💞ചൂടൻ വിത്ത്‌ കാന്താരി 💞 : ഭാഗം 15

രചന: ഷഹല ഷാലു

 നോ.... മിച്ചു ഇല്ലാത്ത കോളേജിൽ ഇനി ഇശുവും ഉണ്ടാവില്ല.... ആ കോളേജിൽ ചെന്നാൽ ജിതിനും ടീംസും ഉണ്ടാവും... അവർ ഒരു ചാൻസ് നോക്കി നടക്കുകയാണ്..... എന്ത് അബകടത്തിൽ പെട്ടാലും ഒരു സൂപ്പർ മാനേ പോലെ എന്നെ വന്നു രക്ഷിച്ചിരുന്നു എന്റെ മിച്ചുക്കാ.... ഇനി എനിക്ക് ആരാ...... 😭😭😭 ബെഡിൽ മുഖം അമർത്തി കുറെ കരഞ്ഞു...... പെട്ടെന്ന്.... ഇഷാ..... ടി ഇഷാ..... വിളികേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ ഐഷു ആണ് വിളിച്ചത്....അവൾ എന്റെ അടുത്ത് വന്നിരുന്നു.... ഇശു സങ്കടപെടാതെ ഇരിക് എന്ന് പറയാൻ എനിക്ക് ആവില്ല കാരണം ഇത് നിനക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറമാണെന്ന് എനിക്കറിയാം.

എന്നാലും ഈ കാന്താരിക്ക് ഈ കരച്ചിൽ ഒട്ടും മാച്ച് അല്ലകേട്ടോ...... കഴിഞ്ഞതൊക്കെ കഴിഞ്ഞു..... ഇനി മ്മക്ക് പഴയ ആ ഇശു ആയി അങ്ങ് നടക്ക..... ഐഷു....... എങ്ങനെയാടി ഞാൻ മിച്ചുക്കാനെ മറക്കാ...ഞാൻ അങ്ങനെ ചെയ്യുംന്ന് നിനക്ക് തോന്നുണ്ടോടി... പിന്നെ എന്തിനാ മിച്ചുക്കാ ഇങ്ങനൊക്കെ പറഞ്ഞെ.... നോ നീ എന്തൊക്കെ പറഞ്ഞാലും ന്റെ മിച്ചുക്കനെ ഞാൻ ഒരിക്കലും മറക്കില്ല..... ഇക്ക തിരിച്ചുവരും ഇക്കാക്ക് എന്നേ അത്ര പെട്ടെന്ന് മറക്കാൻ പറ്റോ ഐഷു.... ഐഷു ടി ഞാൻ എന്താടി ചെയ്യാ...അവളെ കെട്ടിപിടിച്ചുകുറെ കരഞ്ഞു...... അവൾ എന്നെ ഓരോന്നും പറഞ്ഞ് ആശ്വാസിപ്പിക്കാൻ നോക്കുന്നുണ്ട്..

ഇശു നീ ഇങ്ങനെ കരയാതെ വേം കുളിച് റെഡി ആവ് കോളേജിൽ പോണ്ടേ.... (ഐഷു ) ഏയ് ഞാൻ ഇല്ലഇനി ആ കോളേജിലേക്ക്. എനിക്ക് പേടിയാ... മിച്ചുക്ക ഇല്ലാത്ത കോളേജ് എനിക്ക് പേടിയാ ഐഷു. ഞാൻ ഇല്ലടി നീ പൊയ്ക്കോ... (ഇശു ) എന്ത് പറഞ്ഞാലും ഒരു മിച്ചു. ഞങ്ങളെകാൾ വലുതാണോ നിനക്ക് അവൻ. എന്നിട്ട് എന്തെ ചെയ്യാത്ത കുറ്റംനിന്റെമേൽ ചുമത്തി നൈസ് ആയി അങ്ങ് പോയീലെ..... നീ അവന്റെ പിറകെ പട്ടിയെ പോലെ നടക്കുന്നതിന് വല്ല വിലയും കല്പിച്ചോ ഓൻ ഇല്ലല്ലോ.. മതി ഇശു മതിയാക്ക്.... നിന്നെ ഇങ്ങനെ കാണാൻ എനിക്കാവില്ല... നിന്നെ വേണ്ടതോരെ നിനക്ക് എന്തിനാ..ഇശു ഇനിയും കണ്ണീർ ഒലിപ്പിച്ചിരിക്കാതെ റെഡി ആവാൻ നോക്ക്...... (ഐഷു )

