💞ചൂടൻ വിത്ത്‌ കാന്താരി 💞 : ഭാഗം 14

Choodan with kanthari

രചന: ഷഹല ഷാലു

വീട്ടിൽ എത്തിയപ്പോൾ ഉപ്പ വന്ന്പറഞ്ഞു ഈ ഞാറാഴ്ച കല്ലിയാണം എന്ന് ഞാൻ ഒന്ന് മൂളികൊണ്ട് റൂമിലേക്ക് പോയി.... 

---------------------------------
[ഇഷ ]

ഞാൻ എന്ത് ചെയ്തിട്ടാ എന്നോട് മിച്ചുക്കാ  ഇങ്ങനെയൊക്കെ പറഞ്ഞത്. മിച്ചുക്ക അടിച്ചതിലും വേദന പറഞ്ഞ വാക്കുകളിൽ ആണ്...
എന്നാലും ഇക്കനോട് ഞാൻ ഇങ്ങനെ ചെയ്യോ... ഇത്രയ്ക്കും തരം താഴ്ന്നവൾ ആയാണോ ഇക്ക എന്നെ കണ്ടത്... ഇക്ക പറഞ്ഞ ഓരോ വാക്കും വീണ്ടും വീണ്ടും എന്റെ ചെവിയിൽ വന്ന്പതിയുന്നത് പോലെ......
എങ്ങനെയൊക്കെയോ വീട്ടിൽ എത്തി...... 
സിറ്റ് ഔട്ടിൽ തന്നെ പായിപ്പയും ചാലുമ്മയും ഉണ്ടായിരുന്നു അവർക്ക് മുഖം കൊടുക്കാതെ വേഗത്തിൽ സ്റ്റൈയർ കയറി റൂമിലേക്ക് പോയി ബെഡിലേക്ക് വീണു മുഖം തലയണയിൽ അമർത്തി ശബ്ദം പുറത്തേക്ക് വരാത്തവിധം പൊട്ടി കരഞ്ഞു.... നെഞ്ചിൽ എന്തോ ഒരു ഭാരം പോലെ........ മിച്ചുക്ക എന്നെ പറഞ്ഞ ഓരോ വാക്കുകളും വീണ്ടും വീണ്ടും അലോജിക്കുമ്പോൾ ചുണ്ടുകൾ എന്തിനെന്നില്ലാതെ വിതുമ്പി....... 
ഉമ്മ കുറെ വിളിക്കുന്നുണ്ട് ഫുഡ് കഴിക്കാൻ..... വേം പോയി ഫ്രഷ് ആയി നിസ്കരിച് പടച്ചോനോട് ദുഹാ ചെയ്ത് കരഞ്ഞ മുഖത്ത് കുറച്ച് ചിരിയൊക്കെ ഫിറ്റ് ആക്കി താഴേക്ക് പോയി..... 

എല്ലാരും കൂടെ ഇരുന്നാണ് ഫുഡ് കഴിക്കൽ.... 
കുറെ ചിരിക്കാൻ ശ്രേമിച്ച്എങ്കിലും മിച്ചുക്കന്റെ ഇന്നത്തെ മുഖം ആലോചിക്കുമ്പോൾ കണ്ണ് അറിയാതെ നിറഞ്ഞ് വരുന്നു... ഉമ്മ കാണാതെ കണ്ണ് തുടച്ചതും ഉപ്പ 

എന്താ ഇശു... മുഖമൊക്കെ വല്ലാതിഇരിക്കുന്നെ....(ഉപ്പ )

ഏയ് ഒന്നുല്ലല്ലോപ്പച്ചി..... (ഇശു.. )

ഏയ് എന്തോഉണ്ട് വന്നമുതൽ ശ്രദ്ധിക്കുവാ ഞാൻ ഇന്നും ഇന്നലേം കാണാൻ തുടങ്ങിയതല്ല അന്നേ... ന്താ ന്റെ കുട്ടിക്ക് വയ്യേ..... ന്താ ഇശു.... (ഉമ്മ)

