പോയി...... .. -------------------------------- [ഇഷ ]

ഇന്ന് മുഴുവൻ മിച്ചുക്കാനെ തിരഞ്ഞു നടക്കായിരുന്നു.... ഇന്ന് എന്തായാലും മിച്ചുക്കാനോട് ഇഷ്ടാണ്ന്ന് വിചാരിച്ചിട്ട്‌.. മിച്ചുക്കാനെ കാണുന്ന് പോലും ഇല്ല... പിന്നെയാണ് എല്ലാവരും ഫോണിൽ നോക്കി മിച്ചുക്കാനെ കുറിച്ച് ഓരോന്നും പറയുന്നത് കേട്ടത്... അതിൽ ഒരുകുട്ടിയോട് ചെന്ന് ചോദിച്ചു എന്താ പ്രോബ്ലം എന്ന്..... അപ്പൊ ആ കുട്ടി പറയ...നീ ഒന്നും അറിഞ്ഞില്ലേ...കോളേജ് ഗ്രൂപ്പ്‌ ഒന്ന് നോക്ക് കോളേജ് ഹീറോ ആയ മിഷാൽ മൻസൂറിന്റെ തനി നിറം...

അവർ പറയുന്നത് കേട്ടതും ഞാൻ വേം ഫോൺ എടുത്ത് ഡാറ്റാ ഓൺ ആകി ഗ്രൂപ്പ്‌ ഓപ്പൺ ആകി അതിലുള്ള വീഡിയോ പ്ലേ ചെയ്തു.... എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല... അത് മുഴുവൻ കാണാൻ എനിക്ക് കഴിഞ്ഞില്ല കാലൊക്കെ തളർന്നുപോവുന്ന പോലെ..... കണ്ണൊക്കെ അനുസരണയില്ലാതെ നിറയാൻ തുടങ്ങി.... നോ... ഇല്ല... എന്റെ മിച്ചുക്കാ ഒരിക്കലും അങ്ങനെ ചെയ്യില്ല.. പെണ്ണിന്റെ മാനത്തിൽ തൊട്ട് കളിക്കുന്ന സ്വഭാവം അങ്ങേർക്ക് ഇല്ല...

ഞാൻ മിച്ചുക്കാനെ തിരഞ്ഞ് ഇറങ്ങി.... അപ്പോഴാണ് അവർ മൂന്ന്പേരും അവിടെ ഇരിക്കുന്നത് കണ്ടത്..... ഞാൻ അവരെ അടുത്തേക്ക് പോയി നടന്നത് എന്താന്ന് ചോദിച്ചു... ഒരുപാട് തവണ ചോദിച്ചിട്ടും മിച്ചുക്കാ ഒന്നും പറഞ്ഞില്ല.. അവസാനം എന്റെ കാത് പൊട്ടിക്കും വിധം ഉച്ചത്തിൽ അവൻ എന്റെ നേർക്ക് കുരച്ചു ചാടി.... മിച്ചുക്കാ പറയുന്നത് കേട്ട് ഞാൻ കേൾക്കുന്നത് എല്ലാം സ്വപ്നം ആണോന്ന് വരെ തോന്നിപോയി...

എല്ലാം ചെയ്തത് ഞാനാണെന്ന് അതെല്ലാം ആ വീഡിയോയിൽ പറയുന്നും ഉണ്ട്....... .മിച്ചുക്കാ എന്റെ മുഖത്തടിച്ചു കണ്മുന്നിൽ കണ്ടു പോകരുതെന്ന് പറഞ്ഞ് അവൻ നടന്ന്പോയി..... ആദിക്കയും ജാസിക്കയും എന്താന്ന് ചോദിച്ച് കൊണ്ട് പിറകെ പോയി... എനിക്ക് എന്റെ കണ്ണുകളെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല അവിടെയുള്ള ബെഞ്ചിൽ ഇരുന്ന് കുറെകരഞ്ഞു..... -------------------------------- (ഇതെല്ലാം കണ്ട്കൊണ്ട് കുറച്ച് പേർ അവിടെ മാറിനില്കുന്നുണ്ടായിരുന്നു.. ) [സഫ്ന ]

