CRAZY PARTNERS😎💞: ഭാഗം 25

crazy partners

രചന: ദേവാഗ്നി

"ടാ ഞാനുംകൂടെ ഇവിടെ നില്കുന്നതിനെ കുറിച്ച് എന്താ നിന്റെ അഭിപ്രായം"ശിവയുടെ റൂമിലേക്ക് കയറിവന്നുകൊണ്ട് അജു ചോദിച്ചതും അവൻ ഒന്ന് തിരിഞ്ഞുനോക്കി ശേഷം പറഞ്ഞു. "തീർത്തും എതിരഭിപ്രായം"ശിവ "നീയെന്തൊരു സാധനം ആടാ സാധാരണ ഫ്രണ്ട്സിനെ വീട്ടിൽ നിർത്താൻ ആണ് എല്ലാവർക്കും ആഗ്രഹം എന്നാൽ ഇവിടെയോ ഫ്രണ്ട്ന്റെ അനിയത്തിയെ നിർത്താൻ ആണ് താൽപ്പര്യം ഒരുമാതിരി കോഴികളെ പോലെ"അജു "ടാ ഞാൻ"ശിവ "അയ്യോ വേണ്ടായേ ഞാൻ ചുമ്മാ പറഞ്ഞതാ എനിക്കറിയില്ലേ ആദിയും രാധുവും നിനക്ക് ഒരുപോലെ ആണെന്ന് രണ്ടുപേരും നിന്റെ പെങ്ങമ്മാർ അല്ലേ"ശിവ ഒളികണ്ണിട്ട് നോക്കിക്കൊണ്ട് അജു പറഞ്ഞതും ശിവയൊന്ന് ഞെട്ടി അത് കറക്റ്റ് ആയി അജു കാണുകയും ചെയ്തു. "അപ്പൊ ശെരിയെടാ ഞാനിറങ്ങട്ടെ നന്ദുവിനെ ഒന്ന് കാണണം"ഇതും പറഞ്ഞു അജു ശിവയുടെ ചുമലിൽ തട്ടിക്കൊണ്ടു പുറത്തേക്ക് നടന്നു. നടന്നു കുറച്ചു മുൻപിൽ എത്തിയതും അജു ഒന്ന് തിരിഞ്ഞുനോക്കി അവിടെ എങ്ങോട്ടോ നോക്കി നിൽക്കുന്ന ശിവയെ കണ്ടതും അജു ഒന്ന് നന്നായി തലയാട്ടി "മോനെ ശിവകുട്ടാ നിനക്ക് പെങ്ങൾ ആണല്ലേ അവൾ മ്മ്മ് കാണിച്ചുതരാം ഈ നിന്നെകൊണ്ട് തന്നെ അവൾ പെങ്ങൾ അല്ലെന്ന് ഞാൻ പറയിപ്പിക്കും, ഈ എന്നോടാ കളി"ഇതും മനസ്സിൽ പറഞ്ഞു അജു സ്ലോമോഷനിൽ നടന്നതും മൂക്ക് നേരെ ചെന്ന് ഡോറിൽ ഇടിച്ചു "ഔ അമ്മച്ചി😵

