കോളേജ് ബസ് : ഭാഗം 20

College bus

രചന: റിഷാന നഫ്‌സൽ

ആദിയുടെ ശബ്ദം ബസിൽ അലയടിച്ചു. പിറകോട്ട് വീണാൽ ബസിന്റെ അടിയിലേക്കേ പോവുള്ളുന്നു ഉറപ്പാ... ആകെ ഉണ്ടായിരുന്ന പ്രതീക്ഷ ആദിയിലാരുന്നു. പക്ഷെ പെട്ടെന്നു ബ്രേക്ക് അടിച്ചപ്പോ അവൻ പിറകോട്ടു സീറ്റിലേക്ക് വീണു. ബാക്കി ഉള്ളവരും സീറ്റിൽ ആണ് ഉള്ളത്... അപ്പൊ എല്ലാർക്കും ഗുഡ് ബൈ പറയാൻ സമയം ആയി എന്ന് തോനുന്നു... ഞാൻ കണ്ണുകൾ രണ്ടും ഇറുക്കി അടച്ചു. "കണ്ണ് തുറക്കെടി.. ചത്തിട്ടില്ലാ...." ആദീടെ ശബ്ദം കേട്ടപ്പോ ഞാൻ വേഗം കണ്ണ് തുറന്നു നോക്കി. വീണിട്ടില്ല. ആരോ എന്റെ കയ്യിൽ പിടിച്ചിട്ടുണ്ട്. നോക്കിയപ്പോ ഒരു പുതുമുഖം. ആരാന്നു മനസിലായില്ല. എന്നാലും നല്ല വെളുത്തു നിഷ്കളങ്കമായ ക്ലീൻഷേവ് ആയ മുഖം, ആകർഷിക്കുന്ന കണ്ണുകൾക്ക് മുകളിൽ ഒരു വലിയ കണ്ണട. ഒരു നിമിഷം ഞാൻ ആ മുഖത്തേക്ക് നോക്കി നിന്ന്. "ഒന്നും പറ്റിയില്ലല്ലോ???" അവന്റെ ശബ്ദം കേട്ട് ഞാൻ വേഗം നേരെ നിന്ന് അവന്റെ കൈ വിടുവിച്ചു നന്ദി പറഞ്ഞു. എല്ലാരും അവനോട് താങ്ക്സ് പറഞ്ഞു. "ഓ ഇറ്റ്സ് ഓക്കേ.. ഇങ്ങനെ നന്ദി ഒന്നും പറയണ്ട. ബ്രേക്ക് അടിച്ചപ്പോ ഞാൻ ഈ ഭാഗത്തേക്ക് ആയി.

നോക്കുമ്പോ ദേ ഈ കുട്ടി പുറത്തേക്കു വീഴാൻ പോണു. കൈ കേറി പിടിക്കാൻ പറ്റിയൊണ്ട്‌ രക്ഷപ്പെട്ടു." അവൻ പറഞ്ഞു. "ഏതു ഇയർ ആണ്. കണ്ടിട്ടുണ്ട് ബട്ട് പരിചയപ്പെട്ടിട്ടില്ല..." അനന്ദു അവനോട് ചോദിച്ചു. "ഞാൻ ഷാഹിദ്. ഷാഹി എന്ന് വിളിക്കും." അവൻ പറഞ്ഞു "ആര് വിളിക്കും.." ആദി ഇടയ്ക്കു കേറി ചോദിച്ചു. "എന്റെ ഫ്രണ്ട്‌സ് റിലേറ്റീവ്സ് എല്ലാരും. അവൻ ചിരിച്ചോണ്ട് പറഞ്ഞു. ഞാൻ എം ബി എ ലാസ്‌റ് ഇയർ ആണ്. സാധാരണ ബൈക്കിൽ ആണ് വരാറ്. ഇന്ന് ബൈക്ക് പണി മുടക്കിയോണ്ട് ബസിൽ കേറി. അതോണ്ട് ഈ കുട്ടിയെ രക്ഷിക്കാൻ പറ്റി. ഇനി എന്നും ഇതിൽ തന്നെ വരാമെന്നു വിചാരിക്കുന്നു." അവൻ എന്നെ നോക്കി കൊണ്ട് പറഞ്ഞു. ഞാനൊന്നു പുഞ്ചിരിച്ചു. "ഓ വേണമെന്നില്ല , അല്ലെങ്കിലേ ഈ ബസ്സിൽ ആള് കൂടുതലാ.." ആദി പറഞ്ഞ കേട്ടപ്പോ അവൻ ചിരിച്ചു. അനന്ദു എല്ലാരേം ഷാഹിക്കു അങ്ങോടടു പരിചയപ്പടുത്തി. ആദി എന്റെ നേരെ നിന്നു.. "നിന്നോട് മാറി നിക്കാൻ പറഞ്ഞതല്ലേടി, ഇപ്പൊ വീണിരുന്നെങ്കിലോ???? ഒന്ന് പൊട്ടിച്ചു തരാനാ തോന്നുന്നേ..."

