CRAZY LOVE: ഭാഗം 37

crazy love

രചന: AGNA

എന്റെ ഋതുനെ ചതിച്ചവൻ... 3 വർഷങ്ങൾക്ക് മുൻപ്... കൈ തണ്ടയിലേക്ക് കത്തി ആഴ്ത്താൻ നോക്കുനവനെ കണ്ട് ഋതു ഞെട്ടി...അവന്റെ മുഖത്ത് വിരിയുന്ന ഓരോ ഭാവം ആരെയും പേടി പിടുത്തുമായിരുന്നു... ഏട്ടാ...!!" അവന്റ കൈയിലെ കത്തി വേഗം തട്ടി കളന്നുകൊണ്ട് ഋതു അലറി രാഹുലേട്ടാ എന്താ ഇത്... എനിക്ക് എല്ലാം എന്റെ ഏട്ടനാ... പിന്നെ എന്തിനാ ഇങ്ങനെ ഒക്കെ ചെയുന്നെ... പണ്ടത്തെ പോലെ ആവല്ലേ ഏട്ടാ... എനിക്ക് അച്ഛനും അമ്മയും എല്ലാം എന്റെ ഏട്ടനാ... പ്ലീസ് ഏട്ടാ വേണ്ടാ... "ഋതുന്റെ വാക്കുകൾക്ക്‌ മുന്നിൽ രാഹുൽ പതറി... ഇല്ല മോളെ ഞാൻ... ഇനി ഇങ്ങനെ ഒന്നും ഉണ്ടാവില്ല... ഞാൻ തമാശക്ക്‌... പ്ലീസ് എന്റെ ഋതുകുട്ടി കരയല്ലേ..." രാഹുൽ വേഗം അവളുടെ കണ്ണൊക്കെ തുടച്ചു കൊടുത്തു... ഡീ പാറുമ്മ ഇന്നവരില്ല... ഇന്ന് എന്തെകിലും ഉണ്ടാക്കണ്ടേ കഴിക്കാൻ..." രാഹുൽ അവളുടെ താടി തുമ്പ് പിടിച്ച് ഉയർത്തി കൊണ്ട് ചോദിച്ചു മ്മ്.. എന്ത് ഇണ്ടാകും...' ഋതു നമ്മുക്ക് വെജിറ്റബിൾ ബിരിയാണി ഉണ്ടാക്കിയാലോ... "

രാഹുൽ അഹ്😃....ഞാൻ ഇണ്ടാകും ഏട്ടൻ എന്നെ സഹിക്കൊനും വേണ്ട... ആ അടുക്കള പരിസരത്ത് പോലും വരരുത്... " ഋതു വിരൽ ചുണ്ടി ചുണ്ട് കുർപ്പിച്ചു കൊണ്ട് പറഞ്ഞു.. എടി നിനക്ക് പരിചയം ഇല്ലാത്ത സ്ഥലമാ... സൂക്ഷിച്ചു കണ്ടും വേണം ഉണ്ടാകാൻ..."രാഹുൽ പറഞ്ഞതും ഋതു രാഹുലിനെ നന്നായി പുച്ഛിച്ചു കൊണ്ട് അടുക്കളയിലേക്ക് കേറി... ഞാൻ വെജിറ്റബ്ൾസ് കട്ട്‌ ചെയ്ത് തരണോ... " രാഹുൽ ചോദിച്ചതും ഋതു വേഗം രാഹുലിന്റെ അടുത്തേക്ക് ഓടി വന്നു നിലത്ത് കിടക്കുന്ന കത്തി എടുത്തു കൊണ്ട് പറഞ്ഞു "നോ താങ്ക്സ് " കുറച്ചു നേരം കഴിഞ്ഞതും ഋതു നല്ല ചുടാൻ ബിരിയാണി കൊണ്ട് വന്നു... രാഹുൽ ആദ്യം ഒന്ന് സംശയിച്ചു നിന്നു പിന്നെ ഋതുനെ ഒന്ന് നോക്കി കഴിക്ക് ഏട്ടാ... ഞാൻ കഷ്ടപ്പെട്ട് യൂട്യൂബ് നോക്കി ഇണ്ടാക്കിയതാ...കഴിച്ചിട്ട് ഇഷ്ടായില്ലെങ്കിൽ ഇഷ്ടായിലാന് പറഞ്ഞോ... " ഋതു പറഞ്ഞതും രാഹുൽ അവളുടെ കവിളിൽ തട്ടികൊണ്ട് ബിരിയാണി കഴിക്കാൻ തുടങ്ങി.... എങ്ങനെ ഉണ്ട് ഏട്ടാ.. " ഋതു മ്മ് കൊള്ളാം... " രാഹുൽ ഒരു പുഞ്ചിരിയോടെ പറഞ്ഞതും ഋതുനു സന്തോഷം ആയി..

