കോളേജ് ബസ് : ഭാഗം 3

College bus

രചന: റിഷാന നഫ്‌സൽ

"നിർതെതടോ.. " ബസ് ഒന്നു കുലുങ്ങിയോ..ഏയ് ഇല്ലാ.. അത്ര സൗണ്ട് ഇല്ലാരുന്നു അല്ലേ.. ആഹ് കണ്ട്രോൾ ചെയ്യുന്നേനും ഒരു പരിധി ഇല്ലേ.. "ഇയാൾ കുറേ സമയം ആയല്ലോ തുടങ്ങിയട്ട്... പോട്ടേന്നു വിചാരിച്ചു മിണ്ടാതിരുന്നപ്പോൾ തലയിൽ കേറി സിനിമാറ്റിക് ഡാൻസ് കളിക്കുന്നോ...????" അവനാകെ ഷോക്ക് അടിച്ച പോലായി... "അറിയാതെ പറ്റിയതാണെന്ന് പറഞ്ഞില്ലേ, അറിഞ്ഞു കൊണ്ടാണെങ്കിൽ കാണാൻ നല്ല ലുക്ക് ഉള്ള ആരുടേലും മേലേക് വീഴുമായിരുന്നല്ലോ..."

വീണ്ടുമൊരു കൂട്ടച്ചിരി.. അവൻ അവന്റെ ഫ്രണ്ട്സിനെ നോക്കി പേടിപ്പിച്ചു.. അവർ ചിരി നിർത്തി. "മോന്ത കണ്ടാലും മതി.. പൂച്ച വെള്ളം കുടിക്കില്ല.." "പൂച്ച അല്ലെടി പട്ടി.." അനു എന്നെ തിരുത്തി.. ഓ അതിന്റിടയ്കകാ ഓൾടെ ഒരു പട്ടി.. "ഇവന്റെ മോന്ത കണ്ടാൽ ആർക്കും വെള്ളം കുടിക്കാൻ തോന്നില്ല..." ഞാനവളെ നോക്കി പറഞ്ഞു... "നിനക്കു വീട്ടീന്ന് ഭക്ഷണം തരാത്തത് എന്റെ കുറ്റമാണോ... പെൻസില് പോലെ ഉണ്ടല്ലോ... " അതു ഞമ്മള് വെറുതെ ഓനെ ചൂടാക്കാൻ വേണ്ടി പറഞ്ഞതാണ് കേട്ടോ.. അവൻ ആളൊരു ചുള്ളനാ....

6 പാക്‌ ഒന്നും ഇല്ലെങ്കിലും ആളൊരു ജിമ്മനാണെന്നു കണ്ടാൽ അറിയാം. ഇരു നിറം ആണെങ്കിലും കാണാൻ നല്ല ലുക്ക് ഉണ്ട്... നമ്മളെ സ്വപ്നത്തിലെ ആളെ പോലെ ഉണ്ട് ഏകദേശം.. ഒരു താടിന്റെ കുറവ് മാത്രം.. അതൊരു വല്യ കുറവ്‌ തന്നെയാണ് കേട്ടോ... നല്ല കട്ട താടി ഉള്ള ആളെയേ കെട്ടുള്ളൂന് ഞമ്മൾ ആദ്യമേ തീരുമാനിച്ചതാ... ഞമ്മൾ എന്ന് പറഞ്ഞാൽ ഞങ്ങൾ നാലു പേരും. ചേ, വർജിഗ്ഗ ശത്രുവിന്റെ സൗന്ദര്യം ആസ്വദിക്കരുതെന്നു പ്രിത്വിരാജ് ക്‌ളാസ്സ്‌മെയിറ്റ്‌സ്ൽ പറഞ്ഞത് ഞമ്മള് പെട്ടെന്ന് മറന്നു പോയി...

"ടീ, നിന്നെക്കാൾ നീളമുണ്ടലോടീ നിന്റെ നാക്കിന്." വീണ്ടും അവന്റെ ഒരു അടാർ ഡയലോഗ്.. "അതെന്താ ഇയാളെ കണ്ണിൽ മെഷറിങ് ട്ടേപ്പ് ഒട്ടിച്ചു വച്ചിട്ടുണ്ടോ... " ഞമ്മളും വിട്ടില്ല.. "എവിടുന്ന് വന്നെടാ ഈ സാധനം... " അവന്റെ തൊട്ടടുത്ത ഇരു്ന്നവൻ പറഞ്ഞു. "വീട്ടീന്ന്..." മറുപടി പറഞ്ഞത് അനുവാണ്. "ആഹാ ഫ്രണ്ടിന്റെ നാക്കിനും നീളം കൂടുതൽ ആണല്ലോ.." അവന്റെ ഫ്രണ്ട് ആണ് പറഞ്ഞത്. "എങ്ങനെ ആവാതിരിക്കും ഇവൾടെ അല്ലെ ഫ്രണ്ട്". ആദിയാണ് പറഞ്ഞത്.

"അതു ഇയാളുടെ..." പറഞ്ഞു തീരുന്നേനു മുന്നേ അനു എന്റെ കയ്യും പിടിച്ചു വലിച്ചു ബസിന്റെ ഡോറിന്റെ അടുത്തേക് പോയി.. വേറൊന്നുമല്ല ഞങ്ങളുടെ സ്റ്റോപ്പ് എത്തിയിരുന്നു. ബസിൽ നിന്നും ഇറങ്ങി സൈഡിൽ നിക്കുമ്പോൾ കണ്ടു എന്നെ തന്നെ നോക്കി നിക്കുന്ന ദേഷ്യം കൊണ്ട് ചുവന്ന രണ്ടു കണ്ണുകൾ......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story