ദക്ഷ പൗർണമി: ഭാഗം 22

daksha paurnami new

എഴുത്തുകാരി: ദിവ്യ സാജൻ

ദക്ഷനും പൗർണമിയും മുന്നോട്ട് നടന്നു......ഏറെ നേരം കഴിഞ്ഞിട്ടും പൗർണമി ഒന്നും മിണ്ടാതെ നടക്കുന്നത് കണ്ട് ദക്ഷൻ അവളെ നോക്കി.....അവളുടെ മുഖം കണ്ടപ്പോൾ തന്നെ ആളീ ലോകത്തൊന്നുമല്ലാ എന്തോ ആലോചനയിലാണെന്ന് മനസിലായി.... പൗർണമി.....താൻ എന്താടോ ആലോചിക്കുന്നത്......എനിതിംഗ് സീരിയസ്....നെറ്റി ചുളിച്ചു കൊണ്ടവൻ ചോദിച്ചു....... കുഞ്ഞേട്ടാ ഞാൻ അനന്തമാമയെയും പാറു വപ്പച്ചിയെയും കുറിച്ച് ആലോചിക്കാരുന്നു......അവരെ കൊല്ലാൻ മാത്രം പകയുളളത് ആർക്കാവും...അത് മാത്രല്ല മുത്തശ്ശി പറഞ്ഞിട്ടുളളത് നാല് പേര് നേരെ വന്നാൽ അവരെ നിഷ്പ്രയാസം കീഴ്പ്പെടുത്താൻ അനന്തമാമന് കഴിയുമായിരുന്നൂന്നാ നിക്കൊരു കാര്യം ഉറപ്പാ ഒരാൾ മാത്രായിട്ട് അനന്തൻ മാമയോട് ഏറ്റുമുട്ടാൻ വരില്ല....അപ്പോ ... ഇതിനു പിന്നിൽ ഒരാളായിരിക്കില്ല..........

അനന്തമാമയെ കുറിച്ചു മുത്തശ്ശിക്ക് കുറേയേറെ കാര്യങ്ങൾ അറിയിമായിരിക്കും......അപ്പോ അനന്തമാമയുടെ ശത്രുവിനെ കുറിച്ച് മുത്തശ്ശിക്ക് അറിവുണ്ടാവും......അവൾ ദക്ഷനെ നോക്കി പറഞ്ഞു...... പൗർണമി ആര്യൻ അച്ഛയെ കുറിച്ച് അന്വേഷിച്ചിരുന്നു.......അപ്പോ അറിയാൻ കഴിഞ്ഞത് അച്ഛക്കൊരു ഫ്രണ്ടുണ്ടായിരുന്നു...കൃഷ്ണനുണ്ണി.....അച്ഛ പത്മദളത്തിൽ കളരി പഠിക്കാൻ വന്നപ്പോൾ അയാളും അച്ഛക്കൊപ്പം ഉണ്ടായിരുന്നു......ആര്യൻ അന്വേഷിച്ചെങ്കിലും ആള് ആരാന്ന് അറിയാൻ കഴിഞ്ഞില്ല....മുത്തശ്ശിക്ക് അയാളെ കുറിച്ച് അറിയാമായിരിക്കും.....അച്ഛയുടെ ശത്രുക്കളെക്കറിച്ച്.....മുത്തശ്ശി അറിയുന്നതിനെക്കാൾ ഏറെ കൃഷ്ണനുണ്ണിക്ക് അറിവുണ്ടാവും....