ഇനി എന്നെ വേഗം കെട്ടിച്ചു വിട്ടോ ഞാൻ പാചകം ഒക്കെ പഠിച്ചിട്ട് ഉണ്ട്... " ഋതു വല്യ ഗമയിൽ പറഞ്ഞു ആയോ എന്റെ പൊന്ന് മോള് കെട്ടാൻ മുട്ടി നിൽക്കേണോ... ആട്ടെ ആരായാ ഋതുകുട്ടി എന്റെ ഭാവി അളിയാൻ ആയി കണ്ട് പിടിച്ചേക്കുന്നത്... " രാഹുൽ അത്..പിന്നെ...സ... ഏഹ് ഏട്ടൻ എന്തൊക്കയാ ചോതിക്കുന്നെ ഞാൻ ആരെയും കണ്ട് പിടിച്ചിട്ടില്ല.. " ഋതു ആദ്യം നാണത്തോടെ പറഞ്ഞെങ്കിലും പെട്ടന്ന് ഞെട്ടി കൊണ്ട് രാഹുലിനെ നോക്കി മ്മ്.. മ്മ്.. Something fishy.." രാഹുൽ തേങ്ങ... " ഋതു ഏഹ്... " രാഹുൽ ഞാനെ എനിക്ക് കഴിക്കാൻ ബിരിയാണി എടുത്തിട്ട് വരാം... " ഋതു അതും പറഞ്ഞു അടുക്കയിലേക്ക് ഓടിയതും രാഹുൽ ചിരിച്ചു കൊണ്ട് ഫുഡ്‌ കഴിച്ചു പെട്ടന്ന് രാഹുലിന് വയറിൽ വല്ലാത്ത അസ്വസ്ഥത തോന്നി... അവിടെ ഇവിടെ ആയിരുന്നു മുളല് കേൾകാം... പിന്നെ വയർ ചെറുതായി വേദന തോന്നി...പിന്നെ ഒന്നും നോക്കിയില്ല ഒറ്റ ഓട്ടം ആയിരുന്നു ബാത്‌റൂമിലേക്ക്... ഋതു ഫുഡ്‌ കൊണ്ട് വന്നതും രാഹുൽ ഓടിയതും ഒരുമിച്ചായിരുന്നു... ഋതു രാഹുലിന് പുറകെ പോയി....

എന്ത് പറ്റി ഏട്ടാ എന്താ... " ബാത്‌റൂമിൽ കൊട്ടികൊണ്ട് ഋതു ചോദിച്ചു ലൂസ് മോഷൻ ആടി.... നീ ബിരിയാണിയിൽ എന്തുവാടി ചേർത്തെ... ആയോ... " രാഹുൽ ബാത്‌റൂമിന്റെ ഒളിൽ നിന്നു അലറുകയാണ് ഞാൻ ഒന്നും ചേർത്തില്ല ഏട്ടാ... സത്യം ആയിട്ടും... " ഋതു എടി സത്യം പറ നീ വല്ല വിമും... " രാഹുൽ ബാത്‌റൂമിൽ നിന്നു ഉറക്കെ വിളിച്ചു ചോദിച്ചു ഇല്ല ഏട്ടാ... " ഋതു ആയോ.... പിന്നെ നീ എന്തുവാ ചേർത്തെ... " രാഹുൽ ബാത്‌റൂമിൽ ഇരുന്നു അലറി കരയുകയാണ്.. ഏട്ടാ ഞാൻ പ്രിയ ആന്റിയോട് വയർ ഇളക്കം മാറാൻ എന്തെകിലും മരുന്ന് ഉണ്ടോന്നു ചോദിച്ചിട്ട് വരാം... " ഋതു അഹ്... വേഗം ചെല്ല്... " രാഹുൽ പറഞ്ഞതും ഋതു വേഗം ഓടി... കൊറേ വയലുകളും റോഡും എല്ലാം കഴിഞ്ഞാണ് പ്രിയ ആന്റിയുടെ വീട്ടിലേക്ക് എത്തുന്നത്...ഋതു കോളേജ് ഇല്ലാത്ത സമയത്ത് അവിടെ പോയി ഇരിക്കൽ ആണ് പതിവ്.. ചെറു റോഡിലുടെ വേഗം നടക്കുമ്പോൾ ആണ്... ഒരു ബൈക്ക് അവളെ തൊട്ടു തോട്ടിൽ എന്നാ മട്ടിൽ പോയത്.... എവിടെ നോക്കിയാടോ വണ്ടി ഓടിക്കുനെ... "

