കോളേജ് ബസ് : ഭാഗം 26

College bus

രചന: റിഷാന നഫ്‌സൽ

''ശ്രീനിഷ'' ഞാൻ ഒന്ന് ശ്വാസം നേരെ വിട്ടു. "ഓ തന്റെ അടുത്തു ആളുണ്ടായിരുന്നോ, എന്നാ പിന്നെ കാണാം'' എന്ന് പറഞ്ഞു ഷാഹി പോയി. ''സമാധാനമായി, താങ്ക്സ് ശ്രീ ഇവിടെ വന്ന് ഇരുന്നതിന്.'' ഞാൻ ശ്രീയോട് പറഞ്ഞു. ''എന്നോടല്ല അങ്ങോട്ടു പറഞ്ഞേക്കൂ'' എന്നും പറഞ്ഞു മുന്നോട് കാണിച്ചു തന്നു. അവിടെ ജിത്തുവും ആദിയും ഞങ്ങളെ നോക്കി ചിരിച്ചു. @@@@@@@@@@@@@@@@@@@@@@@ ഇപ്പോഴെങ്കിലും അവൾക്കു അവനെ മനസ്സിലായല്ലോ. അത് മതി. പാവം പേടിച്ചു കാണും. ഏതായാലും അവനോടു നേരിട്ട് പറയണം അവളെ ശല്യം ചെയ്യരുതെന്ന്. പക്ഷെ എന്ത് അധികാരത്തിൽ. അത് പറയാൻ നീ ആരാണെന്നു ചോദിച്ചാൽ ഞാൻ എന്ത് പറയും. ''എന്താ ആദീ ആലോചിക്കുന്നേ???'' ജിത്തുവാണ്. ''ഏയ് ഒന്നുമില്ല. വെറുതെ ഓരോന്ന് ചിന്തിച്ചു പോയതാ.'' ഞാൻ പറഞ്ഞു. ''നിങ്ങൾ എങ്ങനെയാ പരിചയപെട്ടെ?? എത്ര നാളായി ചുറ്റിക്കളി തുടങ്ങീട്ട്??'' ജിത്തു ചോദിച്ചപ്പോ ഞാൻ വല്ലാതായി. ''ഏയ് ഞങ്ങള് തമ്മിൽ അങ്ങനൊന്നുമില്ല. അവളെന്റെ നല്ലൊരു ഫ്രണ്ട് മാത്രം ആണ്.'' ഞാൻ ഒന്ന് പരുങ്ങി. ''ഏയ് എനിക്ക് തോന്നുന്നില്ല. നിങ്ങളുടെ സംസാരവും, ആ ഡാൻസും അവൾക്കു വേണ്ടി നീ എന്നെ അടിച്ച അടി.. പിന്നേ ഞാൻ കണ്ടതാ അവൾ നിന്നെ കെട്ടിപ്പിടിച്ചു കരയുന്നത്.

അതൊക്കെ കാണുമ്പോ എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഉള്ള പോലെ..'' ജിത്തു ചിരിച്ചോണ്ട് പറഞ്ഞു. ''നീ വേണ്ടാത്ത ഒന്നും വിചാരിക്കണ്ടാ, ഇരുട്ടത്ത് പേടിച്ചിട്ടു അറിയാതെ കെട്ടിപ്പിടിച്ചതാ.'' ഞാൻ പറഞ്ഞു. ''അല്ല അവൾ ആദ്യം കുതറി മാറിയെങ്കിലും നീ ആണെന്ന് അറിഞ്ഞോണ്ട് മാത്രാ കെട്ടിപ്പിടിച്ചേ.. ഞാൻ എല്ലാം കണ്ടതാ.." അവൻ ചിരിച്ചോണ്ട് പറഞ്ഞു. ''ഒന്ന് പോയെ, വേണ്ടാത്തത് പറയാതെ. നിനക്ക് വെറുതെ തോന്നുന്നതാ... ചുറ്റിക്കളി, അതും അവളുമായിട്ടു. അതിലും ഭേദം ഈ ബസ്സീന്നു പുറത്തേക്കു ചാടുന്നതാ.'' എന്നും പറഞ്ഞു ഞാൻ ചിരിച്ചെങ്കിലും, ഉള്ളിൽ ജിത്തു ചോദിച്ച ചോദ്യങ്ങൾ ഞാൻ എന്നോട് തന്നെ ചോദിക്കുന്നുണ്ടായിരുന്നു. അവൾ ശരിക്കും ആരാ എന്റെ??? അവളുടെ കണ്ണ് നിറയുമ്പോ എന്റെ മനസ്സെന്താ പിടക്കുന്നെ.??? ഷാഹിദിനോട് അവൾ ചിരിച്ചോണ്ട് സംസാരിക്കുമ്പോ എനിക്കെന്തിനാ ദേഷ്യം വരുന്നേ???? @@@@@@@@@@@@@@@@@@@@@@@ ''എന്നാ ഞാൻ പോട്ടെ, ജിത്തൂന്റെ കൂടെ ചിലവഴിക്കാൻ ഈ രണ്ടു മൂന്നു ദിവസം കൂടിയേ ഉള്ളു.

