CRAZY LOVE: ഭാഗം 22

crazy love

രചന: AGNA

അല്ലു നീ എന്താകയാ പറയുന്നേ... " ജാൻവി അല്ലുനെ നോക്കികൊണ്ട് ചോദിച്ചു എനിക്ക് ഒരേഒരു പെങ്ങളെ ഉണ്ടായിരുന്നോള്ളൂ അനേറ്റ് എന്നാ അമ്മു... പക്ഷെ അവള് ഇപ്പോ ജീവിച്ചിരുപ്പില്ല എന്റെ കൈ കൊണ്ട് ഞാൻ എന്റെ മോളെ " നിറകണ്ണോടെ പറയുന്നവനെ കണ്ടതും എല്ലാവരും അല്ലുനെ തറപ്പിച്ചു നോക്കി.... എനിക്ക് 7 വയസ്സ് ഉള്ളപ്പോളാ എന്റെ അമ്മു എന്നെ വിട്ട് പോയത്... അതും എന്റെ തെറ്റ് കൊണ്ട്... ഒരു ദിവസം ഞാനും എബിയും കളിച്ചുണ്ട് ഇരുന്നപ്പോൾ എന്തോ ഒരു കാര്യം പറഞ്ഞ് ഞങ്ങൾ വഴക്കിട്ടു... ഞാൻ ദേഷ്യത്തോടെ കൈയിൽ ഇരുന്ന ടോയ് കാർ വലിച്ചെറിഞ്ഞു കൊണ്ട് ടെറസിലേക്ക് പോയി... അല്ലു ഡാ സോറി... ഒന്ന് മിണ്ടടാ... " എബി അല്ലുന്റെ അടുത്ത് വന്നു കൊഞ്ചി എന്നാൽ അത് ഒന്നും കേൾക്കാതെ അല്ലു എബിയുടെ കൈ തട്ടിമാറ്റി കുറച്ചു മാറിനിന്നു... എബി ചുണ്ട് കുർപ്പിച്ചുകൊണ്ട് അല്ലുനെ നോക്കി... ഇച്ചുനേം എബിച്ചാനേം പപ്പാ വിളിക്കുന്നുണ്ട്.. " പെട്ടന്ന് അങ്ങോട്ടേക്ക് ഓടി വന്നുകൊണ്ട് അമ്മു പറഞ്ഞു...

എന്നാൽ രണ്ടുപേരും മുഖം തിരിച്ചു നില്കുന്നത് കണ്ട് അമ്മു എബിയുടെ അടുത്തേക്ക് പോയി... എബിച്ചാ ഇച്ചു ആയി വഴക്കിട്ടോ...' അമ്മു എബിയുടെ കൈയിൽ പിടിച്ചുകൊണ്ടു ചോദിച്ചു ഞാനല്ല അമ്മു... അല്ലുവാ വഴക്കിട്ടെ... " എബി സങ്കടത്തോടെ പറഞ്ഞതും. അമ്മുന് പാവം തോന്നി ഞാൻ പറഞ്ഞു നോക്കാ ഇച്ചുനോട്... " അമ്മു അതും പറഞ്ഞു അല്ലുന്റെ അടുത്തേക്ക് നടന്നു.. ഇച്ചു... എബിച്ചനോട് മിണ്ട്... പ്ലീസ് ഇച്ചു... " അമ്മു അല്ലുന്റെ കൈയിൽ തൂങ്ങി കൊണ്ട് പറഞ്ഞു... അമ്മു നീ പോയെ... അവനോട് ഞാൻ ഇനി ഒരിക്കിലും മിണ്ടില്ല... " അല്ലു ദേഷ്യത്തോടെ പറഞ്ഞു... പ്ലീസ് ഇച്ചു... എബിച്ചൻ പാവമല്ലേ.. ദെ എബിച്ചൻ കരയാ.. " അമ്മു വീണ്ടും അല്ലുന്റെ കൈയിൽ തുങ്ങിക്കൊണ്ട് പറഞ്ഞതും... അല്ലു ദേഷ്യത്തോടെ അമ്മുനെ ഉന്തി... എന്നാൽ ബാലൻസ് കിട്ടാതെ കാല് തെന്നി അമ്മു നിലത്തേക്ക് വീണു പോയിരുന്നു... അമ്മു...!!" എബി അലറിക്കൊണ്ട് താഴെക്ക്‌ നോക്കിയതും അമ്മു ഒരു കല്ലിൽ തലയിടിച്ചു വീണിരുന്നു... എബിയുടെ ശബ്ദം കേട്ട് അല്ലു താഴെക്ക്‌ നോക്കിയതും ചോരയിൽ കുളിച്ചു കിടക്കുന്നവളെ കണ്ട് രണ്ട് അടി പുറകോട്ട് വച്ചു പോയിരുന്നു... ശബ്ദം കേട്ട് താഴേക്ക് ഓടി വന്ന എല്ലാവരും നിലത്ത് ചോരയിൽ വീണു കിടക്കുന്ന അമ്മുനെ കണ്ട് വല്ലാതായ...

