💞ചൂടൻ വിത്ത്‌ കാന്താരി 💞 : ഭാഗം 7

രചന: ഷഹല ഷാലു

[മിഷാൽ ] ടാ എന്റെ കൈയിൽ ഇപ്പൊ അവളെ കിട്ടിയാൽ ഉണ്ടല്ലോ..... കൊല്ലും ഞാൻ അവളെ (മിച്ചു ) ടാ മിച്ചു നിന്ടെ പ്രശ്‌നം എന്താ..... (ജാസി ) ടാ ഒരു പീറ പെണ്ണാണ് എന്റെ മുന്നിൽ നിന്ന് ഹീറോയിസം കാണിച്ചത് എന്നിട്ട് ഞാൻ വിടാതെ ഇരിക്കണോ (മിച്ചു ) ഓ പിന്നെ... ഇതിനാണോ നീ ഇങ്ങനെ കിടന്ന് ചാവുന്നെ..... (ജാസി ) ഇതെന്താ ജാസി ചെറിയകാര്യമാണോ... (മിച്ചു ) ടാ മിച്ചു ഇതിന് പകരം ആയി നീ എല്ലാവരെയും മുന്നിൽ വെച്ച് അവളെ കിസ്സ് അടിച്ചോ.. അപ്പൊ ഹീറോയിസം ആയില്ലേ..... (ജാസി )

ടാ വേണ്ടാട്ട.... ഒന്നുല്ലേലും അവൾ ഒരു പെണ്ണല്ലേ... (ആദി ) പണ്ടാരം ....അവളെ ഒന്ന് ഇഷ്ടപ്പെട്ടു വരുവായിരുന്നു... ഇപ്പൊ കടിച്ചുകീറാൻ തോന്നുന്നു... 👹👹......(മിച്ചു ) എന്താ മോൻ പറഞ്ഞെ നിനക്ക് അവളെ ഇഷ്ടാന്നോ.... ന്റെ പടച്ചോനെ ഇനി എനിക്ക് ചത്താലും വേണ്ടീല..... ഇത്രയും കാലം പെണ്ണുങ്ങൾ ഒക്കെ അലർജിയായ ഇന്റെ മുത്തിന്റെ മനസ്സിൽ ഒരുത്തിയോട് ഇഷ്ടം, അതും ഇഷാ മെഹറിനോട്‌..... ടാ ആദി നീ ഇത് കേട്ടോടാ.. (ജാസി )

അയ്യോ എനിക്ക്ഇതൊന്നും കേൾക്കാൻ വയ്യേ.... ഇവിടെ കിളിയും കിളികൂടും പോയി ഇരിക്ക.. എന്നാലും മിച്ചു ഇക് വെയ്യ... കാലം പോയൊരു പോക്കേയ്യ്..... (ആദി ) --------------------------------- [ജാസിം ] (ഞങ്ങൾ മിച്ചുവിനെ ഓരോന്ന് പറഞ്ഞു ചൂടാക്കി കൊണ്ടിരുന്നു... പെട്ടെന്നാണ് ഓന്റെ മുഖം ദേഷ്യംകൊണ്ട് ചുവന്നു..... ഓന്ക്ക് ദേഷ്യം വന്ന പിന്നെ പറയണ്ടല്ലോ... ഞങ്ങൾ പെട്ടെന്ന് സൈലന്റ് ആയി.) പറയടാ... പറയ്.... (മിച്ചു ) ഇല്ലടാ.... ഇല്ല കുട്ടാ.. നിർത്തി. (ആദി )

