CRAZY PARTNERS😎💞: ഭാഗം 31

crazy partners

രചന: ദേവാഗ്നി

"വാ നന്ദു പ്ലീസ് വാ ചേട്ടായി ഒക്കെ പുറത്ത് കാത്തുനിൽക്കുവാ"ആദി "നിങ്ങൾക്ക് പോണെങ്കിൽ നീ പൊക്കോ എന്നെ നോക്കണ്ട ഞാൻ വരില്ല"നന്ദു "നിന്നെ ഒറ്റക്കാക്കി ഞങ്ങൾ പോവോ, എന്റെ ചക്കരയല്ലേ മുത്തല്ലേ ചുന്ദരിമണി അല്ലേ ഒന്ന് വാടി"ആദി "എന്തൊക്കെ പറഞ്ഞാലും ഞാനില്ല ഇല്ല ഇല്ല"നന്ദു ഉറപ്പിച്ചു പറഞ്ഞു "ഉറപ്പാണോ🤨"ശ്യാം കൈകെട്ടി നിന്ന് ചോദിച്ചതും അവൾ തലകുലുക്കി "എങ്കിൽ ok നീ വാടി ആദി ഇവളിവിടെ ക്ലാസും കേട്ട് ഉറങ്ങിക്കോട്ടേ നമുക്ക് പോയ്‌ പൊളിക്കാം. ഇന്ന് ഫുൾ ചെലവ് ചേട്ടായിമാരുടെ വകയാണ് ഒരു ലഡുന്റെ പേരും പറഞ്ഞു ഇവളതെല്ലാം നഷ്ടപ്പെടുത്തുകയാണെങ്കിൽ ആയിക്കോട്ടെ നമുക്കെന്താ നീ വന്നേ"ഇതും പറഞ്ഞു ശ്യാം ആദിയുടെ കൈ പിടിച്ചു മുന്നോട്ട് നടന്നു ക്ലാസ്സിന് പുറത്തിറങ്ങിയതും രണ്ടും ചുമര് ചാരിനിന്ന് അകത്തേക്ക് നോക്കാൻ സോറി ഒളിഞ്ഞുനോക്കാൻ തുടങ്ങി. അവിടെ നഖം കടിച് എന്തൊക്കെയാ പിറുപിറുക്കുന്ന നന്ദുവിനെ കാൺകെ രണ്ടുപേരും പരസ്പരം നോക്കി ഒരു കള്ളചിരി ചിരിച്ചു. നന്ദു പതിയെ എഴുന്നേറ്റ് പുറത്തേക്ക് നടന്നു. ക്ലാസ്സിന് പുറത്ത്‌ ഇറങ്ങിയതും തൊട്ട്മുന്നിൽ ശ്യാമിനെയും ആദിയെയും കണ്ട് ഒന്ന് ഞെട്ടി പിന്നെ ഒരു വളിച്ചഇളി പാസാക്കി ചോദിച്ചു "പോവാം😁"നന്ദു "എങ്ങോട്ട്🤨