താൻ മുത്തശ്ശിയോട് അയാളെ കുറിച്ച് ചോദിക്കാവോ....അയാളുടെ ഡീറ്റെയിൽസ് കിട്ടിയാൽ ആര്യനോട് പറഞ്ഞ്....അയാളിൽ നിന്നും നമുക്ക് വേണ്ടത് ചോദിച്ചറിയാമായിരുന്നു..... ഞാൻ ഇന്ന് തന്നെ മുത്തശ്ശിയോട് ഇതേപറ്റി ചോദിക്കാം അത് പോരെ..... മ്മ്....മതി....മതി....ചിരിയോടെ അവൻ പറഞ്ഞു കൊണ്ട് തുടർന്നു.....താൻ പറഞ്ഞില്ലേ നാഗക്ഷേത്രം കഴിഞ്ഞ ഇരുപത്തെട്ട് വർഷായിട്ട് പൂജയൊന്നും ചെയ്യാതെ അടച്ചിട്ടിരിക്കാന്ന് അതെന്താ.....ഇവിടുളളവർക്ക് തുറന്നു പൂജ ചെയ്തൂടെ.....അതോ അച്ഛയുടെ മരണം നടന്നത് കൊണ്ടാണോ...... അതൊന്നുമല്ല കുഞ്ഞേട്ടാ..... പത്മദളത്തിന്റെ മരുമകനാണ് ആയില്യം നാളിൽ കഠിന വൃതമെടുത്ത് ആ പൂജ ചെയ്യേണ്ടത്......

പൂജ ചെയ്യുന്നത് തന്ത്രിമാരാണ്......വൃതമെടുത്ത ആ ആളിന്റെ സാമീപ്യം ഉണ്ടെങ്കിൽ മാത്രമേ ആ പൂജയ്ക്കു ഫലം വരുളളൂ.....ആ പൂജയുടെ ഫലമായി സർവ്വ ഐശ്വര്യങ്ങളും വന്നു ചേരും അത് മാത്രമല്ല......ആ ക്ഷേത്രത്തിൽ കുടികൊള്ളുന്നത് നാഗയക്ഷി ആണെന്നാണ് ഐതിഹ്യം.....അന്ന് വൃതമെടുത്ത് പൂജ ചെയ്യുന്നത് വഴി അവരുടെ ശക്തി വർദ്ധിക്കും....എന്നാണ് വിശ്വാസം......പിന്നെ നാഗക്ഷേത്രത്തിനുളളിൽ പത്മദളത്തിലെ മരുമകനു മാത്രമേ പ്രവേശനം ഉളളൂ പുറത്ത് നിന്നും ആരെങ്കിലും അതിനുളളിൽ കടന്നാൽ സർപ്പ ദംശ്രമേൽക്കുമെന്നാ പറയപ്പെടുന്നത്.....

വിശിഷ്ടമായ താളിയോല ഗ്രന്ഥങ്ങളും പഞ്ചലോഹവും സപ്ത രത്നങ്ങളും പതിപ്പിച്ച നാഗ വിഗ്രഹവും അതിനുള്ളിലെ രഹസ്യ അറയിൽ മന്ത്രച്ചരടുകളാൽ ബന്ധിച്ച് സൂക്ഷിച്ചിട്ടുണ്ട്..... ആ ക്ഷേത്രത്തിന്റെ നടത്തിപ്പവകാശം കുടുംബത്തിന്റെ മരുമകനു കൈമാറിക്കഴിഞ്ഞാൽ ആ കുടുംബത്തിലെ ആർക്കും ആ ക്ഷേത്രത്തിൽ യാതൊരു അവകാശവും ഉണ്ടാവില്ല....അവസാനമായി ആ പൂജ ചെയ്തത് അനന്തമ്മാമയാ......അത് കഴിഞ്ഞ് ഈ കുടുംബത്തിന് വേറെ മരുമകൻ വന്നിട്ടില്ല.....കാരണം ഈ കുടുംബത്തിൽ ഒരേ ഒരു പെൺകുട്ടിയായിട്ട് ഞാൻ മാത്രേളളൂ....എനിക്ക് മുന്നേ പാറു അപ്പച്ചിയും രണ്ടു തലമുറകളിലും വേറെ പെൺകുട്ടികൾ ഇല്ലാത്തത് കൊണ്ടാണ് ഇത്രയും വർഷം ഈ ക്ഷേത്രത്തിൽ പൂജ ചെയ്യാൻ കഴിയാത്തത്.....ഇനി ആ പൂജ ചെയ്യേണ്ടത് കുഞ്ഞേട്ടനാ.......

