കോളേജ് ബസ് : ഭാഗം 31

College bus

രചന: റിഷാന നഫ്‌സൽ

എന്റെ മുന്നിൽ നിക്കുന്ന ആളെ കണ്ടു ഞാൻ ഞെട്ടി എന്റെകൈ വിടുവിക്കാൻ ശ്രമിച്ചു. പക്ഷെ പറ്റിയില്ല. ''നീ എന്താടി വിചാരിച്ചേ, രക്ഷപ്പെടാമെന്നോ??? നടക്കില്ല മോളേ. ദൈവം തമ്പുരാൻ വിചാരിച്ചാൽ പോലും നിന്നെ രക്ഷിക്കാൻ പറ്റില്ല.'' ഷബീർക്കാന്റെ അട്ടഹാസം കേട്ട് ഞാൻ പേടിച്ചു വിറച്ചു. ''പ്ളീസ് എന്നെ വിട്.'' ഞാൻ കൈ വിടുവിക്കാൻ ശ്രമിച്ചു കൊണ്ടേ ഇരുന്നു. ''ഇതൊക്കെ ഞാൻ വീട്ടിൽ പറഞ്ഞാലുള്ള അവസ്ഥ ഇക്കാക്ക് അറിയാല്ലോ. എന്നെ വിട് ഇല്ലെങ്കിൽ ഞാൻ എന്തായാലും പറയും.'' അത് കേട്ടപ്പോ അവനെന്റെ കൈ വിട്ടു. ''പറയെടീ, നീ പോയി പറയ്. പറഞ്ഞാ പിറ്റേന്ന് തന്നെ നിനക്കൊരു മരണവാർത്ത കേൾക്കാം. സോറി ഒന്നല്ല, നാല്... ശർമിയും അവളുടെ രണ്ടു പിള്ളേരും പിന്നെ അവളുടെ ഉമ്മയും..'' എന്ന് പറഞ്ഞവൻ പൊട്ടി ചിരിച്ചു. അത് കേട്ടപ്പോൾ ഞാൻ ഒന്നൂടി തളർന്നു പോയി. അവൻ എന്റെ കൈ പിടിച്ചു വലിച്ചു പുറത്തേക്കു നടക്കാൻുടങ്ങി.

എന്ത് ചെയ്തിട്ടും കൈ വിടുന്നില്ലാന്നു കണ്ടപ്പോ ഞാൻ ആ കൈ പിടിച്ചു കടിച്ചു. ''ആ...'' അവൻ വേദന കൊണ്ട് പുളഞ്ഞു. എന്നെ തട്ടി മാറ്റി എന്റെ കവിളിൽ അടിക്കാൻ കൈ ഉയർത്തിയതും ഷബീർക്കന്റെ നെഞ്ചിലൊരു ചവിട്ടു കൊണ്ടതും ഒരുമിച്ചായിരുന്നു. ഞാൻ തിരിഞ്ഞു നോക്കി. മുന്നിൽ നിക്കുന്ന ആളെ കണ്ടു എനിക്ക് ശ്വാസം നേരെ വീണു. ''ആദീ'' എന്നും വിളിച്ചു ഞാൻ അവന്റെ നെഞ്ചിലേക്ക് വീണു. @@@@@@@@@@@@@@@@@@@@@@@ അവളുടെ ആ അവസ്ഥ കണ്ടപ്പോ എനിക്ക് ദേഷ്യം അടക്കാൻ ആയില്ല. ഷഹനാന്റെ കയ്യും കാലും വിറച്ചിട്ടു നിക്കാൻ വയ്യ. ഞാനവളെ ഒരു കൈ കൊണ്ട് എന്റെ നെഞ്ചിലേക്ക് ചേർത്ത് ഇറുകെ പിടിച്ചു. അവൾ കരഞ്ഞോണ്ട് എന്നിലേക്ക്‌ കൂടുതൽ പറ്റിച്ചേർന്നു. അപ്പൊ ഇവനാണ് ഷബീർ. അവളുടെ ഉറക്കത്തിലും വന്നു പേടിപ്പിക്കുന്നവൻ. കാണാൻ നല്ല ലുക്ക് ആണേലും കയ്യിലിരുപ്പ് ഇതല്ലേ. പിന്നെങ്ങനെ പേടിക്കാതിരിക്കും. ഇവനെ എവിടെയോ കണ്ട പോലെ തോന്നുന്നല്ലോ, എവിടെയാ???? ഞാൻ ആലോചിച്ചു. ഓർമ്മ കിട്ടുന്നില്ല. ''ടാ'' എന്നും പറഞ്ഞു ഷബീർ എന്റെ നേരെ വന്നതും വീണ്ടും ഞാനവന്റെ നെഞ്ചിൽ തന്നെ ഇടിച്ചു.