അവരുടെ ചോദ്യം കൂടെ ആയപ്പോൾ കണ്ണുകളെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല..... കഴിക്കുന്ന ഫുഡിലേക്ക് കണ്ണുനീർ ഇറ്റിവീണുകൊണ്ടിരുന്നു... ഫുഡ് മതിയാക്കി ഞാൻ കൈ കഴുകി വേം റൂമിലേക്ക് പോയി വീണ്ടും കിടന്ന് കരഞ്ഞു....... സങ്കടം പിടിച്ചുവെക്കാൻ കഴിയുന്നില്ല എന്റെ പ്രാണൻആയാണ് ഞാൻ മിച്ചുക്കാനെ കാണുന്നത് എന്നിട്ടും ഇക്ക......, 😭😭😭😭😭

---------------------------------
[ഫായി](ഇശുന്റെ ഉപ്പ )

ശാലു നീ എന്തിനാ കരയുന്നെ.. (ഫായി)

കരയാതെ പിന്നെ ന്റെ കുട്ടി ആദ്യായിട്ട ഇങ്ങനെ കരയുന്നത് എന്താ പറ്റിയെ ആവോ.... ഇത് വരെ അവളെ ഞാൻ കരയിച്ചിട്ടില്ല ഈയിടെ ആയി അവൾക്ക് ഇപ്പൊ ഭയങ്കര സങ്കടമാണ്... ഇനി എന്നോട് എന്തെകിലും പ്രശനം ഉണ്ടാവോ ഫായിന്നും ചോദിച്ച് അവൾ എന്റെ തോളിലേക്ക് ചാഞ്ഞു..... 

ഏയ് ന്താണ് ഇജ് പറയുന്നേ.... അന്നോട് ഓൾക്ക് എന്ത് പ്രെശ്നം. പഠിക്കുന്ന പ്രായമല്ലേ.. ഒരുപാട് പ്രോബ്ലംസ്സ് കാണും... അവൾ കരയട്ടെടി അങ്ങനെയെങ്കിലും മനസ്സിലെ സങ്കടം ഇല്ലാതെആവട്ടെ... ഇനി കൂടുക ആണേൽ മ്മക്ക് ചെന്ന് ഇടപെടാം.... 
എന്തായാലും മ്മളെ കാന്താരിക്ക് കൂടുതൽ ഒന്നും പിടിച്ച് വെക്കാൻ കഴിയൂല അവളെന്നെ മ്മളെ അടുത് വന്ന് അവളെ സങ്കടം എന്താണെന്നുള്ളത് പറയും.. ആളൊരു കാന്താരി ആണേലും പെട്ടെന്ന് മനസ്സ് വേദനിക്കും പോട്ടെടി  ഇജ് സങ്കടപെടണ്ടാ നാളെ എല്ലാം ഓക്കേ ആകാ..... 
അങ്ങനെ അവളെ പറഞ്ഞു സമാധാനിപ്പിച്ച് ഉറങ്ങാൻ പറഞ്ഞു.. 

ഉമ്മേം മോളും കണക്കാ.... കുറുമ്പ് ലേശം കൂടുതലാ എന്നാലും രണ്ടും പാവ... ഞങ്ങളെ രണ്ടാളേം കാന്താരി ആണ് ഇശുട്ടി... അവളാണ് ഞങ്ങളെ ലോകം.... അവൾ ഒന്ന് ഡൌൺ ആയാൽ വീടെ ഡൌൺ ആവും.... ഇന്ന് ന്റെ കുട്ടിക്ക് എന്താ പറ്റിയെ ആവോ.... 

ഇശുന്റെ അടുത്ത് ഒന്ന് പോയി നോക്കി നല്ല ഉറക്കമാണ്... പുതപ്പ് മേലേക്ക് ഇട്ട് കൊടുത്ത് ഡോർ ചാരി റൂമിലേക്ക് പോന്നു..... 

