💞ചൂടൻ വിത്ത്‌ കാന്താരി 💞 : ഭാഗം 17

രചന: ഷഹല ഷാലു

ആാാ കള്ളൻ...... കള്ളൻ...... അപ്പോഴേക്കും അയാൾ എന്റെ വാ പൊത്തി.......... ടി ചട്ടമ്പി കിടന്ന് കാറാതേടി, ഇത് ഞാനാ ആഷി...... ഹൂ നീയേർന്നോ..... അവനാണെന്ന് അറിഞ്ഞപ്പോഴാ ശ്വാസം നേരെ വീണത്..... ന്താണ് ചാന്ത്‌ പൊട്ടേ.... അനക്ക് ഉറക്കോന്നുല്ലേ......ഈ നട്ട പാതിരാക്ക് അനക്ക് എന്താ ഇവടെ പണി.... അത് അത്പിന്നെ.... ഞാൻ...അത്... പിന്നെ .... . നീ കിടക്കുന്നത് ഒളിഞ്ഞുനോക്കാൻ വന്നതാന്ന് ചെക്കൻ നിലത്ത് കളമൊക്കെ വരച്, നാണം കുണുങ്ങി കൊണ്ട് പറഞ്ഞു........

ന്റെ ദേവീ... ഇവൻ ഇത്എന്ത് ജീവിയാ ഇനിപ്പോ ശെരിക്കും ചാന്ത്‌ പൊട്ടാണോ...... പടച്ചോനെ എന്നെ കാത്തോളണേ...... എന്താ ചട്ടമ്പി മിഴിച്ചു നോക്കുന്നെ... ഇപ്പോഴും വിശ്വാസം ആയീലെ... എനിക്ക് നിന്നെ കാണാഞ്ഞിട്ട് ഉറക്കം വരുന്നില്ലടോ... നീ കേട്ടിട്ടില്ലേ കാണാതിരിക്കുമ്പോൾ കണ്തുടിക്കും പേസാതിരിക്കുമ്പോൾ മനം തുടിക്കും...... എനിക്ക് നിന്നോട് എന്തോ ഒരു മുഹബത്ണ്ട്ന്ന് പെണ്ണെ... ...... ടാ തെണ്ടി പട്ടി ചെറ്റേ.... കടന്ന്പോടാ എന്റെ മുന്നിൽന്ന്...

മുഹബത് പോലും, ഇമ്മാതിരി വർത്താനം പറഞ്ഞുഎന്റെ മുന്നിൽക്ക് വന്നാലുണ്ടല്ലോ അടിച്ചു നിന്റെ പല്ല് തെറിപ്പിക്കും..... കേട്ടോടാ ചാന്ത്‌ പൊട്ടേ.... ടി വെടക്കേ.... ചാന്ത്‌ പൊട്ട് അന്റെ വാപ്പ കുഞ്ഞയ്തുറു.....മുഹബത് തോന്നാൻ പറ്റിയ മൊതലും.... ന്താണ് ചട്ടമ്പി.... നിനക്ക് തീരെ സെൻസ് ഇല്ലാതെ പോയല്ലോ... ഈ സുന്തരനായ ഞാൻ നിന്നെപോലെ ഒരു മണികുണാഷൻ പെണ്ണിനെ ഇഷ്ടപെട്ടാൽ അയ്യയ്യേ ഓർക്കാൻ കൂടി വയ്യാന്ന് പറഞ്ഞുഓൻ മുഖവും പൊത്തി നില്കുന്നു...

. ഓന്റെ മണ്ടക്ക് ഒന്ന് കൊടുത്തു.... ടാ തെണ്ടി സത്യം പറയടാ അനക്ക്ന്തേർന്ന് ഇവടെ പണി സത്യം പറഞ്ഞോ അല്ലേൽ ഞാൻ ഇപ്പൊ മാമിനെ വിളിക്കും ഏയ് അരുത് ചട്ടമ്പി ആഷിടെ മുത്തല്ലേ..... ഞാൻ ചൂട് എടുത്തപ്പോ ഇതിലൂടെ ഇങ്ങനെ നടന്നതാ....(ആഷി) ഓ പിന്നെ..... ഇതിലൂടെ നടന്ന നല്ല തണുപ്പ് കിട്ടോ...അ.....അ.....അത് കൊള്ളാലോ........പൊന്ന് മോനെ എന്റടുത്തു വിളച്ചിൽ എടുക്കണ്ട.. മര്യാദക്ക് പറഞ്ഞോ... മാമി.... മാമ...അജി ഓടി വായോന്ന് പറഞ്ഞു ഞാൻ ഒച്ചവെക്കാൻ തുടങ്ങി അപ്പോഴേക്കും ഓൻന്റെ വാ പൊത്തി......

