CRAZY PARTNERS😎💞: ഭാഗം 28

crazy partners

രചന: ദേവാഗ്നി

"എന്നാലും ഇതെങ്ങനെ മുടക്കും"ആദി "എന്റെ അഭിപ്രായത്തിൽ നീ ശിവേട്ടനെ തന്നെ കെട്ടുന്നത് ആണ് നല്ലത്"നന്ദു "അതെന്താ🙄"ആദി "കാരണം ഇത് തന്നെ നിനക്ക് ലോട്ടറി ആണ് ഇതിലും നല്ലതിനെ ഒന്നും നിനക്ക് കിട്ടില്ല😌"ശ്യാം "അതെന്താ എനിക്ക് കിട്ടാത്തത് എനിക്ക് ഇതിലും നല്ല ചെക്കനെ കിട്ടും"ആദി "മ്മ്മ് മ്മ്മ് കിട്ടുംകിട്ടും കാത്തിരുന്നോ"നന്ദു "എന്താടി നിനക്കിത്ര സംശയം🤨എന്നെ പോലെ സുന്ദരിയും സുശീലയും സർവോപരി സത്ഗുണ സമ്പന്നയും ആയ പെൺകുട്ടിയെ എവിടെ കാണാൻ കഴിയും😌"ആദി "ഹാ തള്ളി അങ്ങ് മറിക്ക്😏"ശ്യാം "നീ പോടാ നിനക്ക് അസൂയ ആണ്😏"ആദി "എന്തിന്🙄"ശ്യാം "അതൊന്നും എനിക്കറിയില്ല എന്തായാലും നിനക്ക് നല്ല അസൂയ ആണ്😌"ആദി "ഓഹ് ദാരിദ്ര്യം😖, അല്ല നമ്മുടെ കൂടെ ഒരു സാധനം കൂടെ ഉണ്ടായിരുന്നല്ലോ അതെവിടെ"ശ്യാം "ദോ"ആദി ചൂണ്ടി കാണിച്ചതും ശ്യാം അവിടേക്ക് നോക്കി, ആരോടോ ഫോണിൽ സംസാരിക്കുന്ന നന്ദുവിനെ ആണ് അവനവിടെ കാണുന്നത് കൂടെ ഒരുലോഡ് നാണവും അവളുടെ മുഖത്തു ഫിറ്റ്‌ ചെയ്തു വെച്ചിട്ടുണ്ട്. "അയ്യേ ഇവളിതാരോടാ ഇങ്ങനെ സംസാരിക്കുന്നത് "ശ്യാം "വേറെ ആരോടാ എന്റെ ചേട്ടായിയോട് തന്നെ 😌"ആദി "ഏഹ് അതെങ്ങനെ നിനക്ക് മനസ്സിലായി🙄"ശ്യാം "അതൊക്കെ എനിക്കറിയാം ഞാനാരാ മോൾ😎"ആദി "ഓഹ് പാവം അജുവേട്ടൻ അനിയത്തിയോ ഇങ്ങനെ ഇപ്പൊ ദാ കാമുകിയും തുടങ്ങി അവസ്ഥ അല്ലാതെന്താ"ശ്യാം "മോനെ ശ്യാംകുട്ടാ നിനക്കറിയില്ല എന്റെ ചേട്ടായിയെ, ദേ ഇതുക്കും മേലേ ആണത് എന്റമ്മോ സഹിക്കാൻ വയ്യ.ശെരിക്കും പറഞ്ഞാൽ ഒരു പഞ്ചാരകുഞ്ചു ആണ്"ആദി "ആഹാ അപ്പോൾ കൂട്ടത്തിൽ ശിവേട്ടൻ മാത്രം ആണല്ലേ ഡീസന്റ്"ശ്യാം "അയ്യ അങ്ങേര് അത്ര ഡീസന്റ് ഒന്നും അല്ല😏"ആദി "നിനക്ക് പിന്നെ അസൂയ ഒട്ടും ഇല്ലാത്തത് കൊണ്ട് കുഴപ്പല്ല😌"ശ്യാം "വോ😒"ആദി 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

