കോളേജ് ബസ് : ഭാഗം 29

രചന: റിഷാന നഫ്‌സൽ

''ട്ടേ'' എന്റെ കൈ ഉയർന്നു താണു.. ഷാഹി അവന്റെ കവിൾ പൊത്തി നിക്കുന്നു. അവനതു തീരെ പ്രതീക്ഷിച്ചിരുന്നില്ല. ഞാനും. പക്ഷെ എനിക്ക് സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു അവന്റെ വാക്കുകളും പ്രവർത്തിയും. അനന്ദുവും അജുവും ആദിയും എന്റെ നല്ല കൂട്ടുകാർ ആയിരുന്നു. പരിചയപെട്ടു കുറച്ചു നാളേ ആയിട്ടുള്ളുവെങ്കിലും ഒരു ആത്മബന്ധം ഉണ്ടായിരുന്നു ഞങ്ങടെ ഇടയിൽ. പിന്നെ അനന്ദുവും അജുവും എന്നോട് ഫ്രൻഡ് എന്നതിലുപരി ഒരു സഹോദരി എന്ന രീതിയിലാണ് പെരുമാറിയിട്ടുള്ളത്. അങ്ങനെ ഉള്ളവരെ ചേർത്ത വേണ്ടാത്തത് പറഞ്ഞപ്പോ എനിക്ക് സഹിച്ചില്ല. ''ടീ നീ എന്നെ തല്ലി അല്ലെ.. **##$$ മോളെ നിന്നെ ഞാൻ കാണിച്ചു താരാടി..'' എന്നും പറഞ്ഞവൻ അലറി. ''നീ ഞൊട്ടും... നീ എന്താ എന്നെ പറ്റി കരുതിയെ... ഒരു പെൺകുട്ടി അങ്ങോട്ടു വന്നു സംസാരിച്ചാൽ അവളുടെ മനസ്സിൽ വൃത്തികെട്ട ചിന്ത ആണുള്ളത് എന്നുള്ള നിന്നെ പോലെയുള്ള ചെറ്റകളുടെ ചിന്താഗതി കാരണമാണ് ഇവിടെ പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുന്നത്. അത് കൊണ്ടാണ് പല രക്ഷിതാക്കളും പെണ്മക്കളോടു ആൺകുട്ടികളുമായി സൗഹൃദം വേണ്ടാന്നു പറയുന്നേ.

നിന്നെപ്പോലെ ഉള്ള നികൃഷ്ട ജീവികൾ ആണ് നമ്മുടെ ഈ സമൂഹത്തിന്റെ ശാപം.'' ഞാൻ അതും പറഞ്ഞു കിതച്ചു. ''ഓ പിന്നെ ഇമ്മാതിരി പ്രസംഗവോന്നും എന്റടുത്തു വേണ്ട. നിന്നെയൊക്കെ എനിക്ക് നന്നായിട്ടറിയാം. നിന്നെപോലുള്ള കുറെ എണ്ണത്തിനെ ഞാൻ കണ്ടിട്ടുണ്ട്.'' അവൻ ദേഷ്യത്തോടെ പറഞ്ഞു. ''കണ്ടിട്ടുണ്ടാവും, നിങ്ങളെ വീട്ടിലുള്ള ആൾക്കാരുടെ സ്വഭാവം ആവും പുറത്തുള്ളവർക്കും എന്ന് വിചാരിക്കുന്നതിന്റെ കുഴപ്പമാ ഇത്.'' ഞാൻ അവന്റെ മുഖത്ത് നോക്കി പറഞ്ഞു. ''ടീ... എന്റെ വീട്ടുകാരെ പറഞ്ഞാലുണ്ടല്ലോ...'' അവൻ നിന്ന് കിതച്ചു. ''അതെന്താ നിങ്ങളെ വീട്ടുകാരെ പറഞ്ഞാൽ. ഞാനും ഒരാളുടെ വീട്ടിലെ കുട്ടിയാണെന്ന് നിങ്ങളോർത്തോ?? ഇപ്പൊ ഇത്രേം വൃത്തികേടൊക്കെ പറയുമ്പോ നിങ്ങൾക്കും വീട്ടിൽ ഉമ്മയും പെങ്ങളുമൊക്കെ ഉണ്ടെന്നു ഓർത്തോ?? അവരോടാണ് ഇങ്ങനൊക്കെ ആരെങ്കിലും സംസാരിച്ചതെങ്കിലോ.." അവൻ തല കുനിച്ചു നിന്ന്. ''ഇവിടെ നിർത്തിക്കോളണം, ഇനി മേലാൽ ഇമ്മാതിരി വൃത്തികേടുമായി വന്നാൽ ഇന്ന് കിട്ടിയത് വെറും സാമ്പിൾ ആണ് ഒറിജിനൽ വെടിക്കെട്ടു അന്ന് നടക്കും.. ഓർത്തോ..'' ഞാൻ പറഞ്ഞു.

