CRAZY LOVE: ഭാഗം 21

crazy love

രചന: AGNA

I love u മിലാ... " അവനു കേൾക്കാൻ പാകത്തിൽ അവള് പറഞ്ഞതും അവൻ ഞെട്ടി കൊണ്ട് അവളിൽ നിന്നു പിടിവിട്ടു... മിലാൻ വേഗം തന്നെ അവളെ അടർത്തി മാറ്റി... താനും കൂടിയേ കളിയാകാത്തത് ഉണ്ടായുള്ളു... ഇപ്പോ അതും പൂർത്തിയായി... " മിലാൻ ഒരു ചിരിയല്ലേ പറഞ്ഞു ഞാൻ തമാശ പറഞ്ഞതല്ല....എനിക്ക് ഇഷ്ടാ... ഒരുപാട്... " ദക്ഷ വീണ്ടും കെട്ടിപ്പിടിക്കാൻ പോയതും... മിലാൻ തടഞ്ഞു... എന്തൊക്കയാ താൻ ഈ പറയുന്നേ... ഈ ഇഷ്ടം അത് വെറുതെയാ...വേണ്ടാ ദക്ഷ... അങ്ങനെ വല്ലതും നിന്റെ മനസ്സിൽ ഉണ്ടകിൽ അത് കളഞ്ഞേക്ക്... " മിലാൻ അങ്ങനെ കളയാൻ പറ്റില്ല...എനിക്ക് ഒരുപാട് ഇഷ്ടാ... അത് എങ്ങനെയാ എന്തുകൊണ്ടാ അത് ഒന്നും എനിക്ക് അറിയില്ല... പക്ഷെ ഞാൻ നിങ്ങളെ എന്റെ ജീവനേക്കാൾ ഏറെ സ്നേഹിക്കുന്നുണ്ട്... " ദക്ഷ പറഞ്ഞതും മിലാൻ ചിരിക്കാൻ തുടങ്ങി... അത് കണ്ടതും ദക്ഷയുടെ മുഖം കുർത്തു വന്നു... ദെ നോക്ക് ദക്ഷ... തനിക് എന്നോട് വെറും ഒരു അട്ട്രാക്ഷൻ മാത്രമാണ്... അല്ലാതെ പ്രേമം മണ്ണാങ്കട്ട ഒന്നുല്ല... "

മിലാൻ ഇത്തിരി ഗൗരവത്തോടെ പറഞ്ഞു അത് വെറും ഒരു അട്ട്രാക്ഷൻ അല്ല.... എനിക്ക് ഒരുപാട് ഇഷ്ടാ അത് എങ്ങനെയാ ഞാൻ... " ദക്ഷയുടെ കണ്ണുകൾ നിറഞ്ഞു വരുന്നുണ്ടായിരുന്നു... അതിനനുസരിച്ചു മിലന്റെ മുഖം വലിഞ്ഞു മുറുകുന്നുണ്ടായിരുന്നു... ഞാ... " മിലാൻ എന്തോ പറയാൻ വന്നതും അവന്റെ ഫോൺ bell അടിച്ചതും ഒരുമിച്ചായിരുന്നു... മിലാൻ സ്‌ക്രീനിൽ നോക്കിയതും Allu calling അത് കണ്ടതും മിലാൻ ദക്ഷയെ കടുപ്പിച്ചു നോക്കികൊണ്ട് ഫോൺ എടുത്തു... അഹ്... ഹലോ.. എന്താ.. " മിലാൻ ദേഷ്യത്തോടെ call എടുത്തുകൊണ്ടു ചോദിച്ചു ഡാ മിലാ ദക്ഷ ഇപ്പോ കോളേജ് കഴിഞ്ഞ് വന്നിട്ട് ഉണ്ടാവും... ഞാൻ എബിയും ഒരു സ്ഥലം വരെ പോയേക്കായ... നീ ഒന്ന് അവൾക്ക് കുട്ടിരിക്കോ ഞങ്ങൾ വരുന്നത് വരെ പ്ലീസ്..." അല്ലു എന്താ അല്ലു ഇത്... നിങ്ങൾ ഇങ്ങനെ irresponsible ആവല്ലേ..." മിലാൻ ഡാ പ്ലീസ്... ഒരു urgent കാര്യത്തിന വേണ്ടി പോയേകയാ പ്ലീസ് ഡാ... " അല്ലു അഹ്... ദക്ഷ ഇപ്പോ എന്റെ ഒപ്പം ഉണ്ട്... ഞാൻ അവളെ എന്റെ ഫ്ലാറ്റിലേക്ക് കൊണ്ടുപോവുകയാ... അവിടെ ഇണ്ടാവും... " മിലാൻ പറഞ്ഞതും ദക്ഷയുടെ കണ്ണുകൾ വിടർന്നു... അവള് അവനെ നോക്കി അഹ് ഓക്കേ ഡാ... ഞങ്ങൾ വേഗം എത്താൻ നോക്കാം... "

