കോളേജ് ബസ് : ഭാഗം 22

College bus

രചന: റിഷാന നഫ്‌സൽ

''ഷാഹിദ്" ഞാൻ മെല്ലെ പറഞ്ഞു. "ഇവരുടെ കോളേജും ഉണ്ടോ?? എന്നിട്ടാണോ ആ തെണ്ടികൾ വരാതിരുന്നേ??" നീനു ചൂടായി. "അതേ, വേറെ ആരെയെങ്കിലും ആണോ പ്രതീക്ഷിച്ചേ???" അവൻ ചിരിച്ചോണ്ട് ചോദിച്ചു. "ഏയ് ഇല്ല. നിങ്ങടെ കോളേജും ഉണ്ടെന്നു അറിഞ്ഞില്ല.." അനു പറഞ്ഞു. "ആഹ് ഇതെല്ലം ഒരു മാനേജ്‌മന്റ് അല്ലെ."അവൻ പറഞ്ഞു. "ഷാഹി എങ്ങനെ ഈ ക്ലബ്ബിൽ?? ഇതിലൊക്കെ താല്പര്യം ഉണ്ടോ??" ഞാൻ ചോദിച്ചു. "ഉണ്ടോന്നോ എനിക്ക് പ്രകൃതിയോട് ഒരു പ്രത്ത്യേക താല്പര്യം ആണ്. ഈ പച്ചപ്പും ഹരിതാഭയുമൊക്കെ എന്റെ മനസ്സ് പിടിച്ചടക്കും. എനിക്ക് ഉദയസൂര്യനെ കാണുക എന്ന് പറയുന്നത് ഒരു തരം ഭ്രാന്താണ്. ഞാൻ എത്രയോ വട്ടം രാത്രി ഉറങ്ങാതിരുന്നിട്ടുണ്ട് എന്നറിയോ രാവിലെ ഉദിക്കുന്ന സൂര്യനെ കാണാൻ." അവൻ നിർത്താതെ പിന്നേം എന്തൊക്കെയോ പറഞ്ഞു. "പടച്ചോനേ, ഇവന് ശരിക്കും വട്ടാണോ?? നീനു മെല്ലെ പറഞ്ഞു. "മിണ്ടാതിരിയെടി. ഇവിടുന്നു എങ്ങനെ രക്ഷപ്പെടും.." ഞാൻ അനുവിനെ നോക്കി. "എന്താ ഇവിടെ പ്രകൃതിയെ പറ്റി ക്ലാസ് ആണോ?? ഞങ്ങൾ വിചാരിച്ചതു കോളേജ് വൃത്തിയാക്കൽ ആണെന്നാണല്ലോ??" ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി. ദേ നിക്കുന്നു അനന്ദുവും അജുവും ചിരിച്ചോണ്ട്.

അനുവിന്റെയും നീനുവിന്റേം മുഖം നാനൂറു വാട്ട്സിന്റെ ബൾബ് കത്തിച്ച പോലെ പ്രകാശിച്ചു. "ആദി വന്നില്ലേ???" നീനു ചോദിച്ചു. അവർ മറുപടി ഒന്നും പറഞ്ഞില്ല. "ആഹ് നന്നായി കുറച്ചു മനസ്സമാധാനം കിട്ടുമല്ലോ.. ആരും അടിയാക്കാനും വരില്ല." ഞാൻ ചിരിച്ചോണ്ട് പറഞ്ഞു. അത് കേട്ട് ഷാഹി മാത്രം ഉച്ചത്തിൽ ചിരിച്ചു. ഞങ്ങളെല്ലാരും അവനെ നോക്കി. "നടക്കില്ലല്ലോ മോളെ.. നിന്നെ അങ്ങനെ വെറുതെ വിടാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല." എന്നും പറഞ്ഞു ആദി എന്റെ തലയിൽ ഒന്ന് മുട്ടി. ഞാൻ അവനെ കയ്യിലുണ്ടായിരുന്ന പേഴ്സ് വച്ച് അടിച്ചു. ഷാഹി അതൊക്കെ കണ്ടു ചിരി നിർത്തി പിന്നെ കാണാമെന്നും പറഞ്ഞു പോയി. "നിങ്ങളെങ്ങനെ ഇവിടെ എത്തി???" അനു സന്തോഷത്തോടെ ചോദിച്ചു. "ഞങ്ങൾ ആദ്യമേ അറിഞ്ഞിരുന്നു ഞങ്ങളെ കോളേജീന്നും കുട്ടികൾ ഉണ്ട് ഈ ക്യാമ്പിനെന്നു. അപ്പോഴേ പോയി ചേർന്നു. പിന്നെ നിങ്ങക്കൊരു സർപ്രൈസ് ആയിക്കോട്ടേന്നു വിചാരിച്ചു. പിന്നെ ആദി വരില്ലെന്നും പറഞ്ഞിരുന്നു." അജു പറഞ്ഞു. "ഓ പിന്നെന്തിനാണാവോ കെട്ടി എടുത്തേ???" ഞാൻ ചോദിച്ചു.