''ആരും കണ്ടിട്ടില്ല അടി കിട്ടിയത്, വേഗം വിട്ടോ.. ഇപ്പൊ നീ വൃത്തികേട് പറഞ്ഞ എന്റെ ഫ്രണ്ട്സ് ഉണ്ടല്ലോ അവർ കേട്ടാ ചിലപ്പോ നീ ബാക്കി ഉണ്ടാവില്ല.'' അത് കേട്ടപ്പോ അവന്റെ മുഖത്തൊരു പേടി വന്നു. പെട്ടെന്ന് ആരോ കൈ കൊട്ടുന്നത് കേട്ട് ഞാൻ തിരിഞ്ഞു നോക്കി. ''ആദി".. ഞാൻ പറഞ്ഞു. ഷാഹി നിന്നു വിയർക്കാൻ തുടങ്ങി. ''അടിപൊളി, ഇത് ഞാൻ നിന്റടുത്തു നിന്നും പ്രതീക്ഷിച്ചില്ല. കലക്കി മോളെ. കൊട് കൈ.'' എന്നും പറഞ്ഞവൻ എന്റെ കൈ പിടിച്ചു കുലുക്കി. ''നിന്റടുത്തു നിന്നും ഞാനിതു പ്രതീക്ഷിച്ചതാ. അതോണ്ടാ ഇവളോട് പറഞ്ഞോണ്ടിരുന്നേ. പക്ഷെ ഇവളൊരു ബുദൂസ് ആയോണ്ട് ഞാൻ പറഞ്ഞത് കേട്ടില്ല. ഏതായാലും നിനക്ക് കിട്ടണ്ടത് കിട്ടിയല്ലോ.'' അതും പറഞ്ഞു ആദി ചിരിച്ചു. ഷാഹി ദേഷ്യത്തോടെ ഞങ്ങളെ നോക്കി. ''പിന്നെ ഇവളെ പറഞ്ഞിട്ടും കാര്യമില്ല. സഹവാസം ഞങ്ങളെ കൂടെ ആയിരുന്നല്ലോ, അപ്പൊ കരുതിക്കാണും എല്ലാവരും ഞങ്ങളെ പോലെ അമ്മേം പെങ്ങളേം ഫ്രണ്ടിനെമൊക്കെ തിരിച്ചറിയുന്നവരാണെന്നു.''

അത് പറയുമ്പോ ആദീടെ മുഖം ദേഷ്യം കൊണ്ട് ചുവക്കുന്നതു ഞാൻ കണ്ടു. ''ഒരു പെണ്ണിന്റെ മേൽ അവളുടെ സമ്മതമില്ലാതെ തൊടുന്നതല്ല ആണത്തം, മറിച്ചു അവളെ സുരക്ഷിതയാണെന്നു തോന്നിപ്പിക്കുന്നതാ ആണത്തം.'' എന്നും പറഞ്ഞു ആദി ഷാഹീടെ നെഞ്ചത്ത് തന്നെ ചവിട്ടി. വീണ്ടും അവനെ അടിക്കാൻ പോയി. ''വേണ്ട ആദി, പ്ലീസ്സ്. വാ..'' എന്നും പറഞ്ഞു ഞാനവന്റെ കയ്യിൽ പിടിച്ചു വലിച്ചോണ്ടു പോയി. @@@@@@@@@@@@@@@@@@@@@@@ ''നീ എന്തിനാ എന്നെ പിടിച്ചു വലിച്ചു കൊണ്ട് വന്നേ?? ഒരു നല്ല നാലടിയുടെ കുറവ് കൂടി ഉണ്ടായിരുന്നു അവനു.'' ഞാൻ ദേഷ്യം കൊണ്ട് കിതച്ചു. ''പ്ളീസ് ആദി വേണ്ട. വെറുതെ പ്രശ്നമാക്കണ്ട. മറ്റുള്ളവർ അറിഞ്ഞാൽ ട്രിപ്പ് കുളമാവും. ഇത് വേറെ ആരും അറിയണ്ട. പ്രത്ത്യേകിച് അനന്ദുവും അജുവും. അവർക്കതു വിഷമമാകും.'' ഷഹാന സങ്കടത്തോടെ പറഞ്ഞു. എന്തൊരു പെണ്ണാ ഇവള്. ഷാഹിദ് ഇത്രയും വൃത്തികേട് കാണിച്ചിട്ടും അവൾക്കു ഞങ്ങളെ കാര്യത്തിലാ വിഷമം. ഇവളെ പോലൊരു ഫ്രണ്ടിനെ കിട്ടിയത് ഭാഗ്യമാ. എന്റെ മനസൊന്നു തണുത്തു. എന്റെ പുഞ്ചിരിച്ചു കൊണ്ടുള്ള നോട്ടം കൊണ്ടാവണം അവൾ കണ്ണടയുടെ മുകളിലൂടെ എന്തെ എന്ന ഭാവത്തിൽ എന്നെ നോക്കി..

