💞ചൂടൻ വിത്ത്‌ കാന്താരി 💞 : ഭാഗം 8

രചന: ഷഹല ഷാലു

എന്താ ഇഷകുട്ടി..... ഈ ചേട്ടനെ പേടിയാണോ മോൾക്ക്... (ജിതിൻ ) ഞാൻ അവനിൽനിന്ന് പിന്തിരിഞ്ഞ് പോവാൻ നിന്നതും എന്റെ രണ്ട് സൈഡിലായി കൈകൊണ്ട് തടസ്സമിട്ടു.എന്നിട്ട് എന്നിലേക്ക് ഒന്ന് കൂടെ ചേർന്ന് നിന്നു........ ചേട്ടാ.... പ്ലീസ് മാറിനിൽക്ക് എനിക്ക് പോണം.... (ഇഷ ) അങ്ങനെ അങ്ങ് പോയാലോ ഇഷകുട്ടി. . ഇതിനാണോ മോളെ ഞാൻ ഇത്ര കഷ്ടപെട്ടത്.....ഈ ജിതിൻ ചേട്ടൻ എത്ര ആഗ്രഹിച്ചതാന്ന് അറിയോ മോൾക്ക്..... അപ്പൊ നീ പോവാൻ നിക്കണോ.....

ഇപ്പൊ നീ ആൾ ആകെ മാറിയല്ലോ.... ഡ്രെസിങ് ടോട്ടലി ചേഞ്ച്‌ ആകിയല്ലോ..... എന്ത് പറ്റി അവന്റെ ഇഷ്ടപ്രകാരം ആണോ ഈ മാറ്റം.... ആയിക്കോട്ടെ.... നിങ്ങൾ പ്രേമിച്ചോ നോ പ്രോബ്ലം... പക്ഷെ കുറച്ച് നേരം എനിക്ക് നിന്നെ വേണം..... (ജിതിൻ ) ടാ നാറി.... മാറിനിൽക്കടാ എന്റെഅടുത്നിന്ന്..... ഇനിയും നീ മോശമായി സംസാരിച്ചാൽ അതിന് മറുപടി പറയുന്നത് എന്റെ കൈ ആയിരിക്കും കേട്ടോടാ😡😡😡😡😡😡..... (ഇഷ ) അയ്യോ ചിരിപ്പിക്കല്ലേ ഇഷമോളെ.... നീ ഒന്നും ചെയ്യില്ല....

നീ സമ്മതിച്ചാലും ഇല്ലേലും ഞാൻ ആഗ്രഹിച്ചതൊക്കെ കിട്ടും കിട്ടിയ ചരിത്രമേ ഒള്ളു...... (ജിതിൻ ) (അപ്പോഴാണ് ഒരു കൈയടി കേട്ടത്... തല ചെരിച്ചു നോക്കിയപ്പോ മിച്ചുക്ക......എന്റെ ശ്വാസം ഒന്ന് നേരെ വീണ്..... പിന്നെ മൂപ്പരെ ഒരു ഡയലോഗും...... "ഹഹഹ.. മോനെ ജിതിനെ... ന്നാ മ്മക്ക് ആ ചരിത്രം ഒന്ന് മാറ്റിയാലോ ") കൊള്ളാം ജിതിനെ..... ഇത്രക്ക് തന്റേടം ആണേൽ നീ അവളെ ഒന്ന് തൊടടാ..... ടാ തൊട്ട് നോക്കടാ എന്നും പറഞ്ഞു അവൻ നിലത്ത് ആഞ്ഞു ചവിട്ടി.....