ഇല്ല ഐഷു... എന്നെ നിർബന്ധിക്കല്ലേ എനിക്ക് തീരെ വയ്യ എല്ലാം ഒന്ന് ശെരിയാവട്ടെ കുറച്ച് ദിവസം കഴിഞ്ഞ് ഞാൻ കോളേജിലേക്ക് വരണ്ട്.... (ഇഷ ) ഞാൻ ഇനി ഒന്നുംപറയാനില്ലേ.... നീ നിന്റെ ഇഷ്ടം പോലെ ചെയ്യ്ന്നും പറഞ്ഞു അവൾ പോയി...വാദിൽകൽ ഉണ്ട് ഉപ്പ എല്ലാം കേട്ട് കൊണ്ട് നില്കുന്നു.... ഉപ്പ എന്റെ അടുത്തേക് വന്നു.... ഏതോ ഒരുത്തന് വേണ്ടിയാണോ ഇന്റെ കുട്ടി ഇങ്ങനെ വിഷമിച്ചിരിക്കുന്നെ..... നീ ഇങ്ങനെ അയാൽ പിന്നെ ഞങ്ങൾക്ക് എന്താടി സന്തോഷം ഉള്ളെ....

ഞങ്ങള്ക് മിണ്ടീo പറഞ്ഞും ഇരിക്കാൻ നീയന്നെ ഒള്ളു.... നിന്റെ ഉമ്മ അവിടെ സങ്കടപെട്ടിരിക്കാ.....(ഉപ്പ ) ഉപ്പാനോട് ഒന്നും പറഞ്ഞില്ല ഒരു ചെറുപുഞ്ചിരി സമ്മാനിച്ചു.... തെ ഇശുട്ടി.... ഇങ്ങനെ നനഞ്ഞ കോഴിയെ പോലുള്ള ഇരുത്തം മാറ്റി മര്യാദക് ഞങ്ങളെ കാന്താരി ഇശുആയിക്കോ.... അല്ലേൽ ഈ പായിപ്പാന്റെ തനി സ്വഭാവം നീ അറിയും കേട്ടല്ലോ... മ്മളെ വേണ്ടതോരെ നമ്മക്കും വേണ്ടേ.. വിട്ട് കള പെണ്ണെ...... --------------------------------- ദിവസങ്ങൾ അങ്ങനെ കടന്ന് പോയികൊണ്ടിരുന്നു കോളേജിൽ പോയിട്ട് ഇന്നേക്ക് 15ദിവസം ആയി.... രാവിലെ ജനലും തുറന്ന് പുറത്തേക് നോക്കി ഓരോന്നും ആലോചിച്ഇരിക്കുമ്പോഴാണ് ഉമ്മ റൂമിലേക്ക് വന്നത്.....

