കോളേജ് ബസ് : ഭാഗം 25

College bus

രചന: റിഷാന നഫ്‌സൽ

പടച്ചോനെ ഈ തെണ്ടിയെ കൊണ്ട് തോറ്റല്ലോ. ഇവന്റടുത്തു നിന്ന് രക്ഷപ്പെടാനാ ഡാൻസ് കളിക്കാൻ വന്നേ. ദേ പിന്നേം കുരിശ്‌ എന്റെ തലയിൽ തന്നെ വന്നു വീണു. ഒന്ന് രക്ഷപ്പെടാൻ അനുവിനേം നീനുവിനേം നോക്കി. അവർ എന്നെ നോക്കി ഒന്ന് ആക്കി ചിരിചു അനന്ദുവിന്റേം അജുവിന്റേം കൂടെ ഡാൻസ് തുടർന്നു. തിരിഞ്ഞു ആദിയെ നോക്കിയപ്പോ അവൻ എണീറ്റ് വരുന്നത് കണ്ടു. ഹോ സമാധാനമായി, ആദി രക്ഷിച്ചോളും എന്ന് കരുതി ധൈര്യത്തോടെ നിന്നു. പക്ഷെ എന്റെ എല്ലാ പ്രതീക്ഷയും തെറ്റിച്ചു കൊണ്ട് അവൻ എന്നെയും കടന്നു പോയി. പോവുന്നതിനിടയിൽ എന്നെ നോക്കി ഒന്ന് ഇളിക്കാനും മറന്നില്ല. അവൻ നേരെ പോയത് ജീനയുടെ അടുത്തേക്കരുന്നു. അപ്പോഴാണ് മനസ്സിലായെ അവൾ വിളിച്ചോണ്ടാ അവൻ എണീറ്റ് വന്നേ. തെണ്ടി, പകരം വീട്ടുവാണ്, അവൻ ഷാഹിയെ പറ്റി പറഞ്ഞപ്പോൾ ഞാൻ കേൾകാത്തതിന്. ''താൻ എന്ത് ആലോചിക്കുവാ?? വാ..'' എന്നും പറഞ്ഞു ഷാഹി എന്റെ കൈ പിടിച്ചു ഡാൻസ് ചെയ്യാൻ തുടങ്ങി. ഞാൻ അവനിൽ നിന്നും ഒരു കിലോമീറ്റർ ദൂരെ നിന്നാണ് ഡാൻസ് ചെയ്തേ.

ബാഗ്രൗണ്ടിൽ നല്ല റൊമാന്റിക് പാട്ടായിരുന്നു. "ഈ കാറ്റ് വന്നു കാതിൽ പറഞ്ഞു, നീ എന്നുമെന്നും എന്റേത് മാത്രം'' പക്ഷെ എനിക്ക് അത് ''സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗ യാത്ര ചെയുന്നു'' എന്നാണ് കേട്ടത്. ഞാൻ ആദിയെ നോക്കി അവൻ ജീനയോടു സംസാരിച്ചു നിക്കുന്നു. ഡാൻസ് ചെയ്യാൻ വിളിച്ചപ്പോ ഇല്ല എനിക്കറിയില്ല എന്ന് പറഞ്ഞു. അവൻ എന്നെ നോക്കിയപ്പോ ഞാൻ അവനെ നോക്കി പേടിപ്പിച്ചു. അവൻ തിരിച്ചു ഇളിച്ചു കാണിച്ചു. പെട്ടെന്നാണ് ഷാഹി എന്റെ കൈ പിടിച്ചു അടുത്തേക്ക് വലിച്ചത്. ഞാനാകെ ഞെട്ടിപ്പോയി. ''താനെന്താ ഇങ്ങനെ ദൂരെ നിക്കുന്നേ. അടുത്ത് വാ..'' എന്ന് പറഞ്ഞു. ഞാൻ കൈ വിടുവിക്കാൻ നോക്കിയെങ്കിലും അവൻ വിട്ടില്ല. എനിക്ക് കരച്ചിൽ വന്നു. ഞാൻ ആദിയെ നോക്കി. പക്ഷെ അവനെ അവിടെ എങ്ങും കണ്ടില്ല. പെട്ടെന്നാണ് ആരോ പിന്നിൽ നിന്നും എന്റെ കൈ പിടിച്ചു വലിച്ചത്. നോക്കിയപ്പോ ആദിയായിരുന്നു. ''ഞാനും കുറച്ചു ഡാൻസ് കളിക്കട്ടെടോ ഇവളുടെ കൂടെ..'' എന്നും പറഞ്ഞു അവൻ എന്നെ ഷാഹിയുടെ പിടിയിൽ നിന്നും വിടുവിച്ചു. ഷാഹി അവനെ നോക്കി ചിരിച്ചെങ്കിലും പല്ലു കടിക്കുന്നത് ഞാൻ കണ്ടു.