അങ്ങനെ എന്റെ ഒന്നാമത്തെയും രണ്ടാമത്തേയും മൂന്നാമത്തെയും പ്ലാൻ സക്സസ്സ് ആയി.... ഇനി നാലാമത്തെ.... അതും ശെരിയാവും... ഡിസ്മിസ് ആണ് പ്രതീക്ഷിച്ചത് സസ്പെൻഷനിൽ ഒതുക്കി.. ഭാഗ്യം എന്റെ കൂടെ തന്നെയുണ്ട്... ഇപ്പൊ മിച്ചു അവളെ നന്നായി വെറുക്കുന്നുണ്ട്.... ഇനി അവർ ഒന്നിക്കണമെങ്കിൽ ലോകം കീഴ്മേൽ മറിയേണ്ടി വരും..... നാടകം ഇനിയും ബാക്കിയുണ്ട്..... --------------------------------- [ജാസി ] ഇവൻ എന്തൊക്കെയാഈ പറയുന്നേ ഇശു ആണ് ഇതെല്ലാം ചെയ്തത് എന്നാ അവൻ പറയുന്നത് ....

അവൾ ഒരിക്കലും അങ്ങനെ ചെയ്യില്ലാന്ന് അറിയാം.... പക്ഷെ ആ ഫായിസ് പറഞ്ഞത് ഇശു ആണ് ഇതെല്ലാം ചെയ്തത് എന്നാ..... എന്നാലും എനിക്ക് അറിയുന്ന ഇഷ ഒരിക്കലും ഇങ്ങനെ ചെയ്യില്ല... അവൾക്ക് അതിന് കഴിയില്ല..... മിച്ചു ആണേൽ പറഞ്ഞിട്ട് വിശ്വസിക്കുന്നുമില്ല...അവളെ കുറിച്ച് കേൾക്കാൻ പോലും ഇഷ്ടപ്പെടുന്നില്ല... അവൻ ഞങ്ങൾ പറയുന്നതോന്നും ചെവികൊള്ളാതെ വീട്ടിലേക്ക് പോയി.... --------------------------------- [മിഷാൽ ]

ജാസിയും ആദിയും പറയുന്നത് ഇശു ഒരിക്കലും അങ്ങനെ ചെയ്യില്ല എന്നാണ്. എനിക്ക് ഇപ്പൊ അവളെ കുറിച്ച് കേൾക്കുന്നതെ വെറുപ്പ് ആണ്... ഞാൻ വീട്ടിൽ എത്തിയപ്പോൾ ഉമ്മ ഹാളിൽ ഇരിപ്പുണ്ടായിരുന്നു...... അവിടെ എത്തിയതും ഉമ്മ എന്നേ വിളിച്ചു.. മിച്ചു...... ഇവിടെ വാ... (ഉമ്മ) ഞാൻ ഉമ്മാടെ അടുത്തേക്ക് പോയി... മുഖം അടക്കി ആദ്യം ഒന്ന് തന്ന്... ഞാൻ മുഖത്തു കൈ വെച്ച് തലഉയർത്തി ഉമ്മാനെ നോക്കി .. ഉമ്മാടെ മുഖം ആകെ കരഞ്ഞുകലങ്ങിയിരിക്കുന്നു.....

എന്താടാ ഞങ്ങൾ ഈ കേൾക്കുന്നെ... ഇതിലൊക്കെ വല്ല സത്യവും ഉണ്ടോ... ഒരു മനുഷ്യൻ അതാ ഹൃദയം തകർന്ന് ആ റൂമിൽ ഇരിക്കുന്ന്.... (ഉമ്മ) ഉമ്മാ... ഉമ്മാന്റെ മോൻ അങ്ങനെ ചെയ്യുമെന്ന് ഉമ്മാക്ക് തോന്നുന്നുണ്ടോ.... ഉമ്മ എന്നെ ഇങ്ങനെയാണോ പഠിപ്പിച്ചിരിക്കുന്നത്.(മിച്ചു) അപ്പൊ മോനെ ഇതിൽ ഒരു സത്യം ഇല്ലാന്ന് ആണോ..... (ഉമ്മ) അതെ ഉമ്മാ ഇതൊരു ചതിയാ.... ഇതിനുള്ള പണി അവർക്ക് ഞാൻ കൊടുത്തിരിക്കും..... എന്ന് പറഞ്ഞ് ഞാൻ വേഗം റൂമിലേക്ക് പോയി....

