CRAZY PARTNERS😎💞: ഭാഗം 30

crazy partners

രചന: ദേവാഗ്നി

"അതെ ഈ വിവാഹത്തിനു എനിക്കൊട്ടും താല്പര്യം ഇല്ല"റൂമിൽ എത്തിയതും ശിവ എടുത്തടിച്ചു പറഞ്ഞു "പിന്നേ പറയുന്നത് കേട്ടാൽ തോന്നും എനിക്ക് നൂറുവട്ടം സമ്മതം ആണെന്ന് എനിക്കും ഇഷ്ടല്ല ഈ കല്യാണം"ആദിയും വിട്ടുകൊടുക്കാതെ പറഞ്ഞു "ഓഹോ പിന്നെ എന്തിനാഡീ നീ വിവാഹത്തിനു സമ്മതം പറഞ്ഞത്"ശിവ "അത് നിങ്ങളോട് ഉള്ള പ്രേമം കൊണ്ടൊന്നും അല്ല എന്റെ അച്ഛനും അമ്മയും പറഞ്ഞത്കൊണ്ട് മാത്രം ആണ് അല്ല ഈ പറഞ്ഞ മഹാൻ എന്തിനാണാവോ ഇതിന് സമ്മതിച്ചത്"ആദി "നിന്നെ പോലെതന്നെ എനിക്കും എന്റെ അച്ഛനും അമ്മയും കഴിഞ്ഞേ ആരും ഉള്ളു അവരുടെ ഇഷ്ടം ആണ് എന്റെയും ഇഷ്ടം. പിന്നെ ഈ കല്യാണം മുടക്കാൻ നീ എനിക്ക് പെങ്ങളെ പോലെ ആണെന്ന് വരെ പറഞ്ഞു എന്നിട്ടും അവരിങ്ങനെ പിടിച്ചു വെച്ചാൽ ഞാൻ എന്ത് ചെയ്യാനാ"ശിവ "എങ്ങനെ എങ്ങനെ എങ്ങനെ പെങ്ങളോ ആരുടെ പെങ്ങൾ🤨എന്നെ കേറി കിസ്സ് അടിച്ചില്ലേ മനുഷ്യ നിങ്ങൾ എന്നിട്ട് പെങ്ങൾ ആണെന്ന് പോലും"ആദി "ഹലോ എനിക്ക് നിന്നോട് ആദ്യം ഒന്നും ഒരു ഫീലിംഗ്സും തോന്നിയിട്ടില്ലായിരുന്നു

അതുകൊണ്ട് തന്നെ നിന്നെ ഒരു പെങ്ങളെ പോലെ കാണാം എന്ന് വിചാരിച്ചു ആണ് അജുവിനോട് പോലും ഞാനങ്ങനെ പറഞ്ഞത് പിന്നെ സ്വയം ഞാൻ അങ്ങനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രെമിച്ചു എന്നാൽ ആ സമയത്തല്ലേ നിന്റെ ഓരോ പരിപാടികൾ തുടങ്ങിയത് അതോടെ പെങ്ങൾ പട്ടം ഞാനങ്ങു ഒഴിവാക്കി"ശിവ "അപ്പോൾ അച്ഛനോടും അമ്മയോടും പറഞ്ഞതോ🤔"ആദി "ഓഹ് എടി ഞാനത് കല്യാണം മുടക്കാൻ വേണ്ടി മാത്രം പറഞ്ഞത് ആണ് മതിയോ"ശിവ പറഞ്ഞതും ആദി കുറച്ചുനേരം എന്തോ ആലോചിച്ചു നിന്നു "അല്ല ഇപ്പൊ പറഞ്ഞില്ലേ പെങ്ങൾ പട്ടം ഒഴിവാക്കി എന്ന് ഇപ്പൊ എനിക്ക് ഏത് പട്ടം ആണ് തരുക😁"ആദി ഇളിച്ചുകൊണ്ട് പറഞ്ഞതും ശിവ പല്ലുകടിച്ചു "നിന്നോട് ഒക്കെ പറഞ്ഞ എന്നെ വേണം തല്ലാൻ😬"ഇതും പറഞ്ഞു ശിവ പുറത്തേക്ക് പോവാൻ ഇറങ്ങിയതും അവൾ പിറകിൽ നിന്ന് വിളിച്ചു "എന്താ മാഷേ ഒന്നും പറയാതെ പോവുന്നത് നാണം കൊണ്ട് ആണോ"ആദി നഖം കടിച്ചുകൊണ്ട് നാണത്തോടെ ചോദിച്ചു "നാണം നിന്റെ മറ്റവന്😬"ശിവ "ആ അത് തന്നെ ആണ് ഞാൻ പറഞ്ഞത്"ആദി ചിരിച്ചുകൊണ്ട് പറഞ്ഞതും ശിവ ചവിട്ടിതുള്ളി ഹാളിലേക്ക് പോയി

