CRAZY LOVE: ഭാഗം 13

crazy love

രചന: AGNA

അവിടെ ജാൻവിയും ദക്ഷയും ബുള്ളറ്റും മറിഞ്ഞു കിടക്കുനത് കണ്ടതും അവർ വേഗം കാറിൽ നിന്നിറങ്ങി അവർക്ക് അടുത്തേക് ഓടി.... അല്ലു ബുള്ളറ്റ് നേരെ വെച്ചുകൊണ്ട് ദക്ഷയെ പിടിച്ച് എഴുനേൽപ്പിച്ചു.... ഡാ പട്ടി നോക്കിനില്കാതെ... എനേം കൂടി എഴുനേൽപ്പിക്കട... " ജാൻവി അവിടെ കിടന്നു കാറി പൊളിക്കാൻ തുടങ്ങി അല്ലു ജാൻവിയെ പിടിച്ചു എഴുനേൽപ്പിച്ചു... പറ്റുന്ന വല്ല പണിക്കും പോയാമതിയിരുനിലെഡി നിനക്ക്... വെറുതെ എന്റെ കൊച്ചിനേം മറിച്ചിട്ടു... " അല്ലു ദേഷ്യതോടെ പറഞ്ഞു... ഹലോ മിസ്റ്റർ.... എനിക്ക് ബുള്ളറ്റ് ഒക്കെ ഓടിക്കാൻ അറിയാം... ഇത് പെട്ടന്ന് ബാലൻസ് കിട്ടിയില്ല അതാ വീണത്... " ജാൻവി നിറകണ്ണോടെ പറഞ്ഞതും അല്ലുന്നു സങ്കടം ആയി.... ഈ സമയം മിലാൻ ബുള്ളറ്റിന് എന്തെകിലും പറ്റിയോ എന്ന് നോക്കുകയാണ്... സൈഡിൽ ചെറുതായി സ്ക്രാച് വീണിട്ട് ഉണ്ട്... അത് കണ്ടതും മിലാൻ ജാൻവിയെ കുർപ്പിച്ചു നോക്കി... എന്തിനാടാ തെണ്ടി എന്നെ ഇങ്ങനെ നോക്കുനെ... എന്റെ തലേം കൈയും കാലും പൊട്ടിയിരിക്കുകയാ വേഗം എന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോവാൻ നോക്ക് പട്ടികളെ....." ജാൻവി സ്സ്.. " ആരോ ഏരുവാലിക്കുന്നത് കേട്ട് നോക്കിയതും ദക്ഷയാണ്....

അവളുടെ കൈ ചെറുതായി ഒരഞ്ഞിട്ട് ഉണ്ട്.... അവളുടെ കണ്ണുകൾ നിറഞ്ഞുനിൽക്കുകയാണ്.....നിറകണ്ണോടെ നിൽക്കുന്ന ദക്ഷയെ കണ്ടതും മിലന് വലതായി... എടാ വേഗം ഇവരെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോ.... ഞാൻ ബുള്ളറ്റും കൊണ്ട് വരാ..." മിലാൻ അവര് വേഗം തന്നെ ജാൻവിയെയും ദക്ഷയെയും ഹോസ്പിറ്റലിൽ എത്തിച്ചു..... അവരുടെ മുറിവിൽ മരുന്നു വെക്കാൻ ഡ്രസിങ് റൂമിലേക്ക് കേറ്റി..... ബാക്കി എല്ലാവരും പുറത്ത് നിൽക്കുകയാണ്.... പെട്ടനാണ് മിലന് ഒരു call വന്നത് സ്‌ക്രീനിൽ ജെസ്സി എന്നാ പേര് തെളിഞ്ഞു വന്നതും മിലാൻ പുഞ്ചിരിയോടെ call എടുത്ത് സൈഡിലേക്ക് മാറി നിന്നു... അല്ലും വേറെ ഒരു സൈഡിൽ ആയി ഫോണിൽ ആരോടോ ചാറ്റ് ചെയുന്നുണ്ട്.... എബി കുറച്ചു മാറിനിന്നു സ്‌മോക്ക് ചെയുന്നുണ്ട്..... മെറി ആർക്കോ ഫോൺ ചെയ്ത് തിരിഞ്ഞതും മാറി നിന്നു സ്‌മോക്ക് ചെയുന്ന എബിയെ കണ്ടത്.... ഇവനു ഒരു പണി കൊടുക്കണം... " മെറി മനസ്സിൽ പറഞ്ഞു കൊണ്ട് ഹാൻഡ്‌ബാഗിൽ കിടന്നിരുന്ന കൊലുസ് എടുത്ത് കൈയിൽ പിടിച്ചുകൊണ്ട് എബി അടുത്തേക്ക് നടന്നു