അതും പറഞ്ഞു സീറ്റിലേക്കിരുന്നു. ഞങ്ങൾ വീണ്ടും ഷാഹിയോട് സംസാരിച്ചു. @@@@@@@@@@@@@@@@@@@@@@@ ഇവനാള് ശരി അല്ലല്ലോ.. ആ നോട്ടം തന്നെ വശപ്പിശകാ.... രണ്ടു മിനിറ്റു കൊണ്ട് എല്ലാരേം കയ്യിലെടുത്തു.. പക്ഷെ അവൻ ഇല്ലാരുന്നെങ്കിൽ.. ഓർക്കാനും കൂടി വയ്യ. അവൾക്കു എന്തേലും പറ്റിയിരുന്നെങ്കിലോ.. പടച്ചോൻ കാത്തു. എന്നാലും എന്തോ എനിക്കവനെ കാണുമ്പോ തലച്ചോറിൽ ഒരു അപകട സൂചന അടിക്കുന്ന പോലെ. അവരോടൊന്നും പറഞ്ഞിട്ട് കാര്യമില്ല. എല്ലാം ഫ്ലാറ്റ് ആയി കിടക്കുവല്ലേ... പ്രത്ത്യേകിച്ചു ഷഹാന. എന്തേലുമാവട്ടെ... ഒരു കണ്ണ് അവന്റെ മേൽ വേണം... "ആർക്കും ഒന്നും പറ്റിയില്ലല്ലോ???" മുമ്പിൽ നിന്ന നാരായണേട്ടൻ് വന്നു ചോദിച്ചു. "ഒന്നും പറ്റിയിലല്ലോന്നോ??? തലനാരിഴയ്ക്കാ ഈ കുട്ടി രക്ഷപ്പെട്ടത്. താനൊക്കെ എവിടെ നോക്കിയാ വണ്ടി ഓടിക്കുന്നെ??" ഷാഹിദ് ദേഷ്യത്തോടെ ഷഹാനയെ കാണിച്ചു പറഞ്ഞു. "ഇങ്ങനാണോ പ്രായമുള്ളവരോട് സംസാരിക്കുന്നേ???" എനിക്ക് ദേഷ്യം വന്നു. "പിന്നെ, ഇവർക്കൊക്കെ വേഗം അങ്ങ് എത്തിയാൽ മതി. നമ്മടെ ജീവനൊന്നും ഒരു വിലയും ഇല്ലാ." ഷാഹിദ് പിന്നേം പറഞ്ഞു. "ഏയ്, അവർ കരുതി കൂട്ടി അങ്ങനൊന്നും ചെയില്ലല്ലോ...