"ശ്യോ ഇപ്പോൾ എന്തൊരു ആശ്വാസം"ആദി ചിരിച്ചുകൊണ്ട് സ്വയം പറഞ്ഞു വിവാഹം 2 മാസത്തിനുള്ളിൽ നടത്താം എന്ന് തീരുമാനിച്ചുകൊണ്ട് അവർ അവിടെ നിന്നും ഇറങ്ങി. പോകാൻ ഇറങ്ങിയപ്പോൾ ആദി ശിവയെ നോക്കി കളിയാക്കി ചിരിച്ചു അതുംകൂടെ ആയതും ചെക്കൻ മുഖവും വീർപ്പിച്ചു വേഗം വണ്ടിഎടുത്തു പോയി. അവർ പോയ ഉടനെ നന്ദുവും വീട്ടിലേക്ക് തിരിച്ചു. 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "എന്ത്പറ്റി ചേട്ടായി "അജു റൂമിൽ കൂടെ നടക്കുന്നത് കണ്ടതും ആദി ചോദിച്ചു "പണി പാളിയെന്നാ തോന്നുന്നേ"അജു നെറ്റിയിൽ കൈ വെച്ച് പറഞ്ഞു "ചേട്ടായി എന്താ കാര്യം അത്പറയ്"ആദി "ഞാൻ തീർന്നെടി തീർന്നു ഇനിയിപ്പോ ഞാൻ എന്തോ ചെയ്യും"ആദി "നിങ്ങൾ ഒന്ന് കാര്യം പറയെടോ ഇത് കുറേ നേരം ആയല്ലോ തുടങ്ങിട്ട്😬"ആദി "ടി ഇന്ന് ചെറുതായി നന്ദുവും ആയി പിണങ്ങി "അജു "അയ്യേ ഇതാണോ കാര്യം ഇതൊക്ക നിസാരം താ ഞാൻ സംസാരിക്കാം അല്ല എന്താ പ്രശ്നം"ആദി "ഒന്നും ഇല്ല ഞാൻ ചെറുതായി അവളെ ലഡു തട്ടിപ്പറിച്ചു തിന്ന് അത്രേള്ളു അതിന് ശേഷം അവളെന്നോട് മിണ്ടിയിട്ടില്ല"അജു "ഓഹോ ഇങ്ങനെ ചെയ്തിട്ട് അവൾ പിണങ്ങിയില്ലെങ്കിലെ അത്ഭുതം ഉള്ളു"ആദി "ഒരു ലഡു അല്ലേ☹️"അജു "ആ ഒരു ലഡുവിന് അവളുടെ ജീവന്റെ വിലയുണ്ട്😌