''നീ ആള് ഞാൻ വിചാരിച്ച പോലെ അല്ലലോടീ സോഡാകുപ്പീ..'' ഞാൻ അവളെ ദേഷ്യം പിടിപ്പിക്കാനായി പറഞ്ഞു. ''സോഡാകുപ്പീ ഇയാളുടെ മറ്റവൾ.'' ഷഹാന ദേഷ്യത്തോടെ പറഞ്ഞു. ''നീ അല്ലെ പറഞ്ഞെ എന്നെ കല്യാണം കഴിക്കാമെന്നു അപ്പൊ നീ അല്ലെ എന്റെ മറ്റവൾ.'' എന്നും പറഞ്ഞു ഞാനവളെ കണ്ണിറുക്കി കാണിച്ചു. ''അയ്യടാ നല്ല പൂതി.'' എന്നും പറഞ്ഞവൾ അടുത്തിരുന്ന ഡ്രെസ്സിന്റെ ഹേങ്ങർ കൊണ്ട് എന്റെ കയ്യിലടിച്ചു. ഞങ്ങൾ ചിരിച്ചു. അവളുടെ ചിരി കണ്ടപ്പോ സമാധാനമായി. ''എന്താ സാർ വേണ്ടത്, വൈഫിനു എത്ര മാസമായി??'' ഒരു സെയിൽസ്മാൻ വന്നു ചോദിച്ചു. അവളുടെ കയ്യിൽ ഉള്ളത് ഒരു കുഞ്ഞു ഡ്രെസ്സും വല്യ ഡ്രെസ്സും ഒരുപോലെ ഉള്ളത്. ഞങ്ങൾ ചുറ്റും നോക്കി. മറ്റേർണിറ്റി വെയേഴ്സ് എന്ന ബോർഡ് കണ്ടു. പടച്ചോനെ ഇത് സ്ത്രീകൾ പ്രെഗ്നന്റ് ആവുമ്പൊ വന്നു ഡ്രസ്സ് എടുക്കുന്ന സ്ഥലമല്ലേ.. ഞാൻ ആരിഫാത്തയുടെ കൂടെ ഒരിക്കെ പോയിട്ടുണ്ട് ഇങ്ങനൊരു സ്ഥലത്തു. ഇവൾക്ക് വിളിച്ചോണ്ട് വരാൻ വേറെ ഒരു സ്ഥലവും കിട്ടിയില്ലേ... ഞാനാകെ ചമ്മി, അവളുടെ മുഖമാണെങ്കിൽ നാണം കൊണ്ട് ചുവന്നു.

