ദക്ഷ പൗർണമി: ഭാഗം 25

daksha paurnami new

എഴുത്തുകാരി: ദിവ്യ സാജൻ

പിറ്റേദിവസം രാവിലെ തന്നെ ആമി പൗർണമിയെ കാണാൻ പത്മദളത്തിലെത്തി.... ആമി ചെല്ലുമ്പോൾ പൗർണമി കുളിച്ചു തലതുവർത്തികൊണ്ട് നിൽപ്പുണ്ടായിരുന്നു.... പൗർണി........നീ.....അറിഞ്ഞോ.....ആ ഭദ്രനെ ആരൊ ഇന്നലെ തല്ലിച്ചതച്ചുന്ന്......തണ്ടെല്ലിന് പരിക്കുള്ളോണ്ട് ഇനി കുറെക്കലത്തേക്ക് അയാൾക്ക് എണീറ്റ് നടക്കാൻ പറ്റീല്ലാന്ന്.... സത്യം പറയാലോ പൗർണി മറ്റുള്ളവരുടെ ദുഃഖത്തിൽ സന്തോഷിക്കാൻ പാടില്ലാന്നാ അമ്മ പറയാറുളളത് പക്ഷെ ഈ വാർത്ത കേട്ടിട്ട് സന്തോഷിക്കാതിരിക്കാൻ പറ്റണില്ല.....ചിരിയോടവൾ പറഞ്ഞു....... മ്മ്......ഏതായാലും നീ അയാൾടെ കയ്യീന്ന് രക്ഷപ്പെട്ടു ലേ...... ഹാ.....കുറച്ചു കാലത്തേക്ക്.......

എണീറ്റ് നടക്കാൻ തുടങ്ങുമ്പൊ വീണ്ടും ശല്യം ചെയ്യാൻ വരും ല്ലേ പൗർണി......ആ സമയം അവളുടെ ചിരി മാഞ്ഞ് മുഖത്ത് ദുഃഖം തളം കെട്ടി....... നീ വിഷമിക്കല്ലേ......അതിനു മുന്നേ നിന്റെ രാജകുമാരൻ വന്ന് നിന്നെ കൊണ്ട് പോവും...... മ്ഹ്.......ആര് വരാനാ......ആരും വന്നില്ലേലും ന്റെ അമ്മയും ഞാനും മാത്രം മതി.......അയാളിനി ശല്യം ചെയ്യാൻ വരാതിരുന്നാൽ മറ്റൊന്നും നിക്ക് വേണ്ട...... അതൊക്കെ പോട്ടെ......നിന്റെ സംശയം ന്തായി പൗർണി......അയാൾ തന്നെയാണോ നിന്റെ കുഞ്ഞേട്ടൻ.... മ്മ്.......ആള് തന്നെയാ ആമി.......പക്ഷെ നീ ആരോടും ഒന്നും പറയരുത് നമ്മൾ അല്ലാതെ മൂന്നാമത്തെയാൾ അറിയരുത്..... അതെന്താ പൗർണി......

കുഞ്ഞൻ ജീവിച്ചിരിപ്പുണ്ടെന്നറിഞ്ഞാൽ നിന്റെ മുത്തശ്ശിക്ക് സന്തോഷാവില്ലേ.....പിന്നെന്താ.... പൗർണമി ദക്ഷൻ പറഞ്ഞതൊക്കെ ആമിയോട് പറഞ്ഞു.......അതെല്ലാം ഒരു ഞെട്ടലോടെയാണ് അവൾ കേട്ട് നിന്നത്...... നീ ഈ പറേണത് സത്യാ....അങ്ങനെയെങ്കിൽ ആരാവും അങ്ങനെ ചെയ്തിട്ടുണ്ടാവുക...... അറിയില്ല......ആമി കുഞ്ഞേട്ടനും അത് അന്വേഷിച്ചോണ്ടിരിക്കാ...... എന്തായാലും ഒരു ദിവസം സത്യം മറ നീക്കി പുറത്തേക്ക് വരും ല്ലേ പൗർണി.......ഒക്കെ അന്ന് കലങ്ങി തെളിയും...നീ വിഷമിക്കേണ്ട... ഇനീപ്പോ നിന്റെ മുറച്ചെറുക്കൻ വന്ന സ്ഥിതിക്ക് നിനക്ക് സന്തോഷം ആയിക്കാണൂല്ലോ....ലേ.....കുസൃതിയോടെ ആമി ചോദിച്ചു......