"പൊട്ടിവന്ന ചിരി അമർത്തികൊണ്ട് ആദി ഗൗരവത്തിൽ ചോദിച്ചു "അല്ല ചേട്ടന്മാര് പുറത്ത് കാത്തുനിൽക്കുവല്ലെ😁"നന്ദു "അയിന്😏"ശ്യാം "അയിനെന്ത്‌ ഞാൻ പോവാ നിങ്ങൾ വരുന്നെങ്കിൽ വാ അല്ലപിന്നെ"അതുംപറഞ്ഞു നന്ദു കുറച്ചുമുന്നോട്ട് നടന്നു ശേഷം തിരിഞ്ഞുനോക്കിയതും രണ്ടും നിന്ന സ്ഥലത്ത്‌ നിന്ന് അനങ്ങിയിട്ടില്ല "ഒന്ന് വാടേയ് ☹️"നന്ദു "അങ്ങനെ വഴിക്ക് വാ"അതുംപറഞ്ഞു ശ്യാം ആദിയുടെ തോളിൽ കൈ ഇട്ട് മുന്നോട്ട് നടന്നു. മൂന്ന്പേരും പരസ്പരം ഓരോന്നു പറഞ്ഞു കളിയാക്കികൊണ്ടാണ് പോയത് അങ്ങനെയിരിക്കെ ആണ് അവരുടെ ഓപ്പോസിറ്റ് സൈഡിലൂടെ ദ്രുവ് നടന്നുവരുന്നത് ആദിയുടെ ശ്രെദ്ധയിൽ പെടുന്നത്. അവനെ കണ്ടതും അവൾക്ക് വല്ലാതെ ദേഷ്യം വന്നു "Good morning sir"ദ്രുവ് അടുത്ത് എത്തിയതും ശ്യാമും നന്ദുവും ചിരിയോടെ പറഞ്ഞു അതിന് മറുപടിയായി അവൻ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് മുന്നോട്ട് നടന്നു. ആദിക്ക് എന്ത്കൊണ്ടോ അവനെ വിഷ് ചെയ്യാൻ തോന്നിയില്ല പണ്ട് അവനോട് തോന്നിയ ബഹുമാനം ഒന്നും ഇപ്പോൾ അവൾക്ക് തോന്നുന്നില്ലായിരുന്നു "ഓഹ് സർന് എന്തൊരു ലുക്ക്‌ ആണല്ലേ ഓരോ ദിവസം കഴിയുമ്പോഴും സൗന്ദര്യം കൂടുവാ"നന്ദു "ഓഹ് എന്റെ കാട്ടുകോഴി🤦‍♂️"ശ്യാം "പോടാ നീ ഒന്ന് നോക്കിക്കേ സർ പൊളിയല്ലേ😍

"നന്ദു "അത്ശെരിയാ സർ വേറെ ലെവൽ ആണ് എത്ര പെൺപിള്ളേരാ അങ്ങേരെ പിറകെ എന്നിട്ട് സർ മൈൻഡ് ചെയ്യുന്നുണ്ടൊ"ശ്യാം പറഞ്ഞതും ആദിയുടെ ചുണ്ടിൽ പുച്ഛം നിറഞ്ഞു അവൾ പതിയെ പിറകിലേക്ക് നോക്കിയതും കണ്ടു ഒരു പെൺകുട്ടിയുടെ കൂടെ അടച്ചിട്ട ഒരു ക്ലാസ്സിലേക്ക് പോവുന്ന ദ്രുവിനെ ആ പരിസരത്ത്‌ അധികം കുട്ടികൾ ഒന്നും ഇല്ലായിരുന്നു അതുകൊണ്ട് തന്നെ ആരും ഇത് അറിഞ്ഞതും ഇല്ല. ആദിക്ക് വല്ലാതെ ദേഷ്യം വന്നു അവനിട്ട് ഒന്ന് പൊട്ടിക്കാൻ വരെ തോന്നി എന്നാൽ എന്തിന്റെ പേരിൽ അവനെ തല്ലും എന്തിന്റെ പേരിൽ അവനെ കുറ്റക്കാരൻ ആക്കും അവനെ പൊക്കിക്കൊണ്ട് നടക്കുന്ന ആരെങ്കിലും താനിത് പറഞ്ഞാൽ വിശ്വസിക്കുമോ. നന്ദുവിനോടും ശ്യാമിനോടും ഇത് പറയാനായി അവളുടെ നാവ് തരിത്തു എങ്കിലും അവൾ ആ ശ്രെമം ഉപേക്ഷിച്ചു. അവന്റെ പക്കൽ ആണ് തെറ്റ് എന്ന് തനിക്ക് ഉറപ്പായാൽ തെളിവ് സഹിതം അവന്റെ തനിരൂപം പുറത്തെത്തിക്കണം അതുവരെ ഇത് താൻ മാത്രം അറിഞ്ഞാൽ മതി എന്നവൾ മനസ്സിൽ ഉറപ്പിച്ചു. ഓരോന്നു ആലോചിച്ചു ആലോചിച്ചു കോളേജിന് പുറത്തെത്തിയത് ആദി അറിഞ്ഞില്ല എന്നാൽ പെട്ടെന്ന് എന്തിലോ ചെന്ന് ഇടിച്ചതും അവൾ ഞെട്ടി തലയുയർത്തി നോക്കി

