കോളേജ് ബസ് : ഭാഗം 15

College bus

രചന: റിഷാന നഫ്‌സൽ

 പണ്ട് തറവാട്ടിൽ താമസിച്ചിരുന്ന കാലം തൊട്ടേ ഷബീർ എല്ലാവരുടെയും കണ്ണിലുണ്ണി ആയിരുന്നു. അവന്റെ സ്വഭാവ ഗുണങ്ങളും പെരുമാറ്റവും പണ്ട് മുതലേ എന്നെ ആകർഷിച്ചിരുന്നു. എനിക്കവനോടൊരു ഇഷ്ടം ഉണ്ടാരുന്നു മനസ്സിൽ. എല്ലാവര്ക്കും അവനെ പറ്റി പറയാൻ നൂറു നാവാണ്. അത്രയും നല്ല പെരുമാറ്റം ആയിരുന്നു അവന്റെ, അല്ല നല്ല അഭിനയം ആയിരുന്നു.. കസിൻസിൻറെ ഒക്കെ ഹീറോ ആയിരുന്നു. എല്ലാരും അവനെ കണ്ടു പടിക്കു എന്നാണ് മൂത്തവരൊക്കെ പറയാറ്. പക്ഷെ രണ്ടു പേർക് അവനെ ഇഷ്ടമല്ലാരുന്നു ഒന്ന് എന്റെ ഇക്ക ഷാനിക്കും പിന്നെ സൈനുമമാന്റെ മോൻ ജാസിക്കാക്കും . സമപ്രായക്കാരായിട്ടും അവർ എപ്പോഴും അവനോടു ഒരകലം പാലിച്ചിരുന്നു. അത് പോലെ തന്നെ എന്നോടും രഹനത്താനോടും അവന്റെ അടുത്തു കുറച്ചു അകലം വെക്കാൻ പറയുമായിരുന്നു. കാരണം അവർ ഒരുമിച്ചു പഠിച്ചതാണ്. അവന്റെ എല്ലാ കള്ളത്തരവും കൊള്ളരുതായ്മകളും അവർക്കേ അറിയൂ. അവർ എത്ര പറഞ്ഞിട്ടും ആരും അത് വിശ്വസിച്ചില്ല.

കാരണം അത്രയും സൽസ്വഭാവി ആയിരുന്നു അവൻ... അതിനിടയ്ക്കാണ് തറവാട്ടിൽ എന്റെ അതെ പ്രായത്തിൽ എനിക്കൊരു കൂട്ടുകാരി വന്നത്. തറവാട്ടിൽ പുതിയതായി സഹായിക്കാൻ വന്ന സുബൈദ താത്താന്റെ മോൾ ശർമി. കുറെ ആൺകുട്ടികളുടെ ഇടയിൽ വളരുന്ന എനിക്ക് അവളൊരു വലിയ ആശ്വാസമായിരുന്നു. അവൾക്കു എന്നേക്കാൾ 2 വയസ്സ് കൂടുതൽ ആണെങ്കിലും പഠിക്കുന്നത് എട്ടിൽ തന്നെ. ഓണം വെക്കേഷന്റെ സമയത്തു ഒരിക്കൽ ഷബീർ തറവാട്ടിൽ നിക്കാൻ വരുന്നെന്നു പറഞ്ഞു. എനിക്ക് സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യാരുന്നു. പക്ഷെ എന്നെക്കാൾ സന്തോഷിക്കുന്ന ഒരാൾ അവിടെ ഉണ്ടെനനു ഞാനറിഞ്ഞില്ല. അവൻ എത്തിയതിന്റെ അന്നു മുതൽ ഞാനവനെ ചുറ്റിപറ്റി നടന്നു. അവൻ ഞങ്ങൾക്ക് കുറെ മാജിക്കൊക്കെ കാണിച്ചു തന്നു. എല്ലാവരെയും ചോറ് കഴിക്കാൻ വിളിക്കുന്നു എന്ന് ശർമി വന്നു പറഞ്ഞപ്പോൾ ഞങ്ങളെല്ലാരും എണീറ്റു. പെട്ടെന്ന് ഷബീർക്ക എന്റെ കയ്യിൽ പിടിച്ചിട്ടു എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട് രാത്രി എന്റെ റൂമിലേക്ക് വരണമെന്ന് പറഞ്ഞു ഭക്ഷണം കഴിക്കാൻ പോയി.

