CRAZY LOVE: ഭാഗം 38

crazy love

രചന: AGNA

ദക്ഷ... " അവൻ ഇടറിയ ശബ്‌ദത്തോടെ മൊഴിഞ്ഞു അവൻ വിറക്കുന്ന കൈകളോടെ call attend ചെയ്തു... എന്താ സഞ്ജു... ഞാൻ എത്ര നേരമായി വിളിക്കുന്നു നീ ഇത് എവിടെ ആയിരുന്നു... ഒരാഴ്ചകുളിൽ വരാന് പറഞ്ഞിട്ട്... ഞാൻ നിന്നെ ഒരുപാട് മിസ്സ് ചെയുന്നുണ്ട്... " ദക്ഷയുടെ പരിഭ്രാവും നിറഞ്ഞ സംസാരം കേട്ടതും സഞ്ജുന്റെ കണ്ണുകൾ നിറഞ്ഞു പോയി... സഞ്ജു... ഡാ നീ എന്താ ഒന്നും മിണ്ടാതെ... " ദക്ഷ ദച്ചു നിനക്ക് സുഖം അല്ലെ.. " സഞ്ജു എന്താടാ... എന്താ പറ്റിയെ നീ എന്താ ഇങ്ങനെ ഒക്കെ സംസാരിക്കുന്നെ... " ദക്ഷ ചോദിച്ചതും അവൾക് മറുപടി കൊടുക്കാതെ അവള് call കട്ട്‌ ആക്കി... ബാംഗ്ലൂർ പഠിക്കുമ്പോൾ കിട്ടിയ സൗഹൃദം അതാണ് എന്റെ ദച്ചു... ഇടക്ക് എപ്പോളോ ആ സൗഹൃദം പ്രണയം ആയി മാറി...പെട്ടന്ന് സങ്കടം വരുമെങ്കിലും കാര്യങ്ങൾ മനസ്സിലാക്കി അത് അനുസരിച്ചു നിൽക്കുന്നവൾ ആണ് ദച്ചു... ഈ ലോകത്ത് ആര് എന്നെ മനസ്സിലാക്കിയില്ലെങ്കിലും അവള് എന്നെ മനസ്സിൽ ആകും കാരണം അത്ര മാത്രം അവള് എന്നെ സ്നേഹിക്കുന്നുണ്ട് വിശ്വസിക്കുന്നുണ്ട്...

എന്റെ ദച്ചുനെയാ ഞാൻ ചതിക്കുന്നത്... പഠിത്തം കഴിഞ്ഞ് അവിടെ തന്നെ ജോലി വാങ്ങി ഞാനും ദച്ചും ലിവിങ് ടുഗെതർ ആയിരുന്നു... പക്ഷെ ഇപ്പോ അമ്മ ഇങ്ങനെ പറയുമ്പോൾ... എതിർക്കാൻ സാതിക്കുനില്ല തനിക്... ചെറുപ്പത്തിൽ അവര് എനിക്ക് കഷ്ടപെട്ടത് ഒക്കെ മനസ്സിലേക്ക് വരുമ്പോൾ തള്ളി കളയാൻ തോന്നുന്നില്ല... പക്ഷെ ദച്ചു അവളെയും ഇന്ന് തന്നെ പറയണം എല്ലാം അവരോട്... " സഞ്ജു എന്തോ തീരുമാനിച്ചോറുപ്പിച്ചു അടിലേക്ക് പോയി അവിടെച്ചെന്നപ്പോൾ അമ്മേടെ ഒപ്പം ഇരിക്കുന്ന ഋതുനെ കണ്ട് ഒരേ സമയം സങ്കടവും ദേഷ്യവും വന്നു.. സഞ്ജു എന്തോ പറയാൻ വന്നതും അത് കേൾക്കാത്ത മട്ടിൽ പ്രിയ ഋതുനെ കൊണ്ട് അടുക്കളയിലേക്ക് പോയി...അച്ഛനെ അവിടെ എല്ലായിടും തിരിഞ്ഞെങ്കിലും അവിടെ ഒന്നും കണ്ടില്ല... പ്രിയയും കൃഷ്ണനും സഞ്ജുനോട് മിണ്ടാതെ ആയി... ബാംഗ്ലൂരിലേക്ക് ആണെങ്കിൽ അവനെ വിടുന്നുമില്ലായിരുന്നു.... നിശ്ചയത്തിന്റെ അന്നാണ് തന്റെ നിശ്ചയം ആണെന് അവര് പറയുന്നത് തന്നെ...സഞ്ജു കൊറേ ദേഷ്യപെട്ട് എങ്കിലും ഒരു പ്രയോചനവും ഉണ്ടായിരുന്നില്ല...

