CRAZY PARTNERS😎💞: ഭാഗം 29

crazy partners

രചന: ദേവാഗ്നി

"ആദി നീ ഇതുവരെ ഒരുങ്ങിയില്ലേ അവരിപ്പോൾ വരും"ലക്ഷ്മി മുറിയിലേക്ക് വന്നുകൊണ്ട് പറഞ്ഞതും ആദി അവരെ നോക്കി മുഖം വീർപ്പിച്ചു "അയിന്"ആദി "ദേ പെണ്ണേ കളിക്കല്ലേ നല്ലൊരു ദിവസം ആയിട്ട് അടി വാങ്ങിക്കരുത് നീ"ലക്ഷ്മി "ഓഹ് ശെരിയേ അല്ലെങ്കിലും നമ്മളെ ഒന്നും ആർക്കും വേണ്ടല്ലോ"ആദി "ആ വേണ്ട"ലക്ഷ്മി "അമ്മാ☹️"ആദി "ആദി കൊഞ്ചാൻ ഉള്ള സമയം അല്ല ഇത് വേഗം ഈ സാരി ഇട്ട് വാ"ലക്ഷ്മി "സാരിയോ എനിക്കൊന്നും വയ്യ🤕അവർക്ക് എന്നെ അറിയാലോ പിന്നെ എന്തിനാ ഇങ്ങനെ ഒരു ചടങ്ങ്"ലക്ഷ്മി "അതൊന്നും നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല വേഗം റെഡി ആയിക്കെ അല്ലേൽ അമ്മ സഹായിക്കണോ"ലക്ഷ്മി "വേണ്ട വേണ്ട അതൊക്കെ ഞാൻ ചെയ്തോളാം"ആദി "നിനക്കതിനു സാരി ധരിക്കാൻ അറിയില്ലല്ലോ "ലക്ഷ്മി "അതിനല്ലേ youtube. ഞാൻ അത് നോക്കി റെഡി ആയിക്കോളാം അമ്മ പോയിക്കോ"ആദി പറഞ്ഞതും ലക്ഷ്മി താഴേക്ക് പോയി. 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "എന്തിനാ അച്ഛാ പെണ്ണുകാണൽ ഒക്കെ ഇതിന്റെ ആവശ്യം ഉണ്ടോ"ശിവ മുഷിച്ചിലോടെ ചോദിച്ചു "ശിവ വെറുതെ എന്റെ വായിലിരിക്കുന്നത് കേൾക്കണ്ട വേഗം കയറിക്കെ"ദേവി "ഇപ്പഴേ എന്തിനാ പോകുന്നത് കുറച്ചു കഴിഞ്ഞു പോവാം"ശിവ "

ഇങ്ങ് വാടാ"ദേവി അവനെ പിടിച്ചുവലിച്ചു കൊണ്ട് കാറിൽ കയറ്റി. "മ്മ്മ് വിട്ടോ"വിശ്വൻ പറഞ്ഞതും അവൻ അച്ഛനെയും അമ്മയെയും ഒന്ന് നോക്കിയശേഷം ദേഷ്യത്തോടെ കാർ സ്റ്റാർട്ട്‌ ചെയ്തു 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "നാൻ റെഡി"അടുക്കളയിലേക്ക് വന്ന് ആദി പറഞ്ഞതും ലക്ഷ്മി അവളെ നോക്കി പുഞ്ചിരിച്ചു "സുന്ദരി ആയിട്ടുണ്ട്😍"ലക്ഷ്മി "അത് അമ്മ പറഞ്ഞില്ലെങ്കിലും എനിക്കറിയാം ഞാൻ സുന്ദരി ആണെന്ന്😌"ആദി "വേഷം മാത്രമേ മാറിയിട്ടുള്ളു സ്വഭാവത്തിനു ഒരു മാറ്റവും ഇല്ലല്ലോ"അജു അവളുടെ തലയിൽ കിഴുക്കികൊണ്ട് ചോദിച്ചു "ദേ ചേട്ടായി ഞാൻ എങ്ങനെയോ ഒതുക്കി വെച്ചതാണ് മുടി അതിൽ പിടിച്ചുവലിച്ചാൽ എന്റെ സ്വഭാവം മാറും"ആദി അജുവിനെ നോക്കി കണ്ണുരുട്ടി പറഞ്ഞതും അവൻ ഇളിച്ചു കാണിച്ചു "വന്നു ഞാൻ ഹൈ ലഡു"ചാടിതുള്ളിവന്നുകൊണ്ട് നന്ദു ഒരു ലഡു എടുത്തു "നീ എന്താടി ചോട്ടാഭീമിന്റെ പെങ്ങൾ ആണോ എപ്പഴും ഒരു ലഡു"അജു "അയ്യ ലഡു കഴിക്കാത്ത ഒരാൾ😏"നന്ദു "😁😁😁"അജു "നി എന്ന്റ മുഗ്ലവൃവഹ് "നന്ദു "ഏഹ് ഇതേത് ഭാഷ🙄"അജു "കേട്ടിട്ട് കാലകേയന്റെ ഭാഷ ആണെന്ന് തോന്നുന്നു🙄"ആദി "കാലകേയനൊന്നും അല്ല ആദ്യം ആ കൊച്ച് ആ ലഡു ഒന്ന് കഴിച്ചോട്ടെ എന്നിട്ട് പറയും"ലക്ഷ്മി "അതെ അമ്മ പറഞ്ഞതാ കറക്റ്റ്"നന്ദു ആ ലഡു മുഴുവൻ ഇറക്കികൊണ്ട് ഒരു ഗ്ലാസ്‌ വെള്ളം ഒറ്റവലിക്കു കുടിച് അടുത്ത ലഡു കൂടെ വായിലിട്ടു "എന്തിനാടി ഇത്ര ആക്രാന്തം നിനക്ക് ഉള്ളത് തന്നെയാ ഇത് വേറെ ആരും കൊണ്ടുപോവില്ല