ഏയ് അങ്ങനെ പറഞ്ഞ എങ്ങനെ ശെരിയാവും..... എന്നെ പൊങ്കാല ഇടുവായിരുന്നല്ലോ... ഇനിയും പറയടാ.... (മിച്ചു ) എപ്പോ.. ഞങ്ങളോ..... ടാ ഞങ്ങൾ അങ്ങനെ ചെയ്യോ... ടാ ആദി ഇവൻ പറയുന്നോക്കട..... (ജാസി) ആഹ് ശെരിയാ നീ എന്തൊക്കെയാ മിച്ചു ഈ പറയുന്നേ.. (ആദി ) രണ്ടാളും അഭിനയിച്ചത് മതി... മേലാൽ ഇനി ഇതിനെ കുറിച്ച് പറഞ്ഞാൽ കൊല്ലും ഞാൻ കേട്ടോടാ..... (മിച്ചു ) ടാ ആദി .. വൺ...റ്റൂ.... ത്രീ... ഡീസന്റ്...... ഓക്കേ.. (ജാസി)

ഡബിൾ ഓക്കേ മുത്തേ... (ആദി ) (അങ്ങനെ മിച്ചു ഒന്ന് ചിരിച്ചു കണ്ടു... കലിപ്പന്റെ കലിപ്പ് ഒന്ന് ഇറങ്ങി.... അപ്പൊ ഇവൻകും അവളെ ഇഷ്ടമാണ്അല്ലെ.....ഇനിപ്പോ ചോയിച്ചു നോക്കിയാലോ... ഹേയ് വേണ്ട.... ) --------------------------------- [ഇഷ ] ഡീ വേഗം വാ... ഇന്ന് കുറച്ച് ഷോപ്പിങ് ഉണ്ട്.... (ഇഷ ) കുറച്ച് ദിവസം മുന്നേയല്ലേ നീ ഡ്രസ്സ്‌ എടുത്തത്. ഇനി ഇന്നും എടുക്കാൻ പോവുകയാണോ.. (ഐഷു ) ടി ഞാൻ ഇനി ഇങ്ങനെയുള്ള ഡ്രസ്സേ ഇടൂ ... ഹിജാബ് ചുറ്റി നടക്കും... എന്തേയ്.... (ഇശു )

സന്തോഷം അപ്പൊ നീ സീരിയസ് ആണല്ലോ.... (ഐഷു ) (അതിന് മറുപടി കുറച്ച് നാണം കലർന്ന ചിരി മാത്രമായിരുന്നു.. ) ഷോപ്പിങ് ഒക്കെ കഴിഞ്ഞ് വീട്ടിലേക്ക് പോയി ഫ്രഷ് ആയി വന്ന് ഒരു മൂളി പാട്ടും പാടി നേരെ ചാലുമ്മാന്റെ അടുത്തേക്ക് പോയി..... അപ്പോഴുണ്ട് മ്മളെ ചാലുമ്മയും പായിപ്പയുംറൂമിൽ പ്രണയസല്ലബത്തിൽ...... ഹീ... ഈ ഉമ്മിക്ക് ഡോർ ഒക്കെ ഒന്ന് ക്ലോസ് ആകികൂടെ .. മ്മള് ഇല്ലാത്ത ചുമയൊക്കെ ഉണ്ടാക്കി നല്ല ഉച്ചത്തിൽ ചുമക്കാൻ തുടങ്ങി..

റൂമിലേക്ക് ഒന്ന് തലയിട്ടിട്ട് ...... ന്താണ് പായിപ്പ..... ഡോർ ഒക്കെ ഒന്ന് അടചൂടെ ...... അതേയ് വീട്ടിൽ ജനസഗ്യ കൂട്ടണ്ടാട്ടോ...... ഒന്നുല്ലേലും ഡിഗ്രി പഠിക്കുന്ന ഒരു മോൾ ഉള്ളതല്ലേ..... സൂക്ഷിച്ചും കണ്ടോക്കേ കേട്ടല്ലോന്നും പറഞ്ഞുകൊണ്ട് ഡോർ അടച്ചു മ്മള് ജീവനും കൊണ്ടോടി....... ഹൂ.... മ്മളെ ചാലുമ്മനെ കലിപ്പ്ആക്കൽ ആണ് മ്മളെ പ്രധാന ഹോബി.... 😝😝😝 ചാർജിൽ ഇട്ട ഫോൺ എടുത്ത്ഇൻസ്റ്റ ഓപ്പൺ ആകി ഒരു ന്യൂ പോസ്റ്റ് ഇട്ടു.... അതും ഇന്നത്തെ ലുക്കിൽ....