"ഇത് നല്ലൊരു ഓഫർ ആണ്. അമ്മേടെ ഡ്രെസ്സിന്റെ കൂടെ കുഞ്ഞുടുപ്പു ഫ്രീ. വേറെയും കളറൊക്കെ ഉണ്ട്. ആൺകുട്ടികളുടെ വേണോ അതോ പെൺകുട്ടികളുടെ വേണോ???" അയാൾ ഒറ്റ ശ്വാസത്തിൽ ചോദിച്ച കേട്ടപ്പോ എനിക്ക് തല കറങ്ങി. ''അയ്യോ ചേട്ടാ ഞങ്ങടെ കല്യാണം കഴിഞിട്ടില്ല...'' ഞാൻ പറഞ്ഞു. ''ഏ, കല്യാണത്തിന് മുന്നേ തന്നെ ഒപ്പിച്ചോ??? ഇപ്പോളത്തെ പിള്ളേരുടെ ഒരു കാര്യം..'' അയാൾ അത്ഭുതത്തോടെ ചോദിച്ചു. ''അയ്യോ അല്ല ചേട്ടാ. ഇതെന്റെ ഫ്രൻഡ് ആണ് ഭർത്താവല്ല. ഞങ്ങള് കോളേജിന്ന് ടൂർ വന്നതാ. സ്ഥലം മാറി ഇങ്ങോട്ടു എത്തിയതാ..'' ഷഹാന ഒറ്റ ശ്വാസത്തിൽ പറഞ്ഞു. ''ആണോ,സോറി മക്കളെ. നിങ്ങളെ കണ്ടപ്പോ തെറ്റിദ്ധരിച്ചതാ. രണ്ടാളും തമ്മിൽ നല്ല ചേർച്ച.. ഭാര്യയും ഭർത്താവുമാണെന്നേ കണ്ടാൽ പറയൂ..'' എന്നും പറഞ്ഞു അയാള് പോയി. ഞാനവളെ നോക്കി ഒന്ന് ഇളിച്ചു. അവളാണെങ്കി നാണം കൊണ്ട് മുഖമൊക്കെ ചുവന്നു തുടുത്തിരിക്കുന്നു. ''ഭാഗ്യം വേറെ ആരും കണ്ടില്ല...'' ഞാൻ പറഞ്ഞു. അവൾ അതെയെന്ന് തലയാട്ടി.

''ഇല്ല ആരും കണ്ടിട്ടില്ല...'' ശബ്ദം കേട്ട ഭാഗത്തേക്ക് ഞങ്ങൾ നോക്കി. അജു അനന്ദു നീനു അനു കൂടെ ജിത്തുവും ശ്രീയും. ''ഭാര്യക്ക് എത്ര മാസം ആയെടാ??? കുട്ടി ആണോ അതോ പെണ്ണോ??? എപ്പോളാ പ്രസവം... '' അജു ചോദിച്ച കേട്ട് അവിടെ ഒരു കൂട്ടച്ചിരി ഉയർന്നു. പടച്ചോനെ ഇതിലും വല്യ പണി ഇനി കിട്ടാനില്ല. അവര് ഞങ്ങളെ കളിയാക്കി കൊല്ലും. അനന്ദുവിനാണെങ്കി ചിരി നിർത്താനെ പറ്റുന്നില്ല. ഇതൊക്കെ കേട്ട് ഷഹാന വേഗം തിരിഞ്ഞു ഓടാൻ നോക്കിയതും സ്ലിപ് ആയി എന്റെ മേൽ വീഴാൻ പോയി. ഞാനവളെ പിടിച്ചു. മതിയല്ലോ പിന്നെ ചിരിയുടെ മേളം ആയിരുന്നു. ''ടാ സൂക്ഷിച്ചു, മൂന്നാം മാസം വരെ ശരീരം ഇളകാൻ പാടില്ല.'' അനന്ദു പറഞ്ഞ കേട്ടപ്പോ എനിക്ക് ദേഷ്യം വന്നു. ''എടീ നീയെന്താ ജോമോളോ.. ഇടയ്ക്കിടെ വീഴാൻ.'' ഞാൻ ദേഷ്യത്തോടെ ചോദിച്ചു. ''അതെ, ഇയാളോട് ആരെങ്കിലും പറഞ്ഞോ പിടിക്കാൻ.'' അവളും വിട്ടില്ല. ''അതേടി, തെറ്റ് എന്റടുത്താ. ഇനി മൂക്കും കുത്തി വീണാലും പിടിക്കില്ല.'' ഞാൻ ദേഷ്യത്തോടെ പറഞ്ഞു. ''അതിനു വീഴണേൽ ആദ്യം നീ അവളെ വിടണ്ടേ..'' അനു പറഞ്ഞപ്പോഴാ ഞങ്ങൾ ശ്രദ്ധിച്ചേ.

