കോളേജ് ബസ് : ഭാഗം 5

College bus

രചന: റിഷാന നഫ്‌സൽ

"എന്താ ഇവിടെ????" ഉപ്പ ഞങ്ങളെ രണ്ടാൾടേം ചെവി പിടിച്ചു.. "എപ്പോ നോക്കിയാലും അടി തന്നെ. രണ്ടിനേം ഇന്ന് ഞാൻ ശരി ആക്കും.." ഞങ്ങൾടെ ചെവി വിട്ടു ഉപ്പ തലയ്ക്കു ഓരോ കൊട്ട് തന്നു. "ആ ഉപ്പ ഞാനല്ല, ഈ ഷാനുവാ...." ഹന്ന തല തടവി കൊണ്ട് പറഞ്ഞു.. "ഷാനുവോ ഇത്ത എന്ന് വിളിയെടി." ഉപ്പ പിന്നേം അവളെ ചെവി പിടിക്കാൻ പോയി. "ഓഹ് പിന്നെ മോന്ത കണ്ടാലും മതി, ഇത്ത എന്ന് വിളിക്കാൻ പറ്റിയ ആളെന്നേ." എന്നും പറഞ്ഞു അവൾ ഓടി. നോക്കിയേ ഉപ്പ അവൾ പറയുന്നേ എന്നും പറഞ്ഞു ഞാൻ ഓടാൻ തുടങ്ങിയപ്പോ ഉപ്പ എന്റെ കൈ പിടിച്ചു, "ഇനി നീ അവളുടെ പിന്നാലെ പോയി വീണ്ടും അടിയാക്കണ്ട.. ഇന്നാ ഇതൊക്കെ ഉമ്മാക് കൊണ്ട് കൊടുക്കു." ഉപ്പ വാതിലിനടുത്തായി വീണു കിടന്നിരുന്ന കവറുകൾ എടുത്ത് എന്റെ നേരെ നീട്ടി കൊണ്ട് പറഞ്ഞു. "എന്താ ഉപ്പ ഇതൊക്കെ" ഞാൻ കവറുകൾ വാങ്ങി കൊണ്ട് ചോദിച്ചു "എന്താന്നൊക്കെ നീ തന്നെ നോക്കിക്കോ, പിന്നെ ഒറ്റയടിക്ക് തീർക്കരുത്." ഉപ്പ ചിരിച്ചോണ്ട് പറഞ്ഞു. അതെന്താപ്പാ എന്നും വിചാരിച്ച ഞാൻ കവർ തുറന്നു നോക്കി.

കുറച്ചു ബേക്കറി സാധനങ്ങൾ, ഒരു കവർ തുറന്നപ്പോൾ എന്റെ കണ്ണു തള്ളിയ പോലായി, "പേട", എനിക്കേറ്റവും ഇഷ്ടപെട്ട സാധനം. എത്ര തിന്നാലും മടുക്കാത്ത സാധനം. "ഞമ്മളെ പുന്നാര ഉപ്പ " എന്നും പറഞ്ഞു ഉപ്പാക് കവിളിൽ ഒരു മുത്തവും കൊടുത്ത ഞാൻ കിച്ചണിലേക് നടന്നു. "ഡീ അവൾക്കൂടെ കൊടുക്കണം ഒറ്റയ്ക്കു തീർക്കരുത് .." "എന്താ ഉപ്പ???" ഉപ്പ പറഞ്ഞത് കേട്ട് ഹന്ന അങ്ങോട്ടേക് വന്നു. "നിനക്കു തരൂലടി" എന്നും പറഞ്ഞു ഞാൻ ഒരെണ്ണം എടുത്തു കഴിക്കാൻ തുടങ്ങി. "ഹായ് പേട.". അവൾക്കും ഇഷ്ട്ടാരുന്നു, എന്നാലും എന്റത്ര ഇല്ല. "ഓ പിന്നേം വാങ്ങി കൊണ്ടന്നോ. നിങ്ങക് വേറെ പണിയൊന്നുമില്ല. രണ്ടെണ്ണത്തിനേം മധുരം തീറ്റിക്കാൻ. ഒറ്റയിരിപ്പിനു തിന്നു തീർക്കും രണ്ടും കൂടി. അലെങ്കി തന്നെ ദിവസം കഴിയും തോറും ഉരുണ്ടുരുണ്ടു വരണുണ്ട് ഹന്ന ." ഉമ്മ പരാതി പറഞ്ഞു.

