CRAZY LOVE: ഭാഗം 30

crazy love

രചന: AGNA

എയർ ഹോളിലൂടെ വെളിച്ചം ആ റൂമിൽ ഒട്ടിച്ചു വെച്ചാ ഫോട്ടോയിലേക് അടിച്ചു.... ഒരു നിൽക്കുന്ന ദക്ഷയുടെ ഫോട്ടോയിലേക്ക്.. ഋതികയുടെ അടുത്ത ഇരയുടെ ഫോട്ടോയിലേക്ക് -------------------------------------------------- ചേച്ചി ഇനി എന്നാ നാട്ടിലേക്ക് പോവുന്നത്.... " ദക്ഷ നിങ്ങളെ സെറ്റ് ആകിയിട്ട് പോവാന വിചാരിക്കുന്നത്... " മാഡി അപ്പൊ പോയത് തന്നെ🤭... " പുറത്ത് ചിരിച്ചുകൊണ്ടാണ് പറയുന്നത് എങ്കിലും ഉള്ളിൽ കരയുകയാണ് അവള് നീ അങ്ങനെ കളിയാക്കണ്ട..... ചേട്ടായിയുടെ തപസ്സ് ഞാൻ ഇളകും... നിന്നെ കൊണ്ട് ഇളകിപ്പിക്കും... ജെസ്സി എന്നാ മാന്ത്രിക വലയം ബെധിച്ചു... എന്റെ ചേട്ടായിയുടെ മനസ്സിൽ ഞാൻ നിന്നെ പ്രതിഷ്ടിപിക്കും... " മാഡി പറഞ്ഞതും ദക്ഷ ചിരിക്കാൻ തുടങ്ങി... നീ കീണിക്കണ്ട... ഞാൻ മാത്രം വിചാരിച്ചാൽ പോരാ നീയും കൂടി വിചാരിക്കണം... നിന്റെ ആവിശ്യമ ഇത്... " മാഡി ഞാൻ വിചാരിക്കുന്നുണ്ടാലോ... പക്ഷെ സാധിക്കുന്നില്ല😕... " ദക്ഷ 😬നീ ആദ്യം ചേട്ടായിയുടെ മനസ്സ് ഇളകാൻ നോക്ക്... " മാഡി അത് എങ്ങനെയാ ഇളകുനെ😕...

" ദക്ഷ കുറച്ചു vim കലക്കി കൊടുത്ത മതി😬" മാഡി പക്ഷെ vim കലക്കിയാൽ വയർ അല്ലെ ഇളകു😕" ദക്ഷ 😬😬" മാഡി ചേച്ചി ഇങ്ങനെ കലിപ് ആവല്ലേ... എനിക്ക് അറിയില്ല എങ്ങനെയാ മനസ്സ് ഇളകുന്നത് എന്ന് ഒന്ന് പറഞ്ഞുതാ... ഞാൻ ഇപ്പോ മിലന്റെ മനസ്സ് ഇളകാൻ എന്ത് ചെയ്യണം... " ദക്ഷ വശികരിക്കണം ... " മാഡി വശികരിക്കാനോ... അത് എങ്ങനെയാ വശികരിക്കുന്നത് 😕" ദക്ഷ 😬തുണയില്ലാതെ നടന്ന മതി" മാഡി ഏഹ് തുണിയില്ലാതെയോ... ആയെ മിലാൻ എന്ത് വിചാരിക്കും എന്നെ കുറിച്ച്..." ദക്ഷ എന്റെ പൊന്നോ... ഞാൻ ചുമ്മാ പറഞ്ഞതാ... നീ അതോകെ മായിച്ചു കള... മായിച്ചു കള... " മാഡി പറഞ്ഞതും അത് ഒന്നും കേൾക്കാതെ ദക്ഷ ഒടുക്കത്തെ ചിന്തയിൽ ആണ് ആരാ സ്വപ്നം കണ്ണെടി ചേട്ടായിയെ ആണോ🤭... "മാഡി ദക്ഷയുടെ തലക്ക് കൊട്ടികൊണ്ട് ചോദിച്ചതും അല്ല..തുണിയില്ലാതെ നടന്നൽ മനസ്സ് ഇളകാൻ പറ്റോ..." ദക്ഷ വായിൽ ചൂണ്ട് വിരൽ ഇട്ട് കൊണ്ട് സംശയത്തോടെ ചോദിച്ചു.. എന്റെ പൊന്ന് കൊച്ചേ...

