CRAZY LOVE: ഭാഗം 23

crazy love

രചന: AGNA

മിലാ ഒരു അപേക്ഷ മാത്രമേ ഒള്ളു നിന്നോട് ഇനി അവളെ വേദനിപ്പിക്കരുത്... "അല്ലു അത്രയും പറഞ്ഞു കൊണ്ട് അവിടെനിന്നു ഇറങ്ങി... മിലന് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു... ജാൻവിയെ നോക്കിയതും അവള് അവനെ കുർപ്പിച്ചു നോക്കികൊണ്ട് ഹാളിലേക്ക് പോയതും അവിടെ മാഡിയും മഹിയും പരസ്പരം പുച്ഛിച്ചു കളിക്കുകയാണ്... ഡാ വരുന്നുണ്ടോ.." ജാൻവി കലിപ്പിൽ പറഞ്ഞു കൊണ്ട് പുറത്തേക്ക് ഇറങ്ങി ചുണ്ടിൽ ആണലോ അവള്....എന്ത് പറ്റി മെറി... " മഹി മെറിയോടായി ചോദിച്ചു ഏയ്‌ ഒന്നുല്ല നീ അവളുടെ ഒപ്പം ചെല്ല്... " മെറി പറഞ്ഞതും മഹി തലയാട്ടി കൊണ്ട് ജാൻവിയുടെ പിന്നാലെ പോയി ജാൻവി താഴേക്ക് ചെന്നതും അല്ലുന്റെ കാർ അവിടെ നിന്നു പോയിരുന്നു... ജാൻവി ദേഷ്യത്തോടെ അവളുടെ കാറിലേക്ക് ഇരുന്നു ഹോൺ അടിക്കാൻ തുടങ്ങി...

എന്റെ പൊന്ന് ജാൻവി ഞാൻ ദെ വരുന്നു... ഇങ്ങനെ ഹോൺ അടിച്ചു മനുഷ്യന്റെ ചെവി പൊട്ടിക്കല്ലേ... " മഹി ജാൻവിയെ നോക്കി പറഞ്ഞതും അവള് മുഖം തിരിച്ചു കളഞ്ഞു... അവര് പോയതും മെറി നേരെ മിലന്റെ റൂമിലേക്ക് പോയി അവിടെ ബെഡിൽ ഇരുന്നു എന്തോ ആലോചിക്കുന്ന മിലനെ കണ്ട് മെറി അവന്റെ അടുത്തേക്ക് നടന്നു... ചേട്ടായി... " മെറി വിളിച്ചതും മിലാൻ കണ്ണുകൾ ഉയർത്തി അവളെ നോക്കി അവന്റ കണ്ണൊക്കെ ചുവന്നു കലങ്ങിയിട്ട് ഉണ്ടായിരുന്നു... അല്ല ചേട്ടായിക്ക് എന്ത് പറ്റി എന്തിനാ കരയുന്നേ... " അങ്ങോട്ടേക്ക് വന്നുകൊണ്ട് മാഡി ചോദിച്ചതും മെറി അവളെ കുർപ്പിച്ചു നോക്കി... ജെസ്സിയെ കുറിച്ച് ഓർത്തോ... അതിനാണോ ഇങ്ങനെ കരയുന്നത്... " മാഡി പറയുന്നത് കേട്ട് മിലാൻ പല്ല് കടിച്ചു... മെറി ഇവളേ കൊണ്ട് പൊക്കോ അല്ലെങ്കിൽ ചെല്ലപ്പോ മമ്മക്ക്‌ എളേ മോള് ഉണ്ടാവില്ല.. " മിലാൻ ഇതിനർത്ഥം ചേട്ടായി എന്നെ കൊല്ലോനല്ലേ... " മാഡി പറഞ്ഞതും മിലാൻ അവളെ വീണ്ടും തുറിച്ചു നോക്കി അവന്റെ നോട്ടം മനസ്സിൽ ആയപോലെ മാഡി അവിടെന്നു നൈസ് ആയി മുങ്ങി... മെറികും അവിടെ കൂടുതൽ സമയം നില്കാൻ തോന്നിയില്ല...

