കോളേജ് ബസ് : ഭാഗം 23

College bus

രചന: റിഷാന നഫ്‌സൽ

''ജീന, ഈ അലവലാതി എവിടുന്നു വന്നു. രാവിലെയൊന്നും കണ്ടില്ലല്ലോ..'' ഞാൻ ദേഷ്യത്തോടെ പറഞ്ഞു. ആദി അവളെ നിലത്തു നിന്ന് കൈ പിടിച്ചു എണീപ്പിച്ചു. ഞങ്ങൾ അങ്ങോട്ടേക്ക് നടന്നു. അവളുടെ പിന്നാലെ അവളുടെ വാനരപ്പടയും എത്തി. "സോറി പെട്ടെന്ന് കണ്ടില്ല.." ആദി അവളോട് പറഞ്ഞു. "സാരമില്ല, അറിയാതെ പറ്റിയതല്ലേ." ജീനയുടെ മറുപടി കേട്ട് ഞങ്ങൾ കണ്ണ് മിഴിച്ചു നിന്നു. പിന്നെ അവർ പരസ്പരം പരിചയപെട്ടു. ആദി അവളോട് നല്ല രീതിയിൽ സംസാരിക്കുന്നതു കണ്ടപ്പോൾ ഞങ്ങൾക്ക് ദേഷ്യം വന്നു. "വാ നമുക്ക് ഭക്ഷണം കഴിക്കാൻ പോവാം." എന്ന് പറഞ്ഞു അനു അനന്ദുവിനെയും അജുവിനെയും കൂട്ടി നടന്നു. ഞാനും കൂടെ നടന്നു. ആദിയും ജീനയും അപ്പോളും സംസാരിക്കുകയായിരുന്നു. ഞാൻ തിരിഞ്ഞു നോക്കിയപ്പോ ജീന എന്നെ നോക്കി ഒന്ന് ചിരി കോട്ടി... അത് കണ്ടപ്പോ എനിക്ക് ദേഷ്യം വന്നു. ഞാൻ തിരിച്ചു നടന്നു. "ആദി വാ ഭക്ഷണം കഴിക്കാം." പക്ഷെ അവൻ ഞാൻ പറയുന്നത് ശ്രദ്ധിക്കുന്നേ ഇല്ലാരുന്നു. ഞാനവന്റെ കയ്യിൽ പിടിച്ചു വലിച്ചു നടന്നു. @@@@@@@@@@@@@@@@@@@@@@@ ഇവൾക്കിതെന്താ പറ്റിയേ. സാധാരണ അറിയാതെ കൈ പിടിക്കുകയോ മേത്ത തട്ടുകയോ ചെയ്‌താൽ എന്നെ കടിച്ചു തിന്നാൻ വരുന്നവളാ.

ഇന്ന് എന്റെ കൈ പിടിച്ചു നടക്കുന്നു. "ടീ എന്താ ഇത് ഞാൻ സംസാരിക്കുന്ന കണ്ടില്ലേ." ഞാനവളുടെ കൈ വിടുവിച്ചു കൊണ്ട് പറഞ്ഞു. "വേണ്ട, അവളോട് സംസാരിക്കേണ്ട." ഷഹനാന്റെ മറുപടി എന്നെ അത്ഭുദപ്പെടുത്തി. അപ്പൊ അജു പറഞ്ഞു, "ടാ, അത് അവരാ." "ആര്?" എനിക്കൊന്നും മനസിലായില്ല. അനു അവരാരാണെന്നു പറഞ്ഞു തന്നു. അവർക്കിടയിലെ പ്രശ്നങ്ങളൊക്കെ മുന്നേ പറഞ്ഞോണ്ട് പെട്ടെന്ന് മനസ്സിലായി "ഏയ് അവരെത്ര പ്രശ്നക്കാരാണെന്നൊന്നും എനിക്ക് തോന്നുന്നില്ല." ഞാൻ പറഞ്ഞു. "ഹ്മ്മ് അത് അവരെ ശരിക്കറിയാത്ത കൊണ്ടാ.." ഷഹാന പല്ലു കടിച്ചു കൊണ്ട് പറഞ്ഞു. "അതൊന്നുമില്ല, അവളെ കണ്ടാലേ അറിയാം പാവമാണെന്നു." ഞാൻ അവളെ ചൂടാക്കാൻ വേണ്ടി പറഞ്ഞു. "പാവം.. അവളെയൊന്നും കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റില്ല." നീനുവും പറഞ്ഞു. "പിന്നേ, അവളുടെ മുഖം നോക്കിയേ, എന്ത് നിഷ്കളങ്കതയാ. പിന്നെ നിങ്ങളും മോശമല്ലല്ലോ." ഞാനും വിട്ടു കൊടുത്തില്ല. "ഒന്ന് നിർത്തിയെ, വേണ്ടാത്ത കാര്യങ്ങൾ പറഞ്ഞു തല്ലു പിടിക്കാതെ വേഗം ഭക്ഷണം കഴിക്കു. ഉച്ചക്ക് ശേഷം ഇനി എന്ത് ചെയ്യാനാണാവോ പറയാ. പുല്ലു പറിച്ചു പറിച്ചു എന്റെ കയ്യുടെ ഊപ്പാടിളകി." അജു സങ്കടത്തോടെ പറഞ്ഞു. "അങ്ങനെ തന്നെ വേണം.