ഞാൻ ഒന്നും പറഞ്ഞിട്ടുമില്ല നീ ഒന്നും കേട്ടടുമില്ല... ഇനി അത് ആലോചിച്ചു നില്കാതെ നടക്കാൻ നോക്ക്... " മാഡി പറഞ്ഞതും ദക്ഷ നടന്നു കൊണ്ട് ഒടുക്കത്തെ ആലോചനയിൽ ആണ് കർത്താവെ ഇനി ഇവള് എങ്ങാനും ചേട്ടായിയുടെ മുന്നിൽ തുണിയിലാതെ നാടകോ... ഒരു അബദ്ധത്തിൽ പറഞ്ഞു പോയതാണെ... പെണ്ണിന് പൊട്ടാ ബുദ്ധി തോന്നിയതെ നല്ല ബുദ്ധി മാത്രം തോന്നിപ്പിക്കണേ... " മാഡി മനസ്സിൽ പറഞ്ഞു കൊണ്ട് ദക്ഷയെ ഒന്ന് നോക്കി.... പെട്ടന്ന് ആണ് അവർക്ക്‌ മുന്നിൽ ഒരു കാർ വന്നു നിന്നത് അതിൽ നിന്നും ഇറങ്ങി വരുന്ന ആളെ കണ്ടതും ദക്ഷയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... രാഹുലേട്ടൻ രാഹുലേട്ടൻ എന്താ ഇവിടെ... " ദക്ഷ രാഹുലിനെ കണ്ടാ ഞെട്ടലിൽ ചോദിച്ചു ഞാൻ മാളിലേക്ക് പോവേയിരുന്നു കുറച്ചു ഷോപ്പിംഗ് അപ്പോളാ നിന്നെ കണ്ടേ...അല്ല നീ എന്താ ഇവിടെ...ഇവളും ഉണ്ടോ " രാഹുൽ മാഡിയെ ഒന്ന് സംശയിച്ചു നോക്കി... ഞാൻ കോളേജിൽ നിന്നു വരുന്ന വഴിയാ.. അപ്പോളാ മാഡി ചേച്ചിയെ കിട്ടിയേ... " ദക്ഷ ആഹാ നല്ല പാർട്ടിനെ ആണലോ കിട്ടിയേക്കുന്നത്... "

രാഹുൽ ഒരു ചിരിയോടെ പറഞ്ഞു എന്താടോ എനിക്ക് കുഴപ്പം... " മാഡി അതല്ല ഞാൻ ഉദേശിച്ചത്... സമയം പോവുന്നത് അറിയില്ല അങ്ങനെയാ... " രാഹുൽ ഓഹ് അങ്ങനെ പറ.. " മാഡി അമ്മു നീ വീട്ടിലേക്ക് അല്ലെ കേറിക്കോ ഞാൻ കൊണ്ടുവന്നകാ.. " രാഹുൽ ഓ ദക്ഷയെ മാത്രം വിളികൊള്ള എന്നെ വിളിക്കില്ലെ.. " മാഡി ആയോ താനും കേറിക്കോ സ്ഥലം പറഞ്ഞു താനേം ഡ്രോപ്പ് ചെയാം... " രാഹുൽ എങ്ങനെ മര്യാദക്ക്‌ പറ... വാ ദക്ഷേ കേർ.. " മാഡി ദക്ഷയെ കൊണ്ട് കാറിൽ കേറി...ഹാ അല്ലു പറയടാ.. " മിലാൻ ഫോൺ ചെവിയോട് അടുപ്പിച്ചുകൊണ്ട് പറഞ്ഞു $£€¥©®@#₹%&€£$®&₹*" അല്ലുന്റെ വയ്യെന്നു വരുന്നത് കേട്ട് മിലാൻ ഫോൺ മാറ്റിവെച്ചുകൊണ്ട് ചെവി ഒന്ന് കുടഞ്ഞു... എന്താടാ നിന്റെ പ്രശ്നം.. എന്തിനാ തെറി വിളിക്കുന്നത്... " മിലാൻ സംശയത്തോടെ ചോദിച്ചു ആ ജാൻവി ഇവിടെ വന്നിട്ട് ഇണ്ട് വേഗം അവളെ വിളിച്ചുണ്ട് പോവൻ നോക്ക്... " അല്ലു അതിനാണോ... നീ മെറിനെ വിളിച്ചു പറ... ഞാൻ പ്രാക്ടീസില... " മിലാൻ... 😬😬മെറിയുടെ നമ്പർ എന്റെ കൈയിൽ ഇല്ലാ... " അല്ലു ഹോ ആണോ... എങ്കിൽ ഞാൻ വിളിച്ചു പറയാ... അല്ല അവള് എന്തിനാ അങ്ങോട്ട് വന്നേ... " മിലാൻ ചോദിച്ചതിനു മറുപടി പറയാതെ അല്ലു call കട്ട്‌ ആക്കി...