അപ്പോഴാണ് ഉമ്മി ഫുഡ് കഴിക്കാൻ വിളിച്ചത്... ഫോൺ അവിടെ വെച്ച് പെട്ടെന്ന് ഫുടാന് പോയി..... ഫുഡ് കഴിക്കുമ്പോൾ മ്മള് ഉമ്മാനേം ഉപ്പാനേം ഒന്നും ഇടം കണ്ണിട്ട് നോക്കി..... എന്നിട്ട് ഒന്ന് ആകി ചുമച്ചു..... ഉമ്മ ചട്ടകം എടുത്തതും ഫുഡും എടുത്ത് ട്ടെറസിലേക്ക് പോയി.... ഫുഡ് അടിയൊക്കെ കഴിഞ്ഞ് റൂമിൽ പോയി വീണ്ടും ഫോണിൽ കുത്തിഇരുന്നു..... മ്മള് ഇട്ട പോസ്റ്റിന് ഫസ്റ്റ് ലൈക്‌ മ്മളെ മിച്ചുക്കാന്റെയായിരുന്നു ..... ശോ മ്മക്ക് സന്തോഷം കൊണ്ട് നിക്കാനും ഇരിക്കാനും വയ്യാത്ത അവസ്ഥയായിരുന്നു .....

അപ്പൊ ഇൻബോക്സിൽ മെസ്സേജ് കണ്ടു ഹായ് അയച്ക്ന്.... ഞാൻ ഹായ് എന്ന് ടൈപ്പ് ചെയ്ത് അയച്ചതും അവന്റെ മെസ്സേജ് സോറി ഫോർ മെസ്സേജ് അറിയാതെ വന്നതാണ്ന്ന്.... ഞാൻ mm എന്ന് ടൈപ്പ് ചെയ്ത് അയച്ചു..... സങ്കടവും ദേഷ്യവും ഒരുമിച്ച് വന്നു ഓനെ കുറെ തെറി വിളിച്ചു അങ്ങനെ കിടന്ന് ഉറങ്ങി..... --------------------------------- [മിഷാൽ ] കോളേജ് വിട്ടപ്പോൾ ഇശു ഓളെ ഫ്രണ്ടിന്റെ കൂടെ വേഗം പോവുന്നുണ്ട് ..... ഇവൻമാർ കൂടെ ഉള്ളത് കൊണ്ട് ഞാൻ അവളെ പിറകെ പോവാൻ നിന്നില്ല....

നേരെ വീട്ടിലേക്ക് വന്നു.... ആകെ മൂഡ് ഓഫ്‌... സ്റ്റയർ കയറി റൂമിലേക്ക് പോവുമ്പോഴാണ് ഉമ്മ വിളിച്ചത്.. ടാ മിച്ചു നിന്നോട് സോറി പറയാൻ പറഞ്ഞിട്ട് കാര്യം കൂടുതൽ വശളാകിയല്ലോ...... അല്ലേലും നിനക്ക് കടിച് കീറാൻ വരുന്ന സ്വഭാവമാണല്ലോ..... എന്നാണാവോ ഇനി നീ ഒന്ന് നന്നാവാ..... (ഉമ്മ) (ഇത് ഉമ്മ എങ്ങനെ അറിഞ്ഞുന്ന് വിചാരിച്ചു ഇരിക്കുമ്പോഴാണ് ഒരുത്തി അവിടെ ഇരുന്ന് ഇളിക്കുന്നത്.... ആപ്പോഴാ മനസ്സിലായെ...