ഋതു അലറിക്കൊണ്ട് കുറച്ചു ഇർഷത്തോടെ ചോദിച്ചതും... പെട്ടന്ന് ആയാൽ വണ്ടി നിർത്തി... ഹെൽമെറ്റ്‌ ഊരി തിരിഞ്ഞ് ഋതുനെ നോക്കിയതും.... ഋതുഞ്ഞെട്ടി... സഞ്ജു..."ഋതു ഞെട്ടലോടെ കണ്ണ് വിടർത്തി കൊണ്ട് പറഞ്ഞു (സഞ്ജുനും അല്ലുന്നും ഏക ദേശം ഒരേ മുഖം ആണ് ) ആയോ സഞ്ജു ഏട്ടൻ ആയിരുന്നോ.. " ഋതു രാവിലെ തന്നെ കലിപ്പിൽ ആണലോ മോള് " സഞ്ജു അത് പിന്നെ വണ്ടി ഇടിപ്പിക്കാൻ പോയ ദേഷ്യപെടാതെ.. ചിരിക്കാണോ "ഋതു ആയോ.. എന്റെ പൊന്ന് ഒന്ന് ക്ഷമിച്ചാട്ടെ... നീ ഇത് എങ്ങോട്ടേക്ക ഇത്രേം ദിർത്തിയിൽ "സഞ്ജു എന്റെ പ്രിയ ആന്റിയെ കാണാൻ.." ഋതു അമ്മയെ കാണാനോ എന്തിനു.... അത് പിന്നെ... രാഹുലേട്ടാന് വയർ ഇളക്കം... അതിനുള്ള മരുന്ന് ചോദിക്കാന... ഞാൻ പോട്ടെ അല്ലെങ്കിൽ എന്റെ ഏട്ടൻ ഒരുവടി ആവും " ഋതു അത് പറഞ്ഞു ഓടാൻ നിന്നതും സഞ്ജു അവളുടെ കൈയിൽ പിടിച്ചു നീ കേറിക്കോ ഞാൻ വീട്ടിലേക്കാ... " സഞ്ജു പറഞ്ഞതും ഋതുനു സന്തോഷം ആയി... അവള് വേഗം കേറി ഇരുന്നു... കൃഷ്ണപ്രസാദിന്റെയും പ്രിയങ്ക യുടെയും ഒരേഒരു മകൻ ആണ് സഞ്ജയ്‌ എന്ന് സഞ്ജു...