അവന്റെ കൂടെ നിക്കാലോ എന്നുള്ളത് കൊണ്ട് മാത്രമാ ഞാൻ ഈ ക്യാമ്പിന് വന്നത്.'' എന്നും പറഞ്ഞു ശ്രീ എണീറ്റ് ജിത്തൂന്റെ അടുത്തേക്ക് പോയി. ഞാൻ പുറത്തേക്കു നോക്കി ഇരുന്നു. ബസ് കുറെ ദൂരം പോയി കഴിഞ്ഞിരുന്നു. പെട്ടെന്നാണ് ഒരു ബാഗ് വന്ന് എന്റെ മടിയിലേക്കു വീണത്. നോക്കിയപ്പോ ആദിയാണ്. ഞാൻ അത് തിരിച്ചെറിഞ്ഞു. അവനതു മോളിൽ വച്ചു എന്റടുത്തു വന്നിരുന്നു. ''പറഞ്ഞോ??'' ആദി പറഞ്ഞു. ''എന്ത്?'' എനിക്ക് മനസിലായില്ല. ''വേഗം പറഞ്ഞോ..'' അവൻ വീണ്ടും പറഞ്ഞു. ''എന്ത് പറയാൻ. ഇയാൾക്ക് വട്ടായോ.'' എനിക്ക് ദേഷ്യം വന്നു. ''എന്നോട് പറ ഐ ലവ് യൂന്ന്..'' അവൻ ലാലേട്ടനെ പോലെ അഭിനയിച്ചോണ്ടു പറഞ്ഞു. എന്നിട്ടെന്റെ അടുത്തേക്ക് വന്നു.. ''ഇയാൾക്ക് വട്ടായോ.. ഐ ലവ് യൂ അല്ല യൂ ആർ മാഡ് എന്നാ പറയണ്ടേ.'' എന്നും പറഞ്ഞു ഞാൻ അവനെ പിന്നോട്ടേക്കു തള്ളി. ''പിന്നെ ഐ ലവ് യൂ പറയാൻ പറ്റിയ ഒരു ചളുക്ക്. താങ്ക്യൂ പറയെടീ.. ഞാൻ ശ്രീയെ ഇങ്ങോട്ടു വിട്ടില്ലായിരുനെങ്ങിൽ കാണയിരുന്നു. ഇപ്പൊ അവൻ നിന്നേം പറ്റി ഇവിടെ ഇരുന്നേനെ.'' ആദി ദേഷ്യത്തോടെ പറഞ്ഞു. ''ഓ അതിനാണോ. ആഹ് താങ്ക്സ്...'' ഞാൻ അവനോടു പറഞ്ഞു. ''ഓ... താൻക്സ് പോലും, എടീ ഒരു ആത്മാർത്ഥതയോടെ നന്ദി പറയെടീ..'' അവൻ പുച്ഛത്തോടെ പറഞ്ഞു.