ന്യൂസ്‌ റിപ്പോർട്ടർ ഇവിടെ തന്നെ ഉണ്ടല്ലോന്ന് ..... ഈ വീട്ടിൽ ഫുൾ എനിക്ക് പാരകൾ ആണ്..... ഞാൻ റൂമിലേക്ക് പോയി ഒന്ന് ഫ്രഷ് ആയിവന്നു കണ്ണാടിയുടെ മുമ്പിൽ നിന്ന് നല്ലപോലെ ഒന്ന് നോക്കി.. അവൾക്ക് എന്നെ ഇഷ്ടാവോ.... ചിലപ്പോ ഇഷ്ടം ആയില്ലെങ്കിലോ.... നോകാം സമയം ഉണ്ടല്ലോ.... ഞാൻ ഫോൺ എടുത്ത് ബെഡിലേക്ക് മറിഞ്ഞു..... ഇൻസ്റ്റ ഓപ്പൺ ആകി അവൾ ന്യൂ പോസ്റ്റ്‌ ഇട്ടിട്ടുണ്ട്... അവളുടെ ഫോട്ടോ അതും ഇന്നത്തെ ലുക്കിൽ.... മ്മക്ക് നല്ലോണം ഇഷ്ടായി.... ന്റെ മൊഞ്ചത്തി.... മൈ ചുന്ദരി വാവ..... തക്കുടു.....

എന്തോ കെട്ടിപിടിച് ഒരു ഉമ്മയൊക്കെ കൊടുക്കാൻ തോന്നുന്നു.... ഞാൻ അവൾക്ക് ഹായ് എന്ന് മെസ്സേജ് അയച്ചു. കുറച്ച് കഴിഞ്ഞപ്പോ എന്തോ ഓൾക്ക് മെസ്സേജ് അയച്ചതിന് ഒരു ചമ്മൽ ഞാൻ ഡിലീറ്റ് ചെയ്യാൻ നിന്നപോഴേക്കും ഓൾ സീൻ ചെയ്തു ടൈപ്പ് ചെയ്യുന്നുണ്ടായിരുന്നു..... അപ്പൊ ഞാൻ സോറി ഫോർ മെസ്സേജ് അറിയാതെ വന്നതാന്ന് മെസ്സേജ് അയച്ചു.... അതിന് ഒരു mm എന്ന് മാത്രം പറഞ്ഞു.... അത് കണ്ടപ്പോ ആകെ ചടച്ചു....

ഫോൺ ബെഡിലേക്ക് എറിഞ്ഞു.... ജാടമോൾ, തെണ്ടി, കുരങ്ങത്തി... അവളുടെ ഒരു കോപ്പ് ജാട... എടുത്ത് കിണറ്റിൽഇടാൻ തോന്നുന്നു..... ആ മൂഡിൽ തന്നെ കിടന്നു..... --------------------------------- [ഇഷ ] രാവിലെ എണീറ്റു കുളിച്ചു നിസ്കരിച്ച് കുറച്ച് നേരം ഖുർആൻ ഓതി.... പിന്നെയും കിടന്നു മിച്ചുക്കന്റെ ഫോട്ടോയും നോക്കി.... എന്നാ ലുക്ക ഇക്കാനെ കാണാൻ.... ജാസിക്കയും ആദിക്കയും ഇപ്പൊ വാട്സാപ്പിലും ചാറ്റൽ ഉണ്ട്.... അതിൽ ജാസിക്ക കുറച്ച് വീഡിയോ സെൻറ് ചെയ്തു തന്ന്....

നോക്കുമ്പോ മിച്ചുക്കാടെ ടിക് ടോക് വീഡിയോസ്..... ഉഫ്... ഈ കുരങ്ങന്ഈ പണിയും ഉണ്ടാ..... മിച്ചുക്കാടെ ഐഡി ചോദിച്ചപ്പോ അവൻ പറഞ്ഞുതന്ന്..... ഞാൻ മിച്ചുക്കാടെ അക്കൗണ്ടിൽ കയറി പോസ്റ്റൊക്കെ നോക്കിയപ്പോ ഫുൾ കമെന്റ്സ്സ് ഗേൾസ്സ് എനിക്ക് അങ്ങട് ചൊറിഞ്ഞു കയറീലേ...... പക്ഷെ മിച്ചുക്ക കോളജിൽ അങ്ങനെ ഗേൾസിനോട് സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല... അതെന്താവും.. എന്തായാലും സമാധാനം ഉണ്ട്..