പിറ്റേദിവസം... ടിങ് ടോങ്... ടിങ് ടിങ്... "Bell അടിക്കുന്ന ശബ്‌ദം കേട്ട് എബി ചെന്നു വാതിൽ തുറന്നു അഹ് രാഹുലെ വാടാ..." രാഹുലെ കണ്ട് എബി അകത്തേക്ക് വിളിച്ചു... എടാ സംസാരിച്ചു നിൽക്കാൻ ഒന്നും സമയം ഇല്ല... ഞാൻ നാട്ടിലേക്ക് പോവായാ... " രാഹുൽ രണ്ടു ദിവസം മുനല്ലേ നീ നാട്ടിൽ പോയി വന്നത്... " എബി അതേടാ... പക്ഷെ ഇപ്പോ നാട്ടിൽ എനിക്ക് കുറച്ചു സ്ഥലം ഉണ്ട് ഇപ്പോ അതിനു ചുറ്റി പറ്റി കുറച്ചു പ്രേശ്നങ്ങൾ നടക്കുന്നുണ്ട് അത് ഒന്ന് ഒത്തു തിർപ്പ് ആകണം...പിന്നെ ഈ പെൻഡ്രൈവ് പിടിച്ചേക്ക്.. " രാഹുൽ പോക്കറ്റിൽ നിന്നു പെൻഡ്രൈവ് എടുത്ത് എബിക്ക് നീട്ടികൊണ്ട് പറഞ്ഞു ഇന്നത് എന്റെ കുറച്ചു ഡോക്യൂമെന്റസാ... സൂക്ഷിക്കണേ.. പിന്നെ അല്ലുനോടും അമ്മുനോടും പറഞ്ഞേക്ക്... " രാഹുൽ അഹ്... " എബി പെൻഡ്രൈവ് വാങ്ങിച്ചതും രാഹുൽ അവിടെന്നു പോയി... എബി പെൻഡ്രൈവ് സെൽഫിൽ വച്ചു തിരിഞ്ഞതും ടിങ് ടോങ്... ടിങ് ടോങ്... " വീണ്ടും bell അടിക്കുന്ന ശബ്‌ദം കേട്ട് എബി ചെന്നു വാതിൽ തുറന്നതും മിലനെ കണ്ട് മുഖതിരിച്ചു...

എബി... ഞാൻ.. സോറി..." മിലാൻ എന്തിനാ സോറി... " എബി അത്... പിന്നെ... ഞാൻ.. " മിലാൻ പറയാൻ കഷ്ടപെടേണ്ട... എനിക്ക് മനസ്സിലായി... " എബി എന്നോട് ദേഷ്യം ഉണ്ടോ... " മിലാൻ ഏയ്‌... തെറ്റ് ഞങ്ങളുടെ ഭാഗത്ത... നിന്റെ ദക്ഷയോടുള്ള പെരുമാറ്റം കണ്ട് തെറ്റിദ്ധരിച്ചത് ഞങ്ങളുടെ പ്രശ്നമാ...'എബി എബി.. ഞാൻ.. " മിലാൻ പുറത്ത് നില്കാതെ അകത്തേക്ക് കേർ.. " എബി മിലനെ അകത്തേക്ക് വിളിച്ചു സെറ്റിയിൽ ഇരുത്തി... അല്ലു... " മിലാൻ അവൻ കിച്ചനിൽ ആണ്.. " എബി മ്മ്.. ദ.. ദക്ഷ... "മിലാൻ ഇടറിയാ ശബ്ദത്തോടെ ചോദിച്ചു അവള് ഉറങ്ങേണ്.. ഇന്നലെ വൈകി കിടന്നത് കൊണ്ട് ഇതുവരെ എഴുനേൽറ്റട്ടില്ല..." എബി മ്മ്.. " മിലാൻ ദക്ഷനെ കാണാൻ വന്നതാണോ... "എബി ഏയ്‌.. ഞാൻ ചുമ്മ.. ഒന്ന് കേറിയതാ.." മിലാൻ മ്മ്... " എബി കുറച്ചു കഴിഞ്ഞതും വീണ്ടും bell അടിക്കുന്ന ശബ്‌ദം കേട്ട് എബി ചെന്നു വാതിൽ തുറന്നതും ജാൻവിയും മെറിയും ആണ്... ജാൻവി എബിക്ക് ഒന്ന് ഇളിച്ചുകൊടുതുകൊണ്ട് അകത്തേക്ക് കേറി... പിന്നാലെ കേറാൻ പോയ മേറിയെ എബി തടഞ്ഞു... എന്താ...