"നിന്നെ കാണാൻ. നീയല്ലേ പറഞ്ഞെ നിന്നെ കെട്ടിക്കോളാൻ. അപ്പൊ പിന്നെ നിന്റെ കൂടെ വരാതെങ്ങനെ നടക്കും. എനിക്കും കുറച്ചു ഉത്തരവാദിത്തങ്ങൾ ഉണ്ടല്ലോ. നിന്നെ കൺട്രോൾ ചെയ്യാൻ ആള് വേണ്ടേ." ആദി ഗൗരവം നടിച്ചു പറഞ്ഞു. "അയ്യടാ, ഒരു ഉത്തരവാദി വന്നിരിക്കുന്നു. ഇങ്ങോട്ടു വന്നാ മതി കണ്ട്രോൾ ചെയ്യാൻ.." ഞാൻ ബാഗ് എടുത്തു ആദിയെ അടിക്കാൻ ചെന്നു. "മതി ആക്ക് രണ്ടും. നിങ്ങളെന്താ ഇങ്ങനെ, ഇന്ത്യയും പാകിസ്ഥാനും പോലും ഇത്ര അടി ആക്കാറില്ല." അനന്ദു ഞങ്ങളെ ഇടയിൽ കേറി. "അല്ലാ, അവനുമായിട്ടു എന്തായിരുന്നു സംസാരം." ആദി ചോദിച്ചു. "ഓ അത് ഈ പ്രകൃതീടെ പച്ചപ്പും ഹരിതാബോം സൂര്യന്റെ ഉദിക്കലുമൊക്കെ പറഞ്ഞതാ.. ഒരു ദിവസം ഇവളേം കൊണ്ട് പോവാമെന്നു പറഞ്ഞു." നീനു എന്നെ കാണിച്ചു പറഞ്ഞു. "നിനക്കിതു എന്തിന്റെ കേടാ... അവനെ കണ്ടാലേ അറിയാം ഫ്രോഡ് ആണെന്ന്." ആദി എന്നോട് ചൂടായി. "ഓ പിന്നെ, ഫ്രോഡ്. ഷാഹി പാവമാ. കുറച്ചു പ്രകൃതി സ്നേഹം ഒഴിച്ചാൽ വേറെ ഒരു പ്രശ്നവും ഇല്ല." ഞാൻ ആദിയെ ചൂടാക്കാൻ വേണ്ടി പറഞ്ഞു.