അടുക്കളയിൽ പോയി ഉമ്മാനെ ഒന്ന് മുഖം കാണിച് ഒരു കപ്പ് ചായയുമായി മ്മളെ പായിപ്പാന്റെടുത്തേക്ക് പോയി.... മൂപ്പർ മ്മളെ പിടക്കുന്ന വണ്ടി ഇല്ലേ.... മ്മളെ ബുള്ളറ്റ് ഹാ അത് കഴുകുവാണ്..... പായിപ്പാക്ക് ചായ കൊടുത്ത് ഞാൻ വേം പോയി ചായകുടിച്റൂമിലേക്ക് പോയി കുറച്ച് നേരം ഫോണിൽ തോണ്ടിഇരുന്നു...... പെട്ടെന്നു ടൈം നോക്കിയപ്പോ 9:45 ലാ ഹൌല..... വേം ഡ്രസ്സ്‌ മാറ്റി ഡാർക്ക്‌ ബ്ലൂ ടോപ്പും ഷാൾ റോൾ ചെയ്ത്... കോളജിലേക്ക് പോയി...

ഇന്ന് നല്ലോണം ബ്ലോക്ക്‌ ഉണ്ടായിരുന്നു... നല്ലോണം നേരം വൈകി ഇന്ന് അവൾമാർ എന്നെ പൊങ്കാല ഇടും... കോളേജിൽ എത്തിയപ്പോ 10:15ആയി അവൾ മാരുടെ കൂടെ നടക്കുമ്പോഴാണ് മിച്ചുക്കയും ഗാങും അവടെ നില്കുന്നത് കണ്ടത്..... ഞങ്ങൾ അവരുടെഅടുത്തേക്ക് പോയി..... --------------------------------- [മിഷാൽ ] രാവിലെ എണീറ്റു കുളിച് നിസ്കരിച്ചു ജിമ്മിൽ പോയി.... പിന്നെ ഓഫീസിലേക്ക്ഉള്ള കുറച്ച് ഫയൽ നോക്കാൻ ഉണ്ടയിരുന്നു.

അതൊക്കെ കഴിഞ്ഞു ഡ്രസ്സ്‌ മാറ്റി ആദിന്റെ വീട്ടിലേക്ക് പോയി.. അവൻ ഫുഡ് കഴിക്കുവായിരുന്നു.. ഞാനും കൂടെഇരുന്നു അങ്ങനെ അതൊക്ക കഴിഞ്ഞ്കോളേജിൽ എത്തി ഫസ്റ്റ് പിരീഡ് ക്ലാസിൽ കയറാൻ ഒരു മൂഡ് ഇല്ല... അങ്ങനെ പുറത്ത് നില്കുമ്പോഴാണ് ഇശുവും ഓളെ ഫ്രണ്ട്സും വരുന്നത് കണ്ടത്.... ന്റെ കണ്ണൊക്കെ പ്പോ പുറത്തെക്ക് വരും എന്ന അവസ്ഥയായിരുന്നു.... അവളെ കാണാൻ ശെരിക്കും മ്മളെ തട്ടത്തിൻ മറയത്തിലേ ആയിഷയെ പോലെയായിരുന്നു അതിലും മൊഞ്ജ് ഉണ്ട്ട്ടാ...

ഇപ്പൊ പുട്ടി ഒന്നുമില്ലട്ടാ.... ദിവസം കൂടും തോറും ഈ പെണ്ണിന്റെ മൊഞ്ജ് കൂടുകയാണല്ലോ പടച്ചോനെ..... അങ്ങനെ അവർ അടുത്ത് വന്നു നിന്നു. ഞാന് കുറച്ച് ജാടയൊക്കെ ഫിറ്റ് ആകി നിന്നു.പക്ഷെ പറ്റുന്നില്ല പിന്നെയും കണ്ണ് പോകുന്നത് അവളെ മുഖത്തെക്ക് ആണ്.. അവൾ ആദിയോട് സംസാരിച്ചപ്പോ ഞാൻ അവളെ ഫ്രണ്ട്സിനോട് സംസാരിച്ചുനിന്നു... ഓളെ ഫ്രണ്ട്സിനെയൊക്കെ പരിജയപ്പെട്ടു.... അവളെ ഇവിടെ വെച്ചു പ്രൊപോസ്സ് ചെയ്താലോ... അല്ലേൽ വേണ്ട എന്റേം അവളേം ഫ്രണ്ട്സ്സ് എല്ലാം അറിയും......

