കോളേജ് ബസ് : ഭാഗം 10

College bus

രചന: റിഷാന നഫ്‌സൽ

''ആഹാ മക്കൾ വന്നോ?'' ഉപ്പാന്റെ മൂത്ത പെങ്ങൾ സൈനുമ്മ ആയിരുന്നു അത്. എല്ലാ കുട്ടികളുടേം വക്കീൽ. ഞങ്ങൾ എന്ത് ചെയ്താലും സപ്പോർട് ചെയുന്ന ആൾ. അതോണ്ട് ഞങ്ങൾ അവരെ പെറ്റാച്ച മാറ്റി ഉമ്മ ആക്കി. ഞങ്ങൾ ഓടി പോയി അവരെ കെട്ടിപിടിച്ചു. ''എന്താ ഇന്ന് ഒച്ചപ്പാടൊന്നും ഇല്ലാത്തെ, അല്ലെങ്കി കേറുമ്പോ തന്നെ തുടങ്ങുമല്ലോ?'' ''അത് വെറുതെ സൈനുമ്മ.'' എന്ന് പറഞ്ഞു ഞാൻ ചുറ്റുമൊന്നു കണ്ണോടിച്ചു. ''നോക്കണ്ട ഇക്കാക്ക വന്നിട്ടില്ല. അവരെല്ലാരും അവന്റെ ഓള് ഷമീനാന്റെ വീട്ടിപോയേക്കുവാ കോഴിക്കോട്. പെട്ടെന്നായൊണ്ട് വരാൻ പറ്റില്ലാന്ന് വിളിച്ചു പറഞ്ഞിന്.'' അത് കേട്ടപ്പോ ഉണ്ടായ സന്ദോഷം ഒന്നും പറയണ്ട. ഇക്കാക്കനേക്കാളും ഷബീറിനെ കാണണ്ടല്ലോന്നുള്ള ആശ്വാസം ആയിരുന്നു. ഞാൻ സൈനുമ്മക്കൊരു ഉമ്മയും കൊടുത്തു രഹനത്താന്റെ റൂമിലേക്കോടി. റൂമിൽ രഹനത്ത റെഡി ആയി മൊബൈലും നോക്കി ഇരിക്കുവായിരുന്നു.. കൂടെ സൈറ പെറ്റാച്ചയും ഷാദിത്തയും. അവർ ഉപ്പാന്റെ രണ്ടാമത്തെയും നാലാമത്തെയും അനിയത്തിമാരാണ്.

''എന്താ കുട്ടീ ഒരു മ്ലാനത??? ചെക്കൻ വരുന്നത് ഇഷ്ടായില്ലെങ്കി ഞാൻ എല്ലാരോടും പറയാം.'' രഹനാത്തയെ നോക്കി ഞാൻ കണ്ണിറുക്കി കൊണ്ട് പറഞ്ഞു. ഇത്ത എന്നെ നോക്കി പേടിപ്പിച്ചു. ''നീ ഒന്ന് മിണ്ടാതിരുന്നേ, ഇതെങ്കിലുമൊന്നു നടക്കട്ടെ. ഇവക്കു ഇഷ്ടായില്ലന്നും പറഞ്ഞു എത്ര നല്ല നല്ല ആലോചനകളാ വേണ്ടാന്ന് വച്ചേ. വയസ്സ് 22 ആവാൻ ആയി.'' സൈറച്ചയാണ് പറഞ്ഞെ. ഞങ്ങൾ അവരെ ചുരുക്കി അങ്ങനെയാ വിളിക്കാറ്. ''അതെ ഇന്ന് ഇക്കാക്ക ഇല്ലായിട്ടു പോലും അവരോടു വരാൻ പറഞ്ഞത് ഇവൾക്ക് ചെക്കന്റെ ഫോട്ടോ കണ്ടു ഇഷ്ടായോണ്ട.'' 4 പെങ്ങമാർക്കൊക്കെ കൂടി ഉള്ള ഒറ്റ മോൾ ആയോണ്ടാണ് ഇവക്കീ പരിഗണന. എന്നേക്കാൾ 2 വയസ്സിനു മൂത്തതാ. വരുന്ന എല്ലാ ആലോചനയും കാണാൻ കൊള്ളില്ല ഹയിറ്റ് പോരാ എന്നൊക്കെ പറഞ്ഞു മുടക്കും, പക്ഷെ ശരിക്കുള്ള കാര്യം അതൊന്നുമല്ല. ''ആ ഇനി നീ ഇവിടെ ഇരിക്ക്, ഞങ്ങൾ താഴെപ്പോയി വല്ല സഹായവും ചെയ്യട്ടെ.'' അവർ 2 പേരും പോയതും രഹനത്ത വാതില് പൂട്ടി കുറ്റിയിട്ടു. എന്നിട്ടു തിരിച്ചു വന്ന് എന്നെ കെട്ടി പിടിച്ചു.