"നീയൊക്കെ ഒരിക്കലും നന്നാവാൻ പോണില്ല." എന്നും പറഞ്ഞു ആദി ബാഗ് എടുത്തു നടന്നു. @@@@@@@@@@@@@@@@@@@@@@@ ഇവൾക്കെന്താ പറഞ്ഞാ മനസ്സിലവാത്തെ. അവന്റെ ആ നോട്ടം. ഛെ വൃത്തികെട്ടവൻ. അവനവളുടെ ശരീരത്തിലേക്കു തന്നെയാ നോക്കുന്നത്. മുമ്പും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. അതോണ്ടാ അവരോടു അവനോടു അല്പം ദൂരം വെക്കാൻ പറയുന്നേ മനസ്സിലാവില്ലെങ്കിൽ എന്ത് ചെയ്യാനാ. വരുമ്പോലെ അനുഭവിക്കട്ടെ. "ടാ ആദി നിനക്കെന്തിന്റെ കേടാ?? അവനോടെന്താ നിനക്കിത്ര ദേഷ്യം???" അജു ഓടി എന്റെ പിന്നാലെ വന്നു ചോദിച്ചു. "നിനക്കൊന്നും പറഞ്ഞാൽ മനസ്സിലാവില്ല. അവനാള് ശരിയല്ല. അവന്റെ ആ നോട്ടം..." ഞാൻ പൂർത്തിയാക്കുന്നതിനു മുന്നേ അനന്ദു പറഞ്ഞു. "അസ്ഥാനത്താണ്." ഞങ്ങൾ അനന്തുവിനെ നോക്കി. "ഞാനും ശ്രദ്ധിച്ചു, അവന്റെ നോട്ടം ഒരു വേട്ടക്കാരൻ തന്റെ ഇരയെ നോക്കുന്ന പോലെ, അല്ലെ." "എന്തൊക്കെയാടാ പറയുന്നേ എനിക്കൊന്നും മനസിലായില്ല." അജു തലയിൽ കൈ വച്ചോണ്ട് പറഞ്ഞു.

"നീ ഒരു പെൺകുട്ടിയെ കണ്ടാൽ അവളുടെ എവിടെയാ നോക്കുക.." അനന്ദു അജുവിനോട് ചോദിച്ചു. "അതിപ്പോ, അങ്ങനെ ചോദിച്ചാൽ.." അജു നാണത്തോടെ തല കുനിച്ചു. "ടാ അലവലാതി" എന്നും പറഞ്ഞു ഞാനവനെ ഇടിക്കാൻ ചെന്നു.. "മുഖത്ത്, ഓ ഒരു തമാശയും പറയാൻ പറ്റില്ലേ... എനിക്കും ഒരു പെങ്ങൾ ഉണ്ട് വീട്ടിൽ." അജു എന്റെ കൈ തടുത്തു കൊണ്ട് പറഞ്ഞു. "അതെ അതാണ് നമുക്ക് അമ്മയെയും പെങ്ങളെയും തിരിച്ചറിയാം.." അനന്ദു പറഞ്ഞു. "അതെ. പക്ഷെ അവനതു അറിയാമോന്നു ഒരു സംശയം. അവരെ പറഞ്ഞു മനസ്സിലാക്കണം." ഞാൻ അവരോടു പറഞ്ഞു. "വരട്ടെ, നോക്കാം. എപ്പോളും നമ്മടെ ഒരു കണ്ണ് അവന്റെ മേൽ ഉണ്ടാവണം." അനന്ദു പറഞ്ഞു. @@@@@@@@@@@@@@@@@@@@@@@ "പടച്ചോനെ വൃത്തിയാക്കി വൃത്തിയാക്കി ഞാൻ ഇപ്പൊ ചാവും. അവളുടെ ഒരു ഇക്കോ ക്ലബ്." ഞാൻ കയ്യിലിരുന്ന ചൂല് കൊണ്ട് അനുവിന് രണ്ടെണ്ണം കൊടുത്തു. ഞങ്ങൾക്ക് ഇന്ന് കോളേജ് പരിസരം വൃത്തിയാക്കലാണ് പണി. ആകെ കൂടി ഒരു പത്തു മുപ്പതു പേരാണ് ഉള്ളത്.