അവളെ മെല്ലെ എന്നിൽ നിന്നും അടർത്തി മാറ്റാൻ നോക്കിയെങ്കിലും പെണ്ണ് വിടുന്നില്ല. എന്നെ കൂടുതൽ ഇറുകെ പിടിച്ചു. രണ്ടു കൈ കൊണ്ടും അവളുടെ മുഖം കയ്യിലെടുത്തു കണ്ണിലേക്കു നോക്കി പറഞ്ഞു, ''ഞാനില്ലേ കൂടെ, പിന്നെന്തിനാ പേടിക്കുന്നെ...'' അത് കേട്ടപ്പോ അവളൊന്നു പുഞ്ചിരിച്ചു, എന്നിട്ടെന്റെ പിറകിൽ വന്നു നിന്നു. ഷബീറിനെ നോക്കിയതും സൈഡിൽ നിന്നും ഒരു ഇടി കിട്ടിയതും ഒരുമിച്ചായിരുന്നു. നോക്കുമ്പോൾ അന്ന് ഐസ് ക്രീം പാർലറിൽ വച്ച് ഞാൻ അടിച്ചവൻ. ഈ തെണ്ടി എന്താ ഇവിടെന്നു ആലോചിക്കുമ്പോഴേക്കും അടുത്തതും കിട്ടി ഞാൻ താഴെ വീണു.''ആദീ'' അവൾ കരഞ്ഞു കൊണ്ട് വിളിച്ചു. ഞാനവളെ നോക്കി ഒന്നുമില്ലാന്നു പറഞ്ഞു എണീറ്റ് പൊടി തട്ടി. അപ്പോളേക്കും ദേ വന്നു ഒരുത്തനും കൂടി. അത് കണ്ടപ്പോ എനിക്ക് പേടി തോന്നി. മൂന്നാളും ഒറ്റക്കൊറ്റക്ക് വന്നാൽ കുഴപ്പമില്ല, പക്ഷെ ഒരുമിച്ചു വന്നാൽ പാടാണ്. വരുന്നിടത്തു വച്ച് കാണാം എന്നും വച്ച് ഇടി തുടങ്ങി. എനിക്ക് പറ്റുന്ന പോലെ ഒക്കെ ഞാൻ അവരെ എതിർത്തു.

അവളെ തൊടാൻ വിട്ടില്ല. ഞാൻ ഏകദേശം ക്ഷീണിച്ചിരുന്നു. പെട്ടെന്നാണ് ഷഹാന ''ആദീ ബാക്കിൽ നോക്ക്'' എന്ന് പറഞ്ഞത്. തിരിഞ്ഞു നോക്കിയപ്പോ കണ്ടത് ഷബീർ ഒരു വടി എടുത്തു എന്റെ നേരെ ഓങ്ങി നിക്കുന്നതാണ്. മാറാനുള്ള സമയം കിട്ടില്ലാന്നു മനസ്സിലായി. ഞാൻ കണ്ണ് പൂട്ടി. ''ട്ടേ'', അടിച്ച ശബ്ദം കേട്ടെങ്കിലും എനിക്ക് കൊണ്ടില്ല. കണ്ണ് തുറന്നു നോക്കിയപ്പോ മുന്നിൽ അനന്ദുവും അജുവും ജിത്തുവും അവന്റെ രണ്ടു സുഹൃത്തുക്കളും. പിന്നെ പൊരിഞ്ഞ അടി ആയിരുന്നു. മൂന്നെണ്ണത്തിനെയും അടിച്ചു പഞ്ചറാക്കി. ഞാൻ കയ്യിൽ കിട്ടിയ വടി കൊണ്ട് ഷബീറിന്റെ തലക്കടിക്കാൻ പോയതും ഷഹാന വേണ്ടെന്നു പറഞ്ഞു എന്റെ കയ്യിൽ പിടിച്ചു. ജിത്തുവിന്റെ ഫ്രണ്ട്സിനോട് നന്ദി പറഞ്ഞു. അവരവിടുന്നു പോയി. അപ്പൊ അനുവും നീനുവും ശ്രീയും അവിടെ എത്തി. അനു ഷബീറിനെ കണ്ടതും ചൂടായി,