എന്റെ മനസ്സിൽ ഒരായിരം ലഡ്ഡു ഒരുമിച്ചു പൊട്ടി. അവനെന്താകും പറയാനുള്ളതെന്നു വിചാരിച്ചു ഞാൻ നടന്നു. ഭക്ഷണം പോലും ഇറങ്ങിയില്ല. രാത്രി ആരും കാണാതെ ഞാൻ അവന്റെ റൂമിൽ പോയി. "എന്താ പറയാനുള്ളത് ഷബീർക്ക, വേഗം പറ." അവൻ ഡോർ അടച്ചു കുറ്റി ഇട്ടു. "എനിക്ക് നിന്നെ ഭയകര ഇഷ്ടാ, നീ അല്ലാതെ മറ്റൊരു പെണ്ണും എന്റെ ജീവിതത്തിൽ ഉണ്ടാവില്ല.." ഇത് കേട്ടതും ആയിരം പൂത്തിരി കത്തിച്ചത് പോലെ എന്റെ മുഖം പ്രകാശിച്ചു. അവൻ മുന്നോട്ടു വന്നു എന്റെ വിരലിൽ ഒരു മോതിരമിട്ടു ഞാൻ സ്വർഗത്തിൽ എത്തിയെന്നു തോന്നിപ്പോയി എനിക്ക്. "എനിക്കും ഇഷ്ടമാണെന്നു" പറഞ്ഞു ഞാനവിടെ നിന്നും പുറത്തേക്കു ഓടി. ഞങ്ങൾ കണ്ണുകൾ കൊണ്ട് പ്രണയിച്ചു. ഒരു എട്ടാം ക്ളാസുകാരിക്ക് അവന്റെ കുരുട്ടു ബുദ്ധി മനസിലാക്കാനുള്ള പക്വത ഇല്ലായിരുന്നു. ഒരു 2 ദിവസം കഴിഞ്ഞു ഷബീർക്ക എന്നോട് വീണ്ടും രാത്രി റൂമിലേക്ക് വരണെ ഒരു സർപ്രൈസ് ഉണ്ടെന്നു പറഞ്ഞു. ഞാൻ ആരും കാണാതെ റൂമിലേക്ക് പോയി.

"എവിടെ സർപ്രൈസ് പെട്ടെന്ന് താ, എല്ലാരേം ഭക്ഷണം കഴിക്കാൻ വിളിക്കുന്നുണ്ട്." "നീ കണ്ണടച്ച് നിക്ക്, എന്നിട്ടു കൈ നീട്ട്..." ഷബീർക്ക പറഞ്ഞപ്പോ ഞാൻ സന്ദോഷത്തോടെ കണ്ണടച്ചു നിന്നു. പെട്ടെന്ന് ഷബീർക്ക എന്റെ കൈ പിടിച്ചു വലിച്ചു കെട്ടിപ്പിടിക്കാൻ നോക്കി. ആദ്യം ഒന്ന് പകച്ചു പോയെങ്കിലും പെട്ടെന്നു തന്നെ ഞാൻ അവനെ തള്ളി മാറ്റി. "എന്താ ഇത് ഷബീർക്കാ? കല്യാണത്തിന് മുന്നേ ഇങ്ങനൊന്നും പാടില്ല." "കല്യാണമോ???"എന്നും പറഞ്ഞു അവൻ പൊട്ടി ചിരിച്ചു. എനിക്കാ ഭാവം കണ്ടപ്പോ പേടി തോന്നി. "കല്യാണത്തിന് മുമ്പും ഇതൊക്കെ ആവാം. എന്നിട്ടു ഞാൻ തന്നെ നിനക്ക് നല്ലൊരു ചെക്കനെ കണ്ടെത്തി തരും." അത് കേട്ടപ്പോ ഞാനാകെ ഞെട്ടി തരിച്ചു പോയി. അവൻ എന്റടുത്തേക്കു വരാൻ തുടങ്ങി. "ഇക്ക എന്തൊക്കെയാ ഈ പറയുന്നേ." ഞാൻ പിന്നോട്ട് മാറികൊണ്ട് പറഞ്ഞു. മേശയിൽ തട്ടി ഞാനവിടെ നിന്നു. "ഇക്ക ഇനി എന്നെ തൊട്ടാൽ ഞാൻ ഒച്ച വെക്കും." "ഹ ഹ ഹ, ശരിക്കും. നീ ഒച്ച വെക്കടി. നീ ഇപ്പൊ ഉള്ളത് എന്റെ റൂമിലാ. എല്ലാരും ചോദിക്കും നിനക്കിവിടെ കതകടച്ചു എന്താ പണിയെന്ന്.

ഞാൻ വിചാരിച്ച ഒന്നും എനിക്ക് കിട്ടാതിരുന്നിട്ടില്ല. ഞാൻ മോഹിച്ച എല്ലാ പെണ്ണിനേം ഞാൻ സ്വന്തമാകീട്ടുണ്ട്. സംശയമുണ്ടെങ്കിൽ ഷാനിയോടോ ജാസിയോടോ ചോദിച്ചാ മതി." എന്നും പറഞ്ഞു അവൻ എന്റെ നേരെ വന്നു. ഒരു നിമിഷം കൊണ്ട് ഞാൻ കണ്ട എല്ലാ സ്വപ്നങ്ങളും തകരുന്നത് ഞാനറിഞ്ഞു. എങ്ങനെ രക്ഷപ്പെടുമെന്ന് ആലോചിക്കുമ്പോഴാണ് ഒരു ഫ്ലവർ വേസ് എന്റെ കയ്യിൽ തട്ടിയത്. പിന്നെ ഒന്നും ആലോജിച്ചില്ല അതെടുത്തു ഷബീർകന്റെ നേരെ വീശി. നെറ്റിയിൽ തന്നെ കൊണ്ടു. അവൻ ''ആ" എന്ന ശബ്ദത്തോടെ നിലത്തേക്ക് വീണതും ഞാൻ ഡോർ ലക്ഷ്യമാക്കി ഓടി. ഡോർ തുറന്നപ്പോ എന്താ അവിടെ ശബ്ദം എന്നും ചോദിച്ചോണ്ട് എല്ലാരും റൂമിലേക്ക് വരുന്നുണ്ടാരുന്നു. ഞാൻ ഡോർ തുറന്നു വച്ചു വേഗം അവന്റടുത്തേക്കു ചെന്നു. എല്ലാരും അവിടെ എത്തി. "എന്താ പറ്റിയേ, പടച്ചോനേ ചോര വരുന്നുണ്ടല്ലോ..."

