💞ചൂടൻ വിത്ത്‌ കാന്താരി 💞 : ഭാഗം 9

Choodan with kanthari

രചന: ഷഹല ഷാലു

[ജാസിം ] ക്ലാസ് കഴിഞ്ഞ് ഞങ്ങൾ പുറത്ത് മിച്ചുനെ തിരഞ്ഞുഇറങ്ങിയതാ.... ക്യാന്റീനിൽ പോയപ്പോ അവൻ അവിടെ വന്നിട്ടില്ലാന്നു പറഞ്ഞു. അപ്പൊ പിന്നെ ലൈബ്രറിയിൽ ഉണ്ടാവും ന്ന് വിചാരിച്ചു അങ്ങോട്ട് നടക്കുമ്പോഴാണ് ആരോ അവിടെനിന്നും ഓടിപോകുന്നത് കണ്ടത്.... കൂടെ ലൈബ്രറിയിൽ നിന്ന് ഒരു പെണ്ണിന്റെ കരച്ചിലും.... ഞങ്ങൾ ഓടിപോയ്‌ നോക്കിയപ്പോൾ ഇശുന്റെ മടിയിൽ മിച്ചു കിടക്കുന്നു അവന്റെ തലയിൽ നിന്നും നന്നായി ബ്ലഡും വരുന്നുണ്ട്....

ഇശുന്റെ കൈയും നന്നായിമുറിഞ്ഞിട്ടുണ്ട്..... അവിടെ മൊത്തം ഒരു യുദ്ധം കഴിഞ്ഞ പോലെആയിരുന്നു..... ഇശുനോട്‌ ചോദിച്ചപ്പോ അവൾ കരഞ്ഞുകൊണ്ട് മിച്ചുനെ ഹോസ്പിറ്റലിൽ കൊണ്ട്പോവാൻ പറയാണ്..... ഞങ്ങൾ വേഗം അവനെ അവനെ ഹോസ്പിറ്റലിൽ എത്തിച്ചു.... അവളുടെ കൈ നന്നായി മുറിഞ്ഞിട്ടുണ്ട്...... ഞാൻ അവളെ കൈ ഡ്രസ്സ്‌ ചെയ്യാൻ വേണ്ടി പോയി... ആദിയെ മിച്ചുന്റെ കൂടെ നിർത്തി.... ഇശു ഇപ്പോഴും കരയുകയാണ്....

എന്ത് പറഞ്ഇവളെ സമാധാനിപ്പിക്കും ..... ഇശു..... നീ എന്തിനാ കരയുന്നെ.... കൈ വേദനിക്കുന്നുണ്ടോ... (ജാസി ) ജാസിക്കാ..... ഞാൻ കാരണാ മിച്ചുക്കാക്ക് ഈ അവസ്ഥ വന്നത്.... ഞാൻ ഒറ്റ ഒരുത്തികാരണം ഇക്കാക് ഒന്നും സംഭവിക്കല്ലേ..... (ഇശു ) അവൻ ഒന്നും വരില്ല പെണ്ണെ.... നീ പേടിക്കണ്ട.... അത്ര പെട്ടെന്നു വീക് ആവുന്ന ബോഡി ഒന്നും അല്ല പെണ്ണെ ഞങ്ങളെ ചൂടൻ മിച്ചുന്റെ... ഫുൾ ഫിറ്റ്‌ ആണ് മോളെ .... നീ ബേജാർ അവല്ലെ..... (ജാസി )

(ഞാൻ അവളെ ഐസിയു ന്റെ മുന്നിൽ ഇരുത്തി.... ഡോക്ടർ ഇത് വരെ ഒന്നും പറഞ്ഞിട്ടില്ല.... പടച്ചോനെ ഞങ്ങളെ ചൂടൻക്ക് ഒരാബത്തും വരുത്തല്ലെ......... ഞങ്ങൾ ഐസിയു ഡോർ തുറന്ന് ഡോക്ടർ പുറത്തേക്ക് വരുന്നത് അക്ഷമയോടെ നോക്കിയിരുന്നു.... കുറച്ച് സമയത്തിന് ശേഷം..... ഡോക്ടർ ഇറങ്ങി വന്ന് എന്നോടായി പറഞ്ഞു.... കുഴപ്പം ഒന്നും ഇല്ല പേടിക്കാൻ ഒന്നുമില്ല... പെട്ടെന്ന് എത്തിച്ചത് കൊണ്ട് രക്ഷപെട്ടു.... ബോധം വന്നിട്ടില്ല.....

