💞ചൂടൻ വിത്ത്‌ കാന്താരി 💞 : ഭാഗം 16

Choodan with kanthari

രചന: ഷഹല ഷാലു

ഡ്രസ്സ്‌ എല്ലാം പാക്ക് ആക്കി റെഡി ആയി അവരോടൊപ്പം പോവാൻ ഇറങ്ങി..... ഉപ്പാനോടും ഉമ്മനോടും പോവാണെന്നു പറഞ്ഞു വണ്ടിയിൽപോയി ഇരുന്നു..... --------------------------------- കുറച്ച്നേരത്തെ യാത്രക്ക് ശേഷം വീടെത്തി.... മനസ്സിന് എന്തോ സങ്കടംപോലെ... വേണ്ടപ്പെട്ടവരെയെല്ലാം ഉബേക്ഷിച്ച് പോന്നപോലെ.... ഇശുട്ടി..... എന്താ ആലോചിക്കുന്നെ... ഇറങ്ങുന്നില്ലേ വീടെത്തി...(മാമി ) അമ്മായിയെ നോക്കിയതും എന്റെ കണ്ണിൽനിന്നും ഒരുതുള്ളി കണ്ണുനീർ ഇറ്റി വീണു...... അയ്യേ.... എന്താ ഇഷാഇത്.... എന്തിനാ കരയുന്നെ... നിന്റെ വീട്ടിലെപോലെ ഇവിടെ നീ ഒറ്റക്ക്അല്ല. തെ ഇശു ഇങ്ങ് നോകിയെ...

ഇവിടെ നിനക്ക് കൂട്ടിന് ഞാനുണ്ട്, ആഷിണ്ട്, അജിണ്ട്, മാമൻ എല്ലാരും ഉണ്ടല്ലോ..... ഇവിടെ നിനക്ക് ഒരു കുറവും ഉണ്ടാവില്ല.... കണ്ണ് തുടച്ചെ.... (മാമി ) ഇല്ല മാമി, ഇനി കരയൂലാ....പക്ഷെ ന്റെ ചാലുമ്മയും പായിപ്പയും അവടെ ഒറ്റക്അല്ലെ.... അവർക്ക് ഞാൻ ഇല്ലാതെ പറ്റില്ലമാമി...(ഇശു ) ന്റെ പൊന്ന് ഇശു...ഇക്കണക്കിന്നിന്നെ കെട്ടിച് വിട്ടാൽഎന്തായിരിക്കും കഥ..... നിന്റെ ഉമ്മയും ഉപ്പയും നിന്നെ കാണാൻ ഇങ്ങോട്ട് വരും പോരെ... ഇപ്പൊ നീ ഇറങ്...

അകത്ത് അജിയും ആഷിയും നിന്നേം വെയിറ്റ് ചെയ്തിരിക്കാ.....(മാമി ) അങ്ങനെ ബാഗും സാധനങ്ങളും എല്ലാംഎടുത്ത് വണ്ടിയിൽനിന്നും ഇറങ്ങി. അപ്പോഴേക്കും അജിയും ആഷിയും എന്റടുത്തേക്ക് ഓടിവന്നു കയ്യിലുള്ള ബാഗും വാങ്ങി രണ്ടും അകത്തേക്ക് പോയി...... ന്താപ്പോ കഥ ഇന്നേ ഒന്ന്മൈൻഡ് ആകകൂടെ ചെയ്യാതെ ന്റെ ബാഗ് എടുത്തോണ്ട് പോയല്ലോ... ഹ ന്തേലും ആവട്ടെ... ഞാൻ അകത്തേക്ക് കയറി ടീവി ഓൺ ചെയ്ത് സോഫയിൽകാലും കയറ്റി വെച്ച്ചെന്നിരുന്ന്.....