''ആഹ് എനിക്ക് ഇത്രയൊക്കെ ആത്മാർത്ഥതയെ ഉള്ളൂ.. വേണെങ്കി സ്വീകരിച്ചാ മതി.'' ഞാൻ അവനെ കളിയാക്കി കൊണ്ട് പറഞ്ഞു. ''ഓ തുടങ്ങിയോ... നിങ്ങക്ക് രണ്ടാൾക്കും അടി കയ്യുക എന്നല്ലാതെ മറ്റെന്തെങ്കിലും അറിയോ.'' അനന്ദു ചോദിച്ചു. ''അറിയാലോ അവൾക്കു വീഴാനും അവനു പിടിക്കാനും.'' അജു പറഞ്ഞ കേട്ടപ്പോ എല്ലാരും ചിരിച്ചു. ഞാനും ആദിയും ചമ്മി നാറി എന്ന് പറഞ്ഞാ മതിയല്ലോ. ആദി ഒന്നും മിണ്ടാതെ മുന്നോട്ടു നോക്കി ഇരുന്നു. ഞാൻ പുറത്തേക്കും. കുറച്ചു കഴിഞ്ഞപ്പോ ബസിൽ ലൈറ്റ് ഓഫ് ചെയ്തു. എല്ലാരും ഉറങ്ങി എന്ന് തോന്നുന്നു. ഒരു ശബ്ദവും ഇല്ല. ഞാൻ ചെരിഞ്ഞു ആദിയെ നോക്കി അവൻ കണ്ണും പൂട്ടി നല്ല ഉറക്കമാണ്. ഞാനവനെ നോക്കി ഇരുന്നു. എനിക്കെന്തു പ്രശ്നം വന്നാലും ഇവൻ ഹെല്പ് ചെയ്യാൻ എത്തുന്നുണ്ടല്ലോ... ഇവനാരാ സൂപ്പർമാനോ??? ഞാൻ തന്നെ ചിരിച്ചു പോയി. അതും ആലോചിച്ചു അവനേം നോക്കി ഞാനിരുന്നു. ''എന്താടി എന്റെ മുഖത്ത് വല്ല സിനിമയോ മറ്റോ ഓടുന്നുണ്ടോ. അതോ നിനക്കെന്നോട് പ്രേമം വല്ലോം തോന്നുന്നുണ്ടോ , എന്നേം നോക്കി ഇരിക്കാൻ.''

ഞാൻ അത്ഭുതപ്പെട്ടുപോയി. അവൻ കണ്ണടച്ചാണ്‌ ഇതൊക്കെ ചോദിച്ചേ. ''ഓ പിന്നേ, കണ്ടാലും മതി. ഞാൻ എന്തോ ഓർത്തു ഇരുന്നു പോയതാ.'' ഞാൻ പറഞ്ഞൊപ്പിച്ചു. ''നീയെന്താ ഉറങ്ങാത്തെ???'' അവൻ എന്നെ നോക്കി ചോദിച്ചു. ''എനിക്ക് ഇങ്ങനൊന്നും ഉറങ്ങാൻ പറ്റില്ല. പ്രത്ത്യേകിച്ചു യാത്ര ചെയ്യുമ്പോ.'' ഞാൻ പറഞ്ഞു. ''അതെന്നെ ആണോ, അതോ ഞാൻ അടുത്തിരിക്കുന്നോണ്ട് പേടിച്ചിട്ടാണോ.'' അവൻ ചിരിച്ചോണ്ട് ചോദിച്ചു. ''ആണെന്നും പറയാം.'' ഞാനവനെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി പറഞ്ഞു. അവന്റെ മുഖം മാറി. ''ആഹാ, എന്നാ മോളിവിടെ ഇരുന്നു ഉറങ്ങിക്കോ, ഞാൻ പോവാ..'' എന്നും പറഞ്ഞു ആദി എണീറ്റ്. ''അയ്യോ പോവല്ലേ, ഇയാൾ ഉള്ളോണ്ടാ ഞാൻ സമാധാനത്തിൽ ഇവിടെ ഇരിക്കുന്നെ...'' എന്നും പറഞ്ഞു ഞാൻ ആദീടെ കയ്യിൽ പിടിച്ചു അവനെ അവിടെ ഇരുത്തി.. ''ശരിക്കും..'' പുഞ്ചിരിച്ചു കൊണ്ട് അവനെന്റെ കണ്ണിലേക്കു നോക്കി ചോദിച്ചു. എനിക്കെന്തോ ഉള്ളിൽ വിറക്കുന്ന പോലെ തോന്നി. ഞാൻ വേഗം നോട്ടം മാറ്റി. ''എനിക്കുറക്കം വരുന്നു'' എന്നും പറഞ്ഞു വിൻഡോടെ മോളിൽ തലയും വച്ചു കണ്ണ് പൂട്ടി. ''ആഹാ ഇപ്പോളല്ലേ പറഞ്ഞെ നിനക്ക് ഉറക്കം വരില്ലാന്നു.'' ആദി ചോദിച്ചതിന് ഞാൻ മറുപടി ഒന്നും പറഞ്ഞില്ല. കണ്ണും അടച്ചു ഇരുന്നു. പെട്ടെന്ന് ബസ് നിർത്തി.