ഇശു..... മോളെ... വന്നുവല്ലതും കഴിക്ക്...... (ഉമ്മ) ഞാൻ കഴിച്ചോളാം..... (ഇഷ ) നിന്നോട് വന്ന് കഴിക്കാനാ പറഞ്ഞെ.. എത്ര ദിവസായി ക്ലാസിന് പോയിട്ട് എക്സാംമൊക്കെ അടുത്ത് വരല്ലേ... എന്താ ഇശു ഇങ്ങനായാൽ ചെയ്യാ വന്ന് വല്ലതും കഴിച്ചു ക്ലാസിന് പോവാൻ നോക്ക്.... (ഉമ്മ) ഇല്ല ഉമ്മാ... ഞാൻ ഇനി ആ കോളേജിലേക്ക് പോണില്ല ഉമ്മാ.... ഇക്ക് പേടിയാ ഉമ്മാ..... ഉമ്മാ പായിപ്പാനോട്‌ പറഞ്ഞുഎന്നേ വേറെ കോളേജിൽ ചേർക്ക്. എനിക്ക് ഇനി ആ കോളേജിൽ പടിക്കണ്ടഉമ്മാന്നും പറഞ്ഞു ഉമ്മാന്റെ തോളിലേക്ക് ചാഞ്ഞു.... ഏയ് ഇശുട്ടി....കരയാതെ.. എന്താ ആ കോളേജിന് കുഴപ്പം. വേറെ ചേർന്നാൽ നിനക്ക് ആരാ കൂട്ടിന്ണ്ടാവാ.... നിന്റെ ഐഷു ഇല്ലാതെ നിനക്ക് പറ്റോ ഇശു......

ഉമ്മാ..... എനിക്ക് അവടെ പടിക്കണ്ട..... ഇല്ല നീ കരയല്ലേ... നിനക്ക് അവടെ പഠിക്കണ്ടെൽ പടിക്കണ്ട ഞാൻ ഉപ്പാനോട് പറയാട്ടാ... ഇനിയെലും നീ വന്ന് വല്ലതും കഴിക്ക്...... ബാത്‌റൂമിൽപോയി ഫ്രഷ് ആയി താഴേക്ക് പോയി ഫുടൊക്കെ കഴിച്ചുകുറച്ചുനേരം സിറ്റ്ഔട്ടിൽ പോയിരുന്നു....... കുറച്ച് കഴിഞ്ഞപ്പോ ഉപ്പ വന്ന്... ഇശു..... എന്താ ഇങ്ങനെആലോചിച് കൂട്ടുന്നെ.... (ഫായി) ഏയ് ഒന്നുല്ലപ്പച്ചി..... 😊(ഇഷ ) ഹ ഉമ്മ പറഞ്ഞുഎന്നോട് നിനക്ക് കോളേജ് മാറണം എന്ന്.... അത്രക്ക് നിർബന്ധംആണോ അനക്ക്... (ഉപ്പ ) പായിപ്പ.... എനിക്ക് അവിടെ പടിക്കേണ്ട... അങ്ങോട്ട് പോവാനെ തോന്നുന്നില്ല...... (ഇഷ )

ഹ ആയിക്കോട്ടെ മോളെ... നിന്റെ ഇഷ്ടം എന്താണോ അതാണ് ഞങ്ങളെയും ഇഷ്ടം. നിന്റെ സന്തോഷമാണ് ഞങ്ങൾക്ക് വലുത്.... എന്ന നീ ചെന്ന് റെഡിയാവ് നമ്മക് കോളേജിൽ പോയി ടിസി ഒക്കെ വേടിച്ചുവര...... (ഫായി ) ഹ ഞാൻന്നാ റെഡി ആയി വര..... (ഇഷ ) അങ്ങനെ റൂമിലേക്പോയി ഡ്രസ്സ്‌ മാറ്റി, ഇറങ്ങാൻ നേരമാണ് മ്മടെ ഫോൺ മ്മളെ കണ്ണിൽ ഉടക്കിയത്. ഒരു കാലത്ത് ഈ ഫോൺ ഇല്ലാതെ എനിക്ക് പറ്റിയിരുന്നില്ല, ഇപ്പൊ ഫോണും വേണ്ട ഒന്നും വേണ്ട... ഫോൺ എടുത്ത് നോക്കിയപ്പോ സ്വിച് ഓഫ്‌..... അത് ചാർജിൽ ഇട്ട് ഓൺ ആക്കി ഡാറ്റാ ഓൺ ആകി ഇൻസ്റ്റ ഓപ്പൺ ആക്കി ഉടൻ തന്നെ മിച്ചുക്കന്റെ പ്രൊഫൈൽ തുറന്ന് നോക്കി...