റിമോട്ട് എടുത്ത് ഓരോ ചാനെലും മാറ്റികളിച് കൊണ്ടിരുന്നു..... അപ്പോഴേക്കും മാമി ചായയുമായി വന്നു.... ചായക്ക് ഇല്ലാത്ത ടെസ്റ്റ് ഉണ്ടാക്കികൊണ്ട് ചായവലിച്ചുകുടിച്ചു. പിന്നെയാ ഓർത്തെ ന്റെ ഈ കുടികണ്ട് മാമി എന്തേലും വിചാരിച്ചു കാണോ..... ശോ ഉമ്മിന്നോട് പറഞ്ഞത് നല്ലകുട്ടിയായി ഇരിക്കണം എന്നല്ലേ... പക്ഷെ മിച്ചറും ചിപ്പ്സ്സും കണ്ട് മ്മളെ കണ്ട്രോൾപോയിരിക്ക.... ഈ മാമി ഇത് എന്തിനാഇവടെ ഇങ്ങനെ നിക്കുന്നെ... എനിക്കാണേൽ ഇതിൽന്ന് എടുത്ത് കഴിക്കാനും പറ്റുന്നില്ല..... മാമി.... ഇങ്ങള് പോയിഡ്രസ്സ്‌ മാറ്റിയോക്ക്. ഞാൻ ഇവിടെഇരുന്നോളാം ഇങ്ങള് ചെല്ല്.... ഹ അതും ശെരിയാലോ....

ഞാൻ എന്നാ ഒന്ന് ഫ്രഷ് ആയി വരട്ടെ.... നീ എടുത്ത് കഴിക്ക്ട്ടാന്നും പറഞ്ഞ് മാമി പോയി..... എന്താ പറയ പെരുത്ത് സന്തോഷംന്ന് പറഞ്ഞ പെരുത്ത് സന്തോഷം...... ചിപ്സിന്റെ പ്ലേറ്റ് എടുക്കാൻ നിന്നതും ആഷിക്ക മിക്സ്‌ചറിന്റെ പ്ലേറ്റും അജി ചിപ്സിന്റെ പ്ലേറ്റും എടുത്ത് രണ്ടും മ്മളെ രണ്ട് സൈഡിലായി വന്നിരുന്നു..... ഇപ്പൊ ഞമ്മൾ ആരായി ഹ അതന്നെ ശശി, 😰 രണ്ടാളേം ഒന്ന് ദയനീയമായി നോക്കിയപ്പോ ഒരുവൻ മിക്സ്‌ചറിലെ കടല എടുത്ത് എനിക്ക്നീട്ടി.... മറ്റൊനെ നോക്കിയപ്പോ ഓൻ ഒരു ചിപ്സ്സ് എടുത്ത് എനിക്ക് നീട്ടി സന്തോഷത്തോടെ അത് വാങ്ങാൻ നിന്നതും അതിൽനിന്ന് ഒരു കഷ്ടം പൊട്ടിച്ചു ഓന്റെ വായിൽക്ക് ഇട്ടു...

തെണ്ടി, ചെറ്റ, പട്ടി..... ടാ കൊരങ്ങാ അന്റെ ഓൾക്ക് കൊണ്ടോയി കൊടുക്ക്ഇത് പല്ലിന്റെ ഒരു പൊത്തിൽ വെക്കാനും കൂടെ തികയില്ല എനിക്ക് അള്ളോഹ് ന്റെ ചട്ടമ്പി അന്റെ പല്ലിന് പൊത്തും ഉണ്ടായിരുന്നോ.... ശോ മ്മക്ക് നാളെതന്നേ ചെന്ന് അടക്കട്ടാ... വല്ല പാമ്പും ചേരയൊക്കെ കയറി കൂടും..... (ആഷി ) ചട്ടമ്പി അന്റെ ഓൾ....തെണ്ടിയെ.... ഓന്റെ വർത്താനം കേട്ട് മ്മക്ക്അടിമുടി തരിച്ചു വരാണ്.... കണ്ട്രോൾ ഇഷാ കണ്ട്രോൾ ഞാൻ എന്നോട് തന്നെ പറഞ്ഞുസമാധാനിച്ചു.... ഇവനോട്ഒക്കെ സംസാരിച്ചുനിന്നാൽന്റെ തലക്ക് വട്ടാവും ...... ഇൻക്ക് തെരാതെ അവരുപ്പോഅങ്ങനെ തിന്നണ്ടടാ....പിന്നെ ഒന്നും നോകീല രണ്ടാളെ കയ്യിലുള്ള പ്ലേറ്റിനും ഒരു തട്ട് കൊടുത്തു ....