ചെറുപ്പത്തിൽ അച്ഛനും അമ്മയും നഷ്ടപെട്ട രാഹുലേട്ടനും എനിക്കും ഒരു താങ്ങും തണലും ആയി നിന്നത് അവരാണ്...അച്ഛനും അമ്മയും love മാര്യേജ് ആയത് കൊണ്ട് അതികം ബന്ധുക്കൾ ഒന്നും ഉണ്ടായിരുന്നില്ല....അച്ഛൻ നന്നായി സമ്പതിച്ചത് കൊണ്ട് പൈസയുടെ കാര്യത്തിനും ഞങ്ങൾക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല...ചെറുപ്പത്തിൽ എപ്പളോ തന്റെ ഹൃദയത്തിൽ സ്ഥാനം പിടിച്ചത് ആണ് സഞ്ജുഏട്ടൻ ...+2 കഴിഞ്ഞപ്പോൾ സഞ്ജുഏട്ടൻ പഠിക്കാൻ ആയി ബാംഗ്ലൂർ പോയപ്പോൾ ഒരുപാട് സങ്കടം ആയി... പിന്നെ അവിടെ തന്നെ സഞ്ജു ഏട്ടന് ജോലിയും കിട്ടി എന്നറിഞ്ഞപ്പോൾ എന്റെ സങ്കടം ഇരട്ടി ആയി... ബാംഗ്ലൂർ പോയി പഠിച്ചിട്ടേ എന്ന് രാഹുലേട്ടനോട് ചോദിച്ചപോൾ പൊക്കോളാം പറഞ്ഞു... പക്ഷെ ഏട്ടനെ തനിച്ചാക്കി പോവാൻ മനസ്സ് വന്നില്ല... ഞാൻ പോയാൽ ഏട്ടൻ പഴയ പോലെ അവനൊള്ള പേടി ആയിരുന്നു... സഞ്ജു ഏട്ടൻ ലീവിന് വരുമ്പോൾ ഓടി ചെലും അങ്ങോട്ടേക്ക് ഒന്ന് കാണാൻ....ഇന്നലെ സഞ്ജു ഏട്ടൻ വന്നു എന്ന് മീനു പറഞ്ഞപ്പോൾ ഓടി ചെന്നു അങ്ങോട്ട് പക്ഷെ സഞ്ജു ഏട്ടനെ മാത്രം കണ്ടില്ല...

പ്രിയ ആന്റി പുറത്ത് പോയേക്കേയിരുന്നു എന്ന് പറഞ്ഞു... കൊറേ നേരം wait ചെയ്ത്തു അവസാനം നേരം ഇരുട്ടിയപ്പോൾ വീട്ടിലേക്ക് പോയി... പക്ഷെ ഇന്ന് അപ്രതീക്ഷിതമായി സഞ്ജു ഏട്ടനെ കണ്ടപോൽ അടിവയറ്റിൽ മഞ്ഞു വീണാ സുഖം ആയിരുന്നു... " സഞ്ജു വണ്ടി break ചവിട്ടിയപ്പോൾ ആണ് ഋതു ചിന്തകളിൽ നിന്നു മുക്ത ആയത്... ഒരു നിമിഷം സഞ്ജുനെ തന്നെ ഋതു നോക്കി നിന്നു... എടി വയനോക്കാതെ വേഗം അമ്മേടെ അടുത്തേക്ക് ചെല്ല് അല്ലെങ്കിൽ നിന്റെ ഏട്ടൻ വടി ആകും... " സഞ്ജു പറഞ്ഞപ്പോൾ ആണ് ഋതുനു ആ കാര്യം ഓർമ വന്നത് അവള് വേഗം അകത്തേക്ക് ഓടി അകത്തെ ഓടിയ ഋതു കൈയിൽ ഒരു തുക്ക് പാത്രമായി തിരിച്ചു വന്നു... സഞ്ജു തന്നെ അവളെ വീട്ടിലേക്ക് എത്തിച്ചു.. ബെഡിൽ അവശയായി കിടക്കുന്ന രാഹുലിനെ കണ്ട് ഋതുനു പാവം തോന്നി... ഏട്ടാ.. ഇന്ന ഇത് കുടിക്ക് പ്രിയ ആന്റി തന്നതാ.. "