"ഇല്ല ഉമ്മ, പേടിക്കണ്ട ഞാൻ അവൾക്കു കൊടുക്കില്ല. ഇതൂടി തിന്നിട്ട് വേണം ഫുട്ബോൾ പോലെ ആവാൻ." ഞാൻ പറഞതു കേട്ട അവൾ നേരെ വന്ന് എന്റെ കയ്യിൽ നിന്നും കവർ വാങ്ങി ഓടി. "ഇനി അടി കഴിഞ്ഞാൽ ഞാൻ രണ്ടാൾക്കും ഒന്നും വാങ്ങി കൊണ്ട് വരില്ല. "ഉപ്പാന്റെ സൗണ്ട് വന്നു. "മതിയാക്കു പിള്ളേരെ. നാസ്ത ആക്കിയിട്ടു കഴിക്കാം.." ഉമ്മ പറഞ്ഞു. "ആ വേഗം എടുക്കു. എനിക്ക് വിശക്കുന്നു." ഉപ്പ പറയുന്ന കേട്ടപ്പോൾ ഞാനും ഉമ്മാന്റെ കൂടെ കിച്ചണിലേക്ക് നടന്നു. ഞാൻ പ്ലേറ്റ് ഒക്കെ കഴുകുവാരുന്നു, പെട്ടന്ന് ഉമ്മ വന്ന് എന്റെ കൈ പിടിച്ചിട് ഇതെന്തു പറ്റിയെന്നു ചോദിച്ചു. അപ്പോളാ ഞാനും ശ്രദ്ധിച്ചേ കയ്യിൽ 5 വിരലിന്റെ അടയാളം. ബസിൽ വച്ചു അവൻ പിടിച്ചപ്പോൾ വന്നതാണെന്നു മനസിലായി. ഞാൻ ബസിൽ വച്ചു നടന്നതെല്ലാം ഉമ്മാനോട് പറഞ്ഞു.. ഉമ്മ പൊട്ടിച്ചിരിച്ചോണ്ട് പാത്രങ്ങളും എടുത്ത് നടന്നു.

ഫുഡ് കഴിക്കുന്നതിനിടയിൽ എല്ലാം ഞാൻ ഉപ്പാനോടും പറഞ്ഞു. "എന്നിട്ടു അവനു വല്ലോം പറ്റിയോ???" ഉപ്പ ചോദിച്ചപ്പോ മറുപടി പറഞ്ഞത്‌ ഹന്ന ആരുന്നു "പിന്നേ ആളപ്പോഴേ പോസ്റ്റർ ആയിട്ടുണ്ടാവും." "പോടീ.. ഉപ്പാ നോക്കിയേ.." "ആ മതി മതി ഇനി ഈ കാര്യത്തെ പറ്റി ആരും സംസാരിക്കണ്ടാ, വേറെ ആരും അറിയേം വേണ്ട. അറിയാലോ ഇക്കാക്ക അറിഞ്ഞാൽ എന്താവുമെന്ന്. ഹന്നാ നിന്നോട് പ്രത്ത്യേകം ആയി" ഉപ്പ പറഞ്ഞത് കേട്ടതോടെ എല്ലാരും മിണ്ടാതായി. ഇക്കാക്ക എന്ന് പറഞ്ഞത് ഉപ്പാന്റെ ഇളയാപ്പനെ ആണ്‌.അതായത് ഉപ്പയുടെ ഉപ്പാന്റെ അനിയൻ. ഉപ്പാടെ വീട്ടിൽ എല്ലാം തീരുമാനിക്കുന്നത് ഇക്കാക്ക എന്ന് വിളിക്കുന്ന ഇളയാപ്പയാണ്. ഞങ്ങൾ കുട്ടികളുടെ പേടി സ്വപ്നം ആണ് ഇക്കാക്ക.. ഉപ്പാക് 4 പെങ്ങമ്മാരും ഒരു അനിയനുമാണ്. നാല് പെങ്ങമ്മാർക്കും 2 മക്കൾ വീതം.