"എന്താണ് അളിയാ സുഖല്ലേ"കമ്പനിയിൽ എത്തിയ ഉടനെ അജു ശിവയെ ആക്കികൊണ്ട് ചോദിച്ചു "മോനെ വേണ്ടാട്ടോ"ശിവ "എന്ത് വേണ്ടാന്ന്"അജു "നിന്റെ ഈ അളിയാ വിളി, അത് നീ എനിക്കിട്ട് താങ്ങുന്നത് ആണെന്ന് എനിക്കറിയാം"ശിവ "അയ്യോ അളിയാ അളിയന് ഞാൻ അളിയാ എന്ന് വിളിക്കുന്നത് താങ്ങിയത് ആണെന്ന് തോന്നിയോ അളിയാ സോറി അളിയാ ഇനി ഞാൻ അളിയനെ അളിയാ എന്ന് വിളിക്കില്ല അളിയാ"അജു ഇളിച്ചു കൊണ്ട് പറഞ്ഞതും ശിവ പല്ലു കടിച്ചു "നിന്നെയൊന്നും പറഞ്ഞിട്ട് കാര്യമില്ല😬"ശിവ "എന്താണ് രണ്ടുപേരും തമ്മിൽ ഒരു സ്വകാര്യം"അവർക്കിടയിലേക്ക് പുഞ്ചിരിയോടെ കടന്നുവന്നുകൊണ്ട് ആരാധ്യ ചോദിച്ചു. അവളെ കണ്ടതും ശിവയുടെ മുഖത്തു അനിഷ്ടം നിറഞ്ഞു അവൻ ദേഷ്യത്തോടെ മുഖം വെട്ടിച്ചു എന്നാൽ അത് കണ്ടതും ആരാധ്യയുടെ മുഖം മങ്ങി. "എന്ത് രഹസ്യം ഞങ്ങൾ ഇങ്ങനെ ഒന്നും രണ്ടും പറയായിരുന്നു അല്ലേ അളിയാ😁"അജുവിന്റെ മറുപടിക്ക് ശിവ അവനെ ഉരുട്ടിനോക്കി "അല്ല ആരു നിനക്ക് ഞങ്ങൾ ഇവന്റെ വീടിനടുത്ത്‌ വീട് ശെരിയാക്കി തന്നിട്ടും നീയെന്താ അവിടേക്ക് താമസം മാറാത്തത്"അജു സംശയത്തോടെ ചോദിച്ചു "അത് ഞങ്ങൾ ഇപ്പോൾ താമസിക്കുന്ന ഇടത്തു കുറച്ചു നാൾ കൂടെ താമസിച്ചോളാൻ പറഞ്ഞു ആ വീടിന്റെ ഓണർ അതുകൊണ്ട് അതിന്ശേഷം വരാം എന്ന് വിചാരിച്ചു"ആരാധ്യ അജുവിനോടായാണ് പറഞ്ഞത് എങ്കിലും അവളുടെ നോട്ടം മുഴുവൻ ശിവയിലായിരുന്നു എന്നാൽ അബദ്ധത്തിൽ പോലും അവന്റെ ഒരു നോട്ടം അവളുടെ നേർക്ക് വന്നില്ല "എന്താ ശിവേട്ടാ ഒന്നും മിണ്ടാത്തത് സുഖം ഇല്ലേ"അവൻ തന്നെ ഒന്ന് നോക്കുന്നുകൂടെ ഇല്ലെന്ന് കണ്ടതും അവളുടെ നെഞ്ച് പിടഞ്ഞു.