മുകളിലേക്ക് നോക്കിയ അവർ കണ്ടത് എബിയെ ആയിരുന്നു.... അടക്കം എല്ലാം കഴിഞ്ഞതും കുരിശിങ്കൽ വീട്ടുകാർ അക്കെ തളർന്നിരുന്നു...എൽസി (അല്ലു mom)ഒന്നും കഴിക്കാതെ മുറിയിൽ തന്നെ ചമഞ്ഞു കുടിയിരുന്നു... അല്ലു ആരോടും ഒന്നും പറയാതെ ഒരുമുലേക്ക് ഒതുങ്ങി കുടിയിരുന്നു... എല്ലാവരുടെയും കണ്ണിൽ അമ്മുനെ തള്ളിയിട്ടത് എബി ആയിരുന്നു... ആാാാ😭... അടിക്കല്ലേ പപ്പാ.. അറിയാതെ പറ്റിയതാ... വേദിനിക്കുന്നു... ആാാ 😭😭പപ്പേ... " ടോമിയുടെ (എബി dad )അടി കൊണ്ട് എബി അലറികരയുകയാണ്... വേണ്ടാ ഇച്ചായാ..മോൻ അറിയാതെ ചെയ്‌തതല്ല... " ആനി ( എബി mom) കറഞ്ഞു പറഞ്ഞു എന്നിട്ടും കേൾക്കാതെ ടോമി അവനെ പൊതിരെ തല്ലി ടോമി വേണ്ടടാ... " തോസാൻ (അല്ലു dad) ടോമിച്ചാ അമ്മിച്ചിയാ പറയുന്നേ വേണ്ടാ... അവനു ഒരു കൈ അബത്തം പറ്റിയതാ... നീ ഇങ്ങനെ തല്ലിയാൽ എന്റെ കുഞ്ഞ് ചത്തു പോവും.. " വലിമ്മച്ചി ചാവട്ടെ ഇവൻ... പോലീസിനു ഏല്പിച്ചു കൊടുക്കണം ഇവനെ.. എങ്ങനെ തോന്നിയാടാ നിനക്ക് അമ്മുട്ടിയെ.. " ടോമി അറിയാതെ പറ്റിയതാ പപ്പെ😭... "

