കോളേജ് ബസ് : ഭാഗം 8

College bus

രചന: റിഷാന നഫ്‌സൽ

വേറാരുമല്ല, കോളേജിലെ ഞങ്ങളുടെ ഒരേ ഒരു ശത്രുവും ജൂനിയറുമായ ജീന, കൂടെ അവളുടെ ഫ്രണ്ട്സ് റിയ, മീര, നീതു, ഗൗരി. അവർ കാരണമാണ് ആദ്യമായി ഞങ്ങൾ പ്രിൻസിയുടെ റൂമിൽ കയറിയതും ബസിൽ ക്യൂ നിക്കാൻ പ്രിൻസി ഉത്തരവിട്ടതും. ''എന്താടി കണ്ണ് കണ്ടൂടെ?'' ''അറിയാണ്ട് പറ്റിയതാ..'' ഗൗരി ചിരിച്ചോണ്ട് പറഞ്ഞു. ''അതെങ്ങനെയാ അറിയാണ്ട് ഇത്ര കൃത്യമായിട്ട് ഞങ്ങളുടെ എല്ലാരുടേം മേൽ വെള്ളം ആയേ?'' അനു ആണ്. അവൾക്കു അല്ലേലും പെട്ടെന്ന് ദേഷ്യം വരും. ''അത് അറിയാതെ ആൺപിള്ളേർടെ മേലേക്ക് വീഴുന്നില്ലേ അത് പോലെ തന്നെ...'' ജീന പറഞ്ഞത് കേട്ട് എല്ലാരും ചിരിച്ചു. അത് കേട്ടപ്പോൾ ഞാനൊന്നു വല്ലാതായി. ബസ്സിലെ കാര്യം അറിഞ്ഞിട്ടു കളിയാക്കാനുള്ള വരവാണ്. എന്റെ മുഖം കണ്ടപ്പോ അനൂന് കൂടുതൽ ദേഷ്യം ആയി. ''അതിനു നിനകെന്താടി, നിന്റ്റെ മേലൊന്നും അല്ലല്ലോ'' അച്ചുവാണ്‌ ചോദിച്ചേ. ''അതെങ്ങനെ അവള് ആൺപിള്ളേരുടെ മേലെ അല്ലെ വീഴുള്ളൂ.'' മീര ആണ് പറഞ്ഞെ. ''അതിനു നിനകെന്താടി" അനു അവളെ അടിക്കാൻ ചെന്നു.

ഞാനവളുടെ കയ്യിൽ കേറി പിടിച്ചു. ''വേണ്ടെടി, വെറുതെ പ്രശ്നം ആക്കണ്ട. നീ കൈ കഴുക്, വാ." ''അതെ അതാ നല്ലതു പണ്ടത്തേതൊന്നും മറക്കണ്ട.'' നീതു ആണ്. ഫ്രഷേഴ്‌സ് ഡേക് പരിചയപ്പെടാൻ പോയ ഞങ്ങളെ അവർ, അവരെ റാഗ് ചെയ്തൂന്നും പറഞ്ഞു കംപ്ലൈന്റ്റ് കൊടുത്തു. ആദ്യമായി ഞങ്ങളെ മാതാപിതാക്കളെ വിളിച്ചു വരുത്തി പ്രിൻസി കുറെ ഉപദേശിച്ചു. അവർക്കു ഞങ്ങളെ അറിയാവുന്നോണ്ട് വീട്ടിൽ ഭൂകമ്പമൊന്നും ഉണ്ടായില്ല. പക്ഷെ അത് കേട്ടപ്പോ എനിക്ക് ദേഷ്യം വന്നു. ''ടീ, നീ അതികം ഡയലോഗ് അടിക്കല്ലേ, കള്ളത്തരത്തില് പീഎച്ഡി എടുത്തവരാ നിങ്ങളെന്നു ഞങ്ങൾക്ക് നന്നായറിയാം. പക്ഷെ എല്ലാരുടേം മുന്നിൽ നാണം കെട്ട് 2 ആഴ്ച്ച വീട്ടിലിരുന്നത് മക്കൾ മറന്നു പോയോ." ഞങ്ങൾക്കെതിരെ പരാതി കൊടുത്തവർ അടുത്ത വർഷം ജൂനിയർസ് വന്നപ്പോ അവരെ റാഗ് ചെയ്തു. വെറുതെ വിടാൻ പറ്റോ, ജൂനിയേഴ്സിനെ കൊണ്ട് അവർക്കെതിരെ കംപ്ലൈന്റ്റ് കൊടുപ്പിച്ചു. അതും നല്ല കനത്തിൽ തന്നെ... അവരുടെയൊക്കെ മുഖം ഇപ്പൊ ദേഷ്യം കൊണ്ട് ചുവന്നിട്ടുണ്ട്.