തൂണിൽ ചാരിനിന്നു വലിക്കുന്നവന്റെ ബാക്കിൽ ആയി വന്നു നിന്നു കൊണ്ട് മെറി പാടാൻ തുടങ്ങി ഒരു മുറൈ വന്ത് പാർത്തായാ തോം തോം തോം... നീ...ഒരു മുറൈ വന്ത് പാർത്തായാ തോം തോം തോം.. മെറി പാടുക ഒപ്പം തന്നെ കൊലുസും കിലുക്കാൻ തുടങ്ങി... എന്നാൽ നമ്മുടെ എബി പാട്ട് ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്. 'എൻ മനം നീയറിന്തായാ തിരുമകൾ തുൻപം തീർത്തായാ' മെറി നിർത്തിയോടുത് നിന്നു എബി പാടാൻ തുടങ്ങി... അതിന്റ ആ ഫോയിലോയിൽ.... അപ്പോളാണ് അങ്ങോട്ടേക്ക് അല്ലു വരുന്നത് ഫോണിൽ എന്തോ ഒന്ന് എബിക്ക് കാണിച്ചുകൊടുത്തതും എബി അല്ലുനെ പുച്ഛിക്കുന്നുണ്ട് ഒരു മുറൈ വന്ത് പാർത്തായാ തോം തോം തോം... നീ...ഒരു മുറൈ വന്ത് പാർത്തായാ തോം തോം തോം.. മെറി വീണ്ടും പാടാൻ തുടങ്ങി ഒപ്പം കൊലുസ് കിലുക്കാനും... എബി പക്ഷെ പാട്ട് എവിടെന്നു ആണ് വരുന്നത് എന്ന് ശ്രെദ്ധുകാതെ.... അതിൽ ലയിച്ചിരികുകയാണ്.... എന്നാൽ നമ്മുടെ അല്ലുന്നു ചെറുതായി പേടി വന്ന് തുടങ്ങി...

അല്ലു ചുറ്റിനും നോക്കി ആരും അതികം ഇല്ലാത്ത സ്ഥലത്ത് ആണ് അവരിപ്പോൾ നില്കുന്നത്....അല്ലു സൈഡിലേക് നോക്കിയതും മേറിയുടെ നിഴൽ കണ്ട് അലരാൻ തുടങ്ങി ആയോ... അമ്മേ പ്രേതം... എടാ ജീവൻ വേണോങ്കിൽ ഓടിക്കോ ഇവിടെ പ്രേതം ഉണ്ടട... " അല്ലു അതും പറഞ്ഞു അലറിക്കൊണ്ട് ഓടിയതും പുറകെ എബിയും അലറിക്കൊണ്ട് ഓടി... അല്ലും എബിയും ഓടുന്നത് കണ്ട് മെറിയും അവരുടെ പുറകെ ഓടി.... മുന്നും എന്തിലോ എന്ന് ഇടിച്ചു നിലത്തേക്ക് വീണു.... മുന്നും തലയുയർത്തി നോക്കിയതും മിലാൻ സംശയം ഭാവത്തോടെ മുന്നിനെയും മാറി മാറി നോക്കുന്നുണ്ട്... ചേട്ടായി എന്നെ അനുഗ്രഹിക്കണം... " കിടന്നാകിടപിൽ കിടന്നുകൊണ്ട് മെറി പറഞ്ഞു അങ്ങനെ ആണെങ്കിൽ അളിയാൻ എന്നെയും അനുഗ്രഹിക്കണം... " മെറി പറയുന്നത് കേട്ട് എബി പറഞ്ഞു പെട്ടന്ന് ആണ് അല്ലുന്നു പ്രേതത്തിന്റെ കാര്യം ഓർമവന്നത്... പിന്നെ ഒന്നും നോക്കിയില്ല ചാടി എഴുനേറ്റു കൊണ്ട്....പ്രേതം എന്ന് പറഞ്ഞു അലറി ഓടി.... അല്ലു ഓടുന്നത് കണ്ട് എബിയും...