അവസാനം നിശ്ചയം കഴിഞ്ഞ് അന്ന് രാത്രീ എല്ലാം തീരുമാനിച്ചാ പോലെ സഞ്ജു അവരോട് കാര്യം പറഞ്ഞു... ശെരിക്കും പറഞ്ഞാൽ കൃഷ്ണനും പ്രിയയും അക്ഷരാർത്ഥത്തിൽ ഞെട്ടി... ഡാ നീ എന്തൊക്കയാ ഈ പറയുന്നേ...നിശ്ചയം വരെ കഴിഞ്ഞു... നിനക്ക് ഇത് ഒന്ന് നേരത്തെ പറയായിരുന്നിലെ... ആ കൊച്ചിന്റെ ജീവിതം വച്ചാണോ നിന്റെ കളി... " കൃഷ്ണൻ എനിക്ക് ഋതുനെ കെട്ടാൻ പറ്റില്ല...ഞാൻ പല പ്രാവശ്യം ദച്ചുനെ കുറിച്ച് പറയാൻ പോയപ്പോൾ ഒന്നും നിങ്ങൾ അതിനു തയ്യാറായിലാ... പിന്നെ ഞാൻ പറഞ്ഞോ എനിക്ക് ഋതുനെ കെട്ടണം എന്ന് ഒരു കല്യാണം വേണോന്...ഇല്ലാലോ..അച്ഛനും അമ്മയും തൊടങ്ങി അച്ഛനും അമ്മയും തന്നെ ഇത് അങ്ങ് അവസാനിപ്പിച്ചോളണം... " സഞ്ജു പറ്റില്ല സഞ്ജു ഒരിക്കിൽ കൂടി ഞങ്ങൾ കാരണം ആ കുട്ടികൾ വേദനിക്കാൻ പാടില്ല... " പ്രിയ പറഞ്ഞത് മനസ്സിൽ ആവാതെ സഞ്ജു നെറ്റി ചുളിച്ചു... അവരുടെ അച്ഛനെയും അമ്മയെയും ഇല്ലാതാക്കി... ഞങ്ങൾ അവരെ അനാഥരാക്കി..." പ്രിയ അമ്മ...!! എന്തൊക്കയാ ഈ പറയുന്നേ... "

സഞ്ജു ഒരുദിവസം ഞങ്ങൾ അമ്പലത്തിൽ പോയി തിരിച്ചു വരുമ്പോൾ ആണ് ഇടവഴിയിൽ കൂടി ഒരു വണ്ടി ഞങ്ങൾ നേരെ വന്നത്.. പെട്ടന്ന് break ചവിട്ടി എങ്കിലും കാർ സ്റ്റിയറിങ്കിൽ നിന്നില്ല.. മുന്നിൽ വന്ന ബൈക്ക് ഇടിച്ചു തെറിപ്പിച്ചിരുന്നു... പുറത്തേക്ക് ഇറങ്ങി ഓടി അവർക്ക് അടുത്തേക്ക് അടിക്കുമ്പോൾ ആണ് അത് രാഘവനും അമലയും ആണെന്ന് മനസ്സിൽ ആയത്... ഹോസ്പിറ്റലിൽ എത്തിക്കും മുൻപ് അവര് മരിച്ചിരുന്നു... കരഞ്ഞ് തളർന്നു തന്റെ കുഞ്ഞി പെങ്ങളുമായി ഓടി വരുന്ന ആ 8 വയസ്സുകാരൻ ഞങ്ങളുടെ മനസ്സിൽ ഇപ്പോളും ഉണ്ട്.. അന്ന് മുതൽ അവര് ഞങ്ങളുടെ മക്കൾ ആണെന്ന് തീരുമാനിച്ചിരുന്നു... സഞ്ജു ഈ അച്ഛൻ മോന്റെ കാല് പിടികം പ്ലീസ്... ഇനി ഞങ്ങൾ കാരണം അവരെ വിഷമിപ്പിക്കരുത്... " കൃഷ്ണൻ പറഞ്ഞതും സഞ്ജു മരവിച്ച മനസ്സോടെ മുകളിലേക്ക് കേറി പോയി... അങ്ങനെ ദിവസങ്ങൾ ഓരോന്നും കഴിഞ്ഞു പോയി...ഇന്ന് ആണ് കല്യാണം... ഈ ദിവസങ്ങളിൽ പല പ്രാവശ്യം ദക്ഷ സഞ്ജുനെ വിളിച്ചെങ്കിലും അവൻ എടുത്തില്ല അത് മാത്രവുമല്ല അവളെ ബ്ലോക്കും ചെയ്തു... എങ്ങനെ ഉണ്ട് ഏട്ടാ... "

