കോളേജ് ബസ് : ഭാഗം 24

രചന: റിഷാന നഫ്‌സൽ

ഇരുട്ടിൽ ഒന്നും കാണാൻ പറ്റുന്നില്ലായിരുന്നു. എന്നിട്ടു ഞാൻ മുന്നോട്ടു ഓടി. അതിനിടയിൽ ആണ് ആ കൈകൾ എന്നെ പിടി കൂടിയത്. ആരാണെന്നു മനസിലായില്ലെങ്കിലും എന്നെ വിടാനുള്ള ഉദ്ദേശമില്ലെന്ന് ആ പിടുത്തത്തിൽ നിന്നും മനസ്സിലായി. ഞാൻ കുതറി കൊണ്ടേ ഇരുന്നു. @@@@@@@@@@@@@@@@@@@@@@@ ഇരുട്ടിൽ ഓടി പോവുന്നത് ഷഹനയാണെന്നു എനിക്ക് മനസ്സിലായിരുന്നു. അവൾ എന്റെ കയ്യിൽ നിന്നും അവളെ കൈ വിടുവിക്കാൻ കുതറി കൊണ്ടേ ഇരുന്നു. ''ഷഹനാ, എന്താ പറ്റിയേ, നീ എന്തിനാ കരഞ്ഞേ????'' ഞാൻ അവളുടെ രണ്ടു കയ്യും പിടിച്ചു വച്ച് കൊണ്ട് ചോദിച്ചു. ഞങ്ങൾ ഗ്രൗണ്ടിൽ ഇരിക്കുമ്പോളാണ്‌ നീനുവും അനുവും അങ്ങോട്ട് വന്നേ. അവർ ഞങ്ങളോട് ഒന്നും മിണ്ടിയില്ല. അനന്ദുവും അജുവും കുറെ ശ്രമിച്ചെങ്കിലും അവർ ഒന്നും മിണ്ടിയില്ല. പിന്നെ പറഞ്ഞു ഞാൻ പറഞ്ഞത് ശരി ആയില്ല, ഷഹാനയോടു സോറി പറഞ്ഞിട്ട് ഞങ്ങളോട് മിണ്ടിയാൽ മതി എന്ന്.അനന്ദുവും അജുവും അവരെ കൂടെ ചേർന്ന്. അവർ നാല് പേരും ഒരുമിച്ചു നിർബന്ധിച്ചത് കൊണ്ടാ ഇങ്ങോട്ടു വന്നേ. പെട്ടെന്ന് ലൈറ്റ് പോയി.

ആരുടെയോ ഉച്ചത്തിലുള്ള കരച്ചില് കേട്ടു നോക്കാനായി ഓടിയപ്പോളാ ആരോ ഓടി വരുന്ന ശബ്ദം കേട്ടത്. വരുന്നത് ഷഹാന ആണെന്ന് മനസ്സിലായത് കൊണ്ടാ കയ്യിൽ പിടിച്ചേ. എന്റെ സൗണ്ട് കേട്ട് എന്നെ മനസ്സിലായത് കൊണ്ടാവാം അവൾ ''ആദീ'' എന്നും വിളിച്ചു എന്റെ നെഞ്ചിലേക്ക് വീണു കരഞ്ഞു. പാവം നന്നായി പേടിച്ചിട്ടുണ്ട്. പെട്ടെന്ന് ലൈറ്റ് വന്നു. ഞാനവളെ എന്നിൽ നിന്നും മാറ്റാൻ നോക്കിയെങ്കിലും അവളുടെ പിടി കൂടുതൽ മുറുകി. ഞാനവളെ സമാധാനിപ്പിക്കാനായി മുടിയിൽ മെല്ലെ തലോടി. അവളുടെ കണ്ണ് നീരിന്റെ നനവ് എന്റെ നെഞ്ചിൽ വീണപ്പോ എന്റെ ഉള്ളു കിടന്നു പുകഞ്ഞു. ''എന്താ പറ്റിയേ ഷഹനാ, നീ എന്തിനാ കരഞ്ഞേ??? കറണ്ടു പോയപ്പോ പേടിച്ചോ???'' ഞാൻ മെല്ലെ അവളെ സമാധാനിപ്പിച്ചു കൊണ്ട് ചോദിച്ചു. ''അത് അവിടെ ആരോ ഇരുട്ടിൽ എന്നെ...'' പറഞ്ഞു തീരുമ്പോളേക്കും വീണ്ടും കരഞ്ഞു. അപ്പോളേക്കും അവർ നാല് പേരും അവിടെ എത്തിയിരുന്നു. ''എന്താ?? എന്ത് പറ്റി??'' എന്ന അനുവിന്റെ ചോദ്യം കേട്ടപ്പോൾ ഷഹനാ ബോധം വീണ്ടു കിട്ടിയ പോലെ പെട്ടെന്ന് എന്റെ നെഞ്ചിൽ നിന്നും മുഖമുയർത്തി എന്നെ നോക്കി, പിന്നോട്ട് മാറി. അനു അവളെ ചേർത്ത് പിടിച്ചു. ''എന്താ ഷാനു എന്ത് പറ്റി??''