"ആദി "തേങ്ങയാണ് എന്തായാലും എന്നേക്കാൾ വലുത് അല്ലല്ലോ ഒരു ലഡു "അജു "ആര് പറഞ്ഞു ലഡു കഴിഞ്ഞിട്ടേ ഉള്ളു ചേട്ടൻ🤭"ആദി "പോടി🤧"അജു "സത്യം ആണ് food, വായ്നോട്ടം ഇതാണ് കുട്ടിയുടെ മെയിൻ അതിൽ തൊട്ട് കളിച്ചാൽ അവൾ അവളല്ലാതെ ആവും നമ്മളിതൊക്കെ എത്ര കണ്ടതാ😌അല്ല അവൾ മിണ്ടാത്തതിന് ചേട്ടൻ എന്തിനാ ഇത്ര ടെൻഷൻ അടിക്കുന്നെ🙄"ആദി "അത് അങ്ങനെയാ😒"അജു "എങ്ങനെ"ആദി "അതൊന്നും നിനക്ക് മനസ്സിലാവില്ല"അജു "അതെന്താ എനിക്ക് മനസ്സിലാവാത്തത്🤨"ആദി "എന്റെ പോന്നോ എന്നെ വിട്ടേക്ക് ഞാൻ വെറുതെ പറഞ്ഞതാ. നീ പോയി ആ ശിവയെ വിളിച്ചു രണ്ട് പറഞ്ഞു വാ അപ്പൊ നിനക്ക് കുറച്ചു ആശ്വാസം കിട്ടും ചെല്ല്"അജു "ആഹ് അത് നല്ല idea ആണ് ഞാനിപ്പോ വരാം.ദാ പോയി ദേ വന്നു അല്ല ഇനി ദേ പോയി ദാ വന്നു ആണോ🤔"അജു "ഒന്ന് പോടീ🙏"അജു തൊഴുതുകൊണ്ട് പറഞ്ഞതും ആദി ഇളിച്ചു കാണിച്ചു 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "ഹലോ"ആദി "മ്മ്മ് കാര്യം പറ"ശിവ "എന്ത് കാര്യം🙄"ആദി "നീ എന്തിനാ വിളിച്ചത് എന്ന് പറയാൻ എനിക്കിവിടെ വേറെ പണിയുണ്ട്😬"ശിവ "എന്തോന്ന് ശിവേട്ട ഇങ്ങനെ പറയുന്നത് ഒന്നുവില്ലേലും ഞാൻ ശിവേട്ടന്റെ partner അല്ലേ 🙈"ആദി "പാർട്ണർ കോപ്പ് വെച്ചിട്ട് പോടീ😬

"ശിവ "ഏയ് അങ്ങനെ പറയരുത് രണ്ട് മാസം കൂടെ കഴിഞ്ഞാൽ ഞാൻ അങ്ങോട്ട് വരേണ്ടതാ"ആദി "അയിന്😏"ശിവ "അയിന് I love U😘"ആദി ........................... "ഹലോ ഹലോ കട്ട്‌ ആയോ🧐"ആദി "ഇല്ല നീ പറയ്"ശിവ "മ്മ്മ് എന്തുപറ്റി ഇതുവരെ പുലിയെ പോലെ ചാടികടിച്ച മസ്സിലളിയൻ പൂച്ചകുട്ടി ആയല്ലോ😌എന്റെ I love U ൽ വീണോ🙈"ആദി "പിന്നേ തലയും കുത്തിവീണു ഇപ്പൊ എന്റെ മോള് കിടന്നുറങ്ങാൻ നോക്ക് ചേട്ടനിവിടെ വേറെ പണിയുണ്ട്, Good night "ശിവ "അയ്യോ വെക്കല്ലേ ഞാൻ അടി ഉണ്ടാക്കാൻ വിളിച്ചതാ എന്നിട്ട് വെക്കുവാണോ ഇതെവിടുത്തെ പരിപാടിയാ😕"ആദി "ആഹാ മോള് അടിയുണ്ടാക്കാൻ വന്നതാ"ശിവ "ആഹ്☹️"ആദി "പോയി കിടന്നുറങ്ങെടി അവൾ നട്ടപാതിരക്കി വിളിച്ചിട്ട് അടിയുണ്ടാക്കാൻ വന്നിരിക്കുന്നു നിനക്കുള്ള അടി ഞാൻ നാളെ രാവിലെ നേരിട്ട് തരാം അതുമതിയോ🤨"ശിവ "ശ്യേ ശ്യേ ഞാൻ അത്ചുമ്മാ പറഞ്ഞതല്ലേ😁ശിവേട്ടൻ ഉറങ്ങിക്കൊ.Good night partner 😌❤️"ആദി ഇതും പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു മൂടിപുതച്ചു കിടന്നുറങ്ങി. എന്നാൽ ഇതേ സമയം ശിവ അവന്റെ ബെഡിൽ മലർന്നുകിടന്നുകൊണ്ട് മുകളിലേക്ക് നോക്കി പുഞ്ചിരിച്ചു. കാതിൽ ഇപ്പോഴും മുഴങ്ങി കേൾക്കുന്നത് അവളുടെ വാക്കുകൾ ആണ് "I love U😘"...