---------------------------------
[ജാസി ]

ഇന്ന് നടന്നതൊക്കെ ഓർക്കുമ്പോൾ തലക്ക് ആകെ പ്രാന്ത് പിടിക്കാണ്.... ഐഷുനോട്‌ വിളിച്ച് ഇന്നത്തെ സംഭവം ഒക്കെ പറഞ്ഞു ഇശുനെ വിളിച്ച് ഒന്ന് ആശ്വാസിപ്പിക്കാനും പറഞ്ഞു.... പാവം ഇശു.... അവൾ ഒരിക്കലും ഇങ്ങനെ ചെയ്യില്ല... ഇനി ഒരു വഴിമാത്രേ ബാക്കിയൊള്ളു.. എല്ലാം മിച്ചുനോട്‌ തുറന്ന് പറയണം ഇശു അവനെ അവളെ ജീവനെകാൾ ഏറെ സ്നേഹിക്കുനുണ്ട് എന്ന് ഇത്രയും കാലം ഇശു പറഞ്ഞിരുന്നു ജാസിക്ക പറഞ്ഞിട്ട് മിച്ചുക്കാ എന്റെ ഇഷ്ടം അറിയരുതെന്ന്.പറയില്ല എന്ന് ഞാൻ അവൾക്ക് വാക്ക് കൊടുത്തതാണ്  ഇനിപ്പോ ഞാൻ ആ വാക്ക് തെറ്റിക്ക അല്ലാതെ വേറെ വഴിയില്ല.... നാളെതന്നെ അവനോട് എല്ലാം പറഞ്ഞിരിക്കണം..... 

രാവിലെ എണീറ്റത് തന്നെ മിച്ചുന്റെ ഉപ്പാന്റെ ഫോൺ കാൾ കേട്ടാണ്.. ഫോൺ അറ്റൻഡ് ചെയ്ത് ചെവിയിൽ വെച്ചു....... 

മോനെ ജാസി മിച്ചു നിന്റെകൂടെ ഉണ്ടോ.... (മൻസൂർ )

ഇല്ലല്ലോ.... അവനെ ഇന്നലെ കോളേജിൽന്ന് കണ്ടതാ ഇന്നലെ അങ്ങട്ട് പോന്നത് ആണല്ലോ... എന്നിട്ട് അവിടേക്ക് വന്നില്ലേ.... (ജാസി )

അവന്റെ ഉപ്പ ഇന്നലെ നടന്ന എല്ലാകാര്യവും എന്നോട് പറഞ്ഞു... അവന്റെയും സഫ്നയുടെയും കല്ലിയാണം ഉറപ്പിച്ചതും അങ്ങനെ എല്ലാം... 

ഞാൻ ഫോൺ കട്ട് ചെയ്ത് ആദിയെയും കൂട്ടി മിച്ചുന്റെ വീട്ടിലേക്ക് വിട്ടു.... അവന്റെ റൂമിലേക്ക് പോയപ്പോൾ കണ്ടത് കരഞ്ഞുതളർന്ന് ഇരിക്കുന്ന ഉമ്മയെയും ഉമ്മാനെ സമാധാനിപ്പിക്കുന്ന ഉപ്പയെയും ആണ്. റിച്ചു അവടെ നില്കുന്നുണ്ട് ഞാൻ അവന്റെ അടുത്തേക്ക് പോയി. അവൻ എന്റെ കയ്യിൽ ഒരു കടലാസ് തന്നു.... അത് നിവർത്തി വായിച്ച് നോക്കിയപ്പോൾ കാര്യം മനസ്സിലായി....... 