നീയൊക്കെ അനുഭവിക്ക്‌ എന്നെ ഇവിടെ കൊണ്ട് വന്നതിനു." എന്നും പറഞ്ഞു ഞാൻ ചിരിച്ചു. വൈകുന്നേരം വല്യ ജോലിയൊന്നും ഇല്ലാരുന്നു. ക്ലാസ് റൂമുകളിലാണ് ഞങ്ങൾക്ക് വേണ്ടി രാത്രി ഉറങ്ങാൻ ഉള്ള കാര്യങ്ങളൊക്കെ ഒരുക്കിയത്. രണ്ട് റൂം ആൺകുട്ടികൾക്ക്, രണ്ടെണ്ണം പെൺകുട്ടികൾക്ക്. ഞങ്ങടെ റൂമുകൾക്കിടയിലായി ഒരു റൂമിൽ ടീച്ചർമാരെല്ലാം കിടന്നു. വേണമെങ്കിൽ ഒരു അതിർ തീർത്തതാണെന്നു പറയാം. പിറ്റേന്ന് ഉച്ചയ്ക്ക് വൃത്തിയാക്കലും പുല്ലു പറിയുമൊക്കെ കഴിഞ്ഞു ഞങ്ങൾ ഭക്ഷണം കഴിക്കാൻ പോയി. അപ്പൊ പ്യൂൺ വന്നു എല്ലാരോടും ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഓഡിറ്റോറിയത്തിലേക്കു ചെല്ലാൻ പറഞ്ഞു. ഞങ്ങൾ വേഗം ഭക്ഷണം കഴിച്ചു കൈ കഴുകി നടന്നു. @@@@@@@@@@@@@@@@@@@@@@@ ഓഡിറ്റോറിയത്തിൽ എത്തിയപ്പോ ടീച്ചേർസ് ഒരു പ്രസന്റേഷൻ കാണിച്ചു. നമ്മുടെ പ്രകൃതിയിൽ മാലിന്യങ്ങൾ കൂടുന്നതും അത് മൂലം ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങളും പിന്നെ അത് തടുക്കാൻ ചെയ്യേണ്ട കാര്യങ്ങളുമൊക്കെ അതിൽ ഉണ്ടായിരുന്നു. അത് ഒരു ഒരു മണിക്കൂർ ഉണ്ടായിരുന്നു. അതിനു ശേഷം ഒരു സിനിമ ഇട്ടു, അതും പരിസ്ഥിതി പ്രശ്നവുമായി ബന്ധപ്പെട്ട ഒരെണ്ണം. ഞാൻ ആണെങ്ങി ബോറടിച്ചു ചത്തൂന്നു പറഞ്ഞാ മതിയല്ലോ.