ആദീടെ കൂടെ നിന്നപ്പോ എനിക്ക് സമാധാനമായി. അവന്റെ കൂടെ ഡാൻസ് ചെയ്യാൻ തുടങ്ങി.. അവന്റെ ഒരു കൈ എന്റെ ഷോൾഡറിൽ വച്ച്. മറ്റേ കൈ എന്റെ ഇടുപ്പിൽ വച്ചതും എന്തോ ഷോക്കടിച്ച പോലെ തോന്നി അവന്റെ കൈ തട്ടി മാറ്റി. അവൻ ചിരിച്ചോണ്ട് വീണ്ടും കൈ അവിടെ തന്നെ വച്ചെങ്കിലും അത് തട്ടി മാറ്റാൻ തോന്നിയില്ല . ഞാൻ അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. ''ഇപ്പൊ എങ്ങനുണ്ട്, നിന്നോട് ഞാൻ ആദ്യമേ പറഞ്ഞതല്ലേ അവനാള് ശരി അല്ലാന്നു. നീ കേട്ടോ. ഇപ്പൊ ഞാൻ വന്നില്ലെങ്കി കാണാമായിരുന്നു.'' അവൻ ദേഷ്യത്തോടെ പറഞ്ഞു. ''ഓ പിന്നെ, എന്നെ നോക്കാൻ എനിക്കറിയാം. ആരുടേം ഹെല്പ് ഞാൻ ചോദിച്ചില്ലല്ലോ.'' ഞാൻ അവനെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി പറഞ്ഞു. ''ആണോ എന്നാ നീ അവന്റെ കൂടെ തന്നെ പൊയ്ക്കോ.'' എന്നും പറഞ്ഞു ആദി എന്റെ മേലെന്നു കൈ എടുത്തു. ഞാൻ തിരിഞ്ഞു നോക്കിയപ്പോ ഷാഹി അവിടെ തന്നെ നിന്നു നോക്കുന്നുണ്ട്. ഞാൻ വേഗം തിരിഞ്ഞു ആദിടെ കൈ പിടിച്ചു വീണ്ടും ഡാൻസ് കളിക്കാൻ തുടങ്ങി. അവൻ ചിരിച്ചു.

''എന്ത് പറ്റി, മോൾക്ക് സ്വയം സംരക്ഷിക്കാനുള്ള കഴിവുണ്ടെന്നല്ലേ പറഞ്ഞേ..'' ''ആ ഉണ്ട്, ഇത് പിന്നെ... എനിക്ക്.. ഡാൻസ് കളിക്കാൻ തോന്നിയോണ്ടാ.. അല്ലാണ്ട് എനിക്കാരേം പേടിയില്ല.'' ഞാൻ പറഞ്ഞു. ''അത് ഞാൻ നേരത്തെ കണ്ടതാണല്ലോ...'' അവനതു പറഞ്ഞപ്പോ ഞാൻ അവനെ കെട്ടിപ്പിടിച്ചു നിന്ന രംഗം എന്റെ മനസ്സിൽ വന്നു. അവനും അതോർത്തത് കൊണ്ടാവണം പെട്ടെന്ന് സംസാരം നിർത്തി. അവനെന്റെ കണ്ണിൽ തന്നെ നോക്കി നിന്നു. തിരിച്ചു ഞാനും. പിന്നിൽ നിന്നും നല്ലൊരു ഹിന്ദി പാട്ടു കേൾക്കുന്നുണ്ടായിരുന്നു. സുൻ മേരെ ഹംസഫർ, ക്യാ തുജേ ഇത്‌നീസീ ഭീ ഖബർ കി തേരെ സാസ് ചൽത്തീ ജിദർ രഹൂങ്കാ ബസ് വഹീ ഉമ്രുഭർ.. @@@@@@@@@@@@@@@@@@@@@@@ ആ പാട്ടിൽ ലയിച്ചു ഞങ്ങളങ്ങനെ കണ്ണിൽ കണ്ണിൽ നോക്കി നിന്നു. അവളുടെ മുഖത്തുള്ള കണ്ണട എന്നെ അലോസരപ്പെടുത്തിയെങ്കിലും അവളുടെ മുഖത്ത് നിന്നു കണ്ണെടുക്കാനേ തോന്നിയില്ല. ഇടുപ്പിൽ വച്ച കൈ കൊണ്ട് ഞാനവളെ കുറച്ചൂടെ എന്നിലേക്ക്‌ അടുപ്പിച്ചു.