"അജു ദയനീയമായി പറഞ്ഞതും നന്ദു ചുണ്ട് ചുളിച്ചു അവനെ നോക്കി "മിണ്ടാതെ ഇരിക്കെടാ മോള് കഴിച്ചോട്ടോ അവൻ പറയുന്നത് ഒന്നും കാര്യം ആക്കേണ്ട"ലക്ഷ്‌മി പറഞ്ഞതും അവൾ ചിരിയോടെ അടുത്തത് കൂടെ വായിലിട്ടു "ടി ഷുഗർ വരുമെടി"ആദി "പിന്നേ എന്റെ നല്ല ബോഡി ആണ് അങ്ങനെ ഇങ്ങനെ ഒന്നും ഷുഗർ വരില്ല😁"നന്ദു "ഇവളെ കെട്ടിയാൽ ചേട്ടന്റെ കാര്യത്തിൽ ഒരു തീരുമാനം ആവും😌"ആദി അജുവിന്റെ ചെവിയിൽ പറഞ്ഞതും അവൻ നന്ദുവിനെ നോക്കി പിന്നെ സ്വയം തലകുലുക്കി ചിരിച്ചുകൊണ്ട് പോയി.അപ്പോഴാണ് പുറത്ത് ഒരു കാർ വന്ന ശബ്ദം കേൾക്കുന്നത് "ദേ അവരെത്തി എന്ന് തോന്നുന്നു ഞാനിപ്പോൾ വരാം"ലക്ഷ്മി അതുപറഞ്ഞു പുറത്തേക്ക് പോയതും ആദി താടിക്ക് കൈ കൊടുത്ത് അവിടെ ഇരുന്നു അപ്പോഴാണ് അവളുടെ ശ്രെദ്ധ അവിടെ എടുത്തുവെച്ചിരിക്കുന്ന ചായയിൽ പതിഞ്ഞത് കുറച്ചു വിം കലക്കിയാലോ __ആദി കാ മൻ വേണോ അല്ലേൽ വേണ്ട ആദ്യം കാര്യങ്ങളുടെ കിടപ്പുവശം മനസിലാക്കാം എന്നിട്ട് പണി തുടങ്ങാം അതാണ് നല്ലത് അതുവരെ ഡീസന്റ് ആവാം__ആദി "മോളെ ആ ചായ ഇങ്ങെടുക്ക്"ലക്ഷ്മി തട്ടിവിളിച്ചതും അവൾ ചായയും ആയി ഹാളിലേക്ക് നടന്നു "ആദ്യം ശിവക്ക് കൊടുക്ക് മോളെ"