"അജുവിന്റെ ശബ്ദം ഉയർന്നതും ശിവ തിരിഞ്ഞുനോക്കി "ഹേയ് ചുമ്മാ ഡോറിനു നല്ല ഉറപ്പുണ്ടോന്ന് നോക്കിയതാ"അവൻ നോക്കുന്നത് കണ്ടതും അജു ഡോർ തൊട്ടുകൊണ്ട് പറഞ്ഞു ശിവ അതിന് അമർത്തിമൂളി "അപ്പൊ ഞാനങ്ങോട്ട്"അജു തിരിഞ്ഞു നടന്നു. "പണ്ടാരം പിടിച്ച സാധനം എന്റെ മൂക്കിന്റെ പാലം തകർന്നെന്നാ തോന്നുന്നേ" അജു മൂക്ക് തടവികൊണ്ട് പതിയെ പറഞ്ഞു. 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 മുഖത്തേക്ക് സൂര്യകിരണങ്ങൾ പതിഞ്ഞതും രാധു കണ്ണ് ചുളിച്ചുകൊണ്ട് പതിയെ കണ്ണ്തുറന്നു. ഒരുനിമിഷം മുകളിലെക്ക് നോക്കിക്കൊണ്ട് കിടന്നശേഷം അവൾ തലചെരിച്ചു സൈഡിലേക്ക് നോക്കി. അവിടെ അവൻ കിടന്ന സ്ഥലം ശൂന്യമായി കണ്ടതും അവൾ നെറ്റിചുളിച്ചുകൊണ്ട് എഴുന്നേറ്റിരുന്നു "ഇതെവിടെ പോയി"സ്വയം ചോദിച്ചുകൊണ്ട് അവൾ റൂം മുഴുവൻ നോക്കി എന്നാൽ അവനെ കാണാൻ കഴിഞ്ഞില്ല. ശേഷം ചെറിയ ഒരു നിരാശയോടെ അവൾ ഫ്രഷ് ആവാൻ കയറി. 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "ഹാ മോളുണർന്നോ"രാധുവിനെ കണ്ടതും സരസ്വതി(ശ്രീയുടെ അമ്മ)ചിരിയോടെ ചോദിച്ചു "സോറി കുറച്ചു നേരം വൈകിപോയി"രാധു തലതാഴ്ത്തി പറഞ്ഞതും അമ്മ അവളെ നോക്കി ഇടുപ്പിൽ കൈ കുത്തിനിന്നു "ഇതിനിപ്പോ സോറി പറയാൻ എന്താ മോളെ ഉള്ളത്. നീ അകത്തുപോയി നോക്കിക്കേ അവിടെ ഒന്ന് കിടക്കയിൽ നിന്ന് എഴുന്നേറ്റ് കാണില്ല എന്നിട്ടാണ്.

അതുകൊണ്ട് ചുമ്മാ സോറിയൊന്നും പറയേണ്ട ഇത് നിന്റെ കൂടെ വീടാണ് എഴുന്നേൽക്കണം എന്ന് തോന്നുമ്പോൾ എഴുന്നേറ്റ് വരണം ഉറങ്ങാൻ തോന്നുമ്പോൾ ഉറങ്ങണം അതിന് ഇങ്ങനെ എന്തോ കുറ്റം ചെയ്തത്പോലെ ഒന്നും നിൽക്കേണ്ട"അമ്മ പറഞ്ഞതും രാധു അത്ഭുതത്തോടെ അവരെ നോക്കി അത്കണ്ടതും അവർ ചിരിയോടെ തുടർന്നു. "ഇപ്പൊ നീ എന്താ ആലോചിക്കുന്നത് എന്ന് എനിക്ക് കൃത്യമായി അറിയാം, ഈ അമ്മയെന്താ ഇങ്ങനെ എന്നല്ലേ.പൊതുവെ കേൾക്കുന്നത് മരുമകളെ നക്ഷത്രം എണ്ണിക്കുന്ന അമ്മായിഅമ്മമാരെ അല്ലേ എന്നാൽ എനിക്കതിനു പറ്റില്ല കാരണം ഞാൻ അത് കുറേ അനുഭവിച്ചത് ആണേ "അമ്മ പറഞ്ഞതും രാധു സംശയത്തോടെ അവരെ നോക്കി. "അതായത് മോളെ എന്റെ അമ്മായിമ്മ എന്ന് വെച്ചാൽ ശ്രീകുട്ടന്റെ മുത്തശി എന്തൊരു സാധനം ആയിരുന്നെന്നോ. തൊട്ടതിനും പിടിച്ചതിനും എല്ലാം കുറ്റം. ഇങ്ങനെ നടക്കാൻ പാടില്ല ഇരിക്കാൻ പാടില്ല ഉച്ചത്തിൽ ചിരിക്കാൻ പാടില്ല ഒക്കെ പോട്ടെ എത്ര പണിഎടുത്താലും അതിനൊന്നും ഒരു വിലയും ഉണ്ടാവില്ല. എന്റെ ഈ കഷ്ടപ്പാട് കണ്ട് ചേട്ടൻ എന്തെങ്കിലും ചോദിച്ചാൽ ഞാൻ ചേട്ടന് കൈവശം കൊടുത്തത് ആണെന്ന് പറഞ്ഞു സ്വയം കരയും. അവസാനം ഇനി അവിടെ നിൽക്കാൻ പറ്റില്ല എന്ന് ഉറപ്പിച്ചതും ഇങ്ങോട്ട് വീട് മാറി വന്നതാണ്.