എബി കരഞ്ഞുകൊണ്ട് പറഞ്ഞു ചാച്ചാ.. എബി അല്ല... ഞാ... ഞനാ... ഞാനാ അമ്മുനെ ഉന്തിയെ..." അല്ലു പേടിച്ച് പേടിച്ച് പറഞ്ഞതും... ശെരിക്കും എല്ലാവരും ഞെട്ടി പോയി... ആനി എബിയേച്ചെന്ന് കെട്ടിപിടിച്ചു കരഞ്ഞു... അല്ലു.. ഡാ നീ എന്താ ഈ പറയുന്നേ... " തോംസൺ തല്ലേ.. ഞാൻ അറിയാതെ ചെയ്തതാ..." അല്ലു കണ്ണ് നിറച്ചുകൊണ്ട് പറഞ്ഞു ടോമിയുടെ കൈയിൽ നിന്നു വാടി നിലത്തേക്ക് വീണു... തോംമച്ചാ ടോമിച്ചാ... ഒന്നും ചെയ്യണ്ടാ എന്റെ കുഞ്ഞുങ്ങളെ... അമ്മു മോള് പോയത് പോയി.. ഇനി ഇവരെ കൂടി നഷ്ടപെടുത്തരുത്..." വല്യമ്മച്ചി പറഞ്ഞതും ഒന്നും പറയാൻ നിന്നില്ല... കുറെ മാസങ്ങൾ വേണ്ടി വന്നു അല്ലും എബിയും പഴയത് പോലെ ആവൻ ആ വീട്ടിലെ പഴയ സന്തോഷം തിരിച്ചു വരാൻ... -------------------------------------------------- അല്ലു പറഞ്ഞു നിർത്തിയത്തും എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു പ്രേതേകിച് മേറിയുടെ.... ദക്ഷയെ എങ്ങനെയാ കിട്ടിയത് നിങ്ങൾക്ക്... " ജാൻവി.. ഒരുദിവസം ഒരു ഫ്രണ്ടിന്റെ വിട്ടിൽ പോയി വരുകയായിരുന്നു.. നോട്ടിഫിക്കേഷൻ ശബ്‌ദം കേട്ട് ഫോണിലേക്ക് നോക്കി.. തിരിഞ്ഞതും.... മുന്നിൽ നിന്നു നടനുവരുന്നവളെ കണ്ടതും ബ്രേക്ക്‌ ചവിട്ടാൻ നോക്കി എന്നാൽ അമിത വേഗം ആയതിനാൽ പെട്ടന്ന് നിർത്താൻ കഴിഞ്ഞില്ല...

ഹോൺ അടിച്ചെങ്കിലും അവൾക്ക് പെട്ടന്ന് അവിടെ നിന്നു മാറാൻ കഴിഞ്ഞിരുനില്ല...ഞെട്ടി കൊണ്ട് അവള് നോക്കിയതും കാർ വന്നു അവളെ ഇടിച്ചതും ഒരുമിച്ചായിരുന്നു...അവള് റോഡിലേക്ക് തലയിടിച്ചു വീണു നെറ്റിയിൽ നിന്നു ചോര ഒലിച്ചിറങ്ങിയതും അവളുടെ ബോധം മറഞ്ഞു.. എബി ഒരുപാട് blood പോയിട്ട് ഉണ്ട് വേഗം ഹോസ്പിറ്റലിൽ എത്തിക്കണം... " കാറിൽ നിന്നു ഇറങ്ങികൊണ്ട് അല്ലു പറഞ്ഞു എബി അവളെ കൈകളിൽ കോരി എടുത്തുകൊണ്ടു കാറിന്റെ ബാക്ക് സിറ്റിൽ കേറി... അല്ലു വേഗം തന്നെ കാർ ഹോസ്പിറ്റലിലേക്ക് വിട്ടു... കുറച്ചു കഴിഞ്ഞതും ഡോക്ടർ icu നിന്നു ഇറങ്ങി വന്നു ഡോക്ടർ എന്തായി... എന്തെകിലും പ്രശ്നം ഉണ്ടോ... " അല്ലു ഏയ്‌ പേടിക്കാൻ ഒന്നുമില്ല കുറച്ചു blood പോയി അത്രേം ഒള്ളു...ഇനി പേടിക്കാൻ ഒന്നുമില്ല... നാളെ രാവിലെ ഡിസ്ചാർജ് ചെയാം..തലയിൽ മുറിവ് ഡ്രസ്സ്‌ ചെയ്തിട്ട് ഉണ്ട്... പിന്നെ കയ്യിലും കാലിലും ചെറിയ പോറൽ ഉണ്ട് അതിനു മരുന്നു തരാം..".ഡോക്ടർ അത്രയും പറഞ്ഞു കൊണ്ട് അവിടെ നിന്നു പോയി...