തന്നെ കളിയാക്കി പറഞ്ഞത് ആണെങ്കിൽ കൂടെ അവൾ അങ്ങനെ പറഞ്ഞപ്പോൾ ഉള്ളിൽ ഒരു കുളിർമ. എത്ര നിയന്ത്രിക്കാൻ ശ്രെമിച്ചിട്ടും ചുണ്ടിലെ പുഞ്ചിരിയുടെ മാറ്റ് കൂടുന്നതല്ലാതെ കുറയുന്നില്ല എന്തോ വല്ലാത്തൊരു സന്തോഷം തന്നെ വന്നു പൊതിയുന്നത് പോലെ. മുഖത്തു തെളിഞ്ഞ പുഞ്ചിരിയോടെ തന്നെ അവൻ തലയിണയിൽ മുഖം പൂഴ്ത്തി കിടന്നു 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "ആദിയുടെയും ശിവേട്ടന്റെയും കല്യാണം ഉറപ്പിച്ചു"രാത്രി മുറിയിലേക്ക് വന്ന ശ്രീരാഗിനോടായി രാധു പറഞ്ഞു. വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ ഏകദേശം ഒരു മാസത്തോളം ആവാറായി എങ്കിൽ കൂടെ ഇതുവരെ ആയിട്ടും രാധുവിനും ശ്രീരാഗിനും മനസ് തുറന്നു സംസാരിക്കാൻ അവസരം കിട്ടിയിട്ടില്ല. പലപ്പോഴും രാധു സംസാരിക്കാൻ ശ്രെമിക്കും എങ്കിലും എന്തോ ഒന്ന് അവളെ പിറകിലേക്ക് വലിക്കും "ഹാ ഞാനറിഞ്ഞു ശിവ വിളിച്ചിരുന്നു 2 മാസത്തിനുള്ളിൽ അല്ലേ മാര്യേജ്"ശ്രീ ബെഡിലേക്ക് കിടന്നുകൊണ്ട് ചോദിച്ചു "അതെ"രാധുവും അവനടുത്തായി കിടന്നുകൊണ്ട് പറഞ്ഞു. മനസ് എത്രയൊക്കെ ശാന്തമാക്കാൻ ശ്രെമിച്ചിട്ടും അവൾക്കതിനു കഴിയുമായിരുന്നില്ല അവന്റെയുള്ളിൽ എന്താണെന്ന് അവൾക്ക് മനസ്സിലാക്കണമായിരുന്നു

"എന്താടോ"പെട്ടെന്ന് ചെവിക്കരികിൽ ചുടുനിശ്വാസതോടൊപ്പം വന്ന ചോദ്യത്തിൽ അവളാകെ ഞെട്ടിപോയി. തലചെരിച്ചു നോക്കിയതും കണ്ടു തന്നോട് ചേർന്നു കിടക്കുന്ന ശ്രീയെ.അവനെ ഇത്രയും അടുത്ത് ആദ്യമായി കണ്ടതും അവൾക്കാകെ വെപ്രാളം തോന്നി. "എന്താ ഇങ്ങനെ നോക്കുന്നത് എന്നെ പേടിയാണോ"നെറ്റിയിൽ നിന്നും ഒഴുകിയിറങ്ങുന്ന സിന്ദൂരചുവപ്പ് കലർന്ന വിയർപ്പുതുള്ളികൾ കൈകൊണ്ട് തുടച്ചുകോണ്ട് അവൻ ചോദിച്ചു "മ്മ്ഹ്"അവൾ തല ഇരുവശത്തേക്കും ചലിപ്പിച്ചു. എന്തുകൊണ്ടോ അവളുടെ ശബ്ദം പുറത്തുവരുന്നില്ലായിരുന്നു തൊണ്ട വറ്റിവരണ്ടത് പോലെ. "വെള്ളം വേണോ"അവളുടെ അവസ്ഥ മനസ്സിലാക്കി എന്നത് പോലെ അവൻ ചോദിച്ചതും അവൾ വീണ്ടും തലകുലുക്കി അത് കണ്ടതും അവൻ ചിരിയോടെ ഒരു ഗ്ലാസ് വെള്ളം അവൾക്ക് കൊടുത്തു. ഒറ്റവലിക്ക് അത്കുടിച് ഗ്ലാസ് ടേബിളിൽ വെച്ച് അവൾ വീണ്ടും ബെഡിൽ പോയി കിടന്നു "എന്താ തന്റെ പ്രശ്നം"അവളുടെ അടുത്തായി കിടന്നുകൊണ്ട് അവൻ ചോദിച്ചതും അവൾ സംശയത്തോടെ അവനെ നോക്കി "ഞാൻ കുറേ നാളായി ശ്രെദ്ധിക്കുന്നു, തനിക്ക് എന്നോട് എന്തെക്കെയോ പറയാനുണ്ടല്ലോ എന്താണെന്ന് വെച്ചാൽ ഇന്ന് പറഞ്ഞോ"ശ്രീ പറഞ്ഞതും രാധുവിന് കുറച്ചു ആശ്വാസം തോന്നി