അതിനു നാണത്തിൽ പൊതിഞ്ഞ പുഞ്ചിരി സമ്മാനിച്ചു പൗർണമി.... സത്യം പറ പൗർണി......നിനക്ക് നിന്റെ കുഞ്ഞേട്ടനെ ഇഷ്ടാ....ല്ലേ.....നിന്റെ മുഖത്ത് വെളുക്കനെ എഴുതി വെച്ചിട്ടുണ്ടത്.....ആ അപ്പോ പത്മ ദളത്തിലെ ഉണ്ണിയാർച്ച മൂക്കും കുത്തി വീണൂ....ല്ലേ.........ചിരിയോടെ ആമി പറഞ്ഞു..... മറുപടിയായി പുഞ്ചിരിയോടെ അതേയെന്ന് തലയാട്ടിയിരുന്നവൾ...... ആമി ആരാ ഭദ്രനെ പണിതേന്നറിയേണ്ടേ നിനക്ക്....... ആരാ......നിനക്കറിയോ അമ്പരപ്പോടെ അവൾ ചോദിച്ചു...... അച്ഛയാ...... നീ എന്തൊക്കെയാ പറേണത് പൗർണി.....പപ്പമ്മാമയോ... വിശ്വാസം വരാതെ അവൾ വീണ്ടും ചോദിച്ചു.... മ്മ്.....അച്ഛ തന്നാ.....അവൾ നടന്നതെല്ലാം ആമിയോട് പറഞ്ഞു.....

.. അമ്പരപ്പോടെ കേട്ട് നിന്ന ശേഷം ആമി തുടർന്നു.....ന്നാലും ന്റെ പൗർണി നിന്നെ തൊടാൻ മാത്രം ധൈര്യം അയാൾക്കുണ്ടായല്ലോ.......ഒന്നുവില്ലേലും നിന്റെ അച്ഛയെ കുറിച്ചും ഏട്ടന്മാരെ കുറച്ചും അയാള് ചിന്തിച്ചില്ലല്ലോ പൗർണി...... അതിനു മറുപടിയായി പൗർണമി പുഞ്ചിരിച്ചു ..... 🔥🔥🔥🔥🔥🔥🔥🔥 അന്ന് ഉച്ചയ്ക്ക് നകുലനും രാമനും ഉണ്ണിയും കൂടി പത്മദളത്തിലെത്തി.......പത്മനാഭൻ ഉമ്മറത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു......അവരെ കണ്ട് പത്മനാഭൻ എഴന്നേറ്റ് അവരെ അകത്തേക്ക് ക്ഷണിച്ചു..... എന്താ ഏട്ടാ പതിവില്ലാതെ .......അതും ഈ സമയത്ത്.........പത്മനാഭൻ ഉത്കണ്ഠയോടെ ചോദിച്ചു...... കാര്യം ണ്ട് പപ്പാ.....

ഈ വർഷം തന്നെ നാഗക്ഷേത്രം തുറന്ന് മുടങ്ങി കിടക്കുന്നു പൂജയും ദീപാരാധനയും നടത്തണം......അതിനെന്താ വേണ്ടേന്ന് നിനക്കറിയാല്ലോ..... ഒട്ടും അമാന്തം കാണിക്കണ്ടാ........ഇനീം അതിങ്ങിനെ നീട്ടി കൊണ്ടു പോയാൽ ഈശ്വര കോപണ്ടാവും....അറിയാലോ ....നാഗരുടെ ശാപം വാങ്ങി കൂട്ടിയാല് തലമുറ തന്നെ അന്യം നിന്ന് പോവും.....അത് കൊണ്ട് ഇന്ന് തന്നെ അതിനൊരു തീരുമാനം ഇണ്ടാക്കണം നീയ്.......കൈയിലിരുന്ന വെറ്റിലയിൽ പുകയിലയും അടക്കയും ചുണ്ണാമ്പും വച്ച് മടക്കി വായിലാക്കി കൊണ്ട് നകുലൻ പറഞ്ഞു..... ഞാനെന്ത് പറയാനാ ഏട്ടാ......പൗർണിമോളുടെ വിവാഹം എടുത്ത് ചാടി നടത്തണ്ടാന്നല്ലേ ജോത്സ്യർ പറഞ്ഞിരിക്കണത്........