"ഉപ്പ, ഉമ്മാ, ഞാൻ പോവാ.... എനിക്ക് സഫ്നയെ അങ്ങനെ ഒരു രീതിയിൽ കാണാൻ കഴിയില്ല. അവളെ എന്റെ ഭാര്യയായി അംഗീകരിക്കാൻ എനിക്ക് പറ്റില്ല... ഞാൻ തിരിച്ചുവരും എന്നാണ്എന്നൊന്നും എനിക്ക് പറയാൻ പറ്റില്ല. റിച്ചു നീ വേണം ഇനി എന്റെ സ്ഥാനത്ത് നിക്കാൻ. കുട്ടി കളി എല്ലാം മാറ്റി നിർത്തിക്കോ... എന്റെ ഒരു കുറവും ഉമ്മയും ഉപ്പയും അറിയരുത്... എല്ലാത്തിനും നീ വേണം ഇനി... 
ഞാൻ അവിടെ നിന്നാൽ ശെരിയാവില്ല എന്റെ മൂഡ് ഒക്കെ ഒന്ന് ശെരിയാവട്ടെ. തിരിച്ചു വരും. 
ഉപ്പാന്റേം ഉമ്മാന്റേം മോൻ ഒരു തെറ്റും ചെയ്തിട്ടില്ലട്ടാ...."

ഇത്രയും ആയിരുന്നു ആ ലെറ്ററിൽ... 
ഞാൻ ഉടനെ തന്നെ ഇശുന് വിളിച്ചു. കുരിപ്പ് ഫോൺ എടുക്കുന്നില്ല.. ഒന്ന് രണ്ട് തവണ വിളിച്ചപ്പോൾ എടുത്ത്... അവളോട് വിവരങ്ങൾ എല്ലാം പറഞ്ഞു....... 

---------------------------------
[ഇഷ ]

ജാസിക്ക പറയുന്നത് കേട്ടപ്പോൾ നെഞ്ച് നുറുങ്ങുന്ന വേദനയാണ് അനുഭവപ്പെട്ടത്... എന്നാലും ഇക്ക ആ സഫ്നയെ കല്ലിയാണം കഴിച്ചില്ലല്ലോ അത് നോക്കുമ്പോൾ ഒരു ആശ്വാസം ഉണ്ട് പക്ഷെ...... ഇക്ക വീട് വിട്ട് പോയീന്നു.... ഞാൻ കാരണം ആണല്ലോ ഇക്കാക് ഇങ്ങനെ വന്നത്... ഞാൻ കാരണം ഇക്കാക്ക് എല്ലാം നഷ്ടമായി ഇക്കാക്ക് എന്നോട് ഇപ്പോൾ വെറുപ്പ് ആണ്... ഞാൻ അറിഞ്ഞുകൊണ്ട് ഒരു തെറ്റും  ചെയ്തിട്ടില്ല.... എന്നാലും ഞാൻ ഒറ്റഒരുത്തി കാരണം അല്ലെ.... 
ഇക്ക എവിടേക്ക് ആയിരിക്കും പോയിരിക്ക...... റബ്ബേ ന്റെ മിച്ചുക്കാനെ എന്നിൽനിന്നും അകറ്റല്ലേ.... 
ഇനി മിച്ചുക്ക ഇല്ലാത്ത ആ കോളേജിൽ ഞാൻ എങ്ങനെ.. 
നോ.... മിച്ചു ഇല്ലാത്ത കോളേജിൽ ഇനി ഇശുവും ഉണ്ടാവില്ല.... ആ കോളേജിൽ ചെന്നാൽ ജിതിനും ടീംസും ഉണ്ടാവും... അവർ ഒരു ചാൻസ് നോക്കി നടക്കുകയാണ്..... എന്ത് അബകടത്തിൽ പെട്ടാലും ഒരു സൂപ്പർ മാനേ പോലെ എന്നെ വന്നു രക്ഷിച്ചിരുന്നു എന്റെ മിച്ചുക്കാ.... ഇനി എനിക്ക് ആരാ...... 😭😭😭
ബെഡിൽ മുഖം അമർത്തി കുറെ കരഞ്ഞു...... പെട്ടെന്ന്.... ഇഷാ.....😁........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story