അപ്പോളേക്കും എബി അവിടെ എത്തിയിരുന്നു... എടാ ജാൻവി വന്നിട്ട് ഉണ്ടോ... അവളുടെ കാർ കിടക്കുന്നുണ്ടാലോ പുറത്ത്... " എബി നീ ഇത് ആരാ കെട്ടിക്കാൻ പോയേക്കേയിരുനാടാ... " അല്ലു കലിപ്പിൽ എബിയോട് ചോദിച്ചു നീ എന്തിനാടാ ഇങ്ങനെ ചൂട് ആവുന്നത്...ജാൻവി എവിടെ.. " എബി മുകളിൽ ദക്ഷയുടെ റൂമിൽ ഉണ്ട്.. " അല്ലു അവള് എന്താ അവിടെ അമ്മു വന്നിട്ട് ഉണ്ടോ... " എബി ഇല്ല... അവള് കേറി വാതിൽ അടച്ചതാ.. " അല്ലു എന്തിന്... " എബി അല്ലു എല്ലാകാര്യവും എബിയോട് പറഞ്ഞു.. അപ്പൊ അമ്മു ജാൻവിയുടെ അനിയത്തി ആണോ... " എബി ഏയ്‌.. അവള് അങ്ങനെ പറഞ്ഞെന് വച്ച് അമ്മു അവളുടെ അനിയത്തി ആവോ... അമ്മു എന്റെ പെങ്ങളാ...." അല്ലു അല്ലു ഇപ്പോ നമ്മൾ എന്താ ചെയാ... " എബി മിലനെ വിളിച്ചു പറഞ്ഞിട്ട് ഉണ്ട്... അവൻ വന്നു കൊണ്ടുപോയിക്കോളും.. " അല്ലു അവള് പോവോട... " എബി ഇല്ല... ഞാൻ പോവില്ല... ആരൊക്കെ വന്നാലും എന്തൊക്കെ പറഞാലും... ദക്ഷയെ കൊണ്ട് അല്ലാതെ ഞാൻ പോവില്ല... അവള് വരട്ടെ അവളോട് ഞാൻ പറഞ്ഞോളാം...

അവള്ക്ക്‌ മനസ്സിൽ ആവും.. അവള് വരും എന്റെ ഒപ്പം... " ജാൻവി മുകളിൽ നിന്നു ഹാളിലേക്ക് നോക്കികൊണ്ട് വാശിയോട് പറഞ്ഞു ഡി... " അല്ലു അതും പറഞ്ഞു മുകളിലേക്ക് കേറാൻ പോയതും പോടാ പട്ടി... " അതും പറഞ്ഞു ജാൻവി ദക്ഷയുടെ റൂമിലേക്ക് ഓടി കേറി വാതിൽ അടച്ചു മെറിയെ വിളിച്ചിട്ട് കിട്ടാത്തത് കൊണ്ട് മിലാൻ പ്രാക്ടീസ് സ്ഥലത് അല്ലുന്റെ വീട്ടിലേക്ക് വന്നതും... രാഹുൽ ദക്ഷയെ ഡ്രോപ്പ് ചെയ്‌ത്തതും ഒരുമിച്ചായിരുന്നു... മിലാൻ കാറിൽ ഇരിക്കുന്ന മാഡിയെ കണ്ട് നെറ്റി ചുളിച്ചതും മാഡി ഇളിച്ചുകൊടുത്തുകൊണ്ട് റ്റാറ്റാ കാണിച്ചു ആരാ ദക്ഷ അത്... " പെട്ടന്ന് മിലനെ അവിടെ കണ്ടാ ഞെട്ടലിൽ ആണ് ദക്ഷ...

മിലന്റെ ചോത്യം ആണ് ദക്ഷയെ സ്വബോധത്തിലെ കൊണ്ട് വന്നത്.. അത് രാഹുലേട്ടൻ... ഇച്ചുന്റെ ഫ്രണ്ടാ.. " ദക്ഷ അഹ്... എന്നിട്ട് എന്താ വിട്ടിൽ കേറാതിരുന്നത്.. " മിലാൻ എന്തോ ഷോപ്പിംഗ് അതിനു പോകുന്ന വഴിയാ... " ദക്ഷ മാഡിയും ഉണ്ടാലോ കൂടെ... " മിലാൻ അഹ് ചേച്ചീനെ എനിക് വഴിനു കിട്ടിയതാ... ഞങ്ങൾ സംസാരിച്ചു വരുമ്പോളാ രാഹുലേട്ടനെ കണ്ടത്... അപ്പൊ രാഹുലേട്ടൻ ഡ്രോപ്പ് ചെയ്യാനു പറഞ്ഞു.." ദക്ഷ അഹ്... "മിലാൻ മിലനും ദക്ഷയും അകത്തേക്ക് കേറി.. മിലനെ കണ്ടതും അല്ലുന്നു പാതി ആശ്വാസം ആയി... എന്നാൽ അവന്റെ കൂടെ വരുന്ന ദക്ഷയെ കണ്ട് അല്ലുന്റെ മുഖത്ത് എന്താനില്ലാത്ത പേടി വന്നു മൂടി  ..  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story