അല്ലു വേഗം തന്നെ ഈ കാര്യം വീട്ടിലേക്ക് വിളിച്ചു പറഞ്ഞു.. നേരം വെളുക്കുന്ന വരെ അല്ലും എബിയും അവിടെയുള്ള ചെയറിൽ ഇരുന്നു സമയം കളഞ്ഞു... പിറ്റേന്ന് രാവിലെ... തോംസനും ടോമിയും. അവിടെ എത്തിയിരുന്നു... കണ്ണടച്ചു കിടക്കുന്ന ദക്ഷയെ കണ്ടതും അവരുടെ ഓർമയിലേക്ക് അമ്മു കടന്നു വന്നു... ദക്ഷ പതിയെ കണ്ണുകൾ വലിച്ചു തുറന്നു... മുന്നിൽ നിൽക്കുന്നവരെ കണ്ടതും ഒരു പേടിയോടെ അവള് അവരെ നോക്കി... മോള് പേടിക്കണ്ടാ... എന്താ മോളുടെ പേര്..." തോംസൺ ദക്ഷ... ഫോൺ നമ്പർ തന്നാൽ വിട്ടിൽ വിളിച്ചു പറയാമായിരുന്നു... എനിക് ആരുമില്ല... ഞാൻ ഒറ്റക്കാ..." അതു പറയുമ്പോൾ അവളുടെ കണ്ണ് നിറഞ്ഞിരുന്നു... അവളുടെ കണ്ണുകൾ നിറയുന്നത് കണ്ടതും അവർക്ക് എന്തോ പോലേ ആയി.... പപ്പേ... ചാച്ചാ... ഒന്ന് വന്നേ... " എബി അവരെ വിളിച്ചു മാറിനിന്നു എന്താഡാ... " ടോമി അവളെ നമ്മുക്ക് വീട്ടിലേക്ക് കൊണ്ടുപോയാലോ... നമ്മുടെ അമ്മു ആയിട്ട്... " എബി പറഞ്ഞതും എല്ലാവരും ഒന്ന് പകച്ചു നിന്നു...

കുറച്ചു നേരതിനു ശേഷം തോംസൺ തലയാട്ടിയതും എബിക്കും അല്ലുന്നും സന്തോഷം ആയി... അവർ ദക്ഷയെ കൊണ്ട് കുരിശിങ്കാലേക്ക്‌ പോയി... എല്ലാവർക്കും ഒരുപാട് സന്തോഷമായി... നഷ്ടപെട്ട് പോയാ അമ്മുന് പകരം വേറെ ഒരാള്... അല്ല... അമ്മു തന്നെയാണ് അവള് എന്ന് അവർ വിശ്വസിച്ചു.. അങ്ങനെ ദിവസം പോകുന്നതിനു അനുസരിച്ചു ദക്ഷയും ആ കുടുംബവും തമ്മിൽ വലത്തേ അങ്ങ് അടുത്തു... അവള് അമ്മു ആയി മാറുകയായിരുന്നു... അല്ലു പറഞ്ഞു നിർത്തിയതും എല്ലാവരും അല്ലുനെ നോക്കി അപ്പൊ ദക്ഷയുടെ പേരെന്റ്സ്.. " ജാൻവി അറിയില്ല.... അവളോട് അതെ കുറിച്ച് ചോദിച്ചിട്ടില്ല... ഞങ്ങൾക്ക് അത് അറിയാനും താല്പര്യം ഇല്ല.. അവള്ക്ക്‌ ഇനി വേറെ ഒരു അവകാശി അത് വേണ്ടാ... " അല്ലു മിലാൻ അല്ലുനെ നോക്കാതെ തലതാഴ്ത്തി നില്കുന്നത് കണ്ട് അല്ലു പറഞ്ഞു മിലാ ഒരു അപേക്ഷ മാത്രമേ ഒള്ളു നിന്നോട് ഇനി അവളെ വേദനിപ്പിക്കരുത്.......  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story