എബി ഓടുന്നത് കണ്ട് മെറിയും ഓടി... മിലാൻ ചുറ്റും ഒന്ന് നോക്കി... ഏയ്യ് പ്രേതം ഒന്നുമില്ലനെ... ഈ കാലത്ത് പ്രേതം ഒക്കെ ഇണ്ടാവോ... ഇനി ഇണ്ടാവോ.... വെറുതെ എന്തിനാ ഇവിടെ നില്കുന്നത് അവരുടെ അടുത്തേക്ക് പോവാം... മിലാൻ അതും പറഞ്ഞു അവരുടെ അടുത്തേക്ക് ഓടി.... അല്ലു നേരെ ഓടി ചേനത് ഡ്രസിങ് റൂമിലേക്ക്‌ ആണ്... അവിടെ ഡോക്ടർ മരുന്ന് പോയിരുന്നു..... അല്ലു നേരെ ജാൻവിയുടെ മടിലേക്ക് കേറിയിരുന്നു അവളെ അങ്ങ് കെട്ടിപിടിച്ചുകൊണ്ട് അലറി സ്വീറ്റി പ്രേതം.... " അല്ലു പറഞ്ഞു തീർന്നതും ജാൻവിയുടെ കൈ അല്ലുന്റെ മുഖത് ഉണ്ടായിരുനു എഴുനേൽറ്റ് മാറട പട്ടി എന്റെ മടിനു..." ജാൻവി അതും പറഞ്ഞു അലറിയതും അല്ലു അപ്പൊ തന്നെ എഴുനേൽറ്റ് മാറി തിരിഞ്ഞതും എബി മുഖത്തും കൈ വച്ചു നില്കുനുണ്ട്.... നിനക്ക് എന്ത് പറ്റി.... " അല്ലു എബിയെ നോക്കി ചോദിച്ചു പേടിച്ചിട്ട് ഒന്ന് കെട്ടിപിടിച്ചതാ...

" എബി ആരെ... " അല്ലു ചോദിച്ചതും എബി കൈ ബാക്കിലേക്ക് ചുണ്ടി അവിടെ മെറി കൈയും കേട്ട് എബിയെ കുർപ്പിച്ചു നോക്കുന്നുണ്ട്... അല്ലും എബിയും പരസ്പരം നോക്കി ഒന്ന് ഇളിച്ചു... മിലാൻ ഡ്രസിങ് റൂമിലേക്ക് വന്നതും... അവന്റ കണ്ണ് ആദ്യം ഉടക്കിയത് അവിടെ തന്നെ ഒരു ചെയറിൽ ഇരിക്കുന്ന ദക്ഷയിലേക്ക് ആണ്.... ദക്ഷ are you ok... " പെട്ടന്ന് വന്നുകൊണ്ട് മിലാൻ ചോദിച്ചതും.... ദക്ഷ പുഞ്ചിരി കൊണ്ട് തലയാട്ടി... അവളുടെ പുഞ്ചിരി കണ്ടതും... അവന്റ ചുണ്ടിലും ഒരു പുഞ്ചിരിവിരിന്നു ഇതെല്ലാം കണ്ട് കൊണ്ട് അല്ലും എബിയും പരസ്പരം നോക്കി ചിരികുനുണ്ട്.... എന്നാൽ ജാൻവി മിലനെ കുർപ്പിച്ചു നോക്കുനുണ്ട്.... പെട്ടന്നണ് ഡ്രസിങ് റൂമിലേക്കു അയാൾ കടന്നു വന്നത് അയാളെ കണ്ടതും മിലാൻ ഞെട്ടി ....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story