സൈനുമ്മ ബഹളം വെക്കാൻ തുടങ്ങി. "ഞാൻ ഷബീർക്കയെ നാസ്‌ത ആക്കാൻ വിളിക്കാൻ വന്നതാ. അപ്പോഴുണ്ട് ഇവിടെ വീണു കിടക്കുന്നു. സ്ലിപ് ആയി വീണപ്പോ തല ടേബിളിൽ ഇടിച്ചെന്ന് തോന്നുന്നു.." ഞാൻ എങ്ങനൊക്കെയോ കള്ളം പറഞ്ഞൊപ്പിച്ചു. സത്യം പറഞ്ഞാൽ അവൻ പറഞ്ഞ പോലെ ആരും എന്നെ വിശ്വസിച്ചില്ലെങ്കിലോ എന്നു തോന്നി. എല്ലാരും കൂടി താങ്ങി പിടിച്ചു അവനെ എടുത്തു ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി. പോവുമ്പോൾ അവനെന്നെ തറപ്പിച്ചു നോക്കുന്നത് ഞാൻ കണ്ടു. റൂമിലേക്ക് പോയി ബാത്‌റൂമിൽ കേറി കുറെ നേരം കരഞ്ഞു. നെയ്തു വച്ച എല്ലാ സ്വപ്നങ്ങളും ഒരു നിമിഷം കൊണ്ട് അവൻ തകർത്തത് ഓർത്തപ്പോൾ വെറുപ്പ് തോന്നി അവനോട്. പിറ്റേന്ന് ഷബീർക്കാനേ കണ്ടപ്പോൾ തിരിഞ്ഞു പോലും നോക്കാതെ നടക്കുന്നത് കണ്ടപ്പോൾ രഹനത്ത എന്നോട് ചോദിച്ചു "നിനക്കിതെന്തു പറ്റി, അല്ലെങ്കിൽ അവന്റെ വാലിൽ പിടിച്ച നടക്കുന്ന കാണാലോ???" ഒന്നും മറുപടി പറയാതെ ഞാൻ വേഗം റൂമിലേക്ക് പോയി.

പിന്നെ അവനെ കണ്ടപ്പോഴൊക്കെ മുഖം കൊടുക്കാതെ നടന്നു. ഞാൻ ആരോടും അതികം മിണ്ടാതെ ആയി. എന്റെ മാറ്റം നല്ലോണം മനസ്സിലാക്കിയത് ശർമി ആയിരുന്നു. അവൾ എന്നോട് കുറെ ചോദിച്ചെങ്കിലും ഞാൻ ഒഴിഞ്ഞു മാറി.. അത് തെറ്റായി പോയെന്നു കുറച്ചു ദിവസം കഴിഞ്ഞപ്പോ എനിക്ക് മനസ്സിലായി. ഒരു ദിവസം രാത്രി ദാഹിച്ചു എണീച് ഞാൻ നോക്കിയപ്പോ ശർമി ഇല്ല. ഞാനും രഹനത്തയും ശർമിയുമാണ് ഒരു റൂമിൽ. രഹനത്ത നല്ല ഉറക്കിലാണ്. ഞാൻ പുറത്തിറങ്ങി നോക്കി, അവളെ എവിടെയും കണ്ടില്ല. പെട്ടെന്ന് ഇരുട്ടറയിൽ നിന്നും ഒരു ശബ്ദം. ഞാൻ പേടിച്ചു, കാരണം അവിടെ ആരും കിടക്കാറില്ല. ഇരുട്ടാണ് പകലും അതിന്റെ ഉള്ളിൽ. അതോണ്ട് അങ്ങോട്ട് പോവാൻ എല്ലാര്ക്കും ഭയമാണ്. ഞാൻ തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോളാണ് അതിന്റെ ഉള്ളിൽ നിന്നു ആരോ സംസാരിക്കുന്ന സൗണ്ട് കേട്ടത്. ഞാൻ മെല്ലെ ജനലിന്റെ അടുത്തു പോയി നോക്കി. ഉള്ളിലേ കാഴ്ച കണ്ട് ഞാൻ കണ്ണ് പൊത്തി......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story