രാമേട്ടനും കേട്ടതല്ലേ അത്......പിന്നെന്താ ഇപ്പൊ ഇങ്ങനെ.......പത്മനാഭൻ സംശയത്തോടെ ചോദിച്ചു...... ജോത്സ്യർ അങ്ങനെ പറഞ്ഞിട്ടിണ്ടാവും.....ന്നാലും പത്മദളത്തിന്റെ അടുത്ത മരുമകനെ എത്രയും വേഗം കണ്ടെത്തണ്ടേ.......എന്നാലല്ലേ......നാഗക്ഷേത്രത്തിലെ അധികാരം അയാൾക്ക് കൈമാറാനൊക്കുളളൂ......രാമൻ പറഞ്ഞു.... ഇനീപ്പോ വേറെ മരുമകനെ തിരക്കണ്ട.......നന്ദൻ ഉണ്ടല്ലോ....അവൻ മതി .....ഇക്കാര്യത്തിൽ തറവാടിന്റെ കാര്യം മാത്രം നോക്കിയാ മതി.....പൗർണിയുടെ ഇഷ്ടം നേക്കി നിന്നാ നാഗക്ഷേത്രം നശിച്ചു പോവേളളൂ....ഞാൻ പറേണത് ഏറ്റവും അടുത്ത മുഹൂർത്തം നോക്കി നന്ദന്റെയും പൗർണിയുടെയും വിവാഹം നടത്തണം....

നകുലൻ കർശനമായി തന്നെ പറഞ്ഞു...... ഇല്ല വല്യേട്ടാ ......അത് നടക്കില്ല......പൗർണി മോൾക്ക് ഈ വിവാഹത്തിന് സമ്മതമല്ല.... നന്ദനെ അവൾ ഏട്ടന്റെ സ്ഥാനത്താ കണ്ടിരിക്കണേന്ന്.... അങ്ങനെ അവളുടെ സമ്മതം നോക്കി ഇരുന്നാൽ എങ്ങനാ പപ്പാ....നാഗക്ഷേത്രം തുറക്കണ്ടേ..... നാഗക്ഷേത്രത്തിൽ പൂജ പുനരാരംഭിക്കണം ന്ന് തന്നാ നിക്കും .....പക്ഷെ......അത് ന്റെ കുട്ടീടെ ആഗ്രഹങ്ങളെ ബലികൊടുത്തോണ്ടാവാൻ പാടില്ലാന്നേ ഞാൻ പറഞ്ഞുളളൂ....... നീയെന്താ യീ പറേണത്......അവള് പക്വതയില്ലാതെ എന്തെങ്കിലും പറഞ്ഞാൽ അത് തിരുത്തി മനസ്സിലാക്കിക്കൊടുക്കേണ്ടത് നീയല്ലേ പപ്പാ....(രാമൻ ). കൊച്ചേട്ടൻ പറഞ്ഞത് ശരിയാ......

പക്ഷെ ആർക്കൊപ്പം ജീവിക്കണമെന്ന് തീരുമാനിക്കേണ്ടത് അവളാ.... അത് കൊണ്ട് ഇനി ഇക്കാര്യത്തിലൊരു സംസാരം വേണ്ട.........പത്മനാഭൻ തറപ്പിച്ചു പറഞ്ഞു....... അപ്പൊ നിന്റെ തീരുമാനത്തിന് മാറ്റമില്ലാന്നാണോ പറേണത്....... ഉവ്വ് ......വല്യേട്ടാ.....പൗർണി മോൾക്ക് ഇഷ്ടമുളള ആളോടൊപ്പം അവൾ ജീവിക്കും.. ഈ സമയം ഉണ്ണി ഉളളിലെ നീരസം പുറത്തേക്ക് വരാതിരിക്കാൻ പാടു പെടുന്നുണ്ടായിരുന്നു...... ക്ഷേത്രത്തിന്റെ പരിസരമാകെ കാടുപിടിച്ചു കിടപ്പുണ്ട്.....അത് വൃത്തിയാക്കണ്ടേ പപ്പാ.... വേണം എല്ലാ കൊല്ലത്തെയും പോലെ ആ ശങ്കരനോട് പറയാം...... വീണ്ടും അവരോരോ കാര്യങ്ങൾ പറഞ്ഞിരിക്കുകയായിരുന്നു........