മൂന്നാമത്തെ പെങ്ങൾക്കൊഴിച്ചു ബാക്കി മൂന്ന് പേർക്കും ആൺകുട്ടികൾ. മൂന്നാമത്തെ ആൾക്ക് മൂത്ത പെണ്ണു ഇളയത് ആണും ആണ്. അനിയന് 2 ആൺകുട്ടികൾ. എളാപ്പയും കുടുംബവും ദുബായിൽ ആണ്‌. ഞാനും രഹനതയും ഹന്നയും ആണ് ഉപ്പാന്റെ കുടുംബത്തിൽ പെണ്കുട്ടികളായി ഉള്ളത്. ഇക്കാക്കാകും 2 ആൺകുട്ടികൾ. ഷബീറും ഷഹീറും. +2 കഴിഞ്ഞപ്പോൾ പഠിത്തം മതീന്ന് പറഞ്ഞു എന്നെ ഷബീറിനെ കൊണ്ട് കെട്ടിക്കാൻ ഇക്കാക്ക ഒന്ന് ശ്രമിച്ചതാണ്. ഉപ്പക്കും ചെറിയ താല്പര്യം ഉണ്ടാരുന്നു. പക്ഷെ എനിക്ക് അവനെ കാണുന്നതേ വെറുപ്പാണ്. 2 ദിവസം പട്ടിണി കിടന്നാണ് ഞാനതിൽ നിന്നും രക്ഷപെട്ടത്. അതിനു ശേഷം ഇക്കാക്കാക്ക് ഉപ്പാനോട് ചെറിയൊരു ഇഷ്ടക്കേടും ഉണ്ട്. @@@@@@@@@@@@@@@@@@@@@@@ "എല്ലാരും വന്നേ നാസ്‌തതാക്കാം.

ആലി എല്ലാരേം വിളിച്ചിട് വാ." ഉമ്മാന്റെ സൗണ്ട് കേട്ടപ്പോ ഞാൻ ആരുവിനേം ആമിയേം കൊണ്ട് ഡൈനിങ്ങ് ടേബിളിന്റെ അടുത്തേക് നടന്നു. പോവുന്ന വഴിക്കു വായും തുറന്നു സോഫന്റെ മേൽ ഇരുന്നുറങ്ങുന്ന ആഹിലിന്റെ കയ്യിലൊരു തട്ട് കൊടുത്തു. അവൻ ഞെട്ടി എണീറ്റു സോഫയിൽ നിന്നും താഴെ വീണു. അത് കണ്ട് എല്ലാരും ചിരിച്ചു. "ഉമ്മ നോക്കിയേ, ഈ ഇക്ക എന്ന് പറയുമ്പോളേക്കും" ഉമ്മ എന്റെ കയ്യിൽ ഒരടി തന്നു. "ഇപ്പോളും ചെറിയ കുട്ടിയാണെന്ന വിചാരം." ഞാൻ വേഗം കസേരയിൽ ഇരുന്നു. "എഴുന്നേറ്റു വന്നു് തിന്നാനിരിക്കെടാ." ഉമ്മാന്റെ പറച്ചില് കേട്ടപ്പോൾ അവൻ വേഗം വന്നു് ഇരുന്നു. ഉപ്പയും ആരിഫ്ക്കയും പുറത്തിരുന്നു എന്തോ കാര്യമായ ചർച്ചയിൽ ആരുന്നു. ഹാദി ഇത്ത പോയി അവരെ വിളിച്ചോണ്ട് വന്നു്. രാത്രി ഭക്ഷണം എല്ലാരും ഒരുമിച്ചു കഴിക്കണമെന്ന് ഉപ്പാക് നിർബന്ധമാണ്. ആഴ്ചയിൽ ഒരിക്കലോ അല്ലെങ്കിൽ രണ്ടാഴ്ച്ച കൂടുമ്പോളോ എല്ലാരും കൂടെ ഒരുമിച്ചു പുറത്തു പോവും. ഒരു ഔട്ടിങ് പിന്നെ പുറത്തു നിന്നും ഫുഡ്.