മിച്ചുക്കന്റെ ഇപ്പോഴതെ മുഖം കണ്ടാൽ പെട്ടെന്നു തന്നെ പരലോകത്തേക്ക് പോവാം.... കട്ട കലിപ്പിൽ മീശയൊക്കെ പിരിച്ചു വെച്ച് ഷിർട്ടിന്റെ കൈ ഒക്കെ കയറ്റി വെച്ചു കത്തിജ്വാലിക്കുന്ന കണ്ണുമായി ജിതിനെ നോക്കുന്നു .. യാ ഹുദ... മ്മള് വേം ഓന്റെ മുഖത്നിന്ന് കണ്ണ്എടുത്തു..... നീ എല്ലാ സ്ഥലത്തും ഇവൾക്ക് രക്ഷകാനായി വരുന്നുണ്ടല്ലോ....നീ ആരാടാ..... (ജിതിൻ ) രക്ഷകൻ അല്ലടാ... കാമുകൻ എന്തേ..... നിനക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ.... ഉണ്ടോടാ .. 😠😠😠(മിച്ചു )

ഏയ് എന്ത് പ്രശ്നം... കാര്യങ്ങൾ കൂടുതൽ എളുപ്പമായി..... രണ്ട് പ്രതികാരവും ഒപ്പം തീർക്കാലോ... (ജിതിൻ ) ആ അത് ശെരിയാ.... (മിച്ചു ) (എന്നും പറഞ്ഞു മിച്ചുക്കാ അവന്റെ നെഞ്ചത്തേക്ക് ആഞ്ഞു ചവിട്ടി..... മിച്ചുക്കാ പോക്കറ്റിൽ ഇരുന്ന കർചീഫ് എടുത്ത് കയ്യിൽ തലയിൽ കെട്ടി....വീണ് കിടക്കുന്ന അവനെ ഒരു തട്ട് കൂടെ കൊടുത്തു... ജിതിൻ എന്റെ സൈഡിലേക്ക് ആയി വന്നു വീണു.... പിന്നേ അവിടെ പൊരിഞ്ഞ അടിയായിരുന്നു നടന്നത് ലൈബ്രറിയിലെ ഷെൽഫിന്റെ ചില്ല്ഒക്കെ പൊട്ടിപൊടിഞ്ഞു നിലത്തേക്ക് വീണു.......

--------------------------------- [മിഷാൽ ] ക്ലാസിൽന്ന് പുറത്തായി ലൈബ്രറിയിലേക്ക് പോയപ്പോ പൂട്ടി കിടക്കുവായിരുന്നു. മെല്ലെ തുറന്ന് നോക്കിയപ്പോ കണ്ട് കാഴ്ച ഇതായിരുന്നു.... എന്റെ പെണ്ണിനെ തൊട്ടാൽ പിന്നെ ഞാൻ കേറി ഇട പെടൂലേ..... പിന്നെ അവടെ നടന്നത് ഒരു അടാർ അടിയായിരുന്നു... പെട്ടെന്നു ജിതിൻ നിലത്ത് പൊട്ടി കിടക്കുന്ന ചില്ലിൽ നിന്ന് ഒരു വലിയ പീസ് എടുത്ത് എനിക്ക് നേരെ വന്നതും ഇശു ഓടി വന്ന് അവന്റെ കയ്യിൽനിന്നും ചില്ല് പിടിച്ച് വലിച്ച് കരയാൻ തുടങ്ങി.

ഞാൻ അവന്റെ കൈ പിടിച്ചു തിരിച്ചു അപ്പൊ ആ ചില്ല് താഴെ വീണു.... എന്നിട്ട് അവന്റെ കൈ പിടിച്ചു ഓടിച്ചു.... ഇശുന്റെ കൈൽന്ന് നന്നായി ബ്ലഡ്‌ വരുന്നുണ്ട് നോക്കിയപ്പോ കൈ മുറിഞ്ഞിട്ടുണ്ട്... തലയിൽ കെട്ടിയ കർചീഫ് ഊരി അവളെ കൈയിൽ കെട്ടി കൊടുത്തു ....അവന്റെ കൂടെയുള്ളവർകെല്ലാം നന്നായി കൊടുത്തു അവന്മാരൊക്കെ ഓടാൻ തുടങ്ങി. ഞാൻ ഇശുനെ നോക്കിയപ്പോൾ അവളെ കൈയിലെ ബ്ലഡ്‌ നിക്കുന്നില്ല.....