"എങ്ങോട്ടാ ഈ ബെല്ലും ബ്രേക്കും ഇല്ലാതെ മേടത്തിന്റെ വരവ് എന്റെ നെഞ്ച് കലങ്ങിപോയല്ലോ"നെഞ്ചിൽ കൈ വെച്ചു കൊണ്ട് ശിവ അവളെ നോക്കി കണ്ണുരുട്ടി പറഞ്ഞതും ആദിയുടെ ചുണ്ടിൽ ഒരു കുഞ്ഞു പുഞ്ചിരി തെളിഞ്ഞു എന്തോ അവനെ കണ്ടപ്പോൾ അവളിൽ നിറഞ്ഞിരുന്ന ദേഷ്യം എല്ലാം അലിഞ്ഞു ഇല്ലാതായത് പോലെ എന്നാൽ അവളുടെ ചിരി കണ്ട് ശിവ ഒന്നൂടെ അവളെ നോക്കി കണ്ണുരുട്ടി "എന്താടി തനിയെ നിന്ന് ചിരിക്കുന്നേ ഇനിയും ചിരിച്ചാൽ ചിലപ്പോൾ അങ്ങേര് നിന്നെ തൂക്കിയെടുത്ത്‌ പൊട്ടകിണറ്റിൽ ഇടും"ശ്യാം പതിയെ ആദിയുടെ ചെവിയിൽ പറഞ്ഞതും അവൾ ഞെട്ടി ശിവയിൽ നിന്നും കണ്ണുകൾ പിൻവലിച്ചു എന്നിട്ട് ശ്യാമിനെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു "ഞാൻ പോയി എന്റെ ബൈക്ക് എടുത്ത് വരാം"ശ്യാം ഇതുംപറഞ്ഞു പാർക്കിംഗ് ഏരിയയിൽ പോയി ബൈക്ക് എടുത്ത് വന്നു. എന്നാൽ അവൻ വന്നതും നന്ദു ഓടി അവന്റെ ബൈക്കിന്റെ പിറകിൽ പോയിരുന്ന് അജുവിനെ നോക്കി പുച്ഛിച്ചു😏അജു ആണെങ്കിൽ അതൊട്ടും പ്രതീക്ഷിക്കാത്തത് കൊണ്ട് എന്തോ പോയ എന്തിനെയോ പോലെ ഇരുന്നു. ഇതിനിടയിൽ നന്ദു പോയത്കൊണ്ട് ഇളിച്ചുകൊണ്ട് അജുവിന്റെ പിറകിൽ കയറാൻ നിന്ന ആദിയെ നോക്കി നന്ദു കണ്ണുരുട്ടി.

ആദി പിരികം പൊക്കി എന്താണെന്ന് ചോദിച്ചതും നന്ദു കണ്ണുകൊണ്ട് അവളോട് എന്തെക്കെയോ പറഞ്ഞു സംഭവം കത്തിയത് പോലെ ഒരു കള്ളചിരിയോടെ ആദി നേരെ തിരിഞ്ഞ് ശിവയുടെ ബുള്ളറ്റിന്റെ പിറകിൽ കയറി ഇരുന്നു.എന്നാൽ ഇവരെ രണ്ടിന്റെയും കാട്ടികൂട്ടൽ കണ്ട് കിളിപോയി നിൽക്കുവാണ് ആൺപിള്ളേര്. "അപ്പൊ വിട്ടൊ ചേട്ടാ"മുടി ഒതുക്കികൊണ്ട് ആദി പറഞ്ഞതും ശിവ ഒരു ചിരിയോടെ ബുള്ളറ്റ് മുന്നോട്ട് ചലിപ്പിച്ചു, അവന് പിറകെയായി മറ്റു രണ്ട്പേരും പോയി 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "ശ്രീയേട്ടാ ഒന്ന് പോയെ അമ്മ ഇപ്പോൾ വരും"തന്നെ പിന്നിൽ നിന്ന് പുണർന്നവനോടായി രാധു പരിഭ്രമത്തോടെ പറഞ്ഞു "അമ്മ ഇപ്പോഴൊന്നും വരില്ല ഇനിയിപ്പോ വന്നാലും വേറെ ആരും അല്ലല്ലോ എന്റെ ഭാര്യയോടല്ലെ ഞാനിങ്ങനെ ചേർന്ന് നിൽക്കുന്നത്"അതും പറഞ്ഞു ശ്രീ ഒന്നൂടെ അവളിലേക്ക് ചേർന്ന് നിന്നുകൊണ്ട് അവളുടെ പിൻകഴുത്തിൽ ചുണ്ടുകൾ അമർത്തി "ശ്രീയേട്ടാ വേണ്ടാട്ടോ"രാധു പതർച്ചയോടെ പറഞ്ഞു "എന്ത് വേണ്ടന്ന്"അധരങ്ങൾ പിൻവലിക്കാതെ തന്നെ അവൻ ചോദിച്ചു "ഒ ഒന്നും വേണ്ട"രാധു "അങ്ങനെ പറയല്ലെഡോ ഒന്നുവില്ലേലും ഞാൻ സ്നേഹത്തോടെ തരുന്നതല്ലേ"ശ്രീ കള്ളചിരിയോടെ പറഞ്ഞതും രാധു നാണത്തോടെ തല താഴ്ത്തി.

