കോളേജ് ബസ് : ഭാഗം 9

College bus

രചന: റിഷാന നഫ്‌സൽ

അതാ നീനു നിന്ന് കത്തി അടിക്കുന്നു. വേറാരുമായിട്ടല്ല നമ്മടെ ശത്രുവിന്റെ ഫ്രണ്ട് അജുവുമായിട്ട്. അവനാണെങ്കിൽ നിന്ന് ഒലിപ്പിക്കുവാ. സീറ്റിൽ സുഖമായി ഇരുന്നവൻ എണീറ്റ് നിന്ന നീനുവിനോട് സംസാരിക്കുന്നു. എനിക്ക് ദേഷ്യം കേറി. അച്ചു അവളുടെ അടുത്തു ഇതൊക്കെ നോക്കി നിപ്പുണ്ട്. അവൾ എന്നെ നോക്കി ഞാൻ എന്ത് ചെയ്യാൻ എന്ന് ആക്ഷൻ കാണിച്ചു. ആദിയും അനന്ദുവും അവരേം നോക്കി നമ്മളിതൊക്കെ എത്ര കണ്ടതാണെന്ന ഭാവത്തിൽ ഇരിക്കുന്നു. ഞങ്ങൾ നോക്കുന്നത് കണ്ടത് കൊണ്ടാവണം നീനു അവനോട് ബൈ പറഞ്ഞു അച്ചൂനേം കൂട്ടി ഞങ്ങളുടെ അടുത്ത് വന്നു നിന്നു. ഞാനവളെ തറപ്പിച്ചൊന്നു നോക്കി. ''ടീ നീ നോക്കണ്ട അവനെ കണ്ടപ്പോളേ എന്റെ മനസ്സിൽ ഒരു സ്പാർക്ക് തോന്നി. സംസാരിച്ചപ്പോ എന്തോ എന്റെ സോൾമേറ്റ് ആണോ എന്നൊരു തോന്നൽ.'' നീനുവിന്റെ സംസാരം കേട്ടപ്പോ ഒന്ന് ഞെട്ടി ഞങ്ങൾ പരസ്പരം ഒന്ന് നോക്കി. പിന്നെ പൊട്ടിച്ചിരിച്ചു. കാരണം വേറൊന്നുമല്ല അവൾ ഇതിനു മുമ്പ് ഒരു 10 സോൾമേറ്റസിനെ എങ്കിലും കണ്ടിട്ടുണ്ട്. പറയാൻ വിട്ടു,

അവൾക്കു ചെറിയൊരു സൂക്കേട് ഉണ്ട്. വേറൊന്നുമല്ല അവളൊരു പ്രേമ രോഗി ആണ്. ആദ്യമായി അവൾ അവളുടെ സോൾമേറ്റിനെ കണ്ടത് എൽ കെ ജി വച്ചായിരുന്നു. യു കെ ജി എത്തി വേറെ ഒരു സ്പാർക് കിട്ടിയപ്പോ ബർത്ഡേയ്ക്കു ഗിഫ്റ്റു കൊടുത്തില്ലെന്നും പറഞ്ഞു അവളവനെ നൈസ് ആയിട്ട് തേച്ചു. അങ്ങനെ അങ്ങനെ കുറെ സ്പാർക്കുകളും തേപ്പുകളും ഉണ്ടായിരുന്നു +2 വരെ. ഇപ്പൊ 2 വർഷമായി കുറച്ചു ഡീസന്റ് ആയി, വേറൊന്നുമല്ല ഇത്ര നാളും എല്ലാവരെയും തേച്ച അവൾക്കു +2വിനു നല്ല അടാർ തേപ്പു കിട്ടി. ഇതൊക്കെ അച്ചു പറഞ്ഞു തന്നതാട്ടോ. ''ടീ നിനക്ക് മതി ആയില്ലേ ഇതുവരെ?'' അനുവാണ് ''അല്ലെടി കാര്യമായിട്ടാ. അജൂന്റെ മുഖം നോക്കിയേ എന്ത് മൊഞ്ചനാ, സംസാരം കേട്ടാ പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റുന്നില്ല..'' അവളുടെ വർണന കേട്ടപ്പോ നിവിൻ പോളിയെ പോലും വെറുത്തു പോയി. ''ടീ സിനിമ ഡയലോഗും അടിച്ചു നടന്നോ, നിന്റെ വാപ്പ പറഞ്ഞതൊന്നും മറക്കണ്ട. ഫൈനൽ ഇയറിന് ഡിസ്റ്റിംക്ഷൻ ഇല്ലെങ്കി പൊന്നു മോള് വീട്ടിലിരിക്കും.