ന്റെ പൊന്നാരെ.... മിണ്ടാതെഇരി ബഹളം വെച്ച് അവരെ ഉണർത്തല്ലേ........ ഞാൻ പറഞ്ഞുതാരം എന്താ സംഭവംന്ന്... ഹ അങ്ങനെ വഴിക്ക് വാ... വേം പറ... ടി ഞാൻ ന്റെ കുട്ടിക്ക് വിളിക്കേർന്നടി..... ഹേ....കുട്ടിയോ..... എന്റെ കാവിലെ ഭഗവതിയെ.... ഞാൻ എന്താ ഈ കേൾക്കുന്നെ...... കുട്ടിയോ.... എന്നാലും ചാന്തേ.... ന്നോട് ഒരു വാക്ക് പറയ.....പറയുന്നത് ഫുൾ ആകും മുന്നേ ടേബിളിൽ ഇരുന്ന വാട്ടർ ബോട്ടിൽ എടുത്ത് എന്റെ തലക്ക് ഒന്ന് തന്നു എന്നിട്ട് എന്നോടായി പറഞ്ഞു....

ടി മൊയെ.... കുട്ടി എന്ന് പറഞ്ഞത് എന്റെ പെണ്ണാടി.... അവൾക്ക് വിളിക്കേർന്നു..... റൂമിൽ റേഞ്ച് ഇല്ലാത്തോണ്ട് ഞാൻ ഇതിലൂടെ നടന്ന് വിളിക്കേർന്ന് ഒന്ന് വിശ്വസിക്കടി....... ഓ പിന്നെ റേഞ്ച് ഇല്ലപോലും.... റൂമിൽന്ന് പുറത്ത്ക്ക് ഇറങ്ങിയ റേഞ്ച് കിട്ട...കുറെ കേട്ടതാ മോനെ ഇതെല്ലാം മാറ്റി പിടി മോനെ.... വേണേൽ വിശ്വാസിച്ചാൽ മതി.. ഞങ്ങളെ ഐഡിയകാരുടെ അവസ്ഥ അനക്ക് പറഞ്ഞ മനസ്സിലാവൂല മോളെന്നും പറഞ്ഞു കരയുന്ന പോലെ ആക്ഷൻ കാണിച്ച് ഓൻ റൂമിലേക്ക് പോയി..... അല്ല അത്പ്പോ എന്താ ഐഡിയകാർക്ക് ഒരു പ്രതേകതാന്ന് ആലോചിച് നിന്നപ്പോഴാ ഓൻ അതെപോലെ ഇങ്ങോട്ട് തന്നെ വരുന്ന്...... ന്തേ ന്തേടാ പോണില്ലേ.......

അത് ഇജ് ഒന്ന് റൂമിലേക്ക് പോയെങ്കിൽ എനിക്ക് ഒന്ന് വിളിക്കാമായിരുന്നു ന്റെ കുട്ടിക്ക്.... ഹോഹോ... നടക്കട്ടെ... മ്മള് ഒരു കട്ടുറുമ്പ് ആവുന്നില്ലേയ്.... ഹ ന്നാ ചെല്ല്..... അങ്ങനെ മ്മള് റൂമിലേക്ക് പോന്നു.... ഓന്റെ ഒക്കെ പെണ്ണിന്റെ ഒരുഭാഗ്യം, എനിക്ക് ഒക്കെ ഇനി എന്നാണാവോ അതിന് ഒരു യോഗം... എന്താണാവോ ഉറക്കം വരുന്നില്ല, ജനലിന്റെ അടുത്ത് പോയി ഇരുന്ന് പുറത്തേക് നോക്കിയപ്പോഴാണ് ട്ടറസിൽ ഒരു വെളിച്ചം കണ്ടത്... ജനലിനോട്‌ ചേർന്ന് തന്നെയാണ് ട്ടെറസും....... അവിടേക്ക് നോക്കിയപ്പോഴാ ചെറിയ ഒരു പ്രകാശം പോലെ.... ഒന്നൂടെ സൂക്ഷിച്ചു നോക്കിയപ്പോൾ മൊബൈൽ വെളിച്ചമാണ്.....