അത്കണ്ടതും അവൻ ചിരിയോടെ അവളിൽ നിന്ന് വിട്ടുമാറി സ്ലാബിൽ കയറി ഇരുന്നു "ആഹാ നീ ഇവിടെ ഉണ്ടായിരുന്നോ "അടുക്കളയിലേക്ക് കയറിവന്ന് അമ്മ ചോദിച്ചതും ശ്രീ ചിരിച്ചുകാണിച്ചു "മ്മ്മ് എന്താണ് എന്റെ മോൻ പതിവില്ലാതെ അടുക്കളയിൽ ഒക്കെ ഇന്ന് കോളേജിൽ ഒന്നും പോവാനില്ലേ"അമ്മ അവനെ അടിമുടി നോക്കികൊണ്ട് ചോദിച്ചതും അവൻ ചിരിച്ചു "ഇന്ന് ലീവാ😁"ശ്രീ "മടിയൻ"അമ്മ "എന്തോന്നമ്മാ ഇവളും ഇന്ന് ലീവല്ലേ പിന്നെന്താ"ശ്രീ "അപ്പൊ അതാണ് കാര്യം "അമ്മ അവനെ നോക്കി പറഞ്ഞതും അവൻ ഇളിച്ചുകൊണ്ട് തലചൊറിഞ്ഞു "അത് പിന്നേ ഞാൻ 😁"ശ്രീ "ഹാ ഹാ മനസ്സിലായി"അമ്മ അവനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞതും അവൻ നൈസ് ആയി അടുക്കളയിൽ നിന്ന് മുങ്ങി.പോയതിനേക്കാൾ വേഗത്തിൽ തിരിച്ചുവന്ന് അവൻ രാധുവിന്റെ കവിളിൽ അമർത്തി മുത്തി തിരിച്ചോടിയതും രാധു കവിളിൽ കൈ വെച്ച് നിന്നു "എന്താ മോളെ"അവളുടെ നിൽപ്പ് കണ്ട് അമ്മ അവളെ തലചെരിച്ചു നോക്കിയതും അവൾ വേഗം കവിളിൽ നിന്ന് കൈ എടുത്ത് ഒന്നുമില്ലെന്ന് ചിരിയോടെ തലയാട്ടി. 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "നന്ദുട്ടാ നിന്റെ പിണക്കം മാറിയല്ലോ"അജു "മാറിയിട്ടൊന്നും ഇല്ല എങ്കിലും കുറവുണ്ട്"നന്ദു "എന്തോന്നെടി ഒരു പെട്ടി മഞ്ച് ആണ് ഇപ്പൊ കുത്തികയറ്റിയത് എന്നിട്ടും മാറിയില്ല എന്ന് ലേശം ഉളുപ്പ്🤦‍♂️"അജു "അതെനിക്ക് ഇച്ചിരി കുറവാ"മഞ്ചിന്റെ കവർ നക്കിക്കൊണ്ട് അവൾ പറഞ്ഞതും അജു അവളെ ഒന്ന് നോക്കി