''ഈ തെണ്ടി എന്താ ഇവിടെ???'' ''ഇവനാണ് ഇവളെ ഉപദ്രവിക്കാൻ ശ്രമിച്ചേ. നിനക്കറിയോ ഇവനെ..'' അനന്ദു ചോദിച്ചു. ''ഇവൻ ഷാനൂന്റെ ഉപ്പൂപ്പാന്റെ അനിയന്റെ മോനാ..'' അത് കേട്ടതും ഞാൻ ഷഹാനയെ നോക്കി. അവൾ തലയാട്ടി അതെയെന്ന് പറഞ്ഞു. ''എന്നിട്ടാണോ ഇവൻ ഈ ചെറ്റത്തരം കാണിച്ചേ...'' എന്നും പറഞ്ഞു അജു അവന്റെ മുഖത്തടിച്ചു. ഷബീർ പിന്നോട്ടേക്കു വീണു. ''അതിനു ഒരു കാരണം ഉണ്ട്.'' അനു അവൾക്കു അറിയുന്ന കാര്യങ്ങളൊക്കെ പറഞ്ഞു. അവൻ ഷഹാനയെ ഉപദ്രവിക്കാൻ നോക്കിയതും അവളവന്റെ തലയിടിച്ചു പൊട്ടിച്ചതുമൊക്കെ. കേട്ടപ്പോ എന്റെ കൈ തരിച്ചു വന്നു. അവനെ അടിക്കാൻ പോയതും അവളെന്റെ കയ്യിൽ പിടിച്ചു വച്ചു. ''വേണ്ട ആദീ, ഇതൊക്കെ ഞാനന്ന് കാണിച്ച പൊട്ടത്തരത്തിനു എനിക്ക് കിട്ടിയ ശിക്ഷയാണ്. ഇവനെ പോലൊരു ചെറ്റയെ ഇഷ്ടപെട്ടതിന്റെ ശിക്ഷ.'' ഷഹാന പറഞ്ഞു. ''അതെ ശിക്ഷ തന്നെയാ, എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ മുതിർന്നൊരാളോട് ഇഷ്ടം തോന്നുന്നത് തെറ്റൊന്നുമല്ല. അത് ആ പ്രായത്തിന്റെ പക്വത ഇല്ലായ്മ ആണ്. പക്ഷെ അവൻ ചെയ്ത വൃത്തികേട് പുറത്തു പറയാതിരുന്നത് തെറ്റ് തന്നെയാ. അന്ന് നീ അത് ചെയ്യാനുള്ള ധൈര്യം കാണിച്ചിരുന്നെങ്കിൽ ഇത്രയും നാൾ നിനക്കിവനെ പേടിക്കേണ്ട കാര്യം ഉണ്ടാവില്ലാരുന്നു.''

ഞാൻ ദേഷ്യത്തോടെ പറഞ്ഞു. ''ഇപ്പോളും വൈകിയിട്ടില്ല, അവനു ശിക്ഷ കൊടുക്കാൻ.'' ''വേണ്ട എനിക്കൊന്നും ചെയ്യണ്ട. നമുക്ക് പോവാം പ്ളീസ്..'' എന്നും പറഞ്ഞു അവളെന്റെ കയ്യിൽ പിടിച്ചു വലിച്ചു. ''ഇത് പോലെ പ്രതികരിക്കാത്തത് കൊണ്ടാണ് ഇവനെപ്പോലുള്ളവർ നിന്നെ പോലുള്ള പെൺകുട്ടികളോട് ഇങ്ങനെയൊക്കെ കാണിക്കുന്നേ.'' ഞാൻ അവളോട് പറഞ്ഞു. അവൾ തിരിഞ്ഞു എന്റെ മുഖത്തേക്ക് നോക്കി. നേരെ പോയി ഷബീറിന്റെ മുഖത്ത് തന്നെ കൊടുത്തു ഒരെണ്ണം. ''ടീ, നീ എന്നെ തല്ലി അല്ലെ.. $%$%$$%മോളേ നിന്നെ വെറുതെ വിടില്ല ഞാൻ..'' ഷബീർ ഒച്ചയെടുത്തു അവളുടെ നേരെ ചെന്നു. ''നിന്നെ എനിക്കിനി പേടി ഇല്ല. നീ പറ്റുന്ന പോലെ ഒക്കെ ചെയ്യൂ.'' അവന്റെ മുഖത്ത് നോക്കി അവളതു പറഞ്ഞപ്പോ അവൻ ആകെ വല്ലാതായി. ''ആഹാ നന്നായി. ഇനി പോവാം വാ.'' ഞാനവളെ വിളിച്ചു. അവൾ പുഞ്ചിരിച്ചു കൊണ്ട് എന്റെ നേരെ വന്നു. പക്ഷെ പെട്ടെന്ന് അവൾ എന്തോ മറന്ന പോലെ തിരിഞ്ഞു നടന്നു, മറ്റേ രണ്ടെണ്ണത്തിൻറേം മുഖത്തും കൊടുത്തു ഓരോന്ന് വീതം.