.ആ അക്കൗണ്ടിൽ ഉണ്ടായിരുന്ന ഇക്കാടെ ഒരു ഫോട്ടോയും ഇപ്പൊ ഇല്ല എല്ലാം കളഞ്ഞിരിക്കുന്നു ഒരേ ഒരു പോസ്റ്റ്‌ മാത്രം ഗുഡ് ബൈ എന്ന് എഴുതിയ ഒരു ടെക്സ്റ്റ്‌ ഇമേജ് ഇക്കാക് മെസ്സേജ് അയച്ചുനോക്കി... എന്തോ ഞാൻ പോലും അറിയാതെ കണ്ണുകൾ നിറയാൻ തുടങ്ങി. ഫോൺ അവിടെ വെച്ച് കണ്ണാടിയിൽ ഒന്ന് നോക്കി ഞാൻ എന്നോട് തന്നെ പറഞ്ഞു.... അയ്യേ എന്താണ് ഇഷാ... അന്നേ വേണ്ടതോരെ അനക്കും വേണ്ട... ഇല്ല ഇനി ഞാൻ കരയൂല.. എന്നാലും ഓർക്കുമ്പോൾ സങ്കടം വരും.... ഇനി ഇവിടെ നിന്നാൽ വീണ്ടുo എന്റെ മനസ്സ് മാറും വേം താഴേക്ക് പോയി..... ഉപ്പ.........പായിപ്പാ....... ഇന്റെ കഴിഞ്ഞ്ട്ടാ...(ഇഷ ) ആഹ് നീ കീ എടുത്ത് വണ്ടി സ്റ്റാർട്ട്‌ ആക്കി ഇട് ഞാൻ താ വരുന്ന്.. (ഫായി)

കീ എടുത്ത് വണ്ടി സ്റ്റാർട്ട്‌ ആക്കിഇട്ട് അപ്പോഴേക്കും ഉപ്പ വന്ന്..... കോളേജിൽ എത്താറായപ്പോൾ എന്തോ ഹാർട്ട് ബീറ്റ് ഹൈ സ്പീഡിൽ പോകുന്നു..... കോളേജിൽ ചെന്ന് വണ്ടിനിന്നു.ഇറങ്ങിയപ്പോ മുന്നിൽതന്നെയുണ്ട് സഫ്നയും ടീംസും. ഞാൻ ഉപ്പാടെ അടുത്തേക്ക് ഒന്നൂടെ ചേർന്ന് നിന്നു.ഞങ്ങൾ ഓഫീസ് ലക്ഷ്യമാകി നടന്ന് അവിടുന്ന് പേപ്പർസ്സ് എല്ലാം ക്ലിയർ ആക്കി ടിസിയും വാങ്ങി പുറത്തേക്ക് വന്ന്.... ഉപ്പ.... ഇങ്ങള് ഇവടെ നിക്ക് ഞാൻ ഇപ്പൊ വരാം ഐഷുനോടും നിച്ചുനോടോക്കേ പറഞ്ഞിട്ട് വരാംന്ന് പറഞ്ഞ് ഞാൻ ക്ലാസ് ലക്ഷ്യം വെച്ച് നടന്ന്..... സിദ്ധുസാർ ആയിരുന്നു ക്ലാസിൽ... എന്നെ കണ്ടതും സാർ പുറത്തേക്ക് വന്ന്....