ഇതെന്തിന്റെ കുഞ്ഞാണോ എന്തോ🙄__അജു ആത്മ "എനിക്കൊന്നും ആയില്ല☹️"വയറിൽ കൈ വെച്ച് നന്ദു പറഞ്ഞു "എനിക്കെല്ലാം ആയി"തലയിൽ കൈ വെച്ചുകൊണ്ട് അപ്പോൾ തന്നെ അജുവിന്റെ മറുപടിയും വന്നു "Aiwaaa ഇതാരാ ഈ വരുന്നേ എന്റെ കണ്ണിന്റെ തകരാർ ഒന്നും അല്ലല്ലോല്ലെ 😌"ആദി പറഞ്ഞതും ശിവ അവളുടെ തലക്കിട്ടു കിഴുക്കി "വേണെങ്കിൽ എടുത്ത് കഴിക്കെടി"ശിവ പറഞ്ഞതും ആദി വേഗം അവന്റെ കൈയ്യിൽ നിന്നും ഉപ്പിലിട്ട മാങ്ങ വാങ്ങി വായിലിട്ടു നെല്ലിക്കയും കാരറ്റും വാങ്ങി കൈയ്യിൽ പിടിച്ചു "എന്നാലും എന്ത് പറ്റി ശിവേട്ട നിങ്ങൾക്ക് അന്ന് ഞാൻ ഒരു മാങ്ങ വാങ്ങി തരാൻ പറഞ്ഞിട്ട് മൈൻഡ് പോലും ചെയ്യാത്ത ആളാ ഇന്ന് ചോദിക്കാതെ വാങ്ങിതരുന്നു കാര്യായിട്ട് എന്തോ പറ്റിയിക്കല്ലോ എന്താണ് മ്യോനെ"ആദി "എനിക്കൊന്നും പറ്റിയിട്ടില്ല വേണെങ്കിൽ തിന്നാൽ മതി"ശിവ "എനിക്ക് വേണം അത് ചോദിക്കാൻ ഉണ്ടോ"ആദി ഇതും പറഞ്ഞു ബാക്കികൂടെ കഴിച്ചു.ശേഷം കടലിലേക്കിറങ്ങി തിരയിൽ കളിക്കാൻ തുടങ്ങി .ഇളംകാറ്റിൽ അവളുടെ മുടിയിഴകൾ പാറിപറന്നു,

മുഖത്തേക്ക് അടിക്കുന്ന സൂര്യകിരണങ്ങൾ അവളുടെ പുഞ്ചിരിക്ക് മാറ്റ്കൂട്ടി.അവളെ നോക്കിനിന്നതും അറിയാതെ അവനിൽ ഒരു പുഞ്ചിരിതത്തി കളിച്ചു അതെ പുഞ്ചിരിയോടെ തന്നെ അവൻ അവളുടെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തി. "ഈ നഗരത്തിനിത് എന്ത് പറ്റി ചിലയിടത്തു പ്രണയം ചിലയിടത്തു തേപ്പ് എന്താ ആരുമൊന്നും പറയാത്തത്" ദൂരെ കാണുന്ന lovers നെ നോക്കി ഐസ് ക്രീം കഴിച്ചുകൊണ്ട് ശ്യാം സ്വയം പറഞ്ഞു "ശ്യേ അവരെ കൂടെ പോവായിരുന്നു മടി പിടിച്ചിരുന്നു ഒരു സുഖവും ഇല്ല.വൈകാതെ ഒരു കാമുകിയെ സെറ്റ് ആക്കണം"ശ്യാം ഓരോന്ന് ആലോചിച്ചു കൊണ്ട് പറഞ്ഞു "അല്ലേൽ വേണ്ട പ്രണയം ദുഃഖമാണുണ്ണി വായ്നോട്ടം അല്ലോ സുഖപ്രദം😌"തന്റെ അരികിൽ കൂടെ പോയ പെൺകുട്ടികളെ നോക്കി ഇളിച്ചുകൊണ്ട് ശ്യാം ആത്മഗതിച്ചു ....തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story