ഒന്നൂടെ ഒന്ന് സൂക്ഷിച്നോക്കിയപ്പോൾ മ്മളെ അജി ആണ് അത് മൂപ്പർക്ക്പ്പോ ന്താ അവടെ പണി... ന്തായാലും ഒന്ന് പോയിനോക്ക..... ഞാൻ ഡോർ തുറന്ന് ആഷിനേം വലിച്ഛ് നേരെ ട്ടറസിലേക്ക് പോയി.. ഓൻ എന്താണ്എന്നൊക്കെ ചോദിക്കുന്നുണ്ട്...... ടി ചട്ടമ്പി എങ്ങോട്ടാടി എന്നേ കൊണ്ട് പോകുന്നെ........... ടാ അജിക്ക് ലവർ ഉണ്ടോ...... (ഇഷ ) ഇത് ചോദിക്കാനാണോ നീ എന്നെ ഇങ്ങോട്ട് കൊടുന്നത്.... (ആഷി ) ഏയ് അതിനല്ല ഉണ്ടോ ഇല്ലയോ (ഇഷ ) ന്റെ പൊന്ന് ചട്ടമ്പി അനക്ക് വേറെ ഒന്നും ചോദിക്കാൻ ഇല്ലേ... ലവ് പോലും..... ഓന്റെടുത്ത് ചെല്ല് ഇതും പറഞ്ഞ്..... അല്ല ഇജ്പ്പോ ന്തിനാ എന്നെ ഇങ്ങോട്ട് കൊടുന്നെ എന്നുള്ള ചോദ്യത്തിന് ഞാൻ ഓന്ക്ക് അജിഇരിക്കുന്ന ഭാഗത്തേക്ക് ചൂണ്ടി കാണിച്ചുകൊടുത്തു.....

ഓൻ അജിനേം എന്നെയും മാറി മാറി നോക്കാണ്.... മൂപ്പർ ഞങ്ങൾ വന്നതൊന്നും അറിഞ്ഞിട്ടില്ല... അൽ വൽ സൊള്ളലിൽ ആണ്, ആരാടാണാവോ..... അവന്റെ അടുത്ത് എത്തിയപ്പോ ഓൻ ഫോണിൽകൂടെ ചോദിക്കുന്നത് കേട്ട് ഞാനും ആഷിയും പരസപരം നോക്കി ചിരിച്ചു... "സോനു.... ഒരുമ്മ താടി.... പ്ലീസ് ടി താടി...... എത്രായടി ചോദിക്കുന്നെ..." ഞങ്ങൾ രണ്ടും ഓന്റെ പിറകിൽ ചെന്ന് പതിഞ്ഞ സ്വരത്തിൽ ഉമ്മന്ന് പറഞ്ഞു..... ഓൻ ഞെട്ടികൊണ്ട് തിരിഞ്ഞുനോക്കി....

ഞാൻ തന്ന മതിയോട ഉമ്മന്ന് ചോദിച് അജിന്റെ കവിളിൽ പോയി ഉമ്മ... ഉമ്മ.... ഉമ്മന്നും പറഞ്ഞു വിടാതെ കെട്ടിപിടിച്ചുകൊണ്ട് ഓന്ക്ക് ഉമ്മ കൊടുക്കുന്നു...... യ്യേ...... മാറിനിൽകട ചാന്ത്‌ പൊട്ടെ.... ച്ചി.... ച്ചി... ന്നും പറഞ്ഞു അജി മുഖം തുടച്ചു...... പിന്നെ പറയണ്ടല്ലോ മ്മളെ ചാന്ത്പൊട്ട് ‌ തുടങ്ങിലെഅജിനെ പൊങ്കാല ഇടൽ... സിംഗിൾ പസഗ് ആത്രേ സിംഗിൾ പസഗ്.... പറയിപ്പികണ്ട പന്നി.... പ്രേമമെല്ലാം ദുഃഖമാണ്ഉണ്ണി... എന്തൊക്കെർന്ന്, തേങ്ങകൊലന്നും പറഞ്ഞു അജിന്റെ നടുംപുറം നോക്കി ഒന്ന് കൊടുത്തു...... ഹ അപ്പൊ ഇബടെനോക്കിo...... ഏതായാലും മ്മള് എല്ലാം അറിഞ്ഞു അപ്പൊ ചെലവ് എപ്പോ തരും.... ഓ ഒന്ന് പോയെടി.....