ആരിത് ഇഷയോ... എവിടെർന്നടോ... ഇതെന്താ നീ കളർ ഡ്രെസ്സിൽ. ഇവിടെ നടന്നെതെല്ലാം എന്നോട് അജി പറഞ്ഞു.... (സിദ്ധു സാർ) ഹാ... ഞാൻ ഇവിടെന്നും പോവാ... ടിസി വാങ്ങി വരുന്നവഴിയാ... എനിക്ക് ഐഷുനോടും, നിച്ചുനോടും അജിയോടും ഒന്ന് സംസാരിക്കണം അവരെ ഒന്ന് വിളിക്കോ സാർ.... (ഇഷ ) സാർ അവരെ വിളിച്ചു അവരോട് കാര്യം പറഞ്ഞതും മൂന്നും കണ്ണ് നിറക്കാൻ തുടങ്ങി..... ഏയ് ഇങ്ങള് കരയല്ലേ.... എപ്പോ കാണാൻ തോന്നുമ്പോഴും ഞാൻ നിങ്ങളെ വന്ന് കാണും. എന്റെ അവസ്ഥ ഒന്ന് മനസ്സിലാകടി.... (ഇഷ ) ഹാടി..... ഞങ്ങൾക്ക് മനസ്സിലാകും ഒരു കണക്കിന് നീ പോവുന്നത നല്ലത് കാരണം ആ സഫ്നയും ടീമും സസ്പെൻഷൻ കഴിഞ്ഞ് വന്നിട്ടുണ്ട്. വന്നപ്പോ തന്നെ നിന്നെ തിരക്കി ഇവിടെ വന്നിരുന്നു,

കൂട്ടത്തിൽ ആ ജിതിനും ഉണ്ടായിരുന്നു.... നീ പോയി വാ..... (നിച്ചു ) നിച്ചുനോടും അജിയോടും യാത്രപറഞ്ഞു ഐഷുനോട്‌ പോവാണെന്നു പറയാൻ വേണ്ടി നോക്കിയതും അവൾ എനിക്ക് മുഖം തരാതെ കണ്ണും നിറച്ചുകൊണ്ട് ക്ലാസിലേക്ക് പോയി... നിച്ചു, അജി എന്റെ ഐഷുനെ നോക്കികൊണം.... അവളെ ഒറ്റക്ക്ആകരുതെന്നും പറഞ്ഞു വേം അവിടെനിന്നും പോന്നു.. എന്റെ ഐഷുനെ ആ അവസ്ഥയിൽ കൂടുതൽ നേരം നോക്കിനില്കാൻ കഴിഞ്ഞില്ലാ.....

അവിടുന്ന് വരുമ്പോൾ പിജി സെക്ഷനിലേക്ക് നോക്കിയപ്പോൾ എന്തോ വേണ്ടപ്പെട്ട ഒന്ന് ഇവിടെ ഉബേക്ഷിച്ച് പോരുന്ന പോലെ.... മിച്ചുക്കന്റെ ക്ലാസിലേക്ക് നോക്കിയപ്പോൾ ഇക്ക ഇരിക്കുന്ന ബെഞ്ചിൽ ആരുമില്ല.... ജാസിക്കയും ആദിക്കയും ഇപ്പൊ കോളേജിൽ വരാറില്ലേ..... അവിടുന്ന് ഓരോന്നും ആലോചിച്ചുകൊണ്ട് ഓഫീസിന്റെ അവിടേക്ക് വന്ന് ഉപ്പയെ നോക്കിയപ്പോൾ ഉപ്പയുണ്ട് ആദിക്കയോടും ജാസിക്കയോടും സംസാരിക്കുന്ന്.... ഞാൻ അവരെ അടുത്തേക്ക് പോയി... ആദിക്കാ, ജാസിക്കാ പോവാട്ടാ.... ജാസിക്കാ ന്റെ ഐഷുനെ നോക്കണം കേട്ടോ അപ്പൊ ഉപ്പ പോവാ....... (ഇഷ ) അങ്ങനെ അവിടുന്ന് യാത്ര തിരിച്ചു...