അപ്പോഴേക്കും അവർക്ക് കുടിക്കാനായി സംഭാരവുമായി സീത അവിടേക്ക് വന്നു സംഭാരം കൊടുത്തിട്ടും സീത പത്മനാഭനെ നോക്കി നിന്നു..... എന്താ സീതേ.....എന്തെങ്കിലും പറയാനുണ്ടോ നിനക്ക്...... അത് പപ്പേട്ടാ..... പൗർണിമോൾക്ക് ടൗണിൽ പോണംന്ന് എന്തൊക്കെയോ വാങ്ങാനുണ്ടത്രേ......പപ്പേട്ടനോട് പൊയ്ക്കോട്ടേ ന്ന് ചോദിക്കാൻ പറഞ്ഞു ന്നോട്......സീത മടിച്ചു മടിച്ചു പറഞ്ഞു.... അതിനു ചെക്കന്മാരാരും ഇവിടില്ലല്ലോ......ഒറ്റക്ക് പോണ്ടാ ന്ന് പറഞ്ഞേക്ക്....... കോളേജിലേക്കുള്ള എന്തൊക്കെയാ വാങ്ങേണ്ടത്.....അത്യാവശ്യം ആണെന്നാ പറഞ്ഞത്..... എന്നാ ഒരു കാര്യം ചെയ്യ്.....ദക്ഷൻ ഫ്രീ ആണെങ്കിൽ അയാളെ കൂട്ടി പോവാൻ പറഞ്ഞേക്ക്........

ശരി പപ്പേട്ടാ.....സീത ഉടനെ പൗർണമിയുടെ അടുത്തേക്ക് പോയി..... 🔥🔥🔥🔥🔥🔥🔥 മണി വീണയിൽ ആര്യന്റെ അച്ഛൻ ഹരിനാഥനൊപ്പം മറ്റുള്ളവരും ഹാളിൽ ഇരിക്കുകയായിരുന്നു......ആര്യൻ , ആമിയുടെ കാര്യം അവതരിപ്പിക്കാനുദ്ദേശിച്ച് അവരുടെ അടുത്തേക്ക് പോയി...... അപ്പേ......അപ്പ ഇപ്പൊ ബി സി ആണോ.... എന്താ.....നിനക്കെന്തേലും പറയാനുണ്ടെങ്കിൽ പറഞ്ഞേക്ക്......ഞാൻ ബി സീ ആണെങ്കിൽ നീ യെന്താ പറയാൻ വന്നത് പറയാതെ പോവുവോ......ഹരി നാഥ് അവനോട് പറഞ്ഞു..... ഈ കുരുട്ടടക്കയെ ഞാനിന്ന് അപ്പുറത്തുള്ള പൊട്ട കിണറ്റിൽ ഇടും നോക്കിക്കോ....(.ആര്യൻ അത്മ). അത് അപ്പാ എനിക്ക്.......കല്യാണം കഴിക്കണം.....

ഹരിനാഥനൊപ്പം മറ്റുള്ളവരും ഞെട്ടിക്കൊണ്ട് അവനെ നോക്കി...... കല്യാണോ.....നിനക്ക് ഉറപ്പാണോ.....ആലോചിച്ചെടുത്ത തീരുമാനം ആണോ..... മ്മ്......ഞാൻ ഒരുപാട് ആലോചിച്ചെടുത്ത തീരുമാനാ..... എന്നാ ശരീ പിന്നെ ഒരു കാര്യം കൂടി നിന്റെ ഭാര്യയാവേണ്ട കുട്ടിയെ നീ തന്നെ കണ്ടെത്തിക്കോണം....... ഹരി പറയുന്നത് കേട്ട് അമ്പരന്ന് നിക്കാരുന്നു ആര്യൻ...... ഈശ്വരാ.....കുരുട്ടടക്കയ്ക്ക് ഇതെന്തു പറ്റീ......ഇനി ഇങ്ങേരുടെ തലയ്ക്ക് .......എന്തേലും പ്രശ്നം......നോ.....നെവർ നോർമലായാണല്ലോ എല്ലാവരൊടും പെരുമാറുന്നത്.......(ആര്യൻ ആത്മ ) അത് നിന്നോടുളള വിശ്വാസം കൊണ്ടല്ല.....