കാണേണ്ടവർക്ക് ചെന്ന് കാണാം ഞാൻ ഇശുന്റെ അടുത്ത് ചെന്നിരുന്നു കാര്യങ്ങൾ പറഞ്ഞു മനസ്സിലാകി കൊടുത്തു..... പക്ഷെ അവൾ അവനെ കാണണം എന്ന് വാശിപിടിക്കാൻ തുടങ്ങി ഞാൻ നേർസിനോട്‌ പറഞ്ഞു അവളെ കയറ്റി...... --------------------------------- [ഇഷ] ഞാൻ മിച്ചുക്കാനെ കാണാൻ വേണ്ടി അകത്തേക്ക് കയറി..... മിച്ചുക്കാന്റെ തലയിൽ ഒന്ന് തലോടി....... ഈ കിടപ്പ് കാണുമ്പോൾ ശെരിക്കും ഹൃദയം നുറുങ്ങുന്ന വേദന.. ഞാൻ കാരണം ഇക്ക ഇന്ന് എത്ര വേദന സഹിച്ചു......

മിച്ചുക്കാന്ന് ചെവിയിൽ ഒന്ന് വിളിച്ചു.... ഒരു പ്രതികരണവും ഇല്ല.... ഇക്കാടെ തലയിൽ ഒന്നൂടെ തടവി എഴുനെല്കാൻ നിന്നതും ഇക്ക എന്റെ കൈയിൽ പിടിച്ചുവെച്ചു.... എന്നിട്ട് എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു..... നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു ഇക്കാന്റെ അടുത്തേക്ക് ചേർന്ന് ഇരുന്നതും ഇക്ക പെട്ടെന്നു എന്റെ കൈ തട്ടിയിട്ടു...... ഒരു രൂക്ഷബാവത്തിൽ എന്നെ നോക്കി.... അതൊന്നും കാര്യമാകാത ഞാൻ ഇക്കാന്റെ അടുത് ചെന്ന് ഇരുന്ന്... മിച്ചുക്കാ...

സോറി ഞാൻ കാരണം അല്ലെ ഇക്കാക് ഈ അവസ്ഥ വന്നത്... ഇക്കാ എന്നോട് ക്ഷമിക്ക്..... മിച്ചുക്കയൊ......നീ ആരാ.... നീ എന്താ ഇവടെ..... (മിച്ചു ) ഇക്കാ ഇത് ഞാനാ ഇശു....ഇഷമെഹറിൻ..... ഇക്കാക് ഓർമ്മയില്ലേ ലൈബ്രറിയിൽ വെച്ച് എന്നെ ആ ജിതിൻ ഉബദ്രവിക്കാൻ വന്നപ്പോൾ എന്നെ ഇക്കയല്ലേ രക്ഷിച്ചത്....അതോണ്ടാ ഇക്കാക് ഈ അവസ്ഥ വന്നത്..... (ഇഷ ) കുട്ടി നിനക്ക് ആൾമാറിയത് ആവും.... എനിക്ക് നിന്നെ കണ്ട പരിജയം പോലും ഇല്ല...

ഞാൻ ഇപ്പോഴാണ് കുട്ടിയെ കാണുന്നത് തന്നെ....ദയവ് ചെയ്ത് ഒന്ന് പുറത്തെക്ക് പോകാമോ..... (മിച്ചു ) അപ്പൊ ഇത് മിച്ചുക്ക....എന്താ റബ്ബേ ഒന്നും മനസ്സിലാകുന്നില്ലല്ലോ..... ഇല്ല ഇത് എന്റെ മിച്ചുക്ക തന്നെയാണ്.... ഡോക്ടർ കുഴപ്പം ഒന്നുമില്ലഎന്നാണല്ലോ പറഞ്ഞത് പിന്നെ ഇക്കാക് ഇത് എന്താ പറ്റിയെ.... ഇനി ഓർമ്മ നഷ്ടപെട്ട് കാണോ .....ഞാൻ ഇക്കാടെ അടുത്തേക് ഒന്നൂടെ ചെന്നതും എന്നെ രൂക്ഷമായി നോക്കി...... ഞാൻ കാലുകൾ പിറകോട്ടു തന്നെ വെച്ചു.....

കണ്ണുനീർ ധാരണയായി ഒഴുകാൻ തുടങ്ങി...... ഇക്കാന്റെ ഈ പെരുമാറ്റം കണ്ട് നില്കാൻ വയ്യാത്തോണ്ട് ഞാൻ അവിടെ നിന്നും മുഖവും പൊത്തികൊണ്ട് പുറത്തേക് ഓടി...... പുറകിൽ നിന്ന് ജാസിക്കയും ആദിക്കയും വിളിക്കുന്നുണ്ട്.... അവരോട് ഒന്നും പറയാനുള്ള മാനസികഅവസ്ഥയിൽ അല്ല..... ഞാൻ വേം കോളജിലേക്ക് ബസ് കയറി കോളജ് ഗേറ്റിന് മുന്നിൽ തന്നെമ്മളെ ഫ്രണ്ട്സ്സ് ഉണ്ടായിരുന്നു എന്നെ കാണാത്തത് കൊണ്ട് പേടിച്നിക്കായിരുന്നു......