"സരസ്വതി ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞതും രാധു ഉമിനീർഇറക്കി അവരെ നോക്കി. കാരണം അതുപോലെ ഒരു അമ്മായമ്മ ആയിരുന്നേൽ തന്റെ അവസ്ഥ ആലോചിക്കാൻ കൂടെ വയ്യ. "ശ്രീക്കുട്ടൻ ഉണർന്നില്ലേ മോളെ"സരസ്വതിയുടെ ചോദ്യം ആണ് അവളെ ബോധത്തിലേക്ക് കൊണ്ടുവന്നത്. "ഞാൻ രാവിലെ ഉണർന്നപ്പോൾ ശ്രീയേട്ടനെ കണ്ടില്ല റൂമിൽ മുഴുവൻ നോക്കി അവിടെ ഒന്നും ഇല്ലായിരുന്നു"രാധു "ഈ ചെക്കനെകൊണ്ട്, അവൻ ഏതേലും കൂട്ടുകാരെ കാണാൻ പോയതായിരിക്കും മോളെ. അവനീ ശീലം പണ്ടേ ഉള്ളതാ ചോദിക്കാതെയും പറയാതെയും ഉള്ള പോക്ക്. ഇങ് വരട്ടെ ഞാൻ നല്ലത് കൊടുക്കുന്നുണ്ട് ഒന്ന് പറഞ്ഞിട്ട് പോയികൂടെ ഈ ചെക്കന്"അമ്മ ഇതും പറഞ്ഞുകൊണ്ട് കൈ സാരിതലപ്പിൽ തുടച്ചു "ഞാനാ പെണ്ണിനെ ഒന്ന് എഴുന്നേൽപ്പിക്കട്ടെ ഉച്ച ആയാലും അവൾ ഉണരില്ല. മോളിവിടെ നിക്ക് ഞാൻ ഇപ്പൊ വരാം"ചിരിയോടെ പറഞ്ഞുകൊണ്ട് അവർ പോയതും അവളും ഒരു പുഞ്ചിരി തിരികെ നൽകി. "എന്നാലും ഒന്ന് പറയാമായിരുന്നു"ദൂരെക്ക് നോക്കികൊണ്ട് അവൾ പരിഭവത്തോടെ പറഞ്ഞു. 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "എന്താണ് ഉണ്ണിയാർച്ച ഒറ്റക്കിരിക്കുന്നത്"പുറത്ത് താടിക്ക് കൈ താങ്ങി ഇരിക്കുന്ന ആദിയുടെ അടുത്തായി ഇരുന്നുകൊണ്ട് ശിവ ചോദിച്ചു