അവൾ ഒന്ന് ഞെട്ടിയെങ്കിലും ഞങ്ങളുടെ നോട്ടം മാറിയില്ല. പാട്ടു തീർന്നതൊന്നും ഞങ്ങൾ അറിഞ്ഞില്ല. അങ്ങനെ നിന്നു. പെട്ടെന്ന് ഒരു കരഘോഷം ഞങ്ങളെ ഉണർത്തി. അവൾ ഞെട്ടി പിന്നോട്ട് മാറി. എല്ലാരും ഡാൻസ് കഴിഞ്ഞു കൈ കൊട്ടിയതാണ്. ഞങ്ങൾക്ക് പരസ്പരം നോക്കാൻ പറ്റിയില്ല. എനിക്കെന്താ പറ്റിയെ.. എന്നാലോചിച്ചു നിക്കുമ്പോളാണ് അനന്ദുവും അജുവും അനുവിനേയും നീനുവിനെയും കൂട്ടി അങ്ങോട്ട് വന്നത്. ''അടിപൊളി ഡാൻസ് ആയിരുന്നല്ലോ രണ്ടിന്റേം. ഞങ്ങളെ മുമ്പിൽ അടി കയ്യുന്ന പോലെ അഭിനയിക്കുന്നതാണോ???'' അജു ചോദിച്ചു. എല്ലാരും ചിരിച്ചു. ''പിന്നേ.. ആ തെണ്ടിടെ കയ്യീന്ന് രക്ഷിക്കാൻ വേണ്ടി അല്ലെ, ഇല്ലെങ്ങി ഇവളുടെ ഒക്കെ കൂടെ ആര് ഡാൻസ് കളിക്കാനാ.'' ആദ്യം ഒന്ന് ചമ്മി എങ്കിലും ഞാൻ പറഞ്ഞു. ''അയ്യടാ, ഒരു രക്ഷകൻ വന്നിരിക്കുന്നു. അവന്റെ കയ്യിൽ നിന്നും രക്ഷപ്പെടാൻ എനിക്ക് ആരുടെ സഹായവും വേണ്ട..'' ഷഹാന പറയുന്ന കേട്ടപ്പോ എനിക്ക് ദേഷ്യം വന്നു. ''ആ അതോണ്ടാണല്ലോ അവൻ കയ്യിൽ പിടിച്ചപ്പോ അവിടെ കണ്ണും നിറച്ചു നിന്നതു.''

ഞാൻ പറഞ്ഞു. ആദ്യം തമാശ ആയിട്ട് തോന്നി എങ്കിലും, അവളുടെ കണ്ണ് നിറഞ്ഞതു കണ്ടപ്പോ സഹിക്കാൻ പറ്റാഞ്ഞത് കൊണ്ടാണ് അങ്ങോട്ട് പോയെ. ''ഓ പിന്നേ കണ്ണും നിറച്ചല്ല മൂക്കും നിറച്ചു. അത് ഈ തീയുടെ പുക കണ്ണിൽ ആയതു കൊണ്ടാ.'' അവളും വിട്ടു തന്നില്ല. ''ആണോ, എന്നാ ഇനി അവന്റെ കയ്യിൽ പെട്ടാ മോള് ഒറ്റയ്ക്ക് മാനേജ് ചെയ്യ്. എനിക്കൊന്നു കാണണം.'' ഞാൻ പറഞ്ഞു. ''തുടങ്ങിയല്ലോ ഈശ്വരാ, ഞങ്ങളൊന്നും പറഞ്ഞില്ല. വന്നേ എല്ലാരും കിടക്കാൻ പോയി.'' അനന്ദു പറഞ്ഞപ്പോ ഷഹാന എന്നെ ദേഷ്യത്തോടെ നോക്കീട്ടു അനുവിന്റേം നീനുന്റേം കൂടെ പോയി. @@@@@@@@@@@@@@@@@@@@@@@ ആദി പറഞ്ഞതൊക്കെ ശരി ആയിരുന്നു. അവൻ വന്നോണ്ടാ രക്ഷപ്പെട്ടേ. ഷാഹിയെ കാണുമ്പോ തന്നെ ഇപ്പൊ പേടിയാ. അവനെ കാണുമ്പോളൊക്കെ ഷബീർക്കയെ ആണ് ഓർമ്മ വരുന്നേ. രാത്രി ഉറങ്ങാൻ കിടന്നപ്പോ മുഴുവൻ ആ ഡാൻസും അവന്റെ മുഖവും ആയിരുന്നു മനസ്സിൽ. രാവിലെ നേരത്തെ തന്നെ എണീച്ചു പണി തുടങ്ങി. മുൻവശവും പിറകുവശവും വൃത്തി ആയി. ഇനി രണ്ടു സൈഡ് ആണ് ഉള്ളത്. ഇന്നത്തോടെ എല്ലാം തീർക്കണം. ഇന്ന് രാത്രി എറണാകുളത്തേക്കു യാത്ര പോണം. ആദ്യം ഒരു ദിവസത്തെ ടൂർ ആണ് പ്ലാൻ ചെയ്തത്.