ഇതെന്താ പറ്റിയെ നാരായണേട്ട???" ഷഹാന കൂടി എന്നെ സപ്പോർട് ചെയ്തപ്പോ അവൻ പിന്നൊന്നും മിണ്ടിയില്ല. "എന്ത് ചെയ്യാനാ മക്കളേ, പെട്ടെന്ന് ഒരു കാർ നേരേ വന്നു, റോങ്ങ് സൈടാരുന്നു. ഇടിക്കാതിരിക്കാൻ വെട്ടിക്കേണ്ടി വന്നു." അതും പറഞ്ഞു അദ്ദേഹം മുന്നിലേക്ക് നടന്നു. ഇന്ന് ബസിൽ കുട്ടികൾ കുറവാണ്. എല്ലാരും ഓട്ടോയിലോ സ്വന്തം വണ്ടിയിലോ ഒക്കെയേ വരൂ... അത് കൊണ്ട് വല്യ അപകടം ഒന്നും ഉണ്ടായില്ല. @@@@@@@@@@@@@@@@@@@@@@@ "എന്ത് നല്ല ആളാ ഷാഹി അല്ലെ???" അനുവിന് അവനെ നല്ലോണം പിടിച്ചു. "അതെ എന്ത് നല്ല സംസാരം.. ആദിക്കാണെങ്കിൽ കളിയാക്കാനും അടി ആക്കാനുമേ അറിയൂ.." ഞാൻ ദേഷ്യത്തോടെ പറഞ്ഞു. "അത് പറയണ്ട, നീ വീഴാൻ പോയപ്പോ ഏറ്റവും കൂടുതൽ പേടിച്ചത് അവനാ.." അച്ചു പറഞ്ഞു. "എന്നിട്ടാണോ നിനക്ക് ഒന്ന് പൊട്ടിച്ചു തരാനാ തോനുന്നെന്നു പറഞ്ഞെ..." ഞാൻ ദേഷ്യത്തോടെ പറഞ്ഞു. "അത് വിട്, നമുക്ക് വേഗം ക്ലാസ്സിൽ പോയി പൂക്കൾ വന്നോന്നു നോക്കാം. ഇത്തവണ എങ്കിലും ഫസ്റ്റ് വാങ്ങണം." ഞങ്ങൾ വേഗം നടന്നു. @@@@@@@@@@@@@@@@@@@@@

"ഛെ, എന്നാലും സമ്മാനം ആ എംബിഎ ക്കാര് കൊണ്ട് പോയല്ലോ..." അജു സങ്കടപ്പെട്ടു. "പിന്നേ, കണ്ടാലും മതി ആരുന്നു നമ്മടെ പൂക്കളം.. കഥകളി രൂപം എന്നും പറഞ്ഞു വരച്ചിട്ടു കഴിഞ്ഞപ്പോ ഒരുമാതിരി കഥ കഴിഞ്ഞ രൂപം പോലെ ആയിരുന്നു." ഞാൻ പറഞ്ഞു. "അത് ശെരിയാ..." എന്നും പറഞ്ഞു അജു ചിരിച്ചു. "എന്താടാ അനന്ദു മുഖത്തിനൊരു വാട്ടം..?????" ഞാൻ ചോദിച്ചു. "ഒന്നുമില്ലെടാ ഇനി പത്തു ദിവസം കഴിഞ്ഞല്ലേ അനൂനെ കാണാൻ പറൂ എന്നോർക്കുമ്പോ ഒരു ഇത്. അനന്ദു സങ്കടത്തോടെ പറഞ്ഞു. "അതെ ഞാനും അതെന്നെ ഓർക്കായിരുന്നു." അജുവും സമ്മതിച്ചു. "ഓ പിന്നേ, പത്തു ദിവസം സമാധാനവും സ്വസ്ഥതയും കിട്ടുമല്ലൊന്നുള്ള സന്തോഷത്തിലാ ഞാൻ. നിങ്ങളുടെയൊന്നും മോന്ത കാണാതെ സുഖമായി കിടന്നുറങ്ങാമല്ലോ..." ഞാൻ പറഞ്ഞ കേട്ടപ്പോ രണ്ടും കൂടി എന്നെ തല്ലാൻ വന്നു. "എന്താ ഇവിടെ??" ഞങ്ങൾ തല്ലു കൂടുന്ന കണ്ടു നീനു ചോദിച്ചു. "ഒന്നുമില്ല ഞങ്ങൾ പത്തു ദിവസം എങ്ങിനെ അടിച്ചു പൊളിക്കണമെന്നു ആലോചിക്കുവാ... നിങ്ങളെന്താ പ്ലാൻ..." അജു അവരോടു ചോദിച്ചു.