''അടിപൊളി.. വാ..'' എന്നും പറഞ്ഞു ഞങ്ങൾ അവിടുന്ന് പുറത്തിറങ്ങി. ''പ്ളീസ് ഈ കാര്യം ആരോടും പറയരുത്. നമ്മളുടെ ഇടയിൽ മാത്രം നിക്കണം.'' ഷഹാന പറഞ്ഞു. പെണ്ണിന്റെ മുഖം കരഞ്ഞു ചീർത്തെങ്കിലും കണ്ണിലെ തിളക്കം അങ്ങനെ തന്നെ ഉണ്ട്. @@@@@@@@@@@@@@@@@@@@@@@ പടച്ചോനോട് ഒരായിരം വട്ടം നന്ദി പറഞ്ഞു. ''നിങ്ങൾ ഇവിടെ എങ്ങനെ എത്തി???'' ഞാൻ ചോദിച്ചു. ''ഞാൻ നിന്നെ ബസ്സിലൊന്നു നോക്കാൻ വേണ്ടി പുറത്തേക്കു വന്നതാ. അപ്പോളാണ് സൈഡിൽ എന്തൊക്കെയോ ശബ്ദം കേട്ടത്. വന്നു നോക്കിയപ്പോൾ ആരുമില്ല. തിരിച്ചു പോവാൻ തുടങ്ങിയപ്പോളാണു നിന്റെ ഈ ബ്രേസ്‌ലെറ് ഞാൻ കണ്ടത്.'' ആദി പറഞ്ഞപ്പോഴാണ് എന്റെ കയ്യിലെ ബ്രേസ്‌ലെറ്റ്‌ വീണത് പോലും ഞാൻ കണ്ടത്. അപ്പൊ എന്റെ ശർമിന്റെ പ്രാർത്ഥന എന്റെ കൂടെ ഉണ്ടായിരുന്നു. ''നേരെ നടന്നപ്പോ സ്റ്റോർ റൂം കണ്ടു. ഉള്ളിൽ നിന്നും എന്തൊക്കെയോ ബഹളവും നിന്റെ കരച്ചിലും കേട്ടു. പിന്നൊന്നും നോക്കിയില്ല, ഇവരെ വിളിച്ചു പറഞ്ഞു നേരെ അകത്തേക്ക് വന്നു,'' ആദി പറഞ്ഞു. ''ഇവന്റെ കാൾ കിട്ടിയതും ഞങ്ങൾ ഇങ്ങോട്ടേക്കു ഓടി. വരുമ്പോ ജിത്തൂന്റെ ഫ്രണ്ട്സിനെ കണ്ടു, അവരേം കൂട്ടി.'' അജു പറഞ്ഞു. ''താങ്ക്‌സ് ജിത്തൂ.. പിന്നെ ഫ്രണ്ട്സിനോട് ഇതൊന്നും ആരോടും പറയരുതെന്ന് പറയണം.

