കോളേജ് ബസ് : ഭാഗം 17

College bus

രചന: റിഷാന നഫ്‌സൽ

അവൾ കയ്യിലുണ്ടായിരുന്ന ബോട്ടിലിലെ വെള്ളം എന്റെ തലയിൽ ഒഴിച്ചു. ഞാനാകെ ന്നനഞ്ഞു. അത് കണ്ടു ബസ്സിൽ എല്ലാരും ചിരിച്ചു. "എടീ കുട്ടിപ്പിശാശ്ശെ, നിന്നെ ഇന്ന് ഞാൻ കൊല്ലും" എന്നും പറഞ്ഞു ഞാൻ എണീറ്റ് അവളെ അടുത്തേക്ക് പോവാൻ നോക്കി എങ്കിലും അനന്ദു എന്നെ പിടിച്ചു വെച്ചു. "ഇയാൾക്ക് കുറെ ദിവസമായി ഒരു പണി തരണമെന്ന് വിചാരിച്ചിട്ട്." എന്നും പറഞ്ഞു അവൾ ചിരിച്ചു. അവളുടെ ചിരി കണ്ടപ്പോൾ ആ തണുപ്പിലും മനസ്സിൽ ഒരു ചൂട് അനുഭവപെട്ടു. ഞാൻ നനഞ്ഞെങ്കിലും അവൾ ചിരിച്ചല്ലോന്ന് തോന്നി. എന്നാലും കുറച്ചു ദേഷ്യം അഭിനയിച്ചു. "നിന്നെ ഒരു ദിവസം എന്റെ കയ്യിൽ ഒറ്റയ്ക്ക് കിട്ടുമെടി, അപ്പൊ കാണിച്ചു തരാം ഞാനാരാണെന്നു..." ഞാനതു പറഞ്ഞപ്പോൾ അവളുടെ മുഖത്തെ ചിരി മാഞ്ഞു. ''സോറി ഞാൻ തമാശയ്ക്കു ചെയ്തതാ.'' എന്ന് പറഞ്ഞവൾ മുഖം താഴ്ത്തി. കണ്ണൊക്കെ നിറഞ്ഞു. അവളുടെ കണ്മഷി പരക്കുന്നത് ഞാൻ കണ്ടു. അത് കണ്ടപ്പോൾ എല്ലാരും ചിരി നിർത്തി എന്നെ നോക്കി. എനിക്കും അത് കണ്ടപ്പോ എനിക്ക് എന്തോ പോലെ തോന്നി.

അവളെന്താ അങ്ങനെ പറഞ്ഞെ... പൊതുവെ ഞാൻ അങ്ങനെന്തേലും പറഞ്ഞാൽ ഇങ്ങോട്ടു വാ അപ്പൊ കാണിച്ചു തരാം, എന്ന് പറയുന്നവൾ ഇന്ന് സോറി പറയുന്നു. ഇവക്കിതെന്താ പറ്റിയേ. ഞാൻ അനദുവിനെ നോക്കി. @@@@@@@@@@@@@@@@@@@@@@@ ആദി അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് ഷബീറിക്കാന്റെ വാക്കുകൾ പിന്നേം ഓർമ്മ വന്നു. എനിക്ക് എന്തോ പിന്നേം സങ്കടം വന്നു. എല്ലാം മറന്നു വരികയായിരുന്നു, അപ്പോഴാണ് ആ ജന്തു വീണ്ടും ഇന്നലെ വന്നത്. എനിക്കെന്തോ എല്ലാരോടും ഒരു പേടി തോന്നി. പക്ഷെ പെട്ടെന്ന് ആദി ചിരിക്കാൻ തുടങ്ങി. ''നീയൊക്കെ അപ്പൊ ഇത്രയേ ഉള്ളോ... ഞാനങ്ങനെ പറഞ്ഞപ്പോളേക്കും പേടിച്ചോ...'' എന്നും പറഞ്ഞു ആദി ചിരിച്ചു. ''എടീ ഞാൻ വെറുതെ പറഞ്ഞതാ. ഇനി അതും വിചാരിച്ചു മുഖം വീർപ്പിക്കണ്ട, ഇവരെല്ലാം കൂടി എന്നെ പിടിച്ചു തിന്നും.'' ആദി ചിരിച്ചോണ്ട് പറഞ്ഞു. അത് കേട്ടപ്പോൾ എനിക്ക് പെട്ടെന്ന് ഒരു സമാധാനം തോന്നി. ''പക്ഷെ ഇത് പോലൊരു പണി നിനക്ക് ഞാനും തരും.'' അത് കേട്ടപ്പോൾ ഞാൻ ചിരിച്ചോണ്ട് പറഞ്ഞു ''നമുക്ക് കാണാം...''