കുഞ്ഞേട്ടൻ വന്നില്ലായിരുന്നെങ്കിൽ എന്നെ വിവാഹം കഴിക്കുന്നയാൾ ആവും ആ പൂജ ചെയ്തുക...... പൗർണമി പറയുന്നതെല്ലാം ശ്രദ്ധയോടെ ദക്ഷൻ കേട്ടു..... അപ്പോ എനിക്ക് വേറെ ചോയ്സ് ഇല്ലല്ലേ.....ഒരു നെടുവീർപ്പോടവൻ പറഞ്ഞു.... എന്തിനാ.....നെറ്റിച്ചുളിക്കിക്കൊണ്ടവൾ ചോദിച്ചു..... അല്ലാ....ഈ കുടുംബത്തിൽ എനിക്ക് ഒരേയൊരു മുറപെണ്ണുളളത് നീയാ.....വേറെ ആരും ഇല്ലാത്ത സ്ഥിഥിക്ക്.......നിന്റെ കഴുത്തിൽ ഒരു താലി വീഴുന്നുണ്ടെങ്കിൽ അതെന്റേതായിരിക്കും....കുറുമ്പൊടെ പറഞ്ഞു കൊണ്ട് അവളിൽ നിന്നും നോട്ടം മാറ്റി മുന്നോട്ട് നടന്നു നീങ്ങി ദക്ഷൻ... ദക്ഷൻ പറയുന്നത് കേട്ട് കിളിപോയി നിക്കാരുന്നു പൗർണമി....... ടീ ......

പോയ കിളിയൊക്കെ തിരികെ കൂടൂ പിടിച്ചെങ്കിൽ വാ പോവാം.....തിരിഞ്ഞു നിന്ന് കൊണ്ട് പൗർണമിയോടായ് പറഞ്ഞവൻ.... അവൾ വേഗം അവന്റെടുത്തേക്ക് പോയി..... അധികം വൈകാതെ രണ്ടാളും പത്മദളത്തിൽ തിരിച്ചെത്തി..... അവിടെ ഉമ്മറത്ത് പത്മനാഭൻ പത്രം വായിച്ചു കൊണ്ടിരുന്നു..... രണ്ടാളും ഗേറ്റ് കടന്നു വരുന്നത് പുഞ്ചിരിയോടയാൾ നോക്കി നിന്നു.... ആ......നിങ്ങളെത്തിയോ എങ്ങനുണ്ട് മോനെ ഞങ്ങളുടെ നാടൊക്കെ ഇഷ്ടായോ നിനക്ക്.... മ്മ് ഇഷ്ടായി.....പുഞ്ചിരിയോടെ ദക്ഷൻ പറഞ്ഞു...... പൗർണി......മോളെ വൈദ്യര് വന്നിട്ടുണ്ട് നീ അങ്ങോട്ടേക്കൊന്ന് പോയി വായോ.....നിന്നെ കാണണംന്ന് പറയുന്നുണ്ടായിരുന്നു....... ശരി അച്ഛേ ഞാൻ അങ്ങോട്ട് പോവാ.....