അനു പറഞ്ഞ കാര്യങ്ങളൊന്നും അവരൊന്നും അറിയണ്ട, പ്ലീസ്.'' ഞാൻ ജിത്തൂനോട് അപേക്ഷിച്ചു. ''ഇല്ലെടോ ഞാൻ പറയില്ല. താൻ ടെൻഷൻ ആവണ്ട. ഒന്നും പറ്റിയില്ലല്ലോ അല്ലെ..'' ജിത്തു എന്നോട് ചോദിച്ചു. ''ഇല്ല നിങ്ങൾ വന്നോണ്ടു എനിക്കൊന്നും പറ്റിയില്ല. താങ്ക്‌സ്..'' ഞാൻ അവരോടു പറഞ്ഞു. ''ഓ പിന്നെ നിന്റെ താങ്ക്‌സ് കിട്ടിയിട്ട് എന്തിനാ പുഴുങ്ങി തിന്നാനോ??? മനുഷ്യന്റെ ഉച്ചി മുതൽ പാദം വരെ വേദനയാ, വന്നൊന്നു തിരുമ്മിത്ത..'' ആദി പറഞ്ഞു. എല്ലാരും അത് കേട്ടുചിരിച്ചു. ''അയ്യടാ അത് ഇയാളുടെ കെട്ടിയോളോട് പോയി പറഞ്ഞാ മതി..'' എന്ന് ഞാനും പറഞ്ഞു. അവനെന്നെ ചിരിപ്പിക്കാനാ അങ്ങനെ പറഞ്ഞെന്നു എനിക്കറിയാരുന്നു. ''നീ അല്ലേടീ പോത്തേ, എന്നെ കെട്ടിക്കോളാമെന്നു പറഞ്ഞേ.'' ആദിയും വിട്ടില്ല. ''അതിലും നല്ലതു ആ കടലിലേക്ക് ചാടുന്നതാ..'' അത് കേട്ടു എല്ലാരും ചിരിച്ചു. ''തുടങ്ങിയല്ലോ രണ്ടും കൂടി..'' അജു പറഞ്ഞു. ''മോളിനി ആരെയും, ഒന്നിനെയും പേടിക്കണ്ട. ഞങ്ങളുണ്ട് കൂടെ..'' അനന്ദു എന്നെ സമാധാനിപ്പിക്കാൻ എന്റെ തലയിൽ കൈ വച്ചു പറഞ്ഞു.

അത് കേട്ടപ്പോ ഞാൻ അത് വരെ പിടിച്ചു നിർത്തിയ സങ്കടമൊക്കെ കണ്ണീരായി പുറത്തേക്കു വന്നു. അനു എന്നെ ചേർത്ത് പിടിച്ചു. ''വേഗം പോയി പെട്ടീം സാധനങ്ങളൊക്കെ എടുത്തു വാ. നമുക്ക് ബസ്സിലേക്ക് പോണ്ട സമയം ആയി.'' അജു പറഞ്ഞ കേട്ടു എല്ലാരും റൂമിലേക്ക് നടന്നു. @@@@@@@@@@@@@@@@@@@@@@@ ബസ്സിൽ അനുവും നീനുവും ഷഹാനയെ നടുക്ക് പിടിച്ചു ഇരുത്തി ഓരോ തമാശകൾ പറഞ്ഞു ചിരിക്കുവാണ്. ഞങ്ങളതും നോക്കി ഇരുന്നു. ഛെ, അവളോട് ആ കാര്യം ചോദിച്ചു മറുപടി വാങ്ങണം എന്നും വിചാരിച്ചാ വന്നേ. എന്റടുത്തിരിക്കുമെന്നു വിചാരിച്ചതു വെറുതെ ആയി. മനസ്സിൽ തോന്നിയത് പെട്ടെന്ന് തന്നെ ചോദിക്കണം. അവൾടെ മറുപടി കിട്ടിയേ തീരൂ. മറൈൻ ഡ്രൈവ് എത്തി എല്ലാരും ഇറങ്ങി. അനുവും നീനുവും അവളെ വിടാനുള്ള ലക്ഷണമേ ഇല്ല. അവളുടെ കയ്യും പിടിച്ചു നടക്കുന്നു. ഫോട്ടോസ് എടുക്കുന്നു ,ഒന്നും പറയണ്ട. അനന്ദുവും അജുവും ആണെങ്കി ഇഞ്ചി കടിച്ച കുരങ്ങന്മാരെ പോലെ അവരേം നോക്കി കാറ്റും കൊണ്ട് ഇരിക്കുന്നു. അത് കണ്ടിട്ടാവണം ഷഹാന അവരെ രണ്ടു പേരെയും നിർബന്ധിച്ചു അനന്ദൂന്റെയും അജൂന്റെയും അടുത്തേക്ക് പറഞ്ഞു വിട്ടു. അവളൊറ്റക്കാണെന്നു കണ്ടപ്പോ അവളോട് മനസ്സിലുള്ളത് പറഞ്ഞിട്ട് തന്നെ കാര്യം എന്നും വിചാരിച്ചു ഞാൻ അവളെ നേരെ നടന്നു.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story