@@@@@@@@@@@@@@@@@@@@@@ രണ്ടാഴ്ച പോയതറിഞ്ഞില്ല. ഇനി രണ്ടു പരീക്ഷ മാത്രം ബാക്കി. അനന്ദുവാണെങ്കിൽ കുത്തി ഇരുന്നു പഠിത്തമാണ്. അജുവിനെ ഞങ്ങൾ ഇരുത്തി പഠിപ്പിക്കുന്നു. പരീക്ഷ തുടങ്ങിയപ്പോ തന്നെ ഷഹാന നീനുവിന്റെ ഫോൺ മാറ്റി വെപ്പിച്ചു. അതോണ്ട് അവൻ എന്തെങ്കിലുമൊക്കെ എഴുതി. ഇല്ലെങ്ങി സപ്പ്ളികളുടെ പൂരം ആയേനെ. ബസ്സിൽ ഇരുന്നും പഠിത്തം തന്നെ. ഇവളുമാർക്കൊക്കെ എങ്ങിനെ പറ്റുന്നു ഇത്. ഷഹാന ബാക്കി 3 പേർക്കും എന്തോ മനസിലാക്കി കൊടുക്കുകയാണ്. ഞങ്ങക്കാണെങ്കി ബസ്സിൽ കേറിയ ബുക്ക് എടുക്കുമ്പോ ഉറക്കം വരും. "മതിയാക്കെടീ... ഉള്ള റാങ്കൊക്കെ നിങ്ങള് തന്നെ കൊണ്ട് പോവല്ലോ.. കുറച്ചു മറ്റുള്ളവർക്കും കൂടി വെക്ക്. അല്ലെങ്കി വീട്ടി നടക്കാൻ സ്ഥലമുണ്ടാവില്ല." ഞാൻ അവരോടു പറഞ്ഞു. "ഓ ഞങ്ങള് സഹിച്ചു. നിങ്ങള് നിങ്ങടെ വായി നോട്ടം മുടക്കണ്ട. അവളിന്നു വന്നിട്ടുണ്ടല്ലോ അല്ലെ." ഒരു കണ്ണിറുക്കി കൊണ്ട് അനു അത് പറഞ്ഞപ്പോ ഞാൻ അനന്തുവിനെ നോക്കി. ''തെണ്ടി എല്ലാം പോയി പറഞ്ഞല്ലേ.'' അവരുടെ ഒരു ജൂനിയർ കുട്ടിയെ കാണാൻ നല്ല ഭംഗി ആണെന്ന് ഞാൻ അനന്ദുവിനോട് പറഞ്ഞിരുന്നു. പൊതുവെ പെൺകുട്ടികളെ നോക്കാത്ത ഞാൻ അങ്ങനെ പറഞ്ഞപ്പോ അവൻ എന്നെ കുറെ കളിയാക്കി.