അവരോട് നടന്നതെല്ലാം പറഞ്ഞു.... അവർ എന്നെ ആശ്വാസിപ്പിക്കുന്നുണ്ട് പക്ഷെ എന്റെ സങ്കടം എനിക്കല്ലേ അറിയൂ........ അങ്ങനെ ഞങ്ങൾ വീട്ടിലേക് പോയി...... യാത്രയിൽ ഉടനീളം മിച്ചുക്കാക്ക് ഒന്നും സംഭവിക്കല്ലെ എന്ന് മാത്രമായിരുന്നു പ്രാർത്ഥന..... വീട്ടിൽ എത്തി നേരെ റൂമിൽ പോയി വാതിൽ അടച്ചു തലയണയിൽ മുഖമമർത്തി എന്റെ സങ്കടം കരഞ്ഞു തീർത്തു...... ഞാൻ കാരണം ആണ് ഇക്കാക്ക് ഇങ്ങനെ സംഭവിച്ചത്.....

എന്റെ കൈ നന്നായി വേദനിക്കുന്നുണ്ട് എന്നാൽ അതൊന്നും അറിയുന്നില്ല കാരണം ശരീരത്തേക്കാൾ വേദന മനസ്സിനാണ്....... ഇക്കാക് എന്നെ ഓർമയില്ലല്ലോ..... ഇനി ഇക്ക എന്നിൽ നിന്ന് അകലുവോ... ഇക്കാന്റെ ഫ്രണ്ട്സ്സ് ഉമ്മ അനിയൻ ഉപ്പ അനിയത്തി അവരെയൊക്കെ തിരിച്ച്അറിയുമോ...... എന്നെ അറിഞ്ഞില്ലേലും അവരെയൊക്കെ ഓർമ്മയുണ്ടാവനെ....... --------------------------------- [ജാസിം ] ഇഷ കരഞ്ഞു കൊണ്ട് പുറത്തേക്ക് ഓടുന്നത് കണ്ടു.. എന്താന്ന് ചോദിച്ചിട്ട്‌ അവൾ പറയുന്നുമില്ല...

ഞാനും ആദിയും വേഗം അവന്റെ അടുത്തേക്ക് പോയി..... അവൻക്ക് ബോധം തെളിഞ്ഞു പക്ഷെ എന്തിനാ ഇശു കരഞ് ഇവിടെനിന്ന് പോയത്...... ഞങ്ങൾ അവന്റെ അടുത്തേക്ക് നടന്നു..... മിച്ചു....ടാ.... കുറവുണ്ടോ... ഇപ്പൊ എങ്ങനെയുണ്ടടാ.... എന്താ സംഭവിച്ചെ..... (ജാസി) അതൊക്കെ ഞാൻ എന്തിനാ തന്നോട് പറയുന്നത് നീ എന്റെ ആരാ..... (മിച്ചു ) ടാ മിച്ചു.... നീ എന്താടാ ഈ പറയുന്നേ...... എന്താ ലൈബ്രറിയിൽ നടന്നെ എന്നാ ചോദിച്ചെ.... (ആദി )

ലൈബ്രറിയിലോ ഏത് ലൈബ്രറിയിൽ നിങ്ങളൊക്കെ ആരാ.... നിങ്ങളെ കൂടെയുള്ളതാണോ ആ പെണ്ണും.... (മിച്ചു ) മിച്ചു ടാ... ഇത് ഞാനാടാ ജാസി.... ഇത് ആദി..... (ജാസിം ) ഏത് ആദി.... എനിക്ക് ഒന്നും മനസ്സിലാകുന്നില്ല.... നിങ്ങളൊക്കെ ആരാ..... (മിച്ചു ) റബ്ബേ എന്താ ഞങ്ങളെ മിച്ചുന് പറ്റിയെ..... ടാ ആദി ഡോക്ടർ കുഴപ്പം ഒന്നുമില്ലഎന്നല്ലേ പറഞ്ഞത് പിന്നെ ഇത് എന്താടാ അവൻക്ക് ഞമ്മളെ തിരിച്ചറിയുന്ന് പോലും ഇല്ലല്ലോ..... .