എം ബി എ സ്വപ്നം ഒക്കെ മോള് 8 ആയി മടക്കി കൊട്ടയിലിട്ടോ.'' ഞാൻ ദേഷ്യത്തോടെ അവളോട് പറഞ്ഞു. ''അതെ, ഇനി വല്ല ചുറ്റിക്കളിയും ഉണ്ടായാൽ പിന്നെ പടിക്കു പുറത്തിറക്കില്ലെന്ന ഇവളുടെ ഇക്ക എന്നോട് പറഞ്ഞെ. ഇക്കാന്റെ സ്വഭാവം അറിയാലോ. ആദ്യം അടി പിന്നെയെ കാര്യമെന്താണ് പറയൂ.'' അച്ചു പേടിയോടെ പറഞ്ഞു. ''എന്നെ പൊന്നു മക്കളെ ഞാനിത് തമാശയ്ക്കല്ല എന്തോ അവനോടു സംസാരിച്ചപ്പോ അടിവയറ്റിൽ മഞ്ഞു വീണ പോലെ ഒരു ഫീലിംഗ്.''നീനു വിടാൻ ഉദ്ദേശമില്ലന്നു മനസിലായി. ''അടിവയറ്റിൽ നിന്റെ ഇക്കാക്കാന്റെ ചവിട്ടു കിട്ടുമ്പോ ￰മഞ്ഞു വീഴ്ച്ച ആയിരിക്കില്ല നീരു വീഴ്ച്ച ആയിരിക്കും ഉണ്ടാവുക.''ഞങ്ങളെല്ലാരും ചിരിച്ചു. @@@@@@@@@@@@@@@@@@@@@@@ ''എന്താടാ കൊളുത്തിയോ?'' ഞാനവനോട് ചോദിച്ചു ''പിന്നെ അവളെ കണ്ടപ്പോളേ തീരുമാനിച്ചതാ ഇവളായിരിക്കും എൻറെ മഹറിന്റെ അവകാശി എന്ന്.''

അജു അത് പറഞ്ഞത് കേട്ടപ്പോ ചിരി ആണ് വന്നേ. ''ആഹാ അപ്പൊ വിദ്യയോ?? അവളും നിന്റെ മഹറിന്റെ അവകാശി ആയിരുന്നല്ലോ.'' ''അത് അവൾ ഹിന്ദു അല്ലേടാ, അവക്കു താലി അല്ലെ. പിന്നെ അവൾ 2 മാസം മുന്നേയുള്ള വഴക്കിനു ശേഷം പിന്നെ വിളിച്ചിട്ടില്ലെടാ. അതോണ്ട് കുഴപ്പമില്ല.'' ''നിന്നെ കൊണ്ട് എങ്ങനെ പറ്റുന്നെടാ ഇങ്ങനെ തുണി മാറുന്ന പോലെ ഗേൾഫ്രണ്ട്സിനെ മാറ്റാൻ. നിനക്ക് ഇതുവരെ തേച്ചതൊന്നും പോരെ??'' അനന്ദു ദേഷ്യത്തോടെ ചോദിച്ചു. ''അതിനു ഞാൻ ആരേം വഞ്ചിച്ചിട്ടോ പറ്റിച്ചിട്ടോ ഇല്ലല്ലോ. മോശമായി ആരുടേം മേത്തൊന്നു തൊട്ടിട്ടു പോലും ഇല്ല. പിന്നെ ഇഷ്ടങ്ങൾ മാച്ച് ആവാതെ വരുമ്പോ പിരിയും. അതിനു തെപ്പെന്നൊക്കെ വിളിക്കുന്നത് ബൂർഷാ സ്വഭാവമാണ്. പിന്നെ നീനുവിനെ തേച്ചാൽ എൻറെ നാജുവും നജ്‌മയും എങ്ങനെ എന്റടുത്തു വരും?'' അജുവും വിട്ടു കൊടുത്തില്ല. ''അതാരാടാ നാജുവും നജ്‌മയും.???'' ''അത് ഞങ്ങൾക്കുണ്ടാകാൻ പോവുന്ന കുട്ടികളാ, ഞങ്ങടെ പേരിൽ നിന്നെടുത്തതാ. എങ്ങനെ ഉണ്ട്? '' അവൻ ഇളിച്ചോണ്ടു പറഞ്ഞു..

അവന്റെ മറുപടി കേട്ട് ഞങ്ങൾ ചിരിച്ചു ചാത്തൂന്നു പറഞ്ഞ മതി. @@@@@@@@@@@@@@@@@@@@@@@ വീട്ടിലെത്തിയപ്പോ റെഡി ആയി ഉമ്മ പുറത്തുണ്ട്. ''ആ വന്നോ വേഗം ഡ്രസ്സ് മാറി വാ, നമ്മക് റയീസാന്റെ വീട്ടിൽ പോണം. ഭക്ഷണമൊക്കെ അവിടുന്നു കഴിക്കാം, ഉപ്പ ഇപ്പൊ വരും...'' റയീസ ഉപ്പാന്റെ മൂന്നാമത്തെ പെങ്ങളാണ്. ''എന്താ ഉമ്മ കാര്യം?'' ''അത് രഹനയെ ആരോ പെണ്ണ് കാണാൻ വരുന്നുണ്ട് പോലും. '' ''ആണോ അടിപൊളി, ഞാനിപ്പോ വരാം.'' വേഗം ഡ്രെസ്സും മാറി റൂമിന് ഇറങ്ങിയപ്പോ ഉപ്പ വന്നു എല്ലാരും വണ്ടിയിൽ കേറി പെറ്റാച്ചാന്റെ(ഉപ്പാന്റെ പെങ്ങൾ) വീട്ടിലേക്കു വിട്ടു. അവിടെ എല്ലാരും ഉണ്ടായിരുന്നു. ഞാനും ഹന്നയും നല്ല അച്ചടക്കത്തോടെ അകത്തേക്ക് കയറി. ഇക്കാക്ക ഉണ്ടെക്കി കേറുമ്പോ തന്നെ പറയിപ്പിക്കണ്ടല്ലോന്ന് കരുതി......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story