കുറച്ചു പേര് കോളേജിന്റെ മുൻഭാഗം വൃത്തിയാക്കുന്നു. കുറച്ചു പേർ പിറകുവശം. ഞങ്ങൾ പിന്നിൽ പുല്ലൊക്കെ പറിച്ചു കളഞ്ഞു ഇപ്പൊ അടിച്ചു വാരുകയാണ്‌. ഞങ്ങടെ കൂടെ തന്നെ ആദിയും അനന്ദുവും അജുവും ഉണ്ട്. പക്ഷെ പിടി മാം ഉള്ളോണ്ട് പരസ്പരം അറിയാത്ത പോലെ പെരുമാറുന്നു. "ഷഹാന, ഈ ചാക്കുകൾ എടുത്തു മു്പിൽ കൊണ്ട് പോയി ഇടൂ.." പി ടി മാം പറഞ്ഞു. ഞാൻ അനുവിനെ അടിച്ചതിന്റെ പണിഷ്മെന്റ്. "ഒറ്റയ്ക്കോ???" ഞാൻ ഒന്ന് ഞെട്ടി. ആദി ചിരിച്ചു. ബാക്കിയെല്ലാരും സങ്കടത്തോടെ എന്നെ നോക്കി. അവനെ തറപ്പിച്ചു നോക്കി ഞാൻ ചാക്ക് എടുക്കാൻ നോക്കി. പറ്റുന്നില്ല, മുടിഞ്ഞ ഭാരം. കല്ലും മണ്ണുമൊക്കെ ആണ് അകത്തു. "ആ കുട്ടിക്ക് ഒറ്റയ്ക്ക് പറ്റില്ല ടീച്ചർ." ഷാഹിയാണ് പറഞ്ഞത്. "എന്നാ കുട്ടി സഹായിച്ചോളു." മാം പറഞ്ഞു. അത് കേട്ടപ്പോ ആദി ചിരി നിർത്തി അവന്റെ മുഖം മാറുന്നത് ഞാൻ കണ്ടു. ഷാഹിയുടെ സഹായത്തോടെ ഓരോ ചാക്കും ഞാൻ മുമ്പിൽ കൊണ്ട് പോയി ഇട്ടു. ആദിയെ ദേഷ്യം പിടിപ്പിക്കാൻ കരുതി കൂട്ടി ഞാൻ ഷാഹിയോട് ചിരിച്ചു സംസാരിച്ചു.

എല്ലാം കഴിഞ്ഞു ഞങ്ങൾ ഉച്ചയ്ക്ക് ഫുഡ് കഴിക്കാൻ പോയി. നല്ല ചൂടുള്ള ചോറും സാമ്പാറും കാബേജ് വറവും. "വാഹ്, ഇതിനൊക്കെ ഇത്ര ടേസ്റ്റ് ഉണ്ടാവുമെന്ന് ഇന്നാ മനസ്സിലായെ.." നീനു പറഞ്ഞു. "ടേസ്റ്റ് , നല്ല ബിരിയാണി കഴിക്കേണ്ട ഞാനാ ഇവിടിരുന്ന് ഈ ഒണക്ക ഭക്ഷണം കഴിക്കുന്നേ... ആദി ദേഷ്യത്തോടെ പറഞ്ഞു. അവന്റെ വീട്ടുകാരൊക്കെ ഒരു കല്യാണത്തിന് പോയിരിക്കുകയാ. "ഇഷ്ടമില്ലെങ്കിൽ പിന്നെ എന്തിനാ വന്നേ..." ഞാൻ ആദിയെ ചൂടാക്കാൻ ചോദിച്ചു. "ദേ ഈ തെണ്ടികൾ വന്നു വീടിന്റെ മുന്നിൽ സത്യാഗ്രഹം ഇരുന്നോണ്ട്. നിന്നെയൊക്കെ കൊല്ലാനാ തോന്നുന്നേ.." എന്നും പറഞ്ഞു ആദി മറ്റു രണ്ടാളേം അടിക്കാൻ ഓടിച്ചു. ഞങ്ങൾ അതും നോക്കി ചിരിച്ചു. പെട്ടെന്നാണ് ആദി അവിടെ ഉണ്ടായിരുന്ന ആൾടെ മേൽ പോയി ഇടിച്ചത്. ആ ആൾ താഴേക്കു വീണു. ആ ആളെ കണ്ടപ്പോ ഞങ്ങളുടെയെല്ലാം മുഖം മാറി.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story