അവൾ ഇപ്പോഴും എന്റെ കൈക്കുള്ളിലാണ്. എല്ലാരും വീണ്ടും ചിരിച്ചു. ഷഹാന വേഗം നേരെ നിന്നു. ഞങ്ങൾ രണ്ടു സൈഡിലേക്ക് നോക്കി പുറത്തേക്കു നടന്നു. @@@@@@@@@@@@@@@@@@@@@@@ ഛേ.. പിന്നേം ചമ്മി. എന്റെ കാലിനെന്താ കുഴപ്പം. എപ്പോ നോക്കിയാലും വീണൊണ്ടിരിക്കും. ആദി ആണെങ്കി ഞാൻ വീഴാൻ കാത്തു നിക്കുന്ന പോലെ പിടിക്കാനെപ്പോഴും റെഡി ആയിട്ടുണ്ടാവും. എനിക്ക് ചിരി വന്നു. ''എന്താടി ഒറ്റയ്ക്കു നിന്നു ചിരിക്കുന്നേ???'' നീനുവാണ്. ''ആ ഗർഭാവസ്ഥയിൽ ഇതൊക്കെ സാധാരണ അല്ലെ.. നീ കേട്ടിട്ടില്ലേ, മൂഡ് സ്വിങ്സ് എന്ന്..'' അനു എന്നെ കളിയാക്കി. ''മൂഡ് സ്വിങ്സ് അല്ലെടീ നിന്റെ മൂട് ഞാൻ ഇന്ന് അടിച്ചു കലക്കും'' എന്നും പറഞ്ഞു ഞാൻ അവളെ പിന്നാലെ ഓടി. ഉച്ചയ്ക്ക് നല്ല നാടൻ സദ്യ കഴിക്കാൻ ഞങ്ങള് പോയി. എല്ലാവരും ടേബിളിൽ ഇരുന്നപ്പോ ഷാഹി വന്നു എന്നോട് ''സോറി'' എന്ന് പറഞ്ഞിട്ട് പോയി. എനിക്കൊന്നും മനസ്സിലായില്ല. അവനു എവിടുന്നാ നല്ല ബുദ്ധി തോന്നിയെ. ഞാൻ ആദിയെ നോക്കി.

അവൻ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്ന മട്ടിൽ മോളിലോട്ടു നോക്കി ഇരിക്കുന്നു. ''ഏ, ഇതെന്തിനാ അവൻ നിന്നോട് വന്നു സോറി പറഞ്ഞെ??'' അനു അത്ഭുതത്തോടെ ചോദിച്ചു. ''അതെ, അവനെന്തു പറ്റി. മുടന്തിയാണല്ലോ നടത്തം.'' നീനു പറഞ്ഞപ്പോളാ ഞാനും അത് ശ്രദ്ധിച്ചേ. അവൻ ഞൊണ്ടി ഞൊണ്ടി ആണ് നടക്കുന്നെ. മുഖത്ത് അവിടേം ഇവിടേം ഒക്കെ കരിനീലിച്ച പാടുകൾ. ആരോ എന്ത് പറ്റി എന്ന് ചോദിച്ചപ്പോൾ 'വീണതാണെന്നു' പറഞ്ഞു. ഞാൻ ആദിയെ നോക്കി.. ''ഏയ് ഞാനൊന്നും ചെയ്തില്ല.'' അവൻ കൈ മലർത്തി. ''ആദി എന്ത് ചെയ്തില്ലെന്ന്.'' അനു സംശയത്തോടെ ചോദിച്ചു. ''അവനല്ല ഞങ്ങളാ ചെയ്തേ. കൂടെ ജിത്തുവും ഉണ്ടായിരുന്നു.'' അജു പറഞ്ഞു. ''മോളെന്തിനാ ഞങ്ങളോട് മറച്ചു വച്ചേ..'' അനന്ദു ചോദിച്ചു. ഞാൻ മുഖം കുനിച്ചിരുന്നു. ജീവിതത്തിന്റെ തമാശയോർത്തു പോയി. ഒരുഭാഗത്തു ഒരുമിച്ചു വളർന്നിട്ടും എന്നെ വെറുമൊരു ശരീരമായി മാത്രം കാണുന്ന ഷബീർക്ക. മറുഭാഗത്തു വെറും ഒന്ന് രണ്ടു മാസത്തെ പരിചയമുള്ള അജുവും അനന്ദുവും, വെറും വാക്കാൽ എന്നെ മുറിവേൽപ്പിച്ചവനെ അടിച്ചൊതുക്കിയിരിക്കുന്നു.