"നിങ്ങൾ എന്തിനാ ഈ കല്യാണത്തിന് സമ്മതിച്ചത്"രാധു സംശയത്തോടെ ചോദിച്ചു "എനിക്ക് ഇഷ്ടം ഉണ്ടായിട്ട്"ശ്രീ ചിരിയോടെ മറുപടി പറഞ്ഞു "അല്ല എന്നെ പോലെ ഒരു പെണ്ണിനെ"രാധു "അതിന് നിനക്കെന്താ കുഴപ്പം"ശ്രീരാഗ് "അല്ല ഞാൻ "അവൾക്ക് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു "നോക്ക് രാധു നിനക്ക് ഒരു കുറവും ഇല്ല നീ പെർഫെക്ട് ആണ് പിന്നെ എന്തിനാ ഇങ്ങനെ ഓരോന്ന് ആലോചിച്ചു ടെൻഷൻ അടിക്കുന്നത് "ശ്രീരാഗ് "അത് എനിക്ക് എനിക്ക് പറ്റുന്നില്ല ഒന്നും മറക്കാൻ"കണ്ണുകൾ നിറച്ചുകൊണ്ട് അവൾ പറയുന്നത് കേട്ടതും അവനും വേദന തോന്നി, അവൻ അവളെ നെഞ്ചോട് ചേർത്തുകൊണ്ട് പറഞ്ഞു "നിന്നോട് എല്ലാം പെട്ടെന്ന് മറക്കണം എന്നൊന്നും ഒരിക്കലും ഞാൻ പറയില്ല എന്ന് വിചാരിച്ചു ജീവിതകാലം മുഴുവൻ ഇതുംആലോചിച്ചു കരയാനും ഞാൻ സമ്മതിക്കില്ല. time ഒക്കെ എടുത്ത് സാവധാനം മറന്നാൽ മതി പക്ഷെ മറക്കണം മ്മ്മ്"ശ്രീ പറഞ്ഞതും രാധു അവനെ നോക്കി തലകുലുക്കി "എന്നെ ശെരിക്കും ഇഷ്ടാണോ"അവന്റെ കണ്ണുകളിലേക്ക് നോക്കി അവൾ ചോദിച്ചതും അവൻ ചിരിച്ചു "എന്താ ഇപ്പൊ അങ്ങനെ ഒരു ചോദ്യം"ശ്രീ "അല്ല ഞാനിവിടെ വന്നതിൽ പിന്നെ എന്നോട് ഒന്ന് ശെരിക്കും മിണ്ടിയത് പോലും ഇല്ലല്ലോ ഒന്നോ രണ്ടോ വാക്കിൽ എന്തെങ്കിലും പറഞ്ഞു പോവാറല്ലേ