അല്ലു അതും പറഞ്ഞു call കട്ട്‌ ചെയ്തു... ദക്ഷയുടെ നോട്ടം കണ്ട്... മിലാൻ അവളെ കുർപ്പിച്ചു നോക്കി... വാ... എന്റെ ഫ്ലാറ്റിലേക്ക് പോവാം... " ദക്ഷയുടെ കൈ പിടിച്ചു കുർത്ത മുഖത്തോടെ മിലാൻ പറഞ്ഞു... എന്തിനാ... "അവനെ തന്നെ നോക്കികൊണ്ട് ദക്ഷ ചോദിച്ചു നിന്നെ പിഡിപിക്കാൻ😠.." മിലാൻ ഏഹ് 😨.. " ദക്ഷ 😬😬വാ ഡി... " മിലാൻ അവളുടെ കൈ പിടിച്ചു വലിച്ചുകൊണ്ട് ബുള്ളറ്റിന്റെ അടുത്തേക് നടന്നു.. നോക്കിനില്കാതെ കേറാൻ നോക്ക്... " ബുള്ളറ്റിനെയും തന്നെയും മാറി മാറി നോക്കുന്ന ദക്ഷയെ കണ്ട് മിലാൻ ഇർഷത്തോടെ പറഞ്ഞതും ദക്ഷ അപ്പോ തന്നെ കേറിയിരുന്നു.... ഫ്ലാറ്റിൽ എത്തിയതും അവിടെ മാഡി ഉണ്ടായിരുന്നു... അഹ്... ഇതാര് ദക്ഷയോ..." മാഡി ദക്ഷ ഒന്ന് പുഞ്ചിരിച്ചു ഇർഷത്തോടെ അകത്തേക്ക് കേറി പോവുന്നവനെ അവള് നോക്കിനിന്നു... ഒന്നും പറയണ്ടായിരുന്നു എന്ന് വരെ അവൾക് തോന്നിപോയി... ചേട്ടായി... " മിലാൻ പോവുന്നത് കണ്ട് മാഡി അവന്റെ പുറകെ പോയി... എന്താടി... " മിലാൻ ദേഷ്യത്തോടെ ചോദിച്ചു എന്തിനാ ഇങ്ങനെ ചൂട് ആവുന്നേ... " മാഡി നിനക്ക് ഇപ്പോ എന്താ വേണ്ടേ... " മിലാൻ ചേട്ടായി ദക്ഷ എന്താ ഇവിടെ..." മാഡി അത് അല്ലു എബിയും എവിടെയോ പോയേക്കായ...

അപ്പൊ അവള് അവിടെ ഒറ്റക് ആയത് കൊണ്ട് ഇങ്ങോട്ട് കൊണ്ടുവന്നതാ...' മിലാൻ ഓ അങ്ങനെ ആണോ... അല്ലാതെ നിങ്ങൾ തമ്മിൽ വേറെ ഒന്നും... " മാഡി എന്ത്... "മിലാൻ കൈ മാറിൽ പിണച്ചു കെട്ടികൊണ്ട് ചോദിച്ചു.. മ്ച്ചും... ഒന്നുല്ല..." മാഡി ചുമൽ പൊക്കികൊണ്ട് പറഞ്ഞതും അവൻ അവളെ കുർപ്പിച്ചു നോക്കികൊണ്ട് റൂമിലേക്കു കേറി മാഡി തിരിച്ചു ഹാളിലേക് വന്നപ്പോ... ദക്ഷ അതെ നിൽപ്പ് തന്നയാ ഇങ്ങനെ നിക്കാതെ ഇരിക്.. " മാഡി അവളെ പിടിച്ചു സെറ്റിയിൽ ഇരുത്തി.. ചേട്ടായി ആയിട്ട് എങ്ങനെയാ പരിചയം... " മാഡി പിരികം പൊക്കികൊണ്ട് ചോദിച്ചു അത്... " ദക്ഷ പറയാൻ പോയപ്പോളേക്കും ആരോ bell അടിക്കുന്ന ശബ്‌ദം കേട്ട് മാഡി ചെന്നു ഡോർ തുറന്നു മാഡി നോക്കിയപ്പോൾ ജാൻവിയും മെറിയും ആണ് കൂടെ മഹിയും ഉണ്ട്... മഹിയെ കണ്ട് മാഡി നെറ്റി ചുളിച്ചു ഇവൻ എന്താ നിങ്ങളുടെ കൂടെ... " മാഡി മഹിയെ പുച്ഛിച്ചു കൊണ്ട് ചോദിച്ചു 😬😬ഞാൻ വരുന്നില്ലന് പറഞ്ഞതല്ലേ...ഞാൻ പോവേണ് " മഹി ജാൻവിയെ ദേഷ്യത്തോടെ നോക്കികൊണ്ട് ചോദിച്ചു മെറി ഇവിടെ നില്കും തിരിച്ചു പോവുമ്പോ ഞാൻ ഒറ്റക് അവിലെട... പ്ലീസ് പോവല്ലെടാ... " ജാൻവി എന്താ മാഡി ഇത്... വാ മഹി... "