ഗ്ലാസിലൂടെ കോളേജിലേക്ക് കൂടെ കൂടെ തിരിഞ്ഞ് നോക്കി.... കോളേജ് എന്നിൽനിന്നും മറഞ്ഞതും സീറ്റിൽ തലചായ്ച്ച്‌ കണ്ണടച്ചുകിടന്നു...... 🎶🎶മറയുകില്ല ഏത് മഞ്ഞിലും..... പഴയ വഴികൾ.......... പൊഴിയുകില്ല ഏത് നോവിലും... മനസ്സിൻ നിലകൾ...... മറകുകില്ല നീ നൽകിയ... മധുര നിമികൾ....... നിന്നിലലിയാൻ മാത്രം ഞാൻ പിറന്നുവെന്ന് തോന്നുന്നുവോ......🎶🎶 കുറച്ച് നേരത്തെ യാത്രക്ക് ശേഷം വീട്ടിൽ എത്തി.... ഡോർ തുറന്ന് ഇറങ്ങിയപ്പോൾ മുറ്റത് തന്നെയുണ്ട് ഉമ്മ ഉമ്മാന്റെ മുഖത്തു നല്ല സന്തോഷം കാണുന്നുണ്ട്... ഉമ്മ ഉപ്പാന്റെ അടുത്തേക്ക് ഓടി വന്നു ഉപ്പാനെ കെട്ടിപിടിച്ചു......... പെട്ടെന്ന് തന്നെ ഉമ്മ വിട്ട് നിന്നു... എന്നിട്ട് എന്നോടും ഉപ്പാനോടുമായി പറഞ്ഞു......

ഫായിക്കാ...... ഫാദിത്താ വിളിച്ചിരുന്നു...... അവൾ മാത്രമല്ല മൻസൂർക്കയും....(ഉമ്മ). ഇത് കേട്ടതും ഉപ്പാന്റെ മുഖം സന്തോഷംകൊണ്ട് വെട്ടിതിളങ്ങി.... എന്നിട്ട് അവൾ വിളിച്ചിട്ട്... എന്താ പറഞ്ഞെ....... (ഉപ്പ ) അവർ എല്ലാവരുo കൂടെ ഒരു ദിവസം ഇങ്ങോട്ട് വരുന്നുണ്ടെന്ന് എന്നോട്ഇത്ത കുറെ ക്ഷമയൊക്കെ ചോദിച്ചു.... ഇങ്ങളോട് അവൾക്ക് ഒന്ന് വിളിക്കാൻ പറഞ്ഞിരുന്നു...... (ഉമ്മ) അപ്പോഴേക്കും ഉപ്പ ഉമ്മാടെ ഫോൺ വാങ്ങി അവർക്ക് വിളിച്ചു.... അല്ല ഉമ്മി ആരാ ഈ ഫാദിത്താ...

അത് മോളെ നിന്റെ ഒരേഒരു അമ്മായിയാണ്.... നിന്റെ ഉപ്പാടെ ആകെയുള്ള ഒരു പെങ്ങൾ.... ഉപ്പാടെ ഉമ്മാന്റെ മരണ ശേഷം നിന്റെ ഉപ്പയും ഇത്തയും സ്വത്തിന്റെ പേരിൽ തെറ്റിപിരിഞ്ഞതാ.... ഉപ്പാന്റെ അടുത്ത് ഒരുതെറ്റുമില്ലായിരുന്നു, ഇത്താക്ക് ഇപ്പൊ തെറ്റ് മനസ്സിലായി ക്ഷമചോദിച് വിളിച്ചത......(ഉമ്മ) ഹോഹോ അപ്പൊ എനിക്ക് ഒരു അമ്മായിയും ഉണ്ടല്ലേ...... ആഹ് മോളെ... അമ്മായിക്ക് ഇപ്പൊ മൂന്നു മക്കൾ ഉണ്ട്, മൂത്തകുട്ടിക്ക് രണ്ട് വയസ്സ് ആവുമ്പോഴാ ഇവിടെ നിന്നും പോയത്, അവനും നീയൊക്കെ ഒപ്പം കളിച്ച് വളർന്നതാ... കൊച്ചിലെകണ്ട ഓർമയാണ് അവനെ...... അവന്ക്ക് പേരിട്ടത്തന്നെ നിന്റെ ഉപ്പയാണ്.... അവന്റെ പേരാണ്...