അനുവും നീനുവും അവരവരുടെ പ്രയജോഡികൾക്കൊപ്പം ഓരോ മൂലകളിൽ ഇരുന്നു കുറുകുന്നു. അത് പോലെ കുറേ എണ്ണം വേറെയും ഉണ്ട്. ഞാൻ ഒറ്റയ്ക്കാണെന്നു കണ്ടപ്പോ ഷാഹി വന്നു എന്റടുത്തു ഇരുന്നു. പ്രസന്റേഷൻ കൂടാതെ അവന്റെ കുറെ ഉപദേശങ്ങളും സംസാരവും കൂടി ആയപ്പോ ഞാൻ ശെരിക്കും ഉറങ്ങാൻ ആയി. ഇടയ്ക്കു ഷാഹിയുടെ കൈ എന്റെ മേൽ അറിയാണ്ട് ഒന്ന് രണ്ടു വട്ടം തട്ടി. എനിക്കാകെ എന്തോ പോലെ തോന്നി. ഒന്ന് രക്ഷപ്പെടാൻ ആദിയെ നോക്കിയപ്പോ ആ തെണ്ടി ജീനയുമായി ഇരുന്നു സംസാരിക്കുന്നു. എല്ലാം കൊണ്ടും ഞാൻ ഒറ്റപ്പെട്ട പോലെ തോന്നി എനിക്ക്. . സിനിമ കഴിഞ്ഞപ്പോ രാത്രി ക്യാമ്പ് ഫയർ ഉണ്ടാവുമെന്ന് ടീച്ചേർസ് പറഞ്ഞു. അതിന്റെ അടുത്ത രാത്രി ടൂർ പോവുമെന്നും അറിയിച്ചു. ഞങ്ങൾ റൂമിലേക്ക് പോയി കുളിച്ചു ഡ്രെസ്സൊക്കെ മാറി. യൂണിഫോം തന്നെ ആണ് പകൽ ഇടേണ്ടത്. അതൊക്കെ മാറ്റി കഴുകിയിട്ടു വേറെ ഡ്രസ്സ് ഇട്ടു ഭക്ഷണം കഴിക്കാൻ പോയി. അവിടെ ചെന്നപ്പോ അവർ നേരത്തെ എത്തിയിരുന്നു. അവരുടെ കൂടെ ജീനയും ഗാങ്ങും ഇരുന്ന് ഭക്ഷണം കഴിച്ചോണ്ടു സംസാരിക്കുന്നത് കണ്ടപ്പോ ദേഷ്യം വന്നു,

റെ സീറ്റിലേക്ക് നടന്നു. @@@@@@@@@@@@@@@@@@@@@@@ അവരെന്താ ലേറ്റ് ആയെ. ഇവളുമാരാണെങ്കി അട്ടയെക്കാൾ കഷ്ടമാ. ചോദിക്ക പോലും ചെയ്യാതെ അടുത്ത് വന്നിരുന്നു. ഷഹാനയ്ക്കു ജീനയെ കാണുമ്പോൾ ദേഷ്യം ആണെന്ന് അറിഞ്ഞത് കൊണ്ട് തന്നെയാ ജീനയോടു അങ്ങോട്ടു കേറി സംസാരിച്ചേ. അവളെ ഒന്ന് ദേഷ്യം പിടിപ്പിക്കാൻ. പക്ഷെ അത് ഇത്ര വല്യ കുരിശാവുമെന്നു കരുതിയില്ല. "അവരെന്താ അങ്ങോട്ടു പോയി ഇരുന്നേ.. ദേഷ്യം പിടിച്ചൂന്നാ തോന്നുന്നേ." അജു ശബ്ദം താഴ്ത്തി പറഞ്ഞു. "തോന്നലല്ല, അനൂന്റെ മുഖമൊന്നു നോക്കിയേ, എന്നെ ഇപ്പൊ അവളെ കയ്യിൽ കിട്ടിയാ മുറിച്ചു പീസ് ആക്കി ഉപ്പിലിടും." അനന്ദു പേടിയോടെ പറഞ്ഞു. നീ നീനുവിനെ നോക്കിയേ, എന്നെ കിട്ടിയാ അവളു ചിലപ്പോ കമ്പിയിൽ കോർത്ത ബാർബിക്യു ആക്കും. അജു പറഞ്ഞു. അപ്പോഴേക്കും ഞങ്ങൾ ഭക്ഷണം കഴിച്ചു കഴിഞ്ഞിരുന്നു. ജീനയോടും ഫ്രണ്ട്സിനോടും പോട്ടെ എന്നും പറഞ്ഞു പ്ലേറ്റും എടുത്ത് ഞങ്ങൾ വേഗം കൈ കഴുകി. "എന്താ ഷഹാന മുഖത്തു കടന്നല് കുത്തിയോ..."