പിന്നെ കല്യാണം കഴിഞ്ഞ പിറ്റേ ദിവസം തന്നെ എന്നോട് ഒന്നും പറയാതെ രാവിലെ തന്നെ ഇറങ്ങിപോയില്ലേ,അപ്പോൾ എല്ലാം കൂടെ നോക്കിയപ്പോൾ എന്നെ ഇഷ്ടം ആയില്ലെന്ന് കരുതി "രാധു തന്റെ മനസ്സിൽ ഉള്ള സംശയങൾ എല്ലാം കെട്ടഴിച്ചതും അവനറിയാതെ ചിരിച്ചുപോയി കാരണം ആ സംശയങ്ങളിൽ നിറഞ്ഞുനിന്നിരുന്നത് അവളിലെ പരിഭവം തന്നെ ആയിരുന്നു "നിന്നെ എനിക്ക് ഇഷ്ടമാണ് പെണ്ണെ ഇഷ്ടം അല്ലാത്ത പെണ്ണിനെ ഞാൻ കെട്ടോ.നിനക്ക് കുറച്ചു time തന്നതല്ലേ ഞാൻ എന്നെയും ഇവിടെ ഉള്ളവരെയും ഒക്കെ മനസ്സിലാക്കാൻ വേണ്ടി.പിന്നെ അന്ന് ഞാൻ പോയത് വേറൊന്നിനും അല്ല എന്റെ ഭാര്യയുടെ പാവം അച്ഛനെ കാണാനാ"ശ്രീ പറഞ്ഞതും രാധുവിന്റെ കണ്ണുകളിൽ അത്ഭുതം നിറഞ്ഞു "എന്റെ അച്ഛനെയാണോ"രാധു അത്ഭുതത്തോടെ ചോദിച്ചു "അല്ല എന്റെ വേറെ ഭാര്യയുടെ വേറെ അച്ഛനെ എനിക്ക് പത്തിരുപതു ഭാര്യമാർ ഉണ്ടല്ലോ"ശ്രീ അവളുടെ തലയിൽ കിഴുക്കികൊണ്ട് പറഞ്ഞതും അവൾ മുഖം വീർപ്പിച്ചു "എന്നിട്ട് അച്ഛൻ എന്താ പറഞ്ഞത്"രാധു "അച്ഛൻ പറഞ്ഞു കാഞ്ഞ വിത്താണ് അത് നല്ലോണം സൂക്ഷിക്കണംന്ന് "ശ്രീ അവളെ കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞതും അവൾ പിണങ്ങി തിരിഞ്ഞുകിടന്നു "ശ്യേ എന്റെ ഭാര്യ ഇത്ര പെട്ടെന്ന് പിണങ്ങിയോ എന്നാലേ ഞാനൊരു സത്യം പറയട്ടെ"ശ്രീ അവളെ പിന്നിലൂടെ പുണർന്നുകൊണ്ട് ചോദിച്ചതും അവൾ ഇടംകണ്ണിട്ട് അവനെ നോക്കി

"അച്ഛൻ പറയാണ് എന്റെ മോള് പാവാണ് കുറേ സങ്കടം അനുഭവിച്ചിട്ടുണ്ട് പൊന്നുപോലെ നോക്കണേ എന്ന്"ശ്രീ ചിരിയോടെ പറഞ്ഞതും അവന്റെ കൈകളിൽ ഒരു നനവ് അനുഭവപ്പെട്ടു. "എന്തോന്നെടി നീ ഇങ്ങനെ തൊട്ടാവാടി ആവല്ലേ,നിന്റെ ആങ്ങളമാർക്ക് ഞാൻ വാക്ക് കൊടുത്തതാ നിന്നെ കരയിക്കില്ല എന്ന് ഇതിപ്പോ അവരെന്നെ പഞ്ഞിക്കിടുവല്ലോ "ശ്രീ പറഞ്ഞതും രാധു കണ്ണീരിനിടയിലും പുഞ്ചിരിച്ചു "എന്റെ ചേട്ടന്മാര് പാവാ"രാധു "ആഹാ ചേട്ടന്മാർ പാവം അപ്പൊ ഞാനൊ, ഹാ പറയെടോ "ശ്രീ കുസൃതിയോടെ ചോദിച്ചു "ഇയാളും പാവം ആണ്"രാധു "ആര്"ശ്രീ കള്ളചിരിയോടെ ചോദിച്ചു "ശ്രീയേട്ടനും പാവാ"രാധു തലതാഴ്ത്തി നാണത്തോടെ പറഞ്ഞതും അവൻ പൊട്ടിച്ചിരിച്ചു "എന്തിനാ ചിരിക്കുന്നെ☹️"രാധു "അല്ല നിന്റെ മുഖം കണ്ട് ചിരിച്ചതാ ആകെ ചുവന്നുതുടുത്ത്‌"ശ്രീ ചിരിയോടെ പറഞ്ഞതും രാധു നാണത്തോടെ അവന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു. തന്റെ നെഞ്ചിൽ ഒരു പൂച്ചകുഞ്ഞിനെ പോലെ കിടക്കുന്നവളെ കാൺകെ അവനിൽ സ്നേഹവും വാത്സല്യവും നിറഞ്ഞു.അവൻ മുഖം അവളുടെ മുഖത്തോട് അടുപ്പിച്ചു കവിളിൽ അമർത്തി മുത്തി......തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story