.ഞാനായിട്ട് നിന്നെപ്പോലൊരുത്തനെ പിടിച്ച് വിവാഹം കഴിപ്പിച്ചാൽ ആ കുട്ടിയുടെ പാരന്സിന്റെ പ്രാക്ക് മുഴുവൻ ഞാൻ കേൾക്കേണ്ടി വരും.... ഇതാവുമ്പോ സെയ്ഫ്.....നീ തന്നെ നേരിട്ട് കേട്ടാ മതിയല്ലോ എല്ലാം..... 😁😁😁😁 ഈ കുരുട്ടടക്ക കൊലച്ചോറുരുട്ടിയതാല്ലേ....മ്മ്..... അപ്പേ ഞാൻ ഒരു കുട്ടിയെ സ്നേഹിക്കുകയാ....വിവാഹം കഴിക്കണമെന്നുണ്ട്......പക്ഷെ നമ്മളെ പോലെയല്ല പാവങ്ങളാ.....ആമി ന്നാ പേര്.... കുന്നത്തൂരിലെ കുട്ടിയാ....... നല്ല കുട്ടിയാണെങ്കിൽ നമുക്ക് നോക്കാം...... നീ പറഞ്ഞാൽ മതി അടുത്ത തവണ ഞാൻ വരുമ്പൊ നമുക്ക് പോയി പെണ്ണ്ചോദിക്കാം എന്താ അത് മതിയോ.... മതിയോന്നോ.....ഞാൻ ഹാപ്പിയാ....അപ്പേ... പറഞ്ഞു കൊണ്ട് ഹരിയെ പുണർന്നു.

വിവാഹം എപ്പോഴും നിന്റെ ചോയ്സ് ആയിരിക്കണം ....കാരണം ഒരുമിച്ചു ജീവിതാവസാനം വരെ ജീവിക്കേണ്ടത് നിങ്ങളാ.....അയാൾ പുഞ്ചിരിയോടെ പറഞ്ഞു........ 🔥🔥🔥🔥🔥🔥 ദക്ഷൻ ലാപ്ടോപ്പിൽ എന്തോ ചെയ്യാരുന്നു....അപ്പോൾ അവിടേക്ക് പൗർണമി കയറി ചെന്നു..... കുഞ്ഞേട്ടാ........ഇപ്പൊ ബിസി യാണോ...... ഉടനെ ദക്ഷൻ മുഖമുയർത്തി അവളെ നോക്കി.....ബിസി ആണെന്ന് ചോദിച്ചാൽ ആണ്....മ്മ് എന്താ.... അത് നിക്ക് ടൗണിൽ പോണം എന്നോടൊപ്പം വരാവോ.... മ്മ്.....എന്ത് പറ്റി കാർന്നോര് ഒറ്റക്ക് വിട്ടില്ലേ.... നെറ്റി ചുളുക്കിക്കൊണ്ട് ദക്ഷൻ ചോദിച്ചു...... മ്...ഹും....അത്യാവശ്യാ ഇല്ലാച്ചാ ഒഴിവാക്കാരുന്നു....ചുണ്ട് കൂർപ്പിച്ചു പറയുന്നവളെ നോക്കി ഇരുന്നവൻ....

ദക്ഷൻ എഴുന്നേറ്റ് അവളുടെ അടുത്തേക്ക് പോയി...... ഞാൻ വരണോ??? അവളെ അരയിലൂടെ കൈചേർത്ത് അവനോട് ചേർത്ത് നിർത്തി ക്കൊണ്ട് ചോദിച്ചു..... മ്മ്.......മുഖം കുനിച്ച് അവൾ മറുപടി പറഞ്ഞു... എന്നാ പോയ് റെഡിയായി ഇറങ്ങ് അപ്പോഴേക്കും ഞാൻ വരാം...... പൗർണമി അവനിൽ നിന്നും മാറി പുറത്തേക്ക് പോയി..... ഒരു ചിരിയോടെ ദക്ഷൻ അത് നോക്കി നിന്നു...... 🔥🔥🔥🔥🔥🔥🔥🔥 വൈകാതെ പൗർണമിയും ദക്ഷനും ടൗണിൽ പോവാനായി താഴേക്ക് വന്നു........അപ്പോഴേക്കും നകുലനും രാമനും ഉണ്ണിയും മുറ്റത്ത് നിപ്പുണ്ടായിരുന്നു......പൗർണമിയും ദക്ഷനും ഒരുമിച്ച് വരുന്നത് കണ്ട് ഉണ്ണിയുടെ കണ്ണുകളിൽ കോപം നിറഞ്ഞു...... അച്ഛേ......ഞങ്ങൾ ഇറങ്ങാണേ.....