"മ്ച്ചും ഒന്നുല്ല"അവനെ ഒന്ന് നോക്കി ശേഷം വേറെ എവിടേക്കോ നോക്കികൊണ്ട്‌ അവൾ പറഞ്ഞു "ഏയ് അങ്ങനെ പറയാതെ എന്തിനാ ഈ കവിൾ ഇങ്ങനെ വീർപ്പിച്ചു വെച്ചേക്കുന്നേ"അവളുടെ വീർപ്പിച്ചുവെച്ച കവിളിൽ കുത്തിക്കൊണ്ട് അവൻ ചോദിച്ചതും അവൾ അവനെ നോക്കി കണ്ണുരുട്ടി. "ഹേയ് കണ്ണുരുട്ടാതെ ഉണ്ടമുളകെ അതിപ്പോ താഴേക്ക് വീഴും"ശിവ ചിരിയോടെ പറഞ്ഞതും ആദി അവനെ ഒന്ന് നോക്കി ശേഷം എന്തോ മനസ്സിലായത് പോലെ തലകുലുക്കി എഴുന്നേറ്റ് നിന്ന് അവന്റെ കൈ പിടിച്ചു വലിച്ചു "എന്താടി🙄"ശിവ "വാ പോവാം"ആദി "എങ്ങോട്ട് "ശിവ "ഇങ് വന്നേ നമുക്ക് ഹോസ്പിറ്റലിൽ പോവാം"ആദി "അതിന് നിനക്കെന്താ കുഴപ്പം"ശിവ "എനിക്കല്ല ശിവേട്ടനാ"ആദി "എനിക്കോ എനിക്കെന്ത് കുഴപ്പം"ശിവ "അതോ ശിവേട്ടന്റെ രക്തത്തിൽ പഞ്ചാരയുടെ അളവ് കൂടിയോ എന്നൊരു ഡൌട്ട് കൂടാതെ വല്ലാത്ത ഒരു ചേഞ്ച്‌ ആരെങ്കിലും തലക്കിട്ടു എന്തേലും തന്നോ ചേട്ടാ"ആദി സീരിയസ് ആയി ചോദിച്ചതും ശിവ ഒരു നിമിഷം അവളെ ഒന്ന് നോക്കി ശേഷം അവൾ പിടിച്ചകൈയിൽ ശക്തിയായി വലിച്ചു.അതോടെ ആദി ശിവയുടെ മടിയിൽ ലാൻഡ് ആയി. "എ എന്താ"ആദി പതർച്ചയോടെ ചോദിച്ചതും ശിവ അത് ആസ്വദിച്ചത് പോലെ അവളോട് ഒന്നുകൂടെ ചേർന്നിരുന്നു. ആദിക്കി എഴുന്നേൽക്കണം എന്നുണ്ട് എന്നാൽ അവന്റെ കൈ ഒന്ന് അനക്കാൻ പോലും അവൾക്ക് ആവുന്നില്ല. "ഹാ അടങ്ങി ഇരിയെടി"ശിവ പറഞ്ഞതും ആദി അടങ്ങി ഇരുന്നു.

വെറുതെ എന്തിനാ അവനെ ദേഷ്യം പിടിപ്പിക്കുന്നത്. "അപ്പൊ എവിടെയോ നമുക്ക് പോവേണ്ടത്"ശിവ "എവിടെ എവിടെയും ഇല്ലല്ലോ"ആദി "ഇല്ലേ ഞാനങ്ങനെ എന്തോ കേട്ടല്ലോ"ശിവ "ഇല്ല ശിവേട്ടന് തോന്നിയതാ"ആദി "ok അത് വിട് ആർക്കാ പഞ്ചാരയുടെ അസുഖം"ശിവ ചോദിച്ചതും ആദി ദയനീയം ആയവനെ നോക്കി "എനിക്കാ"ആദി ചുണ്ട് ചുളുക്കി പറഞ്ഞതും ശിവ അറിയാതെ ചിരിച്ചുപോയി. ചിരിച്ചപ്പോൾ അവന്റെ കവിളിൽ പ്രത്യക്ഷമായ നുണക്കുഴി കണ്ടതും ആദിയുടെ കണ്ണുകളും വിടർന്നു വന്നു.അല്ലെങ്കിലും അത്കാണുമ്പോൾ അവൾക്ക് ചുറ്റും ഉള്ളതൊന്നും അറിയാൻ സാധിക്കില്ല. അവൾ പോലും അറിയാതെ അവളുടെ കൈകൾ അവന്റെ കവിളിലേക്ക് ചലിച്ചു. എന്നാൽ ഇതേസമയം ഒരു call വന്ന് പുറത്തേക്ക് ഇറങ്ങിയ ഹരിത(ശിവയുടെ പിറകെ നടക്കുന്ന അവന്റെ അയൽക്കാരി കുട്ടി, ഓർമ ഉണ്ടോ😌)കാണുന്നത് ശിവയുടെ മടിയിൽ ഇരിക്കുന്ന ആദിയെ ആണ്. അവന്റെ മുഖത് തെളിഞ്ഞുകാണുന്ന പുഞ്ചിരി കണ്ടതും അവൾ അവനെ തന്നെ നോക്കി നിന്നു അപ്പോഴാണ് ഒരു കൈ അവന്റെ മുഖത്തേക്ക് വരുന്നത് കണ്ടത്. നോക്കിയപ്പോൾ ആദിയുടെ കൈ ആണ്. രണ്ടുപേരും പരസ്പരം മറന്നു കണ്ണുകളിൽ ലയിച്ചിരിക്കുന്നത് കണ്ടതും ഹരിത തലയൊന്ന് കുടഞ്ഞു. "ശിവേട്ടാ..... " .....തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story