പക്ഷെ കുട്ടികളൊക്കെ പറഞ്ഞു പറഞ്ഞു ടീച്ചർമാർ അത് എറണാകുളത്തേക്കാക്കി. ഇന്ന് രാത്രി പുറപ്പെടണം. ഉച്ച ആവാറായിട്ടും അവരെ ആരെയും കാണാൻ പറ്റിയില്ല. അവർക്കു മറ്റേ വശത്തു ആയിരുന്നു ഡ്യൂട്ടി കിട്ടിയേ. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ പോയപ്പോ എല്ലാരും കണ്ടു മുട്ടി. കുറച്ചു നേരം സംസാരിച്ചു. നാളത്തെ കാര്യങ്ങളൊക്കെ തീരുമാനിച്ചു. റൂമിൽ വന്നു ബാഗ് ഒക്കെ തയ്യാറാക്കി വീട്ടിലേക്കു വിളിച്ചു. എല്ലാരോടും സംസാരിച്ചു. ഉപ്പ സൂക്ഷിക്കണം എന്ന് പറഞ്ഞു. ഉമ്മ നല്ലോണം ഭക്ഷണം കഴിക്കാനും. രാത്രി ഭക്ഷണം കഴിഞ്ഞു എല്ലാരും റെഡി ആയി ബാഗും എടുത്തു പുറത്തേക്കു വന്നു. ഞങ്ങൾ കുറച്ചു ലേറ്റ് ആയി. അകത്തു കേറിയപ്പോ ഏകദേശം സീറ്റ് ഒക്കെ ഫുൾ ആയിരുന്നു. ബാക് സീറ്റ് ആയിരുന്നു ലക്ഷ്യമെങ്കിലും, അതും ഫുൾ. പിന്നിലേക്ക് പോയി അനന്ദുവും അജുവും വേഗം ഓരോ സീറ്റിലേക്കിരുന്നു അനുവിനേയും നീനുവിനെയും അടുത്ത് പിടിച് ഇരുത്തി.

രണ്ടാൾക്കും ഇരിക്കാനുള്ള സീറ്റുകൾ മാത്രേ ബാക്കി ഉണ്ടായിരുന്നുള്ളു. ഞാൻ ആദിയെ നോക്കി എങ്കിലും അവൻ എന്നെ ശ്രദ്ധിക്കാതെ മുമ്പിൽ ജിതിന്റെ കൂടെ ഇരുന്നു. ഞാൻ അനുവിന്റെ പിറകിലുള്ള സീറ്റിലേക്കിരുന്നു. ഒറ്റയ്ക്കാണെലും നല്ല സമാധാനം ആയിരുന്നു അറിയാത്ത ആരും അടുത്തു വന്നു ഇരുന്നില്ലല്ലോ എന്നോർത്ത്. പെട്ടെന്നാണ് ഞാനതു കണ്ടത്. ഷാഹിദ് എന്നെ നോക്കി ചിരിച്ചു കൈ കൊണ്ട് അങ്ങോട്ടു വരാം എന്ന് പറഞ്ഞു. എന്നിട്ടു മുമ്പിൽ ഇരുന്ന സീറ്റിൽ നിന്നും ബാഗ് എടുത്തു എന്റെ സീറ്റിന്റെ നേരെ നടക്കാൻ തുടങ്ങി. പടച്ചോനെ ഈ തെണ്ടി എന്നേം കൊണ്ടേ പോവൂ എന്നും വിചാരിച്ചു ഞാൻ പുറത്തേക്കു നോക്കി കണ്ണടച്ച് ഇരുന്നു. അവൻ വന്ന് എന്റടുത്തു ഇരുന്നു. എന്റെ കൈ ഒക്കെ വിറക്കാൻ തുടങ്ങി. അവൻ എന്റെ വിറക്കുന്ന കൈ പിടിച്ചു. ഞാൻ ഞെട്ടി കണ്ണ് തുറന്നു.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story