അവളെ അടുത്തേക് പോയി അവളെ കൈഎടുത്ത് എന്റെ കയ്യിൽ വെച്ചതും പെട്ടെന്ന് എന്റെ തലക്ക് വന്ന് എന്തോ അടിച്ചു.... എന്റെ കണ്ണിലൊക്കെ ഇരുട്ട് കയറുന്ന പോലെ ശരീരം ഒക്കെ തളരുന്നപോലെ...... --------------------------------- [ഇഷ ] മിച്ചുക്കാ എന്റെ അടുത്തേക്ക് വന്നു കയ്യിൽ നോക്കിയതും പെട്ടെന്നു ഇക്കാ എന്റെ കൈ വിട്ട് ഇക്കാന്റെ തലയിൽ കൈ വെച്ചു... ഞാൻ നോക്കിയപ്പോൾ ജിതിൻ ഉണ്ട് പിറകിൽ ഒരു ഇരുമ്പ് വടിയുമായി നില്കുന്നത് കണ്ടത്....

മിച്ചുക്കാനെ നോക്കിയപ്പോൾ ഇക്കാ അതാ കുഴഞ്ഞു നിലത്തേക്ക് വീഴുന്നു .... പെട്ടെന്നു തന്നെ ജിതിൻ അവിടെ നിന്നും ഓടി പോയി..... ഞാൻ ഇക്കാന്റെ തല എന്റെ മടിയിൽ വെച്ച് ഒരു ചുമരിലേക്ക് ചാരി ഇരുന്നു ..... ഇക്കാന്റെ കണ്ണ് പതിയെ അടയാൻ തുടങ്ങി..... മിച്ചു ക്കാ ........... ഉറക്കെ വിളിച്ചു.... ഇക്കാടെ കണ്ണുകൾ പൂർണമായും അടഞ്ഞു...... എന്റെ മുഖം ഇക്കാടെ മുഖത്തോട് ചേർത്ത് വെച്മിച്ചുക്കാന്നും വിളിച്ചു കുറെ കരഞ്ഞു.....

ഇക്കാനെ ഒന്ന് പൊന്തിക്കാൻ പോലും എനിക്ക് കഴിയുന്നില്ല..... ഇവിടുന്ന് ഒരു ശബ്ദം പോലും പുറത്തേക് കേൾക്കുകയും ഇല്ല...... ഞാൻ കാരണം അല്ലെ മിച്ചുക്കാക്ക് ഇങ്ങനെ വന്നത്.....ഇക്കാടെ മുഖത്തോട് മുഖം ചേർത്ത് വെച്ച് അങ്ങനെകിടന്നു .. പെട്ടെന്ന് മിച്ചുന്ന് ഒരുവിളികേട്ടു.... ഞാൻ തലഉയർത്തി നോക്കിയപ്പോൾ കണ്ടത് ജാസിക്കയെയും ആദിക്കയെയും ആയിരുന്നു.....

അവർ എന്റെടുത്തേക്ക് ഓടി വന്നു ജാസിക്ക എന്താ പറ്റിയെന്നോക്കേ ചോദിക്കുന്നുണ്ട്... ഇക്കാ... എല്ലാം പിന്നെ പറയാം ആദ്യം മിച്ചുക്കാനെ ഹോസ്പിറ്റലിൽ എത്തിക്ക്..... ഒന്ന് വേഗം എത്തിക്ക്...... ജാസിക്ക ഇക്കാനെ എടുത്ത് നടന്നു അപ്പോഴേക്കും ആദിക്ക വണ്ടിഎടുത്ത് വന്ന്..... മിച്ചുക്കാനെ അതിലേക്ക് കിടത്തി ഞാനും ഒപ്പം കയറി.... ഹോസ്പിറ്റലിലേക്ക് വണ്ടി വിട്ടു..... യാത്രയിലെ ഉടനീളം പ്രാർത്ഥന...പടച്ചോനെ മിച്ചുക്കാനെ എന്നിൽ നിന്നും അകറ്റരുതേന്ന് മാത്രമായിരുന്നു..... ഇന്റെ മിച്ചുക്കാക്ക് ഒന്നും സംഭവിക്കല്ലേ പടച്ചോനെ ..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story