മെറി മാഡിയെ കണ്ണുരുട്ടി നോക്കികൊണ്ട് മഹിയെ കൊണ്ട് അകത്തേക്ക് കേറി പിന്നാലെ ജാൻവി അകത്തേക്ക് കേറി വരുന്നവരെ കണ്ട് ദക്ഷ എഴുനേറ്റു.. ജാൻവിക് ദക്ഷയെ അവിടെ കണ്ടതിൽ ഒരുപാട് സന്തോഷം ആയി.. ദക്ഷ നീ എന്താ ഇവിടെ... അല്ലും എബിയും ഒക്കെ ഇണ്ടോ... " ജാൻവി ദക്ഷയുടെ അടുത്തേക്ക് ചെന്നുകൊണ്ട് ചോദിച്ചു ഇല്ല... മിലന്റെ ഒപ്പം വന്നതാ ചേച്ചി ... " ദക്ഷ മിലാനോട് കാര്യം പറഞ്ഞോ... " ജാൻവി ദക്ഷക്ക് കേൾകാം പാകത്തിൽ ചോദിച്ചതും ദക്ഷയുടെ മുഖം മാറി... ആ മുഖത്ത് സങ്കടം നിലച്ചിരുന്നു... ദക്ഷയുടെ മുഖം മാറുന്നത് കണ്ട് ജാൻവി അവളെ അവിടെ നിന്നു കുറച്ചു മാറ്റി നിർത്തികൊണ്ട് ചോദിച്ചു എന്താ... എന്തുപറ്റി... ഞാൻ പറഞ്ഞു മിലാനോട് പക്ഷെ... " ദക്ഷ നടന്ന കാര്യങ്ങൾ എല്ലാം ജാൻവിയോട് പറഞ്ഞു നീ വിഷമിക്കണ്ട... ഞാൻ സംസാരികം മിലാനോട്... " ജാൻവി വേണ്ട ചേച്ചി... ഇനി ഒന്നും പറയണ്ട... ഈ കാര്യം കൊണ്ട് മിലാൻ എന്നെ അവോയ്ഡ് ചെയോന് ഒരു പേടി ഉണ്ട്.. ഒന്നും പറയണ്ടാന്നു വരെ തോന്നുവാ..."ദക്ഷ നീ ഒന്നും പറയണ്ട അവൻ എവിടെ... " ജാൻവി അറിയില്ല ഇങ്ങോട്ട് കേറി വരുന്നത് കണ്ടു... " ദക്ഷ ചെല്ലപ്പോ അവൻ റൂമിൽ ഉണ്ടാവും... എന്തായലും അവൻ ഇറങ്ങട്ടെ... ഞാൻ സംസാരികം.. "