അണിഞ്ഞൊരുങ്ങി കല്യാണവേഷത്തിൽ നിൽക്കുന്ന ഋതുനെ കണ്ട് രാഹുലിന്റെ കണ്ണ് നിറഞ്ഞു.... ആയെ എന്റെ ഏട്ടൻ കാരെയേണോ...ഞാൻ പറഞ്ഞത് അല്ലെ എന്റെ ഒപ്പം ഏട്ടനോട് കെട്ടാൻ... പോട്ടെ ഞാൻ ഏട്ടന് നാലൊരു പെണ്ണിനെ കണ്ടുപിടിച്ചു തന്ന് കെട്ടിച്ചു തരാ... ഓക്കേ അല്ലെ... " ഋതു പറഞ്ഞതും രാഹുൽ അവളുടെ തലക്കിട്ട് കൊട്ടി... പൊടി... ചെറിയ വായയിൽ വല്യ വർത്താനം പറയാൻ വന്നേക്കേണ് അവള്... "രാഹുൽ പറഞ്ഞതും ഋതു ചുണ്ട് ചുള്ക്കി... പിന്നെ എന്റെ അളിയന് എനിക്ക് ബിരിയാണി ഇണ്ടാക്കി തന്നപോലെ ഇണ്ടാക്കി തന്ന് വയർ ഇല്ലക്കരുത്..." രാഹുൽ ഏട്ടാ... ഞാൻ ഒരു കാര്യം പറയട്ടെ... " ഋതു അഹ് പറ... " രാഹുൽ ദേഷ്യപെടരുത്... " ഋതു ഇല്ലടി പറ.. " രാഹുൽ അത് പിന്നെ ഏട്ടന് വയർ ഇല്ലക്കിയത്... എങ്ങനെ ആണെന് വച്ചാൽ.... അന്ന് ബിരിയാണിയിൽ ഞാൻ ഉപ്പിന് പകരം സോപ്പ് പൊടിയ ഇട്ടത്... " ഋതു പറഞ്ഞതും രാഹുൽ ഞെട്ടി കൊണ്ട് വയറിൽ കൈ വച്ചു അറിയാതെ പറ്റിയതാ സോറി... "