ബാത്‌റൂമിൽ കയറി ഷവർ തുറന്ന് കുറച്ച്നേരം അതിനടിയിൽ അങ്ങനെ നിന്നു.... ഇങ്ങെനെ ഒരുത്തിയെയാണല്ലോ റബ്ബേ ഞാൻ ജീവന് തുല്യം സ്നേഹിച്ചത്.ആ ഫായിസ് പറഞ്ഞ വാക്ക് ചെവിയിൽ വന്നു വീണ്ടും വീണ്ടും ആരോ പറയുന്ന പോലെ... ("ഇഷ പറഞ്ഞിട്ട ഞാൻ ഇങ്ങനെ ചെയ്തേ അവൾ എനിക്ക് കൊട്ടേഷൻ തന്നതാ..... ") തലയോട് മുതൽ പിളരുന്ന പോലെ.... ഒന്ന് ഫ്രഷ് ആയി... റൂമിൽ നിന്ന് ഇറങ്ങിയപ്പോൾ ആരുടെയൊക്കെയോ ശബ്ദം കേൾക്കുന്നുണ്ട്...

മുകളിൽന്ന് നോക്കിയപ്പോൾ ഹാളിൽ പരിജയം ഇല്ലാത്ത ഒരുപാട് മുഖങ്ങൾ കൂടെ എന്റെ ഉപ്പയും ഉണ്ട്..... ഉമ്മ ഉപ്പാന്റെ അടുത്ത് തന്നെ നില്കുന്നുണ്ട്.... ഞാൻ താഴേക്ക് ഇറങ്ങി അപ്പൊ ഉപ്പ എന്നോട് അവിടെ ഇരിക്കാൻ പറഞ്ഞു..... അവരുടെ സംസാരം കേട്ടപ്പോൾ മനസ്സിലായി സഫ്നയുടെയും ഉപ്പയും ഇക്കാക്കമാരും ആണെന്ന്.... ഉപ്പ "കാലിദ് അഹമ്മദ്"... ഒരു ഇക്കാക്ക "സഫീർ".... രണ്ടാമത്തെ"സഹീർ ". എന്റെ മകളുടെ ഭാവിയാണ് ഇവൻ കാരണം നഷ്ടപെട്ടത് (കാലിദ്)

ഞാനോ.... ഞാൻ എന്ത് ചെയ്തുന്നാ നിങ്ങൾ പറയുന്നേ.... (മിച്ചു ) നീ ഞങ്ങളെ കൊണ്ട് പറയിക്കല്ലേ... ഇനി ഞങ്ങളെ സഫുന് ഒരു ഭാവിയുണ്ടോ.... (സഫീർ ) അത് കൊണ്ട് നീ തന്നെ ഞങ്ങളെ സഫുനെ കല്ലിയാണം കഴിക്കണം (സഹീർ ) ഞാനും അവളും ഈ കാര്യത്തിന് തെറ്റ് കാർ അല്ല... ഞങ്ങളെ ആരോ ചതിച്ചത്ആണ്.... (മിച്ചു ) അതൊന്നും നാട്ടുകാർ പറഞ്ഞാൽ വിശ്വാസിക്കില്ല.... ഈ കല്ലിയാണതിന് നിങ്ങൾ സമ്മതിചേ പറ്റൂ...... (കാലിദ്)

അറിയാതെ ആണെങ്കിലും ഞങ്ങടെ മോൻ കാരണമാണ് നിങ്ങളുടെ മകളുടെ ജീവിതം നശിച്ചത്നിങ്ങൾ പറയുന്നത് പോലെ സഫ്നയെ ഞങ്ങളെ മരുമോൾ ആയി സ്വീകരിക്കുന്നതിൽ ഞങ്ങൾക്ക് വിരോധമില്ല.(മൻസൂർ)(മിച്ചുന്റെ ഉപ്പ ) (ഉപ്പ പറയുന്നത് കേട്ടപ്പോൾ എന്റെ മനസ്സിലേക്ക് ഓടി വന്നത് ഇശുന്റെ മുഖമായിരുന്നു..... ) ഇല്ല ഈ കല്ലിയാണതിനു എനിക്ക് സമ്മതമല്ല എന്ന് പറഞ്ഞു ഞാൻ അവിടെനിന്നും എണീറ്റു റൂമിലേക്ക് പോയി.....