" മെറി ഗൺ ഉണ്ടോ... " എബി മ്മ്.. "മെറി അത് വണ്ടിൽ വച്ചിട്ട് ഇങ്ങോട്ട് കേറിയ മതി..." എബി ഏഹ്... " മെറി അഹ്... " എബി മെറി എബിയെ നോക്കി പല്ല് കടിച്ചുകൊണ്ട് ജീൻസിന്റെ ബാക്കിൽ നിന്നു ഗൺ എടുത്ത് കാറിലേക്ക് വച്ചു... എബി ഒന്ന് നീട്ടി ശ്വാസം വലിച്ചുകൊണ്ട് അകത്തേക്ക് കേറി പുറകെ മെറിയും... ജാൻവി അകത്തേക്ക് കേറിയതും സെറ്റിയിൽ ഇരിക്കുന്ന മിലനെ കണ്ട് നെറ്റി ചുളിച്ചു... നീ എന്താ ഇവിടെ... " ജാൻവി മിലനെ നോക്കി ചോദിച്ചു എനിക്ക് എന്താ ഇവിടെ വരാൻ പാടില്ലെ... " മിലാൻ 😬😬" ജാൻവി സ്വീറ്റി.... " അല്ലുന്റെ വിളികേട്ട് ജാൻവി മുഷ്ടി ചുരുട്ടി പിടിച്ചുകൊണ്ടു തിരിഞ്ഞുകൊണ്ട് അല്ലുനെ നോക്കി ഒന്ന് ചിരിച്ചു നീ എന്താ ഇവിടെ... " അല്ലു കല്യാണതിനു കുറച്ചു സ്വർണം വാങ്ങാൻ വന്നതാ... " ജാൻവി ഏഹ്.. സ്വർണം.. ഓഹ് ആക്കിയതാണല്ലേ... " അല്ലു ഈ 😁.. " ജാൻവി അല്ലു...സോറി... ഞാൻ അപ്പോളത്തെ ഒരു സിറ്റുവേഷനിൽ.. " മിലാൻ എന്റെ പൊന്ന് മിലാ ആദ്യം ഈ സോറി പറച്ചിൽ ഒന്ന് നിർത്ത്... ഇവൻ വന്നപ്പാ തൊട്ട് സോറി പറയാൻ തുടങ്ങിയതാ "

അങ്ങോട്ടേക്ക് വന്നുകൊണ്ട് എബി പറഞ്ഞു മെറി ആണെങ്കിൽ മിലനെ കണ്ട് ഞെട്ടി... അപ്പോളാണ് സ്റ്റെപ്പ് ഇറങ്ങി വരുന്ന ദക്ഷയെ ജാൻവി കാണുന്നത്... ജാൻവി വേഗം ദക്ഷയുടെ അടത്തേക് ചെന്നു... ദക്ഷ are you ok... " ജാൻവി മ്മ്... " ദക്ഷ ദക്ഷ എല്ലാവരെയും നോക്കി ചിരിച്ചു മിലാനെ ഒഴിച്ച്... ഇനി ഒരിക്കിലും ഒരു നോട്ടം കൊണ്ട് പോലും മിലനെ ശല്യം ചെയ്യില്ലന് അവള് മനസ്സിൽ തീരുമാനിച്ചിരുന്നു... എന്നാൽ എത്രയൊക്കെ ശ്രമിച്ചിട്ടും അവൾക് മിലനെ നോക്കാതിരിക്കാൻ ആയില്ല... അറിയാതെങ്കിലും അവളുടെ കണ്ണുകൾ മിലനെ തേടി പോയിരുന്നു... ദക്ഷ... " ജാൻവി മ്മ്.. നിന്റെ പേരെന്റ്സ് ആരാ...അല്ലുന്നു നിന്നെ കിട്ടുന്നത് വരെ നീ എവിടെയായിരുന്നു... ആരാ നിന്നെ വളർത്തിയത്... എങ്ങനെയാ നീ ജീവിച്ചേ... " അങ്ങനെ ഒരായിരം ചോത്യങ്ങൾ ജാൻവി ദക്ഷയുടെ മുന്നിലേക്ക് തുറന്നുവിട്ടു...ഓർക്കാൻ ആഗ്രഹിക്കാതാ കാര്യം ഓർത്തപോലെ അവളുടെ കണ്ണുകൾ നിറഞ്ഞു... ഓക്സിജൻ കൊണ്ട്... " അല്ലു ഏഹ്... " ജാൻവി നീ എങ്ങനെയാ ജീവിക്കുന്നെ ഓക്സിജൻ കൊണ്ടല്ലേ...