ചെലവ് പോലും ഓൾക്ക് റീചാർജ്ചെയ്ത് കൊടുക്കാൻ പോലും കാശില്ല അപ്പോഴാ അന്റെ ചെലവ് (അജി ) ഹോ അങ്ങനെനോ.... ന്നാ ആയിക്കോട്ടെ.....ചാന്തേ നീ തരുവോ ചിലവ്..... എന്തോ എങ്ങനെന്നും പറഞ്ഞു ഓൻ മേപ്പട്ട് നോക്കാൻ തുടങ്ങി... ഹ അപ്പൊ രണ്ടും തരൂലല്ലേ.. ന്നാ ആയിക്കോട്ടെ.....ഞാൻ മാമിടെ അടുത്തൊന്ന് പോയിട്ട് വരാവേന്നും പറഞ്ഞു അവിടുന്ന് പോവാൻ നിന്നതും രണ്ടും എന്റെ പുറകെ വന്ന്കൊണ്ട് പറഞ്ഞു പൊന്ന് ചട്ടമ്പി, ഞങ്ങളെ മുത്തല്ലേ... നാളെ ന്തായാലും ചെലവ് സ്വാഹാ.... ഹ അപ്പൊ പേടിണ്ട് ല്ലേ... .... അതിന് രണ്ടുംഒന്ന് ഇളിച്ചുതന്നു.... എന്നാ നിങ്ങളെ പണി നടക്കട്ടെ... ഞാൻ പോയി കിടക്കട്ടെ.... ഹേയ് ചട്ടമ്പി....

ഒന്ന് നിന്നെ നിനക്ക് ഈ പറയുന്ന പ്രണയം ഒന്നുമില്ലേ....(അജി ) ഏയ് ഇല്ലല്ലോ.... ന്തേയ്‌...... ഓ പിന്നെ വിശ്വസിചൂട്ടാ......പറയടി പുല്ലേ..... (ആഷി ) ഇല്ല്യടാ... ഉണ്ടേൽ നിങ്ങളോട് പറയുന്നൊണ്ട് നോ പ്രോബ്ലം ഇല്ലാഞ്ഞിട്ട് അല്ലെ ...... ടി ശെരിക്കും നിനക്ക് ഇല്ലേ..(ആഷി ) ഇല്ല്യടാ.......... (ഓൻ ഇങ്ങനെ കുത്തി കുത്തി ചോദിക്കുമ്പോൾ എന്റെ കണ്ണിനെ ഞാൻ നിയന്ത്രിച്ച്‌ നിർത്തിയിരിക്കാ...... എന്റെ സങ്കടം എനിക്കല്ലേ അറിയൂ.... ) അപ്പൊ കാര്യങ്ങൾ കൂടുതൽ എളുപ്പമായല്ലോ അജിന്നും പറഞ്ഞു ആഷി അജിടെ തോളിലൂടെ കയ്യിട്ട് കൊണ്ട് പറഞ്ഞു..... എന്താ എന്നുള്ള ബാവത്തിൽ അവനെ നോക്കിയപ്പോൾ അവൻ പറയാ......

അജി മ്മളെ ഡ്രാക്കുളനെ ഇവൾക്ക് സെറ്റ് ആക്കിയാലോ.....ഓന്റെ സ്വഭാവം വെച്ച് ഇവൾ ഓന്ക്ക് മാച്ച് ആണ് ചട്ടമ്പിനെ ഒതുക്കാൻ ഡ്രാക്കുള... വൗ പൊളിക്കും അല്ലെ അജി...... (ആഷി ) ഡ്രാക്കുള?? അതാര്........... ന്താണ് ചട്ടമ്പി അനക്ക് ഓനെ അറിയൂല... ഞങ്ങൾ രണ്ട് ഷാ മാരുടെ ഏട്ടൻ ഷാ, ആസിൽ ഷാ... (അജി ) ഹോ ആസിക്കയോ... മൂപര് നാട്ടിലേക് ഒന്നും വരാറില്ലേ...... (ഇഷ) അതൊക്കെ ഒരു ലെവൽ ആണ് മാളെ..... എന്നാ എപ്പോഴാ എന്നൊന്നും പറയാൻ പറ്റൂല....എപ്പോ വേണേലും കയറി വരാം....വന്നാലോ ഞങ്ങളെ രണ്ടിനേം കടിച്കീറാൻ ഉള്ള വരവ് ആയിരിക്കും വെറുതെ ഓരോന്നും പറഞ്ഞു തല്ല്ണ്ടാകും