അതും പറഞ്ഞു കൊണ്ട് അവൾ ചാരുവിന്റെ റൂമിലേക്ക് പോയി...... ഈ സമയം ദക്ഷൻ നേരെ റൂമിലേക്ക് പോയി.... അവിടെ ചെന്ന ശേഷം ഫ്രഷ് ആയി വന്ന് ലാപ്ടോപ്പിൽ എന്തൊക്കെയോ ചെക്ക് ചെയ്തോണ്ടിരുന്നു..... ഈ സമയം മുത്തശ്ശി ദക്ഷന്റെ അടുത്ത് വന്നു......മുത്തശ്ശിയെ കണ്ടതും ദക്ഷൻ പുഞ്ചിരിയോടെ ഇരിന്നിടത്തു നിന്നും എഴുന്നേറ്റു നിന്നു...... ദക്ഷൻ പാറുവിന്റെ മകൻ കുഞ്ഞനാണെന്നോർക്കെ അവരുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.......അവനറിയാതെ നേര്യതിന്റെ തുമ്പാൽ അവർ കണ്ണുനീർ തുടച്ചു..... ആ....മോനിരുന്നോ.....മോനെന്തേലും കഴിച്ചാരുന്നോ.......ചോദിക്കുന്നതിനൊപ്പം അവന്റെ നിറുകിൽ തലോടിയിരുന്നവർ.....

കഴിച്ചു മുത്തശ്ശി.......അവൻ പുഞ്ചിരിയോടെ പറഞ്ഞു...... മോന്റെ വീട്ടിൽ ആരൊക്കെയാ ഉളളത്..... അപ്പ ദേവജിത്ത് ,അമ്മ ഭാഗ്യ ശ്രീ ,മുത്തശ്ശൻ, മുത്തശ്ശി പിന്നെ ആര്യൻ......... മ്മ്......ജനിച്ചതും വളർന്നതൊക്കെ അവിടെ തന്നെ യാണോ..... മ്മ്.....പിന്നെ അച്ഛയുടെയും അമ്മയുടെയും നാട് ആലപ്പുഴയാ ഇടക്കിടെ പോയി വരുവായിരുന്നു..... മ്മ്......മോൻ ഈ നാട്ടിൽ ആദ്യായിട്ടാണോ വന്നത്..... മ്മ്.....ആദ്യായിട്ടാ..... കുറച്ചു നേരം അവനൊപ്പം സംസാരിച്ചിരുന്ന ശേഷം അവർ തിരികെ പോയി..... 🔥🔥🔥🔥🔥🔥🔥 വൈകുന്നേരം മുത്തശ്ശി കട്ടിലിൽ ഇരുന്ന് പഴയ ആൽബം കൈയിലെടുത്ത് പാറുവിന്റെ ഫോട്ടോ നോക്കിക്കൊണ്ടിരുന്നു...... ഈ സമയം പൗർണമി അവിടേക്ക് വന്നു.....

മുത്തശ്ശി പാറുഅപ്പച്ചിയെ കാണുവാ.....അത് പറഞ്ഞു കൊണ്ട് അവരെ കെട്ടിപിടിച്ചു...... എന്താ മുത്തശ്ശി ഇത് ഉറങ്ങുന്നില്ലേ..... മ്മ്.....കിടക്കാൻ പോവാ കുട്ടി.... മുത്തശ്ശി ഞാനൊരു കാര്യം ചോദിക്കട്ടേ..... എന്താ കുട്ട്യേ.....അനന്തൻമാമ്മ ഇവിടെ കളരി പഠിക്കാൻ വന്നപ്പോൾ കൃഷ്ണനുണ്ണി ന്ന് പേരുളള ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നില്ലേ....ആരാ മുത്തശ്ശി.....അത്.... കുട്ടിയോടിതിപ്പോ ആരാ പറഞ്ഞത്...... അ....അത്....അത് .....വല്യച്ഛൻ പറഞ്ഞത് കേട്ടു..... കൃഷ്ണനുണ്ണീ വേറെ ആരുമല്ല ഉണ്ണിയാ.....രഘു നന്ദന്റെ അചഛൻ ഉണ്ണി.... ആര് .....നന്ദേട്ടന്റെ അച്ഛൻ ഉണ്ണി മാമയോ..... മ്മ്......ആ .....ഉണ്ണി തന്നാ കൃഷ്ണനുണ്ണീ എന്ന അനന്തന്റെ പ്രീയ സുഹൃത്ത്................................................ തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story