അതും ഉപ്പാന്റെ നിർബന്ധം ആണ്. ആരിഫ്ക്കയോട് ഇത്താനേം പിള്ളേരേം കൂട്ടി ഒറ്റയ്ക്കു പൊയ്‌ക്കോ പറഞ്ഞാൽ കേൾക്കില്ല. ഇത്ത പറയും എല്ലാരുടേം കൂടെ പോവാമെന്നു. ഇത്തയുടെ വീട് തലശ്ശേരി ആണ്. ഇക്കാക്ക് ഷോപ്പിൽ പോയി വരാൻ ബുദ്ധിമുട്ടായൊണ്ട് അവർ ഇവിടെ തന്നെ ആക്കി താമസം. കണ്ണൂർ ടൗണിൽ ആണ് ഷോപ്. വീട്ടിൽ നിന്നും 10-15 മിനിറ്റ് ഉള്ളു. പിന്നെ ഇത്തയുടെ ഉമ്മയും ഉപ്പയും മരിച്ചിട്ടു കുറച്ചായി. ഇപ്പൊ ഏട്ടനും ഫാമിലിയും ആണ് വീട്ടിൽ ഉള്ളത്. ഒറ്റ കൂടപ്പിറപ്പു ആണെങ്കിലും ഏട്ടന്റെ ഭാര്യക് ഇത്തയോട് വല്യ ഇഷ്ടമില്ലാത്തോണ്ട് അങ്ങോട്ടുള്ള പോക്ക് 2 പെരുന്നാളുകളിലും വല്ല വിശേഷ ദിവസങ്ങളിലും ആയി കുറഞ്ഞു. ഇവിടുള്ളവരാണ് എനിക്കെല്ലാമെന്നു ഇത്ത എപ്പോഴും പറയാറുണ്ട്. ശെരിക്കും ആരിഫ ഇത്തയ്ക് പകരമായി പടച്ചോൻ കൊണ്ട് തന്നതാ ഹാദി ഇത്തയെ എന്ന് പലപ്പോഴും തോന്നീട്ടുണ്ട്.

എന്റെ എല്ലാ കാര്യങ്ങളും ഇപ്പൊ ഇത്തയുമായാണ് ഞാൻ ഷെയർ ചെയ്യുന്നേ. "ഉമ്മ ഇന്നും അരിപ്പത്തിൽ ആണോ???" ആഹിൽ പരാതിപെട്ടി തുറന്നു. "ഇങ്ങക് ചപ്പാത്തി ആക്കിയ പോരായിരുന്നോ??" "ഇന്നലെ ചപ്പാത്തി അല്ലെ ആക്കിയേ? ഇന്ന് ഇത് കഴിക്ക്. നാളെ ആക്കി തരാം." ഉമ്മാന്റെ മറുപടി അവനിഷ്ട്ടായില്ലാന്നു തോന്നുന്നു. "അതിന് എന്താ ഇന്നും ചപ്പാത്തി ആക്കിയ...???" "നിനക്കു ചപ്പാത്തി വേണെങ്കി ഞാനിപ്പോ ചുട്ടു കൊണ്ട് തരാം.." ഇത്ത കിച്ചണിലേക് പോവാനായി എണീച്ചു. "വേണ്ട മോളെ നീ ഇരുന്നു തിന്നാൻ നോക്കു. അവൻ വേണെങ്കി തിന്നാൽ മതി." ഉപ്പ പറഞ്ഞത് കേട്ടപ്പോ പിന്നെ ആഹിൽ അനങ്ങാതെ ഇരുന്നു ഫുഡ് കഴിക്കാൻ തുടങ്ങി. അത് കേട്ടു ഞാനവനെ നോക്കി ആക്കിയൊന്നു ചിരിച്ചു. അവൻ ദേഷ്യം വന്നു് മുഖമൊക്കെ ചുവന്നു. "ആദി നീ മര്യാദക് ഇരുന്നു ഭക്ഷണം കഴിക്ക്." ഉപ്പാന്റെ പറച്ചിൽ കേട്ടപ്പോ മനസിലായി ഉപ്പ എല്ലാരേം ശ്രദിക്കുന്നുണ്ടെന്. പെട്ടെന്ന് എന്റെ ഫോൺ അടിക്കാൻ തുടങ്ങി. എടുത്തു നോക്കിയപ്പോൾ അനന്ദുവിന്റെ ഫോട്ടോ സ്‌ക്രീനിൽ തെളിഞ്ഞു.