ഉമ്മാ മതി, എന്തായാലും എല്ലാവരും ഒന്നിച്ചല്ലോ.... ഞാൻ ഒന്ന് കിടക്കട്ടെ...... ഉമ്മ ഇങ്ങനെയ എന്തേലും പറയാൻ തുടങ്ങിയാൽ പിന്നെ നിർത്തൂല. എനിക്ക് ഇപ്പൊ അതൊന്നും കേൾക്കാൻ മൂഡ് ഇല്ല...... റൂമിൽ വന്നു ഫോൺ എടുത്ത് ഇൻസ്റ്റ തുറന്ന് മിച്ചുക്കാക്ക് അയച്ച മെസ്സേജ് സീൻ ചെയ്തോന്ന് നോക്കി.... നോക്കിയതിന്ഫലം ഉണ്ടായില്ല.... ഫോൺ ബെഡിലേക്ക് എറിഞ്ഞു ഞാൻ കിടന്നു.... ഉമ്മാന്റെ തുരു തുരായുള്ള വിളി കേട്ടാണ് എഴുനേറ്റത് സമയം നോക്കുമ്പോൾ രാത്രി പത്ത് മണി... ഇഷാ... .. ഷഹൽ മാമാനും, ഷഹാന മാമിയും വന്നിട്ടുണ്ട്, നീ വാ.... ഉപ്പ നിന്നെ വിളിക്കുന്നുണ്ട്.....(ഉമ്മ) മുഖം ഒന്ന് കഴുകി ഉമ്മാന്റെ ഒപ്പം പോയി......

ഹ ആരിത്....ഇഷൂട്ടിയോ... എന്താ ഈ നേരത്ത് ഒരുഉറക്കം.... (മാമി ) ഏയ് ഒന്നുല്ല്യ വെറുതെ കിടന്നതാ... (ഇശു) ഇശു.. ഞങ്ങൾ നിന്നെ കൊണ്ട്പോവാൻ വന്നതാ നിനക്ക് ഞങ്ങളെ അവിടുത്തെ കോളേജിൽ അഡ്മിഷൻ ശെരിയാക്കിയിട്ടുണ്ട്.... വേം ഡ്രസ്സ്‌ ഒക്കെ പാക്ക് ചെയ്തോ...(മാമൻ ) ഞാൻ ഉമ്മാനേം ഉപ്പാനേം ഒന്ന് നോക്കി..... ഉപ്പ എന്നോട് പോയി റെഡി ആവാൻ ആക്ഷൻ കാണിച്ചു..... ഫുടൊക്കെ കഴിച്ചു ഞാൻ അവരോട്ഒപ്പം പോവാൻ ഒരുങ്ങി... അപ്പോഴാണ് ഉമ്മ റൂമിലേക്ക് വന്നത്....... ഇശു...... ഞങ്ങളെ പഴയഇഷയായി തിരിച്ചുവരണം കേട്ടോ..... ഒന്നും ആലോചിച് സങ്കടപെടണ്ടാ... നല്ല കോളേജ് ആണത്രേ...

പിന്നെ നിനക്ക് അവിടുന്ന് കൂട്ടിനു അജ്മൽ ഷായും അഷ്‌കർഷായും ഉണ്ട്. അവർ ഇപ്പൊ നാട്ടിലെകോളേജിലേക്ക് മാറി. നിനക്ക് കൂട്ടിന് അവർ ഉണ്ടാവും... മാമിനോട്‌ ഈ കുറുമ്പ് ഒന്നും കാണിക്കരുത്ട്ടാ....(ഉമ്മ) ഹാ ഉത്തരവ് മാതാജി...... 😄😄(ഇഷ ) ഹാവൂ.... ന്റെ കുട്ടി ഇപ്പോഴേലും ഒന്ന് ചിരിച്ചല്ലോ.... (ഉമ്മ) ഡ്രസ്സ്‌ എല്ലാം പാക്ക് ആക്കി റെഡി ആയി അവരോടൊപ്പം പോവാൻ ഇറങ്ങി..... ഉപ്പാനോടും ഉമ്മനോടും പോവാണെന്നു പറഞ്ഞു വണ്ടിയിൽപോയി ഇരുന്നു...........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story