ഞങ്ങൾക്ക് ഓനെ തീരെ പേടി ഇല്ലാത്തോണ്ട് നല്ല കുട്ടികളായി ഇരിക്കും. ആ മൊരടൻ ആണേൽ കല്യാണംകഴിക്കുന്നും ഇല്ല. ഞങ്ങൾക്ക് ആണേൽ ഇവിടെ പത്തിരുബത്തിരണ്ട് വയസ്സായി... മൂത്തയാൾ കെട്ടിയാലല്ലേ ഞങ്ങൾക്ക് കെട്ടാൻ ഒക്കു.... ഇശു നീ റെഡി ആണോ ഓനെ കെട്ടാൻ.... മുത്തല്ലേ പൊന്നല്ലേ പഞ്ചാരല്ലേ... ഒന്ന് സമ്മതം മൂളടി.... ഇങ്ങള് പോയെന്നും പറഞ്ഞുഅവരെ ഉന്തിമാറ്റി മുറിയിലേക്ക് പോയി..... --------------------------------- രാവിലെ നേരത്തെഎണീറ്റു കുളിച് നിസ്കരിച്ചു മാമിടെട്ത്ത്ക്ക് വെച്ച് പിടിച്ചു...... ന്താണ് ഇഷകുട്ടി.... എണീറ്റ, ഇപ്പൊ എങ്ങനെണ്ട് എല്ലാം ഓക്കേ ആയീലെ, ഇതാ ചായ ഇത് കൂടീന്നും പറഞ്ഞു മാമി എനിക്ക് ചായനീട്ടി....

റാകിൽ കയറിഇരുന്ന് ചായ ഞൊട്ടി നുണഞ്ഞ് കുടിക്കാൻ തുടങ്ങി, ഇഷാ.... നീ ആഷിടേം അജിന്റെയും കൂടെ പോയിക്കോട്ടാ കോളേജിലേക്ക്....ഒന്നോണ്ടും പേടിക്കേണ്ട.. അവർഉണ്ടാവും നിന്റൊപ്പം.... ഹാ മാമി..... അവർഉണ്ടാവുമ്പോ എന്ത് പേടി...😁😁😁 അങ്ങനെ മാമിനോട്‌ സംസാരിച്ചിരുന്നു. അപ്പോഴേക്കും അജിക്ക ജിമ്മിൽ പോയി വന്ന് ഉമ്മാ...... ചായഎന്നും പറഞ്ഞു നീട്ടി വിളിക്കുന്നുണ്ട്..... ഇഷ..... ഞാൻ കുറച്ച് പണിയില നീ മാമൻക്കും അജിക്കും ഈ ചായകൊണ്ടോയി കൊടുക്ക്..... ശെരി മാമി, ഞാൻ കൊടുത്തോളന്നും പറഞ്ഞ് ചായയും എടുത്ത് അവരെ അടുത്തേക് പോയി അജിക്ക ഫോണിൽ കുത്തികൊണ്ടിരിക്ക... അജി....

ഇതാ ചായ... ഓൻ ഫോണിൽന്നും തലപൊക്കി എന്നെ നോക്കി... നല്ലോണം ഒന്ന് ആക്കി ചുമച്ചു മൂപര് മ്മക്ക് പുളിങ്ങതിന്ന ചിരിചിരിച്ച്‌ എന്റെ കയ്യിൽന്ന് ചായയും വാങ്ങികൊണ്ട് സ്റ്റയർ കേറി പോയി.. പിന്നെ മാമൻക്കും കൊണ്ട് കൊടുത്തു.......... അത് കഴിഞ്ഞ് വീണ്ടും കിച്ചണിലേക്ക് വന്നപ്പോൾ മാമി പറയ ആ ആഷിനെ ഒന്ന് വിളിക്കാൻ. വിളിച്ചില്ലേൽ അങ്ങനെ കിടന്നുറങുന്ന്...... അങ്ങനെ ഓനെ വിളിക്കാൻ റൂമിലേക്പോയപ്പോൾ റൂം കണ്ട് മ്മളെ ബോധം പോയീലന്നെ ഒള്ളു. ഇനി ഇല്ലാത്ത സ്റ്റിക്കർസ്സ് മുഴുവനും ഉണ്ട് ചുമരിൽ..... വാഴവെട്ടിട്ട പോലെയുള്ള കിടത്തം കണ്ടില്ലേ................