അത്പോലെ ഇവളും ഓക്സിജൻ കൊണ്ടാ ഇത്രനാളും ജീവിച്ചേ... " അല്ലു തമാശ കളാ അല്ലു... Iam serious.. " ജാൻവി എന്ത് serious.. ഇത് ഒന്നും എനിക്ക് അറിയണ്ടാ... " അല്ലു But എനിക്ക് അറിയണം... അറിയാതെ ഞാൻ ഇവിടന്നു പോവില്ല... പറ ദക്ഷ... " ജാൻവി ദക്ഷക്ക് നേരെ തിരിഞ്ഞു... ദക്ഷയുടെ ചുണ്ടൊക്കെ വിതുമ്പിയിരുന്നു... അത് കണ്ട് എന്നപോലെ മിലന്റെ ഹൃദയം പിടഞ്ഞു... ജാൻവി വേണ്ടാ... അവൾക് പറയാൻ താല്പര്യം ഇല്ലെന്നു തോന്നുന്നു... പിന്നെ അല്ലുന്നു അത് കേൾക്കാനും താല്പര്യം ഇല്ലാലോ... വെറുതെ എന്തിനാ... " മിലാൻ നിനോടല്ല... ഇവളോടാ ഞാൻ സംസാരിക്കുന്നെ ഇടക്ക് കേറി വരണ്ടാ... " ജാൻവി പറയുന്നത് കേട്ട് മിലാൻ പല്ല് കടിച്ചു പറ ദക്ഷ... " ജാൻവി എന്റെ അച്ഛന്റെ പേര് രാജീവ്‌... അമ്മേടെ പേര് സന്ധ്യ... എനിക്ക് ഓർമ വെച്ചാ നാൾ മുതൽ അച്ഛനും അമ്മക്കും ഞാൻ ജീവനായിരുന്നു... എന്റെ എന്ത് ആഗ്രഹവും സാധിച്ചു തരുമായിരുന്നു.... ഞാൻ 5 ക്ലാസ്സിൽ പഠിക്കുമ്പോളാ അമ്മ പ്രെഗ്നന്റ് ആണന് അറിയുന്നത്... ഒരു സന്തോഷം ആയിരുന്നു എനിക്ക്..

. ഒരു അനിയനെയോ അനിയത്തിയേയോ കിട്ടുന്നതിന്റെ..... അച്ഛന്റെ ആഗ്രഹം പോലെ ഒരു പെൺകുഞ് ആയിരുന്നു... എന്റെ അനിയത്തി കുട്ടി ഞാൻ അവളെ കുഞ്ഞാവേനാ വിളിച്ചുണ്ടിരുന്നു... പതിയെ പതിയെ കുഞ്ഞാവ വളരുന്നതിനു അനുസരിച്ചു അമ്മേടേ സ്വഭാവം മാറിക്കൊണ്ടിരുന്നു.... ചെറിയ കാര്യങ്ങൾക്ക് വരെ എന്നെ വഴക്കു പറയുകയും തല്ലുകയും ചെയ്യുമായിരുന്നു... ഞാൻ ചെയുന്ന ചെറിയ തെറ്റിന് പോലും എന്നെ പട്ടിണിക്ക് ഇടുമായിരുന്നു കുഞ്ഞാവയെ കളിപ്പിക്കാൻ പോലും സമ്മതിക്കില്ലായിരുന്നു.... ഞാൻ വളരുന്നതിനു അനുസരിച്ചു ആ വീട്ടിലെ പണികൾ ഓരോന്നായി എന്നെ ഏല്പിക്കുമായിരുന്നു.... പതിയെ പതിയെ ഞാൻ ആ വീട്ടിലെ വേലക്കാരി ആയി മാറുകയായിരുന്നു.... അച്ഛന്റെ ആശ്വാസവാക്കാ എനിക്ക് ആ വീട്ടിലെ ഏക സന്തോഷം.... അച്ഛന്റെ നിർബന്ധപ്രകാരം ആണ് എന്നെ പഠിക്കാൻ അയച്ചത്... അമ്മക് അതിനോട് ഒട്ടും താല്പര്യം ഇല്ലയായിരുന്നു... ഒരു ദിവസം അച്ഛനും അമ്മയും സംസാരിക്കുന്നത് ഞാൻ കേട്ടു ഇനി എനിക്ക് പറ്റില്ല രാജീവേട്ടാ...