അവൾ നടന്നതൊക്കെ പറഞ്ഞു. എന്റെ മനസ്സിൽ ഷാഹിദിന്റെ മുഖമാണ് വന്നത്. അവനാണെങ്കിൽ ഇന്ന് അവന്റെ മരണം എന്റെ കയ്യോടു ആയിരിക്കുമെന്ന് വിചാരിച്ചു ഞങ്ങൾ റൂമിലേക്ക് നടന്നു. അവിടെ എത്തിയപ്പോ ആരെയും കണ്ടില്ല. ''ഇവിടെ ആരും ഇല്ലല്ലോ??? നിനക്ക് ഇരുട്ടിൽ തോന്നിയതാണോ മോളെ??'' അനന്ദു അവളോട് ചോദിച്ചു. ''അല്ല ഞാൻ കണ്ടതാ, എന്റെ കയ്യിൽ പിടിച്ചിരുന്നു. ഒച്ച വെക്കാൻ തുടങ്ങിയപ്പോ എന്റെ വാ പൊത്താൻ ശ്രമിച്ചു. കയ്യിൽ ഉണ്ടായിരുന്ന മൊബൈൽ കൊണ്ട് ഞാൻ അടിച്ചപ്പോ എന്റെ കൈ വിട്ടു.'' എന്നും പറഞ്ഞു അവളുടെ കൈ ഞങ്ങളെ നേരെ നീട്ടി. അവിടെ ആരുടെയോ നഖം കൊണ്ട് പോറിയ പാടുകൾ ഉണ്ടായിരുന്നു. അത് കണ്ടപ്പോ എന്റെ മനസ്സിൽ ദേഷ്യം കൂടി. ''അവനെ ഇന്ന് ഞാൻ കൊല്ലും..'' എന്നും പറഞ്ഞു ഞാൻ പുറത്തേക്കു നടന്നു. അനന്ദു വന്നു എന്റെ കയ്യിൽ പിടിച്ചു. ''നമുക്കൊരുറപ്പും ഇല്ല അത് ഷാഹിദ് ആണെന്ന്. പുറത്തു ബോൺ ഫയറിന്റെ അടുത്ത് പാട്ടു വച്ചോണ്ട് ആരും ഒന്നും കേട്ടില്ല.'' ''നമുക്ക് നോക്കാം. ആൾ ഇവിടെ അടുത്തു തന്നെ ഉണ്ടാവും. പുറത്തേക്കു പോവാൻ വേറെ വഴി ഇല്ല. നമ്മൾ ഇങ്ങോട്ടു വരുമ്പോ ആരും പോവുന്നത് കണ്ടും ഇല്ല.'' അജു പറഞ്ഞു.

''അതെ എല്ലാ റൂമിലും നോക്കാം. അവൾ മൊബൈൽ കൊണ്ട് തലയ്ക്കു കൊടുത്തു എന്നല്ലേ പറഞ്ഞെ അപ്പൊ എന്തെങ്കിലും അടയാളം ഇല്ലാതിരിക്കില്ല.'' ഞങ്ങൾ റൂമുകളിൽ കേറി നോക്കാൻ തുടങ്ങി. ടീച്ചേഴ്സിന്റെ റൂമിൽ കേറാൻ പോവുമ്പോളാ ഞങ്ങടെ റൂമിൽ നിന്നും ഒരു ശബ്ദം കേട്ടത്. വേഗം അങ്ങോട്ട് പോയി. നോക്കുമ്പോൾ ജിതിൻ അവിടെ കിടക്കുന്നുണ്ട്. ഞങ്ങടെ ക്ലാസ്സിൽ തന്നെ ആണ് അവനും. പഠിപ്പി, എല്ലാരോടും നല്ല പെരുമാറ്റം നല്ല സ്വഭാവം. ''നീ എന്താ ഇവിടെ???'' ഞാൻ സംശയത്തോടെ അവനോടു ചോദിച്ചു. ''അത്.. അത്.. ഒന്നുമില്ല. പുറത്തു തണുപ്പായോണ്ടാ..'' അവൻ വിക്കി വിക്കി പറഞ്ഞു. അവൻ ഒരു മങ്കി ക്യാപ് ഇട്ടിരുന്നു. ''ആണോ എന്നിട്ടു നീ എന്താ ഇങ്ങനെ വിയർക്കുന്നേ???'' അജു അവന്റെ അടുത്ത് പോയി ക്യാപ് വലിച്ചൂരി. ഞങ്ങൾ എല്ലാരും ഞെട്ടി പോയി. അവന്റെ നെറ്റിയിൽ ചോര കട്ട പിടിച്ച പോലെ ഒരു പാട്. എന്തോ കൊണ്ട് അടി കിട്ടിയ പോലെ. ''ടാ, അപ്പൊ നീയാണോ ഇവളെ...'' എന്നും ചോദിച്ചു ഞാൻ അവനെ തലങ്ങും വിലങ്ങും തല്ലി, കൂടെ അനന്ദുവും അജുവും. @@@@@@@@@@@@@@@@@@@@@@@