ഞാൻ അവളെ കളിയാക്കി ചോദിച്ചു. അവൾ മറുപടി ഒന്നും പറഞ്ഞില്ല. "എന്താടി നിന്റെ വായിൽ അപ്പമാണോ?? ഒന്നും മിണ്ടാത്തെ." എന്നിട്ടും ഒരു മറുപടിയും കിട്ടിയില്ല. "നിനക്കൊക്കെ വായ് തുറന്നു മിണ്ടിയാൽ എന്താ മുത്ത് പൊഴിന്നു പോവുമോ..." ഞാൻ ദേഷ്യത്തോടെ ചോദിച്ചു. "നിങ്ങക്ക് മിണ്ടാനൊക്കെ വേറെ ആൾകാർ ഇല്ലേ??? പിന്നെ നമ്മളൊക്കെ എന്തിനാ വായ തുറക്കുന്നേ." അവൾ പുച്ഛത്തോടെ പറഞ്ഞു. "അവരോടു സംസാരിച്ചതിനാണോ ഇങ്ങനെ.." എനിക്ക് നല്ലോണം ദേഷ്യം വന്നു. മൂന്നും വാ തുറക്കുന്നില്ല. "എനിക്ക് ഇഷ്ടമല്ല അവരോടു നിങ്ങൾ സംസാരിക്കുന്നെ.." ഷഹാന ദേഷ്യത്തോടെ പറഞ്ഞു. "പോടീ, നിന്റെ ഇഷ്ടത്തിനാണോ ഞാൻ സംസാരിക്കണ്ടേ, ഞാൻ എനിക്കിഷ്ടമുള്ളൊരോട് സംസാരിക്കു. നീ ആരാ ചോദിക്കാൻ." അവൾ ഞെട്ടി എന്നെ ഒന്ന് നോക്കി. അവരുടെ പെരുമാറ്റം കണ്ടു സഹിക്കാൻ പറ്റാതെ ഞാൻ വീണ്ടും എന്തൊക്കെയോ പറഞ്ഞു. അത് വേണ്ടായിരുന്നു എന്ന് ഷഹാനയുടെ കണ്ണ് നിറഞ്ഞതു കണ്ടപ്പോ തോന്നി. പിന്നെ ഞാനൊന്നും പറഞ്ഞില്ല. അവരവിടെ നിന്നും എണീറ്റ് പോയി. "ഛെ, നീ എന്താ ഈ കാണിച്ചേ?? ഇത്രേം വേണ്ടായിരുന്നു. നമ്മളല്ലേ ശരിക്കും അവരെ ദേഷ്യം പിടിപ്പിച്ച. സോറി പറയുന്നതിന് പകരം ചീത്ത പറയാ ചെയ്യാ." അനന്ദു പറഞ്ഞു.

"അവരുടെ പെരുമാറ്റം കണ്ടില്ലേ... പോയി പണി നോക്കാൻ പറ." എന്നും പറഞ്ഞു ഞാൻ ഗ്രൗണ്ടിലേക്ക് നടന്നു. @@@@@@@@@@@@@@@@@@@@@@ "പോട്ടെടി, അവരെവിടെ പോവാനാ??? നമ്മളെ ഫ്രണ്ട്‌സ് അല്ലെ. ദേഷ്യം കൊണ്ട് പെട്ടെന്ന് പറഞ്ഞു പോയതാ." അനു എന്നെ സമാധാനിപ്പിക്കാൻ നോക്കി. "പ്ലീസ് അനൂ, ഒന്നും പറയണ്ട. എനിക്ക് അല്ലെങ്കിലേ ദേഷ്യം വന്നിട്ട ഉള്ളെ." പിന്നെ അവളൊന്നും മിണ്ടിയില്ല. ഞങ്ങൾ ക്യാമ്പ് ഫയർ ആക്കിയ ഗ്രൗണ്ടിലേക്ക് നടന്നു. പെട്ടെന്നാണ് ഞാൻ ഫോൺ എടുത്തില്ലാന്നു ഓർത്തെ. "നിങ്ങള് നടന്നോ, ഞാൻ ഫോൺ എടുത്തിട്ട് വരാം." എന്നും പറഞ്ഞു ഞാൻ റൂമിലേക്ക് പോയി. റൂമിൽ കേറി ഫോൺ എടുത്തു വെള്ളം കുടിക്കുമ്പോൾ പെട്ടെന്ന് ലൈറ്റ് ഓഫ് ആയി. ഞാനാകെ പേടിച്ചു. ഒറ്റയ്ക്കാണ്. നല്ല ഇരുട്ടും. മൊബൈലിൽ ടോർച്ച ഓൺ ചെയ്യാൻ പോവുമ്പോളാണ് പെട്ടെന്ന് പിന്നിൽ ഒരു കാൽപ്പെരുമാറ്റം കേട്ടത്. ഞാനാകെ പേടിച്ചു. മെല്ലെ തിരിഞ്ഞു നോക്കിയപ്പോ ഇരുട്ടിൽ അവിടെ ആരോ ഉണ്ടായിരുന്നു. എന്റെ നേരെ വന്ന്‌ എന്നെ കേറി പിടിക്കാൻ നോക്കി. കയ്യിലുണ്ടായിരുന്ന മൊബൈൽ കൊണ്ട് ഞാൻ തലയ്ക്കു ഒന്ന് കൊടുത്തു അയാളെ തള്ളി മാറ്റി ഓടി. മൊബൈൽ ആണെങ്കിൽ ഓൺ ആവുന്നുമില്ല. ഞാൻ വേഗം ഇരുട്ട് മൂടിയ കോറിഡോറിലൂടെ ഓടി. പെട്ടെന്നാരോ എന്റെ കയ്യിൽ പിടിച്ചു്......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story