''പിന്നെ ഞാൻ ആരുടേങ്കിലും മേലേക്ക് വീണിട്ടുണ്ടെങ്കിൽ അത് അവരുടെ ഭാഗ്യം ആയി കണ്ടാ മതി '' എന്ന് പറഞ്ഞു ഞാനവരെ കണ്ണിറുക്കി കാണിച്ചു. ''അതിനു നിങ്ങളെന്തിനാ വെറുതെ ബിപി കൂട്ടുന്നേ.. മക്കൾ പോ'' അപ്പോളേക്കും ടീച്ചേർസ് കൈ കഴുകാൻ വരുന്നത് കണ്ടു അവരവിടുന്നു പോയി. ഞങ്ങളും കൈ കഴുകീട്ടു ക്ലാസ്സിലേക്ക് നടന്നു. @@@@@@@@@@@@@@@@@@@@@@@ ''ടാ നിന്റെ ആളെ കാണുന്നില്ലല്ലോ... രാവിലെ ഉണ്ടായിരുന്നല്ലോ." അനന്ദുവാണ്‌ . "എന്റെ ആളോ?" ഞാൻ അവനെയൊന്നു നോക്കി. "അതേടാ നിന്റെ മൊഞ്ചത്തി" "മൊഞ്ചത്തിയോ? ആ സോഡാകുപ്പീടെ കാര്യം ഇവിടെ മിണ്ടരുത്." ''വെറുതേയാടാ, അവളേ കാണാത്തതു കൊണ്ടല്ലേ ഇവൻ അണ്ടി പോയ അണ്ണാനെ പോലെ പുറത്തോട്ടു നോക്കി ഇരിക്കുന്നെ.'' അജുവും ചൊറിയാനുള്ള ചാൻസ് വിട്ടു കളഞ്ഞില്ല. ഇവരെന്റെ കയ്യീന്ന് ഇച്‌ഗാർഡും വാങ്ങീട്ടേ പോവുള്ളൂന്നാ തോന്നുന്നേ. ഞാനൊന്നും പറഞ്ഞില്ല, കനപ്പിച്ചൊന്നു നോക്കുക മാത്രം ചെയതു. പറഞ്ഞത് ശെരി ആണല്ലോ, അവളെവിടെ പോയി..