ഞങ്ങൾ അവരെ പിടിച്ചു മാറ്റാൻ നോക്കി എങ്കിലും അവർ അവനെ വിട്ടില്ല. പെട്ടെന്നാണ് വാതിൽക്കൽ നിന്നും ജിത്തൂ എന്നൊരു വിളി കേട്ടത്. ''ശ്രീനിഷ..'' അനു ആ പേര് പറഞ്ഞപ്പോ എല്ലാര്ക്കും അവളെ മനസ്സിലായി. ''അയ്യോ പ്ലീസ് അവനെ അടിക്കല്ലേ, അവനു ഇരുട്ടിൽ ആള് മാറിപ്പോയതാ..'' ശ്രീനിഷ കരഞ്ഞു കൊണ്ട് പറഞ്ഞു. ''എന്നെ കാണാനാ അവൻ റൂമിലേക്ക് വന്നത്. ഞാൻ വിളിച്ചിട്ടു. ഇപ്പൊ ഇവൻ എന്നെ ഫോൺ ചെയ്തു എല്ലാം പറഞ്ഞെ ഉള്ളു.'' ''അതെ സത്യായിട്ടും എനിക്ക് ആള് മാറിയതാ. റൂമിലേക്ക് വരുമ്പോ ലൈറ്റ് പോയി. അകത്തു വന്നപ്പോ കുട്ടിയെ കണ്ടു ശ്രീ ആണെന്ന് വിചാരിച്ചു അടുത്തേക്ക് വന്നതാ. പക്ഷെ കരച്ചില് കേട്ടപ്പോ ആള് മാറി എന്ന് മനസ്സിലായി. ഒച്ച വെക്കാതിരിക്കാനാ വാ പൊത്താൻ നോക്കിയേ..അല്ലാണ്ട് ഉപദ്രവിക്കാനല്ല." ജിതിൻ മുഖം താഴ്ത്തി കൊണ്ട് പറഞ്ഞു. ''ഇങ്ങോട്ടു വരുമ്പോ പി ടി മാം ഒരു ജോലി തന്നു, അതാ ഞാൻ വരാൻ താമസിച്ചേ.. പ്ളീസ് ഇത് കംപ്ലൈന്റ്റ് ആക്കരുത്. അറിയാലോ ശാരദാ മാം എന്റെ ഒരു റിലേറ്റീവ് ആണ്,