തെ കിടക്കുന്നുഎല്ലാം നിലത്ത്.... ടി ചട്ടമ്പി ഇജ് എന്ത് പണിയാടി കാണിച്ചേ മൂങ്ങേ... ... ഉമ്മി ഞങ്ങൾക്ക് കൂടെ താരതെ എടുത്ത് വെച്ചസാധനം അനക്ക് തന്ന് അത് പോട്ടെ വിരുന്ന്കാരിയല്ലേ ക്ഷമിക്കാന്ന് വെക്കാം.... പക്ഷെ ഇജ് അത് തട്ടി കളഞ്ഞല്ലേടിന്നും പറഞ്.......ആഷിക്ക മ്മളെ മുടിപിടിച്ചു ഒറ്റവലിയായിരുന്നു.......... ടാ തെണ്ടി വിടാടാ.... അനക്ക് വേണേൽ ന്റെ ഉമ്മി വരുമ്പോ പത്ത് അയിമ്പത്കിലോ ചിപ്സ് കൊണ്ട്വരാൻ പറയാം നല്ല കുട്ടി അല്ലേടാ വിടാടാ.......

ശെരിക്കുന്ന് ചോദിച് ഒരു തരംആടി കുഴഞ്ഞ ചിരിയൊക്കെ ചിരിച് ... അടി സക്കെന്നും പറഞ്ഞുന്റെ കവിളിൽ ഒരു നുള്ള് നുള്ളി ന്റെ ചായേൽന്ന് ഒരു മുർക്ക് കുടിച്ചുകൊണ്ട് സ്റ്റൈയർ കയറിപോണ് ഇവനെന്താ ചാന്ത്‌ പോട്ടോ.... മ്മള് വായുംപൊളിച്ച് ഓന്റെ പോക്ക് നോക്കിനില്കുമ്പോഴാണ് അജി വന്ന്മ്മളെ വാ അടച്ചത്. ഓനെ നോക്കി ഒരു പുളിങ്ങതിന്ന ഇളി പാസാകി... നൈസ് ആയി അവിടുന്ന് മുങ്ങാൻ നിന്നതും അജിമ്മളെ ചെവിപിടിച്ച് തിരിച്ചു അവടെ നിർത്തി.... എങ്ങോട്ടാ മോളെ ചട്ടു പോകുന്നെ.... ആരേലും വിളിക്കുന്നുണ്ടോ.... ഏയ് അതല്ല അജി.... ഞാൻ ഒന്ന് ഫ്രഷ് ആവട്ടെപോയിട്ട്.....

ഹോ പിന്നെ.. കുളിച് കുറിതൊട്ട് ഇരിക്കാൻ ഇവിടെ നിന്നെആരും പെണ്ണ്കാണാനൊന്നും വരുന്നില്ല അതല്ല എന്നാലും ഡ്രസ്സ്‌ ഒന്ന് മാറ്റി വരാട്ടാ..... എങ്ങോട്ടാ മാളെ മുങ്ങുന്നെ..... ഇതൊക്കെ അന്റെ വാപ്പ കോയി വന്ന് ക്‌ളീൻ ആകൊ.... ടാ പട്ടി ന്റെ വാപ്പാനെ പറഞ്ഞാൽണ്ടല്ലോ... ഈ ഇഷ മെഹറി ആരാന്ന് നീ അറിയും.... ന്റെ ഉപ്പാന്റെ പേര് കോയിന്ന് അല്ലട്ടാ... ഫായിന്നാ എന്ന് പറഞ്ഞുഞാൻ അവനെ നോക്കി കൊഞ്ഞനംകുത്തി അല്ലപിന്നെ....... കോയി തന്നെ കോയി ബ......ബന്നും പറഞ്ഞു എന്നെ നോക്കി കിണിക്കുന്നു...... അന്റെ വാപ്പ കൊയൽ പൊട്ടൻ, പോടാ തെണ്ടി പട്ടി ചപ്രതലയ..... ഡീ ഇജ് എന്താ വിളിച്ചേ ചപ്രതലയാന്നോ....