"അത് പിന്നെ അവള് വിളിച്ചപ്പോ സംസാരത്തിനിടയിൽ വെറുതെ പറഞ്ഞപ്പോ, അറിയാണ്ട് വായിന്നു വീണപ്പോ..." അവൻ ഇളിച്ചോണ്ടു പറഞ്ഞൊപ്പിച്ചു. ''അവനും അവന്റെ അപ്പവും, കാണിച്ചു താരാടാ, നിങ്ങളെ കാര്യം ഞാനിന്നു എല്ലാരോടും പറയും.'' അനു അവന്റെ മുന്നിൽ അവസാനം മുട്ട് മടക്കി. രണ്ടാളും ഫോണിൽ സംസാരിക്കാറുണ്ട്. പക്ഷെ അത് അജുവിന്‌ പോലും അറിയില്ല. ''നീ പറഞ്ഞോ, അവൾ എല്ലാം ഷഹാനയോടു പറഞ്ഞു. പിന്നെ മറ്റുള്ളവരോടും അവർ പറഞ്ഞു. നീനുവിലൂടെ അജുവിനുമറിയാം. അതോണ്ടല്ലേ അവൻ എന്നോട് ദേഷ്യം പിടിച്ചിരിക്കുന്നെ..'' അവൻ അഹങ്കാരത്തോടെ പറഞ്ഞു. ''ഇപ്പൊ എല്ലാര്ക്കും എല്ലാമറിയാം.'' എന്ന് പറഞ്ഞു അവൻ അനുവിനെ നോക്കി ചിരിച്ചു, അവൾ തിരിച്ചും അവനൊരു പുഞ്ചിരി സമ്മാനിച്ചു. ''അപ്പൊ ഞാനാരായി????..'' എന്ന് ഞാൻ സ്വയം പറഞ്ഞപ്പോൾ ''ശശി'' എന്ന് പറഞ് അനന്ദു പൊട്ടി ചിരിച്ചു. എല്ലാരും അത് കണ്ട് അവനു വട്ടായോ എന്ന രീതിയിൽ നോക്കി. @@@@@@@@@@@@@@@@@@@@@@@ "ടീ, ഇതും കൂടി പറഞ്ഞു താ."

അനു എന്നോട് വീണ്ടും പറഞ്ഞപ്പോ എനിക്ക് ദേഷ്യം വന്നു. ''നോട്സ് തന്നിട്ടില്ലേ, അത് നോക്കി പടിക്ക്.'' ''അതിനു നീ എന്തിനാ ചൂടാവുന്നേ???'' എന്നും പറഞ്ഞു അനു തിരിഞ്ഞിരുന്നു. അതെ ഞാനെന്തിനാ ചൂടാവുന്നേ??? എനിക്കെന്താ ഇത്ര ദേഷ്യം.. ആദി ആരെ വേണേലും വായി നോക്കിക്കോട്ടെ.. അതിനു എനിക്കെന്താ.. അറിയില്ല, അനു അത് പറഞ്ഞ മുതൽ ഒരുതരം ഇരിട്ടേഷൻ ആണ് തോന്നുന്നേ... "ടി സോറി എനിക്കെന്തോ പെട്ടെന്ന് ദേഷ്യം വന്നു.." ഞാൻ അനുവിന്റെ കൈ പിടിച്ചോണ്ടു പറഞ്ഞു. "അത് പോട്ടെടാ... എനിക്കറിയില്ലേ നിന്നേ..." "അവസാനത്തെ പരീക്ഷയാണ് നല്ലോണം എഴുതണം...' എന്ന് നീനു എല്ലാവരോടും പറഞ്ഞു..

അത് കേട്ടപ്പോ ഞങ്ങൾ ചിരിച് പരസ്പരം ഓൾ ദി ബെസ്റ്റും പറഞ്ഞു ക്ലാസ്സിലേക്ക് പോയി. ഇന്നത്തോടെ പരീക്ഷ കഴിയും, നാളെ ഓണം സെലിബ്രേഷൻ. പിന്നെ പത്തു ദിവസം വീട്ടിൽ സുഖമായി ഇരിക്കാം... ഓർത്തപ്പോ തന്നെ സന്തോഷം കൊണ്ട് തുള്ളി ചാടാൻ തോന്നി. എഴുതി കഴിഞ്ഞു സമയമാവാത്തോണ്ട് മോളിലോട്ടു നോക്കി ഇരിക്കുമ്പോളാണ് പെട്ടെന്ന് പ്രിൻസിപൽ വന്നത്. എന്തിനായിരിക്കും എന്ന് വിചാരിച്ചു ടെൻഷൻ അടിച്ചു ഇരിക്കുമ്പോളാണ് ഷഹാന ആൻഡ്‌ അനു സ്റ്റാൻഡ് അപ്പ് എന്ന് പറഞ്ഞതു. തലയ്ക്കു ഇടി ഏറ്റ പോലെ തോന്നി പെട്ടെന്ന്. "പ്ലീസ് കം ടു മൈ ഓഫീസ് ആഫ്റ്റർ ദി എക്സാം" എന്നും പറഞ്ഞു പുറത്തേക്കു പോയി. പടച്ചോനെ ഇടി വെട്ടിയവനെ പാമ്പ് കടിച്ചെന്നു കേട്ടിട്ടേ ഉള്ളാരുന്നു. ആ അവസ്ഥയിൽ ആയി........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story