ഋതു പറഞ്ഞതും രാഹുൽ അവളെ ഒന്ന് നോക്കി... അവള് അതിനു നന്നായി പല്ലിളിച്ചു സഞ്ജു... " തനിക് ഏറ്റവും പ്രിയപ്പെട്ട ആരുടെയോ ശബ്‌ദം കേട്ട് സഞ്ജു തിരിഞ്ഞതും വാതിലിന്റെ അടുത്ത് നിൽക്കുന്ന ദക്ഷയെയും വിഷ്ണുനെയും കണ്ട് സഞ്ജു ഞെട്ടി... നീ... നിന്റെ... ക..ല്യാണം.. ആണല്ലേ.. എന്നെ പറ്റിക്കേയിരുന്നോ... നീ.. " നിറക്കണ്ണുകളോടെ ഇടറിയശബ്‌ദത്തോടെ ദക്ഷ ചോദിച്ചതും... സഞ്ജുന് ഹൃദയം നുറുങ്ങുന്ന വേദനയായിരുന്നു... ദച്ചു... ഞാ...ൻ.. " സഞ്ജു എന്തോ പറയാൻ വന്നതും ദക്ഷ അവനെ കൈ കൊണ്ട് തടഞ്ഞു... വേണ്ടാ... ഒന്നും പറയണ്ടാ..ചെല്ല് മുഹൂർത്തതിനു സമയം അവറായി... ഞാൻ ഉണ്ടാവും നി..ന്റെ... ക..ല്യാണം.. കൂടാ..ൻ " ഇടക്ക് എപ്പോളോ ദക്ഷയുടെ ശബ്ദം ഇടറിയിരുന്നു... അത്രയും പറഞ്ഞു കൊണ്ട് അവള് അവിടെ നിന്നു പോയി... പൊറിക്കില്ലടാ...ദൈവം തമ്പുരാൻ പോലും നിന്നോട് പൊറുക്കില്ല... നീ തന്നെ ക്ഷിണചതല്ലേ അവളെ നിന്റെ ജീവിതത്തിലേക്ക്... ഒരു കാര്യം പറഞ്ഞേക്കാ.. അവള് എങ്ങാനും സൂയിസൈഡ് ചെയ്താൽ രണ്ട് ജീവിനായിരിക്കും നീ ഉത്തരം പറയേണ്ടി വരുന്നത്... " വിഷ്‌ണു ന്റെ അവസാന വാക്കുകൾ മനസ്സിൽ ആവാതെ സഞ്ജു നെറ്റി ചുളിച്ചു പറഞ്ഞത് മനസ്സിൽ ആയി കാണില്ലലെ...

ബാംഗ്ലൂരിന് നാട്ടിലേക്ക് പോരുമ്പോൾ... നീ അവൾക്ക് ഒരു കുഞ്ഞിനെ സമ്മാനിച്ചു കൊണ്ട വന്നത്... " അത്രയും പറഞ്ഞു വിഷ്‌ണു പുറത്തേക്ക് ഇറങ്ങുമ്പോൾ സഞ്ജു ഞെട്ടി പോയിരുന്നു.. എന്ത് ചെയ്യണം എന്ന് അവന് ഒരു ഐഡിയയും ഇല്ലായിരുന്നു മനസ്സ് അക്കെ മരവിച്ച അവസ്ഥ ആയിരുന്നു അവന്..... സഞ്ജു... വാടാ.. മണ്ഡപത്തിലേക്ക് ഇരിക്ക്‌ സമയം ആയി... കൃഷ്ണൻ സഞ്ജുനെ വിളിച്ചു മണ്ഡപത്തിലേക്ക് ഇരുത്തി... മുന്നിൽ തന്നെ ഒരു കണിയായി... ഹൃദയം നുറുങ്ങുന്ന വേദനയോടെ ദക്ഷ നില്കുനുണ്ടായിരുന്നു... താലപൊലിയോടെ അകമ്പടിയോടെ ഋതു മണ്ഡലത്തിലെ ഇരുന്നു... മൂന്നു മനസ്സുകളുടെ പോരാട്ടം ആയിരുന്നു അവിടെ... ഒരുടേത് തന്റെ കുഞ്ഞിന്റെ അച്ഛൻ... വേറെ ഒരുത്തിയുടെ കഴുത്തിൽ താലി കേട്ടുന്നു... എന്നറിഞ്ഞിട്ടും പ്രതികരിക്കാതെ ചിരിച്ചുകൊണ്ട് കരയുന്നവൾ...ദക്ഷ തന്റ പ്രണാനും പ്രണയവും ആയവൾ ഒരിടത്...മറ്റൊരുടത് തനിക് ജന്മം നൽകിയവര്.. അവരെ സ്വികരിക്കണം എന്നറിയാതെ സഞ്ജു തന്റെ പ്രണയത്തെ സ്വന്തം ആക്കാൻ പോവുന്ന സന്തോഷത്തിൽ ഋതു .....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story