എന്റെ തല വിൻഡോയിൽ തട്ടി. അവൻ അത് കണ്ടു ചിരിച്ചു. ഞാനവനെ ദേഷ്യത്തോടെ നോക്കി തല തടവി. ''ആർകെങ്കിലും ബാത്‌റൂമിൽ പോവണമെങ്കിൽ ഇവിടെ പോവാം. ഇനി രാവിലെയേ പോവാൻ പറ്റൂ.." ബസ്സിലെ കിളി വന്നു പറഞ്ഞു. ഞാൻ മെല്ലെ എണീറ്റ് പിന്നിലേക്ക് നോക്കി, എല്ലാരും നല്ല ഉറക്കം. അനുവിനെയും നീനുവിനെയും വിളിച്ചു നോക്കി. പക്ഷെ ഒരനക്കവും ഇല്ല. ഞാൻ മെല്ലെ പുറത്തേക്കു നടന്നു. വേറെയും മൂന്നാലു കുട്ടികൾ ഉണ്ടായിരുന്നു. ബാത്‌റൂമിൽ പോയി ഇറങ്ങി നോക്കിയപ്പോൾ എല്ലാരും ബസ്സിൽ കേറി കഴിഞ്ഞിരുന്നു. ഞാൻ വേഗം കൈ കഴുകി തിരിഞ്ഞപ്പോൾ മുന്നിൽ നിന്ന ആളെ കണ്ടു ഞാൻ ഞെട്ടി പോയി.

''ഷബീർക്കാ.. നിങ്ങളെന്താ ഇവിടെ???'' ഞാൻ പേടിയോടെ ചോദിച്ചു. ''നിന്നെ കാണാൻ വന്നതാ.'' ഷബീർക്ക ഒരു വൃത്തികെട്ട നോട്ടത്തോടെ പറഞ്ഞു. ''എനിക്ക് പോണം'' എന്നും പറഞ്ഞു ഞാൻ വേഗം ബസ്സിലേക്ക് നടക്കാൻ തുടങ്ങിയതും അയാൾ പിറകിൽ നിന്നും വന്നു എന്റെ വാ പൊതി. ഒന്ന് ഒച്ച വെക്കാൻ പോലും കഴിയാതെ ഞാൻ അയാളുടെ കയ്യിൽ കിടന്നു പിടഞ്ഞു. പെട്ടെന്ന് കിട്ടിയ അവസരത്തിൽ ഞാൻ അവന്റെ കയ്യിൽ പിടിച്ചു കടിച്ചു. അവനെയും തള്ളി ഓടാൻ തുടങ്ങി. കുറച്ചു മുന്നോട്ടു പോയപ്പോൾ ഒരു കല്ലിൽ തട്ടി ഞാൻ വീഴാൻ പോയി. പക്ഷെ വീണില്ല. ആരോ എന്നെ പിടിച്ചു. ഞാൻ കണ്ണ് തുറന്നു നോക്കി. മുന്നിൽ ആദി. അവനെന്നെ ഒരു കൈ കൊണ്ട് പിടിച്ചിരിക്കുന്നു. ഞാൻ തിരിഞ്ഞു നോക്കി....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story