ഞങ്ങളെ പറ്റി എന്തെങ്കിലും ആരെങ്കിലും അറിഞ്ഞാൽ അപ്പൊ തീരും എന്റെ പഠിത്തം.'' ശ്രീനിഷ കരഞ്ഞോണ്ട് പറഞ്ഞു. ''ഞാനും പെട്ടെന്ന് ഇരുട്ടിൽ ആരെയോ കണ്ടപ്പോ പേടിച്ചു, അതോണ്ടാ അടിച്ചേ.. സോറി.'' ഞാൻ അവരോടു പറഞ്ഞു. അവിടെ ഇരുട്ടിൽ ഒരാളെ കണ്ടപ്പോ എനിക്ക് പെട്ടെന്ന ഷബീർക്കയെ ആണ്‌ ഓർമ്മ വന്നേ. അതോണ്ടാ അത്രേം പേടിച്ചേ... "സോറി ഞാനല്ലേ പറയണ്ടേ.. പേടി കൊണ്ട് ഒന്നും പറയാൻ പറ്റിയില്ല." ജിതിൻ് പറഞ്ഞു. ആദി ജിതിനെ എണീപ്പിച്ചു. ''സോറി ടാ, പെട്ടെന്ന് ദേഷ്യം വന്നപ്പോ, കാര്യം അറിയാതെ നിന്നെ തല്ലി.'' എല്ലാരും അവനോടു സോറി പറഞ്ഞു. ''കുഴപ്പമില്ലെടാ.. നിങ്ങളെ സ്ഥാനത്തു വേറെ ആരായാലും ഇതേ ചെയ്യൂ. വിട്ടേക്ക്.'' അവർ പരസ്പരം കെട്ടി പിടിച്ചു. ''വാ നമുക്ക് പോവാം. ഇല്ലെങ്ങി ആരെങ്കിലും ഇങ്ങോട്ടു വരും.'' അജു പറഞ്ഞു. ജിതിന് നടക്കാൻ പ്രയാസം തോന്നി. അവർ അവനെ താങ്ങി പുറത്തേക്കു നടന്നു. നടക്കുന്നതിനിടയിൽ ആദി എന്നെ തിരിഞ്ഞു നോക്കി. ഞാൻ വേഗം താഴെ നോക്കി കളഞ്ഞു. നേരത്തെ അവനെ കെട്ടിപ്പിടിച്ചു എത്ര നേരം നിന്ന് എന്നറിയില്ല. അതോണ്ട് അവനെ ഫേസ് ചെയ്യാൻ ഒരു ചമ്മൽ തോന്നി. പുറത്തു പോയപ്പോ ജിതിന് എന്ത് പറ്റി എന്ന് എല്ലാരും ചോദിച്ചു. സ്ലിപ് ആയി വീണതാണെന്നു പറഞ്ഞു.

പി ടി മാം ഒരു ഐസ് പാക്ക് കൊണ്ട് വന്നു ജിതിന്റെ കയ്യിൽ കൊടുത്തു, ഒരു പെയിൻ കില്ലറും. അത് കഴിച്ചപ്പോ ജിതിന് കുറച്ചു ആശ്വാസമായി. ശ്രീനിഷ ഞങ്ങളുടെ അടുത്തേക്ക് വന്നു. ''ഷഹനാ ഒരുപാട് നന്ദിയുണ്ട്. ഞാൻ നിങ്ങളോടു തെറ്റ് ചെയ്തിട്ടും നിങ്ങൾ അതൊന്നും നോക്കാതെ ഞങ്ങളെ ഹെല്പ് ചെയ്തു. താങ്ക്സ്.'' ''അതൊക്കെ പോട്ടെ.. നമ്മളൊക്കെ ഈ വർഷം കൂടിയല്ലേ ഇവിടെ ഉള്ളു. അതിനിടയിൽ വഴക്കു കൂടി എന്തിനാ സമയം കളയുന്നെ...'' ഞാൻ ശ്രീനിഷയോടു പറഞ്ഞു. ''അതെ ഇനി മുതൽ നമ്മൾ ശത്രുക്കളിൽ നിന്നും മിത്രങ്ങൾ ആവുന്നു.'' അനു പറഞ്ഞ കേട്ടു ഞങ്ങളെല്ലാരും ചിരിച്ചു. എല്ലാരും ക്യാമ്പ് ഫയറിനു ചുറ്റും ഇരുന്നു. ഒരു സൈഡിൽ പെൺകുട്ടികൾ മറു സൈഡിൽ ആൺകുട്ടികൾ. കുറെ ഗെയിംസ് ഒക്കെ കളിച്ചു. ട്രൂത് ആൻഡ് ഡെയർ കളിച്ചപ്പോൾ പലരുടെയും പല കള്ളത്തരങ്ങളും പുറത്തു വന്നു. പല പഠിപ്പിസ്റ്റുകളും കോപ്പി അടിച്ച കഥകളൊക്കെ പറഞ്ഞു. അതൊക്കെ കേട്ടു ഞങ്ങൾ ചിരിച്ചു. പിന്നെ പലരുടെയും ആദ്യ പ്രണയവും നഷ്ട പ്രണയങ്ങളൊക്കെ പുറത്തു വന്നു.