''താങ്ക് യൂ ടീ, നീ കാരണമാ എല്ലാം ഓക്കേ ആയെ. നിന്റെ ഐഡിയ പോലെ ഞങ്ങൾ എല്ലാം ചെയ്‌തോണ്ടാ ഞങ്ങക്കിങ്ങനെ ഒന്നിക്കാൻ പറ്റുന്നേ...'' എന്നും പറഞ്ഞു ഉമ്മ വെക്കാൻ തുടങ്ങി. ''ആ മതി മതി. വിട്.എല്ലാം ഓക്കേ ആയില്ലേ അത് മതി.'' പെട്ടെന്ന് ഇത്താടെ ഫോൺ അടിച്ചു. റിയാസ്ക്കയാ എന്നും പറഞ്ഞു ഫോണും കൊണ്ട് ബാൽകോണിലേക്കു പോയി. റിയാസ്ക്ക രഹനത്താന്റെ സീനിയർ ആയി പഠിച്ചതാ. രണ്ടാളും തമ്മിൽ മുടിഞ്ഞ പ്രേമം ആണ്. ഇക്ക ഇഷ്ടമാണെന്നു പറഞ്ഞു പുറകെ നടന്നപ്പോൾ ഇത്ത എന്നോട് ആ കാര്യം പറഞ്ഞു. ഞങ്ങളെ കുടുംബത്തിൽ പ്രേമത്തിന് ഇടമില്ല എന്നുള്ളൊണ്ട് ഇത്ത മൈൻഡ് ചെയ്തില്ല. കുറേ നാൾ പിടിച്ചു നിന്നെങ്കിലും പിന്നെ ഇത്തയും വീണു, ഇത്ത ഡിഗ്രി കഴിന്ഞ്ഞപ്പോ ഇക്ക എം ബി എ കഴിഞ്ഞു ദുബൈക്ക് പോയി. ഇനി പഠിക്കണ്ട കല്യാണം മതീന്നും പറഞ്ഞു ഇക്കാക്ക കുറേ പയറ്റി നോക്കിയതാ, എൻറെ ഉപ്പാടെയും രഹനത്തയുടെ ഉപ്പാന്റേം ഇടപെടൽ മൂലം ഇത്ത ബി എഡ് ചേർന്നു. രണ്ടാൾടേം പ്രേമം ഒരു കുഞ്ഞു പോലും അറിയാതെ മുന്നോട്ടു പോയി

. അതിനിടയിൽ വീണ്ടും കല്യാണം എന്ന കാര്യം വന്നു. ഇക്ക വീട്ടിൽ പറഞ്ഞു കല്യാണാലോചനയുമായി വരാം എന്ന് പറഞ്ഞു. പക്ഷെ ഞാൻ ഇത്തയോട് പറഞ്ഞു ഡയറക്റ്റ് ഇക്ക വന്നാൽ, ആദ്യത്തേതൊക്കെ ആവുമ്പൊ ചിലപ്പോ എന്തേലും പറഞ്ഞു മുടങ്ങാൻ സാധ്യത ഉണ്ട്, അതോണ്ട് കുറച്ചു പ്രപ്പോസൽസൊക്കെ എന്തെങ്കിലും പറഞ്ഞു ഒഴിവാക്കാൻ. വിചാരിച്ച പോലെ തന്നെ കുറേ കല്യാണങ്ങൾ മുടക്കിയപ്പോ ഇനി ഏതായാലും മതീന്നുള്ള അവസ്ഥ ആയി എല്ലാര്ക്കും. അപ്പോഴാണ് റിയസ്ക്ക ഒരു ബ്രോക്കർ വഴി ആലോചന കൊണ്ട് വന്നേ. ആദ്യം കുറച്ചു കുറ്റങ്ങൾ പറഞ്ഞെങ്കിലും പിന്നീട് സമ്മതിച്ചു. ഇന്ന് അവർ പെണ്ണ് കാണാൻ വരുന്നു. അൽഹംദുലില്ലാഹ് എല്ലാം നന്നയി ഇവിടെ വരെ ആയി, മുന്നോട്ടും എല്ലാം എളുപ്പമാകാൻ പ്രാർത്ഥിച്ചു. ''അവർ ഇപ്പൊ എത്തും." ഇത്ത ഫോൺ കട്ട് ചെയ്തു സന്ദോഷത്തോടെ പറഞ്ഞു. ഞങ്ങൾ താഴേക്ക് നടന്നു. പെട്ടെന്ന് ആയോണ്ട് കസിൻസ് ആർക്കും വരാൻ പറ്റിയില്ല. എല്ലാരും ജോലിയും പാടിത്തവുമൊക്കെ ആയി ദൂരെ ആണ്. @@@@@@@@@@@@@@@@@@@@@