ജാൻവി വേണ്ട ചേച്ചി...ഒന്നും പറയണ്ട " ദക്ഷ പറയണോ വേണ്ടയോ എന്ന് ഞാൻ തീരുമാനിച്ചോളം നീ അവിടെ മിണ്ടാതിരിക്ക്... " ജാൻവി പറഞ്ഞതും പിന്നെ ദക്ഷ ഒന്നും പറയാൻ നിന്നില്ല... കുറച്ചു കഴിഞ്ഞതും മിലാൻ റൂമിൽ നിന്നു ഇറങ്ങിയതും ഫ്ണ്ടിൽ തന്നെ നിൽക്കുന്ന ജാൻവിയെയും ദക്ഷയെയും കണ്ട് നെറ്റി ചുളിച്ചു... നീ എപ്പോ വന്നു... " ജാൻവിയെ നോക്കികൊണ്ട് മിലാൻ ചോദിച്ചു മിലാ... നിനക്ക് എന്താ പ്രശ്നം... ഇവള് അവളുടെ മനസ്സിൽ ഒള്ള കാര്യമാ പറഞ്ഞത്.. " ജാൻവി ഞാൻ ചോദിച്ചതിനുള്ള ഉത്തരം അല്ലാലോ തനത്... " മിലാൻ ഒരു കളിയാല്ലേ ചോദിച്ചു... തമാശ കള മിലാ... " ജാൻവി ഗൗരവത്തോടെ പറഞ്ഞു ചേച്ചി വേണ്ട.. പ്ലീസ്.. " ദക്ഷ ജാൻവിയുടെ ടോപ്പിൽ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു നീ മിണ്ടാതിരിക്ക് ദക്ഷേ... ഇവനു നിന്നോടുള്ള ബീഹെവ് കണ്ട് പല പ്രാവിശ്യവും എനിക്ക് തോന്നിയിട്ട് ഉണ്ട്... ഇവനു നിന്നെ ഇഷ്ടമാണോ എന്ന്... " ജാൻവി ഞാൻ എല്ലാവരോടും ബീഹെവ് ചെയുന്ന പോലെയാ ഇവളോടും ചെയ്തിട്ട് ഒള്ളു... അതിനെ ഇവള് വേറെ അർത്ഥത്തിൽ കണ്ടതിനു ഞാൻ എന്ത് ചെയ്യാനാ... " മിലാൻ ഇർഷത്തോടെ പറഞ്ഞു ഇവൾക്ക് അത് അങ്ങനെ തോന്നിയെങ്കിൽ അത് നിന്റെ കുഴപ്പം ആണ്...

ഇവൾക്ക് മാത്രമല്ല എനിക്ക് തോന്നിയിട്ട് ഉണ്ടന് ഞാൻ പറഞ്ഞില്ലെ... " ജാൻവി പറഞ്ഞതും മിലാൻ ദക്ഷയെ കുർപ്പിച്ചു ഒന്ന് നോക്കി ദെ ജാൻവി ഇത് നമ്മുക്ക് വിടാം വെറുതെ ഒരു സീൻ ക്രീയേറ്റ് ചെയ്യണ്ട... " മിലാൻ മിലാ ഞാൻ പറയുന്നത് ഒന്ന് മനസ്സിൽ അക്ക്..... നിനക്ക് വേറെ ഒരാളെ ഇഷ്ടമാണന് അറിഞ്ഞപ്പോൾ ഒരുപാട് സങ്കടപെട്ടതാ ഇവള്... അപ്പോളും ഇവൾക്ക് നിന്നോടുള്ള ഇഷ്ടത്തിന് ഒരു കുറവും വന്നിട്ടില്ല... പിന്നെ ജെസ്സി എന്ത് കൊണ്ടും അവളെക്കാളും നല്ലത് ഇവളാ.. " ജാൻവി ഒന്ന് നിർത്തുന്നുണ്ടോ... എന്ത് നല്ലത്... ഏഹ്... എന്ത് നല്ലത്... ഇതാണോ നല്ലത്... എനിക്ക് നിന്നെ ഇഷ്ടമല്ലന് പറഞ്ഞതല്ലേ.. അന്നിട്ട് വീണ്ടും ഇങ്ങനെ പുറകെ വരുന്നതിൽ നിനക്ക് ഒരു നാണവും തോന്നുന്നില്ല... " ആദ്യം ജാൻവിയുടെ നേരെയാണ് പറഞ്ഞു തുടങ്ങിയത് എങ്കിൽ അവസാനം ദക്ഷയുടെ നേരെ ആയി അതിനു ഇവള്... " ജാൻവി എന്തോ പറയാൻ വന്നതും മിലാൻ കൈ കൊണ്ട് തടഞ്ഞു നിന്നോടല്ല... ഇവളോടാ ഞാൻ സംസാരിക്കുന്നത് ഇടക്ക് കേറി വരണ്ട... " മിലാൻ ദക്ഷയുടെ കണ്ണുകൾ നിറഞ്ഞു തിരിച്ചു തുടങ്ങിയിരുന്നു..