സത്യൻ പറഞ്ഞതും അവൾ അച്ഛനെ നോക്കി കണ്ണുരുട്ടി ശേഷം ശിവയുടെ മുഖത്തേക്ക് പോലും നോക്കാതെ അലസമായി ചായ കൊടുത്തു അവൻ അതിലും അലസമായി ആ ചായ എടുത്തു. (എന്തൊരു മനപ്പൊരുത്തം ആണല്ലേ😁) "മോളെന്താ അവിടെ നിൽക്കുന്നത് ഇങ് വന്നേ ദാ ഇവിടെ ഇരിക്ക്"ശിവ ഇരിക്കുന്നതിനടുത്തേക്ക് കൈ ചൂണ്ടികൊണ്ട് ദേവി പറഞ്ഞതും ആദി നിഷേധർത്തത്തിൽ തലയാട്ടി. "ഇവിടെ വന്നിരിക്കി മോളെ"വിശ്വൻ കൂടെ നിർബന്ധിച്ചതും അവൾക്ക് എതിര് പറയാൻ ആയില്ല അവൾ മടിയോടെ അവനരികിൽ വന്നിരുന്നു. അവൾ അടുത്തിരുന്നതും ശിവ അവളെ തലചരിച്ചു നോക്കി എന്നാൽ അടുത്ത നിമിഷം അവന്റെ കണ്ണുകൾ വിടർന്നുവന്നു. നേവി ബ്ലൂ കളർ സാരിയണിഞ്ഞു ഉണ്ടകണ്ണുകളിൽ കണ്മഷി പടർത്തി നെറ്റിയിൽ ഒരു കുഞ്ഞു പൊട്ടും തൊട്ട് നീളമേറിയ മുടി കുളിപിന്നൽ കെട്ടി അവളെ കണ്ടതും അവനാകെ വണ്ടർ അടിച്ചുനിന്നു, അവൾ സാരിയണിഞ്ഞത് അവനാദ്യമായി കാണുകയായിരുന്നു .മൂക്കിലെ കുഞ്ഞുമൂക്കുത്തി അവളുടെ സൗന്ദര്യം ഇരട്ടിപ്പിക്കുന്നത് പോലെ അവന് തോന്നി അതിനിടയിൽ എന്തോ പറഞ്ഞു അവൾ ചിരിച്ചതും കൺചിമ്മാൻ പോലും മറന്നുകൊണ്ട് അവൻ അവളെ നോക്കി.

"ചെക്കനും പെണ്ണിനും വല്ലതും സംസാരിക്കാൻ ഉണ്ടെങ്കിൽ റൂമിലേക്ക് പൊയ്ക്കോളൂ"സത്യന്റെ വാക്കുകൾ ആണ് അവനെ തിരിച്ചുകൊണ്ടുവന്നത് ഒരു ചമ്മൽ തോന്നിയെങ്കിലും നോക്കിയത് ആരും കാണാത്തത് അവന് വലിയ ആശ്വാസം ആയിതോന്നി. "ഹേയ് അതിന്റെ ആവശ്യം ഒന്നുംഇല്ല അച്ഛാ"ശിവ "നീ മടിക്കണ്ടടാ ഇതൊക്കെ പെണ്ണുകാണൽ ചടങ്ങിലെ ഓരോ ഭാഗങ്ങൾ ആണ് ചെന്ന് സംസാരിച്ചോ"വിശ്വൻ പറഞ്ഞതും ആദിയും ശിവയും അവളുടെ മുറിയിലേക്ക് നടന്നു പോവുമ്പോൾ അജുവിനിട്ട് ഒരു ചവിട്ട് കൂടെ കൊടുത്തിട്ട് ആണ് ശിവ പോയത്. "ഉഫ് കള്ളപന്നി😬"അജു പതിയെ പറഞ്ഞതും നന്ദു അവനെ കളിയാക്കി ചിരിച്ചു അതിന് മറുപടിയായി അവൻ അവളുടെ ലഡു തട്ടിപറിച്ചു തിന്നതും നന്ദുവിന്റെ മുഖം വീർത്തുവന്നു.എല്ലാവരും ഉള്ളത്കൊണ്ട് അവൾക്ക് അവനെ ഒന്നും പറയാനും പറ്റില്ല അതുകൊണ്ട് തന്നെ അവനെ ഒന്ന് നോക്കി പേടിപ്പിച് അവൾ ലക്ഷ്മിയുടെയും ദേവിയുടെയും അടുത്ത് പോയി നിന്നു. "പണി പാളിയോ ഏയ് "__അജു ആത്മ 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "അതെ ഈ വിവാഹത്തിനു എനിക്കൊട്ടും താല്പര്യം ഇല്ല"റൂമിൽ എത്തിയതും ശിവ എടുത്തടിച്ചു പറഞ്ഞു "പിന്നേ പറയുന്നത് കേട്ടാൽ തോന്നും എനിക്ക് നൂറുവട്ടം സമ്മതം ആണെന്ന് എനിക്കും ഇഷ്ടല്ല ഈ കല്യാണം"ആദിയുടെ വിട്ടുകൊടുക്കാതെ പറഞ്ഞു .....തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story