ആ പെണ്ണിനെ എത്രയും പെട്ടന്ന് ഇവിടെന്നു പറഞ്ഞയിക്കണം... നമ്മുക്ക് ഒരു മോള് ഒള്ള കാര്യം രാജീവേട്ടൻ മറക്കരുത്... ഏതോ ഒരു അനാഥ പെണ്ണിനെയാണ് ഇത്രയും നാൾ നമ്മൾ തലയിൽ ചുവന്നത് ഇനി എനിക്ക് പറ്റില്ല... " സന്ധ്യ സന്ധ്യയെ ദക്ഷ മോളോട് ഞാൻ ഇത് എങ്ങനെ പറയും... അവളും നമ്മുടെ മോള് അല്ലെ... "രാജീവ്‌ നമ്മുടെ മോളോ... ആർക്കോ ഉണ്ടായത് നമ്മുടെ മോള് എങ്ങനെയാ ആവുന്നത്...രാജീവേട്ടാ അവളെ എവിടെങ്കിലും കൊണ്ടുപോയി കളയാൻ നോക്ക്... അല്ലെങ്കിൽ എനിക്ക് അവളെ ആർകെങ്കിലും വിക്കേണ്ടി വരും..." സന്ധ്യ സന്ധ്യയെ...!!" രാജീവ്‌ അലറി ഒച്ച വെക്കണ്ട... പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യുന്നവളാണ് സന്ധ്യ എന്ന് രാജീവേട്ടന് അറിയാലോ... " സന്ധ്യ അതും പറഞ്ഞു ബെഡിന്റെ ഒരു അറ്റാതായി വന്നു കിടന്നു ഇതലേം കേട്ട് തകർന്നു... ഒന്ന് ഉറക്കെ കരയാൻ പോലും കഴിയാതെ പകച്ചു പോയിരുന്നു ഞാൻ... എന്റെ എപ്പളാ അമ്മക്ക് ഇങ്ങനെ ആയത്... " സ്വയം ചോദിച്ചു കരായനെ എനിക്ക് ആയുള്ളൂ...

രാത്രി എല്ലാവരും ഉറങ്ങിയതിനു ശേഷം.. ഞാൻ അവിടെനിറങ്ങി.. ഇട്ടിരുന്ന ഡ്രസ്സ്‌ അല്ലാതെ വേറെ ഒന്നും ഞാൻ എടുത്തില്ല... മരവിച്ച മനസ്സോടെ നടന്നു... ദക്ഷ പറഞ്ഞു നിർത്തിയതും എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു..... മിലാൻ ദക്ഷയെ തന്നെ കണ്ണിമാ വെട്ടാതെ നോക്കിനിൽക്കുകയാണ്.... ജാൻവിക്ക് ആണെങ്കിൽ ആ തള്ളക്ക് ഇട്ട് ഒരണം പൊട്ടിക്കാൻ കൈ തരിച്ചുകൊണ്ടിരിക്കുകയാണ്...അല്ലും എബിയും ദക്ഷയെ ചെന്നു കെട്ടിപിടിച്ചു ദക്ഷ നമ്മുക്ക് ആ തള്ളയെ ഒന്ന് കാണണം... " ജാൻവി ആരെ... " ദക്ഷ ആ സന്ധ്യയെ... അവരെ എനിക്ക് ഒന്ന് ശെരിക്കും ഒന്ന് കാണണം.. " ജാൻവി ....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story