പത്മനാഭനോടായി പറഞ്ഞു കൊണ്ട് മറ്റുള്ളവർക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ടും അവൾ ദക്ഷന്റെ പിന്നാലെ നടന്നു......വൈകാതെ ദക്ഷന്റെ കാർ പത്മദളത്തിന്റെ ഗേറ്റ് കടന്നു പുറത്തേക്ക് പോയി..... നകുലനും രാമനും അവരെ നോക്കിക്കൊണ്ട് നിന്നു..... പപ്പാ.....ആ പയ്യനെ കാണുമ്പോൾ അനന്തൻ വന്നു മുന്നിൽ നിൽക്കുന്നത് പോലുണ്ട്..... മ്മ്.....അതെ.....ഒരാളെ പോലെ ഏഴു പേരുണ്ടെന്നല്ലേ പറയുന്നത് കൊച്ചേട്ടാ......അങ്ങനെയാവും..... മ്മ്......അതിന് മറുപടിയായി രാമൻ ഒന്ന് ഇരുത്തി മൂളി..... ന്നാലും ഒരന്യ പുരുഷന്റെ കൂടെ പൗർണിയെ പറഞ്ഞയക്കണ്ടായിരുന്നു പപ്പാ.....നകുലൻ കനപ്പിച്ച് പറഞ്ഞു..... അതിനു അവൻ അന്യനല്ലല്ലോ....ഏട്ടാ.....

പെട്ടെന്ന് നകുലനും രാമനും ഉണ്ണിയും പത്മനാഭനെ അമ്പരപ്പോടെ നോക്കി....അപ്പോഴാണ് അറിയാതെ വായിൽ നിന്ന് വന്ന അബദ്ധത്തെ പറ്റി ഓർത്തത്..... ഞാനുദ്ദേശിച്ചത് ഇപ്പൊ അവൻ ഇവിടെ നിക്കല്ലേ.....എന്റെ ശിക്ഷ്യനല്ലേ......അപ്പോ എനിക്കവൻ അന്യനല്ലല്ലോ....പെട്ടെന്ന് തിരുത്തി പറഞ്ഞൊപ്പിച്ചു പത്മനാഭൻ ....... 🔥🔥🔥🔥🔥🔥 ടൗണിലേക്കുള്ള യാത്രയിൽ ദക്ഷന്റെ കണ്ണുകൾ പൗർണമിയിലേക്ക് നീളുന്നുണ്ടായിരുന്നു....ഇടക്കെപ്പോഴോ നോക്കുമ്പോഴാണ് അവളുടെ മുക്കുത്തി അവൻ ശ്രദ്ധിച്ചത്.....പിറന്നാളിന് ദക്ഷൻ സമ്മാനിച്ച നീലക്കല്ലു പതിപ്പിച്ച മൂക്കുത്തിയായിരുന്നത്.....ആ മുക്കുത്തിയിൽ അവളുടെ മുഖസൗന്ദര്യം ഒന്നുകൂടി കൂടിയതു പോലെ തോന്നി ദക്ഷന്.....

അവന്റെ കണ്ണുകളും മനസ്സും കടിഞ്ഞാണില്ലാതെ സഞ്ചരിച്ചു കൊണ്ടിരിന്നു...... പൗർണമിയാവട്ടെ ഇതൊന്നുമറിയാതെ പുറത്തേക്ക് നോക്കി പുറത്തുളള കാഴ്ചകൾ കാണുന്ന തിരക്കിലായിരുന്നു...... കുറച്ചു ദൂരം പിന്നിട്ടപ്പോൾ പെട്ടെന്ന് ദക്ഷൻ കാർ നിർത്തി.....ഈ സമയം പൗർണമി അവനെ സംശയത്തോടെ നോക്കി.....അപ്പഴും പതിവ് കളളച്ചിരിയോടെ അവനവളിലേക്ക് മുഖമടുപ്പിച്ചു.....പതിയെ അവളുടെ നീലക്കൽ മൂക്കുത്തി പതിഞ്ഞു കിടക്കുന്ന നാസിക തുമ്പിലായ് ചുണ്ടുകൾ ചേർത്തു.....പെട്ടെന്ന് പൗർണമി ഞെട്ടി പിടഞ്ഞ് കൊണ്ട് പിന്നിലേക്കാഞ്ഞു.....ദക്ഷൻ വീണ്ടും അവളെ അവനിലേക്ക് ചേർത്ത് പിടിച്ചു...... """ഡു......യു....ലവ്....മീ....പൗർണമി"""".....വളരെ ആർദ്രമായ് അവനവളോട് ചോദിച്ചു.............................................. തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story