അവസാനം ചെറുഭയത്തോടെ അവൾ അവനോട് ചോദിച്ചു എന്നാൽ തിരിച്ചുകിട്ടിയത് തീക്ഷ്ണമായ ഒരു നോട്ടം ആയിരുന്നു ശേഷം ഒന്നും പറയാതെ അവൻ വെട്ടിത്തിരിഞ്ഞുപോയി അതിൽ നിന്നും തന്നെ അവന്റെ ഉള്ളിലെ ദേഷ്യം അവൾക്ക് മനസ്സിലായിരുന്നു അന്ന് അച്ഛന് പനിയാണ് എന്നും പറഞ്ഞു വീട്ടിലേക്ക് വന്നതിനു ശേഷം അവൻ അവളെ ഒന്ന് നോക്കിയത് പോലും ഇല്ലായിരുന്നു. "അവൻ നല്ല മൂഡിൽ അല്ലെടാ അതാ ഒന്നും പറയാതെ പോയത് കൂടാതെ ഞാനും അവനെ ഒന്ന് ചൊറിഞ്ഞു അതിന്റെ ദേഷ്യവും കൂടെ ഉണ്ട് ആരുവിന് ഒന്നും തോന്നരുത്"അവളുടെ മുഖം മങ്ങിയതും അജു പറഞ്ഞു "ഏയ് എനിക്ക് കുഴപ്പമില്ല എനിക്കറിയാലോ ശിവേട്ടനെ"അതും പറഞ്ഞു ഒരു പുഞ്ചിരിയോടെ അവൾ നടന്നുനീങ്ങി എന്നാൽ അവന്റെ അവഗണന അവളെ വല്ലാതെ തളർത്തിയിരുന്നു. 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "ചേട്ടാ ഇത് പ്രശ്നം ആവോ"കാറിന്റെ ബോണറ്റിലേക്ക് ചാരിനിന്നുകൊണ്ട് മഹേഷ്‌ ഉത്കണ്ഠയോടെ ദ്രുവിനോട്‌ ചോദിച്ചു "എന്ത് പ്രോബ്ലം ഇതുപോലെ എത്രയെത്ര കാര്യങ്ങൾ കൈകാര്യം ചെയ്തവനാ ഞാൻ ഇതും എനിക്ക് അതുപോലെ തന്നെ "അന്തരീക്ഷത്തിലേക്ക് പുക പറത്തിവിട്ടുകൊണ്ട് നിസാരമായി ദ്രുവ് പറഞ്ഞു "എന്നാലും"മഹേഷിന് അപ്പോഴും മനസ്സിൽ ഒരു ചെറുഭയം അവശേഷിച്ചു "മഹി നിനക്ക് ഇത് ഫസ്റ്റ് time ആയത്കൊണ്ട് ആണ് ഇങ്ങനെ തോന്നുന്നത് നീ ഒന്നുകൊണ്ടും പേടിക്കേണ്ട എല്ലാം ഞാൻ നോക്കിക്കോളാം ഒരിക്കലും കേസും വഴക്കും ഒന്നും നിന്റെ പക്കൽ എത്തില്ല കുറച്ചു ക്യാഷ് മുടക്കിയാൽ ഇതിൽ നിന്നെല്ലാം പുഷ്പം പോലെ പുറത്തിറങ്ങാം"ദ്രുവ് ഒരു പുച്ഛചിരിയോടെ പറഞ്ഞു

"എന്നാലും ചേട്ടൻ എങ്ങനെയാ അവളെ വളച്ചത് എന്നാ എനിക്ക് മനസ്സിലാവാത്തത് എന്തായാലും നല്ല അസ്സൽ സാധനം ആയിരുന്നു "മഹി ഒരു വഷളൻ ചിരിയോടെ പറഞ്ഞു " ആഗ്രഹിച്ചതെല്ലാം സ്വന്തം ആക്കിയ ചരിത്രമെ ഈ ദ്രുവിനുള്ളു അതിൽ ഒന്ന് മാത്രം ആണിത് ഇനി എനിക്ക് വേണ്ടത് അവളെയാ ആ ആരാധ്യയെ എന്നെ പറ്റിച്ചു അതികം കാലം അവൾക്ക് ജീവിക്കാൻ കഴിയില്ല, മായയുടെ ഒറ്റ നിർബന്ധത്തിൽ ആണ് ഞാൻ അടങ്ങി നിൽക്കുന്നത് അല്ലെങ്കിൽ ആ ₹£¥&%മോളെ ഞാൻ എന്നേ പരലോകത്തു എത്തിച്ചേനെ.എന്തായാലും നിനക്ക് ഇനി അധികം ആയുസ് ഇല്ല ആരാധ്യ കൃഷ്ണൻ ഞാൻ നിന്റെ മുൻപിൽ വൈകാതെ എത്തും അതും നീ ഒട്ടും വിചാരിക്കാത്ത സന്ദർഭത്തിൽ. കാത്തിരുന്നോ ആരാധ്യ എന്റെ വരവിനായി....."അത്പറയുമ്പോൾ അവന്റെ കണ്ണുകൾ ദേഷ്യത്താൽ ചുവന്നിരുന്നു കൈകളിലെ ഞരമ്പുകൾ തെളിഞ്ഞു വന്നു അതോടൊപ്പം മുഖം വലിഞ്ഞു മുറുകി. വർധിച്ചു വന്ന ദേഷ്യത്തോടെ അവൻ ചുമരിൽ കൈകൾ ശക്തിയായി ഇടിച്ചു........തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story