ഇനി വിളിക്കോ...വിളിക്കോടി..... ഹ വിളിക്കും ചപ്രതലയ....ചപ്രതലയാ.... ചപ്രതലയ...... ഡീീന്നും പറഞ്ഞു അവൻ എന്റെ കൈ പിടിച്ച് ഒരു സൈഡിലേക്ക് തിരിച്ചു...... ആ അജി.... വിട് സത്യായിട്ടും ഞാൻ ഇനി ചപ്രതലയാന്ന് വിളിക്കൂല..... ചപ്രതലയ........ ഇജ്പ്പോ ന്താ വിളിച്ചേ.... ഇനി അന്നേ വിടുന്ന പ്രശനമില്ല...... വിടണേൽ ഞാൻ പറയുന്നത് അതെ പോലെ വള്ളി പുള്ളി തെറ്റാതെ പറയണം..... ന്തേ പറ്റുവോ.... ഹാ പറയാ.......എന്താ പറയണ്ടേ.... കാകടെ....പറ... കാകടെ... പറഞ്ഞു.... അയിന്റെഇടെല് പറഞ്ഞുന്ന് പറയാൻ ഞാൻ പറഞ്ഞോടി.... ഇല്ലല്ലോന്ന് ചോദിച്ച് കൈയിലെ പിടി മുറുക്കി..... ആഹ് ആഹ്..... വേദനിക്കുന്ന്ണ്ട് അജി....

ഇനി തെറ്റിക്കാതെ പറയാം...... കാകടെ......പറ... കാകടെ ..... തീട്ടം.... ഇഷ തിന്നു.... പറ വേം പറ ഇത് പറഞ്ഞ ന്തായാലും വിടാം...... വേം പറ ചട്ടുന്നും പറഞ്ഞ് ഓൻ കൈ വീണ്ടും മുറുക്കി..... അആഹ്..... അ.... ജി... പറയ.. പറയ.... കാകടെ തീട്ടം ഇഷ തിന്നു......എന്ന്ഞാൻ പറയുന്നതിന് അനുസരിച് ഓൻ കൈ നല്ലോണം മുറുക്കി വേദന കൊണ്ട് ഞാൻ പറഞ്ഞത് കുറച്ച് ഉച്ചത്തിൽആയീന്ന് തോന്നുന്നു.... തോന്നൽ അല്ല നേരത്തെ കയറി പോയ ആ ചാന്ത്‌ പൊട്ട് ഞാൻ പറയുന്നത് കേട്ട് താഴേക്ക് വന്ന്ക്ന്ണ്........ ഓൻ കയ്യിലുള്ള പിടിവിട്ട് ആഷിടെ തോളിൽ കയ്യിട്ട് കിണിക്കാൻ തുടങ്ങി...... പിന്നെ അവർരണ്ടും കൂട്ട ചിരി........

മ്മക്ക് ഇങ്ങനെ തരിച്ച് വരാണ്...... ന്നാലും ചട്ടമ്പി ഇജ് ശെരിക്കും തിന്ന....അയ്യേ ബ്ലാ... ബ്ലാന്ന് പറഞ് ആഷിയും അജിയും ന്നെ കളിയാക്കാൻ തുടങ്ങി.... നിലത്ത് ആഞ്ഞുചവിട്ടികൊണ്ട് ഞാൻ മുകളിലേക്ക് പോയി... ഏയ്ചട്ടമ്പി....തെറ്റിപോവാണോ.....അയ്യയ്യേ നിന്നെ കുറിച്ച് ഞങ്ങൾ ഇങ്ങനെയൊന്നും അല്ലല്ലോ കേട്ടെ.....നീ ആളൊരു ജഗജില്ലയാണ്.ശോ നിന്റെ എല്ലാ ഇമേജും പോയീലെന്നും പറഞ്ഞ് അവർ എന്റെ പിറകെവരുന്നുണ്ട്. ഒരേ തിരിഞ്ഞ് നോക്കാതെ ഞാൻ റൂമിൽ കയറി.... ഹെലോ ചട്ടമ്പി മേടം..... എങ്ങോട്ടാ ഈ റൂമിലേക്ക്.... എന്താ ഇതിൽകയറിയാൽ ..... നിങ്ങളെ റൂമിൽ ഒന്നും അല്ലാലോ.... ഉവ്വേ ഉവ്വേ.... പറഞ്ഞന്നേ ഒള്ളു..