നിന്നെ ഞാൻ നാലൊരു ഫ്രണ്ട് ആയി കണ്ടത് കൊണ്ടാ അങ്ങനെ ഒക്കെ ബീഹെവ് ചെയ്തത്... ഒരു ഫ്രണ്ടിനോട് പെരുമാറുന്ന പോലെ ആണോ ഇവളോട് നീ പെരുമാറിയത്... " ജാൻവി ഇടക്ക് കേറി പറഞ്ഞു നിന്നോട് ഞാൻ സംസാരിക്കരുത് എന്ന് പറഞ്ഞില്ലെ... " മിലാൻ ഇങ്ങനെ എന്നോട് സംസാരിച്ചാൽ ഇവളേ പോലെ കരഞ്ഞുകൊണ്ട് നിൽക്കില്ല ഞാൻ ചെപ്പിക്കുറ്റി നോക്കി ഒരണം തരും... " ജാൻവി എന്തിനാ ചേച്ചി നിങ്ങൾ ഇങ്ങനെ വഴക്കിടുനെ...ഞാൻ പറഞ്ഞതല്ലേ വേണ്ടന്... എ..എന്റെ ഇഷ്ടം... എന്റെ ഉള്ളിൽ തന്നെ ഒത്തുക്കിയാൽ മതിയായിരുന്നു... ഒന്നും പറയണ്ടായിരുന്നു... " നിറക്കണ്ണുകളോടെ എങ്ങി എങ്ങി പറയുന്നവളെ കണ്ടതും മിലാൻ വല്ലാതായി... എന്നാൽ മേറിയുടെ പുറകെ വന്ന എബി ദക്ഷ കരയുന്നത് കണ്ട് വന്ന ആകെ വല്ലാതായി.. അമ്മു എന്ത്പറ്റി..." എബി വേലവലാതിയോടെ ചോദിച്ചതും ദക്ഷ ഓടി ചെന്നു എബിയെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു... ദക്ഷയുടെ കരച്ചിലിന്റെ ശബ്‌ദം കേട്ട് എബി അക്കെ വല്ലാത്തയി...

എബി ദേഷ്യത്തോടെ മിലനെ നോക്കി എബിയുടെ അങ്ങനെ ഒരു ഭാവം മെറി ആദ്യമായി ആണ് കാണുന്നത് നമ്മുക്ക് വീട്ടിലേക് പോവാ എബിച്ചാ... " ദക്ഷ പറയുന്നത് കേട്ട് വന്ന അല്ലു.... കരഞ്ഞുകൊണ്ട് പറയുന്നവളെ കണ്ടതും മിലനെ നോക്കി... എന്താ അമ്മു... എന്തിനാ മോള് കരയുന്നേ.. "അല്ലു നമ്മുക്ക് വീട്ടിലേക്ക് പോവാ..." എബി കെട്ടിപിടിച്ചുകൊണ്ട് മുഖം പുറത്ത് കട്ടാതെ ദക്ഷ പറഞ്ഞതും അല്ലു എബിയോട് കണ്ണ് കൊണ്ട് പോവാൻ കാണിച്ചു... എബി ദക്ഷയെ കൊണ്ട് കാറിൽ പോയിരുന്നു... എന്തിനാ അമ്മു കരഞ്ഞേ... അതിനു മാത്രം എന്താ ഉണ്ടായേ... " അല്ലു മിലനെയും ജാൻവിയെയും നോക്കി ചോദിച്ചു.. ജാൻവി എല്ലാം പറഞ്ഞതും... അല്ലുന്നു ദേഷ്യം വരുന്നുണ്ടായിരുന്നു... മിലാ.. അവള് ഒരു പാവാ..ഞങ്ങളുടെ തെറ്റാ അവള് പറഞ്ഞത് പോലെ ഒന്നും നിന്നോട് പറയാതിരുനിരുനെങ്കിൽ ഇങ്ങനെ ഒന്നും ഉണ്ടാവില്ലായിരുന്നു...ഒരുപാട് കരഞ്ഞിട്ട് ഉണ്ട് അവള്... എന്റെ പെങ്ങള് ആയതിനു ശേഷമാ അവള് ഒന്ന് സന്തോഷിച്ചത്.. " അല്ലു പറയുന്നത് മനസ്സിൽ ആവാതെ മിലനും ജാൻവിയും മെറിയും അവനെ നോക്കി.. അവരുടെ നോട്ടം മനസ്സിലയ പോലെ അല്ലു പറഞ്ഞു.. She is not my own sister ....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story