അവരുടെ കോളേജിലുള്ളവരൊക്കെ എത്തിയല്ലോ. @@@@@@@@@@@@@@@@@@@@@@@ "ടീ വേഗം നോക്ക്'' നീതുവാണ്‌. ''അപ്പോഴേ പറഞ്ഞതല്ലേ എല്ലാത്തിനോടും മിണ്ടാതിരിക്കാൻ. അല്ലെങ്കിലേ അഞ്‌ജലി മാമിനു നമ്മളോട് നല്ല ഇഷ്ടാണ് നിങ്ങക്കറിയാവുന്നതല്ലേ. പണിഷ്‌മെന്റ്‌ കിട്ടിയപ്പോ സമാധാനം ആയല്ലോ." വേറൊന്നുമല്ല ലാബിൽ സംസാരിച്ചതിന് മൊത്തം ലാബ് ക്ലീൻ ചെയ്യാൻ പറഞ്ഞു മാം. ''ബസ് പോവാതിരുന്നാൽ മതി ആരുന്നു.'' പോയ പിന്നെ അര മണിക്കൂർ നടന്നു ലൈൻ ബസിൽ പോണം... ഞങ്ങൾ വേഗം ലാബും പൂട്ടി ചാവി വീണേച്ചിയുടെ കയ്യിൽ കൊടുത്തു ഓടി. വീണേച്ചി ഞങ്ങൾടെ ലാബ് അസിസ്റ്റന്റ് ആണ്, ഞങ്ങൾടെ എല്ലാ കുരുത്തക്കേടിനും കൂട്ട് നിക്കുന്ന ആൾ. വേഗം ഓടി പോയപ്പോൾ അവിടെ കോളേജ് ബസ് കാണുന്നില്ല. ഒരു ലൈൻ ബസ് മാത്രം ദൂരത്തുണ്ട്. "എന്താടാ ഇവിടെ പബ്ലിക് ട്രാൻസ്പോർട്ടും വരാൻ തുടങ്ങിയോ?" ഞാൻ അവരോടു ചോദിച്ചു. ''ഷിബിൻ" നീനുവിന്റെ വായീന്നാ പേര് കേട്ടപ്പോ അനു ചോദിച്ചു , ''ഷിബിനൊ, അതാരാടി, നിന്റ്റെ ബോയ്‌ഫ്രണ്ടാ??''

''പോടീ, ആ ബസ്സിന്റെ പേരാ ഞാൻ പറഞ്ഞെ..'' @@@@@@@@@@@@@@@@@@@@@@@ ''ടാ ദാ വരുന്നുണ്ട്. കൂടെ വേറെ രണ്ടു കാന്താരികളും ഉണ്ടല്ലോ.'' അനന്ദുവാണ്‌ "മൊഞ്ചത്തീന്നു പറയെടാ, നോക്കിയേ..." അജൂന്റെ കണ്ണിപ്പോൾ പുറത്തോട്ടു വരുമെന്ന് തോന്നിപ്പോയി. "മൊഞ്ചത്തിയോ, നിന്റ്റെ തല വല്ലയിടത്തും അടിച്ചോ, അവളെ മൊഞ്ചത്തീന്നു വിളിക്കാൻ." അവന്റെ വർത്താനം കേട്ടപ്പോ എനിക്ക് ദേഷ്യം വന്നു ''അവളല്ലെടാ കൂടെ ഉള്ളവൾ, നോക്ക്.'' അവളുടെ കൂടെ ഉള്ള ഒരുത്തിയെ ആണു അവൻ ചൂണ്ടി കാണിച്ചേ. ''കാണാൻ കുഴപ്പമിലാ. മൊഞ്ചത്തിയൊന്നുമല്ല, അതിലും ഭംഗി അനുവാ...'' അനന്ദു അത് സമ്മതിച്ചില്ല. '' ഏത് അനു???'' എനിക്ക് മനസിലായില്ല. ''അത് അവളുടെ കൂടെ ഉണ്ടാവാറില്ലേ... അവളാ...'' അനന്ദു കുറച്ചു നാണത്തോടെ പറഞ്ഞു. ''ഏത് ആ തോക്കിനു ലൈസൻസില്ലാത്ത സാധനോ???.'' എന്റെ ചോദ്യം കെട്ട് അവൻ എന്നെ നോക്കി, ''തോക്കോ?????'' ''അവൾടെ നാക്കു തോക്കിനേക്കാൾ ഭയങ്കരമാ...'' "ഒന്ന് പോടാ..." "ആട്ടെ നിനക്കവളുടെ പേര് എവിടുന്നു കിട്ടി?"