ഞങ്ങളെ ആസി ഡ്രാക്കുളയുടെ റൂം ആണ്ഇത്..... പൊന്ന് മോളെ നിനക്കുള്ളത് അപ്പുറത്ഉണ്ട്.. ഓൻ വന്ന ഞങ്ങള്ക് ആയിരിക്കും വെട്ട് കിട്ട....... മോൾ വിട്ടേ വിട്ടേ..... പോടാ മാക്രീസ്.... ഞാൻ ഈ റൂമിൽ തന്നെ കിടക്കുംഇരിക്കും ചവിട്ടി കുത്തും.... നീ പഠിച്ചസ്കൂളിൽ ഞാൻ ഹെഡ് മാസ്റ്റർടാ........ പിസ്കൊന്ന് പറഞ്ഞ് വെടിവെക്കുന്ന പോലെ ആക്ഷൻ കാണിച്ചു.പിന്നെ പിരികം പൊക്കി അവരോട് എന്തേയ്ന്ന് ചോദിച്ചു അവർ തോളും പൊക്കി ഒന്നുല്ലാന്ന് പറഞ്ഞു..... അങ്ങനെ അവരെ വാ അടപ്പിച്ചപ്പോഴാ സമാധാനം ആയെ..... ഒന്ന് ഫ്രഷ് ആയി വന്ന്. നിസ്കാരം എല്ലാം കഴിച്ച് കുറച്ച് നേരം ഖുർആൻ ഓതി...... അതെല്ലാം കഴിഞ്ഞ് കിടക്കാൻ നിന്നപ്പോഴേക്കും മണി പത്ത് കഴിഞ്ഞു..... നനഞു കെട്ടി വെച്ച മുടി ഒന്ന് നിവർത്തി ഇട്ടു..... കർട്ടൻ നീക്കി ജനൽ തുറന്നപ്പോൾ ഒരു തണുത്തകാറ്റ് മുടിയിലൂടെ തട്ടിതടഞ്ഞ് പോയി......

പഴയ പല കാര്യങ്ങളും മനസ്സിലേക്ക് വരുന്നത്പോലെ..... ഞാൻ പോലും അറിയാതെ കണ്ണുകൾ നിറയാൻ തുടങ്ങി....... എന്നേലും മിച്ചുക്കാ എന്നെ തേടി വരും എന്ന വിശ്വാസത്തോടെ ഞാൻ ലേറ്റ് അണച്ചുകിടന്നു പക്ഷെ ഉറക്കം വരുന്നില്ല നിലാവെളിച്ചത്തിൽ ഇരുട്ട് നിറഞ്ഞ ആ മുറിയിൽ പ്രകാശം പരന്നു.... പുറത്തേക് നോക്കി അങ്ങനെ കിടന്നു...... പെട്ടന്ന് എന്തോ ഒരു നിഴൽ കണ്ടു. ഒന്നൂടെ സൂക്ഷിച്ചുനോക്കിയപ്പോൾ ഒരു ആൾ രൂപം ആണ് പക്ഷെ ആൾ വ്യക്തമല്ല........എന്തോ പേടിയാവുന്ന പോലെ..... ഞാൻ ആകെ വിയർകാൻ തുടങ്ങി.... രണ്ടും കല്പിച്ചു ഞാൻ ഡോറിന് അടുത്തേക്ക് നടന്നു.... ഡോർ തുറന്ന് പുറത്തേക്ക് കാൽ എടുത്ത് വെച്ചപ്പോ ആ രൂപം എന്റെ മുന്നിലേക്ക് വന്നു...... ആാാ കള്ളൻ...... കള്ളൻ...... അപ്പോഴേക്കും അയാൾ എന്റെ വാ പൊത്തി...............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story