ഇവനെന്താ ഈ സമയത്തുഎന്നും വിചാരിച്ച ഞാൻ ഫോൺ എടുത്തു. ഫുഡ് കഴിക്കുമ്പോൾ എടങ്ങേറാകണ്ട എന്ന് വിചാരിച്ചു ലൗഡ് സ്‌പീക്കറിൽ ഇട്ടു ടേബിളിൽ വച്ചു സംസാരിക്കാൻ തുടങ്ങി. അവനെ എല്ലാർക്കും നന്നായി അറിയാം. ആനന്ദ് കൃഷ്ണ എന്ന അനന്ദുവും അജു എന്ന അജ്മൽ ഹാഫിസുമാണ് എന്റെ ചങ്ക്സ്. +2തൊട്ടു ഞങ്ങൾ ഒരുമിച്ചാണ്. എല്ലാരും സൗണ്ടൊന്നും ആകാതെ ഫുഡ് കഴിച്ചു. "ഹലോ എന്താടാ ഈ സമയത്തു". ഞാൻ ചൊദിച്ചു "ഒന്നുല്ലെടാ ആദി, ഞാൻ നിന്റെ നടുവിന് പ്രശ്നം ഒന്നും ഇല്ലല്ലോ എന്നറിയാൻ വിളിച്ചതാ" അവന്റെ മറുപടി കേട്ടപ്പോ എനിക്കൊന്നും മനസിലായില്ല. ''എന്റെ നടുവിന് എന്ത് പ്രശ്നം" എനിക്ക് മനസിലായില്ല. "വേദന ഒന്നുമില്ലേ?" എല്ലാരും എന്നെ നോക്കി. ''നിനക്കെന്താടാ വട്ടായോ എനിക്കെന്ത് വേദന'' ഞാൻ അവനോട് ചൂടായി

"ഇപ്പൊ അങ്ങനെ ആയോ, ഞാൻ വിചാരിച്ചു നിന്റെ നടുവിന് വേദന വന്നോണ്ടാരിക്കും നീ ബസിൽ വച്ചു ആ പെണ്ണിനോട് അത്രേം ചൂടായത്. അല്ലെങ്കി പിന്നെ ബ്രേക്ക് അടിച്ചപ്പോ അറിയാതെ മടിയിൽ വീണതിന് നീ എന്തിനാ അവളെ അത്രേം ചീത്ത പറഞ്ഞേ???" ഭക്ഷണം എന്റെ മണ്ടേൽ കേറി ഞാൻ ചുമക്കാൻ തുടങ്ങി. "നീ ഒന്ന് വെച്ചിട്ടു പോടാ" എന്നും പറഞ്ഞു ഞാൻ വേഗം ഫോൺ കട്ട് ചെയ്തു. പടച്ചോനെ പണി ലൗഡ് സ്‌പീകരിൽ ആണല്ലോ കിട്ടിയേ.. ഞാൻ വെള്ളം കുടിച്ചു തല പൊക്കിയപ്പോൾ മനസിലായി എല്ലാ കണ്ണുകളും എന്റെ നേരെ ആണെന്ന്, ഉപ്പ എന്നെ എന്താ സംഭവം എന്ന ഭാവത്തിൽ തല ചെരിച്ചു നോക്കി. എല്ലാരും എന്നെ നോക്കി അന്തം വിട്ടു ഇരിക്കയാ. ആരും ഒന്നും മിണ്ടുന്നില്ല. എല്ലാരും ഞാൻ എന്ത് പറയുമെന്നറിയാൻ ചെവിയും കൂർപ്പിച്ചു ഇരിക്കുന്നു. "ആദിൽക്ക ആരാ ങ്ങളെ മടീൽ ബീണേ???" ''ജാങ്കോ ഞാൻ പെട്ടു" ആരുവിന്റെ ചോദ്യം കേട്ടപ്പോ ഞാൻ മനസ്സിൽ പറഞ്ഞു.......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story