മോനെ നീ ഈ കല്ലിയാണതിന് സമ്മതിക്ക്. നിന്റെ ഭാഗത്ത് തെറ്റില്ല എന്ന് ഉമ്മാക് അറിയാം. പക്ഷെ നീ കാരണം ഒരു പെൺകുട്ടിയുടെ ജീവിതമാണ് ഇല്ലാതെ ആയത്. റിനു പറഞ്ഞത് കേട്ടിട്ട് സഫ്ന നല്ലകുട്ടിയാണ് ..... നീ ഒന്ന് ആലോചിക്ക്... ഉപ്പ ആകെ തകർന്ന് ഇരിക്കുകയാണ്...... ഇതെല്ലാം പറഞ്ഞു ഉമ്മ റൂമിൽ നിന്ന് ഇറങ്ങി പോയി.... എല്ലാം ആലോചിച് എന്റെ തലക്ക് ആകെ പ്രാന്ത് പിടിക്കുന്നുണ്ട്. വീട്ടിൽ ഇരുന്നാൽ എനിക്ക് ആകെ പ്രാന്താവും ....

അവൻമാരെ അടുത്തേക്ക് പോയാൽ പിന്നെ ഇഷയെ കുറിച്ച് പറയുന്നത് പിന്നെ ആകെ വട്ടായി പോകും..... ബീച്ചിലേക്ക് പോകാന്ന് വിചാരിച്ചു ബൈക്കും എടുത്ത് ഇറങ്ങി.... പോയികൊണ്ടിരിക്കുമ്പോൾ ഒരു വണ്ടി എന്റെ വണ്ടിയുടെ മുന്നിൽ കൊടുന്നുനിർത്തി.....അതിൽനിന്നും ഇറങ്ങിയ ആളെ നോക്കിയപ്പോൾ "സഫീർ "അവൻ എന്റെ അടുത്തേക്ക് വന്ന്... നീ എന്താടാ പറഞ്ഞെ നിനക്ക് കല്ലിയാണത്തിന് സമ്മതമല്ലന്ന് ല്ലേ .....

നീ കല്ലിയാണത്തിന് സമ്മതിച്ചില്ലേൽ നിന്റെ കുടുംബത്തിലേ ഓരോരുത്തരെയായി ഇല്ലാതാകുംഞാൻ.... (സഫീർ ) നീ ഈ ഓലപാമ്പ് കാണിച്ചു മിഷാൽ മൻസൂറിനെ പേടിപ്പിക്കാൻ വരല്ലേ...(മിച്ചു ) അളിയൻ തടി കേടാകാതെ പോവാൻ നോക്ക്... കല്ലിയാണം ഒക്കെയാണ് വരുന്നത്. ഞങ്ങളെ പെങ്ങളെ പൊന്ന് പോലെ നോക്കാൻ ഉള്ളതല്ലേ... ഇപ്പൊ ചെല്ല്... അപ്പൊ ഞങ്ങൾ ഒരു ഡേറ്റ് തീരുമാനിക്കും അന്ന് കല്ലിയാണം.... (സഹീർ )

എന്നും പറഞ്ഞു അവർ പോയി... ബീച്ചിൽഒക്കെ പോയി ആലോചിച് ഒരു തീരുമാനം എടുത്തു.. ഇനി ഈ ഒരു വഴി മാത്രേ എന്റെ മുന്നിൽഒള്ളു..... വിധി ഇങ്ങനെ ആയിരിക്കും..... വീട്ടിൽ എത്തിയപ്പോൾ ഉപ്പ വന്ന്പറഞ്ഞു ഈ ഞാറാഴ്ച കല്ലിയാണം എന്ന് ഞാൻ ഒന്ന് മൂളികൊണ്ട് റൂമിലേക്ക് പോയി........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story