ഷാഹിയുടെ അവസരം ആയപ്പോ അവൻ ട്രൂത് എടുത്തു. ആരോ അവനോടു ആരോടെങ്കിലും പ്രേമം ഉണ്ടോന്നു ചോദിച്ചപ്പോ, അവൻ എന്റെ മുഖത്തേക്ക് നോക്കി ചിരിച്ചു കൊണ്ട് ഉണ്ട് എന്ന് പറഞ്ഞു. അത് കണ്ടപ്പോ എനിക്ക് എന്തോ പോലെ തോന്നി. ഞാൻ വേഗം നോട്ടം മാറ്റി. @@@@@@@@@@@@@@@@@@@@@@@ ''ഈ തെണ്ടി നമ്മടെ കയ്യിൽ നിന്നും രണ്ടു വാങ്ങിയേ അടങ്ങൂ എന്ന് തോന്നുന്നു.'' അജു മെല്ലെ പറഞ്ഞു. ''അതിനു അവളും നിന്ന് കൊടുത്തിട്ടല്ലേ.'' ഞാൻ ദേഷ്യത്തോടെ പറഞ്ഞു. ''പോടാ അവൾ അവനെ കാണുമ്പോൾ തന്നെ ഓടും. നിന്നെ ദേഷ്യം പിടിപ്പിക്കാനാ അവനോടു സംസാരിച്ചെ പോലും. ഇപ്പൊ ചക്കേടെ ചുറ്റും ഈച്ച പറക്കുന്ന പോലെ അവളുടെ ചുറ്റും കറങ്ങുകയാണവൻ എന്നാ അനു പറഞ്ഞെ.'' അനന്ദു അവളെ സപ്പോർട് ചെയ്തു. ''ആഹാ, എന്നാ അവൾക്കത് തന്നെ വേണം.'' എന്ന് പറഞ്ഞു ഞാൻ ചിരിച്ചു. കളിയൊക്കെ കഴിഞ്ഞു ടീച്ചർമാർ കിടക്കാൻ പോയപ്പോ എല്ലാരും ഡാൻസ് ചെയ്യാൻ എണീറ്റു. ഞങ്ങൾ ഇരുന്നിടത്തു നിന്നും എണീറ്റില്ല.

അനു എണീച്ചു നീനുനേയും ഷഹാനയെയും വിളിച്ചെങ്കിലും ഷഹന പോയില്ല. എല്ലാരും ഡാൻസ് കളിക്കുന്നതും നോക്കി അവിടെ ഇരുന്നു. അനന്ദുവും അജുവും നേരത്തെ പറഞ്ഞ ഈച്ചയെക്കാളും കഷ്ടമായതു കൊണ്ട് വിളിക്കാതെ തന്നെ എണീറ്റ് പോയി. അഞ്ചു മിനിറ്റു കഴിന്നപ്പോ ഷാഹിദ് പോയി ഷഹനയുടെ അടുത്ത് ഇരുന്നു. എന്തൊക്കെയോ സംസാരിച്ചു ചിരിക്കുന്നു. അവൻ അവളെ ചേർന്ന് ഇരുന്നു. എനിക്ക് ദേഷ്യം വന്നു എണീക്കാൻ പോയെങ്കിലും അവളുടെ പ്രതികരണത്തിനായി കാത്തിരുന്നു. അവൾ കുറച്ചു മാറി ഇരുന്നെങ്കിലും അവൻ വീണ്ടും അടുത്തേക്കിരുന്നു. പെട്ടെന്ന് തന്നെ അവളവനെ നോക്കി ഒന്ന് ചിരിച്ചോണ്ട് എന്തോ പറഞ്ഞു. അവിടെ നിന്നും എണീറ്റു. അനുവിന്റെ അടുത്തേക്ക് പോയി അവരുടെ കൂടെ ഡാൻസ് ചെയ്യാൻ തുടങ്ങി.

ഇവൾക്കിത്ര നന്നായി ഡാൻസ് കളിക്കാൻ പറ്റുമെന്ന് ഞാൻ വിചാരിച്ചില്ല. നല്ല അടിപൊളി പാട്ടുകൾ അതിന്റെ കൂടെ അവരുടെ അടിപൊളി സ്റ്റെപ്പുകൾ. ഞാൻ അവളെ തന്നെ നോക്കി ഇരുന്നു. പെട്ടെന്ന് നല്ല റൊമാന്റിക് ആയ ഒരു പാട്ടു വന്നു. എല്ലാരും ജോഡികളായി ഡാൻസ് ചെയ്യാൻ തുടങ്ങി. ഷഹനാ മെല്ലെ ഇരിക്കാൻ വേണ്ടി നടന്നതും ഷാഹിദ് അവളുടെ നേരെ ചെന്ന് കൈ നീട്ടി. അവൾ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്നു. അവളുടെ മുഖത്തുണ്ടായിരുന്നു അവനോടുള്ള ഇഷ്ടക്കേട്. എന്നിട്ടും അവനവളുടെ കൈ പിടിക്കാനായി തന്റെ കൈകൾ നീട്ടി.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story