അവൾക്ക് അല്ലേലോ എന്നോട് ദേഷ്യം ഉണ്ട് അതല്ലേ അവൾ ജാട കാണിക്കുന്നത്.... ഓൾ ഒന്ന് നോക്കുന്നു പോലും ഇല്ല....എനിക്ക് ആണേൽ ഓളെ മുഖത്ത് നിന്ന് കണ്ണ്എടുക്കാൻ തോന്നുന്നില്ല...... എന്നോട് ഒരു വാക്ക് പോലും അവൾ മിണ്ടിയില്ല. നെക്സ്റ്റ് പിരീഡ് സിദ്ധു സാർ ആണെന്ന് പറഞ്ഞ് ആ അജീഷ അവരെഎല്ലാവരെയും വിളിച്ചുപോയി..... ഞങ്ങളും ക്ലാസിലേക്ക് പോയി.... അപ്പോഴാ ജാസി പറഞ്ഞെ അവൻ ഇനി ഐഷുനെ നോക്കുവാണ്ന്ന്... )

അത് എന്തെ നീ അല്ലെ ഇശുന്റെ പിന്നാലെ നടന്നീന്നത്.....(മിച്ചു ) അയ്യോ ഞമ്മൾ ഇല്ലേ..അവളെ ഞാൻ എന്റെ പെങ്ങൾ ആകി (ജാസി ) അതെന്ത് പറ്റിയടാ.. ജാസി......(ആദി ) അവളെ ഇപ്പൊ ഇവൻക്ക് ഇഷ്ടാണല്ലോ.... അപ്പൊ അവൾ ഇവന്റെ പെണ്ണല്ലെ..... അപ്പൊ എന്റെ പെങ്ങൾ എപ്പടി.... ആദി നീ കണ്ടോടാ .. എന്തെര്ന്ന് ആ നോട്ടം മ്മള് ഒക്കെ കണ്ട് മോനേ....(ജാസി) (കണ്ടില്ലേ തെണ്ടികൾ എന്നെ വാരുന്നത്... ഞാൻ അവന്റെ കാലിൽ ഒരു ചവിട്ട് കൊടുത്തതും അവൻ ആാാാ ന്ന് അലറി അവസാനം മ്മള് പുറത്തായി.....

പുറത്ത് ഇറങ്ങി അവൻമാരോടും ഇറങ്ങാൻ പറഞ്ഞപ്പോ ഇല്ലാന്ന് പറഞ്ഞു മ്മളെ കളിയാക്കി ചിരിക്കുന്നു.... ആ തെണ്ടികൾക്ക് ഞാൻ കൊടുക്കുന്നുണ്ട്.... മ്മള് നേരെ ലൈബ്രറിയിലേക്ക് പോയി...... ) --------------------------------- [ഇഷ ] മനഃപൂർവം തന്നെയാ മിച്ചുക്കാനോട് സംസാരിക്കാതിരുന്നത്..... എന്നാ ഇങ്ങോട്ട് വന്നു മിണ്ടോ അതും ഇല്ല.... അവന്ക് ആണ് ജാട.... തെണ്ടി ജാടമോൻ..... സിദ്ധു സാർന്റെ ക്ലാസിൽ ഇരിക്കുമ്പോൾ ആണ്....