"അത് അവര് സംസാരിക്കുമ്പോ കേട്ടതാ..." അവൻ ഇളിച്ചോണ്ട് പറഞ്ഞു. "ഓ നമ്മൾ അടുത്തിരുന്നു പറഞ്ഞാലും കേക്കാറില്ലല്ലോ" "പോടാ".എല്ലാരും ചിരിച്ചു.. @@@@@@@@@@@@@@@@@@@@@@@ "എന്താ മക്കളേ താമസിച്ചേ???" നാരായണേട്ടൻ ആണ്. ''ചെറിയ പണിയുണ്ടാരുന്നു നാരായണേട്ടാ, ബാക്കി ബസൊക്കെ പോയോ??'' നീനു ആണ് ചോദിച്ചേ "ആ മോളെ പോയി, നിങ്ങൾ ലേറ്റ് ആയില്ലേ. ഈ ബസ് തന്നെ വീണയേ കാത്തു നിക്കുനതാ. ഇല്ലേ നേരത്തെ പോയിട്ടുണ്ടാവും.'' വീണേച്ചി ഉള്ളോണ്ടു രക്ഷപെട്ടു. 'ഇതെന്താ പുതിയ ബസ്?'' ഞാൻ നാരായണേട്ടനോട് ചോദിച്ചു ''ബസ് കുറവായോണ്ട് വാടകക്കെടുത്തതാ മോളെ കുറച്ചു നാളത്തേക്ക്. ആ വീണയും വന്നല്ലോ വേഗം കേറിക്കോ.'' വീണേച്ചി ബാക്‌ടോറിലൂടെ അകത്തേക്ക് കേറി, ഞങ്ങൾ പിന്നാലെ ചെന്നു.അനുവും അച്ചുവും കേറി, ഞാൻ കേറാൻ ആദ്യത്തെ സ്റ്റെപ്പിൽ കാലു വച്ചതു ആദിയേ കണ്ടു. ഞാൻ വേഗം നീനുവിനോട് നമുക്ക് മുന്നിലൂടെ കേറാമെന്നു പറഞ്ഞു ഇറങ്ങി. ''വേഗം കയറ് മോളെ , അല്ലെങ്കിലേ താമസിച്ചു.''

നാരായണേട്ടന്റെ പറച്ചില് കേട്ടപ്പോ ഞാൻ വേഗം കേറി. അവർ ഞങ്ങളെ തന്നെ നോക്കുവായിരുന്നു. ഞാൻ ആദിയുടെ മുഖത്ത് നോക്കിയപ്പോ, രാവിലത്തെ ഓർമ്മ ഞങ്ങൾ രണ്ടാളുടേം ഉള്ളിൽ വന്നു. ഞങ്ങൾ മുഖം തിരിച്ചു കളഞ്ഞു... "ഏതാടി ആദി???" നീനുവാണ്. "ആ നടുക്ക് ഇരിക്കുന്നതാ..." അനു പറയുന്ന കേട്ടപ്പോ എനിക്ക് ദേഷ്യം വന്നു. നീനു തിരിഞ്ഞു നോക്കി പറഞ്ഞു "ചുള്ളനാണല്ലോടീ" എന്നിട്ടവരോട് ചിരിച്ചു. ആദി മുഖം ചെരിച്ചു അവളെ നോക്കി പേടിപ്പിച്ചു. അജുവാണെങ്കിൽ 32 പല്ലും കാണിച്ചു ചിരിക്കുന്നു. അനന്ദു അനുവിനെ തന്നെ നോക്കുന്നു. ഞാൻ കണ്ണുരുട്ടിയപ്പോ, അവൻ താഴോട്ട നോക്കി കളഞ്ഞു. "ചുള്ളനല്ലെടി കുള്ളൻ, മിണ്ടാതെ മുന്നോട് നോക്കി നിക്കെടീ..." ഞാൻ നീനുവിന് ഒരു നുള്ളു കൊടുത്ത കുറച്ചു മുന്നോട്ടു നിന്നു. കുറച്ചു കഴിഞ്ഞപ്പോ പെട്ടെന്ന് അനു എന്റെ ചെവിയിൽ പറഞ്ഞു, ''ഒന്ന് പുറകോട്ടു നോക്കിയേ...'' തിരിഞ്ഞു നോക്കിയാ ഞാൻ അന്തംവിട്ടു നിന്ന് പോയി........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story