ഋതു രാഹുലിന് എഴുനേൽപ്പിച്ചു കൊണ്ട് കൈയിൽ ഇരിക്കുന്ന ഗ്ലാസ് നീട്ടി രാഹുൽ നെറ്റി ചുളിച്ചുകൊണ്ട് ഗ്ലാസ്സിലേക്ക് നോക്കി കട്ടൻ ചായയിൽ നാരങ്ങ പിഴിഞ്ഞതാ... ഇത് കുടിച്ചാൽ വേഗം മാറും.. " ഋതു അവന്റ നോട്ടം മനസ്സിൽ ആയപോലെ പറഞ്ഞു രാഹുൽ അത് ഒറ്റ വലിക്കും അങ്ങ് കുടിച്ചു തീർത്തു... പിറ്റേദിവസം രാഹുൽ ഓക്കേ ആയി... ദിവസങ്ങൾ ഓരോന്നും കഴിഞ്ഞു പോയിട്ടും എങ്ങനെയാ വയർ ഇളക്കം വന്നത് എന്ന് രാഹുലിന് ഇതുവരെ മനസ്സിൽ ആയില്ല.... പതിവ് പോലെ കോളേജ് കഴിഞ്ഞു വന്ന ഋതു രാഹുലിന്റെ മുഖത്തെ തെളിച്ചം കണ്ട് നെറ്റി ചുളിച്ചു എന്താ ഏട്ടാ ഇത്ര സന്തോഷം... " ഋതു നിനക്ക് ഒരു കല്യാണ ആലോചന വന്നിട്ട് ഉണ്ട്... നല്ല ബന്ധമാ... " രാഹുൽ പറയുന്നത് കേട്ട് ഋതുന്റെ മുഖം വാടി... എനിക്ക് ഇപ്പോ കല്യാണം വേണ്ടാ ഏട്ടാ... " ഋതു അത് എന്താ നിനക്ക് ആരെങ്കിലേം ഇഷ്ട്ടണ... " രാഹുൽ അതല്ല ഏട്ടാ എനിക്ക് ഇപ്പോ വേണ്ടാ... " ഋതു നല്ല വിട്ടുകാരാ മോളെ... ചെക്കനും കോളം...ദെ ഫോട്ടോ നോക്കിയേ.. " രാഹുൽ ഒരു ചിരിയോടെ പറഞ്ഞതും ഋതു ഇർഷത്തോടെ ഫോട്ടോയിലേക്ക് നോക്കിയതും അവളുടെ കണ്ണുകൾ വികസിച്ചു

സഞ്ജു ഏട്ടൻ... " ഋതു കണ്ണ് വിടർത്തി പറഞ്ഞതും രാഹുൽ ചിരിച്ചു ഇന്ന് കൃഷ്ണ അങ്കിളും പ്രിയ ആന്റിയും വന്നിട്ട് ഉണ്ടായിരുന്നു... സഞ്ജുന് നിന്നെ ആലോചിച്ചു വന്നതാ.. " രാഹുൽ പറഞ്ഞതും ഋതു അവനെ ഇറുക്കെ കെട്ടിപിടിച്ചു അമ്മേ എന്തിനാ ഇപ്പോ ഒരു കല്യാണം... " സഞ്ജു പ്രിയയോട് ദേഷ്യം പെട്ടു എടാ ചെറുക്കാ പ്രായം കൂടിയ വരുന്നത്... നിനക്ക് ഇപ്പോ ജോലിയും ആയി... എനിക്ക് ഇപ്പോ ഒരു മരുമോളെ വേണം... അത് ഋതു സന്തോഷം ആയി... നമ്മുക്ക് എല്ലാവർക്കും അറിയുന്ന കുട്ടിയ അവള്... പിന്നെ എന്താ പ്രശ്നം... " പ്രിയ അമ്മ.. ഞാ.. " സഞ്ജു എന്തോ പറയാൻ വന്നതും പ്രിയ അവനെ തടഞ്ഞു നി ബാംഗ്ലൂരിലേക്ക് തിരിച്ചു പോവുന്നതിനു മുന്നേ... നിന്റെ കല്യാണം നടത്തിയിരിക്കും... "പ്രിയ പറഞ്ഞതും സഞ്ജു ദേഷ്യത്തോടെ മുകളിലേക്ക് കേറി പോയി... പ്രിയേ അവന് വേറെ ആരെങ്കിലേം ഇഷ്ടം ആയിരികൊ..." കൃഷ്ണപ്രസാദ് ഏയ്യ് അങ്ങനെ എന്തെകിലും ഉണ്ടകിൽ അവന്റെ നമ്മളോട് പറയില്ലേ.. " പ്രിയ ഒരു ചിരിയോടെ പറഞ്ഞു സഞ്ജു മുറിയിലേക്ക് ചെന്നു ഇർശാതോടെബെഡിലേക്ക് ഇരുന്നു... പെട്ടന്ന് അവന്റ ഫോൺ റിങ് ചെയ്തതും... അവനൻ ഒന്ന് ഞെട്ടികൊണ്ട് ഫോൺ എടുത്തു... സ്‌ക്രീനിൽ തെളിഞ്ഞു വരുന്ന പേര് കണ്ട്.... അവന്റ നെഞ്ച് ഒന്ന് പിടഞ്ഞു... ദക്ഷ..." അവന്റെ ഇടറിയ ശബ്ദത്തോടെ മൊഴിഞ്ഞു .....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story