''എടാ ഇത് ശരിയാവില്ല, നമ്മൾ എല്ലാം ചെയ്യാനും ഇവൻ മൊബൈലിൽ കളിക്കാനും അല്ലെ.'' അനന്ദുവാണ്‌. ഞങ്ങൾക്കൊരു പ്രസന്റേഷൻ ഉണ്ടാക്കണം. അവന്റെ വീട്ടിൽ ആണുള്ളത്. ''ഞാൻ ഇതിൽ ഒരു പൊട്ടൻ അല്ലേടാ, അതോണ്ടല്ലേ നിങ്ങള് ചെയ്തോട്ടെന്നു കരുതി മാറി നിന്നതു. ''.അനന്ദു അജുവിന്റെ നേരെ പേന എടുത്തെറിഞ്ഞു. ''നീ ഇത് ആരോടാ ഇത്ര തിരക്ക് പിടിച്ചു ചാറ്റ് ചെയ്യുന്നേ?'' ഞാൻ അവനോടു ചോദിച്ചു. ''അത്'' അവൻ നാണത്തോടെ ഞങ്ങളെ മുഖത്തേക്ക് നോക്കി. ''നീനുവാ..'' ''ടാ ഇത്ര പെട്ടെന്ന് നമ്പറും വാങ്ങിയോ?'' ഞങ്ങൾ അത്ഭുതപ്പെട്ടു . ഊന്നു മൂളികൊണ്ടു അവൻ വീണ്ടും ചാറ്റ് ചെയ്യാൻ ഇരുന്നു. ഇവനോടൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും പറഞ്ഞു ഞങ്ങൾ ഞങ്ങളെ പണി തുടർന്നു. ''ടാ ഞാൻ പോവാ. എല്ലാരും ഫങ്കഷൻ കഴിഞ്ഞു എത്തിയെന്നു ആഹിൽ മെസ്സേജ് ചെയ്തിട്ടുണ്ട്... ഞാനിറങ്ങുവാ.''

ഞാൻ ബൈക്ക് എടുത്തു വീട്ടിലേക്കു വിട്ടു. @@@@@@@@@@@@@@@@@@@@@@@ "എല്ലാം നല്ല രീതിയിൽ കഴിഞല്ലോ അൽഹംദുലില്ലാഹ്. അവരിങ്ങനെ നിശ്ചയം കൂടി നടത്തുമെന്ന് ഞാൻ വിചാരിച്ചില്ല... ഇനി 8-9 മാസമേ ഉള്ളു." ഉപ്പ നല്ല സന്തോഷത്തിലാണ്. ''ഫസ്റ്റ് നെറ്റും കൂടി നടക്കോന്നായിരുന്നു എൻറെ പേടി..'' "എന്താ ഷാനു പറഞ്ഞേ" എന്നുള്ള ഉപ്പാന്റെ ചോദ്യം കേട്ടപ്പോളാ എൻറെ ഗദ്‌ഗദം മൈക്കിൽ പറഞ്ഞ പോലെ ആയിരുന്നൂന്നു മനസിലായേ. ഒന്നൂല്ല ഉപ്പ എന്നും പറഞ്ഞു ഞാൻ റൂമിലേക്ക് നടന്നു. രാവിലെ അനുവിനെയും കൂട്ടി ബസിൽ കേറിയപ്പോ ഞങ്ങൾ ഇരിക്കാറുള്ള സീറ്റിൽ ആദിയും അനന്ദുവും ഇരിക്കുന്നു. ദേഷ്യം വന്നെങ്കിലും ബാക് സീറ്റിൽ ഇരിക്കുന്നവരെ കണ്ടപ്പോ ഞാനും അനുവും തലയിൽ കൈ വച്ച് പോയി......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story