ഞാൻ ഡോക്ടറെ ഒന്ന് കണ്ടിട്ട് വരാം എന്ന് പറഞ്ഞു ആദിയെ മിച്ചുന്റെ അടുത്ആകി പോവാൻ നിന്നതും പിറകിൽന്ന് മിച്ചു ...... ടാ... കോഴി... നിക്കട അവടെ..... ഇക് ഒരു കുഴപ്പവും ഇല്ലടാ.... (മിച്ചു ) മിച്ചു...ടാ..... എന്നും പറഞ്ഞുകൊണ്ട് ഞങ്ങൾരണ്ടും അവനെ പോയി കെട്ടിപിടിച്ചു........ ടാ.... തെണ്ടി.... അനക്ക് ഒക്കെ ഓസ്കാർ തരണം ഇങ്ങനൊക്കെ അഭിനയിക്കാൻ കഴിയുമല്ലോ.. സമ്മതിക്കണം... (ആദി ) ടാ ഇങ്ങള് പേടിച്ച...... (മിച്ചു )

വേണ്ട ബാലാലേ മനുഷ്യനെ ചക്രശ്വാസം വലിപ്പിച്ചതും പോരാ.... ഓന്റെ പുറത്ത്ക്ക് നല്ല ഒരു കൊട്ട് കൊടുത്തു.... (ജാസിം ) സോറി ടാ..... (മിച്ചു ) പോടാ ഞങ്ങളോട് അല്ല ഇശുനോട്‌ പറ ..... നിന്റെ ഈ കിടത്തം കണ്ട് നെഞ്ച് പൊട്ടിയ ഓൾ ഇവിടെനിന്നും പോയത്..... വീട്ടിൽ എത്തിയോ എന്തോ ... നിന്നെ പറഞ്ഞ മതി നിന്റെ ഒരു അഭിനയം ആ പാവം തീ തിന്നുകയായിരുന്നു.... (ജാസി) ടാ ഓൾക്ക് ഒന്ന് വിളിച്ച് നോക്ക്... (മിച്ചു ) അങ്ങനെ ഇഷക്ക് വിളിച്ചു കാര്യങ്ങൾ ഒക്കെ പറഞ്ഞു അവൾ വീട്ടിൽ എത്തിന്ന് പറഞ്ഞു..... അപ്പോഴേക്കും മിച്ചുന്റെ വീട്ടിൽന്ന് എല്ലാവരും വന്നിരുന്നു.... അവനെ റൂമിലേക്ക് മാറ്റി...... --------------------------------- [മിഷാൽ ]

ചേ വേണ്ടീർന്നില്ല... ചുമ്മാ എല്ലാരേം ഒന്ന് പറ്റിക്ക എന്നാ കരുതിയെ പക്ഷെ അത് ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് ഇശുനെയാണ്.... പാവം..... ന്റെ പെണ്ണ്.... ആ ജിതിൻ അവൻക്ക് ഞാൻ കൊടുക്കുന്നുണ്ട്... എന്നേ ഈ അവസ്ഥയിൽ ആക്കിയത് അവനാണ്... പലിശ സഹിതം പകരം കൊടുത്തിരിക്കും ഞാൻ........ പിന്നെ ഉമ്മനോട് ജാസി ഈ പറ്റിച്ച സംഭവം പറഞ്ഞപ്പോൾ ഉമ്മ മ്മളെ ചെവിപിടിച്ച് പൊന്നാക്കി..... അങ്ങനെ അവരോട്ഒക്കെ സംസാരിച്ചിരുന്നു......

നൈറ്റ്‌ കിടക്കാൻ നേരം ജാസിനോട്‌ ന്റെ ഫോൺ ചോദിച്ചപ്പോ അത് സ്ക്രീൻ പൊട്ടിയിരിക്കുന്നു ശെരിയാക്കാൻ കൊടുത്ത്ക്കാന്ന് പറഞ്ഞു...... ആപ്പോ ഞാൻ അവന്റെ ഫോൺ വാങ്ങി ഇൻസ്റ്റയിൽ ആഡ് അക്കൗണ്ട് അടിച്ച് എന്റെ അക്കൗണ്ട് ഓപ്പൺ ആകി...ഇഷ ലൈനിൽ ഉണ്ടോന്ന് നോക്കി ഇല്ലായിരുന്നു അവളെ സ്റ്റോറി നോക്കിയപ്പോൾ ഇന്നത്തെ ഡ്രെസ്സിൽ ഉള്ള പിക് ആണ്..... അത് കുറെ നേരം നോക്കി അങ്ങനെ കിടന്നു... പിന്നെ ജാസിനോട്‌ അവളെ കൈക്ക് എങ്ങനെ ഉണ്ടെന്ന് ചോദിച്ചു.... കുഴപ്പം ഒന്നുമില്ലന്ന് പറഞ്ഞു.... അങ്ങനെ ഞാൻ ഉറങ്ങാൻ കിടന്നു..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story