മോളെ ഇശു സത്യം പറഞ്ഞോ നിങ്ങൾ രണ്ടാളും സെറ്റ് ആയ.... (ഐഷു ) അത് എന്താടി നീ അങ്ങനെ ചോദിചേ..ഞാൻ നിന്നോട് പറയാത്ത എന്തെകിലും കാര്യം ഉണ്ടോ (ഇശു ) ഐഷു ചോദിച്ചത് തന്നെയാ എനിക്കും ചോദിക്കാൻ ഉള്ളത്. നിനക്ക് ഇക്കാനെ ഇഷ്ടാന്ന്ന് ഞങ്ങൾക്ക് അറിയാം... പക്ഷെ ഇപ്പൊ മിച്ചുക്കായും നോട്ടം തുടങ്ങിക്ക്ന്..... (നിച്ചു ) ഡീ... സത്യം ആണോ.. നിങ്ങൾ പറയുന്നത്...( ഇശു ) ഹാ എന്നോട് സംസാരിക്കുമ്പോൾ കണ്ണ് നിന്റെ മുഖത്തായിരുന്നു മോളേ..... (നിച്ചു )

ശോ എനിക്ക് വയ്യ.... ടി ഇത് പറഞ്ഞപ്പോഴാ ഓർമ്മ വന്നേ ഇന്നലെ ഞാൻ ഇൻസ്റ്റയിൽ പോസ്റ്റ്‌ ഇട്ടിരുന്നു... ഫസ്റ്റ് ലൈക്‌ മിച്ചുക്കയായിരുന്നു.... (ഇശു ) എന്താ അവിടെ... ലാസ്റ്റ് ബെഞ്ച് സെക്കന്റ്‌ വൺ സ്റ്റാൻഡ് അപ്പ്... എന്താ തന്റെ പേര്.... (സിദ്ധുസാർ ) ഇഷാ മെഹറിൻ.... (ഇശു ) എന്തായിരുന്നു അവടെ ഒരു ഡിസ്‌കഷൻ..... (സിദ്ധുസാർ ) അത് പഠിപ്പിക്കുന്നതിനെ കുറിച്ച് ഡൌട്ട് ചോദിച്ചതാ സാർ..... (ഇശു ) അങ്ങനെയാണെൽ ഞാൻ എന്താപ്പോ പഠിപ്പിച്ചെ....

ഒന്ന് പറഞ്ഞെ ഞാൻ കേൾക്കട്ടെ.... (സിദ്ധുസാർ ) (അത് സാർ... ഞാൻ കിടന്ന് ബ..ബ.. അടിക്കാൻ തുടങ്ങി ) അവിടിരുന്ന് സംസാരിച്ചിട്ട് ഒരു കള്ളം പറച്ചിലും... ഗെറ്റ് ഔട്ട്‌ ഓഫ് മൈ ക്ലാസ്സ്‌..... നല്ലപോലെ ഇരിക്കുന്നോർ ഇരുന്നാൽ മതി ഈ ക്ലാസിൽ..... (സിദ്ധു സാർ ) (അങ്ങനെ ക്ലാസിൽന്ന് പുറത്തായി അവൾ മാരെ നോക്കിയപ്പോ എന്നേ മൈൻഡ് പോലും ചെയ്യുന്നില്ല.... പിന്നെ ഒന്നും നോകീല ലൈബ്രറിയിലേക്ക് പോയി ...... ) (അവിടെ ആരും ഉണ്ടായിരുന്നില്ല....

ഞാൻ ബുക്ക്‌ എടുക്കാൻ പോയി... ബുക്ക്‌ നോക്കി കൊണ്ട് ഇരിക്കുമ്പോഴാണ് ആരോ എന്റെ ഷോൾടറിൽ കൈ വെച്ചു ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ആളെ കണ്ട് എന്റെ ശരീരം മൊത്തം ഒരു വിറയൽ പോലെ...... "ജിതിൻ "ഫസ്റ്റ് ഡേ എന്നോട് മോശമായി സംസാരിച്ച ആ ചേട്ടൻ.... എനിക്ക് ആകെ പേടിയായി ബുക്ക്‌ അവിടെ വെച്ച് പുറത്തേക്ക് ഇറങ്ങാൻ നിന്നതും അവൻ എന്നെപിടിച്ചു വലിച്ചു ചുമരിന് ചേർത്ത് നിർത്തി.... അവൻ എന്റെ നേരെയായി നിന്നു.... )....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story