"പ്ലാൻ, ഒലക്കേടെ മൂട്." ഷഹാന ദേഷ്യത്തോടെ പറഞ്ഞു. "എന്തോന്നാടി.." ഞാൻ ചോദിച്ചു. "ലീവ് ഒന്നുമില്ല. ഞങ്ങക്ക് തിങ്കളാഴ്ച വരണം. നേച്ചർ ക്ലബ്ബിന്റെ ക്യാമ്പ്. മൂന്നു ദിവസം കോളേജിൽ ക്യാമ്പ്. പിന്നേ എങ്ങോട്ടോ ട്രിപ്പ്. അതും ക്ലബ്ബുമായി ബന്ധപ്പെട്ടു തന്നെ. വെക്കേഷൻ കുളം. ഞാൻ ചേട്ടന്റെ അടുത്ത ബാംഗ്ലൂരിൽ പോവാൻ നിക്കാരുന്നു.. എല്ലാം പോയി..." അച്ചു സങ്കടത്തോടെ പറഞ്ഞു. "എല്ലാം നിന്നെ കൊണ്ടാ.." എന്നും പറഞ്ഞു ഷഹാന അനൂന്റെ തലയിൽ ഒന്ന് കൊടുത്തു. "എന്തിനാ വേണ്ടാത്തതിനൊക്കെ കേറി ചേർന്ന് പണി വാങ്ങുന്നെ..." അജു ചോദിച്ചു. നീനു അവരെങ്ങനെ അതിൽ പോയി ചാടി എന്നുള്ള മൊത്തം കാര്യവും പറഞ്ഞു തന്നു. "നിങ്ങക്ക് അതിനു പോവാതിരുന്നാൽ പോരെ???" അനന്ദു ചോദിച്ചു. "പറ്റില്ല, ഒരു ക്ലാസ്സിൽ നിന്നും മൂന്നു കുട്ടികൾ നിർബന്ധമായും പങ്കെടുക്കണം. ഞങ്ങളെ ക്ലാസ്സിൽ ഞങ്ങൾ നാലാൾ മാത്രേ ക്ലബ്ബിലുള്ളു. പോയില്ലെങ്കിൽ ഇൻട്ടർണൽ മാർക്ക് ഗോവിന്ദ... ഇല്ലെങ്കിൽ എന്തെങ്കിലും വാലിഡ്‌ ആയ കാരണം വേണം, അത് മാതാപിതാക്കൾ പ്രിൻസിയെ വിളിച്ചു നേരിട്ട് പറയണം."

അനു ഒറ്റ ശ്വാസത്തിൽ പറഞ്ഞു. "ഹ ഹ ഹ.. നിനക്കൊക്കെ അങ്ങനെ തന്നെ വേണം.." എന്നും പറഞ്ഞു ഞങ്ങൾ ചിരിച്ചു. @@@@@@@@@@@@@@@@@@@@@@@ ആ ചിരി എനിക്ക് സഹിച്ചില്ല. ഞാൻ കയ്യിലുണ്ടായിരുന്ന ടിഫ്ഫിൻ കൊണ്ട് ആദിടെ കയ്യിൽ ഒന്ന് കൊടുത്തു. "ടീ പിശാശ്ശെ, നിന്നെ ഇന്ന് ഞാൻ കൊല്ലും." എന്നും പറഞ്ഞു അവൻ ബാഗെടുത്തു എന്നെ അടിക്കാൻ വന്നു. "എന്താ എല്ലാരും കൂടി ബഹളം..." നോക്കിയപ്പോ ഷാഹി. "ഒന്നുമില്ല ഞങ്ങൾ അടി കൂടി കളിക്കാ. എന്തേ???" ആദി അവന്റെ ചോദ്യം ഇഷ്ടപെടാത്ത രീതിയിൽ മറുപടി പറഞ്ഞു. ഇവനിതെന്തിന്റെ കേടാ.. അല്ലെങ്കിലേ ആദിക്ക് ഷാഹിയെ ഇഷ്ടായില്ലന്ന് എനിക്ക് രാവിലേ തോന്നിയിരുന്നു. "എന്താ പാത്രത്തിൽ." അവനെന്നോട് ചോദിച്ചു. "അ കുറച്ചു സ്വീറ്സ് ആണ്, ഇന്ന് ഓണം ആയോണ്ട്. എടുക്കു." എന്ന് പറഞ്ഞു ഞാൻ ടിഫ്ഫിൻ തുറന്നു കാണിച്ചു. അവൻ ഒരെണ്ണം എടുത്തു. "അടിപൊളി, താൻ ഉണ്ടാക്കിയതാണോ.." എന്ന് ചോദിച്ചു. "അല്ല ഉമ്മ ഉണ്ടാക്കിയതാ.."ഞാൻ പറഞ്ഞു. "താങ്ക്സ്, അടിപൊളി ആണെന്ന് ഉമ്മാനോട് പറഞ്ഞേക്കൂ.." എന്നും പറഞ്ഞു അവൻ അവന്റെ സീറ്റിലേക്ക് തിരിച്ചു പോയി. "ആഹാ ഇതും കയ്യില് വച്ചോണ്ടായിരുന്നോ നിന്റെ കളി". എന്നും പറഞ്ഞു ആദി അതെന്റെ കയ്യിൽ നിന്നും വാങ്ങി.