എന്റെ കണ്ണ് നിറഞ്ഞു വന്നു. ''എന്ത് കാര്യം മറച്ചു വച്ചൂന്നാ...'' അനു ചോദിച്ചു. ഞാൻ ഉണ്ടായതൊക്കെ അവരോടു പറഞ്ഞു. ''ആ പട്ടിയെ അടിച്ചാപ്പോരാ, കൊല്ലണം.. എന്നും പറഞ്ഞു അനു എണീറ്റു.'' ഞാനവളെ പിടിച്ചവിടെ ഇരുത്തി. ''അവനു ആവശ്യത്തിനുള്ളത് ഞങ്ങൾ കൊടുത്തിട്ടുണ്ട്.'' അജു പറഞ്ഞു. ''ഇതൊക്കെ എപ്പോ സംഭവിച്ചു.'' ഞാൻ അത്ഭുതപ്പെട്ടു. ''നീ അനൂന്റെ പിന്നാലെ പോയില്ലേ, അപ്പൊ ഷാഹിദ് വാഷ്‌റൂമിലേക്കു പോണത് കണ്ടു. അവനെ കണ്ടു ഇവന്റെ മുഖം മാറുന്നത് ഞാൻ ശ്രദ്ധിച്ചു. ആദ്യം ചോദിച്ചപ്പോ ഒന്നും പറഞ്ഞില്ലെങ്കിലും പിന്നെ നടന്നതൊക്കെ ആദി പറഞ്ഞു.'' അജു പറഞ്ഞു. ''ഞങ്ങൾക്ക് വിഷമമാകും അതോണ്ട് ഞങ്ങളോട് പറയണ്ട എന്ന് നീ പറഞ്ഞ കാര്യവും.'' അനന്ദു പറഞ്ഞു. ''പിന്നെ ഒന്നും ആലോചിച്ചില്ല നേരെ വാഷ്‌റൂമിലേക്കു പോയി അവനെ ഒന്ന് വിസ്തരിച്ചു കണ്ടു.'' ആദി ചിരിച്ചോണ്ട് പറഞ്ഞു. ''ഞങ്ങളവനെ പെരുമാറിക്കൊണ്ടിരിക്കുമ്പോളാണ് ജിത്തു അങ്ങോട്ടേക്ക് വന്നത്. ആദ്യം ഇവൻ ഞങ്ങളെ പിടിച്ചു വെക്കാൻ നോക്കിയെങ്കിലും കാര്യം പറഞ്ഞപ്പോ ഇവനും കൊടുത്തു രണ്ടുമൂന്നെണ്ണം.'' അജു ചിരിച്ചോണ്ട് പറഞ്ഞു.

''പിന്നെ കിട്ടിയ ചാൻസ് മുതലാക്കണ്ടേ.. അവനെ ഞാൻ നോക്കി വച്ചിരിക്കുവാരുന്നു. ഇവളുടെ പിന്നാലെ കുറച്ചായി ഒലിപ്പിച്ചു നടക്കുന്നു.'' ജിത്തു ശ്രീയെ നോക്കി കൊണ്ട് പറഞ്ഞു. ''അതെ ഒരു മാതിരി നോട്ടവും സംസാരവും. അറിയാത്ത പോലെ വന്നു തട്ടേമുട്ടേം ചെയ്യും തെണ്ടി..'' ശ്രീ വെറുപ്പോടെ പറഞ്ഞു. ''ആഹാ അങ്ങനേം ഉണ്ടായോ അപ്പൊ കുറേക്കൂടി കൊടുക്കണമായിരുന്നു..'' ആദി ദേഷ്യത്തോടെ പറഞ്ഞു. ''ഏതായാലും ഇതോടെ അവൻ നന്നാവുമെന്നു പ്രതീക്ഷിക്കാം അല്ലെ..'' നീനു ചോദിച്ചു. ''ഒരു ഗാറന്റിയും ഇല്ല മോളേ.. അവൻ പണ്ടാരോ പറഞ്ഞ പട്ടിയെ പോലെയാ..'' അജു പറഞ്ഞു. ''ഏതു പട്ടി???'' ഞങ്ങൾ ചോദിച്ചു. ''ആ വാല് കുഴലിലിട്ടിട്ടും നിവരാത്ത പട്ടി.. അത് പോലെയാ.'' ഞങ്ങൾ എല്ലാരും ചിരിച്ചു. അപ്പോളേക്കും ചോറ് വന്നു. നല്ല അടിപൊളി ചോറും കറികളും. രണ്ടു തരം പായസവും.. ഞങ്ങൾ നല്ല ആസ്വദിച്ചു കഴിച്ചു. ഞങ്ങടെ ഈ കളിചിരിയൊക്കെ കണ്ടു ദേഷ്യം കൊണ്ട് പല്ലിറുമുന്ന ഒരാൾ ഞങ്ങൾക്ക് പിറകിൽ തന്നെ ഉണ്ടായിരുന്നു എന്ന് ഞങ്ങളറിഞ്ഞില്ല.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story