ഓനെ പിച്ചിയും മാന്തിയും വിളിച്ചിട്ടൊന്നും ഓൻ എണീറ്റീല.ഞാൻ ചായ അവിടെ വെച്ച് താഴേക്ക് പോയി.... വിളിച്ചിട്ട് എണീക്കുന്നില്ലന്ന് മാമിയോട് പറഞ്ഞപ്പോൾ മാമി ചട്ടകം കൊണ്ട് ഓന്റെ റൂമിലേക്ക് പോകുന്നുണ്ട്.... ഇനി ഓന്റെ കാര്യം ഗുദാ ഹുദാ... പറഞ്ഞ് തീർന്നില്ല ഓൻ ഉണ്ട് മൂട്ടിൽ തീ പിടിച്ചപോലെ ബാത്‌റൂമിലേക്ക് ഓടുന്ന്......... അത് കണ്ട് ചിരിച് ഞാനും അജിയും ഒരു വഴിക്കായി....... അങ്ങനെ ചായയൊക്കെ കുടിച് കോളേജിലേക്ക് പോകാൻ റെഡി ആയി.... വേറെ കോളേജ്, വേറെ കുട്ടികൾ, എന്തൊക്കെ ഒരു ചടപ്പ് പോലെ........ മ്മളെ ഒരുക്കം കഴിഞ്ഞ് മണിക്കൂർ കഴിഞ്ഞിട്ടും ആ പഹയൻ മാരെ കഴിഞ്ഞിട്ടില്ല.....

കൊറച്ചുകഴിഞ്ഞപ്പോ രണ്ടുംണ്ട് ഇളിച്ച് വരുന്ന്. വെറുതെയല്ല ആ ഡ്രാക്കുള ഇവൻമാരെ പഞ്ഞിക്കിടുന്നത്...... അപ്പൊ ചട്ടമ്പി പോവല്ലേന്നും പറഞ്ഞ് അജിക്ക വണ്ടി എടുത്ത്.. മ്മളെ പായിപ്പാന്റെ അടുത്തുള്ള അതെ ബുള്ളറ്റ്, ഹാഷ് കളർ, അജിക്കആദ്യം കയറി പിന്നെ ഞാൻ പിന്നെ മ്മളെ ചാന്ത്‌ പൊട്ട്..... അജി ഭയങ്കര സ്പീഡിൽ ആണ് പോണത് മ്മക്ക് ഈ സ്പീഡ് പണ്ടേ പേടിയാ..... എങ്ങനെയൊക്കെയോ കോളേജിൽ എത്തി.....

മറ്റേ കോളേജിനെകാൾ രണ്ടിരട്ടിയുണ്ട് ഇത്.... വണ്ടിയിൽ നിന്ന് ഇറങ്ങി ചുറ്റും ഒന്ന് കണ്ണോടിച്ചപ്പോൾ എല്ലാകുട്ടികളും എന്നെതന്നെയാ നോക്കുന്നത്... ഹും ഇക് ന്തേലും കൊഴപ്പണ്ടാ ഇനി ചെരുപ്പ് മാറീട്ട് ഒന്നും അല്ലല്ലോ ഇട്ടേ... ഇനിപ്പോ ഡ്രസ്സ്‌ മറിച് ഇട്ടോ.. ഞാൻ എന്നെതന്നെ ഒന്ന് നോക്കി.. ഏയ് എല്ലാം പെർഫെക്ട് ആണല്ലോ.... പെട്ടെന്നാണ് ഗേറ്റിന് അവിടെയായി ആ മുഖം ഞാൻ കണ്ടത്... എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല.... കാണുന്നത് സ്വപ്‍നമാണോന്ന് വരെ തോന്നിപ്പോയി.............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story