അവരെല്ലാം അത് കഴിച്ചു കാലിയാക്കി ടിഫ്ഫിൻ തിരിച്ചു തന്നു. "അപ്പൊ എല്ലാർക്കും പോവാല്ലോ അല്ലെ??" നീനു ചോദിച്ചു. "ഞാൻ ഇല്ല മോളെ, നിങ്ങൾ പൊക്കോ." ഞാൻ പറഞ്ഞു. അവളും അജുവും കൂടി ഐസ് ക്രീം കുടിക്കാൻ പോവാൻ പ്ലാൻ ചെയ്തിരുന്നു. കൂടെ ഞങ്ങളെല്ലാരും പോണം. ഞാൻ വരില്ലെന്ന് പറഞ്ഞു. കുടുംബക്കാർ ആരെങ്കിലും കണ്ടാൽ അതോടെ തീർന്നു എല്ലാം. സൗഹൃദം ഒന്നും അവരെ തലയിൽ കേറില്ല. പ്രത്ത്യേകിച്ചു ആൺകുട്ടികളുമായി. "പ്ലീസ് ടാ, ഒന്ന് വാ. നമുക്ക് വേഗം പോയി വരാം." അനുവും പറഞ്ഞു. "നീ മിണ്ടരുത് വെക്കേഷൻ കൊളാക്കിയതും പോരാ, വീട്ടീന്നും കൂടി തല്ലു വാങ്ങിത്താ".. ഞാൻ അവൾക്കു ഒന്നൂടി കൊടുത്തു. "ഇല്ലെടാ നമ്മക്ക് വിളിച്ചു പറയാം." അവൾ തല തടവി കൊണ്ടു പറഞ്ഞു. എല്ലാരും കൂടി നിർബന്ധിച്ചപ്പോൾ ഞാൻ സമ്മതിച്ചു.

"പക്ഷെ ഒരു കണ്ടിഷൻ, നമ്മൾ വേറെ വേറെ ടേബിളിലെ ഇരിക്കൂ.." ഓകെ ആണെങ്കി പോവാം.. "ആഹ് ഓകെ.." എല്ലാരും സമ്മതിച്ചു. വീട്ടിൽ വിളിച്ചു പറഞ്ഞു ഞങ്ങൾ ഐസ് ക്രീം പാർലറിൽ കേറി. അടുത്തടുത്ത ടേബിളുകളിലായി ഇരുന്നു. "ഒരുമിച്ചു ഇരിക്കാൻ പറ്റിയില്ലെങ്കിലും അടുത്തുതന്നെ ഇരിക്കാൻ പറ്റിയല്ലോ" എന്നും പറഞ്ഞു നീനു സ്വയം സമാധാനിച്ചു ഐസ്ക്രീം കുടിച്ചു. പരസ്പരം ചിരിച്ചും കളിച്ചും സമയം പോയതറിഞ്ഞില്ല. ഞങ്ങൾ എണീറ്റു കൈ കഴുകാൻ പോയി. എനിക്ക് ബാത്‌റൂമിൽ പോവാൻ ഉള്ളോണ്ട് അവരോട് പുറത്തു പൊയ്ക്കൊള്ളാൻ പറഞ്ഞു. ബാത്റൂമിൽ നിന്ന് ഇറങ്ങി കൈ കഴുകുന്നതിനിടെ പുറകീന്നൊരു ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി. അവിടെ മതിലും ചാരി നിക്കുന്ന ആളെ കണ്ടു ഞാൻ ഷോക്കടിച്ച പോലെ നിന്നു.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story